തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ല; മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു; സന്ധ്യയായാൽ റോഡിലൂടെ സഞ്ചരിക്കാനാ വാത്ത അവസ്ഥയെന്ന് നാട്ടുകാർ

കൊ​ല്ല​ങ്കോ​ട്: കാ​ച്ചാം​കു​റു​ശ്ശി ജം​ഗ്ഷ നി​ൽ മാ​സ​ങ്ങ​ളാ​യും തെ​രു​വു​വി​ള​ക്കു ക​ൾ ക​ത്താ​തി​ൽ നാ​ട്ടു​കാ​ർ മെ​ഴു​കു​തി രി ​ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു. പ​യ്യ​ലു​ർ പ​ന​ങ്ങാ​ട്ടി​രി പ്ര​ധാ​ന പാ​ത​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​മാ​ണ് കാ​ച്ചാം​കു​റു​ശ്ശി. കൊ​ല്ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സോ​ഡി​യം വേ​പ്പ​ർ ലാ ​ന്പ് ത​ക​രാ​റി​ലാ​യി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടു.

ദൂ​രെ​ദി​ക്കി​ൽ നി​ന്നും ബ​സ്സി​റ​ങ്ങു​ന്ന​വ​ർ ഇ​രു​ട്ടി​ല​ക​പ്പെ​ടു​ന്ന​തു ഭീ​തി ഉ​ള​വാ ക്കു​ന്നു​ണ്ട്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ സ്റ്റാ ​ൻ​ഡി​ൽ ഓ​ട്ടോ നി​ർ​ത്താ​ൻ ക​ഴി​യാ​താ യി​രി​ക്കു​ക​യാ​ണ്. സോ​ഡി​യം ലാ​ന്പ് പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​മീ​പ​വാ​സി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു ന​ൽ​കി​യ നി​വേ​ദ​ന​വും ഫ​ലം ക​ണ്ടി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ണ്ണി​ക്ക​ണ്ണ​ൻ, ധ​നേ​ഷ്, പ്ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഴു​കു തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധ സ​മ​രം ന​ടത്തി​യ​ത്. പ​രി​ഹാരം ​ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ റാ​ന്ത​ൽ വി​ള​ക്കു ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും മു​ന്ന​റി​യ​പ്പ് ന​ൽ​കി​.

Related posts