വടക്കഞ്ചേരി: തെങ്ങുകളിലെ വെള്ളീച്ച രോഗം വ്യാപകമായതോടെ നാളികേര ഉല്പാദനത്തിൽ വൻ ഇടിവ്. തെങ്ങുകളുടെ ആരോഗ്യം ക്ഷയിക്കുന്നതിനൊപ്പമാണ് ഉൽപ്പാദനത്തിലും കുറവുണ്ടാകുന്നത്. തെങ്ങോലകൾക്ക് അടിയിലാണ് ഇവ കൂടുകെട്ടി കഴിയുന്നത്.ഇതിനാൽ മഴയോ വെയിലോ ഏൽക്കില്ല. തെങ്ങോലകളുടെ മുകൾ ഭാഗത്ത് കരിപ്പോലെ കറുത്ത നിറങ്ങളും ഉണ്ടാകുന്നതായി കർഷകർ പറയുന്നു. പൊടിപ്പോലെയുള്ള ഈ ഫംഗസുകൾ തോട്ടത്തിലെ വാഴ തുടങ്ങിയ ഇടവിള കളിലും നിറയും. ഓരോ പ്രദേശങ്ങളിലും വ്യത്യസ്തമായ രോഗലക്ഷണങ്ങളും രോഗങ്ങളുമാണ് കാണപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും ആയിരത്തിലേറെ അടി ഉയരമുള്ള പാലക്കുഴിയിൽ കാറ്റു വീഴ്ചക്ക് സമാനമായ രോഗവ്യാപനംമൂലം കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം രണ്ടായിരത്തോളം തെങ്ങുകൾ നശിച്ചിട്ടുണ്ടെന്നാണ് കണക്ക്. രോഗവ്യാപനത്തെക്കുറിച്ച് പഠിക്കാൻ കായംകുളത്തെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ നിന്നും കൃക്ഷി ശാസ്ത്രജ്ഞരുടെ പ്രത്യേകസംഘം കഴിഞ്ഞ മാസം പാലക്കുഴിയിൽ എത്തി പ്രാഥമിക പരിശോധന നടത്തിയെങ്കിലും രോഗകാരണം എന്താണെന്ന് വ്യക്തമായി ചുണ്ടിക്കാണിക്കാൻ അവർക്കായില്ല. എല്ലാ തോട്ടങ്ങളിലേയും മണ്ണ്…
Read MoreCategory: Palakkad
കുതിരാനിലെ കുഴികൾ; പോലീസ് വടിയെടുത്തു, ഏഴിനു പണികൾ തുടങ്ങുമെന്ന് ദേശീയപാത അഥോറിറ്റി
സ്വന്തം ലേഖകൻ തൃശൂർ: പാലക്കാട്-തൃശൂർ ദേശീയപാതയിലെ കുഴികൾ ഉടനേ അടയ്ക്കുമെന്ന് ദേശീയപാത അഥോറിറ്റി സിറ്റി പോലീസ് കമ്മീഷണർക്ക് ഉറപ്പുനൽകി. 4.35 കോടി രൂപ അടങ്കലുള്ള ടെൻഡർ സെപ്റ്റംബർ 18 ന് അംഗീകരിക്കും. ഒക്ടോബർ ഏഴിനു പണി തുടങ്ങും. സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്ര വിളിച്ചുകൂട്ടിയ ഹൈവേ മാനേജ്മെന്റ് കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. തകർന്ന റോഡിലെ ഗതാഗത കുരുക്കിനും, വാഹനാപകടങ്ങൾക്കും കാരണമായ ദേശീയപാതയിലെ മരണക്കുഴികളുടെ അറ്റകുറ്റപ്പണിയാണ് യുദ്ധകാല അടിസ്ഥാനത്തിൽ ചെയ്തുതീർക്കുക. നിലവിലെ കരാറുകാരായ കെഎംസി കണ്സ്ട്രക്ഷൻസ് കന്പനി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. റോഡിലെ കുഴികൾ അടയ്ക്കാനുള്ള പണി ഏറ്റെടുക്കുന്നതിനു കെഎംസിക്ക് താത്പര്യമില്ലാത്തപക്ഷം ദേശീയപാത അഥോറിറ്റി നേരിട്ട് ഇടപെടും. ടെൻഡർ അംഗീകരിച്ചാൽ 15 ദിവസത്തിനകം ടാറിംഗ് ആരംഭിക്കുമെന്നു ദേശീയപാത അതോറിറ്റി അറിയിച്ചു. പൊതുജനങ്ങൾക്കു ബുദ്ധിമുട്ടായ മണ്ണുത്തി- മുളയം പ്രദേശങ്ങളിലെ രൂക്ഷമായ പൊടിശല്യം തടയാൻ നടപടിയെടുക്കണം. മുന്പ് കിണറുകൾ ഉണ്ടായിരുന്ന സ്ഥലങ്ങളാണ്…
Read Moreഭൂമി പിളർന്നത് പരിശോധിക്കാൻ ശാസ്ത്രസംഘം എത്താത്തത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു
മംഗലംഡാം: ഉപ്പുമണ്ണിൽ ഭൂമി പിളർന്നുനില്ക്കുന്നതിന്റെ അപായസ്ഥിതി പരിശോധിക്കാൻ ശാസ്ത്രസംഘം എത്താൻ വൈകുന്നത് സമീപത്തെ താമസക്കാരെയും പ്രദേശവാസികളെയും ബുദ്ധിമുട്ടിലാക്കുന്നു. സംഭവമുണ്ടായി ഒരുമാസമായിട്ടും സ്ഥലം പരിശോധിക്കാൻ സംഘം എത്തിയിട്ടില്ല. അപകടസാധ്യത ചൂണ്ടിക്കാട്ടി ഇതിലൂടെ ബസ് സർവീസ് ഉൾപ്പെടെയുള്ള വാഹനഗതാഗതം നിരോധിച്ചതാണ് പ്രദേശവാസികൾക്ക് ദുരിതമാകുന്നത്. ഒറ്റപ്പെട്ടു കിടക്കുന്ന ഇവിടത്തുകാർക്ക് ഇപ്പോൾ ബസ് വരുന്ന സ്ഥലത്തെത്താൻ മൂന്നും നാലും കിലോമീറ്റർ നടക്കേണ്ട സ്ഥിതിയാണ്. വിദ്യാർഥികളാണ് ഏറെ കഷ്ടപ്പെടുന്നത്. തിരുവനന്തപുരത്തുനിന്നുള്ള നാഷണൽ സെന്റർ ഫോർ എർത്ത് സ്റ്റഡീസിൽനിന്നുള്ള ശാസ്ത്രസംഘമാണ് സ്ഥലം പരിശോധിച്ച് ഭൂമി വിള്ളലിന്റെ അനന്തരഫലങ്ങളും സുരക്ഷാ സംവിധാനങ്ങളും നിർദേശിക്കേണ്ടത്.എന്നാൽ എംഎൽഎയും മന്ത്രിയും എംപിയുമൊക്കെ ഇടപെട്ടിട്ടും സംഘം എത്തുന്നതിനു നടപടിയായിട്ടില്ല. ശാസ്ത്രജ്ഞരുടെ കുറവും പരിശോധന ഉപകരണങ്ങളുടെ ദൗർലഭ്യവുമാണ് സംഘമെത്താൻ വൈകുന്നതെന്നാണ് റവന്യൂ അധികൃതർ പറയുന്നത്.ഇത്തരത്തിൽ ഭൂമിക്കു വിള്ളലുണ്ടായ ഇടുക്കി, വയനാട് ജില്ലകളിൽ ഒട്ടേറെ പ്രദേശങ്ങളുള്ളതിനാൽ ശാസ്ത്രസംഘം മറ്റു ജില്ലകളിലാണ്. മന്ത്രി കൂടി ഇടപെട്ടിട്ടുള്ളതിനാൽ വൈകാതെ…
Read Moreഒടുവിൽ ഗുരുവായുരപ്പന്റെ കടാക്ഷം; ഭാഗവത സപ്താഹയജ്ഞാചാര്യൻ ഇനി ഗുരുവായൂർ മേൽശാന്തി
ആനക്കര : ഭഗവത സപ്താഹയജ്ഞാചാര്യൻ കലിയത്തു മന പരമേശ്വരൻ നന്പൂതിരിയ്ക്ക് ഒടുവിൽ ഗുരുവായുരപ്പന്റെ കടാക്ഷം. ഗുരുവായുരപ്പനെ മതിവരുവോളം കാണാമെന്ന ആഗ്രഹം മാത്രമല്ല ഭഗവാനെ പൂജിക്കാനുള്ള ഭാഗ്യം കൂടിയാണ് ലഭിച്ചിരിക്കുകയാണ്. ഗുരുവായൂർ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെടുക എന്നത് ഒട്ടും യാദൃശ്ചികമായിരുന്നില്ല.18 വർഷത്തെ നീണ്ട കാത്തിരിപ്പിന്റെ സ്വാഭാവിക പരിണാമം മാത്രമായിരുന്നു അത്.വേദഭൂമിയായ തൃത്താലയിൽ നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ വടക്കേ വാവനൂരിലാണ് കലിയത്തുമന സ്ഥിതി ചെയ്യുന്നത്. ശുകപുരം നന്പൂതിരിഗ്രാമത്തിന്റെ ഭാഗമായ ഇവിടെ കലിയാത്തു ബ്രഹ്മദത്തൻ നന്പൂതിരിയുടെയും,പാർവതി അന്തർജ്ജനത്തിന്റെയും മകനായി 1965 ൽ ജനനം.നാഗലശ്ശേരി സ്കൂളിലും,വട്ടേനാട് ഹൈസ്കൂളിലും,പട്ടാന്പി നീലകണ്ഠ സംസ്കൃത കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പേരൂർ ദാമോദരൻ നന്പൂതിരി, തീയ്യന്നൂർ കൃഷ്ണൻ നന്പൂതിരി എന്നിവരിൽ നിന്നും ഗുരുകുല സന്പ്രദായത്തിൽ പൂജാദി കർമങ്ങൾ അഭ്യസിച്ചു.പെരുന്പള്ളി കേശവൻ നന്പൂതിരിയിൽ നിന്നുമാണ് ഭാഗവതം അഭ്യസിക്കുന്നത്. കാൽ നൂറ്റാണ്ടു കാലമായി സപ്താഹ രംഗത്ത് നിറസാന്നിധ്യമാണ് ഇദ്ദേഹം. കേരളത്തിനകത്തും…
Read Moreപറന്പിക്കുളം അണക്കെട്ട് ഷട്ടറിനരികേ ജലചോർച്ച; താഴ് വാരത്തു താമസിക്കുന്നവർ ഭീതിയിൽ
മുതലമട: പറന്പിക്കുളം അണക്കെട്ട് ഷട്ടറിനു വടക്കുഭാഗത്ത് സംരക്ഷണഭിത്തിയിൽ ജലച്ചോർച്ച രൂപംകൊണ്ടതോടെ കുരിയാർകുറ്റി ഉൾപ്പെടെയുള്ള താഴ് വാരപ്രദേശങ്ങളിൽ കഴിയുന്നവർ ഭീതിയിൽ. ആറുമാസംമുന്പ് നേരിയ തോതിലായിരുന്നു വെള്ളം ഇറങ്ങിയിരുന്നത്. എന്നാൽ ചോർച്ചയുടെ അളവ് കൂടിവരുന്നത് ആശങ്കാജനകമായതിനാൽ സംരക്ഷണഭിത്തിയുടെ നിലവിലെ സ്ഥിതി വകുപ്പ് അധികൃതർ പഠനം നടത്തി റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവും ശക്തമാണ്.പറന്പിക്കുളം ഷട്ടർതുറന്ന് ജലവിതരണം നടത്തുന്പോൾ ചാലക്കുടിവരെയുള്ള സ്ഥലങ്ങളിൽ പലഭാഗത്തും പുഴയുടെ ഇരുകരകളിലും താമസക്കാരുണ്ട്. ഇക്കഴിഞ്ഞ 15നാണ് പറന്പിക്കുളത്ത് അതിവർഷംമൂലം ഷട്ടർതുറന്ന് പുഴയിലേക്ക് വെള്ളംവിട്ടത്. ഇതേസമയത്തു തന്നെ തൂണക്കടവ് അണക്കെട്ടിൽനിന്നും പുഴയിലേക്ക് വെള്ളം വിട്ടിരുന്നു. ഇതുമൂലമാണ് കുരിയാർകുറ്റി കോളനി പൂർണമായി വെള്ളത്തിൽ മുങ്ങിയത്. കോളനിനിവാസിയായ ഉണ്ണികൃഷ്ണൻ രാത്രി രണ്ടിന് ഉണർന്ന് അവസരോചിതമായി എഴുപതോളംപേരെ ഉയർന്ന കുന്നിനുമുകളിൽ കയറ്റിയതാണ് വൻദുരന്തം വഴിമാറ്റിയത്. വെള്ളം കയറിയതിനെ തുടർന്നു 21 വീടുകളിലും വെള്ളം കയറി ഗൃഹോപകരണങ്ങൾ ഒലിച്ചുപോയി. കൂടാതെ രണ്ടു വീടുകളുടെ ചുമരിടിഞ്ഞും നാശമുണ്ടായി.…
Read Moreപ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് സുസ്ഥിരമായ വാസസ്ഥലം എന്നത് വെല്ലുവിളിയായി കേരള സർക്കാർ ഏറ്റെടുത്തെന്ന് കാനം രാജേന്ദ്രൻ
പഴയന്നൂർ: പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് സുസ്ഥിരമായ വാസസ്ഥലം എന്നത് വെല്ലുവിളിയായി കേരള സർക്കാർ ഏറ്റെടുത്തെന്നും, ഇതിൽ മതവും, രാഷ്ട്രീയവും നോക്കാതെ ഒറ്റ മനസോടെ മുന്നോട്ടുപോകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ ചേലക്കര ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയന്നൂർ പുഞ്ചപ്പാടത്ത് പണികഴിപ്പിച്ചുകൊടുത്ത വീടിന്റെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിനു ഗുണം ചെയ്താൽ മാത്രമേ പാർട്ടിക്കു മുൻതൂക്കം ലഭിക്കുകയുള്ളൂ. സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞ പ്രകാരം ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടും എന്ന പദ്ധതിക്ക് രൂപം നൽകിക്കഴിഞ്ഞു. കേന്ദ്രസർക്കാർ നമുക്ക് പരിമിതമായ സഹായമേ നൽകുന്നുള്ളൂ. ഒറ്റ മനസുമായി നീങ്ങിയതിനാൽ പ്രളയത്തിൽ കൂടുതൽ മരണം സംഭവിക്കാതിരുന്നത്. ഈ നില തുടർന്നാൽ നവ കേരളം സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അധ്യക്ഷത വഹിച്ചു. തൃശൂർ എംപി ജയദേവൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ നേതാക്കളായ ബാലചന്ദ്രൻ, സോമൻ എന്നിവരും ഏരിയാ…
Read Moreമാലിന്യം തടയണയിലേക്ക് ഒഴുകുന്നു; കുടിവെള്ളം മലിനമാകുന്നു; കാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടണമെന്ന് നാട്ടുകാർ
കൊഴിഞ്ഞാന്പാറ: മേനോൻപാറ പുഴപ്പാലത്തിൽ നിക്ഷേപിക്കുന്ന മാലിന്യം തടയണയിൽ ഒഴുകിയെത്തുന്നതിനാൽ കുടിവെള്ളത്തിനായി ശേഖരിച്ച വെള്ളം മലിനമാകുന്നതായി പരാതി. ഇറച്ചിമാലിന്യം, പ്ലാസ്റ്റിക് കവറുകൾ, വ്യാപാര സ്ഥാപനങ്ങളിലെ അവശിഷ്ടങ്ങൾ എന്നിവ രാത്രികാലത്ത് പുഴപ്പാലത്തിലാണ് നിക്ഷേപിക്കുന്നത്. പാലത്തിന്റെ പടിഞ്ഞാറുവശത്തെ റോഡിന്റെ സംരക്ഷണഭിത്തിയുടെ ഭാഗത്താണ് വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നത്. തൃശൂർ-കോയന്പത്തൂർ പ്രധാനപാതയിലുള്ള പുഴപ്പാലത്തിലാണ് മാലിന്യംമൂലം ദുർഗന്ധം ശക്തമാകുന്നത്. വാഹനയാത്രക്കാർക്കുപോലും മൂക്കുപൊത്തിവേണം ഇതുവഴി കടന്നുപോകാൻ. മാലിന്യം നിക്ഷേിക്കുന്നത് ശിക്ഷാർഹമാണെന്നു പഞ്ചായത്ത് അധികൃതർ സ്ഥാപിച്ച മുന്നറിയിപ്പുബോർഡ് ഇപ്പോൾ കാണാനില്ല. അറവുമാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ റോഡിനു കുറുകേ ഓടുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാർക്കു തെന്നിമറിഞ്ഞ് പരിക്കേല്ക്കുന്നതും പതിവു കാഴ്ചയാണ്. വർഷങ്ങൾക്കുശേഷമാണ് പുഴപാലം തടയണയിൽ വെള്ളം നിറഞ്ഞിരിക്കുന്നത്. വേനൽ ശക്തമായാൽ തടയണ വെള്ളമാണ് കുടിവെള്ളത്തിനു ഉപയോഗിക്കുന്നത്. എത്രയുംവേഗം പുഴപ്പാലത്തിൽ സോളാർലാന്പും കാമറയും സ്ഥാപിച്ച് മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreഅനധികൃതമായി ക്രഷർ യൂണിറ്റുകൾ പ്രവർത്തിക്കുന്നതിനെതിരേ നടപടിയെടുത്തില്ല; മുതലമട ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ രാജിവച്ചു
കൊല്ലങ്കോട്: മുതലമട ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ്.കൃഷ്ണകുമാർ രാജിവച്ചു. പഞ്ചായത്ത് പ്രദേശങ്ങളിൽ അനധികൃതമായി ക്രഷർ യൂണിറ്റുകൾ പ്രവർത്തിക്കുന്നതിനെതിരേ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് രാജി. പരിസ്ഥിതി ലോലപ്രദേശങ്ങളിൽവരെ വൻകിട ക്വാറികൾക്ക് പ്രവർത്തിക്കാൻ ഇടതുപക്ഷ ഭരണസമിതി സഹായം നല്കുന്നതായി കൃഷ്ണകുമാർ ആരോപിച്ചു.2015-ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുതലമട പത്താംവാർഡിൽനിന്നും സ്വതന്ത്രനായി മത്സരിച്ചാണ് കൃഷ്ണകുമാർ വിജയിച്ചത്. മുൻഭരണസമിതിയുടെ കാലത്ത് മൂച്ചൻകുണ്ട് ക്വാറിയുടെ പ്രവർത്തനത്തിനെതിരേ കൃഷ്ണകുമാർ ശക്തമായി പ്രതികരിച്ചിരുന്നു. സിപിഎം ഭരണസമിതിയിൽ പ്രസിഡന്റ് ബേബി സുധയ്ക്കുള്ള പിന്തുണയും കൃഷ്ണകുമാർ പിൻവലിച്ചു. നിലവിൽ സിപിഎമ്മിന് ഒന്പത്, സിപിഐ-ഒന്ന്, കോണ്ഗ്രസ്-അഞ്ച്, ബിജെപി-നാല് എന്നിങ്ങനെയാണ് കക്ഷിനില. ഇതോടെ ഭരണപക്ഷത്തിന്റെ കക്ഷിനില പത്തായി ചുരുങ്ങി. കൃഷ്ണകുമാറിനെ ഇടതുമുന്നണിയിൽ തന്നെ നിലനിർത്താൻ അണിയറയിൽ ശ്രമം തുടങ്ങിയതായും സൂചനയുണ്ട്. എന്നാൽ കോടതിവിധിയിലൂടെയാണ് ക്വാറികൾ പ്രവർത്തിക്കുന്നതെന്ന് ഭരണകക്ഷിനേതാക്കൾ വിശദീകരണവുമായി രംഗത്തെത്തി. ഇടതുമുന്നണി ഭരണസമിതിക്കെതിരേ അവിശ്വാസം കൊണ്ടുവരുന്ന കാര്യവും…
Read Moreഇരുകൈകളും ഇല്ലാത്ത പ്രണവ് കാലുകൾ കൊണ്ട് വരച്ച് ചിത്രങ്ങളുടെ പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക് നൽകി
പാലക്കാട്: ജന്മനാ ഇരുകൈകളും ഇല്ലാത്ത പ്രണവ് എന്ന ബികോം വിദ്യാർത്ഥി കാലുകൾ ഉപയോഗിച്ച് വരച്ച ചിത്രങ്ങൾ വിറ്റു കിട്ടിയ 5000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനയായി മന്ത്രി എ.കെ.ബാലന് കൈമാറി. ഗവണ്മെന്റ് ചിറ്റൂർ കോളജിൽ മൂന്നാംവർഷ വിദ്യാർത്ഥിയാണ് പ്രണവ്. ഇതിനു പുറമെ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്, ആലത്തൂർ ഗ്രാമപഞ്ചായത്ത്, കാവശേരി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽനിന്ന് 10 ലക്ഷം രൂപയും മേലാർക്കോട് ഗ്രാമപഞ്ചായത്ത് അഞ്ചുലക്ഷം രൂപയും സംഭാവനയായി നല്കി. കെ.പി.കേശവമേനോൻ സ്്മാരകട്രസ്റ്റ് ഒരുലക്ഷവും അത്തിപ്പൊറ്റയിൽ നിന്നുളള കാളന്പത്ത് വിജയൻ എന്ന വ്യക്തി 1,25000 രൂപയും സേവ്യർ കിഴക്കഞ്ചേരി ഒരുലക്ഷം രൂപയും സംഭാവനയായി നല്കി.
Read Moreപ്രളയത്തെ അതിജീവിച്ച റബർ തോട്ടത്തിലെ നെൽകൃഷി കൊയ്ത്തിന് പാകമായി
വടക്കഞ്ചേരി: പ്രളയത്തെ അതിജീവിച്ച കണ്ണാടൻ വിൽസന്റെ റബർ തോട്ടത്തിലെ നെൽകൃഷി കൊയ്ത്തിന് പാകമായി.ഏറ്റവും മികച്ച വിളവാണ് പരീഷണകൃഷിയിൽ കൃഷി വകുപ്പും വിൽസനും കുടുംബവും പ്രതീക്ഷിക്കുന്നത്. കിഴക്കഞ്ചേരി പട്ടേം പാടത്താണ് സംസ്ഥാനത്ത് തന്നെ ആദ്യമായി റബർ റീ പ്ലാന്റ് ചെയ്ത തോട്ടത്തിൽ നെൽകൃഷി ചെയ്ത് വലിയ വിജയമാകുന്നത്. ഇതിനാൽ തന്നെ കൃഷി വകുപ്പും കൊയ്ത്ത് ഉത്സവമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.കൃഷി ഓഫീസർ റോഷ്ണിയുടെ നേതൃത്വത്തിൽ കൃഷി വകുപ്പുക്കാർ ഏത് സമയവും ഇവിടെയുണ്ട്.ഐശ്വര്യ എന്ന 110 ദിവസം മൂപ്പുള്ള നെൽ ഇനമാണ് കൃഷി ചെയ്തിട്ടുള്ളത്. വിൽസന്റെ വീടിനു പുറകിലെ കുന്നിൻ ചെരിവായ ഒന്നര ഏക്കർ റബർ തോട്ടത്തിലാണ് നെൽകൃഷി. സാധാരണ റബർ റീ പ്ലാന്റ് ചെയ്താൽ തൈകൾ വളർന്നു വരുന്നതുവരെ വാഴ, പൈനാപ്പിൾ എന്നീ വിളകളാണ് കൃഷി ചെയ്യുക. അതും റബർ തൈകൾക്കിടക്കാകും കൃഷി. റബറിന്റെ ഫ്ളാറ്റ്ഫോമിൽ ഇതിന് മുന്പു് മറ്റെവിടെയെങ്കിലും നെൽകൃഷി…
Read More