വാളയാർ: പതിനാറു വയസുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സംഘടിച്ചെത്തിയ നാട്ടുകാർ, മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതു തടഞ്ഞതോടെ പ്രദേശത്ത് നേരിയ സംഘർഷമുണ്ടായിരുന്നു. കോഴിപ്പാറ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയും കനാൽപ്പിരിവ് ഉപ്പുക്കുഴിയിൽ പരേതനായ രാജേന്ദ്രന്റെ മകളുമായ സുരഭിയാണ് മരിച്ചത്. വാളയാർ എസ്ഐ പി.എം. ലിബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ബന്ധുക്കളും നാട്ടുകാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഏറെനേരം കഴിഞ്ഞ് മൃതദേഹം താഴെയിറക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ദുരൂഹത അന്വേഷിക്കാമെന്നു പോലീസ് ഉറപ്പുനൽകിയിരുന്നു. മരണവിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ചിലർ പൊലീസെത്തും മുന്‍പേ മൃതദേഹം താഴെയിറക്കാൻ ശ്രമിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വാളയാർ എസ്ഐ പി.എം. ലിബി അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടായാലേ…
Read MoreCategory: Palakkad
കോച്ച് ഫാക്ടറി വിഷയത്തിൽ എംപി ഇച്ഛാശക്തി കാണിക്കണമെന്ന് ഡിസിസി ഉപാധ്യക്ഷൻ സുമേഷ് അച്ച്യുതൻ
പാലക്കാട്: കഞ്ചിക്കോട് ആസ്ഥാനമായുള്ള കോച്ച് ഫാക്ടറി യാഥാർഥ്യമാക്കുന്നതിന് ബെമൽ സംസ്ഥാന സർക്കാർ -റയിൽവേ സംയുക്ത സംരഭമെന്ന എംബി. രാജേഷ് എംപിയുടെ തിരിച്ചറിവിന് നന്ദിയെന്ന് ഡിസിസി ഉപാധ്യക്ഷൻ സുമേഷ് അച്ച്യുതൻ അറിയിച്ചു. 2017 ജൂലായ് 14ന് ഇതേ ആവശ്യം ഉന്നയിച്ച് പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർക്ക് താൻ നൽകിയ കത്തിന്റെ കോപ്പി വിവിധ വാർത്താമാധ്യമങ്ങളിൽ വന്നിരുന്നു. ആദ്യം അവഗണിക്കുകയും പിന്നെ കുറ്റംപറയുകയും ചെയ്ത എംപി കാര്യങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞു. ഈ ആവശ്യം അന്നുതന്നെ എംപി കേന്ദ്രസർക്കാരിൽ ഉന്നയിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഒരു സാന്പത്തിക വർഷം നഷ്ടമാകില്ലായിരുന്നു. നിവേദനം നൽകുന്നതിനുമപ്പുറം നാടിന്റെ ആവശ്യത്തിനായി ബെമൽ,സംസ്ഥാന സർക്കാർ, റയിൽവേ കൂട്ടായ സംരംഭമായി കോച്ച് ഫാക്ടറി യാഥാർഥ്യമാക്കാൻ എംപി ശ്രമിക്കണം.
Read Moreമേനോൻപാറ പുഴപ്പാലത്തിൽ മാലിന്യം തള്ളുന്നവർക്കെതിരേ നടപടി വേണമെന്ന് യാത്രക്കാർ
കൊഴിഞ്ഞാന്പാറ: മേനോൻപാറ പുഴപ്പാലത്ത് മാലിന്യനിക്ഷേപം വർ ധിച്ചു വരുന്നതിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തം. പൊതു സ്ഥലങ്ങളിൽ മാലിന്യ നിക്ഷേപം ശിക്ഷാർഹമാണെന്ന് പഞ്ചായത്തധികൃതർ മുന്നറിയിപ്പു നൽകാറുണ്ടെങ്കിലും ഇതു സംബന്ധമായി നാട്ടുകാർ പരാതി അറിയിച്ചാലും നടപടി ഉണ്ടാവുന്നില്ലെന്നും ആരോപണമുണ്ട്. മേനോൻപാറ പാലത്തിന്റെ പടിഞ്ഞാറെ അറ്റം എൽ ആകൃതിയിലുള്ള വളവു റോഡിലാണ് പ്ലാസ്റ്റിക്ക് ഉൾപ്പെടെ മാലിന്യം കുമിഞ്ഞു കുടുന്നത്. വാഹനയാത്രക്കാരും പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണ മാലിന്യങ്ങളും പാലത്തിനു സമീപമാണ് ഇടുന്നത്. ഈ സ്ഥലത്ത് തെരുവിളക്കുകളില്ലാത്തതും മാലിന്യ നിക്ഷേപി ക്കുന്നവർക്ക് സൗകര്യമായിരിക്കുകയാണ്. പാലത്തിനു സമീപം സോളാർ ലാന്പുകൾ സ്ഥാപിക്കുകയും രാത്രികാലത്ത് പോലീസ് പെട്രോളിംഗ്് ഏർപ്പെടുത്തണമെന്നതും ജനകീയാവശ്യ മായിരിക്കുകയാണ്.
Read Moreസിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച ; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് എം ബിരാജേഷ് എംപി
പാലക്കാട്: ചോദ്യപേപ്പർ ചോർന്നതിനാൽ സിബിഎസ്ഇ പരീക്ഷ മാറ്റിവച്ചതു മൂലം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എം.ബി.രാജേഷ്.എംപി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർക്ക് കത്തയച്ചു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഇന്ത്യയൊട്ടാകെയും വിദേശത്തെയും പരീക്ഷകൾ മാറ്റി വച്ചതോടെ അവധിക്കാല യാത്രകൾ തീരുമാനിച്ചിരുന്നവർക്ക് യാത്ര മാറ്റി വക്കേണ്ടി വന്നതു മൂലമുണ്ടായ സാന്പത്തിക നഷ്ടവും സമയ നഷ്ടവും ഏറെയാണ്. മുൻകൂട്ടി ബുക്ക് ചെയ്ത ട്രെയിൻ-വിമാന ടിക്കറ്റുകൾ റദ്ദ് ചെയ്യുന്പോഴുണ്ടാവുന്ന നഷ്ടവും പുതുതായി ടിക്കറ്റുകൾ ലഭിക്കാനുള്ള ബുദ്ധിമുട്ടുകളും പരിഗണിച്ച് ഉചിതമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണമെന്നും എംപി കത്തിലൂടെ ആവശ്യപ്പെട്ടു.
Read Moreസരസ് മേളയിൽ പാഴ് വസ്തുക്കളിൽ കരവിരുത് തീർത്ത് ഭാസ്കരൻ ; പക്ഷികൾ, പൂക്കൾ, പാമ്പ്, തോണികൾ എന്നിങ്ങനെ നീളുന്നു കാലാസൃഷ്ടികൾ
പട്ടാന്പി: പാഴ് വസ്തുക്കൾക്കൊണ്ട് നിർമിച്ച കരകൗശല വസ്തുക്കളുമായാണ് തൃശ്ശൂർ ആന്പല്ലൂർ സ്വദേശി ടി.എസ്. ഭാസ്കരൻ സരസ് മേളയ്ക്ക് എത്തിയിരിക്കുന്നത്. വിവിധങ്ങളായ പക്ഷികൾ, പൂക്കൾ, പാന്പ്, തോണികൾ അങ്ങനെ പോകുന്നു ഭാസ്ക്കരൻ പാഴ് വസ്തുക്കളിൽ തീർത്ത കലാ സൃഷ്ടികൾ. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ, പേപ്പർ, ചിരട്ട എന്നിവയിൽ കഴിഞ്ഞ രണ്ട് വർഷം ഭാസ്കരൻ നടത്തിയ പരീക്ഷണങ്ങളാണ് മനോഹരങ്ങളായ ശില്പങ്ങളായി സ്റ്റാളിലുള്ളത്. പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാണ് പക്ഷികളെ നിർമിക്കുന്നത്. എക്സ് റേ ഫിലിം ഉപയോഗിച്ച് പക്ഷികൾക്ക് ചിറകും വാലും തയാറാക്കുന്നു. മരപ്പൊടി ഫെവിക്കോൾ എന്നിവ ചേർത്തുള്ള മിശ്രിതം ഉപയോഗിച്ചാണ് പക്ഷികളുടെ രൂപം സൃഷ്ടിക്കുന്നത്. ചിരട്ടയിൽ നിർമിച്ച പൂവൻകോഴി, പേപ്പർ ഉപയോഗിച്ച് നിർമിച്ച പെരുന്പാന്പ്, ഐസ് ക്രീം കപ്പ് ഉപയോഗിച്ച് നിർമിച്ച ഫ്ളവർ വേസ്, കുപ്പിയിൽ നിർമിച്ച കെട്ടുവള്ളം എന്നിവ ഭാസ്കരന്റെ കഴിവ് വിളിച്ചോതുന്നു. പ്ലാസ്റ്റിക് കുപ്പിയുടെ നിറവും ആകൃതിയും…
Read Moreവടക്കഞ്ചേരിയിൽ ബിജെപി പ്രവർത്തകനു വെട്ടേറ്റു ; പാലക്കാട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ
വടക്കഞ്ചേരി (പാലക്കാട്): പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ ബിജെപി നേതാവിനെ വീട്ടുമുറ്റത്തുവച്ച് വെട്ടി പരിക്കേൽപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണന്പ്ര, പുതുക്കോട് പഞ്ചായത്തുകളിൽ ഇന്നു ബിജെപി ഹർത്താൽ നടത്തുകയാണ്.ബിജെപി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും കളവപ്പാടം ഷീബ നിവാസിൽ ബാലകൃഷ്ണന്റെ മകനുമായ ഷിബു(38)വിനാണ് വെട്ടേറ്റത്. വലതുകൈയ്ക്കും വലതുകാലിനും ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.30നാണ് സംഭവം നടന്നത്. സമീപത്തെ മാര്യാപ്പാടത്തുനിന്നും വീട്ടിലേക്കു നടന്നുവന്നിരുന്ന ഷിബുവിനെ വീട്ടുമുറ്റത്തുവച്ചാണ് ഒന്‍പതോളം പേരടങ്ങുന്ന സംഘം ആക്രമിച്ചതെന്നു മംഗലം ഡാം പോലീസ് പറഞ്ഞു. സംഭവത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞമാസം നാലിന് വണ്ടാഴി മോസ്കോ മുക്കിൽ സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി ഓഫീസിൽ കയറി രണ്ടു ഡിവൈഎഫ്ഐ നേതാക്കളെ വെട്ടിപരിക്കേൽപ്പിച്ച സംഭവമുണ്ടായിരുന്നു. ഈ കേസിൽ അഞ്ച് ബിജെപി -ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റുചെയ്തിരുന്നു. ഇതിന്റെ…
Read Moreകെഎസ്ആര്‍ടിസി ഡ്രൈവറെ യുവാവ് ബസിൽ കയറി ക്രൂരമായി മർദിച്ചു; വാഹനത്തെ മറികടക്കുന്നതു സംബന്ധിച്ചുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്
പാലക്കാട്: പാലക്കാട് മുണ്ടൂരിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ യുവാവ് ക്രൂരമായി ആക്രമിച്ചു. പാലക്കാട്ടുനിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവർ അബൂബക്കറിനാണു മർദ്ദനമേറ്റത്. ഒലവക്കോടിനു സമീപം പന്നിയം പാടത്തുവച്ചായിരുന്നു സംഭവം. വിവാഹ സംഘത്തിന്റെ വാഹനത്തെ മറികടക്കുന്നതു സംബന്ധിച്ചുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണു റിപ്പോർട്ട്. ഡ്രൈവർ സീറ്റിൽ കയറിയ അക്രമി പ്രായംചെന്ന ഡ്രൈവറെ തുടർച്ചയായി മർദിക്കുകയായിരുന്നു. യാത്രക്കാർ നോക്കിനിൽക്കേയായിരുന്നു മർദനം. പരിക്കേറ്റ ഡ്രൈവർ അബൂബക്കർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreതൊഴിൽ നിഷേധം; വാടാനപ്പള്ളി റേഞ്ചിലേക്ക് കൊണ്ടുവരുന്ന കള്ള് ഒന്നുമുതൽ തടയുമെന്ന് വിവിധ തൊഴിലാളി സംഘടനകൾ
തൃപ്രയാർ: പാലക്കാട്ടുനിന്ന് വാടാനപ്പള്ളി റേഞ്ചിലേക്കു കൊണ്ട് വരുന്ന കള്ള് ഏപ്രിൽ ഒന്നു മുതൽ തടയുമെന്ന് ഐ എൻടിയുസി, എഐടിയുസി, ബിഎംഎസ് സംയുക്ത യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വാടാനപ്പള്ളി റേഞ്ചിലെ കരാറുകാരുടെ തൊഴിൽ നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. മുരിയാംതോടുള്ള കരാറുകാരന്റെ ഓഫിസിന് മുന്നിൽ രാവിലെ 8.30ന് തടയും. പാലക്കാട് നിന്ന് ആയിരത്തോളം ലിറ്റർ കള്ളാണ് വാടാനപ്പള്ളി റേഞ്ചിൽ വില്ക്കാൻ കൊണ്ടുവരുന്നത്. മൊത്തം 54 ഷാപ്പുകളിൽ തുറന്ന് പ്രവർത്തിക്കുന്ന 52 ഷാപ്പുകളിൽ ഇപ്പോൾ 200 ചെത്ത് തൊഴിലാളികളാണുള്ളത്- ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സംയുക്ത യൂണിയൻ ഭാരവാഹികളായ് വി.ആർ.വിജയൻ, എ.ബി.സജീവൻ, വി.കെ.ജയപ്രകാശൻ, കെ.വി.ശിവരാമൻ എന്നിവർ പങ്കെടുത്തു.
Read Moreസഹപാഠിയോടൊപ്പം ഡാം കാണാനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; സംഭവത്തിൽ മൂന്ന് പേർ പിടിയിൽ
കൊല്ലങ്കോട്: മീങ്കര അണക്കെട്ടിൽ മെഡിക്കൽ വിദ്യാർഥികളെ മർദിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മണംതോട് വെള്ളിയങ്കിരിയുടെ മകൻ ജയകുമാർ (25), കന്നിമാരി വിജയനഗർ കോളനി രാമസ്വാമിയുടെ മകൻ കണ്ണൻ (42) ഗോവിന്ദാപുരം ആട്ടയാന്പതി മണിയുടെ മകൻ മനോജ് എന്നിവരാണ് പിടിയിലായത്. പാലക്കാട് ഡിവൈഎസ്പി വിജയകുമാർ, കൊല്ലങ്കോട് സിഐ കെ.പി ബെന്നി, എസ്.ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മെഡിക്കൽ കോളജ് വിദ്യാർഥിയും സഹപാഠിയായ വിദ്യാർഥിനിയും ചൊവ്വാഴ്ച മീങ്കര അണക്കെട്ടിൽ ആളൊഴിഞ്ഞ സ്ഥലത്ത് സംസാരിച്ചിരിക്കുകയായിരുന്നു. ഈ സമയത്ത് ഇവരുടെ സമീപത്ത് മദ്യപിച്ച് ഇരിക്കുകയായിരുന്ന മൂന്നു പ്രതികൾ വിദ്യാർഥിയെ മർദിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് വിദ്യാർഥികൾ ഓടി അടുത്തവീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. വീട്ടുകാരാണ് പോലീസിനെ അറിയിച്ചത്. ഇന്നലെ ഉച്ചയോടെയാണ് പ്രതികളെ പോലീസ്…
Read Moreആയക്കാട് പ്രീമെട്രിക് ഹോസ്റ്റൽ കെട്ടിടത്തിനു ഭീഷണിയായി വൻ തേക്കുമരങ്ങൾ ; പരാതി നൽകിയിട്ടും നടപടിയില്ല
വടക്കഞ്ചേരി: ആയക്കാട് പ്രീമെട്രിക് ഹോസ്റ്റൽ കെട്ടിടത്തിനു ഭീഷണിയായി വൻതേക്കുമരങ്ങൾ. 150 ഇഞ്ചുവരെ വണ്ണമുള്ള വലിയ തേക്കുമരങ്ങളാണ് കാറ്റടിക്കുന്പോൾ കെട്ടിടത്തിന്റെ ചുമരിൽതട്ടി കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കു കേടുപാടുണ്ടാക്കുന്നത്.ഹോസ്റ്റൽ കെട്ടിടത്തിനു ചുറ്റുമുണ്ട് ഇത്തരം വലിയ തേക്കുമരങ്ങൾ. ഉണങ്ങിയ കൊന്പുകൾ കെട്ടിടത്തിൽ പൊട്ടിവീണു ഷീറ്റും പൊളിയുന്നതു പതിവാണ്. കെട്ടിടത്തിനു ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്നു പറയുന്നു. ഹോസ്റ്റൽ കെട്ടിടം പണിയുന്പോൾ മുറിച്ചിട്ട മരത്തടികൾ പതിനൊന്നു വർഷമായിട്ടുംസ്ഥലത്തുതന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിന്റെ കുറെഭാഗങ്ങൾ ചിതൽപിടിച്ച് നശിച്ചു. പ്രായാധിക്യവും വളർച്ചമുരടിച്ചതുമായ തേക്കുമരങ്ങൾ മുറിച്ചുമാറ്റി കെട്ടിടത്തിനു ഭീഷണിയാകാത്ത മറ്റു വൃക്ഷതൈകൾ വച്ചുപിടിപ്പിക്കണമെന്നാണ് ആവശ്യം. വേനൽമാസങ്ങളിൽ തേക്കിൽ പ്രത്യേക പുഴുക്കൾ നിറയുന്നത് ഹോസ്റ്റലിലെ കുട്ടികൾക്കു ആരോഗ്യപ്രശ്നവും ഉണ്ടാക്കുന്നു.പുഴുക്കൾ അടുക്കളയിലും ഭക്ഷണസാധനങ്ങളിലും നിറയുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
Read More