മലപ്പുറം: പെരുമ്പടപ്പില്‍ ബൈക്കിന്റെ ടാങ്ക് കവറിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ പെരുമ്പടപ്പ് പോലീസ് പിടികൂടി. പെരുമ്പടപ്പ് എന്‍.കെ റോഡ് മാക്കാലിക്കല്‍ വീട്ടില്‍ നജീബ് (38), കിഴക്കുമുറി പെരുമ്പുംകാട്ടില്‍ വീട്ടില്‍ ഷഹീദ് (38) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ പെരുമ്പടപ്പ് പാറ ജംഗ്ഷനു സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ വലയിലായത്. പുലര്‍ച്ചെ 12.20ന് എരമംഗലം ഭാഗത്തുനിന്ന് മോട്ടോര്‍ സൈക്കിളില്‍ എത്തിയ പ്രതികള്‍ പോലീസിനെ കണ്ടതോടെ പരിഭ്രമിച്ചു. ഇവർ വാഹനം തിരിച്ചുവിടാന്‍ ശ്രമിച്ചു. സംശയം തോന്നിയ പോലീസ് ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. 924 ഗ്രാം കഞ്ചാവാണ് ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ നിന്നും പരിശോധനയിൽ കണ്ടെത്തിയത്. പെരുമ്പടപ്പ് എസ്എച്ച്ഒ സി.വി. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സബ് ഇന്‍സ്പെക്ടര്‍ പി. ബസന്ത്, എഎസ്ഐ ഉഷ, സിപിഒമാരായ ശ്രീകുമാര്‍, വിഷ്ണു തമ്പാന്, ഗണേഷ്, മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ…
Read MoreCategory: Edition News
കൈകൾ മുണ്ട് ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിൽ, മൂക്കിൽനിന്ന് രക്തംവന്ന് കട്ടപിടിച്ച അവസ്ഥ; വേളി കടൽത്തീരത്ത് സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു; അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: വേളി കടൽത്തീരത്ത് സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. ശനിയാഴ്ച രാവിലെ കരയ്ക്കടിഞ്ഞ മൃതദേഹത്തിന്റെ കൈകൾ മുണ്ട് ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലാണ്. മൂക്കിൽനിന്ന് രക്തംവന്ന് കട്ടപിടിച്ചിട്ടുണ്ട്. സംഭവം കൊലപാതകമാണോയെന്നും സംശയമുണ്ട്. രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി പരിശോധന നടത്തി. മൃതദേഹത്തിന് അധികം പഴക്കമില്ലെന്നാണ് പോലീസ് പറയുന്നത്. മിസിംഗ് കേസുകൾ പോലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read Moreമൂടാത്ത ഓടകളുംഅനങ്ങാത്ത അധികൃതരും: മരണക്കെണിയൊരുക്കി നഗരത്തിലെ ഫുട്പാത്തുകളിലെ സ്ലാബുകള്‍
കോട്ടയം: മരണക്കെണിയൊരുക്കി നഗരത്തിലെ ഫുട്പാത്തുകളിലെ സ്ലാബുകള്‍ തകര്‍ന്ന നിലയില്‍. തൊടുപുഴയില്‍ യുവാവിനു ജീവന് നഷ്ടമായിട്ടും അപകട ഭീഷണി ഉയര്‍ത്തുന്ന വാ പിളര്‍ന്ന ഓടകള്‍ മൂടുവാനോ സ്ലാബുകള്‍ നേരെയിടുവാനോ അധികൃതര്‍ തയാറായിട്ടില്ല. കോട്ടയം നഗരത്തില്‍ നാഗമ്പടം, തിരുനക്കര, സെന്‍ട്രല്‍ ജംഗ്ഷന് പ്രദേശങ്ങളിലാണ് സ്ലാബുകള്‍ തകര്‍ന്ന് വാ പിളര്‍ന്ന ഓടകള്‍. ഇവിടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. നാഗമ്പടം മേല്‍പാലത്തിലും സമീപത്തുമുള്ള ഫുട്പാത്തുകളില്‍ സ്ലാബുകള്‍ ഏതാണ്ട് മുഴുവന്‍ തകര്‍ന്നിരിക്കുകയാണ്. കോട്ടയത്തേക്ക് വരുന്ന ബസുകള്‍ നിര്‍ത്തുന്ന വെയിറ്റിംഗ് ഷെഡിനോടു ചേര്‍ന്ന് ഫുട്പാത്തില്‍ സ്ലാബ് തകര്‍ന്നു ഒരു ഭാഗം ഓടയില്‍ വീണു കിടക്കുകയാണ്. വെയിറ്റിംഗ് ഷെഡില്‍ ബസ് കാത്തു നില്ക്കുന്ന യാത്രക്കാര്‍ അല്പമൊന്നു ശ്രദ്ധ തെറ്റിയാല്‍ ഓടയില്‍ വീഴുന്ന അവസ്ഥയിലാണ്. രാത്രികാലത്ത് ഇവിടെ വെളിച്ചമില്ല. രാത്രിയില്‍ ഇവിടെ വന്നിറങ്ങി ഫുട്പാത്തിലൂടെ നടന്നു പോകുന്നവര്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. നിരവധിപേരുടെ കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. പ്രായമായവരും…
Read Moreഓട്ടോറിക്ഷയില്‍ കയറിയ പിടികിട്ടാപ്പുള്ളിയായ വനിതാ മോഷ്ടാവിനെ തടഞ്ഞുവച്ചു പോലീസിനു കൈമാറി: ഡ്രൈവർ മനോജ് കുമാറിന് അഭിനന്ദന പ്രവാഹം
കോട്ടയം: ഓട്ടോറിക്ഷയില്‍ കയറിയ പിടികിട്ടാപ്പുള്ളിയായ വനിതാ മോഷ്ടാവിനെ തടഞ്ഞുവച്ചു പോലീസിനു കൈമാറിയ ഡ്രൈവര്‍ക്കു അഭിനന്ദന പൂച്ചെണ്ടുകള്‍. കോട്ടയം തിരുനക്കര പോസ്റ്റോഫീസ് റോഡിലുള്ള ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറായ മണര്‍കാട് പുതുപ്പറമ്പില്‍ പി.ആര്.മനോജ് കുമാറാണ് ജില്ലയിലെ 10 പോലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകളില്‍ പ്രതിയായ തിരുനെല്‍വേലി സ്വദേശിനി ജ്യോതി (26)യെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. തന്റെ ഓട്ടോയില്‍ കയറിയ ജ്യോതിയെ സംശയം തോന്നിയ മനോജ് കുമാര്‍ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവച്ചു പോലീസില്‍ വിവരമറിയിക്കുകയായിരുന്നു തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് എത്തി വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷണവിവരങ്ങളുടെ ചുരുള്‍ അഴിഞ്ഞത്. കഞ്ഞിക്കുഴി സ്വദേശിനി രമണിയുടെ പതിനായിരം രൂപ അടങ്ങിയ പഴ്സ് മോഷ്ടിച്ചാണു ഇവര്‍ കടന്നു കളയാന്‍ ശ്രമിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 10നു തിരുനക്കര ബസ് സ്റ്റാന്‍ഡിനു മുന്നിലാണു സംഭവങ്ങളുടെ തുടക്കം. സ്റ്റാന്‍ഡില്‍ നിന്നും ഓടിയിറങ്ങി വന്ന യുവതി മനോജിന്റെ ഓട്ടോറിക്ഷയില്‍ കയറി ചാലുകുന്ന്…
Read Moreഅവബോധ പ്രചാരണവുമായി എബിസി
കൊച്ചി: പ്രത്യേക അവബോധ ക്യാമ്പയിന് സംഘടിപ്പിച്ച് ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ. ഇന്നത്തെ കാലത്തെ ഓരോ ചിന്താപരമായ സമ്മാനവും ക്ഷേമത്തെ പിന്തുണയ്ക്കുന്ന ഒന്നായിരിക്കണമെന്നും, ബദാം കൃത്യമായി അതിന് അനുയോജ്യമാണെന്നും പ്രചാരണത്തില്‍ പങ്കെടുത്ത ന്യൂട്രീഷന്‍ ആന്‍ഡ് വെല്‍നസ് കണ്‍സള്‍ട്ടന്റ് ഷീല കൃഷ്ണസ്വാമി പറഞ്ഞു. പ്രകൃതിദത്തമായി പോഷകസമൃദ്ധവും ദിനചര്യകളില്‍, പ്രത്യേകിച്ച് ഒരു പ്രഭാത ശീലമെന്ന നിലയില്‍ ഉള്‍പ്പെടുത്താന്‍ എളുപ്പവുമാണ് ബദാം. പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ചില വിറ്റാമിനുകള്‍, മിനറലുകള്‍ എന്നിവയാല്‍ സമ്പന്നമായ ഇവ കൃത്യമായി കഴിക്കുന്നത് ഹൃദയാരോഗ്യം, ഭാര നിയന്ത്രണം, ചര്‍മത്തിന്റെ ആരോഗ്യം എന്നിവയെ പിന്തുണയ്ക്കും. കാലിഫോര്‍ണിയ ബദാമുകളുടെ വൈവിധ്യമാര്‍ന്ന ബോക്സ് മികച്ച സമ്മാനമാണെന്ന് നടി സോഹ അലി ഖാന് അഭിപ്രായപ്പെട്ടു.
Read Moreഒടിഞ്ഞ കൈയ്ക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം കൈ വളഞ്ഞുപോയി: കോന്നി മെഡിക്കൽ കോളജിലെ ചികിത്സാപ്പിഴവ്; നിയമനടപടികളുമായി മുന്നോട്ടെന്ന് കുടുംബം
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ പതിനാലുകാരന്റെ ഒടിഞ്ഞ കൈക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം കൈ വളഞ്ഞുപോയെന്ന് പരാതിയിൽ നിയമനടപടികളുമായി മുന്നോട്ടെന്ന് കുടുംബം. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകന് എസ്. തൻസീറിന്റെ കൈയാണ് വളഞ്ഞത്. കഴിഞ്ഞ നവംബര്‍ 15നാണ് വീണ് കൈ ഒടിഞ്ഞ തൻസീർ കോന്നി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. ശസ്ത്രക്രിയക്ക് ശേഷം പ്ലാസറ്റര്‍ ഇട്ട് രണ്ട് മാസത്തോളം നടന്നു. കഴിഞ്ഞ രണ്ടിന് പ്ലാസ്റ്റര്‍ മാറ്റിയപ്പോള്‍ കൈ വളഞ്ഞു പോയെന്നാണ് പരാതി. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൈക്ക് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പോലീസില്‍ പരാതി നല്കി. ഓര്‍ത്തോ വിഭാഗം മേധാവിയാണ് കുട്ടിയെ ചികിത്സിച്ചതെന്ന് കുടുംബം പറയുന്നു. എക്സേറയില് ഉള്‍പ്പെടെ കുഴപ്പം ഇല്ലായിരുന്നുവെന്നും പിന്നീടാണ് ഇതു ശ്രദ്ധയില്‍പെട്ടതെന്നും ഗ്രാഫ്റ്റിംഗ് ചികിത്സ മെഡിക്കല്‍ കോളജില്‍ തന്നെ ഉറപ്പു…
Read Moreഎലത്തൂർ റെയിൽവേ ഗേറ്റ് അനിശ്ചിതമായി അടച്ചിട്ടു; പ്രദേശവാസികള്‍ ദുരിതത്തില്‍; നഗരത്തിലെത്താൻ സഞ്ചരിക്കേണ്ടി വരുന്നത് മണിക്കൂറുകൾ
കോഴിക്കോട്: എലത്തൂർ റെയിൽവേ ഗേറ്റ് അനിശ്ചിതമായി അടച്ചിട്ടതുമൂലം പ്രദേശവാസികള്‍ ദുരിതത്തില്‍. രാത്രികാലങ്ങളിലും ഷണ്ടിംഗുള്ളപ്പോഴും അപകടം സംഭവിച്ചാലോ അസുഖംവന്നാലോ നാട്ടുകാർ ഒരുകിലോമീറ്ററോളം താണ്ടി വേണം നഗരത്തില്‍ എത്താന്‍. രണ്ട് ഹൈസ്കൂളുകളും രണ്ട് എൽപി സ്കൂളുകളുമുള്ള എലത്തൂരിലാണ് പ്രദേശത്തെ ഭൂരിഭാഗം കുട്ടികളും പഠിക്കുന്നത്. നൂറുകണക്കിന് വിദ്യാർഥികൾ ദിവസവും റെയിൽ മുറിച്ചുകടന്നാണ് സഞ്ചരിക്കുന്നത്. റെയിൽവേ നടപടിക്കെതിരേ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും സമരം നടത്തുകയും മനുഷ്യാവകാശ കമീഷനെ സമീപിക്കുകയും ചെയ്തിട്ടും നാട്ടുകാരുടെ പ്രശ്നത്തിന് പരിഹാരമായില്ല. ഗേറ്റ് സ്ഥിരമായി അടച്ചുപൂട്ടാനുള്ള റെയിൽവേ നീക്കത്തിനെതിരേ രാഷ്ട്രീയ, സാംസ്കാരിക സംഘടനകൾ സമരം നടത്തിയിരുന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ, മുൻ മേയർ ബീന ഫിലിപ്പ് എന്നിവരുൾപ്പെടെ വിഷയത്തിലിടപെട്ടെങ്കിലും റെയിൽവേ വഴങ്ങിയില്ല. ജനങ്ങളുടെ ജീവിതം തടസപ്പെടുത്തി ഷണ്ടിംഗ് നടത്തരുതെന്നും ഗേറ്റ് 24 മണിക്കൂറും തുറന്നിടണമെന്നും റെയിൽവേയ്ക്ക് മനുഷ്യാവകാശ കമീഷൻ ഉത്തരവ് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ചില ദിവസങ്ങളിൽ 24 മണിക്കൂറും ഗേറ്റ്…
Read Moreമൂന്നു കോടി രൂപ ചെലവിൽ നിർമിച്ച റോഡ് ലോറി കയറിയപ്പോൾ തകർന്നു; പരാതിയുമായി നാട്ടുകാർ രംഗത്ത്
ഇരിട്ടി: ഒരു മാസം മുന്‍പ് മൂന്നു കോടി രൂപ ചെലവിൽ നിർമിച്ച റോഡ് തകർന്നു. പായം പഞ്ചായത്തിലെ ജബ്ബാർക്കടവ്- കരിയാൽ റോഡാണ് ലോറി കയറിയപ്പോൾ തകർന്നത്. റോഡിന്റെ ഇരു വശത്തും ഓവുചാൽ നിർമിക്കാതെയും ടാർ ചെയ്തതിന്റെ ഇരുവശത്തേയും അരികുകളിൽ കോൺക്രീറ്റ് ചെയ്യാതെയും ഇരുന്നത് വിവാദമായിരുന്നു. വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ റോഡിൽനിന്ന് തെന്നിമാറി റോഡരികിലെ കുഴികളിലേക്ക് വീഴുന്നത് നിത്യസംഭവമാണ്. ഇതിനിടയിലാണ് ലോറിയടക്കമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡ് തകരുന്നത്. റോഡ് തകർന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വേണ്ട നടപടി സ്വീകരിക്കാൻ തയാറായിട്ടില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. റോഡിന്റെ നിർമാണത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതിയും നൽകിയിട്ടുണ്ട്. അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുവാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
Read Moreആറളം പുനഃരധിവാസ മേഖലയിൽ ധനസഹായം കിട്ടാക്കനി; രണ്ട് ഗഡുക്കളായികിട്ടേണ്ട തുക രണ്ടു വർഷമായിട്ടും കിട്ടിയില്ലെന്ന് കുടുംബങ്ങൾ
ഇരിട്ടി: കുടിവെള്ള ക്ഷാമം നേരിടുന്ന ആറളം പുനഃരധിവാസ മേഖലയിൽ കിണർ കുഴിക്കുന്നതിന് പുനരധിവാസ കമ്മീഷൻ പ്രഖ്യാപിച്ച 15,000 രൂപയ്ക്കായി ഉപയോക്താക്കളുടെ കാത്തിരിപ്പ് തുടരുന്നു. പുനഃരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളിൽ കിണർ നിർമാണമാരംഭിച്ചരാണ് രണ്ടു വർഷമായിട്ടും സർക്കാർ പ്രഖ്യാപിച്ച തുകയ്ക്കായി കാത്തിരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി തുക അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. കിണർ കുഴിച്ച് വെള്ളം കണ്ടാൽ ഇതിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള അപേക്ഷ പ്രമോട്ടർമാർ മുഖേന ടിആർഡിഎമ്മിൽ സമർപ്പിക്കണം. ഇതു പ്രകാരം ആദ്യഗഡുവായ 75000 രൂപ അനുവദിക്കും. കിണറിന് ആൾമറ കെട്ടിയ ശേഷം സമാന രീതിയിൽ അപേക്ഷ സമർപ്പിച്ചാൽ രണ്ടാം ഗഡുവായി 7500 രൂപയും അനുവദിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ കിണർ കുഴിച്ച് ആദ്യഗഡുവിനായി അപേക്ഷ നൽകിയിട്ട് രണ്ടു വർഷമായിട്ടും തുക ലഭിച്ചില്ലെന്നാണ് താമസക്കാർ പറയുന്നത്. ആദ്യഗഡു ലഭിച്ച ശേഷം ആൾമറകെട്ടാമെന്ന് കരുതിയവർക്ക് ഇപ്പോൾ വീട്ടുമുറ്റത്തെ കിണർ അപകട ഭീഷണി ഉയർത്തുന്ന അവസ്ഥയും…
Read Moreപ്രകൃതി സൗഹൃദ കൃഷി; പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ രണ്ടാംവിള നെൽകൃഷിക്ക് നൂറുമേനി
പിലിക്കോട്: കാർഷിക ഗവേഷണ കേന്ദ്രത്തിലെ നെൽവയലിൽ രണ്ടാംവിള നെൽകൃഷിക്ക് നൂറുമേനി. കഴിഞ്ഞ അഞ്ചു വർഷക്കാലം പ്രകൃതി സൗഹൃദ കൃഷിയിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ടതയും വെള്ളം പിടിച്ചുവയ്ക്കാനുള്ള കഴിവും വർധിപ്പിച്ചുകൊണ്ടാണ് ഇത്തവണ രണ്ടാം വിള നെൽകൃഷി സാധ്യമാക്കിയത്. നെൽകൃഷിയുമായി ബന്ധപ്പെട്ട് ഫലപ്രദമായ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തിയിട്ടുള്ള ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ടി. വനജയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമങ്ങൾ നടത്തിയത്. കൊയ്ത്ത് യന്ത്രമുപയോഗിച്ചാണ് നെൽകൃഷിയുടെ വിളവെടുപ്പ് നടത്തിയത്.
Read More