തിരുവനന്തപുരം: സിപിഎം തീരുമാനിച്ച വിരമിക്കൽ പ്രായമായ 75 വയസ് കഴിഞ്ഞ ശേഷം രണ്ടാം തവണ 81ാം വയസിൽ പിണറായി വിജയൻ നിയമസഭയിലേക്ക് മത്സരിക്കുന്നത് അധികാര ദുർമോഹമാണെന്നു ചെറിയാൻ ഫിലിപ്പ്. തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ എം.എ. ബേബിയെ പോലെ നിരവധി പേരുള്ളപ്പോൾ മത്സര രംഗത്തു നിന്ന് സ്വയം മാറിയിരുന്നെങ്കിൽ പിണറായിയുടെ അന്തസ് ഉയരുമായിരുന്നു. 93 വയസുള്ളപ്പോൾ മത്സരിക്കുകയും, മുഖ്യമന്ത്രി പദം മോഹിക്കുകയും, ഒടുവിൽ കിട്ടാതെ വന്നപ്പോൾ മന്ത്രി പദവിയുള്ള സർക്കാർ സ്ഥാനം പിടിച്ചു വാങ്ങുകയും ചെയ്ത വി.എസ്. അച്യുതാനന്ദനെ പോലെ പിണറായി തരം താഴുന്നത് ദു:ഖകരമാണ്.വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പായിരുന്ന 1977ൽ 64ാം വയസിൽ മത്സര രംഗത്തു നിന്നു പിന്മാറിയ സി.അച്യുതമേനോന്റെ മാതൃകയാണ് യഥാർഥ കമ്മ്യൂണിസ്റ്റുകാർ പിന്തുടരേണ്ടത്. 81ാം വയസിൽ പിണറായി വിജയൻ മത്സരിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം രാഷ്ട്രീയ പാരമ്പര്യമുള്ള ജി.സുധാകരൻ 75ാം വയസിൽ മത്സരിക്കുന്നതിനെ പാർലമെന്ററി വ്യാമോഹമായി സിപിഎം…
Read MoreCategory: Edition News
റോഡ് ഷോയ്ക്കിടെ ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു: സംഭവം തിരൂരങ്ങാടിയിൽ
മലപ്പുറം: തിരൂരങ്ങാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പിഎംഎ സമീറിന്റെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു. മുഹമ്മദ് കോയ(75) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പര്യടനത്തിന്റെ ഭാഗമായി തീരദേശത്ത് റോഡ് ഷോ നടക്കുകയായിരുന്നു. ആലുങ്ങല്‍ ബീച്ചില്‍ വച്ച് സ്ഥാനാര്‍ഥിക്ക് പ്രവര്‍ത്തകര്‍ ഹാരമണിയിപ്പിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മുഹമ്മദ് കോയ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തീരദേശത്തെ സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു മുഹമ്മദ് കോയ. മരണവിവരമറിഞ്ഞതിനെത്തുടര്ന്ന് റോഡ് ഷോ അടിയന്തിരമായി നിര്‍ത്തിവച്ചു. സ്ഥാനാര്‍ഥി പി.എം.എ. സമീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
Read Moreപ്രസംഗത്തിനിടെ കുഴഞ്ഞുവീണു; സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ആശുപത്രിയിൽ
പാലക്കാട്: മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു. അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പുതൂര്‍ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ പ്രവർത്തകർ അദ്ദേഹത്തെ പുതൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
Read Moreകഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയുടെ സഹോദരിയുടെ വാടക വീടിന് തീയിട്ട് യുവാവ്
തിരുവനന്തപുരം: കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതിന്റെ വിരോധത്തില്‍ യുവാവ് വീടിനു തീയിട്ടു. കണിയാപുരത്താണ് സംഭവം. കണിയാപുരം സ്വദേശിയായ ഷാജഹാന്- ആമീന എന്നിവര്‍ താമസിച്ചിരുന്ന വാടക വീടിനാണ് ബന്ധുവായ ഫൈസല്‍ തീയിട്ടത്. ഈ സമയം വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന യുവാവ് ഇവരോട് പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിന്റെ വിരോധത്തിലാണ് വീടിന് തീയിട്ടത്. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreചെന്നൈ- തിരുവനന്തപുരം റൂട്ടിൽ ഇന്നും അഞ്ചിനും സ്പെഷൽ ട്രെയിൻ
പരവൂർ: അവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് വർധിച്ച് വരുന്ന സാഹചര്യത്തിൽ ചെന്നൈ – തിരുവനന്തപുരം റൂട്ടിൽ ദക്ഷിണ റെയിൽവേ ഇന്നും അഞ്ചിനും പ്രത്യേക ട്രെയിൻ സർവീസ് നടത്തും. ട്രെയിൻ നമ്പർ 06113 ചെന്നൈ എഗ്മോർ-തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിൻ ഇന്നു രാത്രി 11.55-ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം ആറിന് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) എത്തും. ട്രെയിൻ നമ്പർ 06114 തിരുവനന്തപുരം നോർത്ത്-ചെന്നൈ എഗ്മോർ സ്പെഷൽ ട്രെയിൻ അഞ്ചിന് വൈകുന്നേരം 5.15ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.30-ന് ചെന്നൈ എഗ്മോറിൽ എത്തും. പെരമ്പൂർ, തിരുവല്ലൂർ, അരക്കോണം, കട്പാടി, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Read More“വോട്ടു ചെയ്യൂ, പുട്ടടിക്കൂ’… വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്കു പുട്ടുപൊടി
പരവൂർ: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വേറിട്ട ഓഫറുമായി സപ്ലൈകോ. ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടു പൊടി നല്‍കുമെന്ന് സപ്ലൈകോ അറിയിച്ചു. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നല്‍കുക. വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ ഓഫർ. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ്, സപ്ലൈകോ എന്നിവ സംയുക്തമായി “വോട്ടു ചെയ്യൂ, പുട്ടടിക്കൂ’ എന്ന ടാഗ് ലൈനില്‍ കാമ്പയിൻ അവതരിപ്പിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രില്‍ 10, 11 തീയതികളില്‍ സപ്ലൈകോ ഔട്ട്ലെറ്റുകളില് എത്തുന്നവർക്കാണ് ഈ ഓഫർ. സപ്ലൈകോയില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്സിഡിയില്ലാത്ത സാധനങ്ങള്‍ വാങ്ങണം എന്ന നിബന്ധന കൂടിയുണ്ട്.
Read Moreജയമ്മയുടെ ആഗ്രഹം സഫലമാക്കി കുടംബാംഗങ്ങൾ; കണ്ണുകള്‍ രണ്ടു പേര്‍ക്ക് വെളിച്ചം പകരും
തൊടുപുഴ: കഴിഞ്ഞ ദിവസം നിര്യാതയായ മറ്റപ്പിള്ളില്‍ ജയമ്മ മാത്യുവിന്റെ കണ്ണുകള്‍ രണ്ടു പേര്‍ക്ക് വെളിച്ചം പകരും. തൊടുപുഴയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ജയമ്മ വര്‍ഷങ്ങളായി മനസില്‍ സൂക്ഷിച്ചിരുന്നതും കുടുംബാംഗങ്ങളോട് പങ്കുവച്ചിരുന്നതുമായ ആഗ്രഹമാണ് തന്റെ മരണശേഷം കണ്ണുകള്‍ ദാനം ചെയ്യുകയെന്നത്. പാലായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയമ്മ മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വിവരം തൊടുപുഴ സ്നേഹദീപം ചാരിറ്റബിള്‍ ട്രസ്റ്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂരിലെ ആശുപത്രിയില്‍നിന്നു ഡോക്ടര്‍മാരെത്തി നേത്രപടലങ്ങള്‍ നീക്കം ചെയ്തു. മരണശേഷം തന്റെ കണ്ണുകള്‍ രണ്ടു പേര്‍ക്ക് വെളിച്ചമാകണമെന്ന ജയമ്മയുടെ അഭിലാഷം ഇതോടെ സാധ്യമായി. സ്നേഹദീപം ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേനയുള്ള 231-ാമത്തെ നേത്രദാനമാണ്. ഫോണ്‍: 9847147747.
Read Moreകെട്ടിടത്തിനു മുകളില്‍ കുടുങ്ങിയ തെരുവുനായ്ക്കള്‍ക്ക് രക്ഷകരായി അടിമാലി അഗ്നിരക്ഷാസേനാംഗങ്ങള്‍
അടിമാലി: അടിമാലി ടൗണില്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ തെരുവുനായ്ക്കള്‍ക്ക് രക്ഷകരായി അടിമാലി അഗ്നിരക്ഷാസേനാംഗങ്ങള്‍. അടിമാലി ടൗണില്‍ മാതാ ബാര്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തിന് മുകളിലായിരുന്നു തിരികെയിറങ്ങാന്‍ കഴിയാത്തവിധം രണ്ടു തെരുവുനായ്ക്കള്‍ അകപ്പെട്ടത്. നായ്ക്കള്‍ കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയെന്ന് മനസിലായതോടെ ആളുകള്‍ വിവരം അടിമാലി അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി മണിക്കൂറുകളോളം പണിപ്പെട്ട് നായ്ക്കളെ താഴെയെത്തിച്ചു. അടിമാലി അഗ്നിരക്ഷാസേനാംഗങ്ങളായ സ്റ്റേഷന് ഓഫീസര്‍ ഇ.പി. ജോഷി, അനീഷ് പി. ജോയി, പി.എസ്. അരുണ്‍, ജീല്‍സണ്‍ തോമസ്, ജിജോ ജോണ്‍, സണ്ണി ജോസഫ് എന്നിവരാണ് നായ്ക്കള്‍ക്കായി രക്ഷാദൗത്യം നടത്തിയത്. മൂന്നു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നായ്ക്കള്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ അകപ്പെട്ടത്.
Read Moreകൊടുംചൂടിൽ മത്സ്യങ്ങൾ ഉൾവലിയുന്നു; മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂർണം
തുറവൂർ : തീരദേശം കൊടും വറുതിയുടെ പിടിയിൽ. കഴിഞ്ഞ കുറച്ചു മാസക്കാലമായി മത്സൃ ലഭ്യത ഇല്ലാതായിട്ട്. വള്ളമിറക്കുന്നതിന്റെ ചെലവ് തുക പോലും ലഭിക്കുന്നില്ലെന്ന് മത്സൃത്തൊഴിലാളികൾ പറയുന്നു. കടൽ ഇളകാത്തതും വെയിലിൽ കടൽവെള്ളം ചൂടാകുന്നതും മഴയുടെ ലഭ്യത കുറഞ്ഞതും ആണ് മത്സ്യലഭ്യത കുറയുവാൻ കാരണം. കൂടാതെ വലിയ യാനങ്ങൾ പുറംകടലിൽ ചെറിയ കണ്ണിവലകൾ ഉപയോഗിച്ച് മീൻപിടിക്കുമ്പോൾ കുഞ്ഞു മത്സ്യങ്ങളെ നശിക്കുന്നതും കടലിൽ മത്സ്യങ്ങൾ കുറയുവാൻ കാരണം. വൻതോതിൽ ചെമ്മീനും ചാളയും അയലയും ലഭിക്കേണ്ട സമയമാണ് ഒരു മീനും ലഭിക്കാതെ മത്സ്യത്തൊഴിലാളികൾ വലയുന്നത്. ചെല്ലാനം ഹാർബർ, പള്ളിത്തോട് ചാപ്പക്കടവ്, അന്ധകാരനഴി , തൈക്കൽ ബിച്ച്, അർത്തുങ്കൽ ഹാർബർ എന്നിവിടങ്ങളിൽ നിന്നുമാത്രം ചെറുതും വലുതുമായ അഞ്ഞൂറോളം വള്ളങ്ങളാണ് കടലിൽ പോകുന്നത്. ലൈലാന്റ് വള്ളങ്ങളും ചെറുവള്ളങ്ങളും മുറിവള്ളങ്ങളുമാണ് മത്സൃ ബന്ധനത്തിന് ഉപയോഗിക്കന്നത്. നിലവിൽ അൻപതിൽ താഴെ വള്ളങ്ങൾ മാത്രമേ കടലിൽ പോകുന്നുള്ളു. ഇവർക്കാകട്ടെ,…
Read Moreആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിനെത്തിയ പന്ത്രണ്ടു വയസുകാരിയെ ഉപദ്രവിച്ച കേസ്; പ്രതിക്ക് ഒന്പതുവർഷം കഠിനതടവ്
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മയ്ക്ക് കൂട്ടുവന്ന 12 വയസുകാരിയെ ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഒൻപതുവർഷം കഠിനതടവ്. പുന്നപ്ര സ്വദേശി അരുണിനെയാണ് (28) ഹരിപ്പാട് പോക്സോ കോടതി ശിക്ഷിച്ചത്. തടവിന് പുറമേ 70,000 രൂപ പിഴയും പ്രതി കൊടുക്കണം. ഹരിപ്പാട് പോക്സോ കോടതി ജഡ്ജി ജി. ഹരീഷ് ആണ് വിധി പ്രസ്താവിച്ചത്. ശിക്ഷാ നടപടികൾക്കു പുറമേ പിഴത്തുക അടയ്ക്കാത്ത പക്ഷം പ്രതി അധിക തടവ് അനുഭവിക്കേണ്ടി വരും. 2024 മേയ് 13നായിരുന്നു കേസിനാസ്പദമായ സംഭവം. വണ്ടാനം മെഡിക്കൽ കോളജിലെ പന്ത്രണ്ടാം വാർഡിൽ ചികിത്സയിലായിരുന്ന അമ്മയ്ക്കൊപ്പമാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. രാവിലെ 11ന് പെൺകുട്ടി ബാത്റൂമിൽ കയറിയ സമയം പിന്തുടർന്നെത്തിയ പ്രതി, വാതിൽ തള്ളിത്തുറന്ന് അകത്തുകയറി കുട്ടിയെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു കോടതിയിൽ ഹാജരായി. ശാസ്ത്രീയ…
Read More