സ്വന്തം ലേഖകൻതൃശൂർ: ട്രാഫിക് നിയമലംഘനത്തിനു കൈയോടെ പിഴ അടയ്ക്കാത്ത കേസുകൾ വെർച്വൽ കോടതികളിലേക്ക്. മാസങ്ങൾക്കുമുന്പ് തന്നെ ഇ ചലാൻ ഉപയോഗിച്ച് ആധുനിക രീതിയിൽ മോട്ടോർ വാഹന വകുപ്പ് വാഹനപരിശോധന ആരംഭിച്ചിരുന്നു. വാഹനം നിർത്താതെ തന്നെ നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് ചലാൻ ഇടുന്ന രീതിയാണ് ഇ ചലാൻ.വാഹന ഉടമ വാഹന രജിസ്ട്രേഷൻ സമയത്ത് നൽകിയ മൊബൈൽ നന്പറിലേക്കും എസ്എംഎസ് ആയി ചലാൻ ലഭിക്കും. വാഹൻ.പരിവാഹൻ എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നന്പർ പരിശോധിക്കാനും അപ്ഡേറ്റ് ചെയ്യാനും കഴിയും. വാഹന ഉടമയ്ക്ക് വാഹനത്തിന്റെ പെൻഡിംഗ് ചലാൻ പരിശോധിക്കുന്നതിനും പിഴ ഓടുക്കുന്നതിനും echallan.parivahan.gov.in എന്ന വെബ്സൈറ്റിൽ ചെക്ക് ചലാൻ സ്റ്റാറ്റസ് എന്ന ഓപ്ഷൻ ഉപയോഗിയ്ക്കാവുന്നതാണ്. പതിനഞ്ചു ദിവസത്തിൽ കൂടുതലായി പിഴ അടയ്ക്കാത്ത വാഹനത്തിന്റെ ചലാനാണ് വെർച്വൽ കോർട്ടിലേക്ക് അയക്കും. കോടതിയിലെത്തിയാൽ പിഴ ഒടുക്കുന്നതിനായി vcourts.gov.in എന്ന വെബ്സൈറ്റിൽ കേരള ട്രാൻസ്പോർട്ട് ഡിപ്പാർട്ടുമെന്റ്…
Read MoreCategory: Thrissur
ആളുകൾ കൂടുതലുള്ളിടത്ത് കോവിഡ് ജാഗ്രത കുറയുന്നു; ഹോസ്റ്റലുകളിലേക്ക് പരിശോധന വരുന്നു
സ്വന്തം ലേഖകൻതൃശൂർ: ആളുകൾ ഒരുമിച്ച് കൂടുതലായി താമസിക്കുന്നിടങ്ങളിൽ കോവിഡ് ജാഗ്രത കുറയുന്നതായും കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടുന്നില്ലെന്നും ആരോഗ്യവകുപ്പ്.ഇതിന്റെ അടിസ്ഥാനത്തിൽ കർശന നടപടികളുമായി മുന്നോട്ടുപോകാൻ ജില്ല ആരോഗ്യവകുപ്പ് രംഗത്തിറങ്ങിക്കഴിഞ്ഞു. ഹോസ്റ്റുകൾ, ആരും നോക്കാനില്ലാത്ത പ്രായമായവർ താമസിക്കുന്ന അഗതി മന്ദിരങ്ങൾ, പോലീസ്എക്സൈസ്ഫയർഫോഴ്സ് അക്കാദമികൾ, അവിടെ സേനാംഗങ്ങളും പരിശീലനാർത്ഥികളും താമസിക്കുന്ന ഹോസ്റ്റലുകൾ, ജയിലുകൾ തുടങ്ങിയ ആൾക്കൂട്ടങ്ങൾ കൂടുതലായി ഒരുമിച്ച് താമസിക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. തൃശൂർ ഫയർഫോഴ്സ് അക്കാദമിയിലും മറ്റും നിരവധി കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്ത സാഹചര്യത്തിലാണ് ഇത്തരം കേന്ദ്രങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകി പരിശോധനകൾ കർശനമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ ഒരാൾക്കെങ്കിലും പനിയോ മറ്റെന്തെങ്കിലും അസ്വസ്ഥതകളോ അനുഭവപ്പെട്ടാൽ ഉടൻ അവരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിസാരമായി കാണരുതെന്നും ക്വാറന്റൈൻ നിർദ്ദേശങ്ങളടക്കമുള്ള കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ജില്ലയിൽ…
Read Moreകേരളത്തിൽ ഇതാദ്യമായിട്ടായിരിക്കാം! പുഴകൾക്കായി ഒരു ത്രൈമാസ പത്രം; നിളയുടെ തീരത്തു നിന്ന്…
സ്വന്തം ലേഖകൻ തൃശൂർ: നശിച്ചുകൊണ്ടിരിക്കുന്ന നിളയടക്കമുള്ള പുഴകളുടെ സംരക്ഷണത്തിനായി നിളയുടെ തീരത്തു നിന്നൊരു ത്രൈമാസ പത്രം. പുഴയ്ക്കായി ഒരു ത്രൈമാസ പത്രമെന്നത് കേരളത്തിൽ ഇതാദ്യമായിട്ടായിരിക്കാമെന്ന് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. നിളാവൃത്താന്തം എന്ന പേരിലാണ് പുഴയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയിൽ നിന്ന് ഈ പത്രമെത്തുന്നത്. ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ എന്ന കൂട്ടായ്മയാണ് നിളയേയും കേരളത്തിലും മറ്റുമുള്ള പുഴകളേയും ജലാശയങ്ങളേയും ജല സ്രോതസുകളേയും സംരക്ഷിക്കാൻ ഇത്തരമൊരു സംരംഭത്തിന് നേതൃത്വം നൽകുന്നത്. ഡോ.രാജൻ ചുങ്കത്ത്, വിനോദ് എം നന്പ്യാർ, ഉണ്ണി മങ്ങാട്ട്, ഡോ.ആർ.ശ്രീപാർവതി, കെ.പി.രാജേഷ് എന്നിവരടങ്ങുന്ന പത്രാധിപസമിതിയാണ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ ഡോ.ആർ.ശ്രീപാർവതിയുടെ നേതൃത്വത്തിൽ നിളാവൃത്താന്തം മൂന്നു മാസം കൂടുന്പോൾ ഒരുക്കുന്നത്. എം.ടി.വാസുദേവൻ നായർ ഇംഗ്ലീഷിലെഴുതിയ ലേഖനം എം.എൻ.കാരശേരി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണ് ഇത്തവണത്തെ നിളാവൃത്താന്തത്തിന്റെ ആകർഷണം. നിളയ്ക്ക് ഒരു ചരമഗീതം എന്ന സുദീർഘമായ ലേഖനത്തിലൂടെ എം.ടി.വാസുദേവൻ നായർ നിളയുടെ ആത്മാവിലേക്ക് കടന്നു ചെല്ലുന്നു.…
Read Moreആളുകൾ കൂടുതലുള്ളിടത്ത് കോവിഡ് ജാഗ്രത കുറയുന്നു; ഹോസ്റ്റലുകളിലേക്ക് പരിശോധന വരുന്നു
സ്വന്തം ലേഖകൻ തൃശൂർ: ആളുകൾ ഒരുമിച്ച് കൂടുതലായി താമസിക്കുന്നിടങ്ങളിൽ കോവിഡ് ജാഗ്രത കുറയുന്നതായും കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടുന്നില്ലെന്നും ആരോഗ്യവകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ കർശന നടപടികളുമായി മുന്നോട്ടുപോകാൻ ജില്ല ആരോഗ്യവകുപ്പ് രംഗത്തിറങ്ങിക്കഴിഞ്ഞു. ഹോസ്റ്റുകൾ, ആരും നോക്കാനില്ലാത്ത പ്രായമായവർ താമസിക്കുന്ന അഗതി മന്ദിരങ്ങൾ, പോലീസ്എക്സൈസ്ഫയർഫോഴ്സ് അക്കാദമികൾ, അവിടെ സേനാംഗങ്ങളും പരിശീലനാർത്ഥികളും താമസിക്കുന്ന ഹോസ്റ്റലുകൾ, ജയിലുകൾ തുടങ്ങിയ ആൾക്കൂട്ടങ്ങൾ കൂടുതലായി ഒരുമിച്ച് താമസിക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. തൃശൂർ ഫയർഫോഴ്സ് അക്കാദമിയിലും മറ്റും നിരവധി കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്ത സാഹചര്യത്തിലാണ് ഇത്തരം കേന്ദ്രങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകി പരിശോധനകൾ കർശനമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ ഒരാൾക്കെങ്കിലും പനിയോ മറ്റെന്തെങ്കിലും അസ്വസ്ഥതകളോ അനുഭവപ്പെട്ടാൽ ഉടൻ അവരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിസാരമായി കാണരുതെന്നും ക്വാറന്റൈൻ നിർദ്ദേശങ്ങളടക്കമുള്ള കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ്…
Read Moreഞാൻ… ഉടൽ… മനസ് ! കലാനിലയത്തിലെ പുതിയ തലമുറയും അരങ്ങിലേക്ക്; തൃശൂരിൽ കാണാം ഞായറാഴ്ച
സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിന്റെ നാടക അരങ്ങുകളിൽ വിസ്മയം തീർത്ത കലാനിലയം കുടുംബത്തിലെ പുതിയ തലമുറയും അരങ്ങിലേക്ക്. കലാനിലയം കൃഷ്ണൻനായർ ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന ഞാൻ…ഉടൽ…മനസ്.. എന്ന ഏകകഥാപാത്ര നാടകത്തിൽ കലാനിലയം കൃഷ്ണൻനായരുടെ മകൻ അനന്തപത്മനാഭന്റെ മകൾ ഗായത്രി പത്മനാഭനാണ് അരങ്ങിലെത്തുന്നത്. നേരത്തെ കലാനിലയത്തിന്റെ ഹിഡിംബി എന്ന നാടകത്തിൽ ടൈറ്റിൽ കഥാപാത്രത്തെ ഗായത്രി അവതരിപ്പിച്ചിട്ടുണ്ട്. ഈ മാസം ഏഴിനു തൃശൂർ റീജണൽ തിയറ്ററിലാണ് ഞാൻ…ഉടൽ…മനസ് എന്ന ഏകകഥാപാത്ര നാടകത്തിന്റെ അവതരണം. മഹാകവി വള്ളത്തോളിന്റെ കൊച്ചുസീത എന്ന പ്രശസ്തമായ കവിതയുടെ വർത്തമാനകാല വ്യാഖ്യാനമാണ് ഈ നാടകം എന്ന് അണിയറപ്രവർത്തകർ പറഞ്ഞു. സ്ത്രീശാക്തീകരണമാണ് സാരാംശം. ഒരു മണിക്കൂറാണ് ദൈർഘ്യം. സുരേഷ്ബാബു ശ്രീസ്ഥയാണ് നാടകഭാഷ്യം ഒരുക്കുന്നത്. മനോജ് നാരായണനാണ് സംവിധാനം. അണിയറയിൽ അനന്തപത്മനാഭൻ, എം.എം.സചീന്ദ്രൻ, സുരേഷ് നന്ദൻ, കലാമണ്ഡലം കൃഷ്ണകുമാർ, കോട്ടയ്ക്കൽ മധു എന്നിവരുമുണ്ട്. വൈകീട്ട് ആറിനു പ്രഫ.എം.കെ.സാനു ഉദ്ഘാടനം ചെയ്യും. തൃശൂർ…
Read Moreഒരു വീടെന്ന സ്വപ്നം നൽകി പറ്റിച്ചത് 12 കുടുംബങ്ങളെ; നിർമാണത്തിൽ അപാകതയിൽ പണി മുടങ്ങി ; അധികൃതരുടെ വാഗ്ദാന ലംഘനത്തിനെതിരെ കാവിൽക്കടവ് ലാൻഡിംഗ് പ്ലേസിലെ താമസക്കാരുടെ പ്രതിഷേധം
കൊടുങ്ങല്ലൂർ: നഗരസഭാ അധികൃതരുടെ വാഗ്ദാന ലംഘനത്തിനെതിരെ കാവിൽക്കടവ് ലാൻഡിംഗ് പ്ലേസിലെ താമസക്കാർ ഏകദിന ഉപവാസ സമരം നടത്തി. മായാ സജീവ് ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു. വി.എച്ച്. അൻസാരി, അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു. കാവിൽക്കടവ് തോടിനു സമീപം ലാൻഡിംഗ് പ്ലേസിൽ താമസിച്ചിരുന്ന 12 കുടുംബങ്ങളാണു പുതിയ വീടു നിർമിച്ചു നൽകാമെന്ന വാഗ്ദാനം വിശ്വസിച്ച് 2013ൽ വീടൊഴിഞ്ഞു നൽകിയത്. കേന്ദ്രസർക്കാരിന്റെ ചേരി നിർമാർജന പദ്ധതിയിൽ ഉൾപ്പെടുത്തി ഈ കുടുംബങ്ങൾക്കായി ഫ്ലാറ്റ് നിർമാണം തുടങ്ങിയെങ്കിലും നിർമാണത്തിലെ അപാകതയെത്തുടർന്നു പദ്ധതി പാതിവഴിയിൽ മുടങ്ങി. സമയപരിധി കഴിഞ്ഞതിനെ തുടർന്നു കേന്ദ്ര ഫണ്ട് ലാപ്സായി. 2019 ൽ വി.ആർ. സുനിൽ കുമാർ എംഎൽഎയുടെ ഫണ്ടിൽ നിന്നും പുതിയ ഭവനസമുച്ചയം പണിയുന്നതിനായി 1.20 കോടി രൂപ അനുവദിച്ചിരുന്നു.മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു പൊതു പരിപാടിയും സംഘടിപ്പിച്ചിരുന്നു.നിർമാണച്ചുമതല ഏറ്റെടുത്ത കോസ്റ്റ്ഫോർഡ് തറ കെട്ടിയതൊഴിച്ചാൽ വീടുകളുടെ…
Read Moreവാർത്ത കണ്ടു, എംഎൽഎ ഇടപെട്ടു… ഒരപകടം ഉണ്ടാക്കാൻ ആ ടോൾ ബുത്ത് ഉണ്ടാകില്ല; ഡിവൈൻനഗറിൽ യാത്രക്കാർ തടസമായിനിന്ന ബൂത്ത് പൊളിച്ചു മാറ്റി
കാടുകുറ്റി: കോടികൾ മുടക്കി ആധുനിക രീതിയിൽ നവീകരിക്കുന്ന മുരിങ്ങൂർ – കാടുകുറ്റി – പാളയംപറന്പ് റോഡിൽ തടസമായി നിൽക്കുന്ന ഡിവൈൻനഗർ മേല്പാലത്തിലെ ടോൾ ബൂത്ത് പൊളിച്ചുനീക്കണമെന്ന ദീപിക വാർത്ത ഫലം കണ്ടു. ഡിസംബർ 30 നു നൽകിയ വാർത്തയെ തുടർന്ന് ബി.ഡി. ദേവസി എംഎൽഎ വിഷയത്തിൽ ഇടപെടുകയും ആർബിഡിസി അധികൃതരുമായി സംസാരിക്കുകയും നടപടിയെടുക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 നായിരുന്നു ടോൾ ബൂത്ത് പൂർണമായും പൊളിച്ചുനീക്കിയത്. നവീകരണം നടക്കുന്ന റോഡിന്റെ മധ്യേ ഉപയോഗശൂന്യമായി മാറിയ ബൂത്തു നീക്കണമെന്ന ആവശ്യവുമായി കാടുകുറ്റി മണ്ഡലം യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും രംഗത്തു വന്നിരുന്നു. ഡിവൈൻനഗർ റെയിൽവേ മേല്പാലം ജനങ്ങൾക്കായി തുറന്നുകൊടുത്ത 2015 ൽ വാഹനയാത്രികരിൽ നിന്നും ചുങ്കം പിരിക്കാനായി പാലത്തിന്റെ കവാടത്തിലാണ് മാർഗതടസമായി ബൂത്തു നിർമിച്ചിരുന്നത്. മേല്പാലം പോലുള്ള വികസനങ്ങളുടെ നിർമാണാവശ്യങ്ങൾക്കു പണം കണ്ടെത്തുക ലക്ഷ്യമിട്ടായിരുന്നു പ്രാരംഭ ഘട്ടത്തിൽ ടോൾ…
Read Moreപൂരം പ്രദർശനത്തിന് അനുമതി നൽകാൻ തയ്യാറാകാതെ അധികൃതർ; പ്രദർശനമില്ലാതെ പറ്റില്ലെന്ന് ദേവസ്വങ്ങൾ
സ്വന്തം ലേഖകൻതൃശൂർ: തൃശൂർ പൂരം പ്രദർശനത്തിന് അനുമതി നൽകാൻ തയ്യാറാകാതെ അധികൃതരും പൂരത്തിന് എക്സിബിഷനില്ലാതെ പറ്റില്ലെന്ന് ദേവസ്വങ്ങളും.പൂരം പ്രദർശനത്തിന് അനുമതി നൽകിയാൽ അത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് ജില്ല ആരോഗ്യവകുപ്പ് ആശങ്കപ്പെടുന്നത്. ജില്ല ഭരണകൂടവും ഇതേ കാരണത്താലാണ് പൂരം എക്സിബിഷന് അനുമതി നൽകാൻ മടിക്കുന്നത്.നിയന്ത്രണങ്ങളോടെ പൂരം എക്സിബിഷൻ നടത്താമെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും അതിന് ദേവസ്വങ്ങളും പൂരം പ്രദർശന സമിതിയും സമ്മതം മൂളിയിട്ടില്ല. പാർട്ടി സമ്മേളനം നടത്തുന്ന പോലെയല്ല എക്സിബിഷൻ നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഒന്നോ രണ്ടോ മണിക്കൂറുകൾ തുറന്ന സ്ഥലത്ത് സമ്മേളനം നടത്തുന്നതും പൂരം പ്രദർശനം നടത്തുന്നതും വ്യത്യസ്തമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കലക്ടർ വിളിച്ച യോഗത്തിൽ ഇക്കാര്യങ്ങൾ തങ്ങൾ വ്യക്തമാക്കിയതാണെന്നും അധികൃതർ പറഞ്ഞു. ജില്ല ഭരണകൂടവും പോലീസുമെല്ലാം ആരോഗ്യവകുപ്പ് ഉന്നയിച്ച കാര്യങ്ങൾ അംഗീകരിക്കുന്നുണ്ട്. പൂരത്തിന് മുൻപ് എക്സിബിഷൻ ആരംഭിക്കുന്പോൾ ഏതെങ്കിലും കാരണത്താൽ കോവിഡ് വ്യാപനമുണ്ടാവുകയും കണ്ടെയ്ൻമെന്റ്…
Read Moreകടൽത്തിളയ്ക്കുന്നു, തീരമേഖല “ഉഷ്ണിക്കും’; വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ
ഷാജി പൊന്നന്പുള്ളിതൃശൂർ: ഹൊ, എന്തൊരു ഉഷ്ണം, ജില്ലയിലെ തീരമേഖല വേനലിൽ ചുട്ടുപൊള്ളിത്തുടങ്ങി. ആഗോളതാപനത്തെത്തുടർന്നാണു കേരളത്തിലെ തീരപ്രദേശങ്ങളിൽ ചൂടുകൂടുന്നതെന്നു കാലാവസ്ഥ നിരീക്ഷകർ. സമുദ്രങ്ങൾ ചൂടുപിടിക്കുന്നതോടെയാണു തീരമേഖലകളിൽ ഉഷ്ണം വർധിക്കുന്നത്. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായാണ് ഈർപ്പവും ചൂടും കൂടുന്നത്. ലാ നിന പ്രതിഭാസം നിലനിൽക്കുന്നതിനാൽ കേരളത്തിൽ ചില പ്രദേശങ്ങളിൽ ഏപ്രിൽ വരെ വേനൽമഴയുണ്ടാകാമെന്നു കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ഇടമഴ കിട്ടിയില്ലെങ്കിൽ സൂര്യാതപം, ഉഷ്ണതരംഗം എന്നിവയുണ്ടാകുന്നതിനും ഇടയുണ്ട്. സാധാരണഗതിയിൽ ഫെബ്രുവരി ആദ്യം മുതൽ ചൂടു കൂടാറുണ്ടെങ്കിലും ജനുവരിയിൽ മഴ ലഭിച്ചതിനാൽ ഇതു നീണ്ടുപോയി. ജില്ലയിലെ തീരപ്രദേശങ്ങളായ കൊടുങ്ങല്ലൂർ താലൂക്ക്, ചാവക്കാട് താലൂക്ക് എന്നിവടങ്ങളിൽ മാർച്ച് മാസം ആരംഭം തന്നെ ഉഷ്ണം കൂടുതലാണ്.ആഗോളതാപനത്തിന്റെ ഫലമായി അന്തരീക്ഷം നന്നായി ചൂടുപിടിക്കും. ഇതിന്റെ സിംഹഭാഗങ്ങളും ആഗിരണം ചെയ്തിരുന്നതു സമുദ്രങ്ങളായിരുന്നു. സമുദ്രതാപനില അസാധാരണമാം വിധം ഉയരുന്നതും വേനൽമഴയില്ലാത്തതും ഉഷ്ണം വർധിക്കുന്നതിനിടയാക്കുന്നു. ഈർപ്പവും ചൂടും കൂടുന്പോഴാണ് ഉഷ്ണം വർധിക്കുന്നത്. വേനൽക്കാലം…
Read Moreകൊക്കാലെയിൽ റോഡ് വെട്ടിപ്പൊളിച്ചു; കൗൺസിലർമാരും വ്യാപാരികളും അറിഞ്ഞില്ല; പത്ത് ദിവസത്തിനുള്ളിൽ എല്ലാം ശരിയാക്കിതരാമെന്ന് ഉദ്യോഗസ്ഥർ
സ്വന്തം ലേഖകൻതൃശൂർ: നവീകരണത്തിന്റെ ഭാഗമായി കൊക്കാലെ സെന്ററിൽ മുന്നറിയിപ്പില്ലാതെ റോഡ് വെട്ടിപ്പൊളിച്ചു. രാവിലെ കടകൾ തുറന്നു കച്ചവടക്കാർ സജീവമാകുന്നതിനിടെയായിരുന്നു വെട്ടിപ്പൊളിക്കൽ. വെളിയന്നൂരിൽ റോഡ് ബ്ലോക്ക് ചെയ്ത് വെട്ടിപ്പൊളിച്ചു. അതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. മുന്നറിയിപ്പു നല്കാതെ റോഡ് വെട്ടിപ്പൊളിച്ചതിനെ കച്ചവടക്കാർ ചോദ്യം ചെയ്തു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ കൗൺസിലർമാരും “പൊളിക്കൽ’ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. പണി നിർത്താൻ കൗൺസിലർമാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.വ്യാപാരി വ്യവസായി സംഘടനാ നേതാക്കളും സ്ഥലത്തെത്തിയിരുന്നു.കൊക്കാലെ ജംഗ്ഷൻ നവീകരിക്കുന്നതിന്റെ ഭാഗമായി ടൈൽ ഇടുന്നതിനാണ് റോഡ് പൊളിക്കുന്നതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. സാധാരണ ഇത്തരം നിർമാണ പ്രവൃത്തികൾ നടക്കുന്പോൾ രണ്ടോ മൂന്നോ ദിവസം മുന്പ് അതതു പ്രദേശത്തെ കൗൺസിലർമാരെ അറിയിക്കുക പതിവുണ്ടായിരുന്നു. എന്നാൽ കൊക്കാലെയിലെ പ്രവൃത്തികൾ സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നു കണ്ണംകുളങ്ങര ഡിവിഷൻ കൗൺസിലർ മുകേഷ് കുളപറന്പിൽ പറഞ്ഞു. നിർമാണ പ്രവൃത്തികൾ തുടങ്ങുന്നതിനു തൊട്ടുമുന്പാണ് തൃശൂർ സോണൽ എഇ തന്നെ വിളിച്ചു വിവരം പറഞ്ഞതെന്നു…
Read More