ബേപ്പൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ധൂര്‍ത്തിനും ധാര്‍ഷ്ട്യത്തിനും ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന് ബേപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍. മഴയൊന്നു തിമിര്‍ത്തു പെയ്താല്‍ രാമനാട്ടുകരയിലെ കുടുംബാരോഗ്യ കേന്ദ്രം വെളളത്തില്‍ മുങ്ങും.
സമീപത്തെ മദ്രസയില്‍ ഡോക്ടര്‍മാര്‍ക്ക് രോഗികളെ പരിശോധിക്കേണ്ടി വരുന്ന ഗതികേടിന് താന്‍ ജയിച്ചാല്‍ അറുതി വരുത്തുമെന്ന് പര്യടനത്തിനിടെ ആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച പി.വി. അന്‍വര്‍ പറഞ്ഞു.
ഫറോക്ക് ചന്ത താലൂക്ക് ആശുപത്രിയില്‍ പ്രസവങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങളും ഡയാലിസിസിന് വേണ്ടി മെഷീനുകള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇന്നലെ രാവിലെ തുമ്പ പാടത്ത് നിന്നും ആരംഭിച്ച പര്യടനം കോടമ്പുഴ, പള്ളിമേത്തല്‍, പരുത്തിപ്പാറ,ഫാറൂഖ് കോളജ്, മാളീരി, താഴെത്തൊടി, കാരായി, താഴെപുല്ലുംകുന്ന്, മേലെപുല്ലുംകുന്ന്, വൈദ്യരങ്ങാടി, പൊറ്റപ്പടി എന്നിവിടങ്ങളിലൂടെ രാമനാട്ടുകര അങ്ങാടിയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിലായി എം.പി. ജനാര്ദനന്, ഉസ്മാന് പാഞ്ചാള, കെ.കെ. ആലിക്കുട്ടി, എ. അഹമ്മദ് കോയ, പി.കെ. ജാഫര്‍, കല്ലട മുഹമ്മദലി, വി. മിഥുഷ എന്നിവര്‍ സംസാരിച്ചു.
