ചിറ്റൂർ : താലൂക്കിന്റെ കിഴക്കൻ മേഖലയിൽ തമിഴ് കുടുംബങ്ങൾ തൈ പൊങ്കൽ ഉത്സവത്തിന്റെ ര ണ്ടാം ദിനമായ ഇന്നലെ ശുദ്ധീകരിച്ച വീടുകൾക്കു മുന്നിൽ ശർക്കര പൊ ങ്കൽ വെച്ച് പൂജകൾ നടത്തി. വീടുക ൾ ക്കു മുന്നിൽ അടുപ്പു കൂട്ടി സൂര്യന് അഭിമുഖമായാണ് പൊങ്കൽ വെച്ച് വണങ്ങിയത്.ഈ ചടങ്ങിന് കുടുംബാംഗങ്ങൾക്കു പുറമെ ക്ഷണിതാക്കളായവരും പങ്കെടുത്തു. പൂജകൾക്കു ശേഷം ശർക്കര പൊങ്കൽ പ്രസാദമായി നൽകി. പൊങ്കൽ വെപ്പിന് പുതിയ പാത്രങ്ങൾ മാത്രമേ ഉപയോ ഗിക്കാവു എന്നതു പാരന്പര്യ ആചാര മായി തുടർന്നു വരികയാണ് . ഇന്ന് രാത്രിയാണ് കാർഷിക വൃത്തി കൾക്ക് സഹായിച്ച നാൽക്കാലികൾ ക്ക് ദീർഘായുസിനു വേണ്ടിയുള്ള പ്രാർത്ഥനയായി മാട്ടുപൊങ്കൽ കൊ ണ്ടാടും. കർഷകന്റെ വയലിൽ മുള ഉപയോഗിച്ച കൂടാരത്തിലാണ് പൊങ്ക ൽ വെയ്ക്കുന്നത്. നാൽക്കാലികളെ ദേഹശുദ്ധി വരു ത്തി കൊന്പുകളിൽ വിവിധം വർണ്ണം പൂശി അലങ്കരിക്കും.…
Read MoreCategory: Palakkad
കാട്ടാനകളെ വിരട്ടാനും വഴിതിരിച്ചു വിടുന്നതിനും വനാതിർത്തിയിൽ എൽഇഡി തെരുവുവിളക്കുകൾ
മുണ്ടൂർ: കരിന്പ പഞ്ചായത്തിലെ വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായതോടെ ആനകളെ വിരട്ടാനും വഴിതിരിച്ചുവിടാനുമായി വനംവകുപ്പ് എൽഇഡി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചുതുടങ്ങി.അടുത്തിടെ കല്ലടിക്കോട് മലയിൽ സോളാർലാന്പുകളും സ്ഥാപിച്ചിരുന്നു. വനമേഖലയിലെ രൂക്ഷമായ വന്യമൃഗങ്ങളുടെ കടന്നാക്രമണങ്ങളും ഇതുമൂലം മേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും കഴിഞ്ഞദിവസം കാഞ്ഞിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിലുണ്ടായ മരണവും ബന്ധപ്പെട്ട പ്രതിരോധനടപടികളുടെ ഭാഗമായിട്ടു കൂടിയാണിത്. കരിന്പ പഞ്ചായത്തിലുൾപ്പെട്ട വനാതിർത്തിയിൽ സ്ഥാപിക്കാനുള്ള ലാന്പുകൾ വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ് വനംവകുപ്പ് ഉദ്യോഗസ്ഥരിൽനിന്നു ഏറ്റുവാങ്ങി.കാട്ടാനയിറങ്ങിയാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി ജനങ്ങൾക്ക് ബോധവത്കരണം നല്കുന്നതിന്റെയും കാടിനോട് ചേർന്ന് ഫെൻസിംഗ് സ്ഥാപിക്കുന്നതിന്റെയും അനുബന്ധ പ്രവർത്തനത്തിന്റെയും ഭാഗമായി അടിക്കാടുകൾ വൃത്തിയാക്കിയും തെരുവുവിളക്കുകൾ സ്ഥാപിച്ചും പ്രതിരോധവേലികൾ തീർത്തും കാട്ടാനശല്യം വലിയതോതിൽ നേരിടാനൊരുങ്ങിയിരിക്കുകയാണ്. ഒലവക്കോട്, മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷൻ ജീവനക്കാർ, മണ്ണാർക്കാട് റേഞ്ച് ഓഫീസർ ആഷിക് അലി, ഷെരീഫ്, വിനോദ്കുമാർ, ഉണ്ണികൃഷ്ണൻ, കെ.സുനിൽ തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മലയോരമേഖലയിൽ തെരുവു…
Read Moreജനങ്ങളിൽ നികുതിഭാരം ഏൽപിക്കാതെ സർക്കാർ പ്രതിസന്ധികളെ നേരിടുമെന്ന് മന്ത്രി എ.കെ ബാലൻ
പാലക്കാട്: റോഡുകൾ വികസനത്തിന്റെ ജീവനാഡികളാണെന്നും വാഹനപ്പെരുപ്പവും വാഹനാപകടങ്ങളും കണക്കിലെടുത്ത് മികച്ച റോഡുകൾ നിർമിക്കാൻ സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും മന്ത്രി എ. കെ. ബാലൻ പറഞ്ഞു. വടക്കഞ്ചേരി പഞ്ചായത്തിലെ മംഗലം പഴയ എൻ.എച്ച് റോഡിന്റെ നിർമാണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വികസന പ്രവർത്തനങ്ങൾ സാധാരണക്കാരിൽ എത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും കൂടുതൽ ആവശ്യങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ സർക്കാരിന്റെ 1000 ദിവസം പൂർത്തിയാവുന്ന അവസരത്തിൽ സെമിനാർ നടത്തുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളിൽ നികുതിഭാരം ഏൽപിക്കാതെ തന്നെ സർക്കാർ പ്രതിസന്ധികളെ നേരിടും. പ്രളയത്തിന് ശേഷമുള്ള പുനർനിർമാണത്തിന് ശ്രമിക്കുന്ന സർക്കാരിന് മുന്നിൽ വെല്ലുവിളികളുണ്ട്. സ്ത്രീസമത്വം സർക്കാരിന്റെ നയമാണെന്നും സമൂഹത്തെ പിന്നിലേക്ക് വലിക്കുന്നവരുടെ ശ്രമങ്ങൾ പരാജയപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ ചാമുണ്ണി അധ്യക്ഷനായ പരിപാടിയിൽ ജില്ലാപഞ്ചായത്ത് അംഗം എ. ടി ഒൗസെഫ്, വടക്കഞ്ചേരി പഞ്ചായത്ത്…
Read Moreപാലക്കാട്ട് റെയിൽവേ ട്രാക്കിൽ ചാക്കിൽകെട്ടിയ നിലയിൽ അജ്ഞാത മൃതദേഹം; ചാക്കഴിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനുസമീപം താണാവ് മേൽപ്പാലത്തിനു താഴെ ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം മൂന്നു വയസ് പ്രായമുള്ള പെണ്കുട്ടിയുടേതെന്ന് പോലീസ്. കൊലപാതകം നടത്തി ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതായാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്ന് പാലക്കാട് നോർത്ത് എസ്ഐ സി. അലവി രാഷ്ട്രദീപികയോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾ സമഗ്രപരിശോധനയിലേ വ്യക്തമാകൂ. ഇന്നലെ വൈകുന്നേരമാണ് മൃതദേഹം ബാഗിലാക്കി ചാക്കിൽകെട്ടിയ നിലയിൽ കണ്ടത്. ആക്രിസാധനങ്ങൾ പെറുക്കുന്നവരാണ് ചാക്കിൽ നിന്ന് ദുർഗന്ധം വരുന്നത് പോലീസിലറിയിച്ചത്. മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണിത്. ഒരു കൈ ബാഗിൽ നിന്നും പുറത്തേക്ക് വന്നിരുന്നു. ഇന്നലെ സമയം വൈകിയതിനാൽ മൃതദേഹത്തിന് കാവൽ ഏർപ്പെടുത്തി. ഇന്നു രാവിലെയാണ് ഇൻക്വസ്റ്റ് നടപടികൾ നടത്തിയത്. ഡിവൈഎസ്പി ജി.ഡി വിജയകുമാർ, നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. അലവി എന്നിവരുടെ നേതൃത്വത്തിൽ പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം…
Read Moreമൂർത്തിക്കുന്ന് ആദിവാസി ഭൂസമരം നാലാം വർഷത്തിലേക്ക് ; സമരം തുടരുമ്പോഴും ഭൂമി നല്കുന്ന നടപടികൾ അനിശ്ചിതത്വത്തിൽ
മംഗലംഡാം: കടപ്പാറ മൂർത്തിക്കുന്നിൽ ഭൂമിക്കായുള്ള ആദിവാസികളുടെ ഭൂസമരം മൂന്നുവർഷം പിന്നിടുന്നു. 2016 ജനുവരി 15-നാണ് കൃഷിഭൂമിക്കും വീടിനുമായി മൂർത്തിക്കുന്നിലെ 22 ആദിവാസി കുടുംബങ്ങൾ സമീപത്തെ വനഭൂമി കൈയേറി കുടിലുകൾകെട്ടി രാപകൽ ഭൂസമരം തുടങ്ങിയത്. എന്നാൽ ഭൂസമരം മൂന്നുവർഷം പിന്നിടുന്പോഴും ആദിവാസികൾക്ക് ഭൂമി നല്കുന്ന നടപടികൾ അനിശ്ചിതത്വത്തിൽ തുടരുകയാണ്. സമരം നടത്തിവരുന്ന ഭൂമിതന്നെ ആദിവാസികൾക്ക് നല്കാൻ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന ബന്ധപ്പെട്ട വകുപ്പുമേധാവികളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും തുടർനടപടി വൈകുന്ന സ്ഥിതിയാണ്. കൈയേറിയ 14.67 ഏക്കർ വനഭൂമി റവന്യൂ ഭൂമിയാക്കി നല്കാനായിരുന്നു തീരുമാനം. ഒരു കുടുംബത്തിന് 60 സെന്റ് വീതം ഭൂമിയും ശേഷിക്കുന്ന ഒരേക്കറോളം ഭൂമി കോളനിക്കാരുടെ ആവശ്യത്തിനായി ഒഴിച്ചിടുമെന്നാണ് പറഞ്ഞിരുന്നത്. സർക്കാർ അനുമതിയോടെ വനഭൂമി റവന്യൂ ഭൂമിയാക്കി കാണിച്ച് പട്ടയം നല്കാനും തീരുമാനമെടുക്കുകയുണ്ടായി. മൂർത്തിക്കുന്നിൽ ഇത്രയും വനഭൂമി നഷ്ടപ്പെടുന്നതിനു പകരമായി അട്ടപ്പാടി അഗളിയിൽ 29 ഏക്കർ വരുന്ന മിച്ചഭൂമി…
Read Moreസ്കൂൾ കലോത്സവ സ്വർണക്കപ്പ് പാലക്കാടിന് സമ്മാനിച്ചു; ചരിത്രത്തിലെ മൂന്നാമത്തെ കലോൽസവ കിരീടം
പാലക്കാട്: കാത്തിരുന്ന സ്വർണക്കപ്പ് ഇനി പാലക്കാടിന് സ്വന്തം. 59-ാമത് സ്കൂൾ കലോൽസവകിരീടമാണ് 12 വർഷത്തിനു ശേഷം ജില്ലയ്ക്ക് സ്വന്തമായിരിക്കുന്നത്. തുടർച്ചയായി 12 വർഷം ജേതാക്കളായ കോഴിക്കോടിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ തോൽപിച്ചാണ് ജില്ല സ്വർണകപ്പ് സ്വന്തമാക്കിയത്. അകത്തേത്തറ ശബരി ആശ്രമത്തിൽ ഗാന്ധിജിയുടെ 150-ാമത് ജന്മവാർഷികത്തിന്റെയും 70-ാമത് രക്തസാക്ഷി വാർഷികത്തിന്റെയും അനുസ്മരണമായ രക്തസാക്ഷ്യം-2019 വേദിയിലാണ് സ്വർണകപ്പ് മന്ത്രി എ.കെ.ബാലനിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാർഥികളും ചേർന്ന് ഏറ്റുവാങ്ങിയത്. പാലക്കാടിന്റെ ചരിത്രത്തിലെ മൂന്നാമത്തെ കലോൽസവ കിരീടമാണിത്. 12 വർഷങ്ങൾക്കു മുന്പ് 2006 ലാണ് ജില്ല ആദ്യമായി കപ്പ് സ്വന്തമാക്കിയത്. എറണാകുളത്ത് നടന്ന 46-ാമത് കലോൽസവത്തിൽ ആദ്യമായി കപ്പ് നേടിയതിന് ശേഷം 2015ലാണ് രണ്ടാമത്തെ കപ്പ് നേടിയത്. എന്നാൽ കോഴിക്കോട് നടന്ന കലോൽസവത്തിൽ തുല്യ പോയിന്റ് നേടിയ കോഴിക്കോടിനൊപ്പം കിരീടം പങ്കിടുകയായിരുന്നു. എം.ബി.രാജേഷ് എം.പി, ഷാഫി പറന്പിൽ…
Read Moreഅപകടം ഒഴിവാക്കാൻ ബസുകൾ സർവീസ് റോഡുവഴി പോകണമെന്ന നിർദേശത്തിന് പുല്ലുവില; പരാതിയുമായി യാത്രക്കാർ
വടക്കഞ്ചേരി: ദേശീയപാത അഞ്ചുമൂർത്തിമംഗലം പഴയ പോസ്റ്റോഫീസ് ജംഗ്ഷനിലെ അപകടം ഒഴിവാക്കാൻ ബസുകളെല്ലാം സർവീസ് റോഡ് വഴി പോകണമെന്നു നിർദേശമുണ്ടെങ്കിലും ഒരുവർഷത്തോളമായി നടപടിയില്ലാതെ എല്ലാം വാക്കുകളിൽ ഒതുങ്ങി.കഴിഞ്ഞവർഷം ജനുവരി 21-നാണ് പഴയ പോസ്റ്റോഫീസ് ജംഗ്ഷനിൽ കഐസ്ആർടിസി ബസും സ്വകാര്യ ബസും കുട്ടിയിടിച്ച് ഒരാൾ മരിക്കുകയും 26 പേർക്ക് പരിക്കേല്ക്കുകയും ചെയ്ത അപകടമുണ്ടായത്. ഇവിടെ ദേശീയപാതയിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയ സ്വകാര്യബസിനു പിറകിൽ കഐസ്ആർടിസി ബസിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സ്വകാര്യബസ് സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. ബസ് ബേ പോലുമില്ലാത്ത ഇവിടെ ദേശീയപാതയിൽ തന്നെയാണ് ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. അന്ന് അപകടമുണ്ടായപ്പോൾ വാർഡ് മെംബർ മുതൽ മന്ത്രിയും എംപിയുമൊക്കെ ഇടപെട്ട് സർവീസ് റോഡുള്ള സ്ഥലങ്ങളിൽ സർവീസ് റോഡുവഴി തന്നെ ബസുകൾ പോകണമെന്ന് തീരുമാനമെടുക്കുകയുണ്ടായി. രാഷ്ട്രീയപാർട്ടികളും നാട്ടുകാരും അതിന് പിന്തുണയുമായി രംഗത്തുവന്നു. എന്നാൽ കുറച്ചുദിവസം ബസുകൾ സർവീസ്…
Read Moreപ്രളയ സഹായം; പരാതികൾ അധികൃതരെ അറിയിക്കു മെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല
ചാലക്കുടി: പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കും വ്യാപാരികൾക്കും കൃഷിക്കാർക്കും ഇതുവരെ സർക്കാർ ധനസഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചാലക്കുടിയിൽ പ്രളയബാധിതരുടെ പരാതികൾ സ്വീകരിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. വാസയോഗ്യമല്ലാത്ത വീടുകളുടെ കണക്കെടുത്തതിൽ അപാകതയുണ്ടെന്നും വ്യാപാരികളുടെ മാനനഷ്ടങ്ങൾ സംബന്ധിച്ച് കണക്കെടുപ്പ് പോലും നടത്തിയിട്ടില്ലെന്നും കന്നുകാലികളെ നഷ്ടപ്പെട്ടവർക്ക് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോളജുകൾ, സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ഉൾപ്പെടെ സഹായം കിട്ടാത്തവരുടെ നീണ്ടപട്ടികയാണ്. യഥാർഥകൃഷിനാശം സംബന്ധിച്ച് കണക്കെടുപ്പ് നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പരാതികൾ അധികൃത സ്ഥാനങ്ങളിൽ എത്തിച്ച് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അറയ്ക്കൽ പുതുക്കാട്ടുകാരൻ അന്നത്തിന്റെ പരാതിയാണ് ആദ്യം സ്വീകരിച്ചത്. ഇവർ വിആർ പുരം ദുരിതാശ്വാസ ക്യാന്പിലാണ് താമസിക്കുന്നത്. വാഴച്ചാലിൽ പ്രളയത്തിൽ വീടുകൾ തകർന്ന 19 വീട്ടുകാരുടെ പരാതി ഊരുമൂപ്പത്തി വി.കെ. ഗീത രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. ആനക്കയത്ത് ഉരുൾപ്പൊട്ടലിൽ 23 വീടുകൾക്ക് തകരാർ…
Read Moreഫാസിസത്തെ എതിർക്കുക, മതേതരത്വത്തെ ശക്തിപ്പെടുത്തു; ഇലച്ചിവഴിയിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു
അഗളി: പാലക്കാട് ഇലച്ചിവഴിയിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വെള്ള ഷീറ്റിൽ കറുത്ത മഷിയിലും നീല മഷിയിലുമാണ് പോസ്റ്ററുകൾ. തിങ്കളാഴ്ച പുലർച്ചെയോടെയാകാം പോസ്റ്ററുകൾ പതിപ്പിച്ചതെന്നാണു പോലീസ് നിഗമനം. പോലീസ് സംഘം സ്ഥലത്തെത്തി പോസ്റ്ററുകൾ നീക്കം ചെയ്തു. പോസ്റ്ററിൽ ചുവന്ന പശ്ചാത്തലത്തിൽ വെള്ള നിറത്തിൽ അരിവാൾ ചുറ്റിക അടയാളവുമുണ്ട്. സിപിഐ (മാവോയിസ്റ്റ്) ഭവാനിദളം എന്ന് ചുവടെ രേഖപ്പെടുത്തിയിട്ടുണ്ട്. തണ്ടർബോൾട്ട്, നവംബർ ആദ്യവാരം ആനമൂളിയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുശേഷമാണ് തിങ്കളാഴ്ച രാവിലെ പുതൂർ ഇലച്ചിവഴിയിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്.
Read Moreതേനാരിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി 50,000 ലിറ്റർ ജലസംഭരണി നാടിന് സമർപ്പിച്ചു
എലപ്പുള്ളി: എലപ്പുള്ളി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ തേനാരി ഗവണ്മെന്റ് ഹൈസ്കൂൾ പരിസരത്ത് പീപ്പിൾസ് സർവീസ് സൊസൈറ്റി വാട്ടർഎയ്ഡ് ജലസുരക്ഷാപദ്ധതി പ്രകാരം നിർമാണം പൂർത്തിയാക്കിയ അന്പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് എ.തങ്കമണി നാടിന് സമർപ്പിച്ചു. കെട്ടിട മേൽക്കൂരയിൽനിന്ന് മഴവെള്ളം ശേഖരിച്ച് പ്രകൃതിദത്തമായ സാങ്കേതികമായി ശുദ്ധീകരിച്ച് സംഭരണിയിൽ ശേഖരിക്കുന്ന ശുദ്ധജലം കുടിവെള്ളമായും ഭക്ഷണം പാകംചെയ്യുന്നതിനും ഉപയോഗപ്രദമാണ്. മഴകുറഞ്ഞ മാസങ്ങളിൽ സ്കൂൾ കാന്പസിലുള്ള കുഴൽ കിണറിൽനിന്ന് ഓണ്ലൈൻ ക്ലോറിനേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശുചീകരിച്ച വെള്ളം സംഭരിക്കുന്നതിനും ടാങ്ക് ഫലപ്രദമായി ഉപയോഗിക്കും. മുന്നൂറ്റി ഇരുപത് കുട്ടികൾക്കും അധ്യാപകർക്കും പതിനഞ്ചാം വാർഡിലെ പരിസരവാസികൾക്കും സംഭരണി ഉപയോഗപ്രദമാകും. പതിനഞ്ചാം വാർഡ് മെന്പർ ഹരിദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി.എസ് എസ്പി. ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ മുഖ്യാഥിതിയായിരുന്നു. കോ-ഓർഡിനേറ്റർ കെ.ഡി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് സുരേഷ്, പതിനാലാം…
Read More