വടക്കഞ്ചേരി: മന്ത്രിയും മറ്റു ജനപ്രതിനിധികളും കളക്ടറും കരാർ കന്പനിക്കെതിരെ കടുത്ത നിലപാടുമായി രംഗത്ത് വന്നതോടെ കുതിരാനിൽ ഉൾപ്പെടെ വടക്കഞ്ചേരിമണ്ണുത്തി ദേശീയപാതയിലെ കുഴി അടക്കൽ യുദ്ധ കാലാടിസ്ഥാനത്തിലായി. തുടർച്ചയായി മഴയുണ്ടായിരുന്നെങ്കിലും ഇന്നലെ 75 തൊഴിലാളികളുമായാണ് കരാർ കന്പനി കുഴി അടക്കൽ നടത്തിയത്. കുതിരാനിലെ ഭൂരിഭാഗം കുഴികളും ഇന്നലെ തന്നെ അടച്ചതായി കരാർ കന്പനി പി ആർ ഒ അജിത്ത്കുമാർ പറഞ്ഞു. ടാറും മെറ്റലും മിക്സ് ചെയ്തിട്ടുള്ള കോൾസ് മിക്സ് ഉപയോഗിച്ചാണ് കുഴി അടക്കൽ നടത്തുന്നത്. 25 കിലോ വരുന്ന പ്ലാസ്റ്റിക് കവറുകളിലാണ് കോൾഡ് മിക്സ് ഇന്നലെ കുതിരാനിലെത്തിച്ചത്.കുഴികളിൽ മെറ്റലിട്ട് അതിനു മുകളിൽ ഈ മിക്സർ ഇട്ടാണ് റോളർ ഓടിക്കുന്നത്.തണുത്ത് കിടക്കുന്ന മിക്സർ വാഹനങ്ങൾ പോകുന്പോൾ ചൂടായി ഉറപ്പുള്ളതാകുമെന്നാണ് പറയുന്നത്. വിലപിടിപ്പുള്ള മിക്സറായതിനാൽ ആന കുഴികളിൽ ഈ വിദ്യ നടക്കില്ല. അവിടെ നല്ല രീതിയിലുള്ള ടാറിംഗ് മാത്രമെ നടത്താനാകു എന്നാണ്…
Read MoreCategory: Palakkad
ലക്കിടി പേരൂരിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തിൽ നാലു ബിജെപി പ്രവർത്തകർ അറസ്റ്റിൽ
ഒറ്റപ്പാലം: ലക്കിടിപേരൂർ പഞ്ചായത്ത് പൂക്കോട്ടുകുന്നിൽ മൂന്നു സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തിൽ നാലു ബിജെപി പ്രവർത്തകർ അറസ്റ്റിൽ. പേരൂർ പാറപ്പള്ളത്ത് ശ്രീനാഥ് (21), പേരൂർ പാറപ്പുറത്ത് ജിഷ്ണു (20), പ്രദേശവാസികളായ സുബിൻ (31), രജീഷ് (30) എന്നിവരാണ് അറസ്റ്റിലായത്. സിപിഎം പേരൂർ ലോക്കൽ കമ്മിറ്റിയംഗം പൂക്കോട്ടുകുന്ന് വാണിയം പറന്പിൽ ശിവപ്രസാദ് (39), ഡിവൈഎഫ്ഐ പ്രവർത്തകരായ പൂക്കോട്ടുകുന്ന് ജിനേഷ് (22), ഫാറൂഖി (21) എന്നിവർക്കാണ് വെട്ടേറ്റത്. എട്ടുപേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കുറച്ചുദിവസങ്ങളായി പ്രദേശത്ത് ഇരുപാർട്ടികളും തമ്മിൽ അസ്വാരസ്യം നിലനില്‍ക്കുകയായിരുന്നു. വൈദ്യുതിതൂണുകളിൽ പേരെഴുതുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരിക്കുന്ന സമയത്ത് ആർഎസ്എസ്- ബിജെപി പ്രവർത്തകർ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. സംഘടിച്ചെത്തിയ സിപിഎം-ഡിവൈഎഫ്ഐക്കാരാണ് പ്രദേശവാസികൾക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് ആർഎസ്എസ് പറയുന്നത്.
Read Moreപരിക്കേറ്റ് റോഡിൽ കിടന്നയാളെ വി.ടി.ബൽറാം എംഎൽഎ ആശുപത്രിയിൽ എത്തിച്ചു
വടക്കഞ്ചേരി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്നയാളെ അതുവഴിവന്ന വി.ടി.ബൽറാം എംഎൽഎ സ്വന്തംകാറിൽ വള്ളിയോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് മാതൃകയായി. നെന്മാറ അകന്പാടം ഷണ്മുഖനാണ് നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽനിന്ന് തെറിച്ചു വീണു പരിക്കേറ്റത്. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ കാത്താംപൊറ്റ പെട്രോൾ പന്പിനു മുൻവശത്ത് വച്ചാണ് ഇന്നലെ വൈകുന്നേരം അപകടമുണ്ടായത്. ഡോക്ടറോട് സംസാരിച്ചശേഷം അദ്ദേഹത്തിന്റെ വീട്ടുകാരെ ഫോണിൽ വിളിച്ച് സംസാരിച്ചാണ് എംഎൽഎ ആശുപത്രിയിൽനിന്നും പോയത്. എംഎൽഎയോടൊപ്പം ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, കോണ്‍ഗ്രസ് മംഗലംഡാം മണ്ഡലം പ്രസിഡന്റ് കെ.എം.ശശീന്ദ്രൻ, പ്രമോദ് തണ്ടലോട് എന്നിവരും ഉണ്ടായിരുന്നു.
Read Moreവടക്കഞ്ചേരി തങ്കം ജംഗ്ഷൻ വാഹനയാത്രക്കാർക്ക് പേടിസ്വപ്നം; കാത്തിരിക്കുന്നത് ആനക്കുഴികൾ
വടക്കഞ്ചേരി: ദേശീയപാത വടക്കഞ്ചേരി തങ്കം ജംഗ്ഷനിൽ വാഹനങ്ങളുടെ നടുവൊടിക്കുന്ന ആനക്കുഴികൾ. 150 മീറ്റർ മീറ്ററിനുള്ളിൽ പതിനൊന്ന് ഭീമാകാരമായ കുഴികളാണ് ഇവിടെയുള്ളത്. കുഴികളിൽ വെള്ളംനിറഞ്ഞ സമയമാണെങ്കിൽ ആഴമറിയാതെ കുഴിയിൽ ചാടുന്ന ഭാരവാഹനങ്ങൾക്ക് പിന്നെ കരയ്ക്കു കയറാനാകില്ല. ഇന്നലെ പകൽമാത്രം ഒരു ഡസനോളം വാഹനങ്ങൾ ഇത്തരത്തിൽ കുഴിയിൽ കുടുങ്ങി. പിന്നീട് ജെസിബിയുടെ സഹായത്തോടെയും ആളുകൾ സംഘടിച്ചു തള്ളിയുമാണ് കുഴികളിൽനിന്നും വാഹനങ്ങളെ കയറ്റുന്നത്. റോയൽ ജംഗ്ഷനിൽനിന്നും വേണൂസ് ഷോപ്പ് വരെയുള്ള ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ഇത്തരം കുഴികളുള്ളത്. പാലക്കാട് ഭാഗത്തുനിന്നും രണ്ടുവരിയിലൂടെ എത്തുന്ന നൂറുകണക്കിനു വാഹനങ്ങൾ റോയൽ ജംഗ്ഷനിലെത്തിയാൽ പിന്നെ വീതികുറഞ്ഞ ഈ റോഡിലൂടെ വേണംപോകാൻ. വീതികുറവും ഒപ്പം കുഴിയും കൂടിയായപ്പോൾ വാഹനയാത്രക്കാർ അനുഭവിക്കുന്ന കഷ്ടപ്പാടുകളും കൂടി. ഇവിടെനിന്നും കൊന്പഴവരെ ഒരു സൈഡ് തന്നെ മൂന്നുവരിയാണെങ്കിലും ചിലയിടങ്ങളിൽ ഭീമൻ കുഴികളുണ്ട്. ഇതെല്ലാം ചാടിക്കടന്നെത്തി വേണം കുതിരാൻ കുരുക്ക് മറികടക്കാൻ. കൊന്പഴമുതൽ വഴുക്കുംപാറയുള്ള…
Read Moreഓർക്കുക,തീക്കളിയാണ്…ട്രാൻസ്ഫോർമറിന് താഴെ പ്ലാസ്റ്റിക് കത്തിക്കൽ അപകട ഭീഷണിയാകുന്നു
മണ്ണാർക്കാട്: ആശുപത്രിപടിയിലുള്ള ട്രാൻസ്ഫോർമറിന് ചുവട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നത് അപകടഭീഷണിയായി. മണ്ണാർക്കാട് നഗരത്തിന്റെ ഹൃദയഭാഗമായ ആശുപത്രിപ്പടിയിലാണ് ഭീഷണി. നഗരമധ്യത്തിൽ ശുചീകരണ തൊഴിലാളികൾ മാലിന്യ സംസ്കരണ നടത്തുന്നതു പതിവാണ്. ഇക്കാര്യത്തെക്കുറിച്ച്് അറിയാമെങ്കിലും അറിയാത്ത മട്ടിൽ നഗരസഭ അധികൃതരും തലകുനിക്കുകയാണ്.ട്രാൻസ്ഫോർമറുകൾക്ക് സമീപത്തെ ഇത്തരം പ്രവർത്തനം വലിയ അപകടവും നാശനഷ്ടവും ഉണ്ടാക്കുമെന്ന കഐസ്ഇബി മുന്നറിയിപ്പുകൾ അവഗണിച്ചാണ് ട്രാൻസ്ഫോർമറിന് ചുവട്ടിൽ മാലിന്യം കത്തിക്കുന്നത്. നഗരത്തിലെ സഹൃദയ പബ്ലിക് ലൈബ്രറിക്കു മുന്നിലെ മാലിന്യത്തെക്കുറിച്ചും വ്യാപക പരാതിയാണ് ഉയരുന്നത്. രണ്ട് ആരാധനാലയങ്ങൾ, സർക്കാർ ആശുപത്രി എന്നിവക്ക് സമീപത്തെ മാലിന്യക്കൂന്പാരം പകർച്ചവ്യാധി ഭീഷണി സൃഷ്ടിക്കുന്നു. സമീപവാസികളും ദൂരെയുള്ളവരും ഒരുപോലെ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നു. ഒരു സിസി കാമറ വച്ചാൽ തന്നെ ഒരുപരിധി വരെ ഇത് നിയന്ത്രിക്കാമെന്നിരിക്കെ നഗരസഭ ഇതിനുനേരെ കണ്ണടക്കുകയാണ്. മാലിന്യം സംസ്കരിക്കാൻ വേറെ വഴിയില്ലെന്ന പതിവ് പല്ലവിയുമായാണ് നഗരസഭ മുന്നോട്ടുപോകുന്നത്. അധികൃതരുടൈ അനാസ്ഥമൂലം നഗരത്തിൽ…
Read Moreതൃശൂര്‍-പാലക്കാട് മേഖലയിലെ അനധികൃത ക്വാറികൾ തടയാന്‍ ഹര്‍ജിയുമായി മലയാളവേദി സംഘടന
കൊച്ചി: തൃശൂര്‍-പാലക്കാട് മേഖലയിലെ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മലയാളവേദി സംഘടനയുടെ പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വനത്തിന്റെയും വന്യജീവി സങ്കേതങ്ങളുടെയും പത്തു കിലോമീറ്റര്‍ ചുറ്റളവിലെ ക്വാറി പ്രവര്‍ത്തനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഇത്തരം മേഖലകളിലെ ക്വാറി പ്രവര്‍ത്തനത്തിനു നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫിന്റെ അനുമതി വേണമെന്നു ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും തൃശൂരിലെ വന്യജീവി സങ്കേതങ്ങള്‍ക്കു സമീപം അനധികൃത ക്വാറികള്‍ ധാരളം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനെതിരേ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അനധികൃത ക്വാറി പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്കും ഇവയുടെ പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Read Moreതുരങ്കപ്പാത ഒരെണ്ണം ഒരാഴ്ച്ചക്കകം തുറന്നേക്കും; കുതിരാനിൽ കുരുക്കഴിയും;പാലക്കാട് ഭാഗത്തെ വാഹനങ്ങൾ തുരങ്കംവഴി
തൃശൂർ: കുതിരാനിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ വഴിയൊരുങ്ങുന്നു. തുരങ്കപ്പാത ഒരെണ്ണം ഒരാഴ്ച്ചയ്ക്കകം തുറക്കുമെന്ന നിർമാണ കന്പനി ജില്ലാ കളക്ടർക്കു ഉറപ്പു നല്‍കിയതോടെയാണ് പ്രശ്നത്തിലെ മഞ്ഞുരുകിയത്. എങ്കിലും കുതിരാനിലെ കുരുക്കഴിക്കൽ എത്രത്തോളം എന്ന ചോദ്യം എല്ലാവരിലും ഉയരുന്നുണ്ട്. തുരങ്കപ്പാത തുറന്നാൽ ഭാഗികമായ കുരുക്ക് ഒഴിവാക്കാം. പാലക്കാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ തുരങ്കപ്പാതയിലൂടെ കടത്തിവിടും. അന്യസംസ്ഥാനങ്ങളിൽ നിന്നും ചരക്കുവാഹനങ്ങൾ കേരളത്തിലേക്കു വരുന്ന പ്രധാന മാർഗമായതിനാൽ കുതിരാനിൽ ഓണക്കാലത്തു കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടി വരും. വാഹനങ്ങളുടെ ആധിക്യത്തിനു പുറമെ ഡീസൽ തീരുന്നതും കേടുപാടുകൾ സംഭവിക്കുന്നതും കുതിരാനിൽ പതിവാണ്. ഏതെങ്കിലും ഒരുവാഹനം വഴിയിൽ കുടുങ്ങിയാൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ് ഇവിടത്തെ പതിവുപല്ലവി. തകർന്ന റോഡുകളിലെ വന്പൻ കുഴികൾ കുരുക്കു വീണ്ടും വഷളാക്കുകയാണ്. അതുകൊണ്ടുതന്നെ തുരങ്കപ്പാത തുറക്കുന്നതിനൊപ്പം റോഡുകളുടെ അറ്റകുറ്റപ്പണിയും പൂർത്തിയാകണമെന്നാണ് പൊതുവെയുള്ള ആവശ്യം. നിയമങ്ങളും നിയന്ത്രണങ്ങളും മറികടന്നു വാഹനങ്ങളും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. വരും…
Read Moreപീഡനക്കേസിൽ പരാതി നൽകിയ യുവതിയെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമം; സസ്പെൻഷനിലുള്ള സിഐ ഒളിവിൽ; സാരമായി പരിക്കേറ്റ് യുവതി ആശുപത്രിയിൽ ചികിത്സയിൽ
തിരുവില്വാമല: പീഡനക്കേസിൽ സസ്പെൻഷനിലായ സിഐ പരാതിക്കാരിയായ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി. തിരുവില്വാമല സ്വദേശിയായ ആർ. ശിവശങ്കരനാണ് പട്ടിപ്പറന്പ് തോട്ടിൻപള്ളക്കു സമീപം ഇയാൾക്കെതിരെ പീഡനത്തിനു പരാതി നൽകിയ യുവതിയുടെ സ്കൂട്ടറിൽ ഇന്നോവ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതെന്നാണ് ആരോപണം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പരിക്കേറ്റ പാലക്കാട് സ്വദേശിനിയായ യുവതി ആലത്തൂർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിൽ പോയ ഇയാൾക്കെതിരേ കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് സിഐ മഹേന്ദ്രസിംഹൻ പറഞ്ഞു. 2018ൽ ശിവശങ്കരൻ പാലക്കാട് നോർത്ത് സിഐ ആയിരിക്കുന്പോഴാണ് യുവതിയുടെ പരാതിയെത്തുടർന്ന് സസ്പെൻഷനിലായത്. യുവതിയെ കാറിടിപ്പിച്ചു തെറിപ്പിച്ചശേഷം ഒളിവിൽ പോയ ശിവശങ്കരനെതിരെ വധശ്രമത്തിന് കേസെടുത്തതായി കേസ് അന്വേഷിക്കുന്ന സിഐ മഹേന്ദ്രസിംഹൻ പറഞ്ഞു.
Read Moreഒറ്റപ്പാലം നഗരസഭ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം; അണിയറനീക്കം സജീവം
ഒറ്റപ്പാലം: നഗരസഭാ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കേ അണിയറ നീക്കങ്ങൾ സജീവം. പ്രതിപക്ഷത്തിന് 21 പേരും ഭരണപക്ഷത്ത് 15 പേരും എന്നതാണ് ഒറ്റപ്പാലം നഗരസഭയിലെ നിലവിലുള്ള സ്ഥിതി. യുഡിഎഫും സിപിഎം വിമതൻമാരും ചേർന്നാണ് സിപിഎം ഭരണസമിതിക്ക് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. സെപ്തംബർ മൂന്നിന് രാവിലെ ഒന്‍പതിന് നഗരസഭ ചെയർമാനെതിരായ അവിശ്വാസം ചർച്ചയ്ക്കെടുക്കും. അതേസമയം നഗരസഭയിൽ ഏഴംഗങ്ങളുള്ള ബിജെപിയുടെ നിലപാടാണ് ഇതിൽ നിർണായകമാകുക. യുഡിഎഫ് നല്കിയ അവിശ്വാസ നോട്ടീസിൽ ബിജെപി ഒപ്പിട്ടില്ല. അതേസമയം അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കുന്പോൾ ബിജെപി എന്തു നിലപാടാണ് സ്വീകരിക്കുകയെന്നുള്ളതാണ് പ്രധാനം. പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ ഇതുവരെ മനസ് തുറന്നിട്ടില്ല. അവിശ്വാസവിഷയത്തിൽ പാർട്ടി തീരുമാനം ജില്ലാഘടകം തീരുമാനിക്കുമെന്നാണ് പ്രാദേശിക നേതൃത്വം പറയുന്നത്. അവിശ്വാസം വിജയിക്കണമെങ്കിൽ 19 അംഗങ്ങളുടെ പിന്തുണ വേണം. നിലവിൽ ബിജെപി ഒഴികെയുള്ള പ്രതിപക്ഷത്ത് 14…
Read Moreഉരുൾപൊട്ടി ഒഴുകിയ കൃഷിയിടമല്ലിത്; ഇത് വടക്കഞ്ചേരി -മണ്ണുത്തി ദേശീയപാത
വടക്കഞ്ചേരി: ദിനംപ്രതി മുപ്പതിനായിരത്തിൽപരം വാഹനങ്ങൾ കടന്നുപോകുന്ന വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയുടെ സ്ഥിതിയാണിത്. ഉരുൾപൊട്ടി ഒഴുകിയ കൃഷിയിടങ്ങൾപോലെയാണ് റോഡിന്റെ സ്ഥിതി. ഈ കുഴികളെല്ലാം ചാടിക്കടന്നുവേണം വാഹനങ്ങൾക്ക് ലക്ഷ്യസ്ഥാനത്തെത്താൻ. ഇതിനിടെ ചിലപ്പോൾ രണ്ടോ മൂന്നോ മണിക്കൂർ വാഹനക്കുരുക്കിലും കിടക്കണം. കുതിരാൻവഴി യാത്ര ചെയ്യുന്പോൾ അത്യാവശ്യം ഭക്ഷണവും കുടിവെള്ളവുമായാണ് യാത്രപോകുന്നത്. വാഹനക്കുരുക്കിൽപെട്ടാൽ യാത്ര ഉപേക്ഷിച്ച് തിരിച്ചുവരാമെന്ന് കരുതിയാൽ അതും നടക്കില്ല. റോഡിൽതന്നെ കിടന്നു വലയണം. വാഹനത്തിൽ പിഞ്ചുകുട്ടികളോ രോഗികളോ പ്രായമായവരോ ഉണ്ടെങ്കിൽ എന്തുസംഭവിക്കുമെന്ന് പറയാനാകില്ല. നാട്ടിലെ ജനങ്ങളെല്ലാം മന്ത്രിമാരോ വെരി വിഐപികളോ അല്ലാത്തതിനാൽ കുരുക്കിൽ കിടന്ന് കഷ്ടപ്പെടുകയേ നിവൃത്തിയുള്ളൂ. മന്ത്രിയായിരുന്നെങ്കിൽ കഴിഞ്ഞദിവസം മന്ത്രി എ.കെ.ബാലൻ കുതിരാൻ കടന്നുപോയതുപോലെ ഏതുകുരുക്കാണെങ്കിലും അഞ്ചുമിനിറ്റ് മതി. പോലീസ് ഉദ്യോഗസ്ഥരെല്ലാം മന്ത്രിക്ക് വഴിയൊരുക്കി വിടും. നൂറുക്കണക്കിന് വാഹനങ്ങൾ കുരുക്കിൽപെട്ട് കിടക്കുന്നതിനിടയിലൂടെയാണ് മന്ത്രിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ പോലീസ് വഴിയൊരുക്കി കൊടുത്തത്. മറ്റു സംസ്ഥാന മന്ത്രിമാരും മുഖ്യമന്ത്രിയും ഇടയ്ക്കിടെ പാലക്കാട്ടേയ്ക്ക് വരുന്നതും…
Read More