വി.​ടി​യു​ടെ ഓർമയിൽ പാലക്കാട് സാം​സ്കാ​രി​ക സ​മു​ച്ച​യം; നി​ർ​മാ​ണോ​ദ്ഘാ​ട​നം 24ന് 

പാ​ല​ക്കാ​ട്: ന​ന്പൂ​തി​രിസ​മു​ദാ​യ​ത്തി​ലെ ജാ​തി​ചി​ന്ത​ക​ൾ​ക്കും യാ​ഥാ​സ്ഥി​തി​ക നി​ല​പാ​ടു​ക​ൾ​ക്കു​മെ​തി​രെ ആ​ഞ്ഞ​ടി​ച്ച സാ​മൂ​ഹി​ക വി​മ​ർ​ശ​ക​നും ന​വോ​ത്ഥാ​ന നാ​യ​ക​നു​മാ​യ വി.​ടി.​ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ ഓ​ർ​മ​യ്ക്കു പാ​ല​ക്കാ​ട് സാം​സ്കാ​രി​ക സ​മു​ച്ച​യം ഉ​യ​രു​ന്നു.

“അ​ടു​ക്ക​ള​യി​ൽ​നി​ന്നും അ​ര​ങ്ങ​ത്തേ​ക്ക്’ എ​ന്ന വി​പ്ല​വ നാ​ട​കം പി​റ​ന്നു​വീ​ണ തൂ​ലി​ക​യു​ടെ ഉ​ട​മ​യെ പു​തുത​ല​മു​റ​യ്ക്കു പ​രി​ച​യ​പ്പെ​ടു​ത്താ​ൻ 56.48 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് സാം​സ്കാ​രി​ക വ​കു​പ്പ് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലു​തും ആ​ദ്യ​ത്തേ​തു​മാ​യ സാം​സ്കാ​രി​ക സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്.

നി​ർ​മാ​ണോ​ദ്ഘാ​ട​നം 24നു വൈ​കു​ന്നേ​രം 5.30ന് ​ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ൽ മ​ന്ത്രി എ.​കെ.​ബാ​ല​ൻ നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ 1000 ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ജ​ല​വി​ഭ​വ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​വും. എം.​ബി.​രാ​ജേ​ഷ് എം​പി പങ്കെടുക്കും.

സേ​ലം – ക​ന്യാ​കു​മാ​രി ദേ​ശീ​യ​പാ​ത​യോ​ടു ചേ​ർ​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​ത്തെ അ​ഞ്ച​ര​യേ​ക്ക​ർ സ്ഥ​ല​ത്താ​ണ് എ​ൻ​ട്ര​ൻ​സ് ബ്ലോ​ക്ക്, എ​ക്സി​ബി​ഷ​ൻ ബ്ലോ​ക്ക്, പെ​ർ​ഫോ​മ​ൻ​സ് ബ്ലോ​ക്ക്, ഓ​പ്പ​ണ്‍ എ​യ​ർ തി​യ​റ്റ​ർ സൗ​ക​ര്യ​ങ്ങ​ളോ​ടെ 1,10,750 സ്ക്വ​യ​ർ ഫീ​റ്റി​ൽ സാം​സ്കാ​രി​ക സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്.

12,500 സ്ക്വ​യ​ർഫീ​റ്റ് വലിപ്പ​ത്തി​ൽ വി​വ​രാ​ന്വേ​ഷ​ണ കേ​ന്ദ്രം, മെ​മ്മോ​റി​യ​ൽ ഹാ​ൾ, ലൈ​ബ്ര​റി, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് എ​ൻ​ട്ര​ൻ​സ് ബ്ലോ​ക്ക് നി​ർ​മി​ക്കു​ന്ന​ത്. എ​ക്സി​ബി​ഷ​ൻ ബ്ലോ​ക്കി​ൽ എ​ക്സി​ബി​ഷ​ൻ സ്പേ​സ​സ്, ആ​ർ​ട്ട് ഗാ​ല​റി, ശി​ല്പക​ലാമ​ണ്ഡ​പം, ഫോ​ക്‌ലോർ സെ​ന്‍റ​ർ, സോ​വ​നീ​ർ ഷോ​പ്സ് എ​ന്നി​വ ഒ​രു​ക്കും.

ഓ​ഡി​റ്റോ​റി​യം, ഓ​ഡി​യോ വി​ഷ്വ​ൽ തി​യ​റ്റ​ർ, ബ്ലാ​ക്ക് ബോ​ക്സ് തീ​യ​റ്റ​ർ, സെ​മി​നാ​ർ ഹാ​ൾ, മി​ക്സിം​ഗ് ലാ​ബ്, വ​ർ​ക്ക്ഷോ​പ്പ് സ്പെ​യ്സ്, ക്ലാ​സ് മു​റി​ക​ൾ, റി​ഹേ​ഴ്സ​ൽ ക്യാ​ന്പു​ക​ൾ എ​ന്നീ സൗ​ക​ര്യ​ങ്ങ​ളാ​ണ് പെ​ർ​ഫോ​മ​ൻ​സ് ബ്ലോ​ക്കി​ലു​ള്ള​ത്. 1000 ഇ​രി​പ്പി​ട​ങ്ങ​ളോ​ടു​കൂ​ടി​യ ഓ​പ്പ​ണ്‍ എ​യ​ർ തി​യ​റ്റ​റും സ​മു​ച്ച​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കും.

Related posts