കൊച്ചി : വോട്ടിംഗ് മെഷീനിലെ പേര് അഞ്ജലി നായര്‍ എന്ന് മാറ്റണമെന്ന ആവശ്യമായി തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ ഹൈക്കോടതിയെ സമീപിച്ചു. ഔദ്യോഗിക രേഖകളില്‍ അഞ്ജലി.പി.വി എന്നാണ് പേര്. ഇത് വോട്ടിംഗ് മെഷീനില്‍ അഞ്ജലി നായര്‍ എന്നാക്കണമെന്നാണാവശ്യം. പേര് മാറ്റം ആവശ്യപ്പെട്ട് വരണാധികാരിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആവശ്യം വരണാധികാരി അംഗീകരിച്ചില്ല. സ്ഥാനാര്‍ഥിക്ക് താന്‍ പൊതുവെ അറിയപ്പെടുന്ന പേര് വോട്ടിംഗ് മെഷീനില്‍ ഉള്‍പ്പെടുത്താന്‍ അവകാശമുണ്ട്. പോസ്റ്ററുകളില്‍ അടക്കം തന്റെ പേര് അഞ്ജലി നായര്‍ എന്നാണ്. അതിനാല്‍ വോട്ടര്‍മാര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റുന്ന അഞ്ജലി നായര്‍ എന്ന പേര് ഉള്‍പ്പെടുത്തണം എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
Read MoreCategory: Edition News
വോട്ട് ചെയ്യാന്‍ ഊബറില്‍ പോകാം, സൗജന്യമായി; എല്ലാ പോളിംഗ് ബൂത്തുകളുടെയും ലൊക്കേഷനുകള്‍ ആപ്പില്‍ ലഭ്യം
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ഒന്‍പതിന് സമ്മതിദായകര്‍ക്ക് പോളിംഗ് ബൂത്തുകളിലെത്താന്‍ സൗജന്യ യാത്രയൊരുക്കി ഊബര്‍ ഇന്ത്യ. ഊബര്‍ ആപ്പിലെ കാര്‍, ഓട്ടോ, ബൈക്ക് എന്നീ വിഭാഗങ്ങളില്‍ ഈ സൗജന്യ സേവനം ലഭ്യമാകും. വോട്ടര്‍മാരെ പിക്ക് ചെയ്യുന്ന സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ പൂര്‍ണമായും സൗജന്യമായിരിക്കും. രണ്ട് കിലോമീറ്ററിന് ശേഷമുള്ള യാത്രക്ക് ഊബര്‍ നിശ്ചയിച്ചിട്ടുള്ള തുക നല്‍കണം. എല്ലാ പോളിംഗ് ബൂത്തുകളുടെയും ലൊക്കേഷനുകള്‍ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്ക്കും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും ഉള്‍പ്പെടെ എല്ലാ വോട്ടര്‍മാര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വോട്ടര്‍മാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം വോട്ടിംഗ് ശതമാനം കുറയാതിരിക്കാനും എല്ലാവര്ക്കും സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍…
Read Moreക്ഷേത്രോത്സവത്തിനിടയിൽ സംഘർഷം; തടയാൻ ശ്രമിച്ച പോലീസുകാർക്ക് നേരെ ആക്രമണം
മാന്നാർ: ക്ഷേത്രോത്സവത്തിനിടയിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച യുവാക്കളെ തടഞ്ഞ പോലീസുകാരെ അക്രമിക്കുകയും പോലീസ് വാഹനം തകർക്കാൻ ശ്രമിക്കുകയും ചെയ്തു. മാന്നാർ എണ്ണയ്ക്കാട് പെരിങ്ങലിപ്പുറത്താണ് ക്ഷേത്രോത്സവത്തിനിടയിൽ പോലീസിനുനേരേ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായി. മാന്നാർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി.എം. വിനീതിനാണ് മർദനമേറ്റത്. കൈക്കും കഴുത്തിനും പരിക്കേറ്റ ഇയാൾ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് എണ്ണയ് ക്കാട് പെരിങ്ങലിപ്പുറം കൊട്ടാരത്തിൽ പീടികയിൽ അഭിജിത്തി(33)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാക്കി പ്രതികൾക്കായി അന്വേഷണം നടത്തിവരുന്നു. എണ്ണയ്ക്കാട് പെരിങ്ങലിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിലെ കെട്ടുകാഴ്ച്ച ഉത്സവത്തോടനുബന്ധിച്ച് കെട്ടുകാഴ്ചകൾ കഴിഞ്ഞതിനുശേഷം സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ച യുവാക്കളെ പോലീസ് പറഞ്ഞുവിടാൻ ശ്രമിക്കുമ്പോൾ അഭിജിത് എന്നയാളുടെ കൈയിൽ കഞ്ചാവ് പൊതി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചതാണ് കുഴപ്പങ്ങൾക്ക് കാരണമായത്. അവിടെ കൂടിയ ആൾക്കാർ പോലീസിനെതിരേ തിരിഞ്ഞ് കഞ്ചാവ് കൈവശം…
Read Moreതങ്ങളെ അവഗണിച്ചാല്‍ വോട്ടെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഉച്ചഭാഷിണി ഉടമകള്‍
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിക്കുന്നുവെന്ന ആക്ഷേപവുമായി ജില്ലയിലെ ഉച്ചഭാഷിണി ഉടമകൾ. ജില്ലയിലെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാതെ സമീപജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കാനാണ് ഭാവമെങ്കില്‍ വോട്ടെടുപ്പ് ബഹിഷ്കരിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന് കേരള ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നുമുള്ള ഉച്ചഭാഷിണികളാണ് പ്രചാരണ വാഹനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. എന്നാല്‍ പൊതുസമ്മേളനങ്ങള്‍ക്ക് തങ്ങളുടെ സംവിധാനങ്ങള്‍ ആവശ്യപ്പെട്ടെത്തുന്നുണ്ട്. ഇതിനോടു യോജിക്കാനാകില്ലെന്നും സമ്മേളനത്തിനു മാത്രമായി മൈക്ക് നല്‍കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലയില്‍ 400 ഓളം ഉച്ചഭാഷിണി ഉടമകളും നൂറു കണക്കിന് ജീവനക്കാരുമുണ്ട്. ഇവരെല്ലാം ഇപ്പോള്‍ പ്രതിസന്ധിയിലാണ്. പൊതുരംഗത്തുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണന തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഉടമകളും ജീവനക്കാരും കുടുംബാംഗങ്ങളും ചേര്‍ന്നായിരിക്കും ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നും ഭാരവാഹികള്‍ അറിയിച്ചു.അസോസിയേഷന് ജില്ലാ പ്രസിഡന്റ് എ. വി.…
Read Moreപാരന്പര്യം കാക്കുമോ പുതുപ്പള്ളി ? മണ്ഡലത്തിലുള്ളത് 1,73,253 വോട്ടര്‍മാർ
കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായനും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയെ അഞ്ച് പതിറ്റാണ്ട് പിന്തുണച്ച പുതുപ്പള്ളി ഉമ്മന്‍ ചാണ്ടി ഇല്ലാതെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്.2023ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ മകന് ചാണ്ടി ഉമ്മന്‍ മണ്ഡലത്തിന്റെ പാരമ്പര്യം നിലനിര്‍ത്തി. ഇത്തവണയും അത് തുടരാമെന്ന ഉറച്ച വിശ്വാസത്തില്‍ യുഡിഎഫ് പ്രചാരണത്തില്‍ ഒന്നാമതാണ്. പുതുപ്പള്ളി, പാമ്പാടി, മീനടം, വാകത്താനം, അയര്‍ക്കുന്നം, അകലക്കുന്നം, കൂരോപ്പട, മണര്‍കാട് പഞ്ചായത്തുകളാണ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. 1,73,253 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 1957, 1960 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുകാരനായ പി.സി. ചെറിയാനും 1965, 1967 തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മുകാരനായ ഇ.എം. ജോര്‍ജുമാണു വിജയിച്ചത്. തുടര്‍ന്ന് 1970 മുതല്‍ 2023 വരെ മണ്ഡലത്തെ ഉമ്മന്‍ ചാണ്ടിയാണ് പ്രതിനിധീകരിച്ചത്. തുടര്‍ന്ന് ചാണ്ടി ഉമ്മനും. ഉപതെരഞ്ഞെടുപ്പിനുശേഷം ചെയ്ത വികസന പ്രവര്‍ത്തനങ്ങളും ഉമ്മന്‍ ചാണ്ടി വികാരവും സര്‍ക്കാര്‍ വിരുദ്ധവികാരവും തുണയ്ക്കുമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ അവസാന തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം…
Read Moreമറയൂരില്‍ ജനവാസ മേഖലയിലിൽ കാട്ടുപോത്തിന്റെ പരാക്രമം: രണ്ടു പേര്‍ക്കു പരിക്ക്
ഇടുക്കി: മറയൂരില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്ത് ഭീതിപരത്തി. പഞ്ചായത്ത് ഓഫീസിലും ഹോട്ടലിലും കയറി നാശനഷ്ടങ്ങള്‍ വരുത്തിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. ഇന്നു രാവിലെ ഏഴോടെയാണ് മറയൂര്‍ ടൗണിനെ ആശങ്കയിലാഴ്ത്തി കാട്ടു പോത്തിറങ്ങിയത്. പട്ടിക്കാട് ഭാഗത്തു നിന്നാണ് കാട്ടുപോത്ത് എത്തിയത്. രാവിലെ ശുചീകരണത്തിനായി തുറന്ന മറയൂര്‍ പഞ്ചായത്ത് ഓഫീസിനുള്ളിലാണ് കാട്ടുപോത്ത് ആദ്യം കയറിയത്. ഓഫീസിലെ സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. ഓഫീസിലെ ഉപകരണങ്ങള്‍ക്ക് നാശനഷ്ടം വരുത്തിയ കാട്ടുപോത്ത് ഏറെ നേരം ഇതിനുള്ളില്‍ കുടുങ്ങി. വിവരമറിഞ്ഞെത്തിയ വനംവകുപ്പും നാട്ടുകാരും പോലീസും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് പോത്തിനെ പുറത്തിറക്കിയത്. തുടര്‍ന്ന് സമീപത്തെ ഹോട്ടലില്‍ കയറിയ പോത്ത് അവിടെയുണ്ടായിരുന്ന ഉപകരണങ്ങളും ഫര്‍ണിച്ചറുകളും തകര്‍ത്തു. പിന്നീട് ടൗണിനു സമീപത്തെ ആദിവാസി മേഖലയായ കുമുട്ടാംകുഴിയിലെത്തി. വിളറി പിടിച്ചോടിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി കോളനിയിലെ കാമാക്ഷി, സെല്‍വി എന്നിവര്‍ക്ക് പരിക്കേറ്റു.ഇവരെ…
Read Moreഎസ്ഡിപിഐ പിന്തുണ; ഡിവൈഎഫ്ഐയിലെയും എസ്എഫ്ഐയിലെയും ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് എസ്ഡിപിഐ പിന്തുണ നൽകിയതിൽ ഡിവൈഎഫ്ഐയിലെയും എസ്എഫ്ഐയിലെയും ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷം.എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെടെ എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകരെ കായികമായി നേരിടുന്ന എസ്ഡിപിഐയോടുള്ള മൃദുസമീപനം പ്രത്യയശാസ്ത്രത്തിന് നിരക്കാത്തതാണെന്നാണ് യുവജനങ്ങളുടെ ആക്ഷേപം. വര്‍ഗീയതയ്ക്കെതിരേ പേരാടിയതിനാണ് അഭിമന്യുവിന്റെ ജീവന് ബലി കൊടുക്കേണ്ടി വന്നത്. അഭിമന്യൂവിനെ കൊലപ്പെടുത്തിയവരെയും അതിനു സഹായം ചെയ്തവരെയും പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്തവരാണ് എസ്ഡിപിഐക്കാർ. അത്തരക്കാരുമായി ഒത്തുതീര്‍പ്പുണ്ടാക്കിയ സിപിഎം നേതാക്കളുടെ അവസരവാദ നിലപാടിനോടാണ് പാര്‍ട്ടിയിലെ യുവാക്കളുടെ അമര്‍ഷം.അഭിമന്യുവിന് നീതി വാങ്ങികൊടുക്കാന്‍ പാര്‍ട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ല. കേസ് നടത്തിപ്പിലും പോരായ്മകള്‍ സംഭവിച്ചുവെന്നാണ് യുവാക്കളുടെ വിമര്‍ശനം. എല്ലാ വര്‍ഗീയതകളെയും അകറ്റി നിര്‍ത്തുകയാണ് പാര്‍ട്ടി ലക്ഷ്യമെന്ന് പറഞ്ഞ സിപിഎം നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന സമീപനമാണ് എസ്ഡിപിഐയുമായുള്ള ധാരണയെന്നാണ് യുവനേതാക്കളുടെ വിമര്‍ശനം. സിപിഎമ്മിന്റെ അവസരവാദ നിലപാട് കേരളത്തില്‍ ബിജെപിയെ…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; ജ്യോത്സ്യൻ അറസ്റ്റിൽ; പ്രതി അമ്മയുടെ കാമുകൻ
മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ജ്യോതിഷനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ പുറക്കാട് പുത്തൻപറമ്പിൽ രാജേഷ് രാമചന്ദ്രനാ(39)ണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മാതാവുമായി അടുപ്പത്തിലായ പ്രതി മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടിയും മാതാവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയാണ് അതിക്രമം നടത്തിയത്. മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ്.വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐ വിഷ്ണു അജയ്, എഎസ്ഐ റിയാസ്, സിപിഒ മാരായ അരുൺ ഭാസ്കർ, ഉണ്ണികൃഷ്ണപിള്ള, വിനീത് എന്നിവർ തമിഴ്നാട് സേലത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഅകാലത്തില്‍ വിട്ടുപിരിഞ്ഞ കണ്ണന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി
അടൂര്‍: രാഷ്ട്രീയ പോരാട്ടങ്ങളിലെ ഉറ്റതോഴന്റെ വിയോഗം ബാക്കിവച്ച ശൂന്യതയിലേക്ക് രാഹുല്‍ ഗാന്ധിയുടെ സാന്ത്വനസ്പര്‍ശം.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ വിജയത്തിനരികെ വരെ പോരാടി അകാലത്തില്‍ വിട്ടുപിരിഞ്ഞ കോണ്‍ഗ്രസ് നേതാവ് എം.ജി. കണ്ണന്റെ കുടുംബത്തെ രാഹുല്‍ ഗാന്ധി ചേര്‍ത്തുനിര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന എം.ജി. കണ്ണന്റെ ഭാര്യ സജിത കണ്ണന്, മക്കളായ ശിവകിരണ്‍, ശിവഹര്ഷ് എന്നിവരാണ് ഇന്നലെ അടൂരിലെ പ്രസംഗവേദിയില്‍ രാഹുല്‍ ഗാന്ധിയെ കാണാനെത്തിയത്. കുട്ടികളെ വാത്സല്യത്തോടെ ചേര്‍ത്തുനിര്‍ത്തിയ രാഹുല്‍, കുടുംബത്തിന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. മക്കള്‍ക്ക് മധുരം നല്കി, നിറഞ്ഞ സ്നേഹത്തോടെയാണ് അദ്ദേഹം അവരെ യാത്രയാക്കിയത്. ജീവിതത്തിലെ കഠിനമായ പ്രയാസങ്ങളോടു പൊരുതിയാണ് കണ്ണന് പാര്‍ട്ടി പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലെത്തിയത്. പാര്‍ട്ടിയോടുള്ള അചഞ്ചലമായ കൂറും പ്രവര്‍ത്തന മികവുമാണ് അദ്ദേഹത്തെ അടൂരിന്റെ സ്ഥാനാര്‍ഥിയാക്കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അനുസ്മരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍…
Read Moreഇടതു ദുര്‍ഭരണത്തിനെതിരേ വിധിയെഴുതണം; കേരളം ഒരു ഓള്‍ഡേജ് ഹോം ആയി മാറരുതെന്ന് ശശി തരൂര്‍
തൊടുപുഴ: കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുന്ന ഇടതു ദുര്‍ഭരണത്തിനെതിരേ വിധിയെഴുതാന്‍ എല്ലാവരും തയാറാകണമെന്ന് ശശി തരൂര്‍ എംപി. യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫിന്റെ വണ്ണപ്പുറം പഞ്ചായത്തിലെ പര്യടനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതി ആയോഗിന്റെ പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ പ്രധാനപ്പെട്ട 18 സംസ്ഥാനങ്ങളില്‍ 15-ാം സ്ഥാനമാണ് ഇന്ന് കേരളത്തിനുള്ളത്. എന്നാല്‍ ഇവിടെനിന്നു യുവാക്കളെല്ലാം നാടുവിട്ടുപോകുന്ന സ്ഥിതിയാണുള്ളത് . കേരളം ഒരു ഓള്‍ഡേജ് ഹോം ആയി മാറരുത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും അതിനായി യുഡിഎഫ് അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപി, സി.പി. മാത്യു, എം.ജെ. ജേക്കബ്, ഷീല സ്റ്റീഫന്‍, അമ്പിളി ജേക്കബ്, ജോണ്‍ നെടിയപാല, ജാഫര്‍ഖാന്‍ മുഹമ്മദ്, പി.എസ്. ഷംസുദീന്‍, ബ്ലെയ്സ് ജി. വാഴയില്‍, പി.എം. അബ്ബാസ്, ഇന്ദു സുധാകരന് എന്നിവര്‍ പ്രസംഗിച്ചു.
Read More