പാലക്കാട്: പ്രളയത്തെ തുടർന്നു കേരളത്തിനുള്ള വിദേശസഹായം കേന്ദ്രം തടഞ്ഞത് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഗൂഢാലോചനയെ തുടർന്നാണെന്ന് മന്ത്രി എ.കെ.ബാലൻ ആരോപിച്ചു.ഇന്നുരാവിലെ പാലക്കാട് മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളയുടെ നേതൃത്വത്തിലായിരുന്നൂ ഗൂഢാലോചനയെന്നും മന്ത്രി ബാലൻ കുറ്റപ്പെടുത്തി. സംസ്ഥാന നേതൃത്വം തടഞ്ഞതിനെ തുടർന്നാണ് കേന്ദ്രസർക്കാർ കേരളത്തിന് വിദേശരാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായങ്ങൾ സ്വീകരിക്കുന്നതിൽനിന്നു വിലക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: Palakkad
പിടിച്ചാൽ കിട്ടാതെ കോഴി വില; അഞ്ചുദിവസം കൊണ്ട് കൂടിയത് 50 രൂപയോളം;കിലോയ്ക്ക് 150 രൂപ
തൃശൂർ: പിടിച്ചാൽ കിട്ടാതെ കോഴിവില കുതിക്കുന്നു. കിലോയ്ക്ക് 210 രൂപവരെ കുതിച്ചുയർന്നിരിക്കുന്ന വില ഇനിയും കൂടുമെന്നാണ് വിപണിയിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ഇറച്ചിക്കോഴിക്കാകട്ടെ 150രൂപയാണ് കിലോയ്ക്ക് ഇപ്പോഴുള്ളത്. കേരളത്തിൽ പ്രളയത്തെ തുടർന്ന് കോഴിഫാമുകൾ മിക്കതും നശിച്ചതോടെ സംസ്ഥാനത്ത് കോഴികൾക്ക് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. തമിഴ്നാട്ടിൽ നിന്നും വരുന്ന ഇറച്ചിക്കോഴിയുടെ വരവ് കുറഞ്ഞതും കേരളത്തിൽ കോഴിവില അഞ്ചുദിവസത്തിനകം പത്തുമുതൽ 50 രൂപ വരെ വർധിക്കുന്നതിന് കാരണമായതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ പ്രളയത്തിൽ കോഴിഫാമുകൾക്കുണ്ടായ നാശനഷ്ടം 500 കോടിക്ക് മുകളിലാണെന്നാണ്് പൗൾട്രി ഫൗണ്ടേഷന്റെ കണക്ക്. പെരുന്നാൾ, വിവാഹം എന്നിവയുടെ സീസണായതോടെ കോഴിയിറച്ചിക്ക് ഡിമാന്റ് കൂടിയിട്ടുണ്ട്. ഇതും വിലവർധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ കോഴിഫാമുകൾ വ്യാപകമായി നല്ല രീതിയലിൽ ഉത്പാദനം നടത്തി തമിഴ്നാട് ലോബിക്ക് കനത്ത തിരിച്ചടി നൽകുന്നതിനിടെയാണ് പ്രളയം എല്ലാം കീഴ്മേൽ മറിച്ചത്. ഇപ്പോൾ വീണ്ടും തമിഴ്നാടിനെ കോഴിയിറച്ചിക്ക് വേണ്ടി…
Read Moreരണ്ടടിയോളം നീളം, ഒന്നര കിലോതൂക്കം! വടക്കഞ്ചേരി ടൗണിൽവിന്നും വെള്ള നിറത്തിലുള്ള പാന്പിനെ പിടികൂടി
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിനടുത്തു നിന്നും വെള്ള നിറത്തിലുള്ള പാന്പിനെ പിടികൂടി. പാന്പ് പിടുത്തത്തിൽ വിദഗ്ദ്ധനായ കാരയങ്കാട് മുഹമ്മദാലിയാണ് വെള്ള നിറത്തിലുള്ള ചേനതണ്ടൻ ഇനത്തിൽപ്പെട്ട പാന്പിനെ പിടികൂടിയത്. രണ്ടടിയോളം നീളം വരുന്ന പാന്പിന് ഒന്നര കിലോ തൂക്കമുണ്ട്. വെള്ള ഇനം പാന്പ് വളരെ അപൂർവ്വമായി മാത്രമെ നമ്മുടെ നാട്ടിൽ കാണാറുള്ളുവെന്ന് ഒരു പതിറ്റാണ്ടായി പാന്പ് പിടുത്ത രംഗത്തുള്ള മുഹമ്മദാലി പറഞ്ഞു. മുഹമ്മദാലിയുടെ പിതാവ് ബഷീർ അറിയപ്പെടുന്ന പാന്പ് പിടുത്തക്കാരനായിരുന്നു. പിതാവിന്റെ മരണശേഷമാണ് മുഹമ്മദാലിയും ഈ രംഗത്ത് സജീവമാകുന്നത്. അപകടകരമാം വിധം പാന്പിനെ എവിടെ കണ്ടാലും മുഹമ്മദാലിയെ വിളിച്ചാൽ മതി ചെറിയ ടവ്വലുമായെത്തി ഏത് വിഷ സർപ്പത്തേയും മുഹമ്മദാലി വരുതിയിലാക്കും. ഇതിനകം തന്നെ പതിനായിരത്തോളം പാന്പിനെയെങ്കിലും മുഹമ്മദാലി പിടിച്ചിട്ടുണ്ടാകുമെന്നാണ് കണക്ക്. പിടികൂടുന്ന വിഷ പാന്പുകളെ നെല്ലിയാന്പതി കാട്ടിൽ കൊണ്ടു വിടും. വിഷമില്ലാത്ത ചേരപോലെയുള്ള പാന്പുകളെ പുഴയോരങ്ങളിലോ മറ്റൊ വിടും. സ്ഥിരമായി…
Read Moreതൂക്കണാംകുരുവികൾ; അതിജീവനത്തിന്റെ കൂടൊരുക്കി പ്രകൃതിയുടെ നെയ്ത്തുകാർ
സി.അനിൽകുമാർ പാലക്കാട്: പ്രളയത്തിലും നെല്ലു സംഭരണത്തിലെ പാളിച്ചകളിലും തകർന്നടിഞ്ഞ പാലക്കാടൻ വയലേലകളിൽ ശേഷിക്കുന്നത് അതിജീവനത്തിന്റെ ഒരു വേറിട്ട കാഴ്ചമാത്രം. പ്രകൃതിയുടെ നെയ്്ത്തുകാരായ തൂക്കണാംകുരുവികളുടെ കൂട്ടവും കൂടുകളും. വയലേലകളിൽ അതിരിട്ട കരിന്പനക്കൂട്ടങ്ങളിലാണ് ആരെയും വിസ്മയിപ്പിക്കുന്ന തൂക്കണാംകുരുവികളുടെ കൂടുകളുള്ളത്. കേരളത്തെ പിടിച്ചുകുലുക്കിയ പെരുമഴയിലും സുരക്ഷിതത്വവും മനോഹാരിതയും ചാലിച്ച് ഇവയൊരുക്കിയ കൂടുകൾ ഇപ്പോഴും സജീവമാണ്. പെരുവെന്പ്, കൊടുവായൂർ, ആലത്തൂർ, വടക്കഞ്ചേരി മേഖലകളിൽ ഈ ചെറുപക്ഷികളുടെ നിറയെ കൂടുകൾ കാണാം.കൂടൊരുക്കാൻ മുറതെറ്റാതെ ഇത്തവണയും വയലുകളിലെത്തിയ ഇക്കൂട്ടർ സുരക്ഷിതമായി പ്രജനനം നിർവഹിച്ച് കുഞ്ഞുങ്ങളുമായി ഉല്ലസിക്കുകയാണ്. ചിലതെല്ലാം വയലൊഴിഞ്ഞുംതുടങ്ങി. നെൽകൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പക്ഷിയാണ് തൂക്കണാംകുരുവികൾ. ഞാറ് വളർന്നുതുടങ്ങുന്പോൾ ഇവ കൃഷിയിടത്തിലെത്തും. പനയോല കീറിയെടുത്ത നാരുകൾകൊണ്ട് വയൽക്കരയിലെ കരിന്പനകളിൽ കൂട് നെയ്തെടുക്കും. ആണ്‍കിളികളാണ് കൂടുപണി തുടങ്ങുക. പകുതിയാകുന്പോൾ പെണ്‍കിളികളും ഒപ്പം കൂടും. മുട്ടയിട്ട് അടയിരിക്കാനുള്ള -അറ- നെല്ലോലനാരുകൊണ്ട് നെയ്തുണ്ടാക്കുകയാണെന്നു പക്ഷിനിരീക്ഷകർ പറയുന്നു. കൂട് പൂർണമാകുന്നതിനു മുന്‍പുതന്നെ…
Read Moreബിജെപി ഭരണത്തിന് പ്രതിസന്ധി; പാലക്കാട് നഗരസഭയിൽ അവിശ്വാസവുമായി യുഡിഎഫ്
പാലക്കാട്: ബിജെപി ഭരിയ്ക്കുന്ന പാലക്കാട് നഗരസഭയിലെ ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനുമെതിരെ അവിശ്വാസം കൊണ്ടുവരാന്‍ യുഡിഎഫ് തീരുമാനം. അടുത്ത പ്രവൃത്തി ദിവസം നഗരകാര്യ വകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ക്ക് അവിശ്വാസ പ്രമേയം നല്‍കും. നേരത്തേ ഗരസഭയിലെ ബിജെപി സ്ഥിരം സമിതി അധ്യക്ഷന്മാര്ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസാക്കാന്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്തിരുന്നു. എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് ആരോഗ്യ സ്ഥിരം സമിതി മാത്രമാണ് ബിജെപിക്ക് നിലനിര്‍ത്താനായത്. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയിലെയും ഭരണം നിലവിലെ സാഹചര്യത്തില്‍ സിപിഎം പിന്തുണയോടെ അട്ടിമറിക്കാനാണ് യുഡിഎഫ് നീക്കം. 52 അംഗ കൗണ്‍സിലില്‍ 18 പേരുടെ പിന്തുണയോടെ മാത്രമേ അവിശ്വാസ പ്രമേയം നല്‍കാനാവൂ. നിലവില്‍ യുഡിഎഫിന് 18 അംഗങ്ങളുണ്ടെങ്കിലും ലീഗ് വിമതനായി മത്സരിച്ച് ജയിച്ച ഒരംഗത്തിന് നിലവില്‍ വോട്ടവകാശം ഇല്ല. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫിന് ഒപ്പം നില്ക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി അംഗത്തിന്റെ…
Read Moreപി.കെ.ശശി എംഎൽഎ വീണ്ടും പാർട്ടി വേദിയിൽ; ഒരു വിഭാഗം വിട്ടു നിന്നു ; ആരോപണ വിധേയൻ റിപ്പോർട്ടിംഗിന് യോഗ്യനല്ലെന്ന് ഒരു വിഭാഗം
ശ്രീകൃഷ്ണപുരം: സി.പി.എം ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റി റിപ്പോർട്ടിങ്ങിൽ പി.കെ ശശി എം.എൽ.എ പങ്കെടുത്തു. ഒന്നര മാസത്തെ ഇടവേളക്ക് ശേഷം രണ്ടാമത്തെ പാർട്ടി പരിപാടിയിലാണ് പി.കെ.ശശി പങ്കെടുക്കുന്നത്. ഡി.വൈ.എഫ്.ഐ വനിത നേതാവിന്റെ ലൈംഗിക ആരോപണ പരാതിക്ക് വിധേയനായ പി.കെ.ശശിയെ ഒൗദ്യോഗിക പരിപാടികളിൽ നിന്നും, പാർട്ടി പരിപാടികളിൽ നിന്നും വിലക്കിയിരുന്നു. സംഗീതശിൽപ്പം ഓഡിറ്റോറിയത്തിൽ നടന്ന ഏരിയ റിപ്പോർട്ടിംഗ് അവതരിപ്പിച്ചത് പി.കെ.ശശിയായിരുന്നു. പ്രളയവും,ശബരിമല വിഷയവും ഉൾപ്പെടെ ഉള്ള പാർട്ടി നിലപാടുകളാണ് റിപ്പോർട്ടിങ്ങിൽ ചർച്ച ചെയ്തത്.എന്നാൽ ഒരു വിഭാഗം ഏരിയ കമ്മിറ്റി അംഗങ്ങളും, പാർട്ടി മെന്പർമാരും റിപ്പോർട്ടിങ്ങിൽ നിന്നും വിട്ടു നിന്നു. ആരോപണ വിധേയനായ എം.എൽ.എ പാർട്ടി റിപ്പോർട്ടിങ് നടത്തുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് ഒരുവിഭാഗം. പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജയദേവൻ, വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീധരൻ മാസ്റ്റർ, മുൻ ഏരിയ സെക്രട്ടറി ഗംഗാധരൻ, ഏരിയ കമ്മിറ്റി അംഗവും, സഹകരണ ബാങ്ക്…
Read Moreവാളയാറിൽ അഞ്ചുകോടിയുടെ സ്വർണം പിടികൂടി; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ; എറണാകുളത്തേക്ക് കൊണ്ടുവന്നതാണ് സ്വർണമെന്ന് യുവാവ്
പാലക്കാട്: വാളയാർ ടോൾ പ്ലാസയ്ക്കു സമീപം നികുതി വെട്ടിച്ചു ബസിൽ കടത്തുകയായിരുന്ന 11 കിലോ സ്വർണം പിടികൂടി. പിടികൂടിയ സ്വർണത്തിനു വിപണിയിൽ അഞ്ചുകോടി രൂപ വിലമതിക്കും. സംഭവത്തിൽ രാജസ്ഥാനിലെ നഗൗർ നാവ സ്വദേശി മഹേന്ദ്രകുമാറിനെ (24) പാലക്കാട് എക്സൈസ് സംഘം അറസ്റ്റുചെയ്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ടോൾ പ്ലാസയ്ക്കു സമീപം വാഹനപരിശോധനയ്ക്കിടെ കർണാടകയിൽനിന്നും കേരളത്തിലേക്കുവരികയായിരുന്ന കർണാടക ട്രാൻസ്പോർട്ട് ബസിൽനിന്നാണ് സ്വർണവുമായി യുവാവിനെ പിടികൂടിയത്. കൃത്യമായ രേഖകളില്ലാതെയും നികുതി വെട്ടിച്ചുംകടത്തുകയായിരുന്ന സ്വർണം ബാഗിലാണ് ഒളിപ്പിച്ചിരുന്നത്. മൂന്നു വലിയ സ്വർണ ബിസ്കറ്റുകളായും 78 ചെറിയ സ്വർണബിസ്കറ്റുകളുമായാണ് സ്വർണം കടത്തിയത്. സ്വർണം എറണാകുളത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നു പിടിയിലായ മഹേന്ദ്രകുമാർ പറഞ്ഞു.തുടർനടപടികൾക്കായും നികുതി ഈടാക്കാനുമായി സ്വർണം സംസ്ഥാന നികുതിവകുപ്പിനു കൈമാറി.
Read Moreനാട്ടുകാർ കൈത്താങ്ങായിട്ടും വിനീഷിനു സ്പെയിനെന്ന സ്വപ്നം യാഥാർഥ്യമായില്ല
പുന്നംപറന്പ്: ഭിന്നശേഷിക്കാരനായ ദേശീയ കായികതാരം എം.ആർ. വിനീഷിനു സ്പെയിനെന്ന സ്വപ്നം സാക്ഷാത്കരിക്കാനായില്ല. കഴിഞ്ഞ മാസം സ്പെയിനിൽ നടന്ന സെറിബ്രൽ പാൾസി ബാധിച്ചവരുടെ ഷോട്ട്പുട്ടിൽ പങ്കെടുക്കാനാകാഞ്ഞതാണ് തെക്കുംകര വീരോലിപ്പാടം മധുപ്പിള്ളി വീട്ടിൽ രാമൻ -നളിനി ദന്പതികളുടെ മകനെ നിരാശനാക്കിയത്. കഴിഞ്ഞ കാലഘട്ടങ്ങളിൽ സംസ്ഥാന-ദേശീയ തലങ്ങളിൽ നിരവധി മെഡലുകൾ നേടിയ താരമാണ് വിനീഷ്. വോളിബോൾ, ഷോട്ട്പുട്ട്, ജാവലിൻത്രോ, ഓട്ടം, ക്രിക്കറ്റ് എന്നിവയിലാണ് വിനീഷ് സ്വർണം, വെള്ളി, വെങ്കലം എന്നീ മെഡലുകൾ നേടിയത്. മത്സരങ്ങൾക്കായി സ്പെയിനിലേക്ക് പോകാൻ രണ്ട ു ലക്ഷത്തോളം രൂപ കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെടുന്ന സമയത്തായിരുന്നു വിഷയം അനിൽ അക്കര എംഎൽഎയുടെ ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ എംഎൽഎയുടെ നേതൃത്വത്തിൽ തെക്കുംകര പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.ജെ. രാജു, മുൻ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ ജേക്കബ്, സ്ഥിരംസമിതി അധ്യക്ഷൻ ഇ.എൻ. ശശി എന്നിവർചേർന്ന് ആവശ്യത്തിനു ഫണ്ടു സ്വരൂപിച്ചെങ്കിലും സ്പെയിനിലേക്കുള്ള യാത്ര തടസപ്പെടുകയായിരുന്നു.…
Read Moreപൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണം കവർന്ന കേസിലെ പ്രതികൾക്ക് ആറുവർഷം തടവും പിഴയും
പാലക്കാട്: കടുക്കാംകുന്നം ആണ്ടിമഠം ദേവിനഗറിൽ കൃഷ്ണപ്രസാദ് നിവാസിൽ രാധാകൃഷ്ണന്റെ പൂട്ടിയിട്ട വീട്ടിൽനിന്നും പതിമൂന്ന് പവൻ സ്വർണവും മുപ്പതിനായിരം രൂപയും കവർന്നതിന് പ്രതികൾക്ക് ആറു വർഷത്തിന് കഠിനതടവിനും ആറായിരം രൂപ പിഴയും. കോയന്പത്തൂർ മേട്ടുപാളയം, ചടയൻ പഞ്ചായത്ത്, ആലംകൊന്പ് കരിമൊക്കെയിൽ ഷണ്മുഖൻ, വയനാട് ബത്തേരി താലൂക്ക് അന്പലവയൽ പുളക്കോട് കോളനിയിൽ വിജയൻ എന്ന കുട്ടി വിജയൻ എന്നിവരെയാണ് പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) അരവിന്ദ് ബി. എടയോടി ശിക്ഷിച്ചത്. നോർത്ത് പോലീസ് എസ്ഐ സുജിത്തും സംഘവും അന്വേഷണം നടത്തി കുറ്റപ്പത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പി.പ്രേംനാഥ് ഹാജരായി.
Read Moreഡിവൈഎഫ്ഐ നേതാക്കളെ വെട്ടിപരിക്കേൽപ്പിച്ച ഹിന്ദു ഐക്യവേദി നേതാവ് അറസ്റ്റിൽ
വടക്കഞ്ചേരി: വണ്ടാഴി മോസ്ക്കോ മുക്കിൽ സി പി എം ലോക്കൽ കമ്മിറ്റി ഓഫീസിൽ കയറി ഡിവൈഎഫ്ഐ നേതാക്കളെ വെട്ടി പരിക്കേല്പിച്ച കേസിൽ ഒളിവിലായിരുന്ന ഒരാളെ കൂടി മംഗലംഡാം പോലീസ് അറസ്റ്റ് ചെയ്തു. വണ്ടാഴി തെക്കെക്കാട് പ്രഭാകര(44)നെയാണ് എസ്.ഐ.അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ആലത്തൂർ ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 29 വരെ റിമാൻഡ് ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ ഓർഗനൈസിങ്ങ് സെക്രട്ടറിയാണ് പ്രഭാകരൻ. ഇയാൾ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പിടികൂടിയത്.കേസിൽ അഞ്ച് ബി ജെ പി, ആർ എസ് എസ് പ്രവർത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ എട്ട് പ്രതികളാണുള്ളത്. ഇനിയും രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാർച്ച് നാലിന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു ബൈക്കുകളിലെത്തിയ സംഘം സി പി എമ്മിന്റെ ഓഫീസ് ആക്രമിച്ചത്. കഴിഞ്ഞ…
Read More