ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഇ​ടു​ങ്ങി​യ റോ​ഡി​നി​രു​വ​ശ​വും അ​ന​ധി​കൃ​ത​പാ​ർ​ക്കിം​ഗ്; ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം; ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം

പാ​ല​ക്കാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഇ​ടു​ങ്ങി​യ റോ​ഡി​നി​രു​വ​ശ​വും അ​ന​ധി​കൃ​ത വാ​ഹ​ന​പാ​ർ​ക്കിം​ഗ് മൂ​ലം ഗ​താ​ഗ​ത​കു​രു​ക്ക് പ​തി​വാ​കു​ന്നു.

ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തു​ന്ന ആം​ബു​ല​ൻ​സ​ട​ക്കം പ​ല​പ്പോ​ഴും കു​രു​ക്കി​ൽ​പ്പെ​ടാ​റു​ണ്ടെ​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും പ​റ​യു​ന്നു.

ആ​ശു​പ​ത്രി​യി​ൽ വേ​ണ്ട​ത്ര പാ​ർ​ക്കിം​ഗ് ഏ​ർ​പ്പെ​ടു​ത്താ​ത്ത​തു​കൊ​ണ്ടാ​ണ് റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്യ​ണ്ടി​വ​രു​ന്ന​തെ​ന്നു ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തു​ന്ന​വ​ർ പ​റ​യു​ന്നു.

വേ​ണ്ട​ത്ര പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ൽ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

Related posts

Leave a Comment