തൃശൂര്‍: മുന്‍ മേയര്‍ എം.കെ. വര്‍ഗീസ് കോണ്‍ഗ്രസിലേയ്ക്ക് മടങ്ങുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി രാജന് പല്ലന് പിന്തുണ നല്‍കുമെന്നും വർഗീസ് വ്യക്തമാക്കി. പഴയ വീട്ടിലേക്ക് തിരിച്ചുപോകുന്നുവെന്നാണ് എം.കെ. വർഗീസ് കോണ്‍ഗ്രസിലേയ്ക്കുള്ള മടക്കത്തെക്കുറിച്ച് പ്രതികരിച്ചത്. “കോണ്‍ഗ്രസ് ജയിക്കണം എന്നാണ് എന്റെ ആഗ്രഹം. ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യം ഉണ്ട്. അന്നത്തെ സാഹചര്യം അതായിരുന്നില്ല. സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ തൃശൂരില്‍ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. അന്ന് ഭരണം ഉണ്ടായിരുന്നു. ഇടതുപക്ഷത്തിനായിരുന്നു പിന്തുണ. ആ ഒരു ബന്ധം മാത്രമെ താനും ഇടതുപക്ഷവുമായും ഉള്ളൂ.’-വര്‍ഗീസ് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും യാതൊരു വാഗ്ദാനവും ഇല്ല. പ്രവര്‍ത്തനരംഗത്ത് വാഗ്ദാനമില്ലാതെ തുടരും. ഇത്തവണ യുഡിഎഫ് ഭരിക്കും. തന്റെ പഴയ തറവാടാണ് കോണ്‍ഗ്രസെന്നും അന്ന് അങ്ങനെ സംഭവിച്ചുപോയി എന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
Read MoreCategory: Edition News
അഞ്ജലി നായർ എന്ന പേര് വോട്ടിംഗ് യന്ത്രത്തിൽ ഉൾപ്പെടുത്തണം: എൻഡിഎ സ്ഥാനാർഥിയുടെ ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി നിർദേശം
കൊച്ചി∙ അഞ്ജലി നായർ എന്ന പേര് വോട്ടിംഗ് യന്ത്രത്തിൽ ഉൾപ്പെടുത്തണമെന്ന തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥിയുടെ ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി നിർദേശം. ജില്ലാ വരണാധികാരിക്കാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശം നൽകിയിരിക്കുന്നത്. ശനിയാഴ്ച വരണാധികാരി മുമ്പാകെ ഹാജരാകാനും കോടതി അഞ്ജലി നായരോട് നിർദേശിച്ചിട്ടുണ്ട്. വോട്ടിംഗ് യന്ത്രത്തിൽ തന്റെ പേര് അഞ്ജലി പി.വി. എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതതെന്നും ഇതു മാറ്റി അഞ്ജലി നായർ എന്നാക്കാൻ നിർദേശം നൽകണമെന്നും ആശ്യപ്പെട്ടാണ് എൻഡിഎ സ്ഥാനാർഥി ഹൈക്കോടതിയെ സമീപിച്ചത്. സ്ഥാനാർഥി അവർ അറിയപ്പെടുന്ന പേരിൽ മത്സരിക്കുന്നത് അല്ലേ ജനാധിപത്യമെന്ന് കോടതി ചോദിച്ചു. മനസിലാക്കാൻ പറ്റാത്തതുകൊണ്ട് സ്ഥാനാർഥിക്ക് ഒരു വോട്ടു പോലും നഷ്ടമാകാൻ പാടില്ല എന്നാണ് അഭിപ്രായമെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് അഞ്ജലിയുടെ അപേക്ഷ പരിഗണിക്കാൻ കോടതി നിര്‍ദേശിച്ചത്. തെരഞ്ഞെടുപ്പു പത്രികയിൽ താൻ അഞ്ജലി പി.വി. എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും പൊതുജീവിതത്തിലും ചലച്ചിത്ര മേഖലയിലും തന്റെ പേര്…
Read Moreവന്യമൃഗഭീഷണി: മലയോരഗ്രാമങ്ങൾ വിസ്മൃതിയിലേക്ക് ; ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ
വടക്കഞ്ചേരി: പ്രിയപ്പെട്ട സ്ഥാനാർഥികളേ, രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളേ, ജനപ്രതിനിധികളെ ആന ഉൾപ്പെടെയുള്ള വന്യമൃഗ ശല്യത്തിൽ മലയോര ഗ്രാമങ്ങൾ പലതും ഇല്ലാതാകുന്നു. തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ ഇനി മലയോരത്ത് അധികമാരുമുണ്ടാകില്ല. ശേഷിക്കുന്ന കുടുംബങ്ങളുടെ ദുരിതങ്ങൾ നേരിട്ടു മനസിലാക്കി പ്രതിവിധിപറഞ്ഞ് വോട്ടു ചോദിക്കൂ. ഈ തെരഞ്ഞെടുപ്പു സമയത്തല്ലാതെ പിന്നെ എപ്പോഴാണ് നിങ്ങൾ ഇവരുടെ വേദനകളും കഷ്ടപ്പാടുകളും കാണുക. ആലത്തൂർ നിയോജക മണ്ഡലത്തിലെ കിഴക്കഞ്ചേരി പഞ്ചായത്തിൽപ്പെടുന്ന ചൂരുപാറ, മണ്ണെണ്ണക്കയം, കവിളുപ്പാറ, ഓടംതോട് തുടങ്ങിയ മലയോര ഗ്രാമങ്ങളിൽ പലയിടത്തും താമസമുള്ള വീടുകൾ നാമമാത്രമായി ചുരുങ്ങി. ചൂരുപ്പാറയിൽ മുപ്പതിലേറെ വീടുകളുണ്ടായിരുന്നത് ഇപ്പോൾ രണ്ടുവീട് മാത്രമാണ് ശേഷിച്ചിട്ടുള്ളത്. ആനയെപേടിച്ച് എല്ലാവരുംതന്നെ മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറി. മലയോരത്ത് നാലും അഞ്ചും ഏക്കർ ഭൂമിയുള്ളവർ ആനയെ പേടിച്ച് താഴെ വാടകകെട്ടിടങ്ങളിൽ ദുരിത ജീവിതത്തിലാണ്. ഇവിടുത്തെ കടകളുടെയെല്ലാം പ്രവർത്തനം നിലച്ചു. വഴി ചോദിക്കാൻപോലും വഴിയിലോ വീടുകളിലോ ആളില്ലാത്ത സ്ഥിതി. പൂട്ടിയിട്ട…
Read Moreഎല്‍ഡിഎഫ് സര്‍ക്കാരിന്റെ “ധൂര്‍ത്തിനും ധാര്‍ഷ്ട്യത്തിനും ജനം മറുപടി നല്‍കുമെന്ന് പി.വി.അൻവർ
ബേപ്പൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ധൂര്‍ത്തിനും ധാര്‍ഷ്ട്യത്തിനും ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന് ബേപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍. മഴയൊന്നു തിമിര്‍ത്തു പെയ്താല്‍ രാമനാട്ടുകരയിലെ കുടുംബാരോഗ്യ കേന്ദ്രം വെളളത്തില്‍ മുങ്ങും. സമീപത്തെ മദ്രസയില്‍ ഡോക്ടര്‍മാര്‍ക്ക് രോഗികളെ പരിശോധിക്കേണ്ടി വരുന്ന ഗതികേടിന് താന്‍ ജയിച്ചാല്‍ അറുതി വരുത്തുമെന്ന് പര്യടനത്തിനിടെ ആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച പി.വി. അന്‍വര്‍ പറഞ്ഞു. ഫറോക്ക് ചന്ത താലൂക്ക് ആശുപത്രിയില്‍ പ്രസവങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങളും ഡയാലിസിസിന് വേണ്ടി മെഷീനുകള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ തുമ്പ പാടത്ത് നിന്നും ആരംഭിച്ച പര്യടനം കോടമ്പുഴ, പള്ളിമേത്തല്‍, പരുത്തിപ്പാറ,ഫാറൂഖ് കോളജ്, മാളീരി, താഴെത്തൊടി, കാരായി, താഴെപുല്ലുംകുന്ന്, മേലെപുല്ലുംകുന്ന്, വൈദ്യരങ്ങാടി, പൊറ്റപ്പടി എന്നിവിടങ്ങളിലൂടെ രാമനാട്ടുകര അങ്ങാടിയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിലായി എം.പി. ജനാര്ദനന്, ഉസ്മാന് പാഞ്ചാള, കെ.കെ. ആലിക്കുട്ടി, എ. അഹമ്മദ് കോയ, പി.കെ. ജാഫര്‍,…
Read Moreചോറോട് നിര്‍മാണം പൂര്‍ത്തിയായ ബോസ്ട്രിംഗ് പാലം റെയില്‍വേ ട്രാക്കിന് കുറുകേ സ്ഥാപിക്കും
വടകര: ദേശീയ പാതയില്‍ ചോറോട് നിര്‍മാണം പൂര്‍ത്തിയായ സ്ട്രിംഗ് പാലം റെയില്‍വേ ട്രാക്കിന് കുറുകേ സ്ഥാപിക്കാന്‍ നടപടിയായി. ബുധന്‍, വ്യാഴം ദിവസങ്ങളിലായി ഇതിന്റെ പ്രവൃത്തി നടക്കും. ഇതു കണക്കിലെടുത്ത് വടകരയില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. ബോസ്ട്രിംഗ് പാലം റെയില്‍വേ ട്രാക്കിന് മുകളില്‍ സ്ഥാപിക്കുന്നതിന് കൂറ്റന്‍ ക്രെയിനുകള്‍ ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്. റെയില്‍വേ വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ ഓഫ് ചെയ്ത് വേണം പാലം ട്രാക്കിന് മുകളില്‍ സ്ഥാപിക്കാന്‍. ഇതിന്റെ ഭാഗമായി ട്രെയിനുകള്‍ക്ക് നിയന്ത്രണം ഉള്‍പ്പെടെയുണ്ടാകും. ഹൈഡ്രോളിക് ജാക്കി സംവിധാനത്തിലൂടെ സാവധാനം വേണം ബോസ്ട്രിംഗ് റെയില്‍വേ മേല്‍പ്പാലം ട്രാക്കിന് മുകളിലൂടെ നീക്കി സ്ഥാപിക്കാന്‍. ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി 10 മുതല്‍ രണ്ടിന് രാത്രി 12 വരെ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങള്‍ മോന്താല്‍ക്കടവ് വഴിയും മറ്റു വാഹനങ്ങള്‍ കുഞ്ഞിപ്പള്ളി ജംഗ്ഷനില്‍…
Read Moreപയ്യാമ്പലം ബീച്ചില്‍ ശുചീകരണ യജ്ഞവുമായി നിക്ഷാൻ ജീവനക്കാർ
കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ ശുചീകരണ യജ്ഞം നടത്തി നിക്ഷാൻ സ്റ്റാഫ് അംഗങ്ങൾ. ക്ലീൻ വേവ്സ് കാന്പയനിന്റെ ഭാഗമായാണ് അൻപതോളം വരുന്ന നിക്ഷാൻ ജീവനക്കാർ പയ്യാമ്പലം ബീച്ച് വൃത്തിയാക്കിയത്.ശുചീകരണത്തിന്റെ ഭാഗമായി സന്ദര്‍ശകര്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഇന്റർർനാഷണൽ ഡേ ഓഫ് സീറോ വേസ്റ്റ് ആചാരണത്തോടനുബന്ധിച്ചാണ് നിക്ഷാൻ ഈ കാന്പയിൻ ആവിഷ്കരിച്ചത്. നിക്ഷാനിലെ മാനേജർമാർ അടക്കം വിവിധ വിഭാഗങ്ങളിലുള്ള ജീവനക്കാർ ഈ ശുചീകരണയജ്ഞത്തിൽ പങ്കാളികളായി.കണ്ണൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പയ്യാമ്പലം ബീച്ചിന്റെ ശുചിത്വം ഉറപ്പുവരുത്തുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കുന്നതിനുമായാണ് നിക്ഷാൻ ഇലക്ട്രോണിക്സിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി “ക്ലീൻ വേവ്സ് കണ്ണൂർ’ എന്ന പേരിൽ പയ്യാമ്പലം ബീച്ചിൽ ഈ ശുചീകരണ പരിപാടി സംഘടിപ്പിച്ചത്.
Read Moreസ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണന്റെ കൊടിമരവും പ്രചാരണ ബോര്‍ഡുകളും നശിപ്പിച്ചു
പയ്യന്നൂർ: രാമന്തളിയില്‍ കോണ്‍ഗ്രസിന്റെ കൊടിമരവും തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡും നശിപ്പിച്ച നിലയിൽ. രാമന്തളി ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിനു സമീപം ഓഫീസ് കെട്ടിട നിര്‍മാണത്തിനായി കോണ്‍ഗ്രസ് വാങ്ങിയിട്ടിരുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണന്റെ പ്രചാരണ ബോര്‍ഡും കൊടിമരവുവുമാണ് നശിപ്പിക്കപ്പെട്ടത്. രാമന്തളി സെന്‍ട്രലില്‍ സ്ഥാപിച്ചിരുന്ന വി. കുഞ്ഞികൃഷ്ണന്റെ പ്രചരണ ബോര്‍ഡും നശിപ്പിച്ചിട്ടുണ്ട്.രാത്രി പതിനൊന്നരക്ക് ശേഷം നടന്ന അക്രമം രാവിലെയാണ് പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.
Read Moreകമ്യൂണിസ്റ്റ് പാർട്ടി കമ്മീഷൻപാർട്ടിയായി: വർഗീയതക്കെതിരായ സിപിഎമ്മിന്റെ നിലപാട് കാപട്യമെന്ന്. എം.എം. ഹസൻ
മട്ടന്നൂർ: കമ്യൂണിസ്റ്റ് പാർട്ടി കമ്മീഷൻ പാർട്ടിയായി മാറിയെന്ന് കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. പത്ത് വർഷം കൊണ്ട് വൻകിട പദ്ധതികൾ ഒന്നു പോലും നടപ്പാക്കാൻ കഴിയാത്തവരാണ് കമ്മീഷൻ പദ്ധതികൾ മാത്രം നടത്തി പാർട്ടി ഫണ്ട് മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി ചന്ദ്രൻ തില്ലങ്കേരിയുടെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പര്യടന സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസുമായും ബിജെപിയുമായും പലകാലത്തും ചങ്ങാത്തം കൂടിയത് സിപിഎമ്മാണ്. 1977 മുതൽ നടത്തിയ ചങ്ങാത്തം മറച്ചുപിടിക്കാനുള്ള വിടുവായത്തം ജനങ്ങൾ ഉൾക്കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു. വർഗീയതക്കെതിരായ സിപിഎമ്മിന്റെയും പിണറായിയുടെയും നിലപാട് കാപട്യമാണ്. ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരാനായി കാത്തിരിക്കുകയാണ് ജനങ്ങൾ. മട്ടന്നൂരിൽ ചന്ദ്രൻ തില്ലങ്കേരിയെ വിജയിപ്പിക്കുമെന്നുറപ്പാണെന്നും എം.എം. ഹസൻ പറഞ്ഞു. സഫീർ കാക്കൂൽ അധ്യക്ഷത വഹിച്ചു. ഇ.പി. ഷംസുദ്ദീൻ, കാഞ്ഞിരോളി രാഘവൻ, എം.കെ. കുഞ്ഞിക്കണ്ണൻ, പി.എം. ആബൂട്ടി, ലത്തീഫ്…
Read Moreവാഗമൺ ചില്ലുപാലം പൂട്ടിയിട്ട് മൂന്നു മാസം
ഉപ്പുതറ: വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ടിട്ട് മൂന്നു മാസം പിന്നിട്ടു. അറ്റകുറ്റപ്പണികൾക്കായാണ് പാലം അടച്ചത്. മധ്യവേനൽ അവധി ആരംഭിച്ചിട്ടും പാലം തുറക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് പാലത്തിന്റെ സുരക്ഷാപരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി താത്കാലികമായി അടച്ചത്. ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക ഗ്ലാസ് ഉപയോഗിച്ചാണ് മൂന്ന് കോടി രൂപ ചെലവിൽ പാലം നിർമിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ പണികൾ പൂർത്തിയാക്കി പാലം തുറക്കുമെന്നായിരുന്നു പ്രാഥമിക അറിയിപ്പ്. എന്നാൽ, പണികൾ അനിശ്ചിതമായി നീളുകയാണ്. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജുകളിൽ ഒന്നാണ് വാഗമണ്ണിലേത്. ദൂരപ്രദേശങ്ങളിൽനിന്നുപോലും വാഗമൺ അഡ്വഞ്ചർ പാർക്കിലെ പ്രധാന ആകർഷണമായ ഈ ചില്ലുപാലം കാണാൻ ആളുകളെത്തുന്നുണ്ട്. ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് കോലാഹലമേട്ടിൽ ഈ വിസ്മയമൊരുക്കിയത്. അഡ്വഞ്ചർ പാർക്കിൽ വൻ തിരക്ക് അനുഭവപ്പെടുമ്പോഴും ഗ്ലാസ് ബ്രിഡ്ജ് അടഞ്ഞുകിടക്കുന്നത്…
Read Moreനഴ്സുമാരുടെ സമരം; ഹര്‍ജി വീണ്ടും പരിഗണിക്കും; ജസ്റ്റീസ് പി.ഗോപിനാഥ് പിന്‍വാങ്ങി
കൊച്ചി: നഴ്സുമാര്‍ നടത്തുന്ന സമരത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനടക്കം നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതേസമയം ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റീസ് പി.ഗോപിനാഥ് പിന്‍വാങ്ങി. ഹര്‍ജി ഇന്ന് മറ്റൊരു ബെഞ്ചായിരിക്കും പരിഗണിക്കുക. ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്ന ഇടക്കാല ഉത്തരവ് തുടരുമെന്നും കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. നഴ്സുമാരുടെ സമരം ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിന് അവശ്യ സേവന നിയമമടക്കം പ്രയോഗിക്കാനാകുമെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ജോലിക്കെത്തുന്ന നഴ്സുമാരെ ആശുപത്രി മാനേജ്മെന്റ് ദ്രോഹിക്കരുതെന്നും നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. സമരത്തിന് പരിഹാരം കാണുന്നതിന് മധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
Read More