പാലക്കാട്: വനംവകുപ്പ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കെ.വി വിജയദാസ് എംഎൽഎ യ്ക്കെതിരെ കേസെടുത്തു. മണ്ണാർക്കാട് ഫോറസ്റ്റ് സെക്ഷൻ ഓഫീസറെയാണ് കോങ്ങാട് എംഎൽഎ കെ. വി വിജയദാസ് ഭീഷണിപ്പെടുത്തിയത്. മണ്ണാർക്കാട് കോടതിയുടെ നിർദേശപ്രകാരം മണ്ണാർക്കാട് പോലീസാണ് കേസെടുത്തത്. കോങ്ങാട് മണ്ഡലത്തിലെ പൂഞ്ചോല ഭാഗത്തെ ഓടക്കുന്നിൽ വനംഭൂമി കയ്യേറിയത് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സെക്ഷൻ ഓഫീസർ പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തുന്നിടത്തേക്ക് പോയാൽ കാലുവെട്ടുമെന്ന് കെ.വി വിജയദാസ് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതിയിലുള്ളത്. ടെലിഫോണ് സംഭാഷണത്തിന്റെ ഉള്ളടക്കമടക്കമുള്ള സിഡി സഹിതമാണ് ഉദ്യോഗസ്ഥൻ പരാതി നല്കിയത്. ഈ ശബ്ദസംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. അതേസമയം ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന ശബ്ദ സംഭാഷണം തന്റേതല്ലെന്നും കെ.വി വിജയദാസ് പറഞ്ഞു.
Read MoreCategory: Palakkad
മാധ്യമപ്രവർത്തന സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ
പാലക്കാട്: സ്വതന്ത്രമായ മാധ്യമ പ്രവർത്തനം അവകാശമാണെന്നും അതു സംരക്ഷിക്കപ്പെടണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ പാലക്കാട് ജില്ലാ വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. ശബരിമല സംഭവത്തോടനുബന്ധിച്ചു മാധ്യമപ്രവർത്തകരെ മർദിക്കുകയും ഉപകരണങ്ങളും വാഹനങ്ങളും തകർക്കുകയും ചെയ്ത സംഭവത്തെ യോഗം അപലപിച്ചു. തേജസ് ദിനപത്രം അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്നു മാനേജ്മെന്റ് പിന്മാറണമെന്നും ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് സി.കെ.ശിവാനന്ദന്റെ അധ്യക്ഷതയിൽ കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻഎഎം. ജാഫർ വാർഷിക റിപ്പോർട്ടും ട്രഷറർ എം.വി. വസന്ത് വരവുചെലവു കണക്കുകളും അവതരിപ്പിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.സിജ, ജോയിന്റ് സെക്രട്ടറി ഇ.എൻ. അജയകുമാർ, സി.ആർ.ദിനേഷ്, ബിനോയ് രാജൻ, കെ.വി.ശ്രീകുമാർ, കെ.കെ.പത്മഗിരീഷ്, എൻ.രമേഷ്, ബാലകൃഷ്ണൻ, എം.ഷജിൽ കുമാർ, ഫൈസൽ കോങ്ങാട്, ആർ.ശശിശേഖർ, ബിനീഷ് കൊട്ടാരത്തിൽ, സജീഷ് എന്നിവർ പ്രസംഗിച്ചു.
Read Moreബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട്ടെ ചെയർപേഴ്സണും വൈസ് ചെയർമാനും എതിരേ അവിശ്വാസപ്രമേയ നോട്ടീസ്
പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് നഗരസഭയുടെ ചെയർപേഴ്സണനും വൈസ് ചെയർമാനുമെതിരേ ഇന്ന് അവിശ്വാസപ്രമേയ നോട്ടീസ് നല്കും. യുഡിഎഫിന്റെ പതിനേഴംഗങ്ങളും വെൽഫെയർ പാർട്ടിയുടെ ഒരംഗവും ഒപ്പിട്ട നോട്ടീസാണ് റീജണൽ ജോയിന്റ് ഡയറക്ടർക്ക് നല്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ പറഞ്ഞു. മുന്പ് അഞ്ച് സ്ഥിരംസമിതി അധ്യക്ഷർക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരികയും സിപിഎമ്മിന്റെ പിന്തുണയോടെ പാസാകുകയും ചെയ്തിരുന്നു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും യുഡിഎഫിനും രണ്ടുവീതം സ്ഥിരംസമിതി അധ്യക്ഷന്മാരെ ലഭിച്ചു. വോട്ടുനില തുല്യമായതിനെ തുടർന്നു ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷയ്ക്കെതിരായ അവിശ്വാസം തള്ളിപ്പോയി. നഗരസഭ അധ്യക്ഷയ്ക്കും ഉപാധ്യക്ഷയ്ക്കുമെതിരേയുള്ള അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കാൻ വൈകിയത് നോട്ടീസിൽ ഒപ്പിടാനുള്ള മൂന്നിലൊന്ന് അംഗസംഖ്യയില്ലാത്തതിനാലായിരുന്നു. 52 അംഗ കൗണ്സിലിൽ 18 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. പതിനെട്ട് അംഗങ്ങളുണ്ടെങ്കിലും യുഎഫിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രാംഗത്തിന് വോട്ടവകാശമില്ല. തെരഞ്ഞെടുപ്പ് കേസ് നിലനില്ക്കുന്നതിനാലാണിത്. വെൽഫെയർപാർട്ടിയുടെ ഏകാംഗം അവിശ്വാസ നോട്ടീസിനെ പിന്തുണയ്ക്കുമെന്നു ഉറപ്പുലഭിച്ചതായി…
Read Moreചിറ്റൂരിൽ കൊല്ലപ്പെട്ട വീട്ടമ്മയുടേയും രണ്ടുമക്കളുടെയും മൃതദേഹം സംസ്കരിച്ചു
കൊല്ലങ്കോട്: ചിറ്റൂരിൽ ഭർത്താവ് കൊലപ്പെടുത്തിയ ഭാര്യയുടേയും രണ്ടുമക്കളുടെയും മൃതദേഹം വൻജനാവലിയോടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. വട്ടേക്കാട് തുന്പനയിലെ വീട്ടിലെത്തിച്ച മൃതദേഹങ്ങൾ വീട്ടുകാരും നാട്ടുകാരും ചേർന്ന് നിറകണ്ണുകളോടെ ഏറ്റുവാങ്ങി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ വൈകുന്നേരം മൂന്നിനാണ് മൃതദേഹങ്ങൾ കൊണ്ടുവന്നത്.കെ.ബാബു എംഎൽഎ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണൻ തുടങ്ങി നിരവധിപേർ സ്ഥലത്തെത്തി അനുശോചനം അറിയിച്ചു. തൂന്പന ആറുമുഖന്റെ മകൾ കുമാരി (35), മക്കളായ മനോജ് (14), മേഘ (12) എന്നിവരെയാണ് തിങ്കളാഴ്ച ഭർത്താവ് ചന്ദനപ്പുറം മാണിക്കൻ കൊലപ്പെടുത്തിയത്. കൊല്ലങ്കോട് ബിഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം്ക്ലാസ് വിദ്യാർഥിയാണ് മരിച്ച മനോജ്. സ്കൂൾ അധ്യാപകരും സഹപാഠികളും മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞു. വൈകുന്നേരം അഞ്ചിനാണ് മുതലിയാർകുളം ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിച്ചത്.
Read Moreഓഫീസുകളിൽ ലൈംഗികാതിക്രമ കമ്മിറ്റി ; നിയമം പ്രാബല്യത്തിലായിട്ട് അഞ്ചു വർഷം; നടപ്പാക്കാതെ സംസ്ഥാനം
പോൾ മാത്യു തൃശൂർ: ലൈംഗിക അതിക്രമം വർധിച്ച സാഹചര്യത്തിൽ സ്ത്രീകൾ ജോലി ചെയ്യുന്ന ഓഫീസുകളിൽ ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി രൂപീകരിക്കണമെന്ന നിയമം കേന്ദ്ര സർക്കാർ പാസാക്കിയിട്ട് അഞ്ചു വർഷം. പത്തിൽ കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന സർക്കാർ ഓഫീസുകളിലും സഹകരണ സ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലുമൊക്കെ നിർബന്ധമായി നടപ്പാക്കണമെന്ന് നിർദേശിച്ചാണ് കേന്ദ്രസർക്കാർ “സെക്്ഷ്വൽ ഹറാസ്മെന്റ് ഓഫ് വിമൻ അറ്റ് വർക്ക് പ്ലേയ്സ്’ എന്ന നിയമം പാസാക്കിയത്. 2013 ഡിസംബർ ഒന്പതിനാണ് നിയമം പ്രാബല്യത്തിൽ വന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നിയമം നടപ്പാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശവും നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്ത് ബഹുഭൂരിപക്ഷം സർക്കാർ ഓഫീസുകളിലും ഇനിയും ഈ നിയമം നടപ്പാക്കിയിട്ടില്ല. ലൈംഗിക കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയിട്ടും ഒട്ടു മിക്ക സർക്കാർ ഓഫീസുകളിലും കമ്മിറ്റി രൂപീകരിക്കണമെന്ന കർശന നിർദേശം സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. ഈ നിയമം നടപ്പാക്കിയില്ലെങ്കിൽ അന്പതിനായിരം…
Read Moreവാഹനാപകടം കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ കോയമ്പത്തൂർ ഒന്നാമത്
കോയന്പത്തൂർ: വാഹനാപകടങ്ങൾ കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ കോയന്പത്തൂർ ഒന്നാമതെന്ന് കമ്മീഷണർ സുമിത് സരണ്. കഴിഞ്ഞവർഷം ജനുവരിമുതൽ ഒക്ടോബർ വരെ 232 വാഹനാപകട മരണങ്ങളാണ് കോവൈയിലുണ്ടായത്. എന്നാൽ ഈ വർഷം ഇതേ കാലയളവിൽ 122 അപകടമരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 47 ശതമാനം കുറവ് അപകടങ്ങളാണ് ഉണ്ടായത്. ഇത് 55 ശതമാനമായി ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്.തമിഴ്നാട്ടിൽ അപകടങ്ങൾ കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ കോയന്പത്തൂർ മുന്നിലാണ്. വാഹനാപകടങ്ങൾ ഇനിയും കുറയ്ക്കുന്നതിനു എല്ലാശ്രമങ്ങളും പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും കമ്മീഷണർ പറഞ്ഞു.
Read Moreഅധ്യാപകർ വിദ്യാർഥികളെ കഠിനമായി ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ
പാലക്കാട് : സ്കൂളുകളിൽ അധ്യാപകർ വിദ്യാർത്ഥികളെ കഠിനമായി ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും അത്തരം കേസുകളിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കർശന നടപടിയെടുക്കുമെന്നും കമ്മീഷൻ അംഗം സി.ജെ.ആന്റണി പറഞ്ഞു. കലക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന ബാലാവകാശ സംരക്ഷണ കമ്മീഷൻ സിറ്റിങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചുനങ്ങാടുളള ഒരു സ്വകാര്യ സ്കൂളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലാണ് കമ്മീഷനംഗം ഇത്തരത്തിൽ പ്രതികരിച്ചത്. പരാതി തുടർനടപടിക്കായി പൊലീസിന് കൈമാറിയിട്ടുണ്ട്. വല്ലപ്പുഴയിലെ സ്കൂൾ കെട്ടിടത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ലഭിച്ച പരാതിയിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. പരീക്ഷാ ക്രമക്കേടുകൾ, അധ്യാപകർക്കിടയിലെ തർക്കങ്ങൾ തുടങ്ങിയവുമായി ബന്ധപ്പെട്ട് ലഭിച്ച മൊത്തം 14 പരാതികളും സിറ്റിങിൽ പരിഹരിച്ചു. പുതുതായി ലഭിച്ച രണ്ട് പരാതികൾ അടുത്ത സിറ്റിങിൽ പരിഗണിക്കും. കമ്മീഷൻ അംഗം എൻ.ശ്രീല മേനോൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.ആനന്ദൻ, ചൈൽഡ്…
Read Moreമോഷ്ടാക്കളിൽ നിന്ന് ആടുകളെ രക്ഷിക്കാൻ വീടിനുള്ളിൽ കൂടൊരുക്കി റഹ്മത്ത്
വടക്കഞ്ചേരി: മോഷ്ടാക്കളിൽനിന്നും ആടുകളെ സംരക്ഷിക്കാൻ വീടിനുള്ളിൽ ആട്ടിൻ കൂടൊരുക്കിയിരിക്കുകയാണ് വടക്കഞ്ചേരി ടൗണിൽ ലൂർദ്്മാതാ പള്ളിക്കു പിറകിലുള്ള 73 കാരി റഹ്്മത്ത്. കഴിഞ്ഞ രാത്രിയിലും ഇവരുടെ വലിയ ആടിനെ ആരോ മോഷ്ടിച്ചു. വീടിനോടു ചേർന്ന കൂട്ടിൽനിന്നാണ് കെട്ടിയിരുന്ന കയർ സഹിതം ആടിനെ മോഷ്ടിച്ചതെന്ന് റഹ്്മത്ത് പറഞ്ഞു. പതിനായിരം രൂപ വിലവരുന്ന ചെനയുള്ള ആടായിരുന്നു. ഇതുസംബന്ധിച്ച് റഹ്്മത്തിന്റെ ബന്ധുക്കൾ വടക്കഞ്ചേരി പോലീസിൽ പരാതി നല്കി. മോഷ്ടാക്കളെ പേടിച്ച് റോഡിനോടു ചേർന്ന റഹ്്മത്തിന്റെ വീടുതന്നെ ഇപ്പോൾ ആടുകളുടെ വാസകേന്ദ്രമാക്കിയിരിക്കുകയാണ്. കട്ടിലിലും ബെഡ്റൂമിലും അടുക്കളയിലുമെല്ലാം ആടുകളാണ്. പകൽമുഴുവൻ ആടുകൾക്കൊപ്പം കഴിയുന്ന റഹ്്മത്ത് അന്തിയുറങ്ങാൻ സമീപത്തെ സഹോദരന്റെ വീട്ടിൽപോകും .ആറു വലിയ ആടുകളും നാലു കുട്ടികളുമായി ഇപ്പോൾ പത്ത് ആടുകളുണ്ട്. തനിച്ച് താമസിക്കുന്ന റഹ്്മത്തിന്റെ വരുമാനമാർഗവും ആടുവളർത്തലിലൂടെയാണ്.പണത്തിന് അത്യാവശ്യം വന്നാൽ ഒന്നോ രണ്ടോ ആടിനെ വില്ക്കും. കഴിഞ്ഞ അറുപതുവർഷത്തിലേറെയായി ആടുകൾക്കൊപ്പമാണ് റഹ്്മത്ത്. റഹ്്മത്തിന് പതിമൂന്നുവയസുള്ളപ്പോൾ…
Read Moreകാലാവസ്ഥാ വ്യതിയാനം വന്യമൃഗങ്ങളുടെ ആക്രമണവും മൂലം നെൽപാടങ്ങൾ തരിശിട്ട് കർഷകർ
മണ്ണാർക്കാട്: ഏതാനും മാസങ്ങളായി ജില്ലയിൽ തുടരുന്ന കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് തെങ്കരയിൽ ഹെക്ടർകണക്കിന് നെൽകൃഷി തരിശിട്ടു. കാലാവസ്ഥാവ്യതിയാനവും വന്യജീവികളുടെ ആക്രമണവും കാരണമാണ് തെങ്കര പഞ്ചായത്തിൽ വ്യാപകമായി കൃഷിഭൂമി തരിശിടുന്നതെന്ന് അധികൃതർ പറഞ്ഞു. തെങ്കര ഗ്രാമപഞ്ചായത്തിലെ മെഴുകുംപാറ, മേലാമുറി, കൊറ്റിയോട് പാടശേഖരങ്ങളിലാണ് ഹെക്ടർ കണക്കിന് നെൽവയൽ തരിശിട്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പാലക്കാട് ജില്ലയിലും പ്രധാന കാർഷികമേഖലയായ തെങ്കരയിലും മറ്റും വലിയ കാലാവസ്ഥ വ്യതിയാനമാണ് അനുഭവപ്പെടുന്നത്. വേണ്ട രീതിയിൽ മഴ ലഭിക്കാതിരിക്കുകയും ചില സമയങ്ങളിൽ അളവിൽ കവിഞ്ഞ് മഴ ലഭിക്കുകയും ശക്തമായ വേനൽ അനുഭവപ്പെടുകയും ചെയ്യുന്നു. ഇതെല്ലാം കാർഷിക മേഖലയ്ക്ക് തിരിച്ചടി ആവുകയാണ്.കൃഷി പ്രധാന ഉപജീവന മാർഗമായി കരുതി കൃഷിയിറക്കി ജീവിക്കുന്നവരാണ് തെങ്കരയിലെ കർഷകർ. ഇവിടെയാണ് കൃഷിഭൂമി തരിശിശിട്ടു വന്നിരിക്കുന്നത്. ഇത് കർഷകർക്കുള്ള കനത്ത തിരിച്ചടിതന്നെയാണ്. കഴിഞ്ഞ പ്രളയത്തിലും അതുകഴിഞ്ഞുവന്ന ശക്തമായ വേനലിലും ഹെക്ടർകണക്കിന് കൃഷിഭൂമിയാണ് ഇവിടെ നശിച്ചത്.…
Read Moreകൗതുകമായി നാലുകണ്ണുള്ള തേങ്ങ ; വണ്ടിത്താവളം പാലക്കുളമ്പ് മാണിക്കന്റെ വീട്ടു തെങ്ങിലാണ് കൗതുക തേങ്ങായുണ്ടായത്
വണ്ടിത്താവളം: വീട്ടുമുറ്റത്തുണ്ടായിരുന്ന തെങ്ങിൽ നിന്നും പറിച്ചു പൊട്ടിച്ച നാളികേരളത്തിനു നാലു കണ്ണുകൾ കാണ പ്പെട്ടത് സമീപവാസികൾക്കും കുടുംബാംഗങ്ങൾക്കും കൗതുകമായി. വണ്ടിത്താവളം പാലക്കുളന്പ് മാണിക്കന്റെ വീട്ടു തെങ്ങിലാണ് കൗതുകതേങ്ങ കുലച്ചത്. ഇന്നലെ കാലത്ത് ശബരിമല ദർശനത്തിനു പുറപ്പെട്ട മാണിക്കൻ നാ ലു കണ്ണുള്ള തേങ്ങ ഗുരുവായൂർ അന്പലത്തിൽ നൽകാൻ കൊണ്ടു പോയിരിക്കുകയാണ്. 25 നാളികേരം പൊട്ടിച്ചതിൽ ഒന്നിനു മാത്രമാണ് നാലു കണ്ണുകൾ കാണപ്പെട്ടത്.
Read More