പാ​പ്പി​നി​ശേ​രി​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ ഓ​ട്ടോ ടാ​ക്സി​യി​ൽ റീ​ത്ത് വ​ച്ചു; പിന്നിൽ സിപിഎം എന്ന് ബിജെപി

പാ​പ്പി​നി​ശേ​രി: പാ​പ്പി​നി​ശേ​രി​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ഓ​ട്ടോ ടാ​ക്സി​യി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ എ​ന്നെ​ഴു​തി​യ റീ​ത്ത് വ​ച്ചു. പു​തി​യ​കാ​വി​ന് സ​മീ​പ​ത്തെ രാ​ജേ​ഷി​ന്‍റെ ഓ​ട്ടോ ടാ​ക്സി​യി​ലാ​ണ് റീ​ത്ത് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ സി​പി​എം ആ​ണെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം ആ​രോ​പി​ച്ചു. സ​മാ​ധാ​ന​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് മ​നഃ​പൂ​ർ​വം സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നു​ള്ള സി​പി​എം ഗൂ​ഢ​ത​ന്ത്ര​മാ​ണി​തെ​ന്നും ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​മെ​ന്നും ബി​ജെ​പി ചി​റ​ക്ക​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ രാ​ജീ​വ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വ​ള​പ​ട്ട​ണം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

“കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞ​ത് കേ​ര​ള​ത്തി​ന്‍റെ മ​ന​സ്”; ഭ​ര​ണ​ത്തെ നോ​ക്കി​ക്കാ​ണു​ന്ന ആ​രും പ​റ​യു​ന്ന അ​ഭി​പ്രായമെന്ന് വി.ഡി. സ​തീ​ശ​ൻ

കോ​ട്ട​യം: കേ​ര​ള​ത്തി​ൽ മൂ​ന്നാ​മ​തും സി​പി​എം അ​ധി​കാ​ര​ത്തി​ലെ​ത്താ​തി​രി​ക്കാ​ന്‍ സ​ഖാ​ക്ക​ള്‍ പ്രാ​ര്‍​ഥി​ക്ക​ണ​മെ​ന്നു കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് കെ. ​സ​ച്ചി​ദാ​ന​ന്ദ​ന്‍റെ പ്ര​സ്താ​വ​ന കേ​ര​ള​ത്തി​ന്‍റെ മ​ന​സ് അ​റി​ഞ്ഞു​കൊ​ണ്ടാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ലു​ള്ള​താ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഭ​ര​ണ​ത്തെ നോ​ക്കി​ക്കാ​ണു​ന്ന ആ​രും പ​റ​യു​ന്ന അ​ഭി​പ്രാ​യ​മാ​ണി​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ഒ​രു ഇം​ഗ്ലീ​ഷ് പ​ത്ര​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മൂ​ന്നാ​മ​തും സി​പി​എം അ​ധി​കാ​ര​ത്തി​ലെ​ത്താ​തി​രി​ക്കാ​ന്‍ സ​ഖാ​ക്ക​ള്‍ പ്രാ​ര്‍​ഥി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യം സ​ച്ചി​ദാ​ന​ന്ദ​ൻ പ്ര​ക​ടി​പ്പി​ച്ച​ത്. ര​ണ്ടു ത​വ​ണ ഭ​ര​ണം ല​ഭി​ക്കു​ന്ന​ത് പ്ര​സ്ഥാ​ന​ത്തി​ന് അ​ഹ​ങ്കാ​രം ന​ൽ​കു​മെ​ന്നും മൂ​ന്നു​ത​വ​ണ കി​ട്ടു​ന്ന​ത് പ്ര​സ്ഥാ​ന​ത്തെ ന​ശി​പ്പി​ക്കു​മെ​ന്നും സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞി​രു​ന്നു.    ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ച്ചി​ദാ​ന​ന്ദ​ന്‍ ഹൃ​ദ​യ​ത്തി​ല്‍ ത​ട്ടി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് അ​ഭി​മു​ഖ​ത്തി​ലു​ള്ള​തെ​ന്നും ഇ​താ​ണ് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ മു​ഴു​വ​ന് അ​ഭി​പ്രാ​യ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ഈ ​സ​ര്‍​ക്കാ​രാ​ണ് ഇ​വി​ടെ തു​ട​രാ​ന്‍ പോ​കു​ന്ന​തെ​ങ്കി​ല്‍ എ​ന്താ​യി​രി​ക്കും കേ​ര​ള​ത്തി​ന്‍റെ ഭാ​വി. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ഭ​യ​ത്തോ​ടെ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

Read More

ഉപതെരഞ്ഞെടുപ്പ്; എട്ടാംനാ​ള്‍ തി​രു​വോ​ണം; പ​തി​നാ​റാം നാ​ള്‍ പു​തു​പ്പ​ള്ളി ബൂ​ത്തി​ലേ​ക്ക്

പു​തു​പ്പ​ള്ളി: നാ​ടും ന​ഗ​ര​വും ഓ​ണ​നാ​ളു​ക​ളു​ടെ തി​ര​ക്കി​ലാ​ണ്. ആ​ഘോ​ഷ​ദി​ന​ങ്ങ​ൾ​ക്കി​ട​യി​ലും പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​ലാ​ണ്. പ​തി​നാ​റാം നാ​ള്‍ പു​തു​പ്പ​ള്ളി​യി​ലെ വോ​ട്ട​ര്‍​മാ​ര്‍ ത​ങ്ങ​ളു​ടെ പു​തി​യ ജ​ന​പ്ര​തി​നി​ധി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ വി​ധി​യെ​ഴു​തും. വോ​ട്ടെ​ടു​പ്പി​നാ​യി ദി​വ​സ​ങ്ങ​ള്‍ ബാ​ക്കി​നി​ല്‍​ക്കെ മൂ​ന്നു മു​ന്ന​ണി​ക​ളും പ്ര​ചാ​ര​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഇ​ന്ന​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​സ്താ​വ​ന​യു​മാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ള്‍ ക​യ​റി. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍റെ വാ​ഹ​ന​പ​ര്യ​ട​ന​ത്തി​നു ഇ​ന്നു രാ​വി​ലെ പാ​മ്പാ​ടി​യി​ല്‍ തു​ട​ക്ക​മാ​യി. ജെ​യ്ക് സി. ​തോ​മ​സി​ന്‍റെ​യും ലി​ജി​ന്‍ ലാ​ലി​ന്‍റെ​യും വാ​ഹ​ന​ത്തി​ലു​ള്ള പ​ര്യ​ട​നം അ​ടു​ത്ത ദി​വ​സം ആ​രം​ഭി​ക്കും. മു​ഖ്യ​മ​ന്ത്രി​ക്കും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​മെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫ് പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​മ്പോ​ള്‍ വി​ക​സ​നം മാ​ത്രം​ച​ര്‍​ച്ച​യാ​ക്കി​യാ​ണ് എ​ല്‍​ഡി​എ​ഫ് പ്ര​ചാ​ര​ണം. ബി​ജെ​പി​യാ​ക​ട്ടെ എ​ല്‍​ഡി​എ​ഫി​നെ​യും യു​ഡി​എ​ഫി​നെ​യും ഒ​രേ പോ​ലെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​ണ്. നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പു​തു​പ്പ​ള്ളി​യി​ല്‍ ത​മ്പ​ടി​ക്കു​ന്ന​തോ​ടെ പ്ര​ചാ​ര​ണം ടോ​പ് ഗി​യ​റി​ലാ​കും. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ചാ​ണ്ടി പേ​ടി​ക്ക​ണ്ടാ സാ​റേ സാ​ധു വെ​റും സാ​ധു​വാ… ധൈ​ര്യ​മാ​യി പോ​രെ സൂ​ര്യ​സു​ബ്ര​ഹ്മ​ണ്യ ന​മ്പൂ​തി​രി അ​ത് പ​റ​ഞ്ഞെ​ങ്കി​ലും…

Read More

തലസ്ഥാനത്ത് വീണ്ടും യുവതിക്കുനേരേ ആക്രമണം; ലൈംഗികാത്രിക്രമം നേരിട്ടത് നാഗാലാന്‍റ് യുവതി; യുവാവ് അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന നാ​ഗാ​ലാ​ൻഡ് യു​വ​തി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ തു​ന്പ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​നം​കു​ളം സ്വ​ദേ​ശി അ​നീ​ഷി (25) നെ​യാ​ണ് തു​ന്പ എ​സ്എ​ച്ച്ഒ ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ ബൈ​പാ​സ് റോ​ഡി​ൽ ത​ന്പു​രാ​ൻ മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന നാ​ഗാ​ലാ​ന്‍ഡ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് ക​ട​ന്ന് പി​ടി​ക്കുകയായിരുന്നു. യു​വ​തി ബ​ഹ​ളം വ​ച്ച​തോ​ടെ ഇ​യാ​ൾ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

ലൈം​ഗി​ക ചു​വ​യു​ള്ള സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും യുവതിക്ക് അയച്ച് സിപിഎം നേതാവ്; പാലക്കാട്ടെ നേതാവിനെക്കുരുക്കി മൊബൈൽ…

  കൊ​ച്ചി: സ്ത്രീ​യോ​ട് അ​പ​ര​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ജി​ല്ലാ നേ​താ​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത് സി​പി​എം. പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ​ൻ.​ഹ​രി​ദാ​സി​നെ​യാ​ണ് പാ​ർ​ട്ടി​യി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ. സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പാ​ർ​ട്ടി അ​ന്വേ​ഷ​ണ ക​മ്മി​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലൈം​ഗി​ക ചു​വ​യു​ള്ള സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും സ്ത്രീ​ക്ക് അ​യ​ച്ചെ​ന്ന് ക​ണ്ടെ​ത്തി. പ​രാ​തി​ക്കാ​രി ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ സി​പി​എം നേ​തൃ​ത്വ​ത്തി​ന് ന​ൽ​കി​യി​രു​ന്നു.

Read More

ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പിന് വിരാമം;​ സം​സ്ഥാ​ന​ത്ത് ബി​എ​സ്എ​ന്‍​എ​ല്‍ 4ജി​യി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ കേ​ര​ള​ത്തി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ 4ജി​യി​ലേ​ക്ക് മാ​റു​ന്നു. ഡി​സം​ബ​ര്‍ മാ​സ​ത്തോ​ടെ ക​മ്മീഷ​ന്‍ ചെ​യ്യാനാണു നീക്കം. സ്വ​കാ​ര്യ മൊ​ബൈ​ല്‍ സേ​വ​ന​ദാ​താ​ക്ക​ള്‍ ഫൈ​വ് ജി ​വേ​ഗ​ത്തി​ലേ​ക്ക് ചു​വ​ടുമാ​റു​മ്പോ​ഴാ​ണ് ബി​എ​സ്എ​ന്‍​എ​ല്‍ ഫോ​ര്‍ ജി​യി​ലേ​ക്ക് കാ​ലെ​ടു​ത്തു​വ​യ്ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ മേ​ഖ​ല​യി​ലാ​ണ് 4ജി ​ല​ഭ്യ​മാ​കു​ക. ഇ​തി​നാ​യി 796 പു​തി​യ 4ജി ​ട​വ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് 296-ഉം ​എ​റ​ണാ​കു​ള​ത്ത് 275-ഉം ​കോ​ഴി​ക്കോ​ട്- 125ഉം ​ക​ണ്ണൂ​രി​ല്‍ 100-ഉം ​ട​വ​റുകളാ​ണ് സ്ഥാ​പി​ക്കു​ക. ല​ക്ഷ​ദ്വീ​പി​ലെ മി​നി​കോ​യ് ദ്വീ​പി​ലും സേ​വ​നം ല​ഭ്യ​മാ​ക്കും.​ ച​ണ്ഡീ​ഗ​ഢി​ല്‍ ന​ട​ത്തി​യ 4ജി ​പ​രീ​ക്ഷ​ണം വി​ജ​യ​മാ​യ​തോ​ടെ​യാ​ണ് രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത ജി​ല്ല​ക​ളി​ല്‍ 4ജി ​സേ​വ​നം ആ​രം​ഭി​ക്കാ​ന്‍ കേ​ന്ദ്രം തീ​രു​മാ​നി​ച്ച​ത്. ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത 4ജി ​ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് സേ​വ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. ഇ​തി​നാ​യി ടാ​റ്റ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ​ര്‍​വീ​സു​മാ​യി ബി​എ​സ്എ​ന്‍​എ​ല്‍ ക​രാ​ര്‍ ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്. ഒ​ക്‌​ടോ​ബ​ര്‍ മാ​സ​ത്തോ​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തു​മെ​ന്ന് ബി​എ​സ്എ​ന്‍​എ​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.4ജി ​നെ​റ്റ് വ​ര്‍​ക്ക്…

Read More

അത്തം ചമഞ്ഞിറങ്ങും നാളെ തൃപ്പൂണിത്തുറയിൽ

തൃ​പ്പൂ​ണി​ത്തു​റ: ആ​ഘോ​ഷ​ച്ച​മ​യ​ങ്ങ​ളു​മാ​യി അ​ത്തം ഘോ​ഷ​യാ​ത്ര നാ​ളെ. പ​ണ്ടെ​ങ്ങോ മു​ട​ങ്ങി​പ്പോ​യ കൊ​ച്ചി രാ​ജാ​വി​ന്‍റെ ച​മ​യ​പ്പു​റ​പ്പാ​ടി​നെ അ​നു​സ്മ​രി​ച്ച് ന​ട​ക്കു​ന്ന വ​ർ​ണോ​ജ്വ​ല ഘോ​ഷ​യാ​ത്ര അ​ത്തം​ന​ഗ​റി​ൽ നി​ന്നു​മി​റ​ങ്ങി രാ​ജ​വീ​ഥി​ക​ളിലൂടെ ന​ഗ​രം ചു​റ്റി അ​ത്തം​ന​ഗ​റി​ൽ തി​രി​ച്ചെ​ത്തു​ന്ന​തോ​ടെ മ​ല​യാ​ള​ക്ക​ര ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ല​ഹ​രി​യി​ലാ​റാ​ടും. സം​സ്ഥാ​ന​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന അ​ത്ത​ച്ച​മ​യാ​ഘോ​ഷ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ രാ​വി​ലെ ഒന്പതിന് ​തൃപ്പൂണിത്തുറ ഗ​വ. ബോ​യ്സ് ഹൈ​സ്കൂൾ ഗ്രൗ​ണ്ടി​ലെ അ​ത്തം ന​ഗ​റി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കെ. ​ബാ​ബു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി പി. ​രാ​ജീ​വ് അ​ത്തം പ​താ​ക​യു​യ​ർ​ത്തും. എം​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ൻ, തോ​മ​സ് ചാ​ഴി​കാ​ട​ൻ, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ ര​മ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. 10ഓ​ടെ ന​ട​ൻ മ​മ്മൂ​ട്ടി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന​തോ​ടെ ഘോ​ഷ​യാ​ത്ര അ​ത്തം​ന​ഗ​റി​ലെ പ​ടി​ഞ്ഞാ​റെ ക​വാ​ട​ത്തി​ലൂ​ടെ ന​ഗ​ര​വീ​ഥി​യി​ലേ​ക്കി​റ​ങ്ങും. നെ​റ്റി​പ്പ​ട്ടം കെ​ട്ടി​യ ഗ​ജ​വീ​ര​ന്മാ​രും മ​ല​ബാ​റി​ലെ വി​വി​ധത​രം തെ​യ്യ​ങ്ങ​ളും ക​ഥ​ക​ളി വേ​ഷ​ങ്ങ​ൾ, ക​ര​കാ​ട്ടം, പു​ലി​ക​ളി, അ​ർ​ജു​ന നൃ​ത്തം,…

Read More

വാ​ക്കുത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ക​ത്തി​ക്കു​ത്ത്; പ്ര​തി​യു​ടെ വീ​ട്ടി​ല്‍​നി​ന്ന് വ​ടി​വാ​ളു​ക​ൾ ക​ണ്ടെ​ടു​ത്തു

കൊ​ച്ചി: വാ​ക്കു ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് യു​വാ​വി​നെ കു​ത്തി​യ കേ​സി​ലെ പ്ര​തി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് വ​ടി​വാ​ളും നൈ​ട്രോ​സി​പ്പാം ഗു​ളി​ക​ക​ളും മ​ര​ട് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി മ​ര​ട് മു​ന്നി​റ​യി​ല്‍ വീ​ട്ടി​ല്‍ അ​രു​ണ്‍ കൃ​ഷ്ണ (ഡാ​ര്‍​ക്ക്- 24)ന്‍റെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട​ടി നീ​ള​മു​ള്ള വ​ടി​വാ​ളും 12 നൈ​ട്രോ​സി​പ്പാം ഗു​ളി​ക​ക​ളും മ​ര​ട് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സാ​ജു ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​ക്കെ​തി​രെ ഒ​രു കേ​സു​കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ര​ട് സ്വ​ദേ​ശി​യാ​യ എ​ബി​നെ​യാ​ണ് 17 ന് ​രാ​ത്രി അ​രു​ണ്‍ വെ​ട്ടി​യ​ത്. പ്ര​തി​യും പ​രാ​തി​ക്കാ​ര​നു​മാ​യ എ​ബി​ന്‍റെ സു​ഹൃ​ത്തും ത​മ്മി​ലു​ള്ള മു​ന്‍​വി​രോ​ധം പ​റ​ഞ്ഞു​തീ​ര്‍​ക്കു​ന്ന​തി​നു മ​ര​ട് ന്യൂ​ക്ലി​യ​സ് മാ​ളി​ന് മു​ന്നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ അ​രു​ണ്‍ എ​ബി​നു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടു. തു​ട​ര്‍​ന്ന് കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി​യെ​ടു​ത്തു കു​ത്തു​ക​യു​മാ​യി​രു​ന്നു. കൈ ​ഞ​ര​മ്പ് മു​റി​ഞ്ഞു ഗു​രു​ത​ര പ​രി​ക്ക് പ​റ്റി​യ എ​ബി​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.…

Read More

യൂ​സ്ഡ് കാ​ര്‍ ത​ട്ടി​പ്പ്; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കേ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​തി​യു​ടെ വാ​ഹ​നം ഉ​പ​യോ​ഗി​ച്ചെ​ന്ന് ക​ണ്ടെ​ത്ത​ല്‍

സ്വ​ന്തം ലേ​ഖി​കകൊ​ച്ചി: വി​ല്പ​ന ന​ട​ത്തി​ത്ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് കാ​റു​ക​ള്‍ കൈ​ക്ക​ലാ​ക്കി​യ​ശേ​ഷം മ​റി​ച്ചു​വി​റ്റ് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പാ​ലാ​രി​വ​ട്ടം ആ​ലി​ന്‍​ചു​വ​ട് എ ബി കാ​ര്‍ സ്ഥാ​പ​ന​മു​ട​മ നെ​യ്യാ​റ്റി​ന്‍​ക​ര ചെ​ങ്ക​ല്‍ പ്ലാ​മൂ​ട്ടു​ക​ട പേ​രും​ചേ​രി​വീ​ട്ടി​ല്‍ കെ.​എ​സ്. അ​മ​ലി​ന്‍റെ വാ​ഹ​ന​ങ്ങ​ള്‍ കൊ​ച്ചി സി​റ്റി പോ​ലീ​സി​ലെ ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്ത​ല്‍. മ​ദ്യം, മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​യാ​ളു​ടെ വാ​ഹ​നം ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​മ​ലി​ന് പാ​ലാ​രി​വ​ട്ടം, എ​ള​മ​ക്ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് നേ​ര​ത്തെ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​മ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​നം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​രു​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ഇ​പ്പോ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കൊ​പ്പംനി​ന്ന് ഇ​യാ​ള്‍ എ​ടു​ത്തി​ട്ടു​ള്ള ഫോ​ട്ടോ​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ആ ​ഉ​ദ്യോ​ഗ​സ്ഥ​രെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. പ്ര​തി​യു​ടെ എ​ള​മ​ക്ക​ര താ​ന്നി​ക്ക​ല്‍ ജം​ഗ്ഷ​നി​ലു​ള്ള ഫ്ളാ​റ്റി​ല്‍…

Read More

ജ​യി​ല​ര്‍ കാ​ണാ​നെ​ത്തി ജ​യി​ലി​ലാ​കാ​തെ ര​ക്ഷ​പ്പെ​ട്ടു; യുവാവിനോട് യുവതി ക്ഷമിച്ചു; പയ്യന്നൂർ തിയേറ്ററിൽ സംഭവിച്ചത്…

പ​യ്യ​ന്നൂ​ര്‍: ര​ജ​നി​കാ​ന്ത് സി​നി​മ ജ​യി​ല​ർ കാ​ണാ​നെ​ത്തി​യ യു​വാ​വ് ഒ​ടു​വി​ൽ യു​വ​തി​യു​ടെ കാ​രു​ണ്യ​ത്താ​ൽ ജ​യി​ലാ​കാ​തെ ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചി​ട്ടും ത​ന്നോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യ രാ​മ​ന്ത​ളി​യി​ലെ നാ​ല്‍​പ്പ​ത്തൊ​മ്പ​തു​കാ​ര​നോ​ടു യു​വ​തി ‌ക്ഷ​മി​ക്കു​ക​യാ​യി​രു​ന്നു.​ തി​യേ​റ്റ​റി​ന്‍റെ അ​ക​ത്തു​വ​ച്ചു യാ​വാ​വി​ന്‍റെ ‘ക​യ്യി​ലി​രു​പ്പ്’ മോ​ശ​മാ​യ​പ്പോ​ളാ​ണ് യു​വ​തി പ്ര​ത​ക​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടേ​മു​ക്കാ​ലോ​ടെ ജ​യി​ല​ര്‍ സ​നി​മ കാ​ണാ​ന്‍ സു​ഹൃ​ത്തു​ക്ക​ളാ​യ മൂ​ന്നു​വ​നി​ത​ക​ളോ​ടൊ​പ്പ​മെ​ത്തി​യ യു​വ​തി​യാ​ണ് യു​വാ​വി​ന്‍റെ ക​യ്യി​ലി​രി​പ്പ് ക​ണ്ട് പ്ര​തി​ക​രി​ച്ച​ത്. സി​നി​മ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍​ത​ന്നെ​യാ​യി​രു​ന്നു സം​ഭ​വം. യു​വ​തി പു​റ​ത്തി​റ​ങ്ങി തി​യേ​റ്റ​ര്‍ ന​ട​ത്തി​പ്പു​കാ​രോ​ട് സം​ഭ​വം പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് അ​വ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം മ​ണ​ത്ത​തോ​ടെ ര​ക്ഷ​പ്പെ​ടാ​നാ​യി ഓ​ടി​യ യു​വാ​വി​നെ റോ​ഡി​ലെ​ത്താ​നാ​യ​പ്പോ​ഴേ​ക്കും പി​ന്തു​ട​ര്‍​ന്നെ​ത്തി​യ​വ​ര്‍ പി​ടി​കൂ​ടി തി​യേ​റ്റ​റി​ലെ​ത്തി​ച്ച് ത​ട​ഞ്ഞു​വെ​ച്ചു. അ​പ്പോ​ഴേ​ക്കു​മെ​ത്തി​യ പോ​ലീ​സി​ന് യു​വാ​വി​നെ കൈ​മാ​റി​യെ​ങ്കി​ലും ഇ​യാ​ളു​ടെ ഭാ​ര്യ​യേ​യും മ​ക്ക​ളേ​യു​മോ​ര്‍​ത്ത് യു​വ​തി പി​ന്‍​വാ​ങ്ങി​യ​തി​നാ​ലാ​ണ് ജ​യി​ലി​ലാ​കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. ഒ​ടു​വി​ല്‍ പൊ​തു​സ്ഥ​ല​ത്ത് ലൈം​ഗീ​ക​ചേ​ഷ്ഠ കാ​ണി​ച്ച​തി​ന് പോ​ലീ​സ് ഇ​യാ​ള്‍​ക്കെ​തി​രെ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

Read More