ഹരിപ്പാട്: വീട്ടിൽ അരിപ്പൊടി വാങ്ങാനെത്തിയ ദളിത് ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഒൻപത് വർഷം കഠിനതടവും പിഴയും. ചേർത്തല മരുത്തോർവട്ടം മിസ്പാ വീട്ടിൽ ഷിനോജിനെ (49) ആണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ് ജി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ഒൻപത് വർഷം കഠിനതടവും 40,000 രൂപ പിഴയുമാണ് ശിക്ഷ. 2024 സെപ്റ്റംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ചില്ലറ സാധനങ്ങളുടെ കച്ചവടം നടത്തിയിരുന്ന ഷിനോജ്, ധാന്യപ്പൊടി വാങ്ങാനായി എത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മാവേലിക്കര പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയായിരുന്ന സി.ശ്രീജിത് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ പി.ബി. സത്യനാണ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ്പിയായിരുന്ന എം.കെ ബിനുകുമാർ വിശദമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. എസ്ഐമാരായ റിജുമോൻ, എഎസ്ഐമാരായ സജുമോൾ, രാജേഷ് കുമാർ,സിപിഒ രമ്യ…
Read MoreCategory: Edition News
രാത്രിയിൽ ശക്തമായ കാറ്റും മഴയും; പുറത്തിറങ്ങിയതിന് പിന്നാലെ വീട് തകർന്നുവീണു; അത്ഭുതകരമായി രക്ഷപ്പെട്ട് കുടുംബം
അമ്പലപ്പുഴ: ശക്തമായ മഴയിൽ വീട് ഇടിഞ്ഞുവീണു. ആർക്കും പരിക്കില്ല. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മാടത്തറ മോഹനന്റെ വീടാണ് കഴിഞ്ഞ രാത്രിയിൽ ഇടിഞ്ഞുവീണത്. കാലപ്പഴക്കത്തെത്തുടർന്ന് വീട് അപകടാവസ്ഥയിലായിരുന്നു. കഴിഞ്ഞ രാത്രിയിൽ ശക്തമായ കാറ്റും മഴയുമുണ്ടായതിനെത്തുടർന്ന് ഭാര്യ വനജകുമാരി, മകൻ ഉണ്ണികൃഷ്ണൻ, മോഹനന്റെ സഹോദരി വിജയമ്മ എന്നിവർ രാത്രി 10ന് വീടിന് പുറത്തിറങ്ങി. മഴയിൽ രാത്രി രണ്ടോടെ വീട് നിലം പതിക്കുകയായിരുന്നു. വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം നശിച്ചു.
Read Moreമദ്യപാനത്തിനിടെ ചേരിതിരിഞ്ഞ് സംഘർഷം: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ മൂന്നു പേർകൂടി അറസ്റ്റിൽ
ഹരിപ്പാട്: സംഘർഷത്തിനിടയിൽ തോക്ക് ചൂണ്ടിയ സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി പിടിയിൽ. കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശികളായ പുളിമൂട്ടിൽ സജിൻ (28), കൊച്ചുമഠത്തിൽ ആദർശ് (24), വെട്ടുവേനി വലിയേടത്ത് മിഥുൻ കുമാർ (ശംഭു-27) എന്നിവരെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേർ അറസ്റ്റിലായി. ഒരാൾ കൂടി പിടിയിലാകാൻ ഉണ്ട്. തോക്കു ചൂണ്ടി ഭീഷണി പെടുത്തിയ സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായവർ. ഫെബ്രുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃക്കുന്നപ്പുഴ കെടിഡിസി യിൽ മദ്യപാനത്തിനിടയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കം പിന്നീട് പുളിക്കീഴ് ജംഗ്ഷനിൽ വച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരാൾ തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയത്.
Read Moreവെര്‍ച്വല്‍ തട്ടിപ്പു ശ്രമം ; വീട്ടമ്മയുടെ 27 ലക്ഷം സംരക്ഷിച്ച് പോലീസും ബാങ്ക് അധികൃതരും
കോട്ടയം: ജില്ലയില്‍ വീണ്ടും വെര്‍ച്വല്‍ തട്ടിപ്പ് നടത്താന്‍ ശ്രമം. സൈബര്‍ പോലീസിന്റെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടലിലൂടെ 68 കാരിയായ വീട്ടമ്മയ്ക്ക് നഷ്ടപ്പെടാതിരുന്നത് 27 ലക്ഷം രൂപ. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി മൊബൈല്‍ ഫോണ്‍ മുഖേന ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ചത്. 27 ലക്ഷം രൂപ പിന്‍വലിക്കാനായി വീട്ടമ്മ ബാങ്കില്‍ എത്തിയപ്പോള്‍ ഇടപാടില്‍ സംശയം തോന്നിയ നാഗമ്പടം ആക്സിസ് ബാങ്കിലെ കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍ ആന്റോ തോമസും ഇന്‍വെസ്റ്റ്മെന്റ് മാനേജരുമാണ് കോട്ടയം സൈബര്‍ പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് എസ്ഐ അഭിലാഷ് ഭാസ്കറിന്റെ നിര്‍ദേശപ്രകാരം വീട്ടമ്മയെയും ബാങ്ക് ഉദ്യോഗസ്ഥരെയും സൈബര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. എസ്ഐയുടെ നേതൃത്വത്തില്‍ വീട്ടമ്മയെ കാര്യങ്ങള്‍ വിശദമായി ബോധ്യപ്പെടുത്തുകയും തട്ടിപ്പിന്റെ സ്വഭാവം വ്യക്തമാക്കുകയും ചെയ്തതോടെയാണ് വീട്ടമ്മയ്ക്ക് പണം നഷ്ടമാകാതിരുന്നത്.
Read Moreതൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി; തിരുവനന്തപുരം സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ തിരുവനന്തപുരം സീറ്റിനായി വീണ്ടും സമ്മർദം ശക്തമാക്കി കേരള കോൺഗ്രസ് എം. 13ാം സീറ്റായി തിരുവനന്തപുരം വേണമെന്നാണ് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണിയുടെ ആവശ്യം. നേരത്തെ നടന്ന സീറ്റ് ചർച്ചകളിലും കേരള കോൺഗ്രസ് എം തിരുവനന്തപുരം സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായിരുന്നില്ല. ഇതിനിടെ തൊണ്ടിമുതൽ കേസിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് വീണ്ടും ആവശ്യം ശക്തമാക്കാൻ തീരുമാനം. അതേസമയം തിരുവനന്തപുരം സ്ഥാനാർഥിത്വത്തില്‍ ആന്റണി രാജുവിന്റെ തീരുമാനം കാത്തിരിക്കുകയാണ് സിപിഎം. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ എംഎൽഎ പദവിക്ക് അയോഗ്യതയും തെരഞ്ഞെടുപ്പിൽ വിലക്കും നേരിടുകയാണ് ആന്റണി രാജു.
Read Moreഗുണ്ടാപ്പിരിവ് നൽകിയില്ല; ഉന്തുവണ്ടിക്കാരനെ അടിച്ചുവീഴ്ത്തി പണം കവർന്ന യുവാക്കൾ അറസ്റ്റിൽ
നെടുമങ്ങാട് : ഗുണ്ടാപ്പിരിവ് നൽകാത്തതിന് ഉന്തുവണ്ടി കച്ചവടക്കാരനെ മർദിക്കുകയും പണം പിടിച്ചുപറിക്കുകയും ചെയ്ത വിതുര ബോണക്കാട് പത്തുമുറി ലയം ബിഎ ഡിവിഷനിൽ വിജയ് (26), വിതുര കളിക്കൽ പ്ലാങ്കാല കട്ടയ്കാൽ വീട്ടിൽ ഗോകുൽ (21), പരപ്പാറ മരുതുംമൂട് പ്രശാന്ത് ശ്രുതി ഭവനിൽ പ്രശാന്ത് (22) എന്നിവരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് രാത്രി പത്തരയോടെ പഴകുറ്റിയിൽ ഉന്തുവണ്ടിയിൽ ഫാസ്റ്റ് ഫുഡ് വില്പന നടത്തുന്ന തിരുനെൽവേലി സ്വദേശി ശിവയെ കാറിലെത്തിയ മൂവർ സംഘം അടിച്ചുവീഴ്ത്തി അയ്യായിരം രൂപയുമായി കടന്നുകളയുകയായിരുന്നു. പോലീസിന്റെ റൗഡി ഹിസ്റ്ററി ലിറ്റിൽ ഉൾപ്പെട്ടിട്ടുള്ളവരാണു പ്രതികൾ. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ തൊളിക്കോട് നെടുമങ്ങാട് എസ്എച്ച്ഒ പി.കെ. മോഹിത്ത്, എസ്ഐ മുഹ്സിൻ മുഹമ്മദ്സി, എഎസ്ഐ ബിജു, രജിത്ത്, സിപിഒ മഹേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്ത പ്രതികളെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.
Read Moreവിളപ്പിൽശാലയിൽ അന്താരാഷ്ട കളിസ്ഥലം സ്ഥാപിക്കാൻ നീക്കം നടത്തുമെന്ന് വി.വി. രാജേഷ്
പേയാട്: വിളപ്പിൽശാലയിലെ പ്രവർത്തനരഹിതമായ മാലിന്യ സംസ്കരണശാലയും അനുബന്ധ സ്ഥലവും മേയർ വി.വി. രാജേഷ് സന്ദർശിച്ചു. ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസും മേയർക്കൊപ്പമുണ്ടായിരുന്നു. വിളപ്പിൽ പഞ്ചായത്ത് ഭരണം ബിജെപിക്ക് ലഭിച്ചതിനു പിന്നാലെ ഉപയോഗ ശൂന്യമായിക്കിടക്കുന്ന സ്ഥലത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിസ്ഥലം അടക്കം വികസന പദ്ധതികൾ യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായി പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ വിളപ്പിൽ പഞ്ചായത്ത് ഭരണസമിതി മേയറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് മേയറും നഗരസഭ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചത്. ജനങ്ങൾ ആഗ്രഹിക്കുന്ന വികസന പദ്ധതികൾ യാഥാർഥ്യമാക്കുകയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതികളുടെ ലക്ഷ്യമെന്നു മേയർ വി.വി.രാജേഷ് പറഞ്ഞു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ചെമ്പഴന്തി ഉദയൻ, എം.ആർ. ഗോപൻ, കരമന അജിത്ത്, പാറ്റൂർ രാധാകൃഷ്ണൻ, വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ, വൈസ് പ്രസിഡന്റ് സി.എസ്.അനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിളപ്പിൽ ദീപക്, പഞ്ചായത്ത് അംഗങ്ങളായ അജിത്ത്…
Read Moreഗോത്രകലകള്‍ക്ക് പുനരുജ്ജീവനം; ജനഗല്സയുമായി കുടുംബശ്രീ; കലാകാരന്മാര്ക്ക് പ്രതിഫലം നല്‍കും
കൊച്ചി: സംസ്ഥാനത്തെ ഗോത്രവിഭാഗക്കാരുടെ മണ്മറഞ്ഞുപോയ തനതു കലാരൂപങ്ങള്‍ പുതുതലമുറയ്ക്ക് കൈമാറുന്നതിനായി ജനഗല്‍സ (ജനങ്ങളുടെ ആഘോഷം)യുമായി കുടുംബശ്രീ.37 വിഭാഗങ്ങളില്‍പ്പെട്ട ഗോത്ര വിഭാഗക്കാരാണ് സംസ്ഥാനത്തുള്ളത്. അവരുടേതായ തനത് സംഗീത, നൃത്ത രൂപങ്ങളും ആചാരാനുഷ്ഠാന കലകളും പിന്തുടരുന്നവരാണ് ഈ വിഭാഗക്കാര്‍. ഈ കലാരൂപങ്ങളില്‍ അവരുടെ സമഗ്രമായിട്ടുള്ള ജീവിത രീതികളും സംസ്ക്കാരവും കൃഷിരീതികളും നിക്ഷിപ്തമാണ്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഇവയ്ക്ക് ഇന്ന് മൂല്യച്യുതി സംഭവിച്ചിരിക്കുന്നു. ഇവയെ പുനരുജ്ജീവിപ്പിക്കുന്നതിനായി കുടുംബശ്രീ ആവിഷ്കരിക്കുന്ന തദ്ദേശീയ മേഖലയിലെ നവീന പദ്ധതിയാണ് ജനഗല്‍സ. ഇതിന്റെ ഭാഗമായി പ്രാദേശിക തലത്തിലുള്ള തദ്ദേശീയ കലാരൂപങ്ങളെ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നതിനും അതിലൂടെ കലാരൂപങ്ങള്‍ കൈമാറ്റചെയ്യപ്പെടാനും കലാരൂപങ്ങളില്‍ അധിഷ്ഠിതമായ പഠനം സാധ്യമാക്കാനും വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് കരിക്കുലം തയ്യാറാക്കും.വിവിധ തദ്ദേശീയ കലാരൂപങ്ങളായ സംഗീതം, നൃത്തം, കൂത്ത്, കഥകള്‍, പഴംഞ്ചൊല്ലുകള്‍ തുടങ്ങിയ തനതു മൂല്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള വിവിധ അവബോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കും. പ്രാദേശിക…
Read Moreഅങ്ങനെ സംഭവിച്ചാല്‍ എന്നെ പിടിച്ചു നിര്‍ത്തി അടിച്ചോളു ; തൃക്കാക്കരയിലെ വോട്ടര്‍മാരോട് ട്വന്റി 20 സ്ഥാനാര്‍ഥി അഖില്‍ മാരാര്‍
കൊച്ചി: താന്‍ ഒരാളെയും പറഞ്ഞ് പറ്റിക്കില്ലെന്ന് തൃക്കാക്കരയിലെ വോട്ടര്‍മാരോട് ട്വന്റി 20 സ്ഥാനാര്‍ഥി അഖില്‍ മാരാര്‍. അങ്ങനെ സംഭവിച്ചാല്‍ തന്നെ പിടിച്ചു നിര്‍ത്തി അടിച്ചോളു എന്നും അഖില്‍ മാരാര്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഖില്‍ മാരാരുടെ പ്രതികരണം. മത്സരിക്കുന്നത് ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാനാണ്. രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന മുന്നണിക്കൊപ്പമാണ് നില്‍ക്കേണ്ടത്. സെലിബ്രിറ്റികള്‍ക്ക് നാട്ടില്‍ ഒരു വിലയും ഇല്ലെന്നും തന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉപയോഗിച്ച് വോട്ട് പിടിക്കില്ലെന്നും അഖില്‍ പറഞ്ഞു.
Read Moreസൂരജ് ലാമയുടെ മരണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകൻ ഹൈക്കോടതിയിൽ ഹര്‍ജി നൽകി
കൊച്ചി: കുവൈറ്റില്‍നിന്ന് നാടു കടത്തി കൊച്ചിയിലെത്തിയ ശേഷം കാണാതായ ബംഗളൂരു സ്വദേശി സൂരജ് ലാമ മരിക്കാനിടയായ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകന്റെ ഹര്‍ജി. നേരത്തെ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഭേദഗതി വരുത്തിയാണ് മകന് സാന്റന്‍ ലാമ നഷ്ടപരിഹാരം ഉള്‍പ്പെടുത്തി ഹര്‍ജി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ച മൂലം ഒരു വ്യക്തിയുടെ ജീവന് നഷ്ടപ്പെടാനിടയായതിനാല് നഷ്ടപരിഹാരം നല്കാന് ഭരണഘടനാപരമായ ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്നാണ് സുപ്രീം കോടതി ഉത്തരവുകളടക്കം നിരത്തി ഹര്‍ജിയിലെ വാദം. ഭേദഗതി അനുവദിച്ച ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. കുവൈറ്റില്‍ നിന്ന് നാടുകടത്തിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ 2.15ന് കൊച്ചിയില്‍ വിമാനമിറങ്ങിയ സൂരജ് ലാമയെ സംരക്ഷിക്കുന്ന കാര്യത്തില്‍ വിമാനത്താവളം മുതല്‍ മെഡിക്കല്‍ കോളജ് വരെ വീഴ്ച ഉണ്ടായെന്ന് വിശദീകരിച്ച് എറണാകുളം റേഞ്ച് ഡിഐജി…
Read More