സ്പാ​ക​ളി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന; യോ​ഗ ലൈ​സ​ൻ​സു​ള്ള സ്ഥാ​പ​ന​ത്തി​ൽ ക്രോ​സ് മ​സാ​ജിം​ഗ്; ക​സ്റ്റ​മ​ര്‍ ഇ​റ​ങ്ങി​യോ​ടി

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ സ്പാ​ക​ളി​ലും മ​സാ​ജ് സെ​ന്‍റ​റു​ക​ളി​ലും ആ​രോ​ഗ്യ​വി​ഭാ​ഗം മി​ന്ന​ല്‍ പ​രി​ശോ​ധ​ന തു​ട​ങ്ങി. അ​ഞ്ചു സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി. രാ​മ​ന്‍​ചി​റ​യി​ലെ സ്പാ, ​യോ​ഗ ലൈ​സ​ന്‍​സു​ള്ള സ്ഥാ​പ​ന​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തു​മ്പോ​ള്‍ ക്രോ​സ് മ​സാ​ജ് ന​ട​ന്നി​രു​ന്നു. പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​സ്റ്റ​മ​ര്‍ ഇ​റ​ങ്ങി ഓ​ടി. ഇ​യാ​ള്‍ പോ​ലീ​സ് വ​കു​പ്പി​ല്‍ ജോ​ലി നോ​ക്കു​ന്ന​യാ​ളാ​ണെ​ന്ന സം​ശ​യ​മു​ണ്ട്. രാ​മ​ന്‍​ചി​റ​യി​ലെ മ​റ്റൊ​രു സ​ലൂ​ണി​ലും മ​സാ​ജ് ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ലൈ​സ​ന്‍​സി​ല്ലാ​തെ​യാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​നം. മ​ഞ്ഞാ​ടി​യി​ല്‍ മ​റ്റൊ​രു സ്പാ​യും ലൈ​സ​ന്‍​സി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ച്ച​താ​യി ക​ണ്ടെ​ത്തി. പെ​ണ്‍​കു​ട്ടി​ക​ളെ ഇ​വി​ട​ങ്ങ​ളി​ല്‍ പാ​ര്‍​പ്പി​ച്ചി​രു​ന്ന​താ​യ വി​വ​ര​വു​മു​ണ്ട്. ചി​ല സ്പാ​ക​ള്‍ അ​ക​ത്തു നി​ന്നു പൂ​ട്ടി​യ​തി​നാ​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Read More

ഇ​ട​തു​ഭ​ര​ണം എ​ഴു​ത്തു​കാ​രെനി​ശ​ബ്ദ​രാ​ക്കി: ര​മേ​ശ് ചെ​ന്നി​ത്ത​ല

കോ​ട്ട​യം: ഇ​ട​തു​ഭ​ര​ണ​ത്തി​ല്‍ എ​ഴു​ത്തു​കാ​ര്‍ നി​ശ​ബ്ദ​രാ​ക്ക​പ്പെ​ടു​ന്നെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ല്‍​എ. കെ​പി​സി​സി സം​സ്‌​കാ​ര സാ​ഹി​തി ‘ഉ​ത്സ​വ്-2026’ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാം​സ്‌​കാ​രി​ക അ​പ​ച​യം സം​ഭ​വി​ച്ച പി​ണ​റാ​യി ഭ​ര​ണ​ത്തി​നെ​തി​രേ ശ​ബ്ദി​ക്കാ​ന്‍ സാ​ഹി​ത്യ​കാ​ര​ന്മാ​ര്‍ മ​ടി​കാ​ണി​ക്കു​ന്ന കാ​ല​ത്ത് ക​വി സ​ച്ചി​ദാ​ന​ന്ദ​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ന് ഏ​റെ പ്ര​സ​ക്തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്‌​കാ​ര​സാ​ഹി​തി ചെ​യ​ര്‍​മാ​ന്‍ സി.​ആ​ര്‍. മ​ഹേ​ഷ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. ജോ​സ​ഫ് ചി​ത്ര​ക​ലാ ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​ന്‍ യു.​കെ. കു​മാ​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്‌​കാ​ര സാ​ഹി​തി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​വി. പ്ര​ദീ​പ്കു​മാ​ര്‍, ച​ല​ച്ചി​ത്ര​താ​രം ര​വീ​ന്ദ്ര​ന്‍, പോ​ള്‍ മ​ണ​ലി​ല്‍, ടോ​മി ക​ല്ലാ​നി, നാ​ട്ട​കം സു​രേ​ഷ്, ആ​ല​പ്പി അ​ഷ​റ​ഫ്, അ​നി വ​ര്‍​ഗീ​സ്, കെ.​എം. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എം.​കെ. ഷി​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​സ്ത​ക​മേ​ള, ക​ലാ-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍, ച​ര്‍​ച്ച​ക​ള്‍, സം​വാ​ദ​ങ്ങ​ള്‍, ചി​ത്ര​ക​ലാ ക്യാ​മ്പ്, ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റ്‍, അ​മ​ച്വ​ര്‍ നാ​ട​ക മ​ത്സ​ര​ങ്ങ​ള്‍, ഫു​ഡ്കോ​ര്‍​ട്ട്…

Read More

ലാ​ഭ​വി​ഹി​തം വാ​ങ്ങി​ത്ത​രാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തു ഒ​ന്ന​ര​ക്കോ​ടി​യു​ടെ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​ന്‍റെ പേ​രി​ല്‍ ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ ത​ട്ടി​പ്പു​ന​ട​ത്തി​യ കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ളെ കൂ​ടി ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ര്‍ കോ​ട​ങ്ങോ​ട് വ​ട​ക്കേ​ട​ത്ത് അ​ബ്ദു​ല്‍ ഷു​ക്കൂ​ര്‍ ( 43), തൃ​ശൂ​ര്‍ ചെ​ങ്ങ​മ​നാ​ട് കി​ഴ​ക്കേ​ട​ത്ത് കെ.​ജി. രാ​ജേ​ഷ് (40), മ​ല​പ്പു​റം പൂ​വ​ത്തി​ങ്ക​ല്‍ കു​തി​ര​വ​ട്ടം ഷി​ബീ​ഷ് ലാ​ല്‍ (29) എ​ന്നി​വ​രെ​യാ​ണു അ​റ​സ്റ്റ് ചെ​യ്ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ വി​വി​ധ ക​മ്പ​നി​ക​ളി​ലെ ഓ​ഹ​രി​ക​ള്‍ ട്രേ​ഡിം​ഗ് ലാ​ഭ​വും ലാ​ഭ​വി​ഹി​ത​വും വാ​ങ്ങി​ത്ത​രാം എ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ചി​ങ്ങ​വ​നം സ്വ​ദേ​ശി ന​ല്കി​യ പ​രാ​തി​യി​ലാ​ണു പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ടെ മ​റ്റു പ്ര​തി​ക​ളെ പോ​ലീ​സ് മു​മ്പു പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​ര്‍ ചി​ങ്ങ​വ​നം സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള ഫെ​ഡ​റ​ല്‍ ബാ​ങ്ക് ചി​ങ്ങ​വ​നം ബ്രാ​ഞ്ചി​ലെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും എ​സ്ബി​ഐ കു​റി​ച്ചി ബ്രാ​ഞ്ചി​ലെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും പ​ല​ത​വ​ണ​ക​ളാ​യി 1,59,43547 വാ​ങ്ങി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. നാ​ളു​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും ട്രേ​ഡിം​ഗ് ന​ട​ത്തി ലാ​ഭം…

Read More

തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്ത​ല്‍: ഉ​ദ്യോ​ഗ​സ്ഥ ഗൂ​ഢാ​ലോ​ച​ന ത​ള്ളി എ​സ്ഐ​ടി റി​പ്പോ​ർ​ട്ട്

തൃ​ശൂ​ർ: ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്പു​ണ്ടാ​യ പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്ത​ല്‍ വി​വാ​ദ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ ഗൂ​ഢാ​ലോ​ച​ന ത​ള്ളി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ (എസ്ഐടി) റി​പ്പോ​ർ​ട്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​ക്കു കൈ​മാ​റി​യ റി​പ്പോ​ർ​ട്ടി​ൽ തി​രു​വ​ന്പാ​ടി ദേ​വ​സ്വ​ത്തി​നെ​തി​രേ​യാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​ത്. രാ​ത്രി​പൂ​ര​ത്തി​നു തി​രു​വ​ന്പാ​ടി​യു​ടെ മ​ഠ​ത്തി​ൽ​വ​ര​വ് സ​മ​യം പോ​ലീ​സ് ലാ​ത്തി​ചാ​ർ​ജ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​ങ്ങ​ളാ​ണു തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മ​ഠ​ത്തി​ൽ​വ​ര​വി​നു തൊ​ട്ടുമു​ന്നി​ലു​ള്ള ഘ​ട​ക​പൂ​ര​ത്തി​നി​ട​യി​ലും പോ​ലീ​സു​മാ​യി വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സം​ഭ​വ​ത്തി​ൽ ആ​സൂ​ത്രി​ത നീ​ക്ക​മു​ണ്ടാ​യോ എ​ന്ന കാ​ര്യ​ത്തി​ൽ എ​ഡി​ജി​പി​ത​ല യോ​ഗ​ത്തി​നു ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​നം. തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്ത​ല്‍ വി​വാ​ദ​ത്തി​ല്‍ 2024 ഒ​ക്ടോ​ബ​റി​ലാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പും പൂ​ര​വും അ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ൽ വി​ഷ​യ​ത്തി​ല്‍ അ​ന്തി​മ​തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന​റി​യു​ന്നു. സി​സി​ടി​വി, ഫോ​ൺ എ​ന്നി​വ​യു​ടെ ശാ​സ്ത്രീ​യ​ഫ​ലം വ​ന്നി​ട്ടി​ല്ലെ​ന്നാ​ണു വി​ശ​ദീ​ക​ര​ണം.

Read More

കു​ട്ട​നാ​ട് സീ​റ്റ്: യു​ഡി​എ​ഫ് അ​ണി​ക​ൾ​ക്കി​ട‌​യി​ൽ വാ​ക്പോ​ര് മു​റു​കു​ന്നു; പി​ടി​മു​റു​ക്കാ​ൻ ജോ​സ​ഫ് വി​ഭാ​ഗം

ച​മ്പ​ക്കു​ളം: കു​ട്ട​നാ​ട് സീ​റ്റി​നെ ചൊ​ല്ലി യു​ഡി​എ​ഫി​ലെ അ​ണി​ക​ൾ​ക്കി​ട​യി​ൽ വാ​ക്പോ​ര്  തു​ട​രു​മ്പോ​ഴും കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം മ​ത്സ​രി​ക്കു​മെ​ന്നാ​ണ് ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ജേ​ക്ക​ബ് ഏ​ബ്ര​ഹാം ന​ൽ​കു​ന്ന സൂ​ച​ന. കു​ട്ട​നാ​ട് സീ​റ്റ് യു​ഡി​എ​ഫ് കേ​ര​ള കോ​ൺ​ഗ്ര​സി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും അ​തി​ലൊ​രു മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും ഉ​റ​ച്ച് വി​ശ്വ​സി​ക്കു​ന്നെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. 1964ൽ ​കേ​ര​ള കോ​ൺ​ഗ്ര​സ് രൂ​പീ​കൃ​ത​മാ​യ കാ​ലം മു​ത​ൽ ത​ന്നെ കു​ട്ട​നാ​ട്ടി​ൽ മ​ത്സ​രി​ച്ചി​ട്ടു​ള്ള പാ​ർ​ട്ടി​യാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ്. അ​ത് ഇ​ത്ത​വ​ണ​യും തു​ട​രും. ഇ​ത്ത​വ​ണ വി​ജ​യം ഉ​റ​പ്പെ​ന്നും ജോ​സ​ഫ് വി​ഭാ​ഗം പ​റ​യു​ന്നു. കു​ട്ട​നാ​ട്ടി​ലെ കോ​ൺ​ഗ്ര​സി​ലെ ഒ​രു പ​റ്റം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും സീ​റ്റി​നാ​യി മു​റ​വി​ളി കൂ​ട്ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യാ​യി നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട സീ​റ്റ് തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ്. കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ റെ​ജി ചെ​റി​യാ​ൻ, ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ജേ​ക്ക​ബ് ഏ​ബ്ര​ഹാം എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന​ത്.

Read More

ഭാ​ര്യാ​സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം:പ്ര​തി​ക്ക് നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും

ആ​ല​പ്പു​ഴ: വ​സ്തു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഭാ​ര്യാ‌​സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ക്ക് നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കു​ത്തി​യ​തോ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജ് എ​ച്ച്. ഷു​ഹൈ​ബ് ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി എ​ഴു​പു​ന്ന സൗ​ത്തി​ൽ കൂ​വ​ക്കാ​ട് ത​റ​വീ​ട്ടി​ൽ സോ​മ​ൻ (42) ആ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. പ്ര​തി സോ​മ​ൻ ഭാ​ര്യ​യു​ടെ സ​ഹോ​ദ​ര​ൻ കൂ​വ​ക്കാ​ട് ത​റ​വീ​ട്ടി​ൽ ശ​ശി​യെ വെ​ട്ട​രി​വാ​ൾ കൊ​ണ്ട് ഇ​ട​തു പെ​ട​ലി​ക്കും ക​വി​ളി​ലും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2020 ജൂ​ൺ 27ന് ​രാ​ത്രി ഒ​ന്പ​തി​നാ​യി​രു​ന്നു സം​ഭ​വം. കു​ത്തി​യ​തോ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​വി. ബി​ജു അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ. ബി. ​ശാ​രി ഹാ​ജ​രാ​യി.

Read More

പാങ്ങോട് മിലിട്ടറി ക്യാമ്പിൽ മോഷണം: നഷ്ടമായത് രണ്ടുകോടി രൂപ വില വരുന്ന ആനക്കൊമ്പുകൾ

തി​രു​വ​ന​ന്ത​പു​രം: പാ​ങ്ങോ​ട് മി​ലി​ട്ട​റി ക്യാ​മ്പി​ലെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ വ​ൻ മോ​ഷ​ണം. ഓ​ഫീ​സേ​ഴ്‌​സ് ക്ല​ബി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടു കോ​ടി രൂ​പ വി​ല​വ​രു​ന്ന ആ​ന​ക്കൊ​മ്പു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ട്ടി​ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം. 1929ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ കൈ​മാ​റി​യ ആ​ന​ക്കൊ​മ്പു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. സം​ഭ​വ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച പൂ​ജ​പ്പു​ര പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

വ​നി​താ ക​ണ്ട​ക്ട​റു​ടെ സ​ത്യ​സ​ന്ധ​ത; താ​ലി​മാ​ല തി​രി​കെ കി​ട്ടി; എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞ് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രി രേ​ഖ

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ന​ഷ്ട​പെ​ട്ട പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രി​യു​ടെ താ​ലി​മാ​ല വ​നി​താ ക​ണ്ട​ക്ട​റു​ടെ സ​ത്യ​സ​ന്ധ​ത മൂ​ലം തി​രി​കെ ല​ഭി​ച്ചു. കൊ​ട്ടാ​ര​ക്ക​ര – പാ​രി​പ്പ​ള്ളി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വേ​ണാ​ട് ബ​സി​ലെ ക​ണ്ട​ക്ട​റാ​യ രാ​ഖി ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് കൊ​ട്ടാ​ര​ക്ക​ര സ്റ്റാ​ന്‍റി​ൽ ബ​സ് പാ​ർ​ക്ക് ചെ​യ്ത ശേ​ഷം ഊ​ണ് ക​ഴി​ച്ച് അ​ടു​ത്ത ട്രി​പ്പ് പോ​കു​ന്ന​തി​നാ​യി ബ​സി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് ബ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​ർ സീ​റ്റി​ൽ ഒ​രു മാ​ല കി​ട​ക്കു​ന്ന വി​വ​രം രാ​ഖി​യോ​ട് പ​റ​യു​ന്ന​ത്. യാ​ത്ര​ക്കാ​രെ കൊ​ണ്ട് ത​ന്നെ മാ​ല എ​ടു​പ്പി​ച്ച ശേ​ഷം ഡ്രൈ​വ​ർ ബി.​എ​ൻ. സു​ധീ​റി​നോ​ട് വി​വ​രം പ​റ​ഞ്ഞു. പി​ന്നീ​ട് കൊ​ട്ടാ​ര​ക്ക​ര സ്റ്റാ​ന്‍​ഡി​ൽ വി​വ​രം അ​റി​യി​ച്ച ശേ​ഷം ബ​സി​ന്‍റെ​ട്രി​പ്പ് അ​വ​സാ​നി​ച്ച് ബ​സ് ചാ​ത്ത​ന്നൂ​ർ ഡി​പ്പോ​യി​ൽ എ​ത്തി​യ​പ്പോ​ൾ മാ​ല സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ക്ക​ളെ ഡോ​ക്ട​റെ കാ​ണി​ക്കു​ന്ന​തി​നാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ മൈ​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റാ​യ രേ​ഖ​യു​ടെ മാ​ല​യാ​ണ് ന​ഷ്ട​മാ​യ​ത്. കു​ട്ടി​ക​ളെ…

Read More

ജോ​ലി​ക്കെ​ത്തി​യ ര​ണ്ടാം നാ​ൾ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളു​മാ​യി ഹോം ​ന​ഴ്സ് മു​ങ്ങി; അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ്

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല​യി​ൽ രോ​ഗീപ​രി​ച​ര​ണ​ത്തി​നാ​യി നി​ന്ന വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ ഹോം ​ന​ഴ്സ് അ​റ​സ്റ്റി​ൽ. ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന എ​സി ന​ഗ​റി​ൽ ഷീ​ജ (34) യെയാ​ണ് മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​വ​ല്ല​യി​ലു​ള്ള ഏ​ജ​ൻ​സി വ​ഴി​യാ​ണ് പ്ര​തി​യാ​യ യു​വ​തി​യെ ജോ​ലി​ക്ക് വി​ളി​ച്ച​ത്. ജോ​ലി​ക്കെത്തി ര​ണ്ടാം ദി​വ​സം മോ​ഷ​ണം ന​ട​ത്തി ക​ട​ന്നുക​ള​യു​ക​യാ​യി​രു​ന്നു. വീ​ട്ടു​ട​മ വാ​ങ്ങിവ​ച്ചി​രു​ന്ന പു​തി​യ വ​സ്ത്ര​ങ്ങ​ളും പ​ണ​വും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെടെ 30,000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ളും മോ​ഷ​ണം പോ​യ​താ​യി വീ​ട്ടു​ട​മ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്. മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ര​ജീ​ഷ് കു​മാ​ർ, എ​സ്ഐ വി​ഷ്ണു അ​ജ​യ്, സീ​നി​യ​ർ സി​പി​ഒമാ​രാ​യ അ​ജി​ത്കു​മാ​ർ, ഷി​ജു, വ​നി​താ സി​പി​ഒ മേ​ഘ എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​തു​ങ്ങി മു​ഹ​മ്മ ബോ​ട്ട് ജെ​ട്ടി വി​ക​സ​നം; ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​റ​ക്കം ന​ടി​ക്കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വു​മാ​യി നാ​ട്ടു​കാ​ർ

മു​ഹ​മ്മ: മു​ഹ​മ്മ ബോ​ട്ട് ജെ​ട്ടി​യു​ടെ വി​ക​സ​നം വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഒ​തു​ങ്ങു​ന്നു. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ച്ചി​രുന്ന ബോ​ട്ട് ജെ​ട്ടി​യി​ൽ ഇ​ന്ന് തി​ര​ക്കി​ന്‍റെ ആ​ര​വ​ങ്ങ​ളി​ല്ല.ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, ക​ഞ്ഞി​ക്കു​ഴി മേ​ഖ​ല​ക​ളി​ൽനി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് കോ​ട്ട​യം ജി​ല്ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നു​ള്ള എ​ളു​പ്പമാ​ർ​ഗ​മാ​ണ് ഈ ​ബോ​ട്ട് സ​ർ​വീ​സ്. മു​ൻ കാ​ല​ങ്ങ​ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽനി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ വ​ര​വി​നാ​ൽ മു​ഹ​മ്മ സ​ജീ​വ​മാ​യി​രു​ന്നു. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​ന​മു​ള്ള ബോ​ട്ട് സ​ർ​വീ​സ് മു​ഹ​മ്മ​യി​ലേ​താ​യി​രു​ന്നു. ജി​ല്ല​യി​ലെ അ​റി​യ​പ്പെ​ടു​ന്ന വ്യാ​പാ​ര കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലും മു​ഹ​മ്മ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു. ബോ​ട്ടു​ജെ​ട്ടി​യെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ തി​ര​ക്കാ​ണ് വ്യാ​പാ​ര​ശാ​ല​ക​ൾ​ക്ക് ഉ​ണ​ർ​വു പ​ക​ർ​ന്നി​രു​ന്ന​ത്.ബ​സ് സ​ർ​വീ​സു​ക​ൾ നി​ല​ച്ച​തും ബോ​ട്ടു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തു​മാ​ണ് ബോ​ട്ട് ജെ​ട്ടി​യു​ടെ താ​ളം​തെ​റ്റി​ച്ച​ത്. നേ​ര​ത്തെ ബോ​ട്ട് ജെ​ട്ടി വ​രെ ബ​സ് സ​ർ​വീ​സു​ണ്ടാ​യി​രു​ന്നു. ബോ​ട്ടി​ന്‍റെ സ​മ​യ​ത്തി​ന് ജെ​ട്ടി​യി​ലെ​ത്താ​ൻ അ​ന്ന് ക​ഴി​ഞ്ഞി​രി​ന്നു. ബ​സ് സ​ർ​വീ​സ് താ​ളം തെ​റ്റി​യ​തോ​ടെ യാ​ത്ര​ക്കാ​ർ ബോ​ട്ട് ജെ​ട്ടി​യി​ൽനി​ന്ന​ക​ന്നു. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക​സ​ന സാ​ധ്യ​ത​യു​ള്ള പ​ഞ്ചാ​യ​ത്താ​ണ് മു​ഹ​മ്മ.…

Read More