പയ്യന്നൂര്‍: ജ്വല്ലറിയുടമ ജ്വല്ലറി പൂട്ടാന്‍ മറന്നപ്പോള്‍ അര്‍ധരാത്രിയില്‍ പണികിട്ടിയത് പോലീസിന്. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുനിന്നുള്ള സന്ദേശമെത്തിയപ്പോള്‍ പാഞ്ഞെത്തിയ പോലീസ് ഉടമയെ വിളിച്ച് ജ്വല്ലറി പൂട്ടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ പയ്യന്നൂര്‍ സെന്റ് മേരീസ് ജംഗ്ഷനിലെ സില്ഗോ സില്‍വര്‍ ഗോള്‍ഡിലാണ് സംഭവം. ജ്വല്ലറിയുടമ തായിനേരിയിലെ ഷെഫീഖിന് പറ്റിയ മറവിയാണ് പൊല്ലാപ്പായത്. അര്‍ധരാത്രിയില്‍ പോലീസ് അടിയന്തിരമായി എത്തണമെന്ന് വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് ജ്വല്ലറിയിലെത്തിയപ്പോള്‍ രണ്ടുവാഹനങ്ങളിലായി എത്തിയ പോലിസിനെ കണ്ട് ആദ്യമൊന്നമ്പരന്നു. പിന്നീടാണ് രാത്രിയില്‍ വീട്ടിലേക്ക് പോകാന്‍ നേരത്ത് പറ്റിയ മറവി വില്ലനായ കഥ ഇയാള്‍ക്ക് ഓര്മ വന്നത്. ജ്വല്ലറി പൂട്ടാനൊരുങ്ങിയപ്പോള്‍ മഴവന്നതിനാല്‍ ഷട്ടര്‍ താഴ്ത്തിയശേഷം മഴക്കോട്ട് ഇട്ട് സ്ഥാപനം പൂട്ടാതെ വീട്ടിലേക്ക് പോകുകയായിരുന്നു. ജ്വല്ലറിയില്‍ രാത്രി കാവൽക്കാരൻ ഉണ്ടെങ്കിലും ഉടമയുടെ ഫോണ്‍ നമ്പറുണ്ടായിരുന്നില്ല. സംഭവം ശ്രദ്ധയില്‍പെട്ട വാച്ച്മാൻ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്റെ ഫോൺ നമ്പരറിയാത്തതിനാല് അടിയന്തിര സഹായത്തിനുള്ള 100ല്‍ വിളിക്കുകയായിരുന്നു. ഇതാണ്…
Read MoreCategory: Edition News
കയ്യിൽ കടിച്ചില്ലായിരുന്നെങ്കില്‍..! ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പതിനഞ്ചുകാരൻ അറസ്റ്റിൽ; സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടില്‍
തലശേരി: ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സഹപാഠിയായ പതിനഞ്ചുകാരൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാവിലെ മദ്രസ വിട്ടു വരികയായിരുന്ന പെൺകുട്ടിയെയാണ് പതിനഞ്ചുകാരൻ കടന്നുപിടിച്ചത്. അതിക്രമത്തെ പ്രതിരോധിച്ച പെൺകുട്ടി പതിനഞ്ചുകാരന്റെ കയ്യിൽ കടിച്ചാണ് രക്ഷപെട്ടത്. തുടർന്ന് പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്ത പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചപ്പോഴാണ് യഥാർഥ പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജുവനൈൽ കോടതിയിൽ ഹാജരാക്കി.
Read Moreഭക്ഷണത്തിൽ പുഴു! വനിതാ ഹോസ്റ്റലിൽ വിദ്യാർഥിനികൾ പ്രതിഷേധിച്ചു; ഇവിടെ താമസിച്ച് പഠിക്കുന്നത് നൂറിലധികം വിദ്യാർത്ഥിനികള്‍
കോയന്പത്തൂർ : ഭാരതിയാർ യൂണിവേഴ്സിറ്റിയിലെ വനിതാ ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളന്പുന്നുവെന്ന് ആരോപിച്ച് പ്രവേശന കവാടത്തിനു മുന്നിൽ ഭക്ഷണ പ്ലേറ്റുമായി വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ സംഘർഷമുണ്ടായി. കോയന്പത്തൂരിലെ മരുതമലയിലാണ് ഭാരതിയാർ യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി നൂറിലധികം വിദ്യാർത്ഥിനികളാണ് ഈ വനിതാ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത്. ഈ സാഹചര്യത്തിൽ വനിതാ ഹോസ്റ്റലിൽ നല്കുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്നും ഇടയ്ക്കിടെ ഭക്ഷണത്തിൽ പുഴുക്കളും പ്രാണികളും ഉണ്ടെന്നും പരാതി ഉയർന്നിരുന്നു. അതുപോലെ ഹോസ്റ്റലിൽ വെള്ളമില്ലെന്നാണ് പറയുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് രാവിലെ വിദ്യാർത്ഥികൾക്ക് നല്കിയ സാന്പാറിൽ പുഴുവുണ്ടായിരുന്നതായി പറയുന്നു. ഇതിൽ ഞെട്ടിപ്പോയ ഹോസ്റ്റൽ വിദ്യാർഥികൾ ഭക്ഷണ പ്ലേറ്റുകളും ബക്കറ്റുകളുമായി സർവകലാശാലയുടെ കവാടത്തിനു മുന്നിൽ ഇരുന്നു ഗുണനിലവാരമുള്ള ഭക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ധർണ നടത്തി. ഹോസ്റ്റൽ കാന്റീനിൽ വിളന്പുന്ന ഭക്ഷണത്തിൽ ചിലപ്പോൾ പുഴുക്കളും കേടായ ഭക്ഷണവും ഉണ്ടെന്നായിരുന്നു അന്ന് ഇവരുടെ…
Read Moreജയിക്കാൻ എല്ലാവർക്കുമില്ലേ ആഗ്രഹം..! നെഹ്റു ട്രോഫി പോലീസ് ടീം ക്യാപ്റ്റനായി സ്വകാര്യവ്യക്തി; വിവാദം കൊഴുക്കുമ്പോൾ…
ആലപ്പുഴ: നെഹ്റു ട്രോഫി ബോട്ട് റേസിൽ കേരള പോലീസ് ടീമിന്റെ ക്യാപ്റ്റനായി സ്വകാര്യ വ്യക്തിയെ നിയമിച്ച നടപടിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കുട്ടനാട് സംരക്ഷണ ഏകോപന സമിതി ചെയർമാൻ കെ.ബി. വിനോദ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ടീം അംഗങ്ങളായ 150 ജീവനക്കാർക്ക് സംസ്ഥാന സർക്കാരിന്റെ ഖജനാവിൽനിന്ന് രണ്ടു കോടി രൂപ ശമ്പളമായി ചെലവഴിക്കേണ്ടിവരുന്നുണ്ട്. പൊതുഖജനാവിലെ പണം ചെലവഴിച്ചുള്ള ടീമിന്റെ ക്യാപ്റ്റനെ വകുപ്പ് തലത്തിലുള്ളവർക്കു പകരം സ്വകാര്യവ്യക്തികളെ കണ്ടെത്തുന്നത് നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ച് പരസ്യം നൽകി വേണം. ഇതുലംഘിക്കുക വഴി സർക്കാരിന്റെ കുറഞ്ഞത് മൂന്നുകോടി രൂപ നഷ്ടമാണ് ടീമിനുണ്ടായിട്ടുള്ളത്. ട്രാക്കും ഹീറ്റ്സും തെരഞ്ഞെടുക്കുമ്പോൾ ക്യാപ്റ്റന്റെ പേരും എൻടിബിആർ സൈറ്റിൽ രേഖപ്പെടുത്തുന്നത് തിരുത്താനും കഴിയില്ല. നൂറുശതമാനം വിജയസാധ്യതയുള്ള ടീമിന്റെ ക്യാപ്റ്റനെ നിയമിക്കുമ്പോൾ കൂടുതൽ തുക നൽകാൻ തയാറുള്ളവരെ നിയമിക്കാതെ രഹസ്യമായി നടത്തുന്ന നിയമനത്തിനു പിന്നിലുള്ള ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി…
Read Moreകാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു പരിക്ക് ; കുത്തേറ്റ് വീണ പൊന്നമ്മയെ പന്നി 25 മീറ്ററോളം തള്ളിക്കൊണ്ടുപോയി
കൊക്കയാർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റു.കൊക്കയാർ കുറ്റിപ്ലാങ്ങാട്, ആനന്ദ ഭവനിൽ പൊന്നമ്മ ഭാസ്കരൻ (63) നാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാട് വെട്ടിത്തെളിക്കുന്ന ജോലിക്കിടെയാണ് പൊന്നമ്മയെ കാട്ടുപന്നി ആക്രമിച്ചത്. പൊന്നമ്മയും മറ്റു തൊഴിലാളികളും കാടു വെട്ടിത്തെളിയ്ക്കൽ ജോലി ചെയ്യുന്നതിനിടെ തൊട്ടു മുന്നിലെത്തിയ പന്നി പൊന്നമ്മയെ ഇടിച്ച് 25 മീറ്ററോളം മുന്നോട്ട് തള്ളിക്കൊണ്ടു പോകുകയായിരുന്നു. തേറ്റ ഉപയോഗിച്ച് ഇവരുടെ കാലിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയരയ വിഭാഗത്തിൽ പെട്ടയാളാണ് പൊന്നമ്മ. മേഖലയിൽ കാട്ടുപന്നിയുടെ അക്രമം രൂക്ഷമാണ്.
Read Moreപൂച്ചയുമായി കളിക്കുന്ന രാജവെമ്പാല! ഇപ്പോഴും ഞെട്ടല്‍ മാറാതെ സന്തോഷ് കുമാര്‍
ഗാന്ധിനഗർ: ഒരു മാസമായി കാറിൽ കോട്ടയം ആർപ്പൂക്കര സ്വദേശി സുജിത്തിനൊപ്പം സഞ്ചരിച്ചത് ഉഗ്രൻ രാജവെന്പാല. അതോർക്കുന്പോൾ സുജിത്തിന് ഇപ്പോഴും ഉൾക്കിടിലം. സുജിത്ത് മാത്രമല്ല കൂടെ കുടുംബാംഗങ്ങളും യാത്ര ചെയ്തപ്പോഴെല്ലാം അപകടകാരിയായ രാജവെന്പാല കൂടെയുണ്ടായിരുന്നു എന്നതാണ് നടുക്കുന്ന യാഥാർഥ്യം. മലപ്പുറം വഴിക്കടവിൽനിന്നാണ് കൊടുംവിഷമുള്ള രാജവെമ്പാല സുജിത്തിന്റെ കാറിൽ കയറിപ്പറ്റിയതെന്നാണ് കരുതുന്നത്. പിന്നീട് ഒരു മാസത്തോളം ഈ രാജവെമ്പാലയുടെ താമസം സുജിത്തിന്റെ കാറിലായിരുന്നു. ഒരു മാസത്തിനു ശേഷം ആർപ്പൂക്കരയിൽ ഇറങ്ങുകയും ചെയ്തു. ഈ ഒരു മാസത്തിനിടയ്ക്ക് ആരെയും ദ്രോഹിക്കാതെ കഴിഞ്ഞ രാജവെന്പാലയെ പിടികൂടിയതോടെയാണ് നാട്ടുകാർക്കും സുജിത്തിനും ആശ്വാസമായത്. ഒരു മാസം മുന്‍പ് ഒരു മാസം മുന്‍പാണ് സുജിത്തും സുഹൃത്തുക്കളും ലിഫ്റ്റിന്റെ പണിക്കായി മലപ്പുറത്തിനു പോയത്. വഴിക്കടവിൽ കാടിനോടു ചേർന്നുള്ള പ്രദേശത്തായിരുന്നു ജോലി. ഇതിനിടെ, കാറിനുള്ളിൽ പാന്പ് കയറുന്നതു കണ്ടതായി ചിലർ പറഞ്ഞു. തുടർന്നു വനംവകുപ്പിനെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥരെത്തി കാർ…
Read Moreജീവന്റെ കൈകൾ..! തിരയെടുത്ത ജീവനെ തിരിച്ചുപിടിച്ചു ലക്ഷ്മണൻ; രണ്ടു വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി
അമ്പലപ്പുഴ: വീശിയടിച്ച കൂറ്റൻ തിരമാലയിൽനിന്നു രണ്ടു വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി വയോധികൻ. സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയ കരയിലെത്തിച്ചത്. നീർക്കുന്നം പഴുപാറലിൽ ലക്ഷ്മണ(64)നാണ് അലറിയെത്തിയ തിരമാലയിൽപ്പെട്ടു കടലിൽ മുങ്ങിത്താണ കുട്ടിയെ ജീവന്റെ തുരുത്തിലേക്ക് എത്തിച്ചത്. നീർക്കുന്നം കടൽത്തീരത്ത് ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. ബന്ധുകൂടിയായ സമീപവാസിയുടെ വീട്ടിലെ സഞ്ചയന കർമത്തിൽ പങ്കെടുക്കാൻ മുത്തച്ഛൻ പുരുഷനൊപ്പമാണ് പുതുവൽ അനീഷ്-വിനിത ദമ്പതികളുടെ രണ്ടു വയസുകാരനായ മകൻ എത്തിയത്. സഞ്ചയന കർമത്തിന്റെ ഭാഗമായി അസ്ഥി കടലിലൊഴുക്കിയ ശേഷം ബന്ധുക്കൾ കടലിൽ മുങ്ങി കരയിലേക്കെത്തി. ഈ സമയം ചടങ്ങിന്റെ ഭാഗമായി കടൽ വെള്ളം പാത്രത്തിൽ നിറയ്ക്കുന്നതിനിടെ ഒക്കത്തിരുന്ന കുഞ്ഞിനെ കൂറ്റൻ തിരമാല തട്ടിയെടുത്തു കടലിലേക്കു കൊണ്ടുപോയി. ചടങ്ങിൽ പങ്കെടുത്തവർക്കു സ്തബ്ധരായി നിൽക്കാനേ കഴിഞ്ഞുള്ളൂ. എല്ലാവരും വിറങ്ങലിച്ചു നിൽക്കവേ തിരമാലകളിലേക്കു കുതിച്ച ലക്ഷ്മണൻ 25 മീറ്ററിലധികം പടിഞ്ഞാറോട്ട് ഒഴുക്കിൽ അകപ്പെട്ട കുഞ്ഞിനെ…
Read Moreഅയ്യൻകാളിയുടെ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ചേരമർ ഹിന്ദു മഹാസഭ
കോട്ടയം: നവോത്ഥാന ചരിത്രത്തിന്റെ നാൾവഴിയിൽ പ്രമുഖനായ അയ്യൻകാളിയുടെ ചരിത്രം പുതു തലമുറയ്ക്ക് പകർന്ന് നൽകാൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അഖില കേരള ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത്. കോട്ടയം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ അയ്യൻകാളിയുടെ 159 -ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അശോക് കുമാർ നാട്ടകം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഒ.കെ സാബു വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. മധു നീണ്ടൂർ, സുരേന്ദ്രൻ പാന്പാടി, സനീഷ് ആർപ്പൂക്കര, കെ.എം. കുട്ടൻ, സി.എം. വിജയൻ, പി.കെ. പൊന്നപ്പൻ, സന്തോഷ് കൃഷ്ണൻ, പി.കെ. സോണി, മധുലാൽ, കെ.കെ.സലിമോൻ, ശശീന്ദ്രപ്രസാദ് എന്നിവർ പ്രസംഗിച്ചു. മഹിളാ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ രാവിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. ബാലസഭാ രൂപീകരണം യോഗം…
Read Moreറോഡിലെ തമ്മിലടി; കലിപ്പു തീരാതെ രാത്രി വീട്ടിൽ കയറിയും അക്രമം; കൈപ്പുഴയിലെ അക്രമ പരമ്പരയ്ക്ക് പിന്നിലെ കാരണം ഇങ്ങനെ
കോട്ടയം: റോഡിൽ തമ്മിലടിച്ചിട്ടും കലിപ്പ് തീർന്നില്ല. ഒടുവിൽ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ച സഹോദരങ്ങൾ അടക്കം ആറംഗ സംഘം പോലീസ് പിടിയിലായി. കൈപ്പുഴ കുര്യാറ്റുകുന്നേൽ കോളനിയിൽ കുര്യാറ്റുകുന്നേൽ അമൽ വർഗീസ് (22), സഹോദരൻ അലൻ വർഗീസ് (18), അതിരന്പുഴ ശ്രീകണ്ഠമംഗലം മങ്കോട്ടിപ്പറന്പിൽ വൈശാഖ് (24), കൈപ്പുഴ പുളിങ്കാല ഭാഗത്ത് വഞ്ചിയിൽ ഷിജു ജോയി, കൈപ്പുഴ പൂഴിക്കനട ഭാഗത്ത് കുന്നുംപുറത്ത് രഞ്ജിത്ത് ബാബു (25), കൈപ്പുഴ ചൊള്ളക്കരയിൽ ജിതിൻ (24) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: സുഹൃത്തുക്കളായ ഇവർ തമ്മിൽ വാഹനം റെന്റിന് എടുക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. പീന്നിട് ഒരു ദിവസം രാത്രി കൈപ്പുഴ ശാസ്താങ്കൽ ഗുരുമന്ദിരം ഭാഗത്തു വച്ച് ഓട്ടോയിൽ വന്ന വൈശാഖിനെയും ഷിജുവിനെയും സഹോദരങ്ങളായ അമലും അലനും കാണുകയും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും അക്രമത്തിൽ കലാശിക്കുകയും ചെയ്തു.…
Read Moreബാറിലെ ടിവി നിർത്തിയതിനെച്ചൊല്ലി തർക്കം; ബിയർ കുപ്പിക്ക് യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു; മുങ്ങിയ ജിഷ്ണുവിനെ വലയിലാക്കി പോലീസ്
കോട്ടയം: ബാറിൽ വച്ചു യുവാവിനെ ബിയർ കുപ്പിക്ക് അടിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതിയുടെ കൂട്ടാളിക്കുവേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി ചിങ്ങവനം പോലീസ്. കേസിലെ പ്രധാനപ്രതി പനച്ചിക്കാട് പണയിൽ ജിഷ്ണു (27) വിനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം ചിങ്ങവനത്തുള്ള ബാറിൽ മദ്യപിച്ചുകൊണ്ടിരിക്കെ ടിവി ഓഫ് ചെയ്തതുമായി ബന്ധപ്പെട്ടു തർക്കമുണ്ടാവുകയും ജിഷ്ണുവും സുഹൃത്തും ചേർന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടയിൽ ജിഷ്ണു തന്റെ കൈയിലിരുന്ന ബിയർ കുപ്പികൊണ്ട് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു.പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ജിഷ്ണു പിടിയിലായത്. ജിഷ്ണുവിന്റെ പേരിൽ ചിങ്ങവനം, കോട്ടയം ഈസ്റ്റ്, മുണ്ടക്കയം, ചങ്ങനാശേരി എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. ചിങ്ങവനം എസ്എച്ച്ഒ ടി.ആർ. ജിജു, എഎസ്ഐ അനിൽകുമാർ, സിപിഒമാരായ സതീഷ്, സലമോൻ, മണികണ്ഠൻ, പ്രകാശ്, സിറാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Read More