കോഴിക്കോട്: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറും യുഎഇ കോണ്‍സുലേറ്റ് മുൻ ഉദ്യോഗസ്ഥ സ്വപ്ന സുരേഷും ആരോപണവിധേയരായ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്നു കണ്ടെത്തിയ സ്വര്‍ണം നയതന്ത്ര സ്വര്‍ണ കടത്തകേസുമായി ബന്ധപ്പെട്ടതെന്ന് ഇഡി പറയുന്നു. അബൂബക്കർ പഴേടത്ത് എന്നയാളുടെ നാലു ജ്വല്ലറികളിലും വീട്ടിലുമായാണ് ഇഡി റെയ്ഡ് നടത്തിയത്. അഞ്ച് കിലോ സ്വർണമാണ് അബുബക്കറിന് പങ്കാളിത്തമുള്ള ഫൈൻ ഗോൾഡ്, അറ്റ് ലസ് ഗോൾഡ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. രഹസ്യ അറയിൽ നിന്ന് സ്വർണത്തിന് പുറമേ 3.79 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. വാർത്താ കുറിപ്പിൽ സ്വർണക്കടത്തിലെ എം,ശിവശങ്കറിന്റെ പങ്ക് ഇഡി ആവര്‍ത്തിച്ച് പറയുന്നു.
Read MoreCategory: Edition News
ഒരു ദാക്ഷിണ്യവുമില്ല, ലഹരിമാഫിയയെ അടിച്ചമര്‍ത്തും; കേരളത്തിൽ ലഹരി ഉപയോഗം കൂടുതലെന്ന അഭിപ്രായമില്ലെന്ന് മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയെ അടിച്ചമര്‍ത്തുമെന്നും ഇതിനുള്ള കര്‍ശന നടപടികള്‍ തുടങ്ങിയെന്നും മന്ത്രി എം.ബി.രാജേഷ്. ലഹരിമാഫിയക്കെതിരേ ഒരു ദാക്ഷിണ്യവുമില്ലാത്ത നടപടികളുണ്ടാവുമെന്നും നിയമസഭയില്‍ അടിയന്തരപ്രമേയത്തിനുള്ള നോട്ടീസിനു മറുപടിയായി മന്ത്രി പറഞ്ഞു. 263 സ്കൂളുകളുടെ പരിസരത്ത് ലഹരി വില്‍പ്പന നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.മാത്യു കുഴല്‍നാടനാണ് ലഹരി ഉപയോഗത്തില്‍ സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ലഹരിയുടെ ഉപയോഗവും അതുമൂലമുള്ള അതിക്രമങ്ങളും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം. കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന് അഭിപ്രായമില്ല. കേരളത്തില്‍ ലഹരി ഉപയോഗം കൂടുതലാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നു. ഇന്ത്യയില്‍ ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കേരളമില്ലെന്നും മന്ത്രി പറഞ്ഞു.
Read Moreകാനനപാതയിൽ വഴി തെറ്റി; ആന്ധ്രയിൽനിന്ന് കാൽനടയായി എത്തിയ അയ്യപ്പഭക്തന് വീണു പരിക്ക് ; സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ
വണ്ടിപ്പെരിയാർ: കക്കിക്കവലയിൽനിന്നു സത്രം കാനനപാത വഴി ശബരിമല ദർശനത്തിനു പോയ അയ്യപ്പഭക്തന് പരിക്ക്. ആന്ധ്രാപ്രദേശിൽനിന്ന് 34 ദിവസം മുന്‍പ് പുറപ്പെട്ട് കാൽനടയായി ശബരിമല ദർശനത്തിനെത്തി വണ്ടിപ്പെരിയാർ കക്കിക്കവലയിൽനിന്നു സത്രം കാനനപാതയിലൂടെ സന്നിധാനത്തേക്ക് പുറപ്പെട്ട അയ്യപ്പഭക്തരിൽ ഒരാൾക്കാണ് കല്ലിൽ തട്ടി വീണ് പരിക്കേറ്റത്. ഹൈദരാബാദിൽ നിന്നെത്തിയ മൂന്നംഗ സംഘത്തിലെ അക്ഷിതി(15)നാണ് പരിക്കേറ്റത്. കാനനപാതയിൽ വഴി തെറ്റിയതിനെത്തുടർന്ന് ദുർഘട പാതയിലൂടെ സഞ്ചരിക്കവേ കല്ലിൽ തട്ടി വീഴുകയായിരുന്നു. സത്രത്തിൽനിന്നു കാനന പാതയിലേക്ക് കൃത്യമായ സൂചനാ ബോർഡ് സ്ഥാപിക്കാത്തതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കാലിന് പരിക്കേറ്റ അയ്യപ്പഭക്തനെ നാട്ടുകാരുടെ സഹായത്തോടെ വണ്ടിപ്പെരിയാർ പ്രാഥമികാശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടെ ഡോക്ടർ ഇല്ലാതിരുന്നതിനാൽ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Read Moreആയിരം ദയാവധം! പിടിതരാതെ പന്നിപ്പനി; മൂവായിരം പന്നികൾ ചത്തു ; കട്ടപ്പനയിലും ഉപ്പുതറയിലും ദയാവധം
കട്ടപ്പന: പന്നിപ്പനി പിടിതരാതെ പടർന്നു പിടിച്ചതോടെ നൂറുകണക്കിനു പന്നികളെ അധികൃതർ കൊന്നു മറവുചെയ്തു. കട്ടപ്പന നഗരസഭയിൽ കൊച്ചുതോവാള നിരപ്പേൽകട ഭാഗത്തും ഉപ്പുതറയുടെ വിവിധ ഭാഗങ്ങളിലുമാണ് ഫാമുകളിലെ പന്നികളെ ദയാവധത്തിന് ഇരയാക്കിയത്. രണ്ടാഴ്ച മുൻപാണ് നിരപ്പേൽ കട ഭാഗത്തു ഫാമിൽ ആദ്യമായി പന്നി ചത്തത്. അപ്പോൾത്തന്നെ മൃഗസംരക്ഷണ വകുപ്പിൽ അറിയിച്ചതിനെത്തുടർന്ന് അധികൃതർ സാന്പിൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു. രണ്ട് സാന്പിളുകൾ ശേഖരിച്ചു ഭോപ്പാൽ, ബംഗളൂരു എന്നിവിടങ്ങളിലെ ലാബുകളിലേക്കാണ് അയച്ചത്. 12 ദിവസങ്ങൾക്കു ശേഷമാണ് പന്നിപ്പനി സ്ഥിരീകരിച്ചു ഫലം ലഭിച്ചത്. 128 പന്നികൾ ചത്തു ഈ കാലയളവിനുള്ളിൽ ഫാമിലെ 128 പന്നികൾ ചത്തിരുന്നു. ബാക്കിയുണ്ടായിരുന്ന 12 എണ്ണത്തിനെയാണ് ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. നിശാന്ത് എം.പ്രഭയുടെ നേതൃത്വത്തിലുള്ള സംഘം ദയാവധം നടത്തിയത്. കട്ടപ്പന വില്ലേജ് ഓഫീസർ എം.ജെ. ജോർജുകുട്ടിയുടെ സാന്നിധ്യത്തിൽ ഡോ.ജയ്സൺ ജോർജ്, ഡോ.ഗദ്ദാഫി കെ.പി, ഡോ. പാർത്ഥിപൻ, ഡോ.ഗീതമ്മ തുടങ്ങിയവർ…
Read Moreചുള്ളന് പതിവു തെറ്റിച്ചില്ല! സ്ഥിരം സഞ്ചാരപഥം അടച്ചപ്പോള്‍, പുതിയ പാത കണ്ടെത്തി ചുള്ളന് കൊമ്പന്
പത്തനംതിട്ട: കക്കാട്ടാറ് മുറിച്ചു കടന്ന് ചിറ്റാറിലെ ജനവാസമേഖലയില്‍ സ്ഥിരമായെത്തുന്ന ചുള്ളന് കൊമ്പന് കഴിഞ്ഞ രാത്രിയും പതിവു തെറ്റിച്ചില്ല. തന്റെ പതിവു സഞ്ചാരപഥം വനപാലകര്‍ അടച്ചപ്പോള്‍ വൈകുന്നേരം മറുകരയിലേക്കുള്ള യാത്രയ്ക്ക് അല്പം തടസം നേരിട്ടു. ഇതോടെ വൈകുന്നേരത്തെ സമയം തെറ്റി. എന്നിരുന്നാലും രാത്രിയോടെ അള്ളുങ്കല്‍ ഭാഗത്ത് ആന എത്തി. പുതിയ പാതയിലൂടെ അകത്തു കടന്ന ആന നേരം പുലര്‍ന്നപ്പോള്‍ സ്ഥിരമായി മടങ്ങുന്ന സ്ഥലത്തുകൂടി വനപാലകര്‍ നോക്കിനില്‍ക്കേ മറുകരയിലേക്കു നീന്തി. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഈ പ്രദേശത്തു സ്ഥിരമായെത്തുന്ന കാട്ടാന നാട്ടുകാര്‍ക്ക് രസകരമായ കാഴ്ചയായി മാറിയിരിക്കുകയാണ്. ചുള്ളിക്കൊമ്പന്റെ വരവ് പതിവായതോടെ സന്ദര്‍ശകരും ഏറി. ആളുകള്‍ക്കോ വീടുകള്‍ക്കോ യാതൊരു ശല്യവുമുണ്ടാക്കാത്ത ആനയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വിദൂരങ്ങളില്‍നിന്നുപോലും ആളുകള്‍ എത്തുന്നുണ്ട്. അതേസമയം, കുമരംകുന്നിലും പരിസരങ്ങളിലും കനത്ത കൃഷി നാശമാണുണ്ടാക്കിയിട്ടുള്ളത്. വനാതിര്‍ത്തിയില്‍നിന്നു രണ്ട് കിലോമീറ്ററില്‍ അധികം സഞ്ചരിച്ച് ജനവാസ കേന്ദ്രമാണ് ആനയുടെ താവളം. ആന കൃഷിയിടങ്ങളിലാണ്…
Read Moreപണവും ചെക്കും എടിഎം കാർഡും തിരിച്ചറിയൽ കാർഡുടുമടങ്ങുന്ന പഴ്സ്! അവർ വരുവോളം കാത്തുനിന്നു; പഴ്സ് ഉടമയെ ഏൽപ്പിച്ച് മിടുക്കികൾ
അന്തിക്കാട്: പണവും ചെക്കും എടിഎം കാർഡും തിരിച്ചറിയൽ കാർഡുടുമടങ്ങുന്ന പഴ്സ് റോഡിൽ കിടക്കുന്നതുകണ്ട് അതെടുക്കാൻ പേടിച്ച് ഉടമ തിരിച്ചുവരുന്നതുവരെ റോഡിൽ കാത്തുനിന്ന് പഴ്സ് ഉടമയെ ഏൽപ്പിച്ച് സമൂഹത്തിന്റെ ആദരവ് ഏറ്റുവാങ്ങുകയാണ് സഹോദരികളായ മിടുക്കികൾ. അന്തിക്കാട് പുത്തൻകോവിലകം കടവ് സ്വദേശി നിസാർ ബുസ്ന ദന്പതികളുടെ മക്കളായ ഐഷ തയ്ബ (9), നൂറുൽ ഐൻ (6) എന്നിവരാണ് ഈ മിടുക്കികൾ. അന്തിക്കാട് സ്വദേശിയും ഭാരതീയ മെഡിക്കൽ ആൻഡ് റെപ്പർസെൻറ്റീവ്സ് ജില്ല പ്രസിഡന്റ് കൂടിയായ മനോജ് കുറ്റിപ്പറന്പിലിന്റെ പഴ്സാണ് റോഡിൽ വീണു പോയത്. മനോജിന്റെ ഒന്നാം ക്ലാസിൽ പഠിക്കുന്ന മകൾ ബാലയെ സ്കൂളിൽ വിടാൻ ബൈക്കിൽ പോകുന്നതിനിടയിലാണ് പഴ്സ് വീണത്. ഈ സമയം ഇതുവഴി സ്കൂളിലേക്കു നടന്നുവരികയായിരുന്ന സഹോദരികൾ പഴ്സ് വീഴുന്നത് കണ്ടെങ്കിലും അതെടുക്കാൻ ഇരുവരും പേടി മൂലം തയാറായില്ല. മനോജ് മകളെ സ്കൂളിൽ വിട്ടു തിരികെ വരുന്നതുവരെയും ഐഷ തയ്ബയും…
Read Moreബ്രേക്കില്ലാത്ത സൈക്കിളില്‍ യാത്ര! തെക്കേ ഇന്ത്യ ചുറ്റി പ്രകാശന് സ്വാമി ശബരിമലയിലേക്ക്
കടുത്തുരുത്തി: ബ്രേക്കില്ലാത്ത സൈക്കിളിൽ തെക്കേയിന്ത്യ ചുറ്റി പ്രകാശൻസ്വാമി ശബരിമലയിലേക്ക്. ചാലക്കുടി സ്വദേശിയായ പ്രകാശൻ ഒരുവർഷം മുമ്പാണ് സൈക്കിളിൽ നാട് ചുറ്റി ക്ഷേത്രദർശനം തുടങ്ങിയത്. രാമേശ്വരത്തുനിന്ന് ആരംഭിച്ച യാത്ര തെക്കേയിന്ത്യയിലെ സംസ്ഥാനങ്ങൾ പിന്നിട്ട ശേഷമാണ് കേരളത്തിലേക്കെത്തിയത്. ഭാരത് സർക്കസിലെ കലാകാരനായിരുന്നു 77-കാരനായ പ്രകാശൻ. ഇതാണ് പ്രകാശനെ ബ്രേക്കില്ലാത്ത സൈക്കിളിൽ ലോകം ചുറ്റാൻ േപ്രരിപ്പിച്ചത്. മുമ്പ് സൈക്കിളിൽ ജമ്മുകശ്മീരിലെ ലഡാക്കിലും പോയിരുന്നെന്ന് പ്രകാശൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കടുത്തുരുത്തി തളിയിൽ ക്ഷേത്രത്തിലെത്തിയത്. പൊതുജനങ്ങളുടെയും പോലീസിന്റെയും സഹകരണത്തോടെയാണ് സഞ്ചാരം. ഇത്തവണത്തെ യാത്രയ്ക്കിടെയിൽ തമിഴ്നാട്ടിൽവച്ച് തന്റെ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളും തുണികളും മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു.
Read Moreആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി; അനാസ്ഥയുടെയും ചികിത്സപ്പിഴവിന്റെയും കേന്ദ്രമായി മാറുന്നുവോ ?
അമ്പലപ്പുഴ: അനാസ്ഥയുടെയും ചികിത്സപ്പിഴവിന്റെയും കേന്ദ്രമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മാറുന്നുവോ ? അനാസ്ഥ തുടർക്കഥയായിട്ടും നടപടികൾ കടലാസിലൊതുക്കി. കുറ്റക്കാരെ സംരക്ഷിക്കുന്ന റിപ്പോർട്ടുകൾ മാത്രം. ആശുപത്രിയിൽ ഡോക്sർമാരുടെ അനാസ്ഥ മൂലം നിരവധി ജീവനുകൾ പൊലിയുന്നത് നിത്യ സംഭവമായി മാറിക്കഴിഞ്ഞു. ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്ന ഡോക്ടർമാർ നോൺ പ്രാക്ടീസിംഗ് അലവൻസും കൈപ്പറ്റി വീടുകളിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് പതിവാണെന്ന് ആക്ഷേപമുണ്ട്. മെഡിക്കൽ കോളേജാശുപത്രിയിൽ ഒ.പി സമയം പൂർത്തിയാകുന്നതിന് മുൻപു തന്നെ ഭൂരിഭാഗം ഡോക്ടർമാരും ഒ.പി പൂർത്തിയാക്കി വീടുകളിൽ അർധരാത്രി വരെയാണ് സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്. മെഡിക്കൽ കോളേജാശുപത്രിയിൽ ഡോക്ടർമാർ കൃത്യമായി ജോലി ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനം പോലുമില്ല. ഗർഭിണികളും ശസ്ത്രക്രിയ ആവശ്യമായ മറ്റ് രോഗികളും വീടുകളിലെത്തി ഡോക്ടർമാർക്ക് കൈ നിറയെ പണം നൽകാറുണ്ടെങ്കിലും പ്രസവ സമയത്തോ ശസ്ത്രക്രിയാ സമയത്തോ ഈ ഡോക്ടർമാർ ആശുപത്രിയിൽ കാണാറില്ലെന്നും ആരോപണമുണ്ട്. പി.ജി വിദ്യാർത്ഥികളും…
Read Moreവീസ തട്ടിപ്പ് കേസിലെ പ്രതിയുടെ വാഹനങ്ങൾ കത്തിച്ച നിലയിൽ; സംഭവത്തിൽ അന്വേഷണം ഊർജിതം
പാലക്കാട്: ചന്ദ്രനഗറിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വീസ തട്ടിപ്പ് കേസിലെ പ്രതിയുടേതടക്കമുള്ള കാറും ബൈക്കും കത്തിനശിച്ച നിലയിൽ. ഭാരത് മാതാ സ്കൂളിന് പിൻവശത്തുള്ള ജ്യോതി നഗർ എന്ന സ്ഥലത്ത് താമസിക്കുന്ന സഹോദരങ്ങളായ സിന്ധു, പ്രശാന്ത് എന്നിവരുടെ വീട്ടിന് വെളിയിൽ നിർത്തിയിട്ട വാഹനങ്ങളാണ് തീവച്ച് നശിപ്പിച്ച നിലയിൽ കണ്ടത്തിയത്. ഇവരുടെ സഹോദരന് രാജേഷിന്റെയും സുഹൃത്തുക്കളുടെയും വാഹനങ്ങളാണ് കത്തി നശിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. മാട്ടുമന്തയിൽ താമസിക്കുന്ന രാജേഷ് ടൗൺ സൗത്ത്, മലമ്പുഴ, കസബ തുടങ്ങിയ സ്റ്റേഷനുകളിലെ നിരവധി വിസ തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. രാജേഷും കൂട്ടുകാരും കഴിഞ്ഞ ദിവസം വാഹനങ്ങള്‍ സഹോദരങ്ങളുടെ വീട്ടില്‍ വച്ച് പഴനിയിലേക്ക് പോയിരുന്നു. രാജേഷിന്റെ പക്കൽ നിന്നും വിസ തട്ടിപ്പ് വഴി പണം നഷ്ടമായ ആരെങ്കിലുമാകാം വാഹനങ്ങള്‍ തീയിട്ടതെന്ന് സംശയിക്കുന്നതായി കസബ പോലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.
Read Moreകെ-റെയിൽ മഞ്ഞക്കുറ്റി അടയാളപ്പെടുത്തൽ മാത്രം; “”വിൽപനയ്ക്കോ വായ്പയെടുക്കാനോ തടസമില്ലെന്ന് റവന്യൂമന്ത്രി
തിരുവനന്തപുരം: കെ റെയിൽ സര്‍വേയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റി മാർക്കിംഗ് മാത്രമാണെന്ന് റവന്യു മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. മഞ്ഞക്കുറ്റി കൊണ്ട് അടയാളപ്പെടുത്തലാണ് ഉദ്ദേശിച്ചത് ഏറ്റെടുക്കലല്ല എന്നും മന്ത്രി പറഞ്ഞു. കുറ്റി സർക്കാറിന്റേതാണ്, സർവെ നമ്പർ പ്രസിദ്ധീകരിച്ചതിന്റെ അർത്ഥം ഭൂമി അറ്റാച്ച് ചെയ്തു എന്നല്ല.വിൽപ്പനക്കോ വായ്പയെടുക്കാനോ തടസമില്ല, ക്രയവിക്രയത്തിനും തടസമില്ല , കരം അടയ്ക്കലിന് അടക്കം തടസം വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി എടുക്കുമെന്നും മന്ത്രി ചോദ്യത്തരവേളയില്‍ മറുപടി നല്കി. സിൽവർ ലൈനില്‍ കേന്ദ്ര അനുമതിക്ക് ശേഷം മാത്രമാണ് തുടർ നടപടി സ്വീകരിക്കുക. കേന്ദ്ര അനുമതി കിട്ടുമെന്ന പ്രതീക്ഷയിലായാണ് നടപടികളെടുത്തത്. കേന്ദ്രം തത്വത്തിൽ അംഗീകാരം തന്നിരുന്നതിനാലാണ് സാമൂഹ്യാഘാത പഠനവും സർവേയും നടന്നത്. സർവേയുടെ ഭാഗമായാണ് മഞ്ഞക്കുറ്റികൾ സ്ഥാപിച്ചത്. അത് മാർക്കിംഗ് മാത്രമാണ്- മന്ത്രി സഭയിൽ പറഞ്ഞു. സ്ഥലമേറ്റെടുപ്പിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു. 20 കോടി…
Read More