ഏ​റ്റു​മാ​നൂ​ർ സ്റ്റാ​ന്‍റെ​ത്തി​യാ​ൽ ബ​സി​ൽ യാ​ത്ര​ക്കാ​ർ എ​ഴു​ന്നേ​റ്റ് നി​ൽ​ക്കും; ന​ടു​വ് ഒ​ടി​യാ​തി​രി​ക്കാ​ൻ വേ​റെ​മാ​ർ​ഗ​മി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർ

ഏ​റ്റു​മാ​നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ ഈ ​കു​ഴി​യി​ൽ ചാ​ടി​യേ പ​റ്റൂ. യാ​ത്ര​ക്കാ​ർ​ക്ക് ന​ടു​വൊ​ടി​യാ​തെ ഇ​വി​ടേ​ക്ക് ക​ട​ക്കാ​നാ​വി​ല്ല. എം​സി റോ​ഡി​ൽ​നി​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വ​ഴി​യു​ടെ തു​ട​ക്ക​ത്തി​ലാ​ണ് വ​ലി​യ കു​ഴി നാ​ളു​ക​ളാ​യി നി​ല​നി​ൽ​ക്കു​ന്ന​ത്. അ​നു​ദി​നം വ്യാ​പ്തി വ​ർ​ധി​ക്കു​ന്ന കു​ഴി​യു​ടെ ആ​ഴം വ​ർ​ധി​ച്ച് ഇ​പ്പോ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. കു​ഴി​ക്ക് ഇ​പ്പോ​ൾ ഒ​ര​ടി​യോ​ളം ആ​ഴ​മു​ണ്ട്. ബ​സു​ക​ൾ കു​ഴി​യി​ൽ ചാ​ടി​യാ​ൽ പോ​ലും യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​യും. സ്റ്റാ​ൻ​ഡി​ലേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി എ​ത്തു​ന്ന കാ​റു​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​ണ്. ഇ​വി​ടെ കു​ഴി അ​ട​ച്ചാ​ൽ ത​ന്നെ​യും വൈ​കാ​തെ വീ​ണ്ടും കു​ഴി രൂ​പ​പ്പെ​ടും. വീ​ണ്ടും കു​ഴി ഉ​ണ്ടാ​കാ​ത്ത വി​ധം ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കു​ഴി അ​ട​യ്ക്കേ​ണ്ട​ത് കെ​എ​സ്ആ​ർ​ടി​സി​യാ​ണ്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​വ​ർ വ​ലി​യ അ​ലം​ഭാ​വ​മാ​ണ് കാ​ട്ടു​ന്ന​ത്.

Read More

വാ​ഹ​നം ഇ​ടി​ച്ച് പ​രി​ക്കേ​റ്റ മ​യി​ലി​ന് ര​ക്ഷ​ക​രാ​യി നാ​ട്ടു​കാ​ർ ;വ​ന​പാ​ല​ക​ർ എ​ത്തി മ​യി​ലി​നെ കോ​ന്നി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി

അ​ടൂ​ർ: വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ മ​യി​ലി​ന് ര​ക്ഷ​ക​രാ​യി ഒ​രു കൂ​ട്ടം നാ​ട്ടു​കാ​ർ. ഏ​ഴം​കു​ളം – ക​ട​മ്പ​നാ​ട് മി​നി ഹൈ​വേ​യി​ൽ ത​ട്ടാ​രു​പ​ടി ഭാ​ഗ​ത്തു റോ​ഡി​നു കു​റു​കെ പ​റ​ന്ന് ഇ​റ​ങ്ങി​യ മ​യി​ലി​നാ​ണ് വാ​ഹ​ന​മി​ടി​ച്ചു പ​രി​ക്കേ​റ്റ​ത്. ഇ​ടി​ച്ച കാ​ർ നി​ർ​ത്താ​തെ പോ​യെ​ങ്കി​ലും നാ​ട്ടു​കാ​ർ മ​യി​ലി​നു ര​ക്ഷ​ക​രാ​യി. റോ​ഡ് സൈ​ഡി​ൽ ക​ട​ത്തി​ണ്ണ​യി​ൽ മ​യി​ലി​നെ എ​ടു​ത്തു വ​ച്ചു കു​ടി​ക്കാ​ൻ വെ​ള്ള​വും ന​ൽ​കി .ഏ​നാ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കോ​ന്നി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലും വി​ളി​ച്ച​റി​യി​ച്ചു. . ഏ​നാ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ന്ന് നി​ജ​സ്ഥി​തി അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തു. ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​ർ ഉ​ച്ച​യ്ക്ക് എ​ത്തു​ന്ന​തു​വ​രെ തെ​രു​വ് നാ​യ്ക്ക​ളി​ൽ നി​ന്നും മ​യി​ലി​നെ സം​ര​ക്ഷി​ച്ച​തും നാ​ട്ടു​കാ​രാ​ണ്. വ​ന​പാ​ല​ക​ർ എ​ത്തി മ​യി​ലി​നെ കോ​ന്നി​യി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ടു​പോ​യി.

Read More

ക​ടു​വ​യ്ക്ക് പി​ന്നാ​ലെ ഉ​ൾ​വ​ന​ത്തി​ൽ നി​ന്നും നാ​ട്ടി​ലേ​ക്കി​റ​ങ്ങി സിം​ഹ​വാ​ല​ൻ കു​ര​ങ്ങും; നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി വ​നം​വ​കു​പ്പ്

ചെ​റു​തോ​ണി: ജി​ല്ലാ ആ​സ്ഥാ​ന​മേ​ഖ​ല​യാ​യ പൈ​നാ​വി​ൽ അ​പൂ​ർ​വ വ​ന്യ​ജീ​വി​യാ​യ സിം​ഹ​വാ​ല​ൻ കു​ര​ങ്ങി​നെ ക​ണ്ട​ത് നാ​ട്ടു​കാ​രി​ൽ കൗ​തു​ക​വും ആ​ശ​ങ്ക​യും സൃ​ഷ്ടി​ച്ചു. ഉ​ൾ​വ​ന​ങ്ങ​ളി​ൽ മാ​ത്രം താ​മ​സി​ക്കു​ന്ന സിം​ഹ​വാ​ലൻ കു​ര​ങ്ങ് മ​നു​ഷ്യസാ​ന്നി​ധ്യ​മു​ള്ള പ്ര​ദേ​ശ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് അ​പൂ​ർ​വ സം​ഭ​വ​മാ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. പൈ​നാ​വി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് സിം​ഹ​വാ​ല​ൻ കു​ര​ങ്ങു​ക​ളു​ടെ സാ​ന്നി​ധ്യം വ്യ​ക്ത​മാ​യ​ത്. സാ​ധാ​ര​ണ​യാ​യി കാ​ടു​ക​ളു​ടെ ഉ​യ​ർ​ന്ന മ​ര​ച്ചി​ല്ല​ക​ളി​ലാ​ണ് ഇ​വ​യെ കാ​ണാ​റു​ള്ള​ത്. വ​നംവ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾമ​നു​ഷ്യ​വാ​സ സ്ഥ​ല​ത്തെ​ത്തു​ന്ന വ​ന്യമൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്ക​രു​ത്.അ​വ​യെ ശ​ല്യം ചെ​യ്യ​രു​ത്. അ​ടു​ത്ത് പോ​കാ​തി​രി​ക്കു​ക. ക​ണ്ടാ​ൽ ഉ​ട​ൻ വ​നം​വ​കു​പ്പി​നെ അ​റി​യി​ക്കു​ക.

Read More

കോ​രു​ത്തോ​ട് കോ​സ​ടി കൊ​ട്ടാ​രം​ക​ട ഭാ​ഗ​ത്ത് പു​ലി നാ​യ​യെ ക​ടി​ച്ചു​കൊ​ന്നു; ഭീ​തി​യി​ൽ നാ​ട്ടു​കാ​ർ; വ​നം​വ​കു​പ്പ് കാ​മ​റ സ്ഥാ​പി​ച്ചു

കോ​​രു​​ത്തോ​​ട്: കോ​​രു​​ത്തോ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലെ കോ​​സ​​ടി കൊ​​ട്ടാ​​രം​​ക​​ട ഭാ​​ഗ​​ത്ത് പു​​ലി​​യു​​ടെ സാ​​ന്നി​​ധ്യം സ്ഥി​​രീ​​ക​​രി​​ച്ചു. ചൊ​​വ്വാ​​ഴ്ച രാ​​ത്രി​​യി​​ൽ കൊ​​ട്ടാ​​രം​​ക​​ട സ്വ​​ദേ​​ശി മു​​ത്തോ​​ട്ട് വി​​ജീ​​ഷി​​ന്‍റെ നാ​​യ​​യെ അ​​ജ്ഞാ​​ത ജീ​​വി ആ​​ക്ര​​മി​​ച്ച് കൊ​​ന്നി​​രു​​ന്നു. വീ​​ടി​​നോ​​ട് ചേ​​ർ​​ന്ന് തു​​ട​​ലി​​ൽ കെ​​ട്ടി​​യി​​ട്ടി​​രു​​ന്ന നാ​​യ​​യു​​ടെ ക​​ഴു​​ത്തി​​ലും ദേ​​ഹ​​ത്തും മു​​റി​​വു​​ക​​ളു​​ണ്ട്. വീ​​ടി​​ന് സ​​മീ​​പ​​ത്താ​​യി പു​​ലി​​യു​​ടേ​​തി​​ന് സ​​മാ​​ന​​മാ​​യ കാ​​ൽ​​പ്പാ​​ടും ക​​ണ്ടെ​​ത്തി. വ​​നം​​വ​​കു​​പ്പി​​നെ വി​​വ​​രം അ​​റി​​യി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ പു​​ലി​​യു​​ടെ സാ​​ന്നി​​ധ്യം സ്ഥി​​രീ​​ക​​രി​​ച്ചു. തു​​ട​​ർ​​ന്ന് പ്ര​​ദേ​​ശ​​ത്ത് കാ​​മ​​റ​​യും സ്ഥാ​​പി​​ച്ചു. കൊ​​ച്ചു​​കു​​ട്ടി​​ക​​ള​​ട​​ക്കം താ​​മ​​സി​​ക്കു​​ന്ന വീ​​ടി​​നോ​​ട് ചേ​​ർ​​ന്നാ​​ണ് പു​​ലി​​യു​​ടെ ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. നി​​ര​​വ​​ധി കു​​ടും​​ബ​​ങ്ങ​​ൾ താ​​മ​​സി​​ക്കു​​ന്ന മേ​​ഖ​​ല​​യാ​​ണി​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം സ​​മീ​​പ​​പ്ര​​ദേ​​ശ​​മാ​​യ മാ​​ങ്ങാ​​പ്പാ​​റ​​യി​​ലും പു​​ലി​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ വ​​ള​​ർ​​ത്തു​​നാ​​യ ച​​ത്ത​​താ​​യി നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. പ്ര​​ദേ​​ശ​​ത്ത് പു​​ലി​​യു​​ടെ സാ​​ന്നി​​ധ്യം സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ ക​​ടു​​ത്ത ആ​​ശ​​ങ്ക​​യി​​ലാ​​ണ്. വ​​നം വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ മേ​​ഖ​​ല​​യി​​ൽ നി​​രീ​​ക്ഷ​​ണം ശ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നും കൂ​​ടു​​വ​​ച്ച് പു​​ലി​​യെ പി​​ടി​​കൂ​​ടാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Read More

പു​സ്ത​ക​ത്തി​നു​ള്ളി​ൽ പ്ര​ത്യേ​ക അ​റ​യി​ൽ ഒ​ളി​പ്പി​ച്ച് എം​ഡി​എം​എ വി​ൽ​പ​ന; യു​വാ​വി​ന്‍റെ ത​ന്ത്രം പൊ​ളി​ച്ച​ടു​ക്കി എ​ക്സൈ​സ്

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ പാ​യി​പ്ര​യി​ൽ പു​സ്ത​ക​ങ്ങ​ളി​ൽ ല​ഹ​രി​മ​രു​ന്ന് ഒ​ളി​പ്പി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വാ​വ് പി​ടി​യി​ൽ. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ സാ​ജി​ദ് അ​സീ​സ് (31) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ല​ഹ​രി വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​യ സാ​ജി​ദി​നെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ച​ത്. ഇ​യാ​ളി​ൽ നി​ന്ന് 30.7 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ര​ണ്ട​ര മാ​സ​മാ​യി സാ​ജി​ദ് എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സാ​ജി​ദ് നാ​ല് മാ​സം മു​മ്പാ​ണ് കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്. ഖ​ത്ത​റി​ൽ നി​ന്നും പ​രി​ച​യ​പ്പെ​ട്ട ചി​ക്ക​മം​ഗ്ലൂ​ർ സ്വ​ദേ​ശി​യാ​ണ് സാ​ജി​ദി​ന് എം​ഡി​എം​എ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തെ​ന്ന് എ​ക്സൈ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ ല​ഹ​രി എ​ത്തി​ക്കു​ന്നു​ണ്ട്. പു​സ്ത​ക​ങ്ങ​ളി​ൽ ര​ഹ​സ്യ അ​റ​ക​ളു​ണ്ടാ​ക്കി​യാ​ണ് വി​ല്പ​ന. ഒ​റ്റ​നോ​ട്ട​ത്തി​ൽ ര​ഹ​സ്യ അ​റ​ക​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ആ​ർ​ക്കും സം​ശ​യം തോ​ന്നി​യി​രു​ന്നി​ല്ല.

Read More

‘അങ്ങനിപ്പോ ആരും പോകണ്ട, രാത്രി 12 ആയിട്ടു പോയാൽ മതി’: വയനാട്ടിൽ ചരക്കുലോറി തടഞ്ഞ് സമരാനുകൂലികൾ

ക​ല്പ​റ്റ: ദേ​ശീ​യ പ​ണി​മു​ട​ക്കി​നി​ടെ വ​യ​നാ​ട്ടി​ൽ ച​ര​ക്കു​ലോ​റി ത​ട​ഞ്ഞ് സ​മ​രാ​നു​കൂ​ലി​ക​ൾ. ക​ല്പ​റ്റ​യി​ലാ​ണ് സം​ഭ​വം. വാ​ഹ​നം ത​ട​ഞ്ഞ​ത് ചോ​ദ്യം​ചെ​യ്ത ഡ്രൈ​വ​റോ​ട് രാ​ത്രി 12 ആ​യി​ട്ടു പോ​യാ​ൽ മ​തി​യെ​ന്നും സ​മ​രാ​നു​കൂ​ലി​ക​ൾ പ​റ​ഞ്ഞു. സ്ഥ​ല​ത്തു പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ പി​ന്മാ​റാ​ൻ ത​യാ​റാ​യി​ല്ല. വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്ക് സം​സ്ഥാ​ന​ത്ത് പൂ​ർ​ണ​മാ​ണ്. ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. പ​ല​യി​ട​ത്തും വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. മി​ക്ക ജി​ല്ല​ക​ളി​ലും കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. തൊ​ഴി​ലാ​ളി വി​രു​ദ്ധ ലേ​ബ​ർ കോ​ഡു​ക​ൾ പി​ൻ​വ​ലി​ക്കു​ക, മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ്‌ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കു​ക അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു അ​ട​ക്കം 10 സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കു​ന്ന​ത്. സം​യു​ക്ത ക​ര്‍​ഷ​ക​മോ​ര്‍​ച്ച​യും ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും സി​പി​എം, സി​പി​ഐ അ​ട​ക്ക​മു​ള്ള വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും പ​ണി​മു​ട​ക്കി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം അ​വ​ശ്യ മേ​ഖ​ല​യെ പ​ണി​മു​ട​ക്കി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Read More

ആ​കെ വാ​ടു​മ​ല്ലോ..! ത​ല​സ്ഥാ​ന​ത്തെ വി​വാ​ദ​മാ​യ ‘സ്പ​ർ​ശ​ൻ വെ​ൽ​നെ​സ്’ സ്പാ ​ബി​ജെ​പി നേ​താ​വ് ഷൈ​ന്‍റെ പി​താ​വി​ന്‍റെ പേ​രി​ലു​ള്ള​ത്

തി​രു​വ​ന​ന്ത​പു​രം: ‘സ്പ​ർ​ശ​ൻ വെ​ൽ​നെ​സ്’ സ്പാ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വി​നെ​തി​രെ രാ​ഷ്ട്രീ​യ വി​വാ​ദം പു​ക​യു​ന്നു. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് സ​മീ​പ​മു​ള്ള സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ൻ​സ് ബി​ജെ​പി ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ഷൈ​ൻ ലാ​ലി​ന്‍റെ പി​താ​വാ​യ മ​നോ​ഹ​ര​ന്‍റെ പേ​രി​ലാ​ണെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ശ​ക്ത​മാ​യ​ത്. ലൈ​സ​ൻ​സ് പി​താ​വി​ന്‍റെ പേ​രി​ലാ​ണെ​ങ്കി​ലും ലാ​ഭ​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മ​റ്റൊ​രാ​ൾ​ക്ക് സ്ഥാ​പ​നം കൈ​മാ​റി​യെ​ന്ന് ഷൈ​ൻ ലാ​ൽ പ്ര​തി​ക​രി​ച്ചു. ലൈ​സ​ൻ​സ് പു​തി​യ ആ​ളു​ടെ പേ​രി​ലേ​ക്ക് മാ​റ്റു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​വാ​ദം ഉ​ണ്ടാ​യ​ത്. പാ​ർ​ട്ടി ത​ന്നോ​ട് ഔ​ദ്യോ​ഗി​ക​മാ​യി വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടി​ല്ലെ​ന്നും സം​ഘ​ട​നാ​പ​ര​മാ​യ യാ​ത്ര​യി​ലാ​യ​തി​നാ​ൽ സൈ​ബ​ർ പ്ര​ചാ​ര​ണ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് കോ​ർ​പ്പ​റേ​ഷ​ൻ സ്പാ ​അ​ട​പ്പി​ച്ച​ത്. പാ​ർ​ട്ടി​യു​ടെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ശ​ക്ത​മാ​യ​തോ​ടെ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ഷൈ​ൻ ലാ​ലി​നോ​ട് വി​വ​ര​ങ്ങ​ൾ തേ​ടി​യ​താ​യാ​ണ് സൂ​ച​ന.

Read More

ഉ​ത്പാ​ദ​ന ബോ​ണ​സ് നി​ർ​ത്ത​ലാ​ക്കാ​ൻ കേ​ന്ദ്രം; ആ​ശ​ങ്ക​യി​ൽ നെ​ൽ​ക​ർ​ഷ​ക​ർ; ക​ർ​ഷ​ക​രെ കൈ​വി​ടി​ല്ലെ​ന്നു മ​ന്ത്രി

ആ​ല​പ്പു​ഴ: നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഉ​ത്പാ​ദ​ന ബോ​ണ​സ് നി​ർ​ത്ത​ലാ​ക്കാ​നു​ള്ള കേ​ന്ദ്ര​നി​ർ​ദേ​ശ​ത്തി​ൽ ആ​ശ​ങ്ക​യോ​ടെ കു​ട്ട​നാ​ട്. ക​ർ​ഷ​ക​രെ കൈ​വി​ടി​ല്ലെ​ന്ന് കൃ​ഷി​മ​ന്ത്രി.കേ​ന്ദ്ര ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ലെ എ​ക്സ്പെ​ൻ​ഡി​ച്ച​ർ സെ​ക്ര​ട്ട​റി കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ ക​ത്തി​ലാ​ണ് താ​ങ്ങു​വി​ല​യ്ക്ക് (എം​എ​സ്പി) മു​ക​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ്രോ​ത്സാ​ഹ​ന ബോ​ണ​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന നെ​ല്ല്-​ഗോ​ത​മ്പ് ഉ​ത്പാ​ദ​നം പൊ​തു​ഖ​ജ​നാ​വി​ന് അ​ധി​ക​ബാ​ധ്യ​ത സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് കേ​ന്ദ വി​ശ​ദീ​ക​ര​ണം. ഉ​ത്പാ​ദ​ന വ​ർ​ധ​ന​വി​നെ ബാ​ധ്യ​ത​യാ​യി ചി​ത്രീ​ക​രി​ച്ച് ക​ർ​ഷ​ക​രെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​മ്മീ​ഷ​ൻ ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​റ​ൽ കോ​സ്റ്റ​സ് ആ​ൻ​ഡ് പ്രൈ​സ​സ് (സി​എ​സി​പി) ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ നെ​ല്ലി​ന്‍റെ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കി​ലോ​ഗ്രാ​മി​ന് 15.79 രൂ​പ​യാ​ണ്. ഇ​തി​ന്‍റെ ഒ​ന്ന​ര ഇ​ര​ട്ടി ക​ണ​ക്കാ​ക്കി​യാ​ണ് എം​എ​സ്പി 23.69 രൂ​പ​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, സി​എ​സി​പി ത​ന്നെ കേ​ര​ള​ത്തി​ൽ നെ​ല്ലി​ന്‍റെ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കി​ലോ​ഗ്രാ​മി​ന് 21.46 രൂ​പ​യാ​ണെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു. ഈ ​ചെ​ല​വി​ന്‍റെ ഒ​ന്ന​ര ഇ​ര​ട്ടി ക​ണ​ക്കാ​ക്കി​യാ​ൽ…

Read More

ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഡി​ ലി​റ്റ്; വി​സി​യു​ടെ പ്ര​തി​ക​ര​ണം വി​വാ​ദ​മാ​കു​ന്നു

കാ​ല​ടി: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ഡി​ലി​റ്റ് ന​ല്‍​കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്ന​തെ​ന്ന വൈ​സ് ചാ​ന്‍​സ​ല​റു​ടെ വാ​ക്കു​ക​ള്‍ വി​വാ​ദ​മാ​കു​ന്നു. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ന​ടി ശോ​ഭ​ന​യു​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ര്‍​ക്ക് പ്ര​ഖ്യാ​പി​ച്ച ഡി​ലി​റ്റ് ന​ല്‍​കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്ന​തെ​ന്ന് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ.​കെ. ഗീ​താ​കു​മാ​രി പ​റ​ഞ്ഞ​താ​ണ് പു​തി​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യി​ട്ടു​ള്ള​ത്. മൂ​ന്ന് പേ​ര്‍​ക്ക് ഡി​ലി​റ്റ് ന​ല്‍​ക​ണ​മെ​ങ്കി​ല്‍ കു​റ​ഞ്ഞ​ത് ആ​റ് ല​ക്ഷം രൂ​പ​യെ​ങ്കി​ലും ക​ണ്ടെ​ത്ത​ണ​മെ​ന്ന് വി​സി പ​റ​ഞ്ഞു. 13 കോ​ടി​യോ​ളം ബാ​ധ്യ​ത​യു​ള്ള സ​ര്‍​വ​ക​ലാ​ശാ​ല വ​ള​രെ ബു​ദ്ധി​മു​ട്ടി​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. വി​ര​മി​ച്ച​വ​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ ന​ല്‍​കാ​ന്‍ പോ​ലും ബു​ദ്ധി​മു​ട്ടു​ന്നു. സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​മ്പോ​ള്‍ ഇ​തു സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്ന് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ.​കെ. ഗീ​താ​കു​മാ​രി പ​റ​യു​ന്നു. എ​ന്നാ​ല്‍, വ​ലി​യ സാ​മ്പ​ത്തി​ക ചെ​ല​വി​ല്ലാ​തെ ഇ​വ​ര്‍​ക്ക് ഡി​ലി​റ്റ് ബി​രു​ദം ന​ല്‍​കാ​നാ​കു​മെ​ന്ന് അ​ധ്യാ​പ​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് എ​സി ഹാ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ നി​ല​വി​ലു​ണ്ട്. അ​വി​ടെ വ​ച്ച് ല​ളി​ത​മാ​യ ച​ട​ങ്ങ്…

Read More

ഭാ​ര​ത് ടാ​ക്സി സ​ർ​വീ​സ് ഇ​നി എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലും; ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ത്തു വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ

പ​ര​വൂ​ർ: ഭാ​ര​ത് ടാ​ക്സി സ​ർ​വീ​സി​ന്‍റെ സേ​വ​നം ഇ​നി എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലേ​ക്കും. എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രി​ക്കും ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ക.തെ​ര​ഞ്ഞെ​ടു​ത്ത വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ര​ക്ക് നി​യ​ന്ത്രി​ത​വും വേ​ഗ​ത കു​റ​ഞ്ഞ​തു​മാ​യ കാ​ബ് സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ ഭാ​ര​ത് ടാ​ക്സി​യു​മാ​യി ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു. ന്യാ​യ​മാ​യ നി​ര​ക്ക് നി​ർ​ണ​യം, വി​ശ്വ​സ​നീ​യ​മാ​യ സേ​വ​നം, മി​ക​ച്ച യാ​ത്രാ​നു​ഭ​വം എ​ന്നി​വ ന​ൽ​കു​ന്ന​തി​നാ​യി​രി​ക്കും ഈ ​പ​ങ്കാ​ളി​ത്തം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക.ഈ ​സ​ഹ​ക​ര​ണ​ത്തി​ന് രാ​ജ്കോ​ട്ട്, വ​ഡോ​ദ​ര, സൂ​റ​ത്ത്, ദു​ജ്, പൂ​നെ, ഔ​റം​ഗാ​ബാ​ദ്, വാ​രാ​ണ​സി, കാ​ൺ​പൂ​ർ, പ്ര​യാ​ഗ് രാ​ജ്, ആ​ഗ്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ആ​യി​രി​ക്കും ഭാ​ര​ത് ടാ​ക്സി സ​ർ​വീ​സ് ഉ​ട​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത്. വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് നി​യ​ന്ത്രി​ത​മാ​യും നി​യ​മ​വി​ധേ​യ​മാ​യും ഇ​വ പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തു​മ്പോ​ൾ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളും ത​ർ​ക്ക​ങ്ങ​ളും കു​റ​യ്ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.സ​ഹ​ക​ര​ണാ​ധി​ഷ്ഠി​ത ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നൊ​പ്പം ദേ​ശീ​യ വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളു​മാ​യി കൈ​കോ​ർ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റിറ്റി ഒ​ഫ് ഇ​ന്ത്യ ഇ​തു​വ​ഴി…

Read More