വടക്കഞ്ചേരി: ലോക്ക് ഡൗണിന്റെ മറവിൽ കരിപ്പാലി പുഴയിൽ മാലിന്യം കുന്നുകൂടി.അറവുമാലിന്യം ഉൾപ്പെടെ ചാക്ക് കണക്കിന് മാലിന്യമാണ് പുഴയിലേക്ക് വലിച്ചെറിയുന്നത്. ലോക്ക്ഡൗണിൽ റോഡിൽ യാത്രികർ കുറവായതിനാൽ മാലിന്യം തള്ളാനും സൗകര്യമായി. കക്കൂസ് മാലിന്യം തള്ളുന്നതും പുഴയിലാണ്.വാഹനം പാലത്തിൽ നിർത്തിയാണ് മാലിന്യം തള്ളൽ. കരിപ്പാലി പുഴയും മംഗലം ഡാമിൽ നിന്നും പല പേരുകളിലായി പാളയത്തെത്തുന്ന പുഴയും ഇവിടെ ആര്യങ്കടവ് എന്ന സ്ഥലത്ത് സംഗമിച്ച് പിന്നീട് മംഗലം പുഴയായാണ് ഒഴുകുന്നത്. ഈ മംഗലം പുഴ ഉറവിടമായി പഞ്ചായത്തുകളുടെ നിരവധി കുടിവെള്ള പദ്ധതികളുണ്ട്. ഈ മാലിന്യങ്ങളെല്ലാം ഒഴുകി കുടിവെള്ളത്തിൽ കലരുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. മനുഷ്യർക്ക് ഛർദ്ദിയും വയറിളക്കത്തിനും കാരണമാകുന്ന ക്വാളിഫോം ബാക്ടീരിയയുടെ അളവ് മംഗലംപുഴ വെള്ളത്തിൽ ആശങ്കപ്പെടുത്തും വിധം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.മനുഷ്യവിസർജ്യം വെള്ളത്തിൽ കലരുന്പോഴാണ് ക്വാളിഫോം ബാക്ടീരിയയുടെ അളവ് കൂടുക. മംഗലം പാലത്ത് ശബരിമല സീസണിൽ അയൽസംസ്ഥാന തീർത്ഥാടകർ പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുന്നത്…
Read MoreCategory: Palakkad
അനുസരിക്കാൻ ആരും തയ്യാറാകുന്നില്ല; റേഷൻകടകളിൽ എത്തുന്നവർ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് കണ്ടെത്തൽ
ഒറ്റപ്പാലം: റേഷൻ കടകളിൽ എത്തുന്ന ഉപഭോക്താക്കൾ മാസ്ക്കുകൾ ധരിക്കുന്നുണ്ടെങ്കിലും സാമൂഹിക അകലം പാലിച്ച് കിറ്റുകൾ വാങ്ങാൻ തയ്യാറാവുന്നില്ലെന്ന് ആരോഗ്യവകുപ്പ്. തിക്കിതിരക്കി നിന്നാണ് ഇവർ സർക്കാർ വിതരണം ചെയ്യുന്ന കിറ്റുകൾ വാങ്ങാൻ റേഷൻ കടകളിൽ നിൽക്കുന്നതെന്ന് ആരോഗ്യവകുപ്പിന് ബോധ്യമായിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാൻ റേഷൻ കട ഉടമകൾ നിർദേശിക്കുന്നുണ്ടങ്കിലും അനുസരിക്കാൻ ആരും തയ്യാറാകുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. റേഷൻകടകളിൽ മുന്പ് ആരോഗ്യപ്രവർത്തകർ സന്നദ്ധ സേവകരായി എത്തിയിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ സാന്നിധ്യവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പോലീസിനും മറ്റും റേഷൻകടകളിൽ എത്തി ഗുണഭോക്താക്കളെ സാമൂഹിക അകലത്തിൽ നിർത്താൻ സാധിക്കാത്ത സാഹചര്യമുണ്ട്. ഇതിന് ആവശ്യമായ പോലീസ് സംവിധാനം ഇല്ലാത്തതാണ് കാരണം. സാമൂഹിക അകലം പാലിക്കാതെ റേഷൻകടകളിൽ കൂട്ടംകൂടി നിൽക്കുന്ന ഉപഭോക്താക്കൾ രോഗബാധ ഭീഷണി ഉയർത്തുന്നുണ്ട്. അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തിയവരുടെ ബന്ധുക്കളും അടുത്ത് ഇടപഴകിയവരുമെല്ലാം ഇക്കൂട്ടത്തിൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സാമൂഹിക അകലം പാലിക്കാത്ത പക്ഷം ഇതിന്റെ പരിണിതഫലം ഭീകരമായിരിക്കും…
Read Moreകാട്ടിൽ വാഷ് കലക്കിവെച്ചാൽ കമഴ്ത്തിക്കളഞ്ഞ് എക്സൈസും ഊറ്റിക്കുടിച്ച് കാട്ടാനയും; രണ്ടു കൂട്ടരയേയും പേടിച്ച് പുതിയ തന്ത്രം കണ്ടെത്തി വാറ്റുകാർ
അഗളി: കാട്ടാന കുടിക്കാതെ വാഷ് സൂക്ഷിക്കാൻ ആൽമരത്തിനു മുകളിൽ സുരക്ഷ കണ്ടെത്തുകയാണ് ചാരായവാറ്റുകാർ. പുതൂർ അരളികോണത്ത് വേടാംകുളത്തിനു സമീപമാണ് ആൽമരത്തിനു മുകളിലെ ഏറുമാടത്തിൽ വാഷും ചാരായവും സൂക്ഷിച്ചിരുന്നത്. പത്തു ലിറ്റർ ചാരായവും 180 ലിറ്റർ വാഷും എക്സൈസ് സംഘം കണ്ടെടുത്തു നശിപ്പിച്ചു. എക്സൈസുകാർ ആൽമരത്തിലെ ഏറുമാടത്തിൽ കയറി കുടങ്ങളിൽ സൂക്ഷിച്ചിരുന്ന വാഷും കന്നാസിലിരുന്ന ചാരായവും കയർ കെട്ടി താഴെയിറക്കി. കാട്ടിൽ വാഷ് സൂക്ഷിച്ചാൽ കാട്ടാനകൾ കുടിച്ചുതീർക്കുമെന്നതിനാലാണ് ഏറുമാടത്തിൽ വാഷ് സൂക്ഷിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ജനമൈത്രി എക്സൈസ് സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ ജയപ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ് ആർ, ഫ്രനറ്റ് ഫ്രാൻസിസ് രങ്കൻ കെ, അഗളി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ കെ സിവിൽ എക്സൈസ് ഓഫീസർ മുസാപ്പ, പ്രേംകുമാർ, ഡ്രൈവർ ജയപ്രകാശ്, എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
Read More“ഉംപുൻ’ 20ന് തീരം തൊടും; കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ല; ഒമ്പത് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്നുണ്ടായ “ഉംപുൻ’ ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ ഇന്ത്യൻ തീരം തൊടും. ഇപ്പോൾത്തന്നെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ മാറിയ ഉംപുൻ വടക്ക്-പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 89 കിലോമീറ്റർ മുതൽ 117 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചാരം തുടരുകയാണ്. അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും പിന്നീട് ദിശയിൽ വ്യതിയാനം സംഭവിച്ച് ബുധനാഴ്ചയോടെ ഉച്ചയോടെ പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തേക്ക് എത്തുമെന്നുമാണ് നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ല. അതേസമയം ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനംമൂലം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ്…
Read Moreവിശ്രമജീവിതം വേണ്ട! എഴുപത്തിമൂന്നാം വയസിലും കർമനിരതയായി നഴ്സമ്മ
മണ്ണാർക്കാട്: അന്പതുവർഷത്തെ സേവനം പൂർത്തിയാക്കി എഴുപത്തിമൂന്നാം വയസിലും സേവന രംഗത്ത് നിറഞ്ഞു നിൽക്കുകയാണ് സുബലക്ഷ്മി അമ്മ എന്ന നഴ്സമ്മ. വിശ്രമ ജീവിതത്തിലേക്ക് കടക്കാതെ ഇന്നും ന്യൂഅൽമ ആശുപത്രിയിൽ സൂപ്രണ്ട് ആയി തുടരുകയാണ് ഇവർ. 1970ൽ മഞ്ചേരി ഗവണ്മെന്റ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആയി സേവനം തുടങ്ങി രണ്ടായിരത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നാണ് സർവീസിൽനിന്ന് വിരമിച്ചത്. ഇതിനിടെ അട്ടപ്പാടി ട്രൈബൽ ഹോസ്പിറ്റൽ , മണ്ണാർക്കാട് താലൂക് ആശുപത്രി , പാലക്കാട് ജില്ലാ ആശുപത്രി, പഴയന്നൂർ ഗവണ്മെന്റ് ഹോസ്പിറ്റൽ തുടങ്ങിയിടങ്ങളിൽ സേവനമനുഷ്ഠിച്ചു. തന്റെ സേവനത്തിലൂടെ കൈവന്ന അനുഭവജ്ഞാനം മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിൽ യാതൊരു മടിയും കാണിക്കാത്ത സുബ്ബലക്ഷ്മി സഹപ്രവർത്തകർക്ക് ഒരു പ്രചോദനം കൂടിയാണ്. മരണംവരെ സേവനത്തിൽ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സുബ്ബലക്ഷ്മി അമ്മ പറഞ്ഞു. സുബ്ബലക്ഷ്മിയുടെ അനുഭവപാഠവവും അർപ്പണമനോഭാവവും ഈമേഖലയിലുള്ളവർക്കു പ്രചോദമാണെന്നു ന്യൂ അൽമ ഹോസ്പിറ്റൽ എം.ഡി ഡോക്ടർ കമ്മാപ്പ…
Read Moreകോവിഡ്19 നിർദേശങ്ങൾ പാലിക്കാതിരിക്കൽ; അഞ്ച് കോണ്ഗ്രസ് ജനപ്രതിനിധികളോട് ക്വാറന്റൈനിൽ പോകാൻ നിർദേശം
പാലക്കാട്: വാളയാറിലെത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ അഞ്ച് കോണ്ഗ്രസ് ജനപ്രതിനിധികളോട് ക്വാറന്റൈനിൽ പോകാൻ നിർദേശം. ജില്ലാ മെഡിക്കൽ ഓഫീസറാണ് നിർദേശം നൽകിയത്. എംപിമാരായ രമ്യ ഹരിദാസ്, ടി.എൻ. പ്രതാപൻ, വി.കെ. ശ്രീകണ്ഠൻ എന്നിവരോടും എംഎൽഎമാരായ അനിൽ അക്കര, ഷാഫി പറന്പിൽ എന്നിവരോടുമാണ് ക്വാറന്റൈനിൽ പോകാൻ മെഡിക്കൽ ബോർഡ് നിർദേശിച്ചത്. ക്വാറന്റൈൻ നിർദേശം നൽകിയത് രോഗബാധിതനുമായി ഇടപഴകിയത് കൊണ്ടെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. വാളയാറിൽ ഈ സമയം ഉണ്ടായിരുന്ന മാധ്യമപ്രവർത്തകരും പോലീസുകാരും വീട്ടിൽ നിരീക്ഷണത്തിൽ തുടരാനും നിർദേശമുണ്ട്. കേരളത്തിലേക്ക് എത്തിവർ വാളയാറിൽ കുടുങ്ങിയതോടെയാണ് എംപിമാരും എംഎൽഎമാരും വളയാറിൽ എത്തിയത്. ഇവർ ഇവിടെയെത്തിയവരുമായി അടുത്ത് ഇടപഴകുകയും ചെയ്തിരുന്നു. വാളയാറിൽ സമരം നടത്തിയവർ നിരീക്ഷണത്തിൽ കഴിയേണ്ടിവരുമെന്ന് മന്ത്രി കെ.കെ. ഷൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ എതിർത്ത് കോണ്ഗ്രസ് ജനപ്രതിനിധികൾ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണെന്നും എംപിമാർ…
Read Moreപിറന്നാൾ ആഘോഷം ഇനിയുമാകാം! ഒരുകൈ സഹായവുമായി ആദിത്യ
വണ്ടിത്താവളം: തന്റെ ഒൻപതാം പിറന്നാൾ ആഘോഷിക്കാൻ ആദിത്യ സ്വരൂപിച്ച തുക കോവിഡ് പ്രതിരോധ നടപടികൾക്കു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. പട്ടഞ്ചേരി അണക്കാട് ശിവൻ ഓമന ദന്പതിമാരുടെ ഇളയ മകളുടെ ഒൻപതാം ജന്മദിനമായിരുന്നു ഇന്നലെ . കാലത്ത് ക്ഷേത്ര ദർശനത്തിനു ശേഷം അച്ഛൻ ശിവനുമൊത്ത് പുതുനഗരം സ്റ്റേഷനിലെത്തി ഇൻസ്പെക്ടർ രാജേഷിനെ കണ്ട് ആഗമന ലക്ഷ്യം അറിയിച്ചു. പിന്നിട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2000 രൂപ നൽകുകയും ചെയ്തു. തികച്ചും സന്തോഷവതിയായി കാണപ്പെട്ട ആദ്യത്യയ്ക്ക് സ്റ്റേഷനിലുണ്ടായിരുന്ന മുഴുവൻ പോലീസ് സേനയും ജന്മദിന ആശംസകളർപ്പിച്ച് അനുമോദനവും നൽകി. തനിക്ക് പുതു വസ്ത്രം വാങ്ങിക്കാനാണ് മാതാപിതാക്കൾ അറിയിച്ചിരുന്നെങ്കിലും ദിവസേന ടിവിയിൽ കോവിഡ് ദുരിതങ്ങൾ കാണുകയും നിരവധി പേർ മുഖ്യമന്ത്രിക്ക് ദുരിതാ ശ്വാസം നൽകുന്നതും കണ്ടിരുന്നു. നമുക്കും സഹായിക്കാൻ കഴിയുമോ എന്ന് പിതാവ് ശിവനോട് ചോദിച്ചപ്പോഴാണ് ഇത്തരമൊരു സഹായത്തിനു പ്രേര…
Read Moreഇന്ന് നഴ്സസ് ദിനം ; കരുതലിന്റെ സ്നേഹസ്പര്ശത്തിന് ഒരുദിനം
ജോബി ബേബി ആതുര സേവനത്തിലൂടെ മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകകള് ലോകത്തിനു കാഴ്ചവയ്ക്കുന്ന നഴ്സുമാരുടെ ദിനമാണിന്ന്. ആധുനിക നഴ്സിംഗിന്റെ സ്ഥാപകയും വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നയാളുമായ ഫ്ളോറന്സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മേയ് 12 ആണ് അന്താരാഷ്ട്ര നഴ്സ് ദിനമായി ആചരിക്കുന്നത്. ‘സ്നേഹത്തിനു സുഖപ്പെടുത്താനാവാത്തതും ഒരു നഴ്സിന് സുഖപ്പെടുത്താൻ കഴിയും’ എന്നൊരു ചൊല്ലുണ്ട്. ജീവിതത്തിൽ ഡോക്ടറുടെയും നഴ്സിന്റെയും സേവനം ലഭിക്കാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. ഏറ്റവും പ്രിയപ്പെട്ടരുടെ പോലും സാമീപ്യമില്ലാതെ ഒറ്റയ്ക്കാവുന്ന ജീവിതസന്ധികളെ നേരിടാൻ ചിലപ്പോൾ അവരാണു തുണയാവുക. അങ്ങനെയാണു സ്നേഹത്തിനു പോലും കടന്നെത്താനാവാത്ത ഇടങ്ങളിൽ കാരുണ്യവും കരുതലും ദയാവായ്പുംകൊണ്ട് നഴ്സുമാർ നമ്മുടെ വേദനകളിൽ സാന്ത്വനമാകുന്നത്. ചരിത്രത്തിൽ ആദ്യമായി നഴ്സുമാർക്ക് ഒരു ദിനം നീക്കിവയ്ക്കുന്നത് 1953ൽ ആണ്. എന്നാൽ, 1974ലാണ് മേയ് 12 ലോക നഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. നഴ്സുമാർ ലോകത്തിന് നൽകിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ഈ ദിനാചരണം. അന്തർദേശീയ നഴ്സിംഗ്…
Read Moreഅട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു; കോയമ്പത്തൂരിൽ നിന്നും വനത്തിലൂടെ സഞ്ചരിച്ചാണ് 29 അംഗ സംഘമെത്തിയത്
അഗളി: കോയന്പത്തൂരിൽനിന്നെത്തി കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഷോളയാർ വരകന്പാടി സ്വദേശി കാർത്തിക് (23)ആണ് മരിച്ചത്. ഏപ്രിൽ 29ന് വനത്തിലൂടെ നടന്നാണ് ഇയാൾ ഉൗരിലെത്തിയതെന്നു പറയുന്നു. പനിയും ഛർദ്ദിയും ബാധിച്ച ഇയാളെ വ്യാഴാഴ്ച കോട്ടത്തറ ട്രൈബർ ആശുപത്രിയിലാക്കിയിരുന്നു. എന്നാൽ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കാർത്തിക്കിന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇയാളുടെ പിതാവുൾപ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കാർത്തിക്കിന്റെ സാന്പിൾ പരിശോധനയ്ക്ക് അയച്ചു. കോയന്പത്തൂരിൽനിന്ന് 29ന് ഏഴംഗസംഘമാണ് വനത്തിലൂടെ നടന്ന് അട്ടപ്പാടിയിലെ ഉൗരിൽ എത്തിയത്. പിന്നീട് ആശുപത്രിയിൽ എത്തി പരിശോധന നടത്തുകയും വീട്ടു നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നു. ഇതിനിടെയാണ് പനി ബാധിച്ചത്.
Read Moreസുചിത്ര കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് തുടങ്ങി; മൃതദേഹം വെട്ടിമുറിയ്ക്കുവാൻ ഉപയോഗിച്ച ആയുധം കണ്ടെത്താനാവാതെ പോലീസ്
കൊട്ടിയം: പാലക്കാട് മണലിയിലുള്ള വാടക വീട്ടിൽ വച്ച് ബ്യൂട്ടീഷ്യൻ ട്രെയിനറായ മുഖത്തല സ്വദേശി സുചിത്രയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതിയെ കൊല്ലത്തു കൊണ്ടുവന്ന് തെളിവെടുപ്പു തുടങ്ങി. മുഖത്തല നടുവിലക്കര ശ്രീവിഹാറിൽ റിട്ട. ബിഎസ്എൻഎൽ എൻജിനീയർ ശിവദാസൻ പിള്ളയുടെയും റിട്ട. ഹെഡ്മിമിസ്ട്രസ് വിജയലക്ഷമിയുടെയും ഏകമകളായ സുചിത്ര (42)നെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കോഴിക്കോട് പേരാമ്പ്ര ചങ്ങരാത്ത് സ്വദേശി പ്രശാന്തിനെയാണ് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് എസിപി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടങ്ങിയത്. ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയശേഷം കൊല്ലം ബൈപാസ് റോഡിൽ കല്ലുംതാഴം ജംഗ്ഷന് പടിഞ്ഞാറുവശം എത്തിച്ച് തെളിവെടുത്തു. കൊല്ലത്തെ ബ്യൂട്ടീഷ്യൻ അക്കാദമിയിൽ നിന്നും മാർച്ച് 17ന് വൈകുന്നേരം അഞ്ചോടെ ഓട്ടോയിൽ കല്ലുംതാഴം ബൈപാസ് റോഡിലെത്തിയ സുചിത്രയെ കാറിൽ കയറ്റി കൊണ്ടുപോയ സ്ഥലം പ്രതി പ്രശാന്ത്…
Read More