സ്വന്തം ലേഖകൻതൃശൂർ: നാളെ ചിങ്ങമാസത്തിലെ അത്തം. ഓണാഘോഷങ്ങൾക്ക് സമാരംഭം കുറിക്കുന്ന പൊൻ അത്തം. പത്താം നാൾ പൊന്നോണം..നാടാകെ ആഘോഷത്തിമർപ്പിലാണ്. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ചെറുതും വലുതുമായ പൂക്കടകൾ തുറന്നുകഴിഞ്ഞു. എല്ലാ സാധനങ്ങൾക്കും എന്നപോലെ പൂവിനും ഇക്കുറി വിലക്കൂടുതലുണ്ട്. ഓണപ്പൂക്കളുടെ കിറ്റ് ഇത്തവണയും വിൽപനയ്ക്കുണ്ട്.
Read MoreCategory: Edition News
ഓണം ലക്ഷ്യമിട്ട് വ്യാജവെളിച്ചെണ്ണ; വിപണിയിലിറങ്ങുന്നത് പ്രമുഖ കമ്പനികളുടെ അപരനാമത്തിൽ
കാട്ടാക്കട: ഓണവിപണി ലക്ഷ്യമിട്ട് വ്യാജ വെളിച്ചെണ്ണ വ്യാപകമാവുന്നു. പ്രമുഖ കമ്പനികളുടെ അപരനാമത്തിലുളള വ്യാജ വെളിച്ചെണ്ണകളാണ് വിപണിയിലുള്ളത്. ഇത്തരം വെളിച്ചെണ്ണകൾ ആരോഗ്യത്തിന് ഹാനികരമായതാണ്. തിരുവനന്തപുരം കേന്ദ്രീകരച്ചുള്ള ഒരു സംഘമാണ് പല പേരുകളിലും വെളിച്ചെണ്ണ നിർമിക്കുന്നതെന്നും സൂചനയുണ്ട് . ഇതിനാവശ്യമുള്ള അസംസ്കൃത വസ്തുക്കൾ തമിഴ്നാട്ടിൽനിന്നാണ് വരുന്നത്. സംസ്ഥാനമൊട്ടാകെ ഇത്തരം വെളിച്ചണ്ണകൾ വിൽപ്പനയ്ക്കായെത്തുന്നു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുളള കേര വെളിച്ചെണ്ണയ്ക്കു പോലും അപരന്മാരുണ്ട്. നേരത്തേ പരിശോധന ശക്തമാക്കുകയും വ്യാജ ഉത്പന്നങ്ങൾക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ റെയ്ഡ് ഇല്ലാതെയായി. പാരഫിൻ ഓയിലും മറ്റും അമിത അളവിൽ ചേർത്ത വെളിച്ചെണ്ണയാണ് വിറ്റഴിക്കുന്നത്. കഴിഞ്ഞ വർഷം സർക്കാർ ലാബുകളിൽ അറുപതോളം കമ്പനികളുടെ വെളിച്ചെണ്ണ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വിപണിയിൽനിന്ന് ശേഖരിച്ച സാമ്പിളുകളിൽ പതിനേഴ് ബ്രാൻഡുകളിൽ പാരാഫിന്റെ അമിത സാന്നിധ്യം കണ്ടെത്തിയിരുന്നു. ചെറുകിട വ്യാപാരികളും ഗ്രാമീണമേഖലയിലുള്ള വ്യാപാരികളും ഉൾപ്പടെയുള്ളവർ ഇപ്പോൾ വ്യാജ വെളിച്ചെണ്ണ വിൽക്കേണ്ടുന്ന അവസ്ഥയാണ്.…
Read Moreനാട്ടുകാരുടെ ചൂണ്ടുവിരൽ നഗരസഭയ്ക്ക് നേർ; അടർന്നുവീണത് പൊളിക്കൽ നടപടി നേരിട്ട കെട്ടിടത്തിന്റെ ഭാഗം; നഗരസഭയ്ക്കെതിരേ ഗുരുതര ആരോപണങ്ങൾ
കോട്ടയം: കോട്ടയം നഗരത്തില്‍ കോൺക്രീറ്റ് പാളി തലയില്‍ വീണു യുവാവ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ നഗരസഭാധികൃതരുടെ അനാസ്ഥയെന്ന് ആരോപണം. കാലപ്പഴക്കത്താല്‍ പൊളിച്ചുമാറ്റാന്‍ നടപടി നേരിട്ട കെട്ടിടത്തിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. അമ്പതു വര്‍ഷത്തിലേറെ പഴക്കമുള്ള ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിക്കുന്നതിനുള്ള ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് നഗരസഭ നീക്കം ആരംഭിച്ചിട്ട് നാളുകളായി. അപകടമുണ്ടായ കെട്ടിടത്തിന്റെ താഴത്തെനിലയില്‍ പ്രവര്‍ത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരന് പായിപ്പാട് പള്ളിക്കച്ചിറ കവല കല്ലൂപ്പറമ്പില്‍ ജിനോ കെ. ഏബ്രഹാമാ(42)ണു മരിച്ചത്. നഗരമധ്യത്തില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് ഹോട്ടല്‍ രാജധാനിയാണ്. ഷോപ്പിംഗ് കോംപ്ലക്സിന്റെ കെട്ടിടങ്ങള്‍ പൊളിക്കുന്നതില്നിന്നും ഇടിഞ്ഞുവീണ ഈ കെട്ടിടം മാത്രം നഗരസഭ ഒഴിവാക്കിയിരുന്നു. അപകടമുണ്ടാക്കിയ ഷോപ്പിംഗ് കോംപ്ലക്സ് ഭാഗം ഹോട്ടലുടമതന്നെ ബലപ്പെടുത്തിയെന്നു കാണിച്ചാണ് പൊളിക്കലില്‍നിന്ന് ഒഴിവാക്കിയത്. കാലപ്പഴക്കം മൂലം പൊളിച്ചു കളയാന്‍ ഹൈക്കോടതി ഉത്തരവിട്ട ഷോപ്പിംഗ് കോംപ്ലക്സിനൊപ്പം പണിത കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടത്തിനു…
Read Moreഅരീക്കൽ വെള്ളച്ചാട്ടത്തിൽ സ്ത്രീകളെ അപമാനിച്ച പോലീസുകാരൻ ആലുവയിലും വിവാദനായകൻ
ആലുവ: പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടത്തിൽ സ്ത്രീകളെ അപമാനിച്ച് സസ്പെൻഷനിലായ മൂവാറ്റുപുഴ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് ആലുവയിലും ശിക്ഷാ നടപടി ലഭിച്ചതായി കണ്ടെത്തി. നിരപരാധിയായ യുവാവിനെ മർദിച്ച് കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിലാണ് കേസ്.ആലുവ സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയത്ത് കോതമംഗലം വെട്ടുകുഴി അമ്പാട്ടുകുഴിയിൽ എ.എസ്. പരീദിനെതിരെ ആലുവ കോടതിയുടെ നിർദേശമനുസരിച്ച് 2013ൽ സിസി 1038/13 പ്രകാരമാണ് കേസെടുത്തത്. ആലുവ കോടതിയിൽ ഫയൽ ചെയ്ത കേസിൽ വിചാരണ അടുത്തമാസം ആരംഭിക്കാനിരിക്കെയാണ് വീണ്ടും അറസ്റ്റിലാകുന്നത്. 2013 ജനുവരി നാലിനായിരുന്നു കള്ളക്കേസെടുക്കുന്നതിനാസ്പദമായ സംഭവം. ആലുവ എടയപ്പുറം കാട്ടുപറമ്പിൽ നൂഹിന്റെ മകൻ മുഹമ്മദ് ഫിറോസിനെതിരെയെടുത്ത കേസിൽ പരാതിക്കാരൻ പിന്നാലെ പോയത് വിനയായി. ഈ കേസിൽ പരീദിനേയും പ്രമോദ് എന്ന മറ്റൊരു പോലീസുകാരനെയും ഇടുക്കിയിലേക്ക് സ്ഥലം മാറ്റി. പിന്നീട് സസ്പെൻഡും ചെയ്തു. ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടി ഇവർ കൊച്ചി സിറ്റി പോലീസിൽ…
Read Moreമഹാരാജാസ് കോളജില്‍ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കേസ് ഇല്ല; ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഏഴു ദിവസത്തിനകം
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഏഴു ദിവസത്തിനകം പ്രിന്‍സിപ്പാലിന് സമര്‍പ്പിക്കും. അന്വേഷണത്തിനായി മൂന്നംഗ കമ്മീഷനെയാണ് കോളജ് നിയോഗിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും സസ്പെന്‍ഷനിലുള്ള ആറു വിദ്യാര്ഥികള്ക്കെതിരേ തുടര്‍നടപടി സ്വീകരിക്കുന്നത്. അതേസമയം അപമാനിക്കപ്പെട്ട അധ്യാപകനായ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സി.യു. പ്രിയേഷില്നിന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്നലെ മൊഴിയെടുത്തിരുന്നു. കോളജില്‍നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. എന്നാല്‍ സംഭവത്തില്‍ തനിക്ക് പരാതിയില്ലെന്ന് അധ്യാപകന് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് കേസെടുക്കില്ല. ഡോ.പ്രിയേഷ് ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ അനുവാദമില്ലാതെ പ്രവേശിച്ച് അധ്യാപകന് പിറകിലായി നില്‍ക്കുകയും അദ്ദേഹത്തെ കളിയാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തത് കഴിഞ്ഞ ദിവസമാണ്. ചില വിദ്യാര്‍ഥികള്‍ ക്ലാസ് ശ്രദ്ധിക്കാതെ അലക്ഷ്യമായി ഇരുന്ന് മൊബൈല്‍ ഉപയോഗിച്ചു. ഇതെല്ലാം മറ്റൊരു വിദ്യാര്‍ഥി ചിത്രീകരിച്ചു. പിന്നീട് ഈ ദൃശ്യം ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍…
Read Moreകടുത്ത സംശയം,നിത്യവും തമ്മിൽ തല്ലും; ബലമായി കീടനാശിനി കുടിപ്പിച്ച് ഭാര്യയെ കൊല്ലാൻ ശ്രമം; നടക്കുന്ന സംഭവം കൊല്ലത്ത്
അഞ്ചല്‍: ഭാര്യയ്ക്ക് കീടനാശിനി നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. വിതുര കളിക്കല് കിഴക്കുംകര അജിത്ത് (37) ആണ് പിടിയിലായത്. കഴിഞ്ഞ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ എട്ടുമാസമായി അജിത്തും ഭാര്യ സുകന്യയും കുളത്തൂപ്പുഴ കല്ലാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ്. മിക്കപ്പോഴും ഇരുവരും തമ്മിൽ കലഹവും പതിവായിരുന്നു. സംശയത്തെത്തുടർന്നു സംഭവ ദിവസവും അജിത്ത് സുകന്യയെ മര്‍ദിച്ചു. മര്‍ദനത്തിനിടെ വീട്ടില്‍ കൃഷി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന കീടനാശിനി ബലമായി സുകന്യയുടെ വായില്‍ ഒഴിച്ച് നല്‍കുകയായിരുന്നുവന്നു പരാതിയില്‍ പറയുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുകന്യയുടെ മൊഴി രേഖപ്പെടുത്തിയ കുളത്തൂപ്പുഴ പോലീസ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കഴിഞ്ഞ ദിവസം അജിത്തിനെ അറസ്റ്റ്ചെയ്തു. വൈദ്യ പരിശോനകള്ക്കും തെളിവെടുപ്പിനും ശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുളത്തൂപ്പുഴ എസ്എച്ച്ഒ ബി.അനീഷിന്റെ നേതൃത്വത്തില്‍ എസ്ഐ ബാലസുബ്രഹ്മണ്യം, എഎസ്ഐ വിനോദ്, സീനിയര്‍ സിവില്‍ പോലീസ്…
Read Moreസാധനം സ്റ്റോക്കില്ലെന്ന് പറഞ്ഞുപോയി; സപ്ലൈകോ മാനേജരെ സസ്പെൻഡ് ചെയ്ത നടപടിയിൽനിന്നു പിന്നോട്ടില്ലെന്നു ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: മാവേലി സ്റ്റോറിൽ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈകോ മാനേജരെ സസ്പെൻഡ് ചെയ്ത നടപടിയിൽനിന്ന് പിന്നോട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ജോലി ചെയ്യുന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ ജീവനക്കാരൻ ചെയ്യാമോയെന്ന് മന്ത്രി ചോദിച്ചു. ‘ പരിശോധിച്ചപ്പോൾ ഏഴ് ഉത്പന്നങ്ങളുടെ സ്റ്റോക്കുണ്ട്. എന്നിട്ടും 13 ഉത്പന്നങ്ങളില്ലെന്ന് എഴുതി വച്ചു. ഈ സ്റ്റോറിലെ സാധനങ്ങൾ വിറ്റുള്ള വരുമാനംകൊണ്ട് ജീവിക്കുന്ന ആളല്ലേ മാനേജർ, എന്നിട്ട് ഇങ്ങനെ ചെയ്യാമോ, സ്വകാര്യ സ്ഥാപനങ്ങളിലാണെങ്കിൽ മാനേജർ ഇങ്ങനെ ചെയ്യുമോ എന്ന് ചോദിച്ച മന്ത്രി സസ്പെൻഡ് ചെയ്ത സർക്കാർ തീരുമാനം തെറ്റെന്ന് ജനങ്ങൾ പറയുമെന്ന് കരുതുന്നില്ലെന്നും അഭിപ്രായപ്പെട്ടു. സസ്പെൻഷൻ നടപടികൾ ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റോറിൽ ചില സാധനങ്ങൾ ഇല്ലെന്ന് ബോർഡിൽ എഴുതി പരസ്യപ്പെടുത്തിയ സംഭവത്തെ തുടർന്ന് കോഴിക്കോട് പാളയം മാവേലി സ്റ്റോർ മാനേജർ കെ. നിതിനെയാണ് സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെ ഡിപ്പോയിൽ പരിശോധന നടത്തിയപ്പോൾ…
Read Moreജി. സുധാകരനെ പുകഴ്ത്തി, മന്ത്രി മുഹമ്മദ് റിയാസിനെ പരസ്യവിമർശിച്ച് മുൻമന്ത്രി ഗണേഷ് കുമാർ
കൊല്ലം: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പരസ്യമായി വിമർശിച്ച് പത്തനാപുരം എംഎൽഎ കെ.ബി.ഗണേഷ് കുമാർ. പത്തനാപുരം നിയോജക മണ്ഡലത്തിൽ റോഡ് അനുവദിക്കുന്നില്ലെന്ന വിമർശനമാണ് ഗണേഷ് കുമാർ പരസ്യമായി ഉന്നയിച്ചത്. പത്തനാപുരത്ത് റോഡ് ഉദ്ഘാടന ചടങ്ങിനിടെയാണ് ഗണേഷ് കുമാറിന്റെ വിമർശനം. തന്നെപോലുള്ള സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്ന് ഗണേഷ് കുമാർ ആരോപിച്ചു. പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും 2023 ൽ പിഡബ്ല്യുഡി അനുവദിച്ചില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരൻ പരിഗണന നൽകിയിരുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു. ഉദ്ഘാടന പോസ്റ്ററിൽ മന്ത്രി റിയാസിന്റെ പടം വച്ചതിനെയും ഗണേഷ് കുമാർ വിമർശിച്ചു. പോസ്റ്ററിൽ വയ്ക്കേണ്ടിയിരുന്നത് ജി. സുധാകരന്റെ ചിത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ മന്ത്രിയായിരിക്കെ ആറ് കോടിയോളം രൂപ റോഡ് വികസനത്തിന് അനുവദിച്ച് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ആവശ്യമായ പണം അനുവദിക്കുന്നില്ല. ഇക്കാര്യങ്ങൾ…
Read Moreവയറ്റില്‍ കത്രിക; രണ്ടു ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും എതിരേ കേസിനു സാധ്യത
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയ്ക്കിടെ ഹര്‍ഷിന എന്ന യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാര്‍ക്കും രണ്ടു നഴ്സുമാര്ക്കുമെതിരേ കേസെടുക്കുന്ന കാര്യം പോലീസ് സജീവമായി പരിഗണിക്കുന്നു. രണ്ട് പിജി ഡോക്ടര്‍മാര്‍, രണ്ടു നഴ്സുമാര്‍ എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ആലോചന. എച്ച്ഒഡിക്കെതിരേയും കേസിനു സാധ്യതയുണ്ട്. ചികില്‍സയില്‍ പിഴവ് സംഭവിച്ചത് മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ച സാഹചര്യത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് അസി. കമ്മീഷണര്‍ കെ. സുദര്ശന് പറഞ്ഞു. സമരത്തിന് 90 ദിവസം തികയുന്ന നാളെ മെഡിക്കല്‍ കോളജില്‍ പ്രതീകാത്മക കത്രിക സമര്‍പ്പണം നടത്താന്‍ സമര സമിതി തീരുമാനിച്ചിട്ടുണ്ട്. ഹര്‍ഷിനയുടെ മൂന്നാമത്തെ ശസ്ത്രക്രിയ നടത്തിയവര്‍ക്കെതിരേയാണ് നടപടി. നിലവില്‍ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ടിനെ കേസില്‍നിന്ന് ഒഴിവാക്കിയേക്കും.
Read Moreഉപതെരഞ്ഞെടുപ്പ്; ഓണാഘോഷം പുതുപ്പള്ളിക്ക് വോട്ടാഘോഷം
ജോമി കുര്യാക്കോസ് പുതുപ്പള്ളി: പുതുപ്പള്ളിക്കാര്‍ക്ക് ഇക്കുറി ഓണം സ്പെഷലാണ്. ഓണാഘോഷം വോട്ടാഘോഷമായി മാറും. പട്ടണത്തിന്റെ പ്രൗഢിയില്ല; വ്യവസായ ശാലകളുമില്ല, എങ്ങും കൃഷിയുടെ പച്ചപ്പ് മാത്രം! നെല്ലു മുതല്‍ ജാതിയും റബറും കുരുമുളകും പച്ചക്കറിയുമൊക്കെ ഒരുപോലെ വിളയുന്ന പുതുപ്പള്ളിപോലെ മറ്റൊരു മണ്ഡലമില്ല. നന്മയും സത്യവുള്ളവരാണു പുതുപ്പള്ളിക്കാർ. പറഞ്ഞു പാട്ടിലാക്കാമെങ്കിലും അങ്ങനെയൊന്നും പറ്റിക്കാനാവില്ലെന്നു സ്ഥാനാര്‍ഥികള്‍ക്കും നന്നായി അറിയാം. അതിനാല്‍ ഓരോരുത്തരെയും കണ്ടു വോട്ട് ചോദിക്കുകയാണു മുന്നണി സ്ഥാനാര്‍ഥികളായ ചാണ്ടി ഉമ്മനും ജെയ്ക് സി. തോമസും ലിജിന്‍ ലാലും. സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ മുമ്പേ നടന്ന ചാണ്ടി ഉമ്മന്‍ ഇന്നലെയാണു പത്രിക സമര്‍പ്പിച്ചത്. രാവിലെ അമ്മ മറിയാമ്മ ഉമ്മനും സഹോദരി അച്ചു ഉമ്മനുമൊപ്പം വീട്ടില്‍നിന്ന് പുതുപ്പള്ളി പള്ളിയിലെത്തി. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ഥിച്ചശേഷം പത്രിക സമര്‍പ്പിക്കാൻ പാമ്പാടി ബിഡിഒ ഓഫീസിലേക്കു തിരിച്ചു. പള്ളിക്കത്തോട് ജംഗ്ഷനില്‍നിന്നു പ്രകടനമായി ബിഡിഒ ഓഫീസിലേക്ക്. പിതാവ് ഉമ്മന്‍ ചാണ്ടിയുടെ…
Read More