ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; വീ​ട്ട​മ്മ​യ്ക്ക് 1.8 ല​ക്ഷം ന​ഷ്ട​മാ​യി

കൊ​ച്ചി: ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 1.8 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി വീ​ട്ട​മ്മ​യു​ടെ പ​രാ​തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി രാ​ജ​ന്‍ കെ. ​നാ​യ​ര്‍ എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി.

കു​ഴു​പ്പി​ള്ളി മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റി​നു സ​മീ​പം താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യു​ടെ മ​ക​ന് ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ ജോ​ലി വാ​ങ്ങി ത​രാം എ​ന്ന് പ​റ​ഞ്ഞാ​ണ് പ​ണം വാ​ങ്ങി​യ​ത്.

2025 ന​വം​ബ​ര്‍ 18 മു​ത​ല്‍ ഡി​സം​ബ​ര്‍ 16 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ നാ​ലു ത​വ​ണ​ക​ളാ​യി വീ​ട്ട​മ്മ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ നി​ന്നും ഗൂ​ഗി​ള്‍ പേ ​വ​ഴി​യാ​ണ് ഇ​യാ​ള്‍​ക്ക് പ​ണം ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ നാ​ളി​തു​വ​രെ ജോ​ലി​യോ പ​ണ​മോ തി​രി​കെ ന​ല്‍​കി​യി​ട്ടി​ല്ല. ഇ​തോ​ടെ​യാ​ണ് വീ​ട്ട​മ്മ മു​ന​മ്പം പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

 

Related posts

Leave a Comment