വടക്കഞ്ചേരി: വിവിധ ചിത്രകലാവഴികളിലൂടെ വിസ്മയചിത്രങ്ങൾ ഒരുക്കി വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂളിലെ ചിത്രകലാധ്യാപകനായ സജീവ് ചന്ദ്രൻ. അധികമാരും കടന്നുചെല്ലാത്ത രചനാ ലോകത്തേക്കുള്ള യാത്രകളാണ് കൂടുതലും. ചിത്രക്കൂട്ടുകളിലെല്ലാം നിറഞ്ഞു നിൽക്കുന്നത് ചിത്ര മോഹികളെ ത്രസിപ്പിക്കുന്ന വരവൈഭവങ്ങൾ. ഒന്ന് മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമായ ചിത്രങ്ങൾ. അഴകാർന്ന ചിത്രമികവുകൾക്കെല്ലാം പിന്നിൽ ആഴമേറിയ നിരീക്ഷണവും നിരന്തരമായ പരിശീലനവുമുണ്ടെന്നു ഒറ്റനോട്ടത്തിൽതന്നെ കാണാനാകും. അത്രയും പെർഫെക്്ഷനിലാണ് ചിത്രസംയോജനം.സീനറികൾ, ഛായാചിത്രങ്ങൾ, പക്ഷികൾ, മൃഗങ്ങൾ തുടങ്ങി ഓരോ വർക്കുകളും ഒന്നിനൊന്നു മെച്ചം. തനതു ഗോത്രവിഭാഗത്തിന്റെ പാട്ടുപാടി അയ്യപ്പനും കോശിയും സിനിമയിലൂടെ ദേശീയ പുരസ്കാരം നേടിയ അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ ചിത്രം ഓയിൽ പെയിന്റിംഗിൽ ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ ശ്രദ്ധേയമായത്. അട്ടപ്പാടിയിൽ അവരുടെ വീട്ടിൽപോയി ചിത്രംകൈമാറിപ്പോൾ നഞ്ചിയമ്മക്കുണ്ടായ സന്തോഷവും സ്നേഹവും പറഞ്ഞറിയിക്കാനാകില്ലെന്നു സജീവ് പറയുന്നു. സ്കൂളിലെ കുട്ടികൾ, സെക്യുരിറ്റി ദേവൻ, ചുമടെടുക്കുന്നവർ തുടങ്ങി സജീവിന്റെ കൺമുന്നിൽപ്പെടുന്നവരൊക്കെ പലപ്പോഴായി ചിത്രങ്ങളായി മാറിയിട്ടുണ്ട്. തത്സമയം ചിത്രംവരച്ച്…
Read MoreCategory: Palakkad
പന്നിയങ്കര ടോൾപ്ലാസയിൽ “സൗജന്യപാസി’ന്റെ മറവിൽ അനധികൃത ടോൾപിരിവ്
വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളിൽനിന്നും അനധികൃത പിരിവ് നടത്തുന്നതായി പരാതി. സൗജന്യ പ്രവേശന യാത്രയ്ക്കുള്ള പാസിന്റെ മറവിലാണ് ഈ കൊള്ള. മൂന്നുമാസം കൂടുമ്പോൾ സൗജന്യ പ്രവേശനത്തിനുള്ള പാസ് പുതുക്കണമെന്നാണു കരാർകമ്പനിതന്നെ ഏകപക്ഷീയമായി തീരുമാനിച്ചിട്ടുള്ളത്.ഇതിനായി ഫോണിൽ സന്ദേശം വരുമെന്നാണ് കമ്പനി പറയുന്നത്.എന്നാൽ ഭൂരിഭാഗം പേരുടെ ഫോണിലേക്കും കമ്പനി സന്ദേശം അയക്കുന്നില്ല. ടോൾപ്ലാസ കടന്നു പോകുമ്പോൾ വാഹനത്തിലെ ഫാസ്ടാഗ് വഴി പണം നഷ്ടപ്പെടുകയും ചെയ്യും. പരാതിപ്പെട്ടാൽ പാസ് പുതുക്കേണ്ട കാലാവധി കഴിഞ്ഞതാണ് പ്രശ്നമെന്നും ഫാസ്ടാഗ് വഴി നഷ്ടപ്പെട്ട പണം തിരിച്ചു നൽകാൻ സംവിധാനമില്ലെന്ന മറുപടിയാണ് ടോൾ ഓഫീസിൽ നിന്നും ലഭിക്കുന്നതെന്നു യാത്രികർ പറയുന്നു. ഓരോ വാഹനത്തിൽനിന്നും ഇത്തരത്തിൽ രണ്ടോമൂന്നോ തവണ അനധികൃതമായി പണം വസൂലാക്കി കൊള്ളയടിക്കുകയാണ് കമ്പനി. സൗജന്യ പ്രവേശനപാസ് കൃത്യതയില്ലാതെ തോന്നും മട്ടിലാക്കുന്നതു വഴി വലിയൊരു തുക സമാഹരിക്കുന്നതിനൊപ്പം കൂടുതൽപേരെ സൗജന്യ പാസിൽ നിന്നും ഒഴിവാക്കാനുമാകുമെന്ന കണക്കുകൂട്ടലാണ് കരാർ…
Read Moreഇടതുപക്ഷം അധികാരത്തിൽ ഇരുന്നപ്പോഴെല്ലാം എക്സൈസിൽ അടിമുടി അഴിമതിയെന്ന് രമേശ് ചെന്നിത്തല
പാലക്കാട്: മാർക്സിസ്റ്റ് പാർട്ടി എക്സൈസ് വകുപ്പ് ഭരിക്കുമ്പോഴെല്ലാം അവർക്കതു അഴിമതിയുടെ സ്രോതസായിരുന്നുവെന്ന് മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ – ഐഎൻടിയുസി സംസ്ഥാന സമ്മേളനം മുനിസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബെവ്കോ ആപ്പിന്റെ അഴിമതിയിലാണ് ആദ്യം തുടങ്ങിയത്. യുഡിഎഫിന്റെ ശക്തമായ എതിർപ്പിനെതുടർന്നാണ് അതു നടപ്പാക്കാതെ പോയത്. ഒന്നാം പിണറായിസർക്കാർ രണ്ടു ഡിസ്റ്റിലറിയും അഞ്ച് ബ്രൂവറിയും തുടങ്ങാനാണ് പിന്നീട് നീക്കംനടത്തിയത്. അതും പ്രതിഷേധത്തെതുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. രണ്ടാം പിണറായിസർക്കാരിന്റെ കാലത്താണ് എലപ്പുള്ളിയിൽ മദ്യ കുത്തക കമ്പനിയായ ഒയാസീസിനു അനുമതി നൽകിയത്. യുഡിഎഫ് ഉൾപ്പെടെ വൻ പ്രതിഷേധം ഉയർത്തിയേനെ തുടർന്ന് അതും ഇപ്പോൾ വേണ്ടെന്നുവയ്ക്കുകയായിരുന്നു. ആഗോള കുത്തകയായ മദ്യക്കമ്പനിയെ പാലക്കാട്ട് ഒരു കാരണവശാലും കാലുകുത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനു വൻ സാമ്പത്തിക നേട്ടമുണ്ടാക്കികൊടുക്കുന്ന ബെവ്കോയിലെ തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാരിന്റെ തെറ്റായ നയവും കോർപറേഷന്റെ…
Read Moreതെരുവു വിളക്കുകളില്ല; കാട്ടാനകളുടെ വിളയാട്ടം ഭയന്ന് നാട്ടുകാർ; സംരക്ഷണം വേണമെന്ന ആവശ്യം ശക്തം
കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ മലയോര മേഖലയിൽ തെരുവ് വിളക്കുകളില്ലാത്തതിനാൽ കാട്ടാനകളുടെ വിളയാട്ടം ഭയന്ന് പുറത്തിറങ്ങാനാകാതെ നാട്ടുകാർ. മേലേപ്പയ്യാനി ഭാഗത്താണ് വീടുകൾക്കു സമീപത്തുകൂടെ രാത്രി കാട്ടാനകൾ ഇറങ്ങിനടക്കുന്നത്. കഴിഞ്ഞദിവസം മേലേപയ്യാനി ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി കൃഷികൾ നശിപ്പിച്ചത് വെളുപ്പിനെയായിരുന്നു. റബർ ടാപ്പിംഗിനായി വീട്ടിനു പുറത്തിറങ്ങിയ തൊഴിലാളി ശബ്ദം കേട്ട് ടോർച്ചടിച്ചു നോക്കിയപ്പോഴാണ് വൈദ്യുതികാലിനു സമീപം കാട്ടാന നിൽക്കുന്നത് കണ്ടത്. സമീപത്ത് മറ്റ് രണ്ടു കാട്ടാനകളും കൂടി ഉണ്ടായിരുന്നു. വടക്കന്റെകാടു മുതൽ കരിമലവരെയുള്ള മലയോരമേഖലയിൽ പലഭാഗത്തും തെരുവ് വിളക്കുകൾ ഇല്ല. മുമ്പ് സ്ഥാപിച്ച പല വിളക്കുകളും കേടുവന്ന് കത്തുന്നുമില്ല. പരിചരണം ഇല്ലാത്തതാണ് തെരുവ് വിളക്കുകൾ കേടുവരാൻ കാരണം. കാട്ടാനകൾ സ്ഥിരമായി ഈ മേഖലയിൽ ഇറങ്ങുന്നതുകാരണം കർഷകരും സ്കൂൾ കുട്ടികളുമടക്കമുള്ളവർ പേടിച്ചാണ് പുറത്തിറങ്ങുന്നത്. രാത്രിയിൽ മാത്രം ഇറങ്ങിയിരുന്ന കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങൾ പകലും കൃഷിഭൂമിയിൽ ഇറങ്ങുന്നതും പതിവാണ്. കേടുവന്ന് കത്താത്ത തെരുവ് വിളക്കുകൾ…
Read Moreമുസ്ലിംസഹോദരങ്ങൾക്കൊപ്പം നോമ്പെടുത്ത് വണ്ടാഴി ഗ്രാമപഞ്ചായത്ത് മെംബർ പ്രമോദ് തണ്ടലോട്
വടക്കഞ്ചേരി: വിഭജനത്തിന്റെയും അന്യമതവിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കാൻ പല കോണുകളിൽനിന്നും ശ്രമങ്ങളുണ്ടാകുമ്പോൾ സ്നേഹത്തിന്റെയും ഒത്തുചേരലിന്റെയും മാതൃകയാവുകയാണ് വണ്ടാഴി പഞ്ചായത്ത് മെംബർ പ്രമോദ് തണ്ടലോട്. പഞ്ചായത്തിലെ ചെമ്പോട് വാർഡ് മെംബറും യൂത്ത് കോൺഗ്രസ് നേതാവുമാണ് പ്രമോദ്. മുസ്ലിം സഹോദരങ്ങൾക്കൊപ്പം വ്രതമെടുക്കുന്ന പ്രമോദ് പുലർച്ചെ വീട്ടിൽനിന്നും ഭക്ഷണംകഴിച്ച് നോമ്പു തുടങ്ങും. വൈകുന്നേരം മഗരിബ് ബാങ്ക് വിളിക്കുമ്പോൾ പാലമൊക്ക് നിസ്കാരപള്ളിയിൽ വിശ്വാസികൾക്കൊപ്പമിരുന്നാണ് നോമ്പുതുറ.രാഷ്ട്രീയത്തിനപ്പുറം മനുഷ്യർക്കിടയിലെ മതിൽക്കെട്ടുകൾ പൊളിച്ചെഴുതാൻ ഇത്തരം കൂട്ടായ്മകൾ വേണമെന്നു പ്രമോദ് പറയുന്നു.
Read Moreഅന്യമാവുന്ന കൃഷി; ഞവര കൊയ്ത്ത് ഉത്സവമാക്കി കോളജ് വിദ്യാർഥികളും യുവാക്കളും
നെന്മാറ: മണ്ണിന്റെ ഗുണവും, ചെളിയുടെ ഗന്ധവും അടുത്തറിഞ്ഞ് ഞവര നെല്ലിന്റെ കൊയ്ത്ത് ഉത്സവമാക്കി യുവാക്കൾ. കൊയ്ത്തുപാട്ടും കറ്റകെട്ടലുമായി നാടിന്റെ ഉത്സവമായി കൊയ്ത്തുത്സവം മാറി. നെന്മാറ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിന്റെ നേതൃത്വത്തിൽ അയിലൂർ കൃഷിഭവന്റെയും കൊല്ലം ഡോൺ ബോസ്കോ കോളജ് സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെയും സഹകരണത്തോടെ അയിലൂർ തലവെട്ടാംപാറ തോണിപ്പാടം പാടശേഖര സമിതിയിലെ ജൈവ കർഷകൻ ആർ. സജിത്തിന്റെ ഞവര നെൽപ്പാടത്തായിരുന്നു കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. ജൈവരീതിയിൽ ഞവര നെൽകൃഷി കേരളത്തിൽ അപൂർവമായാണ് ചെയ്യുന്നത്. ഔഷധ മൂല്യമുള്ള ഞവര നെൽകൃഷിയുടെ മൂല്യം യുവതലുറയ്ക്കു പരിചയപ്പെടുത്തുകയും, പാടത്തും ചെളിയിലും ഇറങ്ങി കൃഷിപ്പണി ചെയ്യുന്നവരുടെ യഥാർഥ ജീവിതം അടുത്തറിയുന്നതിനുമായാണ് കൊയ്ത്തുത്സവം ലക്ഷ്യമിട്ടത്. അന്യമാവുന്ന കൃഷിയെ യുവാക്കൾക്ക് പരിചയപ്പെടുത്തുന്ന പരിപാടിയുടെ ഉദ്ഘാടനം അയിലൂർ കൃഷി ഓഫീസർ മാനസ നിർവഹിച്ചു.ചടങ്ങിൽ സാമൂഹ്യ പ്രവർത്തന വിഭാഗം അസിസ്റ്റന്റ് പ്രഫസർ ജോമൽ പോൾ…
Read Moreആനക്കരയിൽ മുള്ളൻപന്നികളുടെ വിളയാട്ടം; ആക്രമണത്തിൽ തെരുവുനായകൾക്കു ഗുരുതര പരിക്ക് ഭയത്തോടെ നാട്ടുകാർ
ആനക്കര: തെരുവുനായ്ക്കളെ ആക്രമിച്ചു മുള്ളൻപന്നികൾ. സ്കൈലാബ് വില്ല റോഡിലാണ് മുള്ളന്പന്നിക്കൂട്ടങ്ങള് തെരുവുനായക്കളെ ആക്രമിച്ച നിലയിൽ കണ്ടെത്തിയത്. മുള്ളൻപന്നികളുടെ കൂര്ത്തമുള്ളുകള് നെറ്റിയിലും വായയിലും മറ്റും തറച്ചു പുറത്തേക്കുതള്ളിയ നിലയിലാണ് രണ്ടിലേറെ തെരുവുനായകള് നടക്കുന്നത്. ഒരു നായയുടെ വായയിലൂടെ മുള്ളുതറച്ച് പുറത്തേക്കുവന്ന നിലയിലാണ്. വേദന സഹിക്കാനാകാതെ ഓടിനടക്കുകയാണ് നായകൾ. വില്ലറോഡ് ഭാഗങ്ങളില് പന്നിയെക്കാളുംകൂടുതല് വലിയ മുള്ളന്പന്നികളാണുള്ളത്. ഇവ കൂട്ടമായിട്ടാണ് കഴിഞ്ഞദിവസം ആറോളം വരുന്ന തെരുവുനായകളെ ആക്രമിച്ചത്.
Read Moreപ്രതിഷേധം ഫലംകണ്ടു; കടുവയെ പിടികൂടാൻ ഓടംതോട്ടിലും കെണിക്കൂട് സ്ഥാപിച്ചു; ഇരയായി ജൂലി എന്ന വളർത്തുപട്ടി
മംഗലംഡാം: പ്രതിഷേധവും കളക്ടറുടെ ഇടപെടലുകളുമായി ഓടംതോട്ടിൽ കറങ്ങുന്ന കടുവയെ പിടികൂടാൻ കെണിക്കൂട് സ്ഥാപിച്ചു. ഓടംതോട് ചടച്ചിക്കുന്നിൽ ചിറക്കൽ ജോസിന്റെ റബർതോട്ടത്തിലെ വഴിയിലാണ് ഇന്നലെ ഉച്ചയ്ക്ക് കൂട് സ്ഥാപിച്ചത്. കൂടിന്റെ മറ്റൊരു അറയിൽ നായയാണ് ഇരയായി കഴിയുന്നത്. മരച്ചില്ലകൾ കൊണ്ടുമൂടി പൊന്തക്കാടിന്റെ പ്രതീതി ജനിപ്പിക്കും വിധമാണ് കൂട് വച്ചിട്ടുള്ളത്. കൂടിനടുത്ത് റബർമരത്തിൽ നിരീക്ഷണ കാമറയും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്ത് മെംബർമാരായ ഷാജു പുളിക്കൻ, എ. ഷെറീഫ്, നെന്മാറ ഡിഎഫ്ഒ പി. പ്രവീൺ, ആലത്തൂർ റേഞ്ച് ഓഫീസർ സുബൈർ, മംഗലംഡാം ഡെപ്യുട്ടി റേഞ്ച് ഓഫീസർ മുഹമ്മദ് ഹാഷിം എന്നിവരുടെ നേതൃത്വത്തിൽ സെക്്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം.കെ. കരീം, രഞ്ജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി. വിനീത്, എസ്. സജിത, പി.കെ. മഞ്ജു എന്നിവർ ചേർന്നാണ് കൂട് സ്ഥാപിച്ചത്. കടുവയുടെ കാൽപ്പാടുകൾ കണ്ട സ്ഥലമാണ് ചടച്ചിക്കുന്ന്. വനത്തിനടുത്തെ ചെറിയ കുന്ന് പ്രദേശമാണിത്. തിരുവനന്തപുരത്തുള്ള…
Read Moreജില്ലയിൽ അക്ഷയ ഇ-കേന്ദ്രങ്ങളുടെ എണ്ണം വലിയ തോതിൽ കുറവ്; സഞ്ചരിക്കേണ്ടി വരുന്നത് കിലോമീറ്ററുകൾ
വടക്കഞ്ചേരി: വലിയ ജില്ലയായ പാലക്കാട്ട് ജനസംഖ്യാനുപാതികമായി അക്ഷയ ഇ- കേന്ദ്രങ്ങൾ ഇല്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. നിലവിൽ ജില്ലയിൽ 271 അക്ഷയ ഇ- കേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ജില്ലയുടെ വിസ്തൃതിയും ജനസംഖ്യയും പരിഗണിക്കുമ്പോൾ ഇത് ആവശ്യമായതിന്റെ പകുതി പോലും വരുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം മുപ്പത് ലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലയിൽ സർക്കാർ മാനദണ്ഡപ്രകാരം 2500 മുതൽ മൂവായിരം വരെ കുടുംബങ്ങൾക്ക് ഒരു അക്ഷയ ഇ- കേന്ദ്രം വേണമെന്നതാണ്. ഈ കണക്കുവച്ച് പരിശോധിച്ചാൽ ജില്ലയിൽ കുറഞ്ഞത് 800 മുതൽ 1000 വരെ കേന്ദ്രങ്ങൾ വേണം. എന്നാൽ മാത്രമെ സേവനങ്ങൾ സുഗമമായി നടപ്പിലാക്കാൻ സാധിക്കു. നിലവിലെ സാഹചര്യത്തിൽ പല കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഗ്രാമീണ മേഖലകൾ അധികമുള്ള പാലക്കാട്ട് ഉൾനാടൻ പ്രദേശങ്ങളിൽ വസിക്കുന്നവർക്ക് ഏറെ കിലോമീറ്ററുകൾ യാത്ര ചെയ്ത് വേണം അടുത്തുള്ള അക്ഷയ ഇ- കേന്ദ്രത്തിലെത്താൻ. മുനിസിപ്പാലിറ്റികളിൽ ഒന്നര കിലോമീറ്ററും…
Read Moreആശുപത്രിയിലേക്കുള്ള ഇടുങ്ങിയ റോഡിനിരുവശവും അനധികൃതപാർക്കിംഗ്; ഗതാഗതക്കുരുക്ക് രൂക്ഷം; നടപടി വേണമെന്ന ആവശ്യം ശക്തം
പാലക്കാട്: ജില്ലാ ആശുപത്രിയുടെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലേക്കുള്ള ഇടുങ്ങിയ റോഡിനിരുവശവും അനധികൃത വാഹനപാർക്കിംഗ് മൂലം ഗതാഗതകുരുക്ക് പതിവാകുന്നു. ആശുപത്രിയിലേക്കെത്തുന്ന ആംബുലൻസടക്കം പലപ്പോഴും കുരുക്കിൽപ്പെടാറുണ്ടെന്ന് ആശുപത്രി ജീവനക്കാരും രോഗികളും പറയുന്നു. ആശുപത്രിയിൽ വേണ്ടത്ര പാർക്കിംഗ് ഏർപ്പെടുത്താത്തതുകൊണ്ടാണ് റോഡരികിൽ പാർക്ക് ചെയ്യണ്ടിവരുന്നതെന്നു ആശുപത്രിയിലേക്കെത്തുന്നവർ പറയുന്നു. വേണ്ടത്ര പാർക്കിംഗ് സൗകര്യം ആശുപത്രി കോമ്പൗണ്ടിൽ ഏർപ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്.
Read More