തൃശൂർ: കോർപറേഷൻ ഓഫീസിനുമുന്പിൽ കേരള സ്റ്റേറ്റ് ആഭരണ തൊഴിലാളികളുടെ ആത്മാഹുതി സമരം. സ്വർണാഭരണ നിർമാണ മേഖല തകർക്കുന്ന രീതിയിൽ ആവിഷ്കരിച്ചിരിക്കുന്ന ഗൂഢ പദ്ധതിക്കെതിരെയാണ് തൊഴിലാളികൾ കഴുത്തിൽ കയർ കെട്ടി ആത്മാഹുതി സമരം നടത്തിയത്. കേരള സ്റ്റേറ്റ് ആഭരണ തൊഴിലാളി യൂണിയൻ – ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം ആഭരണ തൊഴിലാളി ക്ഷേമ ബോർഡ് മുൻ ചെയർമാൻ സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് രാജേഷ് തിരുത്തോളി, ഇ. ഉണ്ണികൃഷ്ണൻ, കെ.ആർ. ശ്രീനിവാസൻ, മനോജ് മച്ചാട്, ജയരാജ് വല്ലച്ചിറ, യു. ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.
Read MoreCategory: Thrissur
സസ്യ ലോകത്തേയ്ക്കു രണ്ടുപേർക്കൂടി കടന്നു വരുന്നു; കിഴക്കൻ ഹിമാലയത്തിൽ കണ്ടെത്തിയത് പുതിയ ഇഞ്ചിയിനങ്ങൾ
ഇരിങ്ങാലക്കുട: വനാന്തരങ്ങളിൽ നിന്നു സസ്യ ലോകത്തേയ്ക്കു രണ്ടു പുതിയ ഇഞ്ചിയിനങ്ങൾ കൂടി. സിഞ്ചിബർ കോർണിജിറം, സിഞ്ചിബർ കംപാനുലേറ്റം എന്നിങ്ങനെ പേരു നൽകിയിരിക്കുന്ന സസ്യങ്ങളെ അരുണാചൽ പ്രദേശിൽ നിന്നാണു കണ്ടെത്തിയത്. പട്ടാന്പി ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസറും കാലിക്കട്ട് സർവകലാശാല ഗവേഷകനുമായ ടി. ജയകൃഷ്ണൻ, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. ആൽഫ്രഡ് ജോ, കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞരായ ഡോ. വി.എസ്. ഹരിഷ്, ഡോ. എം. സാബു എന്നിവരടങ്ങുന്ന ഗവേഷക സംഘമാണു സസ്യങ്ങളെ കണ്ടെത്തിയത്. വെളുപ്പിൽ പിങ്ക് നിറം കലർന്ന പൂക്കളും ഇലകളുടെ അടിവശത്തെ പിങ്കു നിറവുമാണു സിഞ്ചിബർ കോർണിജിറത്തെ മറ്റു ഇഞ്ചിയിനങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്. ബെൽ ആകൃതിയിലുള്ള പുഷ്പങ്ങളാണു സിഞ്ചിബർ കംപാനുലേറ്റത്തെ വ്യത്യസ്തമാക്കുന്നത്. ലാറ്റിൻ ഭാഷയിൽ ബേൽ എന്നർഥം വരുന്ന കംപാനുലേറ്റം എന്ന…
Read Moreഡെന്റൽ കോളജ് സൂപ്പർ, വാട്സാപ്പ് പോസ്റ്റ് വൈറൽ, അത്ര സൂപ്പറല്ലെന്നു മറു പോസ്റ്റ്, പക്ഷേ…
സ്വന്തം ലേഖകർ തൃശൂർ/മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജിലെ ഡെന്റൽ കോളജ് സൂപ്പറാണെന്ന വാട്സാപ്പ് സന്ദേശം വൈറലായി. നിരവധി പേരാണ് ഈ പോസ്റ്റ് ഫോർവേഡും ഷെയറും ചെയ്യുന്നത്. വളരെ പ്രധാനപ്പെട്ട അറിയിപ്പാണെന്ന് വിശ്വസിക്കുന്നു എന്ന മുഖവുരയോടെയാണ് പോസ്റ്റ്. ഡെന്റൽ കോളജിലെ സൗകര്യങ്ങൾ അറിയാത്തവരെ അറിയിക്കാനാണ് ഇതെന്നും വ്യക്തമാക്കുന്നു. നൂറു ശതമാനം ചികിത്സ സൗജന്യമായ ഇവിടെയുള്ള ആധുനിക സജ്ജീകരണങ്ങളെല്ലാം വിശദീകരിക്കുന്നുണ്ട്. പോസ്റ്റിൽ ആന്പല്ലൂരിലേയും പുതുക്കാട്ടേയും ദന്ത ചികിത്സാകേന്ദ്രങ്ങളിലെ ചികിത്സാചെലവും പരാമർശിച്ചിട്ടുണ്ട്. അവിടെ പതിനായിരക്കണക്കിനു രൂപ ഈടാക്കുന്ന ദന്ത ചികിത്സയ്ക്ക് മെഡിക്കൽ കോളജിൽ അഞ്ഞൂറു രൂപയിൽ താഴെ മാത്രമേ വരുന്നുള്ളൂവെന്നും വാട്സാപ്പ് സന്ദേശത്തിൽ പറയുന്നു. പുതുക്കാടോ ആന്പല്ലൂരോ ഉള്ള ആരെങ്കിലുമാകാം പോസ്റ്റിട്ടതെന്നാണ് കരുതുന്നത്. വാട്സാപ്പ് പോസ്റ്റിനു പിന്നാലെ ആ പോസ്റ്റിനെ വിമർശിച്ചുള്ള പോസ്റ്റുകളുമെത്തി. ജീവനക്കാരുടെ വൻകുറവ് ഇവിടെയുണ്ടെന്നും നിയമനം ലഭിച്ച ഡോക്ടർമാർ ജില്ലയ്ക്കു പുറത്തുള്ളവരാണെന്നും അവർക്കു താമസിക്കാനുള്ള സൗകര്യമില്ലെന്നും അതിനാൽ അവർക്കു…
Read Moreനിര്‍ബന്ധമാണെങ്കില്‍ ഗുരുവായൂരില്‍ നോക്കാം; സുരേഷ് ഗോപി മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം
തൃശൂർ: നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം. എന്നാൽ ഇക്കാര്യത്തിൽ സുരേഷ് ഗോപി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. നിര്‍ബന്ധമാണെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. എന്നാല്‍ എ പ്ലസ് മണ്ഡലം തന്നെ താരത്തിന് നല്‍കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
Read Moreഉള്ളു തണുപ്പിക്കുമ്പോള്‍ ജാഗ്രത കൈവിടല്ലേ…! ചൂടു കൂടുന്നു, ശീതള പാനീയക്കാർക്ക് കച്ചവടം കൂടുന്നു; കുടിവെള്ള ക്ഷാമം പലയിടത്തും രൂക്ഷം
സ്വന്തം ലേഖകൻ തൃശൂർ: വേനൽചൂട് കനത്തതോടെ ജില്ലയിൽ പലഭാഗത്തും കുടിവെള്ളക്ഷാമം രൂക്ഷമായി. നഗരപ്രദേശങ്ങളിലും പഞ്ചായത്തുകളിലും കുടിവെള്ള പ്രശ്നം ഇപ്പോൾ തന്നെ രൂക്ഷമാണ്. വരും ദിവസങ്ങളിൽ വേനൽ കനക്കുന്നതോടെ കുടിവെള്ള ക്ഷാമം മുൻവർഷങ്ങളേക്കാൾ കഠിനമാകുമെന്നാണ് സൂചന. ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചാണ് പലയിടത്തും വെള്ള പ്രശ്നം പരിഹരിക്കുന്നത്. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളും നടപടികളെടുത്തു തുടങ്ങിയിട്ടുണ്ട്. ജലസ്രോതസുകൾ സംരക്ഷിക്കുന്നതടക്കമുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടായിരുന്നുവെങ്കിലും അതികഠിനമായ വേനൽചൂട് എല്ലാം തകിടം മറിച്ചിരിക്കുകയാണ്. അതേസമയം ചൂടിനെ പ്രതിരോധിക്കാൻ ശീതളപാനീയങ്ങൾക്ക് വൻ ഡിമാന്റായിക്കഴിഞ്ഞു. ശീതളപാനീയ കച്ചവടം കൂടിയതായി കച്ചവടക്കാർ പറയുന്നു. സോഡയ്ക്കും ആവശ്യക്കാർ ധാരാളമായി എത്തുന്നുണ്ടത്രെ. തണ്ണിമത്തൻ, കരിക്ക്, പനനൊങ്ക് എന്നിവയ്ക്കെല്ലാം ജില്ലയിലെന്പാടും നല്ല ഡിമാന്റാണ്.തണ്ണിമത്തൻ കൊണ്ടും കരിക്കുകൊണ്ടും പനനൊങ്കു കൊണ്ടുമുള്ള ഷെയ്ക്കുകളും വിൽപനക്കുണ്ട്. ഉപ്പു സോഡയും സർബത്തും പതിവു പോലെ ധാരാളം പേർ വാങ്ങുന്നുണ്ട്.തണുപ്പിച്ച സംഭാരത്തിനും ആവശ്യക്കാരുണ്ട്. പലയിടത്തും മുൻകാലങ്ങളിലെ പോലെ…
Read Moreകുംഭമേളയും പാർട്ടി സമ്മേളനങ്ങളും നടത്താം, വിലക്ക് പൂരത്തിനു മാത്രമോ..? പൂരം നാടിന്റെ ഉൽസവമാണ്, അതില്ലാതാക്കാനാണു ശ്രമം; സന്ദീപ് വാര്യർ
തൃശൂർ: പാർട്ടി സമ്മേളനങ്ങൾക്കും കുംഭമേളകൾക്കും ഇല്ലാത്ത കൊറോണ പ്രോട്ടോക്കോളിന്റെ പേരിൽ പൂരം തടയാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പൂരം നാടിന്റെ ഉൽസവമാണ്. അതില്ലാതാക്കാനാണു ശ്രമം. നൂറു കണക്കിന് വാദ്യ കലാകാരൻമാരുടെ കുടുംബങ്ങളും പൂരവുമായി ബന്ധപ്പെട്ട നിരവധി തൊഴിലാളികളുമാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. അവരെ ഇനിയും പട്ടിണി കിടത്തരുത്. അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂർ പൂരം ഇത്തവണയും മുടങ്ങരുത്. അധികൃതർ മുടക്കരുത്. പാർട്ടി സമ്മേളനങ്ങൾക്കും മറ്റു പല പരിപാടികൾക്കും ബാധകമല്ലാത്ത കോവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ പൂരം സർവ പ്രൗഢിയോടും കൂടി നടത്താനുള്ള തൃശൂർക്കാരുടെ അവകാശം നിഷേധിക്കരുത്. ഹരിദ്വാറിൽ കുംഭമേള നടത്താമെങ്കിൽ തൃശൂരിൽ പൂരവും നടത്താം. സകല ഷോപ്പിംഗ് മാളുകളും തുറന്ന് പ്രവർത്തിക്കാമെങ്കിൽ, സിനിമാ തീയേറ്ററുകളടക്കം തുറക്കാമെങ്കിൽ പൂരം എക്സിബിഷനും നടത്താം. കാസർകോടും മറ്റു ചില സ്ഥലങ്ങളിലും എക്സിബിഷനുകൾ നിർബാധം നടത്തുന്പോൾ പൂരം…
Read Moreപതിറ്റാണ്ട് മുമ്പുവരെ ആളുകളുടെയെല്ലാം ഒരു സ്വകാര്യ അഹങ്കാരമായിരുന്നു! എത്രയോ ശബ്ദം കൈമാറിയ ഫോണുകൾ ഇവിടെ നിശബ്ദം
വടക്കഞ്ചേരി: എത്രയോ പേർക്ക് സന്ദേശങ്ങൾ കൈമാറിയ ഫോണുകളാണ് ഇവിടെ നിശബ്ദമായി കിടക്കുന്നത്. സന്തോഷങ്ങളുടെയും ദു:ഖങ്ങളുടെയും പ്രണയത്തിന്റെയും ഭീക്ഷണികളുടെയും വിവരങ്ങളുടെയുമൊക്കെ സ്വരങ്ങൾ ഇതിലൂടെ കടന്നു പോയിട്ടുണ്ടാകും. വീട്ടിൽ ഒരു ലാന്റ് ഫോണ്‍ എന്നത് മൂന്ന് പതിറ്റാണ്ട് മുന്‍പുവരെ ആളുകളുടെയെല്ലാം ഒരു സ്വകാര്യ അഹങ്കാരമായിരുന്നു. പോസ്റ്റ് വഴി കേബിൾ വലിച്ച് ഫോണ്‍ സ്ഥാപിക്കുക എന്നത് സന്പന്നതയുടെ സൂചകങ്ങളായി കണ്ടിരുന്ന കാലം. ഗ്രാമങ്ങളിലെല്ലാം ഫോണ്‍ ഒരു അത്ഭുത വസ്തുതന്നെയായിരുന്നു. ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരോ മറ്റോ നാട്ടിലെ ഉറ്റവരോട് വിവരങ്ങൾ അറിയിച്ചിരുന്നത് അടുത്ത വലിയ വീട്ടിലെ ഫോണിലേക്ക് വിളിച്ചായിരുന്നു. ആഴ്ചയിലോ മാസത്തിലോ വേണ്ടപ്പെട്ടവർ വിളിക്കുന്ന സമയം ഫോണിൽ സംസാരിക്കാൻ ഫോണുള്ള വീടിനു മുന്നിൽ ഈഴം കാത്തു നിന്നിരുന്ന കാലമെല്ലാം ഓർമ്മയിലേക്ക് ഒതുങ്ങുകയാണ്. ഫോണിൽ ബെല്ലടിക്കുന്ന ശബ്ദം അടുത്തിരുന്ന് കേൾക്കാൻ തിക്കിതിരക്കിയിരുന്നത് ഇപ്പോഴത്തെ മധ്യവയസ്ക്കരുടെയും പ്രായമായവരുടെയും ഓർമ്മകളിൽ നിന്നും ഇന്നും മാഞ്ഞു പോകാനിടയില്ല. കാലചക്രത്തിൽ…
Read Moreപിന്തുണരാജി രാഷ്ട്രീയം കണ്ട് മടുത്തു, ഞങ്ങക്കൊരു പ്രസിഡന്റിനെ കിട്ട്വോ.. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും അവിണിശേരിയിൽ തെരഞ്ഞെടുപ്പ്
സ്വന്തം ലേഖകൻതൃശൂർ: വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് നാടൊരുങ്ങുന്പോൾ ഞങ്ങക്കൊരു പ്രസിഡന്റിനെ കിട്ട്വോ എന്നാണ് ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത അവിണിശേരി പഞ്ചായത്തിലുള്ളവർ ചോദിക്കുന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധ്യക്ഷൻമാരെല്ലാം അധികാരത്തിലേറി ഭരണം തുടങ്ങിയിട്ടും ചേർപ്പ് അവിണിശേരി പഞ്ചായത്തിൽ മാത്രം ഇപ്പോഴും പ്രസിഡന്റുമില്ല വൈസ് പ്രസിഡന്റുമില്ല. ഇനി നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞേ അവിണിശേരിയിൽ പഞ്ചായത്ത് പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തെരഞ്ഞെടുക്കുകയുള്ളു. ഏപ്രിൽ ആറിന് നിയമസഭ തെരഞ്ഞെടുപ്പു കഴിഞ്ഞ് ഫലം വരുന്നതിന് മുന്‍പു വേണമെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീണ്ടും നടക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പഞ്ചായത്തിലെ അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കില്ല. പിന്തുണരാജി രാഷ്ട്രീയം അവിണിശേരിയിൽ പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും പയറ്റിക്കൊണ്ടിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ രണ്ടു തവണ നടന്ന പ്രസിഡ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ രണ്ടു തവണയും യുഡിഎഫ് പിന്തുണയോടെ…
Read Moreവിദ്യാർഥികളുടെ കുടിവെള്ള പ്രശ്നം! ടീച്ചർ പണം നല്കി, വിദ്യാർഥികൾക്കു വെള്ളം മുടങ്ങില്ല
കുന്നംകുളം: കിണർ നിർമാണം പൂർത്തികരിക്കുന്നതിന് സഹായം നൽകി ചാലിശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഗീതാ ജോസഫ് മാതൃകയായി. സ്കൂളിലെ വിദ്യാർഥികളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള കിണർ നിർമാണത്തിന് ഒരു ലക്ഷം രൂപയാണ് ടീച്ചർ നല്‍കിയത്. പ്ലസ് ടു ക്യാന്പസിൽ നിലവിൽ ഒന്പതുവർഷം മുന്‍പ് സ്ഥാപിച്ച കുഴൽ കിണറാണ് വിദ്യാർഥികളുടെ ഏക ആശ്രയം. ടീച്ചറുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു ഒരു പൊതുകിണർ വേണമെന്നത് . കഴിഞ്ഞ മാസാദ്യം പഞ്ചായത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കിണർ നിർമാണം തുടങ്ങി ഏഴു കോലിൽ വെള്ളം കണ്ടെങ്കിലും ഒരു ഭാഗം പാറയായി. നാല് കോൽ പാറ പൊട്ടിച്ചതോടെ പഞ്ചായത്തനുവദിച്ച ഫണ്ട് അവസാനിച്ചു. വെള്ളം ലഭിക്കുവാൻ കൂടുതൽ ആഴം കൂട്ടുവാൻ പ്രിൻസിപ്പാളും പിടിഎ യും തിരുമാനിച്ചു. ജലസമൃദ്ധിക്കായി കിണർ ഇനിയും ഏറെ താഴ്ത്തണമെങ്കിൽ പണത്തിന്റെ കുറവ് വന്നു. ഇപ്പോൾ തുകയുടെ…
Read Moreടോക്കണ്‍ ഉണ്ട്, വാക്സിൻ ഇല്ല! നൂറിലേറെ പേർ കാത്തുനിന്നു നിരാശരായി മടങ്ങുന്നു
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് 19 വാക്സിനേഷൻ എടുക്കാൻ ജില്ലയിലെ 23 കേന്ദ്രങ്ങളിൽ എത്തുന്ന നൂറിലേറെ പേർ കാത്തുനിന്നു നിരാശരായി മടങ്ങുന്നു. തലേന്നു രജിസ്റ്റർ ചെയ്ത് ടോക്കണ്‍ ലഭിച്ച വയോധികരാണ് വാക്സിൻ ലഭിക്കാതെ മടങ്ങേണ്ടിവരുന്നത്. 60 കഴിഞ്ഞവർക്കും പോളിംഗ് ഉദ്യോഗസ്ഥരായി നിയോഗിക്കപ്പെടുന്നവർക്കുമാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. നേരത്തെ അറുപതു വയസു കഴിഞ്ഞ 150 പേർക്ക് ഓരോ സെന്ററിലും വാക്സിൻ നൽകുമെന്നാണു പറഞ്ഞിരുന്നത്. ഇതിൽതന്നെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത 100 പേർക്കും രജിസ്റ്റർ ചെയ്യാതെ ആദ്യം എത്തി ടോക്കണ്‍ എടുക്കുന്ന 50 പേർക്കും വാക്സിനേഷൻ നൽകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത് ടോക്കണ്‍ ലഭിച്ച് കോവിഡ് വാക്സിൻ സെന്ററിൽ എത്തുന്നവർ വീണ്ടും ടോക്കണ്‍ എടുക്കേണ്ട അവസ്ഥയാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു മുൻഗണന നല്കുന്നതിനാൽ വയോധികരെ തത്കാലം തിരിച്ച യ യ്ക്കുകയാണ്. ടോക്കണ്‍ ലഭിച്ചവരിൽ പകുതിയോളം പേർ ഉൗഴമാകുന്നതിനായി…
Read More