പാലക്കാട്: സംസ്ഥാന അതിർത്തിയായ വാളയാറില്‍ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവരുടെ വൻതിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 2920 മലയാളികളാണ് കേരളത്തിലേക്ക് എത്തിയത്. തമിഴ്നാടിന്റെ പരിശോധന വൈകുന്നതിനാല്‍ അതിര്‍ത്തിയില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നു മടങ്ങിവരുന്നതിനായി ഇതുവരെ 1,80,540 പേരാണ് നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 25,410 പേർക്ക് പാസ് നൽകിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Read MoreCategory: Palakkad
ലോക് ഡൗണിൽ കാട്ടാനകളുടെ അഴിഞ്ഞാട്ടം; മുണ്ടൂർ മുതൽ പൂഞ്ചോലവരെ വ്യാപകമായി കൃഷിനാശം; കർഷകർ പ്രതിസന്ധിയിൽ
കല്ലടിക്കോട്: മലയോരമേഖലയിൽ കാട്ടാനക്കൂട്ടം കൃഷികൾ സ്ഥിരമായി നശിപ്പിക്കുന്നതിനാൽ പ്രദേശത്തെ കർഷകർ പ്രതിസന്ധിയിലായിരിക്കുന്നു. കരിന്പ പഞ്ചായത്തിലെ മീൻവല്ലം, കരിമല, മുണ്ടനാട്, പാലക്കയം വില്ലെജിലെ ഇഞ്ചിക്കുന്ന്, ചീനിക്കപ്പാറ, വട്ടപ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനകൾ സ്ഥിരമായി എത്തുന്നത്. കഴിഞ്ഞ ദിവസം കരിമലയിൽ കാട്ടാനയിറങ്ങി കൃഷിനശിപ്പിക്കുകയും ചക്കയും മാങ്ങയും തിന്നുകയും ചെയ്തു. ഉൾക്കാട്ടിൽ നിന്നും ഇറങ്ങിവരുന്ന ആന പകൽ കൃഷിയിടത്തിൽ എത്തി കാർഷിക വിളകൾ തിന്നു നശിപ്പിക്കുന്നത് പതിവാണ്. പാലക്കയത്ത് ശിരുവാണി റോഡിൽ എത്തിയ ആന ചക്കയും മാങ്ങയും വാഴക്കുലകളും തിന്നു തീർത്തു. രുന്നൂറേക്കർ ഭാഗത്ത് എത്തിയ ആന രാത്രി കാട്ടിൽ കയറുന്നതും പതിവാണ്. വിളകൾ നശിപ്പിക്കുന്നതല്ലാതെ ആളുകലേയോ, വീടുകളേയോ ആക്രമിക്കാത്തത് നാട്ടുകാരെ ആശ്വാസത്തിലാക്കിയിട്ടുണ്ട്. വനത്തിനുള്ളിൽ വെള്ളവും തീറ്റയും ഉണ്ടെങ്കിലും കാട്ടാനകൾ സ്ഥിരമായി നാട്ടിലേയ്ക്കിറങ്ങുന്നത് തടയാൻ അധികാരികൾ തയ്യാറാകണമെന്ന് കർഷകർ ആവശ്യപ്പെട്ടു. രാത്രി ഇരുട്ടിയാൽ കാട്ടാനകൾ കാടിറങ്ങുകയും കൃഷിയിടങ്ങളിൽ കറങ്ങി വിള തിന്നുനശിപ്പിച്ച്…
Read Moreനാടിന്റെ നന്മയ്ക്കായ്… സഹോദരന്മാർ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് സൈക്കിൾ വാങ്ങാൻ ശേഖരിച്ച സമ്പാദ്യം
മംഗലംഡാം: കിഴക്കഞ്ചേരി തൃപ്പന്നൂർ എ.യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ അലൻ (ഒന്‍പത്) സഹോദരൻ യു.കെ.ജി വിദ്യാർഥിയായ അഥുൻ (അഞ്ച്) എന്നിവരാണ് സൈക്കിൾ വാങ്ങാൻ കുടുക്കകളിൽ ശേഖരിച്ച് വന്നിരുന്ന സന്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. കഴിഞ്ഞ പ്രളയക്കെടുതിയിലും ഇവരുടെ സന്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായതാണ്. മുടപ്പല്ലൂർ ഗവ.ഹൈസ്കൂളിലെ ജീവനക്കാരനായ കിഴക്കഞ്ചേരി തെക്കിൻകല്ല വെട്ടിക്കൽ കുളന്പ് സുഭാഷിന്റ മക്കളാണ് അലനും അഥുനും. തങ്ങളുടെ സന്പാദ്യവുമായി അച്ഛനൊപ്പം മംഗലംഡാം പോലീസ് സ്റ്റേഷനിലെത്തിയ കുട്ടികളിൽ നിന്നും എസ്.ഐ നീൽ ഹെക്ടർ ഫെർണാണ്ടസും അഡീഷണൽ എസ്ഐ കെ.എസ് സുന്ദരനും കുടുക്കകൾ ഏറ്റ് വാങ്ങി കുട്ടികളെ അഭിനന്ദിച്ചു.
Read Moreലോക്ക് ഡൗൺ കഴിയുമ്പോൾ മുല്ലപ്പൂ സീസൺ കഴിയും; മുല്ലപ്പൂ കർഷകർ പ്രതിസന്ധിയിൽ
വി.അഭിജിത്ത് പാലക്കാട് : മുറ്റത്തെ മുല്ലക്ക് മണം മാത്രമല്ല പണവും കിട്ടുമെന്ന് തെളിയിച്ചവരാണ് കോഴിപ്പാറ വടകര പതിയിലെ മുല്ലപ്പൂ കർഷകനായ എസ്.മദലമുത്തുവും കുടുംബവും. ഒരേക്കറോളം സ്ഥലത്താണ് മദലമുത്തുവും ഭാര്യ തെരേസയും മുല്ലപ്പൂ കൃഷി നടത്തിവരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ മുല്ലപ്പൂ കൃഷി പ്രതിസന്ധിയിലായിരിക്കുകയാണ്. മാർച്ച്, ഏപ്രിൽ, മെയ്് എന്നീ മാസങ്ങളിലാണ് മുല്ലപ്പൂ കർഷകർക്ക് ഏറ്റവും കൂടുതൽ വിളവ് ലഭിക്കുന്നത്. എന്നാൽ ലോക ഡോണ്‍ ആയത് കാരണം വിളവെടുത്ത മുല്ലപ്പൂ മൊട്ടുകൾ മാർക്കറ്റുകളിൽ കൊണ്ട് വിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ബാങ്കിൽ നിന്നും കാർഷിക വായ്പ എടുത്താണ് മദലമുത്തു കഴിഞ്ഞ അഞ്ചു വർഷമായി മുല്ലപ്പൂ കൃഷി നടത്തി വരുന്നത്. അതിനിടയിലാണ് അപ്രതീക്ഷിതമായി വന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ മുല്ലപ്പു കർഷകരെ പ്രതിസന്ധിയിലാക്കിയത്. കോയന്പത്തൂർ, പാലക്കാട്, പൊള്ളാച്ചി തുടങ്ങിയ പൂമാർക്കറ്റുകളിലാണ് പ്രധാനമായും വിളവെടുത്ത മുല്ലപ്പൂക്കൾ വിൽപ്പന നടത്തുന്നത്. ക്ഷേത്രങ്ങളിലെ…
Read Moreഅതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍; വാളയാറിലെ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി
പാലക്കാട്: അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ക്ക് ആരോഗ്യ പരിശോധന നടത്താനായി വാളയാറില്‍ ഒരുക്കിയ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. വാണിജ്യ നികുതി വകുപ്പിന്റെ പഴയ ചെക്ക്പോസ്റ്റ് കെട്ടിടത്തില്‍ 14 കൗണ്ടറുകള്‍ നാലു ട്രാക്കുകളിലായി ഒരുക്കിയിട്ടുണ്ട്. പാലക്കാട്ട് കുടുങ്ങിയ ഇതര സംസ്ഥാനക്കാരെ മടക്കി അയയ്ക്കാന്‍ ഒരു ട്രാക്കിലായി രണ്ടു കൗണ്ടറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പ്രവേശനം നല്‍കുന്നത്. പ്രതിദിനം 500 പേര്‍ക്കു മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇവരില്‍ രോഗികള്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങളെ പിരിഞ്ഞിരിക്കുന്ന രക്ഷിതാക്കള്‍, ഇന്റര്‍വ്യൂകള്‍, തീര്‍ഥാടനം എന്നിവയ്ക്കു പോയവര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. വാഹനങ്ങള്‍ അതിര്‍ത്തിയില്‍ അണുവിമുക്തമാക്കിയാണ് പരിശോധനാ കേന്ദ്രത്തിലേക്ക് കടത്തിവിടുന്നത്. ടാക്സികളില്‍ വരുന്നവര്‍ക്ക് അതിര്‍ത്തിയില്‍വച്ച് സ്വന്തം വാഹനങ്ങളിലേക്കു മാറാം. അതിര്‍ത്തികടന്ന് എത്തുന്നവര്‍ക്ക് രോഗലക്ഷണം കണ്ടാല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്വാറന്റൈനിലേക്കു മാറ്റും. ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്ക് വീടുകളിലേക്കു പോകാന്‍ അനുമതി…
Read Moreയുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസ്: ആസൂത്രിതമായ കൊലപാതകമെന്ന് പോലീസ്; പ്രതിയുടെ ഭാര്യ കൊല്ലപ്പെട്ട സുചിത്രയുടെ ബന്ധു; ആശങ്കയൊഴിയാതെ യുവതിയുടെ ബന്ധുക്കൾ
കൊല്ലം :മുഖത്തല സ്വദേശിനിയായ യുവതി പാലക്കാട്ട് കൊല്ലപ്പെട്ട കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പാലക്കാട് കോങ്ങാട് സ്കൂളിലെ അധ്യാപകനായ പ്രശാന്തിനെയാണ് റിമാൻഡ് ചെയ്തത്.മുഖത്തല ശ്രീ വിഹാറിൽ ശിവദാസൻ പിള്ളയുടെ മകൾ സുചിത്ര പിള്ളയാണ് കൊല്ലപ്പെട്ടത്. പ്രശാന്തിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടി തുടങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം ക്രൈംബ്രാഞ്ച് എസി പി ഗോപകുമാർ പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ചില സൂചനകൾ ലഭിച്ചെങ്കിലും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മാത്രമെ വ്യക്തത വരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് വാടകയ്ക്ക് താമസിച്ചു വന്ന വീടിന്റെ പരിസരത്തെ ചതുപ്പിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കൈകൾ മുന്നോട്ട് കൂട്ടി കെട്ടിയ നിലയിൽ കാണപ്പെട്ട മൃതദേഹം അഴുകിയ നിലയിലായിരുന്നു.കാലുകൾ മുറിച്ചുമാറ്റാനുള്ള ശ്രമങ്ങളുടെ അടയാളങ്ങളും കണ്ടിരുന്നു. ഏകദേശം രണ്ടരയടി താഴ്ചയിലാണ് മൃതദേഹം കാണപ്പെട്ടത്. പ്രശാന്ത് തനിച്ചാണോ കൊലനടത്തി കുഴിച്ചുമൂടിയതെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു.ഇയാൾ താമസിക്കുന്ന…
Read Moreകാറ്റൊന്നു വീശിയാൽ തകർന്നു വീഴും;ആരോരുമില്ലാത്ത സരോജിനിക്കു വേണം അടച്ചുറപ്പുള്ള വീട്
തിരുവില്വാമല: ശക്തമായ കാറ്റ് വീശിയാൽ, മഴ കനത്തു പെയ്താൽ സരോജിനിയുടെ വീടു തകർന്നു വീഴും. ഭർത്താവും മക്കളും മരിച്ച തിരുവില്വാമല 15-ാം വാർഡിൽ പൂതനക്കര സരോജിനിയാണ് അപകടാവസ്ഥയിലായ വീട്ടിൽ ഭീതിയോടെ കഴിയുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിലും കാറ്റിലും അപകടാവസ്ഥയിലായ വീട് തലയ്ക്കുമുകളിൽ വീഴരുതെന്ന പ്രാർത്ഥനയോടെ കഴിച്ചുകൂട്ടുകയായിരുന്നു സരോജനി. ചിതലെടുത്ത് തകർന്ന വീടിന്റെ ഒരു ഭാഗത്ത് ഷീറ്റ് മേഞ്ഞിട്ടുണ്ടെങ്കിലും മഴ പെയ്താൽ വെള്ളം വീട്ടിനകത്താണ്. ഇനിയൊരു മഴയേയും വീശിയടിക്കുന്ന കാറ്റിനേയും പ്രതിരോധിക്കാനുള്ള ശേഷി ഈ വീടിനില്ല. വർഷങ്ങൾക്കുമുന്‍പ് സർക്കാരിൽനിന്ന് അനുവദിച്ചു കിട്ടിയതാണ് ഈ ഓടുമേഞ്ഞ വീട്. അന്ന് പണി തീർന്നിരുന്നില്ല. ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിരുന്നെങ്കിലും സഹായം ലഭിച്ചില്ല. വീട്ടുജോലിക്കാരിയായ സരോജിനിക്ക് ലോക്ക് ഡൗണിനെ തുടർന്ന് ഉപജീവനമാർഗവും അടഞ്ഞമട്ടാണ്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സരോജിനിക്കു പുതിയ വീട് വച്ചു നല്കാൻ നടപടി സ്വീകരിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. മണി…
Read Moreസൗരവിന് ഇതു സായൂജ്യത്തിന്റെ നിമിഷം; ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ തുക ദുരിതാശ്വാസനിധിയിലേക്ക് നൽകി മാതൃകയായി പതിനാലുകാരൻ…
ചാഴൂർ: മഹാമാരിയുടെ ദുരിതകാലത്തു സഹജീവികൾക്കായി തന്നെക്കൊണ്ടാകുന്നത് ചെയ്ത സൗരവിന് ഇതു സായൂജ്യത്തിന്റെ നിമിഷം. തനിക്കു ലഭിച്ച ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ തുകയിൽ നിന്നും 2000 രൂപയാണ് പതിനാലുകാരനായ സൗരവ് സജീവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്. ചാഴൂർ ചുള്ളിപ്പറന്പിൽ സജീവന്റെയും ബീനയുടേയും മകനായ സൗരവ് അന്തിക്കാട് സാന്ത്വനം സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥിയാണ്. നിരന്തരം ടിവിയിൽ വാർത്തകൾ ശ്രദ്ധിക്കുന്ന സൗരവിന്റെ നിർബന്ധമായിരുന്നു കോവിഡ് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുകയെന്നത്. കോവിഡ് വാർത്തകൾ അസ്വസ്ഥമാക്കുന്പോഴെല്ലാം പ്രതിരോധത്തിനായി രാപകലില്ലാതെ പണിയെടുക്കുന്ന പോലീസുകാരേയും ആരോഗ്യപ്രവർത്തകരേയും കുറിച്ചാണ് സൗരവിന് ആശങ്ക. ഇത് സഹോദരങ്ങളോടും അമ്മയോടും അവൻ നിരന്തരം പങ്കുവെച്ചിരുന്നു. അവരെ സഹായിക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് തനിക്ക് ലഭിച്ച പെൻഷൻ തുക കൈമാറിയത്. അടുത്തതായി ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും തന്റെ ഉപഹാരം നൽകണമെന്ന് ഇളയച്ഛനുമായി ചട്ടം കെട്ടിയിരിക്കുകയാണ്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള കലോത്സവങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ സൗരവ് നേടിയിട്ടുണ്ട്. കോവിഡ്…
Read Moreകൊല്ലം സ്വദേശിനി പാലക്കാട്ട് കൊല്ലപ്പെട്ട സംഭവം: പ്രതിയെ ചോദ്യം ചെയ്തു വരുന്നതായി സൂചന
കൊല്ലം: കൊല്ലത്തു നിന്നും കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ പ്രതിയെ കൊല്ലത്തു നിന്നെത്തിയ പോലീസ് സംഘം ചോദ്യം ചെയ്തു വരുന്നതായാണ് സൂചന. മുഖത്തല സ്വദേശിനിയായ സുചിത്ര പിള്ള (42)യാണ് പാലക്കാട്ടുള്ള ബന്ധുവീട്ടിൽ കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ബന്ധുവായ യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്നാണ് സൂചന. കൊല്ലത്ത് ഒരു ബ്യൂട്ടീഷ്യൻ സ്ഥാപനത്തിൽ ജോലി ചെയ്തുവന്ന സുചിത്ര കഴിഞ്ഞ 17 മുതൽ സ്ഥാപനത്തിൽ വരാതെയായി. താൻ പുതിയ കോഴ്സ് പഠിക്കാൻ പോകുകയാണെന്നായിരുന്നു സ്ഥാപന ത്തിൽ പറഞ്ഞത്.20 വരെയുവതി പലതവണ മാതാവിനെ ഫോണിൽ വിളിച്ചിരുന്നു.20ന് ശേഷം മകൾ വിളിക്കാതായതോടെ മാതാവ് വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.തുടർന്ന് ബന്ധുക്കൾ കൊട്ടിയം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. കൊല്ലം സ്വദേശിയായ ഒരു ബന്ധുവിന്റെ കുടുംബം കോഴിക്കോട് ഉള്ളതായാണ് വിവരം. അയാളുടെ പാലക്കാട്ടുള്ള വാടകവീട്ടിലേക്കാണ് യുവതി…
Read Moreഒറ്റദിവസം, ഒറ്റത്തീരുമാനം…! ഗുഹ പോലെയുള്ള വാസയോഗ്യമല്ലാത്ത ചെറ്റക്കുടിൽ മണിക്കൂറുകൾക്കുള്ളിൽ മയിൽസാമിയുടെ മണിമാളികയായി…
വണ്ടിത്താവളം: ഗുഹ പോലെയുള്ള വാസയോഗ്യമല്ലാത്ത ചെറ്റക്കുടിൽ മണിക്കൂറുകൾക്കുള്ളിൽ മയിൽസാമിയുടെ മണിമാളികയായി..! നിമിത്തമായത് ഫയർഫോഴ്സിന്റെയും ഡിഫൻസ് സേനാംഗങ്ങളുടെയും അകമഴിഞ്ഞ സ്നേഹത്തിന്റെ ഇടപെടൽ. ആറുമക്കളുമായി ദന്പതികൾ അന്തിയുറങ്ങിയ ചെറ്റകുടിൽ കഴിഞ്ഞ ദിവസമാണ് ചിറ്റൂർ ഫയർഫോഴ്സ് അധികൃതരുടെ ദൃഷ്ടിയിൽ പതിഞ്ഞത്. എല്ലാവരും ഉത്സാഹിച്ചതോടെ ഒറ്റ ദിവസത്തിനുള്ളിൽ താമസയോഗ്യമായ കുടിലായി. പ്ലാച്ചിമട എസ്ടി കോളനിയിലെ സ്വാമിക്കാണ് ചോർച്ചയില്ലാത്ത കൊച്ചു വീടെന്ന സ്വപ്നം സാക്ഷ്യമായത്. റേഷൻകാർഡ് പോലുമില്ലാത്ത എട്ടംഗ കുടുംബത്തിന് താലചായ്ക്കാനൊരു മേൽക്കൂരയ്ക്ക് വേണ്ടി മയിൽസ്വാമി മുട്ടിയ വാതിലുകളൊന്നും തുറന്നിരുന്നില്ല. വളർത്തു മൃഗങ്ങൾക്ക് ഒരുക്കുന്ന കൂടിന്റെ സുരക്ഷിതത്വം പോലും കാവൽചാളയ്ക്കുണ്ടായിരുന്നില്ല. മയിൽസ്വാമിയുടെ മൂത്ത മകന് അസുഖത്തിനുള്ള മരുന്നുമായി വന്ന അഗ്നിശമന സേനയാണ് മനുഷ്യമനസ്സാക്ഷിയെ നൊന്പരപ്പിക്കുന്ന തരത്തിൽ എട്ടംഗ കുടുംബം അന്തിയുറങ്ങുന്നയിടം കണ്ടെത്തിയത്. ഇതോടെ മയിൽസാമിയുടെ സുരക്ഷിത വാസത്തിനു വഴിയൊരുക്കൽ ചിറ്റൂർ അഗ്നിശമ സേനയും ഡിഫൻസ് സേനാംഗങ്ങളും കച്ചകെട്ടിയിറങ്ങി. ഇതിനായി ജില്ലാ അഗ്നിശമന സേന മേധാവി…
Read More