ഒറ്റപ്പാലം: തകർന്നുവീഴാറായ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന് ശാപമോക്ഷം ഇപ്പോഴും അകലെ. കഴിഞ്ഞ 6 മാസമായി ഈ ദേശീയ സ്മാരകം കൊട്ടി അടച്ചിരിക്കുകയാണ്. വിശ്വമഹാകവി കലക്കത്ത് കുഞ്ചൻ നമ്പ്യാർ ജനിച്ച കലക്കത്തുഭവനത്തിനാണ് ഈ ദുർഗതി. കാലപ്പഴക്കംമൂലം ബലക്ഷയം നേരിട്ടതു മൂലമാണ് കുഞ്ചന്റെ ജന്മഗൃഹം അടച്ചിട്ടത്. തകർച്ചാഭീഷണി നേരിടുന്നതിനാലാണ് സന്ദർശകർക്ക് ഇവിടേക്ക് വിലക്കേർപ്പെടുത്തിയത്. ഇതൊന്നുമറിയാതെ സ്മാരകം കാണാനെത്തുന്നവർ ഇപ്പോഴും നിരവധിയാണ്. സാംസ്കാരികവകുപ്പിനു കീഴിലുള്ള സ്മാരകത്തിലെ നവീകരണപ്രവർത്തനം ഇപ്പോഴും തുടങ്ങിയിട്ടില്ല. ജന്മഗൃഹത്തിലെ വാതിലും ജനലും അടയ്ക്കാനാകാത്ത നിലയിലാണ്. പലയിടത്തും ചിതൽകയറി. മേൽക്കൂരയ്ക്ക് തകർച്ചയുള്ളതിനാൽ മഴ പെയ്താൽ ചോർച്ചയാണ്. 400 വർഷമാണ് കലക്കത്ത് ഭവനത്തിന്റെ പഴക്കം. മണ്ണും ഉമിയും ചേർത്ത മിശ്രിതത്തിലായിരുന്നു അന്നത്തെ നിർമാണം. സന്ദർശകരെ അനുവദിച്ചാൽ അപകടസാഹചര്യമാണെന്ന് മനസിലാക്കിയാണ് കഴിഞ്ഞ ഓഗസ്റ്റ് മുതൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. ഇത് അറിയിച്ച് പഠിപ്പുരയ്ക്ക് മുമ്പിൽ നോട്ടീസും പതിപ്പിച്ചു. പിന്നീട് നവീകരിക്കാൻ ആദ്യ ഗഡു അനുവദിച്ചെങ്കിലും…
Read MoreCategory: Palakkad
ചക്കയാണു താരം; കിലോയ്ക്ക് 15 രൂപ; പ്ലാവ് കർഷകർക്ക് ഈ സീസൺ ലാഭകണക്ക് മാത്രം
വടക്കഞ്ചേരി: ഇക്കുറി നാട്ടുമാവുകൾ പൂത്തുലഞ്ഞ് മാങ്ങാ ഉത്പാദനം റെക്കോർഡിലേക്കു നീങ്ങുമ്പോൾ ചക്കയാണു താരമാകുന്നത്. ചക്കയുടെ മൊത്ത വില്പനവില കിലോയ്ക്ക് ഇപ്പോൾ 15 രൂപയാണ്. 20 രൂപയായിരുന്നതാണ് സീസൺ ആരംഭിച്ചതോടെ അഞ്ചുരൂപകുറഞ്ഞ് ഉയർന്നവില തുടരുന്നത്. തന്റെ 27 വർഷത്തെ ചക്ക, മാങ്ങാ കയറ്റുമതിയിൽ ചക്കയുടെ മൊത്തവില്പന വില ഇത്രയും ഉയരുന്നത് ഇതാദ്യമാണെന്നു വടക്കഞ്ചേരി ജയഭാരത് തിയേറ്ററിനടുത്ത് ചക്ക കയറ്റുമതി ചെയ്യുന്ന വ്യാപാരിയായ ഷാഹുൽഹമീദ് പറഞ്ഞു. ഇതിനാൽ പ്ലാവ് കർഷകർക്കെല്ലാം ഈ സീസൺ ലാഭ കണക്കുകളാകും. മധുരമൂറുന്ന നല്ല ചക്കയാണെങ്കിൽ ചില്ലറ വില്പനവില ഇതിന്റെ ഇരട്ടിയോളമെത്തും. റബർ മരങ്ങൾ വെട്ടിക്കളഞ്ഞ് മൂന്നേക്കറിൽവരെ പ്ലാവുകൃഷി ചെയ്യുന്ന കർഷകർ കിഴക്കഞ്ചേരി വാൽകുളമ്പിലുണ്ട്. ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിലിന്റെ നേതൃത്വത്തിൽ വർഷങ്ങൾക്കുമുമ്പ് മംഗലംഡാമിൽ ചക്കവിപ്ലവംതന്നെ നടത്തിയിരുന്നു. ഇതിനാൽ പ്ലാവില്ലാത്ത വീടുകളും പറമ്പുകളും ഇല്ലെന്ന സ്ഥിതിയായി. മാങ്ങയെ അപേക്ഷിച്ച് ഇക്കുറി ചക്ക കുറവുണ്ട്. എന്നാൽ രാജ്യത്തിന്റെ എല്ലാ…
Read Moreരണ്ടാംവിള കൃഷിയാവശ്യത്തിന് പണമില്ല; നെല്ലുസംഭരണവില 23നകം ലഭിച്ചില്ലെങ്കിൽ സപ്ലൈകോ ഓഫിസ് ഉപരോധിക്കുമെന്നുകർഷകർ
കൊല്ലങ്കോട്: ഈമാസം 23നകം ഒന്നാംവിള നെല്ലളന്നതിന്റെ പണം അക്കൗണ്ടിലെത്തിയില്ലെങ്കിൽ സപ്ലൈകോ ഓഫിസ് ഉപരോധിക്കുമെന്നു കർഷകരുടെ മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ദിവസം കർഷകർ സപ്ലൈകോ ജീവനക്കാരുമായി നടത്തിയ ചർച്ചയിലാണ് 23നകം കർഷകരുടെ അക്കൗണ്ടുകളിൽ പണം എത്തുമെന്നറിയിച്ചത്. രണ്ടാംവിള കൃഷിയാവശ്യത്തിന് പണമില്ലാതെ കർഷകർ വലയുകയാണെന്നും അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നു. യോഗത്തിൽ കർഷക സംരക്ഷണ സമിതി രക്ഷാധികാരി ചിതംബരൻകുട്ടി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സി. വിജയൻ സെക്രട്ടറി സി. പ്രഭാകരൻ, മുരളി ശിവാനന്ദൻ ബാബു, ശെൽവൻ, കെ.സി. രാമദാസ്, സുബ്രഹ്്മണ്യൻ, ജയരാജൻ എന്നിവർ പ്രസംഗിച്ചു.
Read Moreനെല്ലുവിലയിൽ കേന്ദ്രസർക്കാരിന്റെ കടുംപിടിത്തം ഇന്ത്യ- അമേരിക്ക കരാറിന്റെ ഭാഗമെന്ന് എം.വി. ഗോവിന്ദൻ
ഒറ്റപ്പാലം: ഇന്ത്യ- അമേരിക്ക കരാറിന്റെ ഭാഗമായാണ് കർഷകർക്ക് നെൽവില നൽകുന്നതിൽ കേന്ദ്ര സർക്കാർ വിചിത്ര നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനം നൽകുന്ന ഉത്പാദന ബോണസ് നൽകരുതെന്ന കേന്ദ്രനിലപാട് അമേരിക്കക്ക് ഇന്ത്യൻ വിപണി തുറന്നുകൊടുക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് വികസനമുന്നേറ്റ ജാഥക്ക് ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. പ്രേംകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. സിപിഎം ഒറ്റപ്പാലം ഏരിയാ സെക്രട്ടറി എസ്. കൃഷ്ണദാസ്, കെ. ജയദേവൻ, എസ്. അജയകുമാർ, സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പി. സന്തോഷ്കുമാർ എംപി, എൻസിപി വർക്കിംഗ് പ്രസിഡന്റ് പി.എം. സുരേഷ് ബാബു, കോൺഗ്രസ്- എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ഗോപിനാഥ്, തുടങ്ങിയവർ പ്രസംഗിച്ചു
Read Moreകൊടുംവളവും അശ്രദ്ധമായ ഡ്രൈവിംഗും; കുറ്റിപ്പാടം- ആനമാറി റോഡിൽ ഭീഷണിയായി അപകടവളവ്
മുതലമട: കറ്റിപ്പാടം ആനമാറിയിലെ കുത്തനെയുള്ള വളവുപാതയിൽ എതിർവശത്തുവരുന്ന വാഹനങ്ങൾ കാണാനാവാത്തത് യാത്രികർക്ക് അപകടഭീഷണി. ഈ സ്ഥലത്ത് റോഡിന്റെ ഇരുഭാഗത്തു വീടുകളുടെ മറവുകാരണമാണ് വാഹനം മുഖാമുഖമെത്തി പെട്ടെന്ന് നിർത്തേണ്ടതായിവരുന്നതും നിയന്ത്രണം വിട്ടുമറിഞ്ഞ് യാത്രക്കാർക്ക് പരിക്കേൽക്കുന്നതും. അടിയന്തരമായി റോഡിന്റെ ഇരുവശത്തും സീബ്രാ ലൈൻ സ്പീഡ് ബ്രേക്കർ, മിറർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ഇരുചക്രവാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ച അപകടങ്ങൾ പലതവണ നടന്നിട്ടുണ്ട്. ഈ വഴിയിലൂടെയാണ് കുറ്റിപ്പാടം എൽപി സ്കൂളിലേക്ക് വിദ്യാർഥികൾ വന്നുപോകുന്നത്.
Read Moreമംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ ടാറിംഗ് കഴിഞ്ഞു; വശങ്ങളിലെ ഉയരക്കൂടുതൽ അപകടക്കെണിയാകുന്നു
വടക്കഞ്ചേരി: ടാറിംഗ് കഴിഞ്ഞപ്പോൾ വശങ്ങളിലെ ഉയരക്കൂടുതലായി പ്രശ്നം. മംഗലം – ഗോവിന്ദാപുരം സംസ്ഥാന പാതയിലാണ് പുതിയ പ്രശ്നം രൂപപ്പെട്ടിട്ടുള്ളത്.കാറുൾപ്പെടെ ചെറിയ വാഹനങ്ങൾ വശത്തേക്ക് ഇറക്കി കയറണമെങ്കിൽ ബുദ്ധിമുട്ടാണ്. കടകളിലേക്ക് പോകാൻ വാഹനം സൈഡാക്കാനും വാഹനം ചാടിക്കണം. സ്കൂട്ടർ യാത്രികരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. വള്ളിയോട് മിനി, പോളിടെക്നിക് കോളജ് തുടങ്ങിയ ഭാഗത്തെല്ലാം ഉയരക്കൂടുതൽ അപകടകുരുക്കാകുന്നുണ്ട്. ഉയരകൂടുതലുള്ള സ്ഥലങ്ങളിലെല്ലാം മണ്ണിട്ടും മറ്റും ഉയരവ്യത്യാസം ഇല്ലാതാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ടാറിംഗ് കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും അതുണ്ടായില്ലെന്നാണ് വാഹനയാത്രക്കാർ പറയുന്നത്. പൊതുമരാമത്ത് വകുപ്പ് ആലത്തൂർ ഡിവിഷനു കീഴിൽ മൂന്ന് റീച്ചുകളായാണ് ടാറിംഗ് നടത്തിയത്. മംഗലംപാലം മുതൽ വള്ളിയോട് പോളിടെക്നിക് കോളജ്, മുടപ്പല്ലൂർ മുതൽ പന്തംപറമ്പ്, ചിറ്റിലഞ്ചേരി മുതൽ നെന്മാറ കോളജ് വരെ എന്നിങ്ങനെയാണ് ടാറിംഗ് നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോഴാണ് ഒരു പതിറ്റാണ്ടിനു ശേഷം ഭേദപ്പെട്ട ടാറിംഗ് നടന്നത്. അതുവരെ കുഴികളിൽ ക്വാറി വേസ്റ്റ് നിറച്ചായിരുന്നു…
Read Moreബംഗളൂരു-മംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് വരുന്നു ; മലയാളികൾക്കും ഏറെ ഉപയോഗപ്പെടുന്ന സർവീസ്
പരവൂർ: ബംഗളൂരുവിൽ നിന്ന് കേരളം വഴി മംഗളൂരുവിലേക്ക് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് പരിഗണനയിലെന്ന് റെയിൽവേ മന്ത്രാലയം.ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് വഴിയായിരിക്കും ഈ പുതിയ സെമി-ഹൈ സ്പീഡ് ട്രെയിൻ സർവീസ് വരിക.ഇത് സൗത്ത് വെസ്റ്റ് റെയിൽവേ സോണിന്റെ കീഴിലായിരിക്കും പ്രവർത്തിക്കുകയെന്ന് റെയിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സൂചന നൽകി. കർണാടകയിൽ ഇലക്ട്രിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാൻ വൈകിയ സുപ്രധാന പാതയായിരുന്നു ബംഗളൂരു – മംഗളൂരു പാത. ഭൂമിശാസ്ത്രപരമായ സങ്കീർണതകൾ കാരണമാണ് റൂട്ടിൽ വൈദ്യുതീകരണം പൂർത്തിയാക്കുന്ന ജോലികൾ വൈകിയത്. ഇപ്പോൾ ഇലക്ട്രിഫിക്കേഷൻ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.ഇലക്ട്രിഫിക്കേഷൻ ജോലികൾ പൂർണമായതിന് ശേഷമുള്ള സുരക്ഷാ സർട്ടിഫിക്കേഷനുകൾക്ക് കാക്കുകയാണ് ഈ പാത. ഈ സർട്ടിഫിക്കേഷനുകൾ ലഭിച്ച് കഴിഞ്ഞാൽ ഉടൻ പാതയിലൂടെ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കാനാണ് മന്ത്രാലയം തയാറെടുപ്പുകൾ തുടങ്ങിയിട്ടുള്ളത്. നിലവിൽ കർണാടകയിൽ 22 വന്ദേഭാരത് ട്രെയിനുകൾ (11 ജോഡികൾ)…
Read Moreറബർമരത്തിലെ ഇലക്കേടിൽ ആശങ്ക; തേനുത്പാദനം കുറയുമെന്ന ആശങ്കയിൽ കർഷകർ
വടക്കഞ്ചേരി: അനുകൂല കാലാവസ്ഥയിൽ തേൻ ഉത്പാദനത്തിൽ വലിയ പ്രതീക്ഷ പുലർത്തിയിരുന്ന കർഷകർക്ക് റബർമരത്തിലെ ഇലക്കേടിൽ ആശങ്ക. കേടിനെതുടർന്ന് രണ്ടാമതും ഇലകൊഴിയുന്നതാണ് തേൻകർഷകരെ വിഷമിപ്പിക്കുന്നത്. സ്വാഭാവിക ഇലകൊഴിച്ചിലിനു പുറമെയാണിത്. ഇലകളെല്ലാം ഇനി കൊഴിഞ്ഞ് വീണ്ടും തളിരിടുമ്പോഴാണ് ഇലത്തണ്ടുകളിൽ തേനുണ്ടാവുകയുള്ളുവെന്നു കുലത്തൊഴിലായി റബർതോട്ടങ്ങളിൽ ഈച്ചപ്പെട്ടികൾ സ്ഥാപിച്ച് തേൻശേഖരണം നടത്തുന്ന തിരുവനന്തപുരത്തിനടുത്ത് മാർത്താണ്ഡം അരുമനയിൽനിന്നുള്ള ജയൻ പറഞ്ഞു. പൂർവികരായി ഇവർ മംഗലംഡാം മേഖലയിലെ റബർതോട്ടങ്ങളിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിച്ച് തേൻ ശേഖരിക്കുന്നവരാണ്.മംഗലംഡാം, കാക്കഞ്ചേരി, വക്കാല, പൊൻകണ്ടം, വീഴ്ലി പ്രദേശങ്ങളിലായി എഴുന്നൂറിലേറെ ഈച്ചപ്പെട്ടികൾ ഇവർ മാത്രം സ്ഥാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലൊഴികെ റബർ മരങ്ങളുള്ള എല്ലാ ജില്ലകളിലും കന്യാകുമാരി ജില്ലയിൽ നിന്നുള്ളവർ തേനീച്ച കർഷകരായി കേരളത്തിലുണ്ട്. അങ്കമാലിയിൽ നിന്നുള്ളവരും മംഗലംഡാമിലുണ്ട്. ചില സമയങ്ങളിലുണ്ടാകുന്ന ശക്തമായകാറ്റും തേനീച്ചകളുടെ തേൻ ശേഖരത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നു. കാറ്റിൽ തേനീച്ചകളുടെ സഞ്ചാരവഴികൾതെറ്റി ഈച്ചപ്പെട്ടിയിൽ തിരിച്ചെത്താനാകാതെ അവ നശിക്കുകയോ മറ്റു സ്ഥലങ്ങളിലേയ്ക്കു മാറിപ്പോവുകയോ ചെയ്യുമെന്നു…
Read Moreറോഡിലെ കുഴിയിൽ വീണ് യുവാവിന്റെ ദാരുണാന്ത്യം; കൊഴിഞ്ഞാന്പാറയിൽ ജനകീയസമിതി ഉപരോധസമരം നടത്തി
കൊഴിഞ്ഞാന്പാറ: അത്തിക്കോടിനു സമീപം ബൈക്ക് യാത്രികൻ റോഡിലെ ഗർത്തത്തിലിറങ്ങി നിയന്ത്രണം വിട്ട് മറിഞ്ഞ് ലോറികയറി മരിച്ച സംഭവത്തിൽ ജനകീയമുന്നണി പ്രതിഷേധ റോഡുപരോധസമരം നടത്തി. തകർന്ന് സഞ്ചാരയോഗ്യമല്ലാത്ത റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ നവീകരിക്കണമെന്നതാണ് സമരക്കാരുടെ അടിയന്തരാവശ്യം. ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന വാഹനാപകടങ്ങളിൽ നിരത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 11 ആയി. ഇരട്ടക്കുളം, അത്തിക്കോട് കരുവപ്പാറ, മൂങ്കിൽമട, നീലംകാച്ചി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് വാഹനഅപകടങ്ങളും മരണങ്ങളും നടന്നിരിക്കുന്നത്. ഓരോതവണ അപകടമരണങ്ങൾ നടക്കുന്പോഴും സംഭവസ്ഥലത്തെത്തുന്ന പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതർ ഉടൻ റോഡ് നവീകരണം നടത്തുമെന്ന് ഉറപ്പ് നൽകി തിരിച്ചുപോയാൽ പിന്നീട് സ്ഥലം സന്ദർശിക്കുന്നത് മറ്റൊരു അപകട മരണം നടന്ന് റോഡുപരോധം നടക്കുന്പോഴാണെന്നുംസമരക്കാർ ആരോപിച്ചു. ഇന്നലെ രാവിലെ 9.30 നാണ് അത്തിക്കോട് ജംഗ്ഷനിൽ ഉപരോധസമരം തുടങ്ങിയത്. 12 മണിക്ക് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സജി ഷാജി…
Read Moreറിസർവോയറിലേക്ക് വീഴുംവിധം കെട്ടിട മാലിന്യനിക്ഷേപം: മലമ്പുഴ ഡാമിന്റെ സംഭരണശേഷി കുറയുമെന്ന ആശങ്കയുമായി നാട്ടുകാർ
മഴ പെയ്താൽ റിസർവോയറിലേക്ക് ഒഴുകിവീഴുംവിധം തെക്കേ മലമ്പുഴ റോഡരികിൽ കെട്ടിടമാലിന്യങ്ങൾ ഇട്ടിരിക്കുന്നു. മലമ്പുഴ: തെക്കേ മലമ്പുഴ റോഡരികിൽ കെട്ടിട മാലിന്യങ്ങൾ ടിപ്പർ ലോറികളിൽ കൊണ്ടുവന്നിടുന്നത് തടയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മഴവന്നാൽ ഇവ ഡാം റിസർവോയറിലേക്ക് ഒലിച്ചിറങ്ങുമ്പോൾ ഡാമിന്റെ സംഭരണശേഷി കുറയുകയും കൃഷിക്ക് ആവശ്യമായ കനാൽവെള്ളം കിട്ടാൻ കൃഷിക്കാർ ബുദ്ധിമുട്ടുമെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ ഇറിഗേഷനും പിഡബ്ല്യുഡിയും സംയുക്തമായാണ് റോഡരികിലെ കുഴികൾ നികത്താനെന്ന വ്യാജേന കെട്ടിടമാലിന്യം ഇവിടെ കൊണ്ടുവന്നിടുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Read More