നാദാപുരം: വാണിമേലിലും വളയത്തും ഭീകരന്തരീക്ഷം സൃഷ്ടിച്ച് 13 പേരെ കടിച്ച് പരിക്കേല്‍പ്പിച്ച തെരുവുനായ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച്ച പകലുമായി ആറു പേരെ കൂടി കടിച്ചു പരിക്കേല്‍പ്പിച്ചു. വളയം പഞ്ചായത്തില്‍ ഞായറാഴ്ച്ച രാത്രിയിലും നരിപ്പറ്റ പഞ്ചായത്തിലെ പുഞ്ചിരിമുക്കിലും നാദാപുരം പഞ്ചായത്തിലെ ചെടിയാക്കണ്ടി മുക്കിലും നായ ആളുകളെ ആക്രമിച്ചത്.രാത്രി വളയം പഞ്ചായത്തിലെ തലപ്പൊയിലിലും സമീപപ്രദേശമായ തീക്കുനിയിലും മൂന്നുപേരെ നായ അക്രമിച്ചു. വളയം തീക്കുനി ചപ്പാരത്തം കണ്ടിയില്‍ സുധീഷ് (45), തലപ്പൊയില്‍ നാണു (72) എന്നിവരെയും മറ്റൊരാളെയുമാണ് നായ കടിച്ചത്. കാലിന് സാരമായി പരിക്കേറ്റ നാണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാവിലെയാണ് നരിപ്പറ്റയിലും വാണിമേല്‍ പാലത്തിന് സമീപവും തെരുവന്‍ പറമ്പിലും നായ ആക്രമണം നടത്തിയത്. നരിപ്പറ്റയിലെ മീത്തലെ കത്രോള് മൊയ്തു (60), രാജസ്ഥാന് സ്വദേശി മാര്‍ബിള്‍ തൊഴിലാളി സഹബൂഖ് (21), തെരുവന്‍ പറമ്പിലെ അഷ്റഫ് എന്നിവരെയാണ് അക്രമിച്ചത്. മൂന്ന്…
Read MoreCategory: Edition News
ശാരീരികോപദ്രവം ഭയന്ന് വാടകവീട്ടിലേക്ക് മാറിയ യുവതിയെ ബിയര്‍കുപ്പി കൊണ്ട് കുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
തിരുവല്ല: ഭര്‍ത്താവിന്റെ ശാരീരികോപദ്രവം ഭയന്ന് അമ്മയ്ക്കൊപ്പം വാടകവീട്ടില്‍ താമസിച്ചു വന്നിരുന്ന യുവതിയെ വീടുകയറി ആക്രമിച്ചു. ബിയര്‍ കുപ്പികൊണ്ടുള്ള ഭര്‍ത്താവിന്റെ ആക്രമണത്തില്‍ 30 കാരിക്ക് ഗുരുതര പരിക്ക്. വധശ്രമത്തിനു കേസെടുത്ത തിരുവല്ല പോലീസ് യുവതിയുടെ ഭര്‍ത്താവ് തിരുവല്ല കുറ്റപ്പുഴ മഞ്ഞാടി തൈമല മൈലമൂട്ടില്‍ വീട്ടില്‍ എം. കെ. രാജേഷി (39)നെ അറസ്റ്റ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ എസ്. സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഏഴുവര്‍ഷം മുമ്പ് വിവാഹിതരായവരാണ് ഇരുവരും. മദ്യലഹരിയില്‍ ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുമെന്ന് യുവതി പോലീസിനു മൊഴി നല്കി. തുടര്‍ന്ന് അമ്മയ്ക്കും സഹോദരിക്കുമൊപ്പം താമസം മാറിയ യുവതിയെ കഴിഞ്ഞ പത്തിനു രാവിലെ 9.30 ന് അതിക്രമിച്ചു കയറി ഉപദ്രവിക്കുകയായിരുന്നു. യുവതിയെ തള്ളിത്താഴെയിട്ടശേഷം ബിയര്‍ കുപ്പി കൊണ്ട് അടിക്കുകയും കുപ്പി പൊട്ടിയപ്പോള്‍ അതുപയോഗിച്ച് കഴുത്തിലും താടിയിലും നെഞ്ചിലും കുത്തി മുറിവേല്പിച്ചു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് മൊഴി. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു.…
Read Moreവാഹന പരിശോധനയ്ക്കിടയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ കാപ്പാ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി
ഇരിട്ടി: കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടയിൽ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച കാപ്പ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി. തലശേരി പൊതുവാച്ചേരി സ്വദേശി അബ്ദുൾ റഹീമിന്റെ (30) മൃതദേഹമാണ് ഇന്ന് രാവിലെ കിളിയന്തറ 32-ാംമൈലിന് സമീപം ബാരാപോൾ പുഴയിൽ ഇരിട്ടി പോലീസ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് റഹീം പുഴയിൽ ചാടിയത്. നിരവധി കേസുകളിൽ പ്രതിയായ റഹീം കർണാടകയിൽ നിന്ന് ഇന്നോവ ക്രിസ്റ്റ കാറിലാണ് എത്തിയത്. വാഹന പരിശോധനയ്ക്കായി പോലീസ് കൈകാണിച്ചതിനെ തുടർന്ന് കാർ നിർത്തിയപ്പോൾ ഫോൺ വിളിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ പ്രതി ചെക്ക്പോസ്റ്റിന്റെ വശത്തൂടെ പുഴയിലേക്കു ചാടുകയായിരുന്നു. വെള്ളിയാഴ്ച മുതൽ റഹീമിനായി തെരച്ചിൽ നടത്തി വരികയായിരുന്നു.
Read Moreവൃദ്ധസഹോദരിമാർ കൊല്ലപ്പെട്ട സംഭവം: സഹോദരന് മരിച്ചനിലയിൽ?
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹോദരൻ പ്രമോദിനോടു സാദൃശ്യമുള്ള അറുപത് വയസുതോന്നിക്കുന്നയാളുടെ മൃതദേഹം തലശേരിയിലെ പുഴയില്‍ കണ്ടെത്തി. സ്ഥിരീകരണത്തിനായി പോലീസ് ഇവിടേക്കു തിരിച്ചിട്ടുണ്ട്. ശ്രീജയ, പുഷ്പലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് വർഷമായി തടമ്പാട്ടുതാഴത്തെ വാടക വീട്ടിലാണ് പ്രമോദും വൃദ്ധ സഹോദരിമാരും താമസിച്ചിരുന്നത്.ഫറോക്ക് പാലം ജംഗ്ഷനിലാണ് പ്രമോദിന്റെ മൊബൈൽ ടവർ ലൊക്കേഷൻ അവസാനിച്ചത്. ഈ പ്രദേശത്ത് ഉൾപ്പെടെ പോലീസ് വിശദമായ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ കൊലപാതകം കഴിഞ്ഞ് ഇന്ന് മൂന്നു ദിവസം ആവുമ്പോഴും സഹോദരനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രമോദ് പുഴയിലേക്ക് ചാടിയെന്നസംശയം നേരത്തെ തന്നെ പോലീസിനുണ്ടായിരുന്നു.കഴിഞ്ഞ ദിവസമാണ് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സഹോദരന് പ്രമോദ് ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് േകസ്.
Read Moreമാങ്ങാനത്ത് മോഷണം നടത്തിയ സംഘം ജില്ല വിട്ടില്ലെന്ന് നിഗമനം; അതീവ ജാഗ്രതയില്‍ പോലീസ്
കോട്ടയം: മാങ്ങാനത്ത് വീടു കുത്തിപ്പൊളിച്ച് 50 പവന് സ്വര്‍ണം മോഷ്ടിച്ച സംഘം ജില്ലയില്‍ കറങ്ങുന്നതിനാല്‍ അതീവ ജാഗ്രതയില്‍ പോലീസ്. ശനിയാഴ്ച പുലര്‍ച്ചെയാണ് മാങ്ങാനം സ്കൈലൈന്‍ പാം മെഡോസില്‍ 21-ാം നമ്പര്‍ വില്ലയില്‍ താമസിക്കുന്ന അമ്പുക്കയത്ത് അന്നമ്മ തോമസ് (84), മകള്‍ സ്നേഹ ബി. ഫിലിപ് (54) എന്നിവരുടെ സ്വര്‍ണം മോഷണം പോയത്. അന്നമ്മയ്ക്കു ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്ന്നു പുലര്‍ച്ചെ രണ്ടിന് മാങ്ങാനത്തെ ആശുപത്രിയില്‍ പോയി രാവിലെ ആറിനു മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 15 അംഗ സ്ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. മോഷ്ടാക്കള്‍ ഉത്തരേന്ത്യന്‍ സംഘത്തില്‍പ്പെട്ടവരാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇത്തരം സംഘത്തില്‍പ്പെട്ടവര്‍ എത്തിയാല്‍ ഒന്നിലധികം മോഷണങ്ങള്‍ നടത്തിയശേഷമേ മടങ്ങിപ്പോകാറുള്ളൂ. പതിവായി ഇത്തരം സംഘങ്ങള്‍ ട്രെയിനിലെത്തി ഒരു സ്ഥലത്ത് തമ്പടിച്ച് പകല്‍സമയങ്ങളില്‍ കറങ്ങിനടന്ന് വീടുകള്‍ നോക്കിവച്ചശേഷം അര്‍ധരാത്രിക്കുശേഷം മോഷണം നടത്തി മടങ്ങുകയാണു പതിവെന്ന് പോലീസ് പറയുന്നു. ഒന്നിലധികം മോഷണങ്ങള്‍ പതിവാക്കിയ…
Read Moreസ്നേഹപ്പൂക്കൾ ഏറ്റുവാങ്ങി അന്നമോൾ യാത്രയായി; അമ്മയ്ക്കൊപ്പം ഒരേ കല്ലറയില്‍ അന്ത്യനിദ്ര
പാലാ: കൈകളില്‍ പനിനീര്‍പൂക്കളുമായി സെന്റ് മേരീസ് സ്കൂളിലെ കുട്ടികള്‍ കാത്തുനിന്നു. തങ്ങളുടെ പ്രിയ സഹപാഠിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍.സ്കൂള്‍ കവാടം മുതല്‍ ഇരുവശങ്ങളിലുമായി അണിനിരന്ന കുട്ടികളില്‍ പലരും ചേതനയറ്റ ശരീരമായി അന്നമോള് കടന്നുവന്നപ്പോള്‍ തേങ്ങലടക്കാന്‍ പാടുപെട്ടു. നൂറുകണക്കിന് പനിനീര് പുഷ്പങ്ങളാണ് പ്രിയപ്പെട്ട സഹപാഠിക്ക് ഇവര്‍ സമര്‍പ്പിച്ചത്. മുണ്ടാങ്കലില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി അല്ലാപ്പാറ പാലക്കുഴക്കുന്നില് സുനിലിന്റെ ഏകമകള്‍ അന്നമോളുടെ ഭൗതികശരീരമാണ് ഇന്നലെ രാവിലെ സ്കൂളിലെത്തിച്ചത്. അന്നമോള്‍ക്ക് അന്ത്യയാത്ര നല്കാന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും എത്തിയിരുന്നു. മാണി സി. കാപ്പന് എംഎല്‍എ, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍, വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ, ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍, കേരള കോണ്‍ഗ്രസ് -എം നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന് കെ. അലക്സ്,…
Read Moreടിടിസി വിദ്യാര്‍ഥിനിയുടെ മരണം: സുഹൃത്ത് റമീസ് അറസ്റ്റില്‍, കുടുംബാംഗങ്ങളെയും പ്രതിചേര്‍ത്തേക്കും
കോതമംഗലം: ടിടിസി വിദ്യാര്‍ഥിനി സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തായ റമീസ് അറസ്റ്റില്‍. ഉച്ചയോടെയാണ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, വിവാഹ വാഗ്ദാനം നൽകി പീഡനം തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരേ ചുമത്തിയിരിക്കുന്നത്. ഇയാളുടെ കുടുംബാംഗങ്ങളെയും കേസില്‍ പ്രതിചേര്‍ത്തേക്കും. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ റമീസിനെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോനയെ മര്‍ദിച്ചതിന്റെ തെളിവുകളും പോലീസ് കണ്ടെടുത്തു. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റില്‍നിന്നാണ് ഈ തെളിവുകള്‍ ലഭിച്ചത്. ജീവനൊടുക്കുമെന്ന് സോന പറഞ്ഞപ്പോള്‍, ചെയ്തോളാന്‍ റമീസ് പറഞ്ഞതിന്റെ തെളിവുകളും വാട്സാപ്പ് ചാറ്റുകളില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ്. മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകളുമായ സോനയെ ശനിയാഴ്ച ഉച്ചയ്ക്കാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് സോനയുടെ…
Read Moreകരുവാറ്റയിൽ ടിപ്പർ മോഷണം: മുഖ്യപ്രതി പിടിയിൽ; പോലീസ് നടത്തിയത് നാടകീയ അന്വേഷണം
ഹരിപ്പാട്: ദേശീയപാത നിർമാണത്തിന് ഉപയോഗിച്ച ടിപ്പർ ലോറി കരുവാറ്റയിൽ നിന്നു മോഷ്ടിച്ച് തമിഴ്നാട്ടിലേക്കു കടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കണ്ണൂർ നാരായ ണപ്പാറ ചാവശ്ശേരി ഉളിയിൽ നൗഷാദ് (46) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. ലോറി കടത്തിക്കൊണ്ടുപോയ കോഴിക്കോട് കൊയിലാണ്ടി കൂത്താളി പൈതോത്ത് പേരാമ്പ്ര കാപ്പുമ്മൽ കെ.എം.മുജീബ് റഹ്മാൻ(35), തൃശ്ശൂർ ചാവക്കാട് കണ്ണിക്കുത്തി അമ്പലത്ത് എ.എസ്.ഷെഫീക് (25) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നൗഷാദ് മാലമോഷണം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്. ജൂൺ 23ന് മോഷണം പോയ ലോറി, വിശ്വസമുദ്ര കമ്പനിയുടെ കോൺട്രാക്ട് പണിക്ക് ഉപയോഗിച്ചിരുന്നു. ജിപിഎസ് സംവിധാനം ഉപയോഗിച്ച് ആലപ്പുഴ എസ്പി മോഹനചന്ദ്രന്റെ നിർദേശപ്രകാരം തമിഴ്നാട് പോലീസിന്റെ സഹായത്തോടെ മോഷ്ടാക്കളെ ആദ്യം പിടികൂടി. മലപ്പുറത്ത് നിന്നുള്ള ഒരാൾ വണ്ടിക്കൂലി വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഹരിപ്പാട് നിന്നു ലോറി മോഷണം നടത്തിയതെന്ന് ഇവർ വെളിപ്പെടുത്തി. പോലീസ് നടത്തിയത് നാടകീയ…
Read Moreമത്സ്യമേഖല ഉണർന്നു,വിലയും കുറഞ്ഞു; ഇറച്ചിക്കോഴിയെ കൈവിട്ട് മലയാളികൾ; ഇറച്ചിവില നൂറിനരികിലേക്ക്
അമ്പലപ്പുഴ: മത്സ്യമേഖല ഉണർന്നു. ഇറച്ചി ക്കോഴിവില താഴോട്ട്. കഴിഞ്ഞ ഒരാഴ്ച മുമ്പുവരെ കാലവർഷം ശക്തിപ്രാപിക്കുകയും വള്ളങ്ങൾ കടലിൽ പോകാതിരിക്കുകയും ചെയ്തതോടെ വിപണിയിൽ മൽസ്യക്ഷാമം രൂക്ഷമായി. മത്തി അടക്കമുള്ള മൽസ്യങ്ങൾക്ക് ഈ സമയം കിലോയ്ക്ക് 450 രൂപ വരെയെത്തി. മീൻ വാങ്ങിയാൽ കൈ പൊള്ളുന്നതുകൊണ്ട് പലരും കോഴിയിറച്ചിയെ ആശ്രയിച്ചു. എന്നാൽ ഈ സമയം മുതലാക്കി കോഴിക്കും വില കുതിച്ചുകയറി. ഇറച്ചി കിലോയ്ക്ക് 270 രൂപ വരെയെത്തി.പക്ഷേ മഴ മാറി കഴിഞ്ഞ ദിവസം മുതൽ മൽസ്യവിപണി സജീവമായതോടെ കോഴി യിറച്ചിവില ഇടിഞ്ഞു. കിലോയ്ക്ക് 250 രുപയായിരുന്ന ഇറച്ചി ഇന്നലെ 170 രൂപയ്ക്കാണു വിറ്റത്. എന്നാൽ പല ഇറച്ചിവിൽപ്പനശാലകളിലും തോന്നിയ വിലയിട്ടു വിൽക്കുന്നതായും ആക്ഷേപമുണ്ട്. എന്തായാലും ചാകരയിലെ വില്ലനായ നാടൻ മത്തി അടക്കം സുലഭമായി മീൻവരവ് വിപണിയിൽ കൂടുന്നതോടെ കോഴിയിറച്ചിവില ഇനിയും താഴാനാണുസാധ്യത.
Read Moreപത്തനംതിട്ട വലഞ്ചുഴിയില്‍ നിര്‍മാണം നിര്‍ത്തിവച്ച കെട്ടിടത്തില്‍ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം
പത്തനംതിട്ട: വലഞ്ചുഴി കാവ് ജംഗ്ഷനു സമീപം നിര്‍മാണം താത്കാലികമായി നിര്‍ത്തിവച്ചിരുന്ന സ്വകാര്യ ആയുര്‍വേദ റിസോര്‍ട്ട് കെട്ടിടത്തില്‍ സാമൂഹിക വിരുദ്ധര്‍ ദിവസങ്ങളോളം അഴിഞ്ഞാടി. കെട്ടിടത്തില്‍ ആഴ്ചകളോളം താമസിച്ചാണ് പെണ്‍കുട്ടികളടങ്ങുന്ന സംഘം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും മോഷണവും നടത്തിയത്. പ്രദേശവാസികളാരും തന്നെ സംഭവം ആദ്യം അറിഞ്ഞതുമില്ല. അന്വേഷണങ്ങള്‍ക്കൊടുവില്‍ സംഘാംഗങ്ങളില്‍ ചിലരെ പത്തനംതിട്ട പോലീസ് പിടികൂടി. മുറികളില്‍ സ്ഥാപിച്ചിരുന്ന എയര്കണ്ടിഷനുകള് വലിച്ചെറിഞ്ഞതു പുറത്തെ കുഴിയില്‍ കണ്ട പരിസരവാസി പറഞ്ഞാണ് ഉടമസ്ഥന് തോളൂര്‍ ഇന്ദീവരത്തില്‍ അവിജിത്ത് വിവരം അറിഞ്ഞത്. കുമ്പഴയിലാണ് അവിജിത്ത് താമസിക്കുന്നത്.കെട്ടിടത്തില്‍ ഘടിപ്പിച്ചിരുന്ന വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം നശിപ്പിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് അവിജിത്ത് പറഞ്ഞു. പുതിയ റഫ്രിജറേറ്ററും മൈക്രോവേവ് ഓവനും തകര്‍ത്ത് നടുമുറ്റത്ത് എറിഞ്ഞിട്ടുണ്ട്. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന പെയിന്റ് ചുമരില്‍ വികൃതമായി പൂശിയ ശേഷം ഭിത്തിയില്‍ കാമ്പന്‍ എന്ന് കോറിയിട്ടു.70 സെന്റ് സ്ഥലത്ത് 8000 ചതുരശ്രഅടിയിലുള്ള കെട്ടിടമാണിത്. 10 വര്‍ഷം…
Read More