റാന്നി: മകളെ ഉപദ്രവിച്ചതു വിലക്കിയ പിതാവിനെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപിച്ച മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുന്നത്തൂർ ഐരാപുരം വളയം ചിറയിൽ താമസിക്കുന്ന ജിഷ്ണു തമ്പി(25)യാണ് റാന്നി പോലീസിന്റെ പിടിയിലായത്. പഴവങ്ങാടി അടിച്ചിപ്പുഴ തെമ്പാവുമ്മൂട്ടിൽ അശോകനാണ് മകളുടെ ഭർത്താവായ ജിഷ്ണുവിന്റെ മർദനമേറ്റത്. ഓഗസ്റ്റ് 30നു വൈകുന്നേരം റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കൺസൾട്ടിംഗ് മുറിക്കടുത്താണ് സംഭവം. കുഞ്ഞിന് സുഖമില്ലാതെ ഡോക്ടറെ കാണിക്കാൻ ഭാര്യയും, ഭാര്യാപിതാവും എത്തിയസമയം, മുറിക്കു പുറത്ത് നിന്ന ഭാര്യാപിതാവിനെ അസഭ്യം പറഞ്ഞു ജിഷ്ണു മർദിച്ചെന്നാണ് കേസ്. നേരത്തെ മകളെ ഇയാൾ ഉപദ്രവിച്ചപ്പോൾ തടഞ്ഞതിന്റെ വിരോധത്തിലായിരുന്നു മർദനമെന്ന് പറയുന്നു. സംഭവശേഷം ഒളിവിൽ പോയ ജിഷ്ണു പോലീസിന് കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റാന്നി പോലീസ് ഇൻസ്പെക്ടർ എം.ആർ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം തന്ത്രപരമായി ഇയാളെ കുടുക്കുകയായിരുന്നു.
Read MoreCategory: Edition News
ഓണം സ്പെഷൽ ഡോർ ഡെലിവറി! വില്പന 12 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് മാത്രം; പക്ഷേ പണിപാളി…
കൊച്ചി: കലൂരിൽ 65 ലിറ്റർ മദ്യവുമായി രണ്ടു പേർ പിടിയിലായ കേസിൽ പ്രതികൾ മദ്യം വിറ്റിരുന്നത് കലൂരിൽ നിന്ന് 12 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്കുമാത്രം. കേസുമായി ബന്ധപ്പെട്ട് കലൂർ ദേശാഭിമാനി പോണോത്ത് റോഡിൽ വെളുത്തമനയിൽ ബിനു കരംചന്ദ് (43) പള്ളിപ്പുറം ചെറായി ദേശത്ത് വടക്കേവീട്ടിൽ ഷണ്മുഖൻ (51) എന്നിവരെയാണ് എറണാകുളം സിറ്റി മെട്രോ ഷാഡോ സംഘം രഹസ്യ വിവരത്തെത്തുടർന്ന് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 65 ലിറ്റർ മദ്യം (അര ലിറ്ററിന്റെ 130 കുപ്പി) കണ്ടെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന പാർട്ടികളിൽ “ഓണം സ്പെഷൽ ഡോർ ഡെലിവറി’ എന്ന പേരിൽ ഓഡർ അനുസരിച്ച് മദ്യം എത്തിച്ച് നൽകിവരുകയായിരുന്നു ഇരുവരും. വിവിധയിടങ്ങളിൽ നിന്നായി വാങ്ങുന്ന മദ്യം ബിനു കരംചന്ദിന്റെ പോണോത്ത് റോഡിലെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ഓഡർ ലഭിക്കുന്ന മുറയ്ക്ക് ഷണ്മുഖൻ ഇവ ഇരുചക്രവാഹനത്തിൽ ആവശ്യക്കാർക്ക് എത്തിച്ചുനൽകും. കൂടിയ വിലയ്ക്കായിരുന്നു…
Read Moreചെമ്മീൻ കാണാനില്ല, മത്സ്യബന്ധനത്തിനു വിലക്ക്..! തീരവാസികൾക്ക് ഇക്കുറി പട്ടിണിയോണം
അമ്പലപ്പുഴ: കാലവർഷം ചതിച്ചു, തീരദേശത്തിന് ഇക്കുറി ദുരിതങ്ങളുടെ ഒാണക്കാലം. അടിക്കടിയുണ്ടാകുന്ന മഴയും കാറ്റും ജില്ലയുടെ തീരത്തിനു സമ്മാനിച്ചതു കടുത്ത ദുരിതങ്ങൾ. കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്നു വള്ളങ്ങൾ കടലിൽ ഇറക്കുന്നില്ല. ഇപ്രാവശ്യം കടലാക്രമണത്തിനു ശേഷം കരൂർ പായൽ കുളങ്ങരയിൽ ചാകര തെളിഞ്ഞിരുന്നു. ചാകരക്കൊയ്ത്ത് പ്രതീക്ഷിച്ചു പായൽ കുളങ്ങരയിലും ആനന്ദേശ്വരത്തും നൂറു കണക്കിനു വള്ളങ്ങൾ കടലിൽ ഇറക്കിയിരുന്നു. എന്നാൽ, ചില വള്ളങ്ങൾക്കു മാത്രമാണ് സുലഭമായി മത്സ്യം ലഭിച്ചത്. ചെമ്മീൻ കാണാനില്ല പണ്ടൊക്കെ ചാകരയിലെ പ്രധാന ഇനമായ മുന്തിയ ഇനം ചെമ്മീൻ ഇത്തവണ കാണികാണാൻ പോലുമില്ലായിരുന്നു. ആവശ്യക്കാർ അധികം ഇല്ലാത്ത കരിക്കാടി എന്നു വിളിക്കുന്ന ചെമ്മീൻ ചിലർക്കു കിട്ടിയതൊഴിച്ചാൽ ചാകര കാര്യമായൊന്നും തന്നില്ലെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. ഒരു വള്ളം കടലിൽ ഇറക്കി തിരിച്ച് എത്തുമ്പോൾ 5,000 രൂപയോളം ഇന്ധനച്ചെലവ് മാത്രം വരും. നൂറിനു മേൽ തൊഴിലാളികൾ പണിയെടുക്കുന്ന ലെയ്ലാന്റ്…
Read Moreനാല് മണിക്കൂർ ഇടവിട്ടുള്ള പരിശോധന! തെരുവുനായയുടെ കടിയേറ്റ 12 കാരിയുടെ ആരോഗ്യനില അതീവ ഗുരുതരം
ഗാന്ധിനഗർ: തെരുവുനായയുടെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്. റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമി(12) യാണ് കുട്ടികളുടെ ആശുപത്രിയിൽ കഴിയുന്നത്. തെരുവ് നായയുടെ കടിയേറ്റതിനെത്തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്ന് മൂന്നുതവണ പേവിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുത്തിരുന്നു. എന്നാൽ ഇന്നലെ ഉച്ചയ്ക്കുശേഷം ആരോഗ്യനില മോശമായതിനെത്തുടർന്ന് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോൾ കുട്ടി വെന്റിലേറ്ററിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ കുട്ടിയുടെ ശരീരത്തിൽനിന്ന് ഉമിനീർ, കണ്ണുനീർ, നട്ടെല്ലിന്റെ ഭാഗത്തുനിന്ന് വെള്ളം കുത്തിയെടുത്തുള്ള പരിശോധന എന്നിവ നടത്തിക്കൊണ്ടിരിക്കുകയാണ്. കഴുത്തിന്റെ പിൻഭാഗത്തുനിന്ന് സ്കിൻ ശേഖരിച്ചുള്ള പരിശോധനകളും നടത്തുന്നുണ്ട്. നാല് മണിക്കൂർ ഇടവിട്ടുള്ള പരിശോധനകളാണ് നടത്തി ക്കൊണ്ടിരിക്കുന്നതെന്നും ഡോ. ജയപ്രകാശ് രാഷ്ട ദീപികയോട് പറഞ്ഞു. തിരുവനന്തപുരം, പൂനെ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിലാണ് പരിശോധനകൾ നടത്തുന്നതെന്നും സൂപ്രണ്ട്…
Read Moreശബരിമല പാത കൈയടക്കി കന്നുകാലികൾ; വവളവുകളിലും റോഡിന്റെ മധ്യത്തിലും കിടക്കുന്ന പശുക്കൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു
റാന്നി: ശബരിമല തീർഥാടനപാതയിൽ പെരുനാട് – ളാഹ ഭാഗത്തു കന്നുകാലികളുടെ കടന്നുകയറ്റം.മണ്ണാറക്കുളഞ്ഞി – ഇലവുങ്കൽ പാതയിൽ പെരുനാട് കൂനംകര മുതൽ ളാഹ വരെയുള്ള ഭാഗത്ത് കന്നുകാലികൾ യാത്രയ്ക്ക് തടസമുണ്ടാക്കുന്നത്. കൂനംകര ളാഹ മേഖലയിലാണ് തീർഥാടന വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ കന്നുകാലികൾ വിഹരിക്കുന്നത്. തോട്ടം മേഖലയിൽ താമസിക്കുന്ന തൊഴിലാളികളും പ്രദേശവാസികളും കന്നുകാലികളെ അഴിച്ചുവിട്ടു വളർത്തുന്നതാണ് ഇതിനു കാരണം. ശബരിമല തീർഥാടന കാലത്തുപോലും കന്നുകാലികൾ ഇത്തരത്തിൽ വിഹരിക്കുന്നതു കാരണം പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. വളവുകളിലും റോഡിന്റെ മധ്യത്തിലും കിടക്കുന്ന കന്നുകാലികൾ ഇരുചക്ര വാഹനങ്ങൾക്ക് ഉൾപ്പെടെ യാത്ര ചെയ്തെത്തുന്ന അയ്യപ്പന്മാർക്ക് ഭീഷണിയാണ്. വിവിധ സംസ്ഥാനങ്ങളിൽനിന്നുപോലും ശബരിമല യ്ക്ക് എത്തുന്ന അയ്യപ്പഭക്തർക്ക് റോഡ് പരിചയം ഇല്ലാത്തതു മൂലം പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കിയിരുന്നു. വാഹനങ്ങൾ കണ്ടു ഭയമില്ലാത്ത കന്നുകാലികൾ റോഡിന്റെ മധ്യത്തിൽ കിടക്കുന്നതു പതിവാണ്. കന്നുകാലികളെ രാവിലെ അഴിച്ചു വിട്ടാൽ ഉച്ചയ്ക്ക് കറവ…
Read Moreതിയറ്റർ പരിസരത്ത് നിന്ന് അടിച്ചുമാറ്റിയത് ഓട്ടോറിക്ഷ; മോഷണ വസ്തു കണ്ടെത്തി പ്രതിയെ പിടിക്കാനെത്തിയപ്പോൾ യുവാവിന്റെ പരാക്രമം; രണ്ട് പോലീസുകാർ ആശുപത്രിയിൽ
മറയൂർ: തിയറ്റർ പരിസരത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കാണാതായത് അന്വേഷിച്ചെത്തിയ പോലീസുകാർക്ക് മർദനം. മറയൂർ എഎസ്ഐ ബോബി എം. തോമസ് (46), സീനിയർ സിപിഒ എൻ.എസ്. സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ ബാബു നഗർ സ്വദേശി ചിന്ന എന്നറിയപ്പെടുന്ന രാജേഷി (33)നെ പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച രാത്രി മേലാടി സ്വദേശി പാണ്ടിരാജ് കുടുംബസമേതം സിനിമ കാണാൻ ഓട്ടോറിക്ഷയിൽ എത്തിയിരുന്നു. ഇടവേളയിൽ പുറത്തിറങ്ങി നോക്കിയപ്പോൾ ഓട്ടോറിക്ഷ കണ്ടില്ല.പാണ്ടിരാജ് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് ഉടൻതന്നെ അന്വേഷണം നടത്തിയപ്പോൾ രാജേഷിന്റെ കൈവശം ഓട്ടോ ഉള്ളതായി അറിഞ്ഞു. പോലീസ് രാജേഷിന്റെ വീട്ടിലെത്തി ഓട്ടോറിക്ഷ കണ്ടെത്തി. തുടർന്ന് രാജേഷിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ രാജേഷ് പോലീസിനെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്നു രാജേഷിനെയും ഇയാളുടെ വീട്ടവളപ്പിൽനിന്നു ഓട്ടോറിക്ഷയും പിടികൂടി. ഒട്ടേറെ കേസുകളിലെ പ്രതിയാണ് രാജേഷ്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ…
Read Moreഒപ്പിന് രണ്ട് ലക്ഷം..! കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ; മണിയപ്പൻ ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം കയ്യേറ്റക്കഥകൾ മാത്രം
തുറവൂർ: കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി. അരൂർ പഞ്ചായത്ത് സെക്രട്ടറി പി.വി. മണിയപ്പനാണ് ആലപ്പുഴ വിജിലൻസ് സ്പെഷ്ൽ സ്ക്വാഡ് പിടികൂടിയത്.വ്യാഴാഴ്ച രാത്രി ഏഴിന് ദേശീയപാതയിൽ ചമ്മനാടിന് സമീപമാണ് അദ്ദേഹത്തെ ഒരു ലക്ഷം രൂപയുമായി പിടികൂടിയത്. അരൂരിൽ ഒരു കെട്ടിടത്തിന് നിർമണ അനുമതിയുടെ പേരിൽ ഉടമ അപേക്ഷ നൽകിയിട്ടും സെക്രട്ടറി പണം നൽകാത്തതിന്റെ പേരിൽ അനുമതി നിഷേധിച്ചിരുന്നു. രണ്ടു ലക്ഷം രൂപ നൽകിയെങ്കിൽ മാത്രമേ കെട്ടിടത്തിന്റെ നിർമാണത്തിന് അനുമതി നൽകുകയുള്ളു എന്ന സെക്രട്ടറിയുടെ പിടിവാശി കാരണം കഴിഞ്ഞ കുറച്ചു നാളുകളായി കെട്ടിട ഉടമ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയായിരുന്നു. അതിനുശേഷമാണ് കഴിഞ്ഞദിവസം ഒരു ലക്ഷം രൂപ നൽകാമെന്ന് അപേക്ഷകൻ സമ്മതിക്കുകയും ഇതുസംബന്ധിച്ച വിവരം വിജിലൻസിന് കൈമാറുകയും ചെയ്തത്. ഇതു പ്രകാരം ഇന്നലെ വൈകുന്നേരം ഏഴിന് പഞ്ചായത്ത് സെക്രട്ടറി മണിയപ്പന്റെ വീട്ടിലേക്കുള്ള വഴിയിൽ…
Read Moreഅപകടത്തിൽപ്പെട്ട് റോഡിൽ രക്തം വാർന്ന് കിടന്ന അമ്മയ്ക്കും മകൾക്കും രക്ഷകനായി മാധ്യമ പ്രവർത്തകൻ ! മാങ്കാംകുഴിയില്‍ നടന്ന സംഭവം ഇങ്ങനെ…
മാങ്കാംകുഴി: അപകടത്തിൽപ്പെട്ട് റോഡിൽ രക്തം വാർന്ന് കിടന്ന അമ്മയ്ക്കും മകൾക്കും മാധ്യമ പ്രവർത്തകൻ രക്ഷകനായി. കൊല്ലം-തേനി ദേശീയപാതയിൽ മാങ്കാംകുഴി ജംഗ്ഷന് താഴെ തഴക്കര പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം ഓട്ടോറിക്ഷയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് രക്തം വാർന്ന്കിടന്ന സ്കൂട്ടർ യാത്രികരായ വെട്ടിയാർ കോട്ടയിൽ പടീറ്റതിൽ സുപ്രഭ (49) മകൾ പൂജ (22 ) എന്നിവരുടെ ജീവൻ രക്ഷിക്കാനാണ് മാധ്യമ പ്രവർത്തകനും പൊതുപ്രവർത്തകനുമായ നൗഷാദ് മാങ്കാംകുഴി രക്ഷകനായത്. കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് ഏഴോടെ ആയിരുന്നു അപകടം. മാങ്കാംകുഴി ജംഗ്ഷന് സമീപത്തെ ബേക്കറിയിൽ നിന്നു സാധനങ്ങളും വാങ്ങി സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു സുപ്രഭയും മകളും. ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽ അമിതവേഗത്തിൽ എതിരേ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുപ്രഭ സ്കൂട്ടറോടുകൂടി തലയടിച്ചു വീഴുകയും മകൾ പൂജ തലയടിച്ച് തെറിച്ചു വീഴുകയുമായിരുന്നു. അപകടം നടന്ന ഭാഗത്ത് വഴിവിളക്ക് കത്താത്തതിനാൽ കൂരിരുട്ടായിരുന്നു. അപകടം നേരിൽ…
Read Moreബസിലുണ്ടായിരുന്ന ആ സ്ത്രീ കണ്ടില്ലായിരുന്നെങ്കില്‍..! പാർവതിയെ ബസിൽനിന്ന് ഇറങ്ങാൻ കണ്ടക്ടര്‍ സമ്മതിച്ചില്ല; ഒടുവില്‍…
കണ്ണൂർ: ബസിൽ വച്ച് യുവതിയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപെടാൻ ശ്രമിക്കവെ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. തൂത്തുക്കുടി സ്വദേശി പ്രശാന്തിന്റെ ഭാര്യ പാർവതിയെയാണ് കണ്ണൂർ ടൗൺ സിഐ ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ തലശേരിയിൽനിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ബസിൽനിന്നാണ് യുവതി മാല പൊട്ടിക്കാൻ ശ്രമിച്ചത്. ബസ് കാൾടെക്സിൽ എത്തിയപ്പോൾ മാല പൊട്ടിച്ച് ബസിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുന്നത് ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ കണ്ടു. ഇവർ കാര്യം കണ്ടക്ടറോട് പറഞ്ഞതോടെ പാർവതിയെ ബസിൽനിന്ന് ഇറങ്ങാൻ സമ്മതിച്ചില്ല. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും പോലീസെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയുടെ പേരിൽ ജില്ലയുടെ പല ഭാഗങ്ങളിൽ മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreഓണാഘോഷത്തിന്റെ മറവില്‍ കോളജുകളിൽ ആഭാസങ്ങളും വാഹനാഭ്യാസങ്ങളും! കോളജുകളിലെത്തിച്ച ആഡംബര വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു
തളിപ്പറമ്പ്: ഓണാഘോഷത്തിന്റെ മറവില്‍ കോളജുകളിൽ ആഭാസങ്ങളും വാഹനാഭ്യാസങ്ങളും നടക്കാനിടയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് വിവിധ കോളജുകളിൽ വിദ്യാർഥികളെത്തിയ കാറുകളും രൂപമാറ്റം വരുത്തിയ ജീപ്പുകളും പോലീസ് കസ്റ്റഡിയിലെടുത്തു. മിനി കൂപ്പര്‍, ബെന്‍സ്, മോറിസ് മൈനര്‍, കാറുകളും രൂപമാറ്റം വരുത്തിയതടക്കമുള്ള രണ്ടു ജീപ്പുകളുമാണ് തളിപ്പറമ്പ് സിഐ എ.വി. ദിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ആഘോഷങ്ങളുടെ മറവില്‍ വാഹനാഭ്യാസം അരങ്ങേറാൻ സാധ്യതയുണ്ടെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും ചില സ്ഥാപന മേധാവികൾ തന്നെ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിലും നഗരത്തിലും പോലീസ് നിരീക്ഷണമേർപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെയാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ മോട്ടോർവാഹന വകുപ്പ് പരിശോധിക്കും. വിദ്യാര്‍ഥികളുടെ ആഭാസത്തരങ്ങള്‍ നിയന്ത്രിക്കുന്നതിന് രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് വേണ്ട മുന്‍കരുതല്‍ ഉണ്ടാകുന്നില്ലെന്ന് കണ്ടെത്തിയതായും സ്ഥാപന മേധാവികളുമായി ആലോചിച്ച് ഇത് തടയുന്നതിനുള്ള നടപടി തുടരുമെന്നും തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എ.വി. ദിനേഷ് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന…
Read More