സി. അനിൽകുമാർ പാലക്കാട്: കനത്തമഴയിലെ പ്രളയത്തിലും ഉരുൾപൊട്ടലിലും തകർന്നടിഞ്ഞ് പാലക്കാടൻ മലയോരമേഖലകൾ. നഷ്ടങ്ങളുടെ കണക്കെടുത്താൽ കോടികൾവരും. അതും പൂർണമായും തിട്ടപ്പെടുത്തിയിട്ടില്ല. ഒലിച്ചുപോയും മണ്ണുമൂടിയും കൃഷിയിടങ്ങൾ, തകർന്ന വീടുകൾ, വിണ്ടുകീറിയും മണ്ണും കല്ലുമടിഞ്ഞ റോഡുകൾ, പൊട്ടിപോയ പാലങ്ങൾ, കരകവിഞ്ഞൊഴുകി വെള്ളംകയറിയ വീടുകൾ, ഒറ്റപ്പെട്ട തുരുത്തുകൾ, വൈദ്യുതി തൂണുകൾ ഒടിഞ്ഞും കന്പികൾക്കുമുകളിൽ മരങ്ങൾപൊട്ടിവീണും അന്ധകാരത്തിലായ മേഖലകൾ, പ്രളയത്തിൽ തകർന്ന ഗോത്രജീവിതങ്ങൾ, എല്ലാമുപേക്ഷിച്ച് ദുരിതാശ്വാസ ക്യാന്പുകളിൽ നഷ്ട സ്വപ്നങ്ങളുമായി കഴിയുന്നവർ, ആശ്വാസവും സേവനസന്നദ്ധപ്രവർത്തനങ്ങളുമായി ഇടയ്ക്കിടെ എത്തുന്നവർ. പാടെ നിലച്ചുപോയ ഗതാഗതം, ഭീതികളുടെ മുനന്പുകൾതാണ്ടി ചിലയിടങ്ങളിൽ ഇടയ്ക്കിടെ കടന്നെത്തുന്ന കെ എസ് ആർ ടി സി ബസുകൾ. തകർന്ന പാലക്കാട് ജില്ലയിലെ പ്രളയചിത്രത്തെ വളരെ ചുരുക്കി ഇങ്ങനെമാത്രം വിശേഷിപ്പിക്കാം.കഴിഞ്ഞ ആഴ്ചയാണ് ദുരിതം പേമാരിയായും ഉരുൾപൊട്ടലായും മണ്ണിലേക്കിറങ്ങിയത്. ഉരുൾപൊട്ടലിൽ വിറച്ച് മലയോരമേഖലകളിലാണ് കൂടുതൽ നാശനഷ്ടം.ഒരായുസുകൊണ്ട് കെട്ടിപ്പടുത്തതെല്ലാം തകർന്നടിഞ്ഞു. മണ്ണാർക്കാട് താലൂക്കിലാണ് കൂടുതലും. പാലക്കയം വട്ടപ്പാറ,…
Read MoreCategory: Palakkad
ഓണാഘോഷം; അബ്കാരി കുറ്റകൃത്യങ്ങൾ തടയാൻ സ്പെഷ്യൽ കണ്ട്രോൾ റൂം തുറന്ന് എക്സൈസ് വകുപ്പ്
പാലക്കാട്: ഓണാഘോഷം വരാനിരിക്കുന്ന സാഹചര്യത്തിൽ സെപ്തംബർ 15 വരെ അബ്കാരി എൻ.ഡി.പി.എസ് മേഖലയിലുളള കുറ്റകൃത്യങ്ങൾ തടയുന്നതിന് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതലത്തിലും താലൂക്ക് തലത്തിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആഗസ്റ്റ് 10 മുതൽ ആരംഭിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. എക്സൈസ് ഡിവിഷൻ ഓഫീസ്, പാലക്കാട് 0491 2505897, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ 9447178061, അസി. എക്സൈസ് കമ്മീഷണർ, പാലക്കാട് 9496002869, 04912526277. മദ്യം, കഞ്ചാവ്, സ്പിരിറ്റ് എന്നിവയുടെ കടത്ത് തടയാൻ വാഹന പരിശോധന കർശനമാക്കുന്നതിന് നാഷണൽ ഹൈവേയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടാസ്ക്ക് ഫോഴ്സ്, ചിറ്റൂർ താലൂക്കിലെ അതിർത്തി പ്രദേശങ്ങളിലെ ഇടവഴികൾ കേന്ദ്രീകരിച്ചുള്ള ബോർഡർ പട്രോളിങ് യൂണിറ്റ്, അട്ടപ്പാടി മേഖലയിലെ അബ്കാരി കുറ്റകൃത്യങ്ങൾ തടയുന്നതിന് ഒരു സ്പെഷ്യൽ യൂണിറ്റ് എന്നിവ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. അബ്കാരി കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും പരാതികളും പൊതുജനങ്ങൾക്ക് കണ്ട്രോൾ…
Read Moreസ്വാതന്ത്ര്യ ദിനത്തിൽ വായനശാല അംഗങ്ങളുടെ ശുചീകരണ ദൗത്യത്തിന് നാട്ടുകാരുടെ കൈയടി
വണ്ടിത്താവളം: ടൗണിൽ നിന്നും നെടുന്പള്ളം റോഡിനിരുവശത്തും പന്നികൂട്ടം ,തെരുവുനായ എന്നിവയുടെ ഒളിസങ്കേതമായ ചെടിതുപ്പുകൾ ശുചീകരണം നടത്തിയ ചോഴിയക്കാട് സ്വശക്തി വായനശാല അംഗങ്ങളുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായ സേവനം നാട്ടുകാരുടെ പ്രശംസക്കു കാരണമായി. വളർന്നു പന്തലിച്ച പാഴ് ചെടികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന തെരുവുനായകൾ പകൽ സമയത്തു പോലും റോഡിൽ തനിച്ചുള്ള സഞ്ചാരത്തിന് അപകട ഭീഷണിയായിരിക്കയാണ്. ഇതിനിടെ സന്ധ്യയാവുന്നതോടെ മൂലത്തറ ബ്രാഞ്ച് കനാലിൽനിന്നും വിഷപാന്പുകളും റോഡിലെത്താറുണ്ട്. തെരുവുവിളങ്ങൾ ദീർകാലമായും അണഞ്ഞു കിടക്കുന്നതും ഇതുവഴിയുള്ള രാത്രി സഞ്ചാരം അപകടവസ്ഥയിലാണുള്ളത്. പാഴ്ചെടികൾക്കിടയിൽ തന്പടിച്ചിരിക്കുന്ന തെരുവുനായകൾ സ്കൂൾവിദ്യാർത്ഥിയും സഞ്ചാര ഭീതിയായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്വശക്തി വായനശാലഅംഗങ്ങൾ ചെടിതുപ്പുകൾ ശുചീ കരണത്തിനിറങ്ങിയത്. വായനശാല പ്രസിഡന്റ് നാരായ ണൻ ,സെക്രട്ടറി പി.കൃഷ്ണൻ ,ബാബുരാജ് , പ്രതീപ് , വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.
Read Moreമീങ്കരപള്ളംകനാൽപ്പാലം നിർമാണം വൈകുന്നു ; പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ താൽക്കാലിക പാലം നിർമിച്ച് ഗതാഗതം പുനരാരംഭിച്ചു
മുതലമട : മീങ്കര പള്ളം കനാൽപ്പാലം കനാൽപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി ആഴ്ചകളോളം തടസ്സപ്പെട്ട ഗതാഗതം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ തൽകാലികപ്പാലം നിർമ്മിച്ച് പുനരാംരംഭിച്ചു. പഞ്ചായത്തംഗം താജുദിൻ , നാട്ടുകാരായ കമറുദ്ദിൻ, ഫാറൂഖ് എന്നിവരുടെ നേതൃത്വത്തിലാണ് പുനർനിർമ്മാണം നടക്കുന്ന പാലത്തിനു അന്പതു മീറ്റർ അകലെ കനാലിൽ താൽക്കാലി കപാലം പണിതത്. കനാൽവെള്ളം പോവുന്നതിനായി കർഷകർ പാലത്തിനടിയിൽ കോണ്ട്രീറ്റ് ഓവും സ്ഥാപിച്ചു. പതിമൂന്ന് യൂണിറ്റ് മെറ്റൽപാറ പൊടിയും മെറ്റലും ഉപയോഗിച്ചാണ് ബദൽ ഗതാഗതം ഏർപ്പെടുത്തിയത്. ഒരു മാസം മുന്പാണ്, എഴുപതു വർഷം മുന്പ് പണി തപാലത്തിന് കാലപ്പഴക്കംമൂലമുള്ള ബലക്ഷയം കാരണം നാട്ടുകാരു ടെ ആവശ്യപ്രകാരം പാലം പൊളിച്ചുപണി തുടങ്ങിയത്. ഇതോടെ നന്ദിയോട് കാന്പ്രത്ത്ച്ചള്ളക്കുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. ഇതു വഴി ഓടിയിരുന്ന പത്തു സ്വകാര്യ ബസ്സുകൾ മറ്റു വഴികളില്ലാത്തതിനാൽ സർവീസ് നിർത്തിവെച്ചു. ചെട്ടിയാർച്ചള്ള , പാറയ്ക്കൽച്ചള്ള ,തിരിഞ്ഞു കുളന്പ്, നാഗർപാടം ,…
Read Moreഒറ്റപ്പാലം നഗരസഭ; സിപിഎം ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയ നീക്കം
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിൽ സിപിഎം ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയത്തിനു നീക്കം. യുഡിഎഫും സിപിഎം വിമതന്മാരുമാണ് നഗരസഭാ ചെയർമാൻ എൻ.എം.നാരായണൻ നന്പൂതിരി നേതൃത്വം നല്കുന്ന ഭരണസമിതിക്കെതിരെയാണ് അവിശ്വാസപ്രമേയത്തിന് കരുക്കൾ നീക്കുന്നത്. ഈമാസം ചെയർമാനും ഡെപ്യൂട്ടി ചെയർമാനുമെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കാനാണ് തീരുമാനം. മോഷണക്കേസിൽ പ്രതിയായതിനെ തുടർന്ന് നഗരസഭ സ്ഥിരംസമിതി അധ്യക്ഷയായിരുന്ന ബി.സുജാതയെ തത്സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ മേല്പറഞ്ഞവർ അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. അവിശ്വാസം വിജയിക്കുമെന്ന് തിരിച്ചറിഞ്ഞ് അവിശ്വാസം ചർച്ചയ്ക്കെടുക്കുന്നതിനുമുന്പ് തന്നെ സുജാത രാജിവയ്ക്കുകയാണുണ്ടായത്. ഇതിന്റെ ചുവടുപിടിച്ചാണ് നഗരസഭ ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ എന്നിവർക്കെതിരെ നോട്ടീസ് നല്കാൻ പ്രതിപക്ഷം തീരുമാനിച്ചതെന്നാണ് സൂചന. സിപിഎം നേതൃത്വം നല്കുന്ന ഭരണസമിതിക്ക് 15 അംഗങ്ങളുടെ പിന്തുണ മാത്രമാണുള്ളത്. 36 അംഗഭരണസമിതിയിൽ 21 പേർ പ്രതിപക്ഷത്താണ്. നഗരസഭയിൽ രണ്ടാമത്തെ വലിയ പാർട്ടി ബിജെപിയാണ്. ഏഴംഗങ്ങൾ ഇവർക്കുണ്ട്. കോണ്ഗ്രസിന് അഞ്ചും മുസ്ലിംലീഗിന് മൂന്നും സിപിഎം വിമതന്മാർക്ക് അഞ്ചും അംഗങ്ങളുണ്ട്. ഒരു…
Read Moreവടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത; റോഡിലെ കുഴിയിൽ വീണ് കേടുവന്ന് കിടക്കുന്നത് ഡസനോളം വാഹനങ്ങൾ
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ കുഴികളിൽ ചാടി കേടുവന്ന് റോഡിൽ കിടക്കുന്നത് ഒരു ഡസനോളം വാഹനങ്ങൾ. പെരുംകുഴികളുള്ള വടക്കഞ്ചേരി റോയൽ ജംഗ്ഷൻ മുതൽ ഹോട്ടൽ ഡയാനവരെയുള്ള ഭാഗത്തുമാത്രം നാലു വാഹനങ്ങളാണ് ലീഫ് പൊട്ടിയും ആക്സിൽ ഒടിഞ്ഞും വഴിയിൽ കിടക്കുന്നത്. ചരക്കുവാഹനങ്ങളാണ് വെള്ളംനിറഞ്ഞ് ഒഴുകുന്ന കുഴികളുടെ ആഴമറിയാതെ അതിൽ ചാടി കേടുവന്നിട്ടുള്ളത്. തങ്കം കവലയിലെ തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ്, കുഴികൾ കിണർ കണക്കേ ആഴമായതോടെ ഈ റോഡ് ഏറേനേരം അടച്ചിട്ടു. ഇവിടെ ആറുവരിപ്പാതയുടെ ഫ്ളൈ ഓവർ പണികൾ പാതിവഴിക്ക് നിർത്തിവച്ചതിനാൽ ദേശീയപാത വഴിയുള്ള വാഹനങ്ങളെല്ലാം ഇടുങ്ങിയ സർവീസ് റോഡുവഴിയാണ് പോകുന്നത്.
Read Moreഉരുൾപൊട്ടലിൽ കാഞ്ഞിരപ്പുഴ മേഖലയിൽ ഒന്നേകാൽ കോടിയുടെ നാശനഷ്ടം
കാഞ്ഞിരപ്പുഴ: ഉരുൾപൊട്ടലിൽ കാഞ്ഞിരപ്പുഴയിൽ ഒന്നേകാൽകോടിയുടെ നാശനഷ്ടം. മഴക്കെടുതിയിൽ 125 ഏക്കർകൃഷി നശിച്ചു. ഉരുൾപൊട്ടലുണ്ടായ ഇരുന്പകച്ചോല, ചെള്ളിത്തോട് എന്നിവിടങ്ങളിൽ 51 ഏക്കർ കൃഷി ഒലിച്ചുപോയി. പൂഞ്ചോല, വെറ്റിലച്ചോല, പാന്പൻതോട്, കല്ലാംകുഴി എന്നിവിടങ്ങളിലായി 74 ഏക്കർ കൃഷിഭൂമിയിലെ റബർ, കവുങ്ങ്, തെങ്ങ് എന്നിവയും നശിച്ചു. ഒരായുസിലെ സന്പാദ്യം മുഴുവൻ കാലവർഷം കൊണ്ടുപോയ പാലക്കയം, കാഞ്ഞിരപ്പുഴ മേഖലകളിലായി രണ്ടായിരത്തോളം കർഷകരുടെ കൃഷി നശിച്ചു. മിക്കവരും പൊറ്റശേരി കൃഷിഭവനിൽ സഹായത്തിനായി അപേക്ഷ നല്കി. ഇവ ജില്ലാ കൃഷി ഓഫീസിലേക്ക് അയയ്ക്കുമെന്ന് കൃഷി ഓഫീസർ പറഞ്ഞു. കെടുതിയെ തുടർന്നു റവന്യൂവകുപ്പ് ഇവരിൽനിന്നുള്ള നികുതിയും സ്വീകരിക്കുന്നില്ലത്രേ. സ്ഥലത്തിന്റെ നികുതി സ്വീകരിക്കാത്തതുമൂലം കർഷകർക്ക് ധനസഹായം ലഭിക്കുമോയെന്നും ഭീതിയുമുണ്ട്. കൃഷിനാശം നേരിട്ട മുഴുവൻപേർക്കും ധനസഹായം നല്കുന്നതിനു നടപടിയെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ ആവശ്യപ്പെട്ടു. മണ്ണാർക്കാട് താലൂക്കിലെ തെങ്കര, പാലവളവ്, മേലാമുറി, കോൽപ്പാടം, പള്ളിക്കുറുപ്പ് എന്നിവിടങ്ങളിലും വ്യാപകതോതിൽ കൃഷിനാശം നേരിട്ടു.…
Read Moreദുരിതബാധിതരെ സഹായിക്കാനുള്ള ആളുകളുടെ കൂട്ടായ്മ സന്തോഷം നൽകുന്നു; സിനിമാ ലൊക്കേഷനിൽ നിന്നു ദുരിതാശ്വാസ സഹായവുമായി നടൻ ധർമ്മജൻ
തൃശൂർ: സിനിമാ ലൊക്കേഷനിൽനിന്നു ദുരിതാശ്വാസവുമായി നടൻ ധർമജനെത്തി. തൃശൂർ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രളയദുരിതബാധിതരെ സഹായിക്കാൻ ആരംഭിച്ച കളക്ഷൻ സെന്ററിലേക്കാണ് നിരവധി സാധനങ്ങളുമായി ഇന്നലെ ഉച്ചയോടെ ധർമജനും സിനിമയുടെ അണിയറപ്രവർത്തകരുമെത്തിയത്. തൃശൂരിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന “ധമാക്ക’ സിനിമയുടെ അണിയറപ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രസ് ക്ലബിലേക്കു സഹായമെത്തിച്ചത്. ഒരിക്കലും തിരിച്ചുവരരുതേയെന്നു പ്രാർഥിച്ച ദുരന്തമാണ് വീണ്ടുമെത്തിയിരിക്കുന്നതെന്നു ധർമജൻ പറഞ്ഞു. സങ്കടകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്പോഴും ദുരിതബാധിതരെ സഹായിക്കാനുള്ള ആളുകളുടെ കൂട്ടായ്മ സന്തോഷം നൽകുന്നു. കഴിഞ്ഞ പ്രളയസമയത്തു കുറേ സ്ഥലത്തു പോകാനും പ്രവർത്തിക്കാനും കഴിഞ്ഞു. സിനിമയുടെ തിരക്കായതിനാൽ ഇക്കുറി കഴിഞ്ഞില്ല. കഴിഞ്ഞ തവണ വെള്ളത്തിൽ എന്റെ വീട് മുങ്ങിയിരുന്നു. ഇത്തവണ വീടിന്റെ അടുത്തുവരെ എത്തിയെന്ന് അറിയിച്ച് വെള്ളം പോയി. ലൊക്കേഷനിൽ വളരെ സീനിയറായ നടൻമാരുണ്ട്. അവരുടെയൊക്കെ പ്രതിനിധിയായിട്ടാണ് ഞാനിവിടെ എത്തിയത്. എന്റെ ഉടമസ്ഥതയിൽ കേരളത്തിൽ 11 ഫിഷ് ഹബ്ബുകളുണ്ട്. വരുംദിവസങ്ങളിൽ ഇവിടെനിന്നും സാധനങ്ങൾ ശേഖരിച്ച്…
Read Moreപ്രശ്നങ്ങൾ തീർന്ന് എത്രയും വേഗം വീടുകളിലേക്ക് തിരിച്ചു പോകാൻ സാധിക്കട്ടെ; രമ്യ ഹരിദാസ് എംപി ചൊവ്വന്നൂരിലെ ക്യാന്പിൽ
കുന്നംകളം: ചൊവ്വന്നൂർ പഞ്ചായത്തിനു കീഴിൽ സെൻറ് മേരീസ് ഹൈസ്കൂൾ, അടുപ്പുട്ടി സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാന്പിൽ രമ്യ ഹരിദാസ് എംപി എത്തി. . ചൊവ്വന്നൂർ പഞ്ചായത്തിലെ പന്തല്ലൂർ ഭാഗങ്ങൾ, കാക്കപുലി, എളാട്ടുകുളം തുടങ്ങിയ വിവിധ ഭാഗങ്ങളിലെ ആളുകളാണ് ഇവിടെ ക്യാന്പിലുള്ളത്. ചൊവ്വന്നൂർ അയിനികുളങ്ങര പ്രദേശത്തെ വെള്ളം കയറിയ വീടുകളിലെ ആളുകളാണ് അടുപ്പൂട്ടി സ്കൂൾ ക്യാന്പിലുള്ളത് . പതിനഞ്ചോളം കുടുംബങ്ങൾ ക്യാന്പിലുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഇവരുടെയെല്ലാം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ക്യാന്പിലേക്ക് മാറ്റിയത്. ക്യാന്പിൽ എത്തിയ രമ്യ ഹരിദാസ് ഇവിടെയുള്ള ആളുകളുമായി ഏറെ നേരം സമയം ചെലവഴിച്ചു. ക്യാന്പിൽ കഴിയുന്ന വീട്ടമ്മമാരോട് എംപി എല്ലാ വിശേഷങ്ങളും ചോദിച്ചറിഞ്ഞു. പ്രളയ തീവ്രത ഏറെയാണെന്നും പ്രശ്നങ്ങൾ തീർന്ന് എത്രയും വേഗം വീടുകളിലേക്ക് തിരിച്ചു പോകാൻ സാധിക്കട്ടെ എന്നും എംപി ക്യാന്പിലുള്ളവരെ ആശ്വസിപ്പിച്ചു. പൊതുവേ മഴകുറഞ്ഞ് വന്നിട്ടുണ്ടെന്നും ക്യാന്പിലുള്ളവർക്ക് എല്ലാ…
Read Moreപൂഞ്ചോലയിൽ തകർന്ന സ്വപ്നങ്ങളുമായി കർഷക; ഉരുൾ പൊട്ടലിൽ ഒലിച്ചു പോയത് ഏക്കർകണക്കിന് കൃഷി സ്ഥലങ്ങൾ
പൂഞ്ചോല: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ കർഷകരുടെ ഏക്കർകണക്കിന് കൃഷിസ്ഥലമാണ് നശിച്ചത്. ഒരു ആയുസിന്റെ അദ്ധാനഫലമാണ് ഒരു നിമിഷം കൊണ്ടു ഇല്ലാതായതെന്ന് വിശ്വസിക്കാൻ ഇനിയും കർഷകർക്കായിട്ടില്ല. ഭാഗ്യവശാലാണ് പലരും അത്ഭുതകരമായി രക്ഷപ്പെട്ടത്. കാഞ്ഞിരപ്പുഴ പഞ്ചയാത്തി പൂഞ്ചോല, പാന്പന്തോട് സ്ഥലങ്ങളിലെല്ലാം തിട്ടപ്പെടുത്താനാവാത്ത നഷ്ടമാണുണ്ടായിരിക്കുന്നത്. ആറു ദിവസമായി ഇവിടെ വൈദ്യുതിയില്ല. വൈദ്യുത പോസ്റ്റുകൾ മറിഞ്ഞു കിടക്കുകയാണ്. വഴികളും താറുമാറായി, പാലങ്ങളും ഇല്ലാത്തതായി. ഇതോടെ യാത്രാസൗകര്യംതന്നെ ദുഷ്ക്കരമാക്കിയിരിക്കുകയാണ്. വസ്സ്യ താന്നിക്കപ്പാറയുടെ അഞ്ച് ഏക്കർ സ്ഥലത്തിന്റെ മധ്യഭാഗം പാന്പൻതോട് ഉരുൾപൊട്ടലിൽ ഒലിച്ചു പോയി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലാണ് ദുരന്തമുണ്ടായത്. ഇതിൽ മൂന്നരഏക്കർ സ്ഥലത്തെ കൃഷിതന്നെ നാശമായി. ഇവിടെ താമസിക്കുന്ന ആദിവാസികളെല്ലാം അടുത്തുള്ള ഗവ.എൽപി സ്കൂളിലെ ക്യാന്പിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
Read More