അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ലഹരിവിരുദ്ധ സ്ക്വാഡിനെ ആക്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ. വളഞ്ഞവഴി പിവി ജംഗ്ഷനു സമീപം കഴിഞ്ഞദിവസം വൈകുന്നേരം എൻഡിപിഎസ് വിവരശേഖരണത്തിനെത്തിയ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളെയാണ് ഒരു കുട്ടം ആൾക്കാർ ഉപദ്രവിച്ചത്. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി പോലീസുകാരെ രക്ഷിച്ച് അവിടെ വാടകയ്ക്ക് താമസിക്കുന്ന പല്ലന പാനൂർ സ്വദേശി അൻസിൽ എന്ന യുവാവിനെ രണ്ടു ഗ്രാം എംഡിഎംഎയും നിരവധി സിറിഞ്ചുമായി പിടികൂടുകയും ചെയ്തു. ഇയാൾ നേരത്തെ തൃക്കുന്നപ്പുഴ, ഹരിപ്പാട് പോലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. വിവരങ്ങൾ ആരാഞ്ഞ ലഹരി വിരുദ്ധ സ്ക്വഡ് അംഗങ്ങളെ സ്ഥലത്തെത്തിയ ഷിയാസ്, അൻസിഫ് എന്നിവർ ചേർന്ന് ചീത്തവിളിക്കുകയും ആക്രമിക്കുകയും ചെയ്തു.ഇവരിൽ അമ്പലപ്പുഴ കക്കാഴം പുത്തൻപറമ്പ് വീട്ടിൽ അൻസി രാജ (37), അമ്പലപ്പുഴ കക്കാഴം പുതുവൽ വീട്ടിൽ അസ്ഹർ (32) എന്നിവരെ ഇന്നലെ വെളുപ്പിന് പോലീസ് പിടികുടി.
Read MoreCategory: Edition News
അപകടഭീഷണിയായി ട്രാൻസ്ഫോർമർ; വൈദ്യുതി വകുപ്പിന്റെ അപകടകരമായ അലംഭാവത്തിനെതിരെ നാട്ടുകാർ രംഗത്ത്
ചമ്പക്കുളം: പുതുതായി നിർമിച്ച പടഹാരം പാലത്തിന് വടക്കേക്കരയിൽ റോഡിന് കിഴക്കുവശത്ത് സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമർ അപകടം വിളിച്ചുവരുത്തുന്ന സ്ഥിതിയിലെന്നു പരാതി.തറനിരപ്പിൽനിന്നും രണ്ടടി പോലും ഉയരത്തിലല്ലാതെ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി ഫ്യൂസുകൾ ഏത് കൊച്ചുകുട്ടിക്കു പോലും കൈയെത്തുന്ന അവസ്ഥയിലാണ്. ട്രാൻസ്ഫോർമറുകൾ എല്ലാം സംരക്ഷണവേലി കെട്ടി തിരിച്ച് സൂക്ഷിക്കണമെന്ന നിയമം നിലനിൽക്കുമ്പോഴാണ് അപകടകരമായും അശ്രദ്ധമായും ട്രാൻസ്ഫോർമർ ഫ്യൂസുകൾ സ്ഥാപിച്ചിരിക്കുന്നത്. സമീപവാസികൾ പലപ്പോഴായി ചമ്പക്കുളത്തെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരോട് വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. നാട്ടുകാർ പരാതി പറയാതെ തന്നെ ട്രാൻസ്ഫോർമറുകൾ സംരക്ഷണവേലി കെട്ടി അപകടരഹിതമായി സൂക്ഷിക്കേണ്ട വൈദ്യുതി വകുപ്പ് ഇക്കാര്യത്തിൽ അപകടകരമായ അലംഭാവമാണ് കാട്ടുന്നത്.പടഹാരം പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടുകൂടി ഇതു വഴിയുള്ള യാത്രക്കാരുടെ എണ്ണം കൂടും. ഈ ഭാഗത്തുള്ള കടകളിലേക്കു വരുന്ന ആളുകളും പാലത്തിന്റെയും പ്രകൃതിയുടെയും ഭംഗി ആസ്വദിക്കാൻ എത്തുന്നവരും ഈ ട്രാൻസ്ഫോർമറിനോട് വളരെ ചേർന്ന് വാഹനങ്ങൾ…
Read Moreറോഡരികിലെ പെരുമരങ്ങളില്‍ പുഴുശല്യം; ഇടമുറിയില്‍ കാൽനടക്കാർക്ക് ദുരിതം; പുഴുക്കളെ നശിപ്പികാൻ നടപടി വേണമെന്ന് നാട്ടുകാർ
റാന്നി: റോഡരികിലെ പെരുമരങ്ങളില്‍ പുഴുശല്യം രൂക്ഷമായതോടെ ഇടമുറിയില്‍ ജനജീവിതം ദുരിതത്തിലായി. ഇടമുറി റബര്‍ ബോര്‍ഡ് പരീക്ഷണത്തോട്ടത്തിലെ പെരുമരങ്ങളിലെ പുഴുശല്യമാണ് നാട്ടുകാരെ പൊല്ലാപ്പിലാക്കുന്നത്. മുക്കട – ഇ ടമണ് – അത്തിക്കയം എംഎല്‍എ റോഡില്‍ തോമ്പിക്കണ്ടം മുതല്‍ ഇടമുറി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപംവരെയാണ് യാത്ര ദുഷ്കരമായിരിക്കുന്നത്. മരത്തില്‍നിന്നു പുഴുക്കള്‍ കൂട്ടത്തോടെ റോഡിലേക്കും യാത്രക്കാരുടെ ശരീരത്തേക്കും വീഴുന്നത് പതിവായതോടെ ഈ വഴി നടന്നുപോകാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. സ്കൂൾ കുട്ടികളാണ് പ്രധാനമായും ഇരകളാകുന്നത്. പുഴുക്കള്‍ ദേഹത്ത് വീണ് ചൊറിച്ചിലും തടിപ്പും അനുഭവപ്പെടുന്നത് കുട്ടികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. തോമ്പിക്കണ്ടം – ഇടമുറി റോഡിലൂടെ പോകുന്ന കാല്‍നടയാത്രക്കാര്‍ പുഴുക്കള്‍ ദേഹത്ത് വീഴാതിരിക്കാന്‍ കുട ചൂടി നടക്കേണ്ട അവസ്ഥയിലാണ്. പുഴുക്കളിൽനിന്ന് അലര്‍ജിയും ചര്‍മരോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഒരു മാസത്തിലധികമായി പുഴുശല്യം തുടങ്ങിയിട്ട്്. റബര്‍ ബോര്‍ഡ് അധികൃതരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ഇടപെട്ട്…
Read Moreഎംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍; ഇതര സംസ്ഥാനത്ത് നിന്ന് സാധനം വാങ്ങി വിൽപനവനടത്തിവരുന്നവരാണ് പിടിയിലായത്
തിരുവല്ല: ഇതരസംസ്ഥാനങ്ങളില്‍നിന്ന് എംഡിഎംഎ കേരളത്തിലെത്തിച്ച് വിപണനം ചെയ്യുന്ന സംഘങ്ങളുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ ഇളമണ്ണൂര്‍ ഭൂതങ്കര അനില്‍ ഭവനില്‍ അഖില്‍രാജ് (28), അനന്തു ഭവനില്‍ അനന്തു(26) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരില്‍നിന്ന് 46 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എസ്. പ്രകാശ്, തിരുവല്ല ഡിവൈഎസ്പി ടി.ആർ. ജിജു എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. തിരുവല്ല എസ്എച്ച്ഒ കെ.എസ്. സുജിതിസിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച മുതല്‍ ഇവരെ പിന്തുടര്ന്നുവരികയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ തിരുവല്ല ബസ്സ്റ്റാന്‍ഡില്‍നിന്നാണ് ഇവർ പിടിയിലായത്. സബ് ഇന്‍സ്പെക്ടര്‍മാരായ ധന്യ, ആർ. അജികുമാര്‍, ഡാന്‍സാഫ് ടീം അംഗങ്ങളായ സുജിത്ത്, മിഥുന്, ശ്രീരാജ്, ബിനു, ജിതിന്, അഖിലേഷ്, അവിനാഷ് ടോജോ എന്നിവര്‍…
Read Moreമൻ കി ബാത്തിൽ ആലിനെ പ്രധാനമന്ത്രി അനുസ്മരിച്ചതിൽ അഭിമാനമെന്ന് റെജി ശാമുവൽ
മല്ലപ്പള്ളി: മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആലിൻ ഷെറിൻ ഏബ്രഹാമിനെ അനുസ്മരിച്ചതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് ആലിന്റെ മുത്തച്ഛൻ റെജി ശാമുവൽ. വേർപാടിന്റെ വേദന ഒരിക്കലും മാറില്ലെങ്കിലും പ്രധാനമന്ത്രിയുടെ വാക്കുകൾ ആശ്വാസം പകരുന്നെന്ന് അദ്ദേഹം പറഞ്ഞു. അവയവദാനത്തെ രാജ്യം ശ്രദ്ധിച്ചുവെന്നത് വലിയ കാര്യമാണ്. മറ്റുള്ളവർക്കും അത് മാതൃകയാകട്ടെ. പ്രധാനമന്ത്രി നേരിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വീട്ടിലേക്ക് അയച്ച് രാജ്യത്തിന്റെ ആദരം അർപ്പിച്ചിരുന്നു. അവയവദാനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ ജനങ്ങൾ ഏറ്റെടുക്കണമെന്ന ആശയം ഉയർന്നത് നല്ല കാര്യമാണ്. കുടുംബത്തോടൊപ്പം നിന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളോടുള്ള നന്ദി അറിയിക്കുന്നതായും മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുകൂടിയായ റെജി ശാമുവൽ പറഞ്ഞു. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിനിന്റെ അവയവങ്ങൾ ദാനംചെയ്യാൻ കുടുംബം തീരുമാനിച്ചതിലൂടെ നാല് കുട്ടികൾക്കാണ് പുതുജീവൻ ലഭിച്ചത്.
Read Moreയുവാവിന്റെ അപകട മരണം; അപകടക്കുഴിയിലെ ജലവിതരണ പൈപ്പുകള്‍ നീക്കിത്തുടങ്ങി
തൊടുപുഴ: മുതലക്കോടം മാവിന്‍ചുവട്ടില്‍ ബൈക്കപകടത്തില്‍ യുവാവ് മരിക്കാനിടയായ കുഴി മൂടി ഓട നവീകരിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. ആദ്യപടിയായി ഓടയിലൂടെ കടന്നുപോകുന്ന ജലവിതരണ പൈപ്പുകള്‍ നീക്കുന്ന ജോലികള്‍ ആരംഭിച്ചു. പൈപ്പുകള്‍ സുഗമമായി നീക്കുന്നതിനായി കുഴിക്കുള്ളിലെ വലിയ കല്ലുകള്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഇളക്കി മാറ്റി. ശനിയാഴ്ച പൊതുമരാമത്ത് അധികൃതരും വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. മുതലക്കോടം സ്വദേശി കുന്നേല്‍ ജെയിസ് ബെന്നിയാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ചത്. നിയന്ത്രണംവിട്ട ബൈക്ക് പാതയോരത്തെ കുഴിയിലേക്ക് പതിച്ചായിരുന്നു അപകടം. സംഭവത്തെത്തുടര്‍ന്ന് കുഴി മൂടാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ പഴയ കലുങ്കിനോട് ചേര്‍ന്നുള്ള ഓടയാണിത്. വാഹനമിടിച്ച് കലുങ്ക് തകര്‍ന്നതോടെയാണ് വലിയ കുഴി രൂപപ്പെട്ടത്. ആരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന വിവാദം ചൂടുപിടിക്കുന്നതിനിടെ അടിയന്തരമായി കുഴി മൂടണമെന്ന ആവശ്യവും…
Read Moreതിടനാട് ചാപ്പലിൽ മോഷണം നടത്തിയ പ്രതിയെ തമിഴ്നാട്ടിൽ നിന്നു പിടികൂടി; പോലീസ് അറസ്റ്റ് ചെയ്തത് കുമളി സ്വദേശിയെ
പാലാ: ചാപ്പലില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയ പ്രതിയെ തമിഴ്നാട്ടില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കുമളി അമരാവതി പാണംപറമ്പില്‍ അലന് തോമസാണ് തിടനാട് പോലീസിന്റെ പിടിയിലായത്. തിടനാട് സെന്റ് ജോസഫ് പള്ളിയുടെ അധീനതയിലുള്ള ഊട്ടുപാറ കുരിശുമലയിലെ മാര്‍ സ്ലീവാ ചാപ്പലില്‍ അതിക്രമിച്ചു കയറി ആംപ്ലിഫയറും ലൗഡ് സ്പീക്കറും മൈക്രോഫോണും ബൈനോക്കുലറും നേര്ച്ചപ്പെട്ടിയില് ഉണ്ടായിരുന്ന രൂപയും മോഷ്ടിച്ച കേസിലാണ് നടപടി. 2025 ലായിരുന്നു മോഷണം നടന്നത്. പ്രതി സംസ്ഥാനത്തിനു പുറത്ത് ഒളിവില്‍ താമസിക്കുകയായിരുന്നു. തിടനാട് എസ് ഐ നജീബിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ചെന്നൈയില്‍ എഗട്ടൂര്‍ എന്ന സ്ഥലത്തെത്തി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreവേനൽ കടുത്തു, പമ്പ് ഹൗസ് പ്രവർത്തനം നിലച്ചു; നാരകംപുഴയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം
കൊക്കയാർ: വേനൽ കടുത്തതോടെ കൊക്കയാർ പഞ്ചായത്തിന്റെ നാരകംപുഴ, പുളിക്കത്തടം, കൊക്കയാർ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള ജലവിതരണമാണ് പ്രദേശവാസികളുടെ ആശ്രയം. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പമ്പ് ഹൗസിന്റെ മോട്ടോർ തകരാറിലാകുന്നതാണ് പലപ്പോഴും കുടിവെള്ള വിതരണം തടസപ്പെടുന്നതിന് പ്രധാന കാരണം. വെള്ളം പമ്പ് ചെയ്യുന്നതിനായി ഒരു മോട്ടർ മാത്രമാണ് ഉള്ളത്. പല സമയങ്ങളിലും ഇത് തകരാറിലാകും. പിന്നീട് ഇത് നന്നാക്കി വേണം ജലവിതരണം പുനഃസ്ഥാപിക്കാൻ. ഇതിനു കാലതാ മാസം നേരിടും. ഇത് ജലവിതരണത്തെ പ്രതികൂലമായി ബാധിക്കുകയാണ്. കാലപ്പഴക്കം ചെന്ന മോട്ടോർ മാറ്റി സ്ഥാപിക്കണമന്ന ആവശ്യം ശക്തമാണ്. ഒരു പമ്പ്സെറ്റ് കൂടി സ്ഥാപിക്കണമെന്ന് നാട്ടുകാർ പല തവണ ആവശ്യപ്പെട്ടതോടെ പഞ്ചായത്ത് ഫണ്ട് വക കൊള്ളിച്ചിട്ടുണ്ടെങ്കിലും അടുത്ത സാമ്പത്തികവർഷം മാത്രമേ പ്രാവർത്തികമാവുകയുള്ളു. വാട്ടർ അഥോറിറ്റി അനാസ്ഥ തുടരുന്ന…
Read Moreഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; നിയന്ത്രിച്ചിരുന്ന അജ്ഞാതൻ; പതിനേഴുകാരന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
കൊച്ചി: എളങ്കുന്നപ്പുഴ ബീച്ചിൽ പതിനേഴുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഞാറയ്ക്കൽ സ്വദേശി അർജുൻ കുമാറിന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്. കാണാതാകുന്നതിന് മുമ്പ് അർജുന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ അക്കൗണ്ട് ഇപ്പോൾ അജ്ഞാതരാണ് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. അർജുൻ കടലിൽ ചാടുന്നതിന് മുമ്പായി ഫോണിലൂടെ ആർക്കോ വോയിസ് മെസേജ് അയച്ചിരുന്നു. ഇതിനുശേഷം അർജുൻ പരിഭ്രാന്തൻ ആകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. മൃതദേഹത്തിൽ നിന്നും ലഭിച്ച ഫോൺ പോലീസ് പരിശോധിച്ച് വരികയാണ്. ഇതിൽ അർജുൻ കുമാറിന്റെ കോൺടാക്ടുകളും വാട്സ്ആപ്പ് മെസേജുകളുമാണ് പോലീസ് പരിശോധിച്ചു വരുന്നത്. വിശദമായ പരിശോധനക്ക് ശേഷമാകും ഫോൺ ഫോറൻസിക്കിന് കൈമാറുക.
Read Moreമൂക്കുമുട്ടെ കഴിച്ചിട്ട് പണം കൊടുക്കാതെ മുങ്ങാൻ ശ്രമം; തടയാൻ ശ്രമിച്ച ജീവനക്കാരെ ആക്രമിച്ച് മൂവർ സംഘം
കോഴിക്കോട്: ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചതിന് ജീവനക്കാരെ ആക്രമിക്കുകയും ഹോട്ടൽ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മാങ്കാവ് സ്വദേശി കള്ളിപ്പിലാക്കിൽ ബിനീഷിനെ (28) ആണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമം നടത്തിയ മറ്റു രണ്ടു പേർക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. കോഴിക്കോട് മാങ്കാവിലെ ‘അളിയൻസ്’ എന്ന ഹോട്ടലിലാണ് മൂന്നംഗ സംഘം അതിക്രമം നടത്തിയത്. കാഷ് കൗണ്ടറിലിരുന്ന ജീവനക്കാരനെ സംഘം ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ മൂന്നംഗ സംഘം 500 രൂപയിലേറെ ബിൽ തുക വരുന്ന ഭക്ഷണം കഴിച്ചു. തുടർന്ന് പണം നൽകാതെ പുറത്തേക്ക് പോകാൻ ശ്രമിച്ച ഇവരെ കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരൻ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പ്രകോപിതരായ ഇവർ ഹോട്ടൽ ജീവനക്കാരനായ ഷഹനാദ് എന്നയാളെ കൈവശമുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് അടിച്ചു…
Read More