ഉപ്പുതറ: ഇറാനിലെ മർച്ചന്റ് നേവിയിൽ ഇന്റേൺഷിപ്പിനുപോയ മലയാളി വിദ്യാർഥിയുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. ഇറാൻ- ഇസ്രയേൽ യുദ്ധം തുടങ്ങിയതോടെയാണ് അയ്യപ്പൻകോവിൽ ആലടി ആഞ്ഞിലിമൂട്ടിൻ ജെറിൻ ജോസഫ് ഇറാനിൽ കുടുങ്ങിയത്. ഫെബ്രുവരി 27ന് രാവിലെ 11.13നാണ് അവസാനമായി ജെറിൻ വീട്ടുകാർക്ക് സന്ദേശം അയച്ചത്. യുദ്ധം പ്രശ്നമാകുമെന്നും പിറ്റേന്ന് വിളിക്കാം എന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. എന്നാൽ, അടുത്ത ദിവസങ്ങളിലൊന്നും വിളിക്കുകയോ സന്ദേശമയയ്ക്കുകയോ ഉണ്ടായില്ല. അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. പല തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ വീട്ടുകാർ ആശങ്കയിലായി. തുടർന്ന് ജെറിനെ ഇന്റേൺഷിപ്പിന് അയച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ ബന്ധപ്പെട്ടു. കുട്ടികൾ സുരക്ഷിതരാണ് എന്ന മറുപടി മാത്രമാണ് ലഭിച്ചത്. മുൻപ് പല കാര്യങ്ങൾക്കും ബന്ധപ്പെട്ടുകൊണ്ടിരുന്ന സ്ഥാപനത്തിലെ മലയാളിയായ ജീവനക്കാരിയും ഫോൺ എടുക്കാതെ വന്നതോടെ ബന്ധുക്കൾ ആശങ്കയിലായി. തുടർന്ന് മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഡീൻ കുര്യാക്കോസ് എംപി, നോർക്ക എന്നിവരുടെ…
Read MoreCategory: Edition News
മനസു മാറ്റാതെ അര നൂറ്റാണ്ടും പിന്നിട്ട് പുതുപ്പള്ളി; ഇത്തവണ ബാലികേറാമല കയറുമോ എൽഡിഎഫ്
പുതുപ്പള്ളി: ഉമ്മന്‍ചാണ്ടിയിലൂടെ രാജ്യവും ലോകവും അറിഞ്ഞ മണ്ഡലമാണ് പുതുപ്പള്ളി. 53 വര്‍ഷക്കാലം ഒരു മണ്ഡലത്തില്‍നിന്നു തുടര്‍ച്ചായി മത്സരിച്ചു വിജയിച്ച് റിക്കാര്ഡിട്ടയാളാണ് ഉമ്മന്‍ചാണ്ടി. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയും ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയും എന്നും ഒരേ വികാരമാണ്. ഉമ്മന്‍ചാണ്ടിയുടെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ എംഎല്‍എയായി. ഇപ്പോള്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പില്‍ രണ്ടാമതും മത്സരിക്കുകയാണു ചാണ്ടി ഉമ്മന്‍. തിരുവിതാംകൂര്‍ ദിവാന് സി.പി. രാമസ്വാമി അയ്യരുടെ കല്‍പ്പനയെ ചോദ്യം ചെയ്ത് പാരമ്പര്യമുള്ള നാടാണു പുതുപ്പള്ളി. കര്‍ഷകരുടെയും തൊഴിലാളികളുടെയും നാട്. മൈതാനങ്ങളില്‍ ആവേശവും ആരവവും നിറയ്ക്കുന്ന നാടന്‍പന്തുകളിയുടെ തട്ടകം. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയും മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലും മണ്ഡലത്തിലെ പ്രധാന ആരാധനാലയങ്ങളാണ്. ഉത്സവങ്ങളും പെരുന്നാളുകളുമൊക്കെയായി നാടിന്റെയാകെ ആഘോഷമാക്കി നാനാജാതി മതസ്ഥര്‍ കൈകോര്ത്തുകഴിയുന്ന നാട്.കോട്ടയം താലൂക്കിലെ അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, പുതുപ്പള്ളി പഞ്ചായത്തുകളും…
Read Moreപന്നിപ്പടക്കം പൊട്ടി വളര്‍ത്തുനായ ചത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു; രണ്ട് പടക്കങ്ങള്‍ നിര്‍വീര്യമാക്കി ബോംബ് സ്ക്വാഡ്
തളിപ്പറമ്പ്: പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു, പ്രദേശത്ത് ഇന്ന് സ്ഫോടകവസ്തുക്കളുണ്ടോ എന്ന് കണ്ടെത്താന്‍ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തും. ഇന്നലെ രാത്രി 8.10 നാണ് സംഭവം. ബാവുപ്പറമ്പ് കീരിയാട്ടെ കുറ്റിപ്പാല വീട്ടില്‍ എ.പി. രാമചന്ദ്രന്റെ വീട്ടിലെ പോമറേനിയന്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയാണ് ചത്തത്. രാത്രി എട്ടോടെ ജോലികഴിഞ്ഞ് വീട്ടിലെത്തിയ രാമചന്ദ്രന് നായയെ അഴിച്ചുവിട്ടതായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ സ്ഫോടനം നടന്നു. അവശേഷിച്ച രണ്ട് പടക്കങ്ങള്‍ ബോംബ് സ്ക്വാഡെത്തി നിര്‍വീര്യമാക്കി. വിവരമറിഞ്ഞ് തളിപ്പറമ്പ് എസ്ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചത്ത നായയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. പ്രദേശത്ത് സ്ഫോടകവസ്തുക്കള്‍ സംഭരിച്ചുവച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ഇന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തും.
Read Moreവീട്ടിൽ അതിക്രമിച്ച് കയറി അറുപത്തിനാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം: അയൽവാസി അറസ്റ്റിൽ
കൊല്ലം: വീട്ടിൽ തനിച്ചായിരുന്നു 64 കാരിയോട് ലൈംഗിക അതിക്രമം കാട്ടിയ അയൽവാസി അറസ്റ്റിൽ.കൊല്ലം മയ്യനാട് വലിയവിള നഗർ 111 ൽ രാജേഷ് ഭവനിൽ 55 കാരനായ പാറ രാജു എന്ന രാജു ആണ് അറസ്റ്റിലായത്. വയോധികയുടെ നിലവിളി കേട്ട് മകന്റെ ഭാര്യ ഓടി എത്തിയതോടെ രാജു രക്ഷപ്പെടുകയായിരുന്നു.ഇരവിപുരം എസ്എച്ച് ഒ പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreഏറ്റുമാനൂരിൽ വാഴയ്ക്കനു സീറ്റില്ല; നാട്ടകം സുരേഷ് സ്ഥാനാർഥിയാകും
കോട്ടയം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ജോസഫ് വാഴയ്ക്കന് സീറ്റില്ല. വാഴയ്ക്കനെ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ എട്ടുമണ്ഡലങ്ങളിലേക്കാണു പരിഗണിച്ചിരുന്നത്.ഒടുവില്‍ ഏറ്റുമാനൂര്‍ സീറ്റിൽ വാഴയ്ക്കൻ സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ട് വന്നിരുന്നു. എന്നാൽ, വാഴയ്ക്കനു പകരം കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാകും ഏറ്റുമാനൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. നാട്ടകം സുരേഷിന്റെ പേര് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലേക്കും പരിഗണിച്ചിരുന്നു. നാട്ടകം സുരേഷ് ഏറ്റുമാനൂരിലേക്കു മാറിയാല്‍ പ്രഫ. റോണി കെ. ബേബിയാകും കാഞ്ഞിരപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുക.പൂഞ്ഞാറില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, സജി ജോസഫ് എന്നിവരാണു പരിഗണനയിലുള്ളത്. ജില്ലയിലെ ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്.മൂന്നിടങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. സ്ഥാനാര്‍ഥികള്‍ വൈകുന്നതില്‍ ഡിസിസി നേതൃത്വത്തിനു അങ്കലാപ്പുണ്ട്. ഏറ്റുമാനൂരില്‍ വി.എന്‍. വാസവന്, കാഞ്ഞിരപ്പള്ളിയില്‍ ഡോ. എന്‍. ജയരാജ്, പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍.പൂഞ്ഞാറില്‍…
Read Moreമേമാരി ആദിവാസി ഗ്രാമത്തിലേക്കുള്ള റോഡ് നിർമിക്കാതെ കരാറുകാരന്റെ ഒളിച്ചുകളി; പ്രതിഷേധിച്ച് ആദിവാസികൾ
ഉപ്പുതറ: ഇടുക്കി വന്യജീവി സങ്കേതത്തിലെ ഉൾഗ്രാമമായ മേമാരി ആദിവാസി ഗ്രാമത്തിലേക്കുള്ള റോഡുനിർമാണം പാതിവഴിയിൽ മുടക്കിയ കരാറുകാരനെതിരേ പ്രതിഷേധം ശക്തമാകുന്നു. അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ പദ്ധതിയാണ് പാതിവഴിയിൽ മുടങ്ങിയത്. ഇത് രണ്ടാം തവണയാണ് നിർമാണം മുടങ്ങുന്നത്. ഇതേത്തുടർന്ന് മേമാരി ഉന്നതിയിലെ ആദിവാസികൾ റോഡ് ഉപരോധിച്ചു. 2021 -22ൽ പട്ടികവർഗ വികസന വകുപ്പാണ് അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചത്. കഴിഞ്ഞ വർഷം 400 മീറ്റർ റോഡ് നിർമിച്ചശേഷം നിർമാണം മുടങ്ങി. ഈ വർഷം വീണ്ടും 400 മീറ്റർ നിർമിച്ചശേഷം ബാക്കിഭാഗം നിർമിക്കാൻ കരാറുകാരൻ തയാറായിട്ടില്ല. ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് പശ്ചാത്തല സൗകര്യമൊരുക്കി ജീവനോപാധികൾ മെച്ചപ്പെടുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടപ്പാക്കുന്നതിൽ തുടക്കം മുതൽ തടസം നേരിട്ടിരുന്നു.ഫണ്ട് അപര്യാപ്തതയാണ് കാരണമായി പറഞ്ഞത്. അനുവദിച്ച ഒരുകോടി മതിയാവില്ലെന്ന കാരണത്താൽ…
Read Moreഗ്യാസ് ബുക്കിംഗിന്റെ പേരിലും സൈബർ തട്ടിപ്പ്: ജാഗ്രതാ നിർദേശങ്ങളുമായി പോലീസ്
പരവൂർ: പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിലെ നിയന്ത്രണങ്ങളുടെ മറവിൽ സൈബർ തട്ടിപ്പ് വ്യാപകം. ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്.സിലിണ്ടറുകളുടെ ലഭ്യതക്കുറവ് മുതലെടുത്താണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിൽ വീഴ്ത്തുന്നത്.ആദ്യം മൊബൈൽ ഫോണിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശം വരും. തുടർന്ന് വാട്സ്ആപ് വഴി ബന്ധപ്പെടുന്ന തട്ടിപ്പുകാർ “ഗ്യാസ് ബിൽ അപ്ഡേറ്റ് എപികെ ” എന്ന പേരിലുള്ള ഒരു ഫയൽ അയയ്ക്കും. ഗ്യാസ് ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനോ കെവൈസി വിവരങ്ങൾ കൃത്യമായി നൽകിയിട്ടുണ്ടോ എന്നൊക്കെ അറിയാൻ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ സംഘം ആവശ്യപ്പെടും. ഈ എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാകും. ഇതിലൂടെ ഫോണിലുള്ള ബാങ്ക് സംബന്ധിയായ വിവരങ്ങളും യുപിഐ പിൻ നമ്പരുകളും ഞൊടിയിടക്കുള്ളിൽ തട്ടിപ്പുകാർ ചോർത്തിയെടുക്കും. തുടർന്ന് ഉപഭോക്കാവ് അറിയാതെ തന്നെ അക്കൗണ്ടിൽ നിന്നുള്ള പണം പൂർണമായും നഷ്ടമാകും. സംസ്ഥാനത്ത്…
Read Moreബിഎസ്എൻഎൽ, ട്രായ് എന്നിവയുടെ പേരിൽ രാജ്യവ്യാപക കെവൈസി തട്ടിപ്പ് ; ജാഗ്രത വേണമെന്ന് അധികൃതർ
പരവൂർ: ബിഎസ്എൻഎൽ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ ( ട്രായ്) എന്നിവയുടെ പേരിൽ മൊബൈൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന പുതിയ സൈബർ തട്ടിപ്പിനെതിരെ കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. കെവൈസി പുതുക്കിയില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ സിം കാർഡ് ബ്ലോക്ക് ചെയ്യുമെന്ന തരത്തിൽ പ്രചരിക്കുന്ന നോട്ടീസുകൾ വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള ഭീഷണികളിലൂടെ പണം തട്ടാനാണ് സംഘം ശ്രമിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ബിഎസ്എൻഎലിന്റെ ലെറ്റർ പാഡിൽ വരുന്ന വ്യാജ സന്ദേശങ്ങളിൽ കെവൈസി വെരിഫിക്കേഷൻ എക്സിക്യൂട്ടീവിനെ ഉടൻ ബന്ധപ്പെടാനാണ് ആവശ്യപ്പെടുന്നത്. “പ്രിയപ്പെട്ട ഉപഭോക്താവേ, നിങ്ങളുടെ സിം കെവൈസി ട്രായ് സസ്പെൻഡ് ചെയ്തിരിക്കുന്നു. 24 മണിക്കൂറിനുള്ളിൽ സിം കാർഡ് ബ്ലോക്ക് ചെയ്യപ്പെടും. ഉടൻ വിളിക്കുക” എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. എന്നാൽ ഇത്തരം നോട്ടീസുകൾ ബിഎസ്എൻഎൽ കോർപ്പറേറ്റ് ഓഫീസ് അയക്കാറില്ലെന്നും ബാങ്ക് വിവരങ്ങളോ മറ്റ് വ്യക്തിഗത…
Read Moreകിടപ്പുരോഗിയായ വയോധികയുടെ മാല മോഷ്ടിച്ച പ്രതി അറസ്റ്റിൽ; ഫിസിയോതെറാപ്പിസ്റ്റായി വീടുകളിലെത്തിയായിരുന്നു മോഷണം
നെടുങ്കണ്ടം: കിടപ്പുരോഗിയായ വയോധികയുടെ മാല മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കട്ടപ്പന സ്വദേശി മറ്റത്തിൽ പ്രദീപ് നാരായണൻ (44) ആണ് നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്. മുണ്ടിയെരുമ പുത്തൻപറമ്പിൽപ്പടിക്കു സമീപം പട്ടരുമഠത്തിൽ സരള (65)യുടെ മാലയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. പകൽ സമയം പ്രദേശത്തെ പല വീടുകളിലും കയറിയിറങ്ങിയ മോഷ്ടാവ് കിടപ്പുരോഗികളുള്ള വീട് കൃത്യമായി ചോദിച്ചറിഞ്ഞിരുന്നു. വൈകുന്നേരം ഇയാൾ സരളയുടെ വീട്ടിലെത്തി. ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തുകയും ചികിത്സിക്കുന്നതിനിടെ മാല കൈക്കലാക്കുകയുമായിരുന്നു. പ്രദേശത്തെ നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളിൽനിന്നാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreമുൻ വൈരാഗ്യത്തിന്റെ പേരിൽ വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്ക് ഏഴു വർഷം തടവും പിഴയും
മാന്നാർ: വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വയോധികന് ഏഴു വർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. മാന്നാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചെങ്ങന്നൂർ അസി. സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2022 മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാന്നാർ കുട്ടൻപേരൂർ ആറിന് മുകളിൽ കൂടിവെള്ളം പോകുന്നതിനായി സ്ഥാപിച്ചിട്ടുള്ള കനാലിന്റെ താഴെ കോൺക്രീറ്റ് പ്ലാറ്റ്ഫോമിൽ മുൻ വൈരാഗ്യം കാരണം സ്ത്രീയെ കത്തി ഉപയോഗിച്ച് കുത്തിയും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ചതായിട്ടായിരുന്നു കേസ്. മാന്നാർ കുട്ടമ്പേരൂർ പ്ലാമൂട്ടിൽ ജിജിമോനെ(62)തിരേ മാന്നാർ പോലീസ് കേസെടുത്ത് വിചാരണ നടന്നുവരുകയായിരുന്നു. ഇന്നലെയാണ് കോടതി ഏഴുവർഷം കഠിനതടവിനും പതിനായിരം രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചത്. മാന്നാർ പോലീസ് ഇൻസ്പെക്ടർ ഹരോൾഡ് ജോർജ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ജി. സുരേഷ് കുമാർ കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത കേസിലാണ് ചെങ്ങന്നൂർ അസി. സേഷൻസ് കോടതി ജഡ്ജി…
Read More