ആരു പറഞ്ഞാലും മാറില്ല..! കലോത്‌സവം കാണാനെത്തിയ വി​ദ്യാ​ർ​ഥി​ക്ക് പോലീസിന്‍റെ മർദനം; പരിക്കേറ്റ കുട്ടിയെ അറസ്റ്റു ചെയ്തു സ്റ്റേഷനിൽ കൊണ്ടുപോയി;  വിദ്യാർഥിക്ക് തോളെല്ലിന്ന് പരിക്ക്

ചി​റ്റൂ​ർ: ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം കാ​ണാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ ചി​റ്റൂ​ർ പോ​ലീ​സ് ലാ​ത്തി​കൊ​ണ്ട് അ​ടി​ച്ച​താ​യി പ​രാ​തി. ക​ഞ്ചി​ക്കോ​ട് ഹ​രി​ശ്രീ മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി അ​ബ്ബാ​സി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. മ​ർ​ദ​ന​ത്തി​ൽ തോ​ളി​നും കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ബ്ബാ​സ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നു സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​യ വി​ദ്യാ​ർ​ഥി​യെ പി​ന്നീ​ട് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രെ​ത്തി​യാ​ണ് മോ​ചി​പ്പി​ച്ച​ത്. പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ അ​ബ്ബാ​സി​ന്‍റെ പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ലി​നും കേ​ടു​പ​റ്റി.

വി​ദ്യാ​ർ​ഥി​ക​ളു​മാ​യി അ​ബ്ബാ​സ് വ​ഴ​ക്കി​ടു​ക​യും ബ​സി​നു​നേ​രെ ക​ല്ലെ​റി​ഞ്ഞെ​ന്നു​മാ​ണ് പോ​ലീ​സ് ന​ല്കു​ന്ന വി​ശ​ദീ​ക​ര​ണം. ചി​റ്റൂ​ർ വി​ക്ടോ​റി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് യു​പി സ്കൂ​ളും മ​ത്സ​ര​വേ​ദി​യാ​ണ്.

Related posts