അ​നി​ൽ അ​ക്ക​ര​യ്ക്കെ​തി​രാ​യ ‘നീ​തു ജോ​ണ്‍​സ​ണ്‍’ പ്ര​ചാ​ര​ണം! പോ​ലീ​സ് കേ​സെ​ടു​ത്തു

തൃ​ശൂ​ർ: അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ​യ്ക്കെ​തി​രേ ’നീ​തു ജോ​ണ്‍​സ​ണ്‍’ എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ പേ​രി​ൽ വ്യാ​ജ ക​ത്ത​യ​ച്ചെ​ന്ന് ആ​രോ​പി​ച്ചു​ള്ള പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സാ​ണ് അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​ത്. എം​എ​ൽ​എ അ​നാ​വ​ശ്യ വി​വാ​ദം ഉ​ണ്ടാ​ക്കു​ന്ന​തു മൂ​ലം ലൈ​ഫ് മി​ഷ​നി​ൽ താ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് അ​ർ​ഹ​മാ​യ വീ​ട് ന​ഷ്ട​മാ​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു നീ​തു ജോ​ണ്‍​സ​ണി​ന്‍റെ ക​ത്ത്. ക​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ, അ​നി​ൽ അ​ക്ക​ര നീ​തു ജോ​ണ്‍​സ​നെ കാ​ത്ത് വ​ഴി​യ​രി​കി​ലി​രു​ന്നു. ര​മ്യാ ഹ​രി​ദാ​സ് എം​പി അ​ട​ക്ക​മു​ള്ള​വ​രും ഈ ​സ​മ​ര​ത്തി​നു​ണ്ടാ​യി​രു​ന്നു. നീ​തു ജോ​ണ്‍​സ​ണ്‍ വ​ന്നാ​ൽ, അ​വ​ർ​ക്ക് സ്വ​ന്തം നി​ല​യി​ൽ ഭൂ​മി​യും വീ​ടും ഉ​റ​പ്പാ​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തോ​ടെ​യാ​ണ് അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ കാ​ത്തി​രു​ന്ന​ത്. ആ​രും വ​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് അ​നി​ൽ അ​ക്ക​ര, ഇ​ത് വ്യാ​ജ പ്ര​ചാ​ര​ണ​മാ​ണെ​ന്ന് കാ​ട്ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്കെ​തി​രെ അ​നി​ൽ അ​ക്ക​ര ആ​രോ​പ​ണ​ങ്ങ​ൾ തു​ട​ർ​ന്ന​തോ​ടെ​യാ​ണ് ഓ​ഗ​സ്റ്റ് 23 മു​ത​ൽ…

Read More

പട്ടിയുടെ പേരിൽ ചിറ്റപ്പനെ കുത്തിവീഴ്ത്തി; പത്താംനാൾ കുടുംബത്തെ തനിച്ചാക്കി ശശി മരണത്തിന് കീഴടങ്ങി; പ്രതിയെ അറസ്റ്റു ചെയ്തു പോലീസ്

തൃ​ശൂ​ർ: സ​ഹോ​ദ​ര​ന്‍റെ മ​ക​ന്‍റെ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ക്രി​സ്റ്റ​ഫ​ർ ന​ഗ​ർ സ്വ​ദേ​ശി ശ​ശി (60) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 29ന് ​ന​ട​ക്കാ​നി​റ​ങ്ങി​യ ശ​ശി​യെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​നും കൂ​ട്ടു​കാ​രും ചേ​ർ​ന്നു വൈ​ലോ​പ്പി​ള്ളി ഗ​വ. സ്കൂ​ളി​ന്‍റെ മു​ന്നി​ൽ​വ​ച്ച് കു​ത്തു​ക​യാ​യി​രു​ന്നു. ശ​ശി​യു​ടെ ക​ഴു​ത്തി​ലും പു​റ​ത്തു​മാ​ണ് കു​ത്തേ​റ്റ​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പു​റ​ത്തേ​റ്റ കു​ത്ത് മാ​ര​ക​മാ​യ​തി​നാ​ൽ ചി​കി​ത്സ​യി​ലി​രി​ക്ക വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ ശ​ശി​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ അ​ക്ഷ​യ്കു​മാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. നാ​യ​യെ വ​ള​ർ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശ​ശി​യു​ടെ ഭാ​ര്യ: ശോ​ഭ​ന. മ​ക്ക​ൾ: ശ്യാം​രാ​ജ്, ഹ​രി​ത.

Read More

വാ​യ്പ​ത്ത​ട്ടി​പ്പ്! നെ​ന്മാ​റ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​റ​സ്റ്റി​ൽ; സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഒളിവിൽ

നെ​ന്മാ​റ: കു​ടും​ബ​ശ്രീ മു​ഖേ​ന വാ​യ്പ​യെ​ടു​ത്ത് പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ നെ​ന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​റ​സ്റ്റി​ൽ. കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണാ​യ പേ​ഴും​പാ​റ സൂ​ര്യ​ജി​ത്ത് നി​ല​യ​ത്തി​ൽ റീ​ന സു​ബ്ര​ഹ്മ​ണ്യ​നെ​യാ​ണ്(38) നെ​ന്മാ​റ സി​ഐ എ.​ദീ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ സി​പി​എം മാ​ട്ടു​പ്പാ​റ മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി. ​അ​നി​ൽ​കു​മാ​ർ, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഫാം ​നോ​ക്കി​യി​രു​ന്ന കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യും കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​രു​വ​രും ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നാ​ലു​പേ​ർ ചേ​ർ​ന്ന് ജോ​യി​ന്‍റ് ലെ​യ​ബി​ലി​റ്റി(​ജെ.​എ​ൽ.​ജി) ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ച് നെ​ന്മാ​റ ക​ന​റാ ബാ​ങ്ക് ശാ​ഖ​യി​ൽ നി​ന്ന് വാ​യ്പ എ​ടു​ത്തു ന​ൽ​കി​യ​തി​ൽ വാ​യ്പ തു​ക പൂ​ർ​ണ​മാ​യി ന​ൽ​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്ന് കാ​ണി​ച്ച് വ​ക്കാ​വി​ലെ 20 കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളാ​ണ് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ൽ​കി​യ​ത്. വാ​ഴ​കൃ​ഷി ന​ട​ത്തു​ന്ന​തി​നാ​യി കു​ടും​ബ​ശ്രീ ശു​പാ​ർ​ശ പ്ര​കാ​രം ബാ​ങ്കി​ൽ നി​ന്ന് 20 യൂ​ണി​റ്റു​ക​ൾ​ക്കാ​യി 83 ല​ക്ഷം രൂ​പ…

Read More

പോ​ക്സോ കേ​സ് പ്ര​തി​യെ ആളൊഴിഞ്ഞ വീട്ടിൽ  വെ​ട്ടി​ക്കൊ​ന്നു; തൃ​ശൂർ ജില്ലയെ വീണ്ടും ഞെട്ടിച്ച്  കൊ​ല​പാ​ത​കം

തൃ​ശൂ​ർ (പ​ഴ​യ​ന്നൂ​ർ): ജി​ല്ല​യെ ന​ടു​ക്കി വീ​ണ്ടും കൊ​ല​പാ​ത​കം. പ​ഴ​യ​ന്നൂ​ർ എ​ള​നാ​ട്ടി​ൽ പോ​ക്സോ കേ​സ് പ്ര​തി​യെ വെ​ട്ടി​ക്കൊ​ന്നു. എ​ള​നാ​ട് തി​രു​മ​ണി സ്വ​ദേ​ശി സ​തീ​ഷ് (കു​ട്ട​ൻ -37) എ​ന്ന​യാ​ളെ​യാ​ണ് കോ​ള​നി​ക്ക് സ​മീ​പ​ത്തെ ക​ള​ത്തി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ൽ ഇ​ന്നു രാ​വി​ലെ ക​ണ്ട​ത്. എ​ട്ടു​മാ​സം മു​ന്പ് ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ക്സോ കേ​സ് പ്ര​തി​യാ​യ ഇ​യാ​ൾ ജ​യി​ലി​ലാ​യി​രു​ന്നു. ര​ണ്ടു മാ​സ​ത്തെ പ​രോ​ളി​ലി​റ​ങ്ങി മ​ല​പ്പു​റ​ത്താ​ണ് ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. ര​ണ്ടു​ദി​വ​സം മു​ന്പാ​ണ് മ​ല​പ്പു​റ​ത്തു​നി​ന്നും എ​ള​നാ​ട്ടി​ലേ​ക്ക് ഇ​യാ​ൾ എ​ത്തി​യ​ത്. ഇ​ന്ന​ലെ സ​തീ​ഷി​നെ അ​ന്വേ​ഷി​ച്ച് മ​ല​പ്പു​റ​ത്തു​നി​ന്നു ര​ണ്ടു​പേ​ർ വ​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​ല​പ്പു​റ​ത്ത് എ​ന്തെ​ങ്കി​ലും പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്നോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. അ​തു​ചോ​ദി​ക്കാ​ൻ എ​ത്തി​യ​വ​രാ​ണോ ര​ണ്ടു​പേ​രെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു. ആ​ളൊ​ഴി​ഞ്ഞ വീ​ടി​ന്‍റെ വ​രാ​ന്ത​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​തു സ്ഥി​രം മ​ദ്യ​പ​ൻ​മാ​രു​ടെ താ​വ​ള​മാ​ണെ​ന്നും ഇ​ന്ന​ലെ രാ​ത്രി​യി​ലും ഇ​വി​ടെ​നി​ന്നു ബ​ഹ​ളം കേ​ട്ടി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ചേ​ല​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം…

Read More

വ​നി​താ ഡോ​ക്ട​റെ കു​ത്തി​ക്കൊ​ന്ന പ്ര​തി അ​റ​സ്റ്റി​ൽ; പിടിയിലായത് വിദേശത്തേക്ക് മുങ്ങാനുള്ള ശ്രമം നടത്തവേയെന്ന് പോലീസ്

തൃ​ശൂ​ർ: ഒ​ല്ലൂ​ർ കു​ട്ട​നെ​ല്ലൂ​രി​ൽ വ​നി​താ ദ​ന്ത ഡോ​ക്ട​റെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ലാ​യി. പാ​വ​റ​ട്ടി സ്വ​ദേ​ശി മ​ഹേ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൂ​ങ്കു​ന്ന​ത്ത് നി​ന്നു​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി ഡോ​ക്ട​ർ സോ​ന(30) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രും ത​മ്മി​ലു​ള്ള സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. ബ​ന്ധു​ക്ക​ൾ അ​ടു​ത്തു​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​ണ് മ​ഹേ​ഷ് സോ​ന​യെ കു​ത്തി​യ​ത്. തു​ട​ർ​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരി​ക്കെ​യാ​ണ് ഡോ​ക്ട​ർ മ​രി​ച്ച​ത്. സോ​ന​യും മ​ഹേ​ഷും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ഡെ​ന്‍റ​ൽ ക്ലി​നി​ക് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ ചൊ​ല്ലി ഇ​വ​ർ ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. തു​ട​ർ​ന്ന് സോ​ന​യും ബ​ന്ധു​ക്ക​ളും ഇ​യാ​ൾ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി. ഇ​തി​നു പി​ന്നാ​ലെ മ​ഹേ​ഷ് ക്ലി​നി​ക്കി​ലെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ന്ന സോ​ന ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി മ​ഹേ​ഷി​നൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. കു​ട്ട​നെ​ല്ലൂ​രി​ൽ ദി ​ഡെ​ന്‍റി​സ്റ്റ്…

Read More

കുത്തുകൊണ്ട സനൂപ് ജീവന് വേണ്ടി ഓടിയെങ്കിലും കുഴഞ്ഞു വീണു;മറ്റ് മൂന്നുപേരെ വെട്ടി പരിക്കേൽപ്പിച്ചു; മുഖ്യപ്രതികളെ  തിരിച്ചറിഞ്ഞതായി പോലീസ്

കു​ന്നം​കു​ളം: ചി​റ്റി​ല​ങ്ങാ​ട് സി​പി​എം നേ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ്.പ്ര​ദേ​ശ​വാ​സി​യും ബി​ജെ​പി അ​നു​ഭാ​വി​യു​മാ​യ ന​ന്ദ​ൻ എ​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. ഇ​വ​ർ ര​ക്ഷ​പ്പെ​ടാ​നാ​യി ഉ​പ​യോ​ഗി​ച്ച വാ​ഹ​നം പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് നാ​ളു​ക​ളാ​യി ക​ഞ്ചാ​വ് വി​ത​ര​ണ മാ​ഫി​യ സ​ജീ​വ​മാ​യി​രു​ന്നു. ഇ​തി​നെ ഡി​വൈ​എ​ഫ്ഐ യു​ടെ പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തേ​ച്ചൊ​ല്ലി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ത​ർ​ക്ക​വും നി​ല​നി​ന്നി​രു​ന്നു. ഇ​വ​രെ പ്ര​തി​ക​ളു​ടെ ത​ട്ട​ക​ത്തി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ത്.  സ​നൂ​പ് ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ ഇ​വ​ർ നേ​രി​ടു​ക​യാ​യി​രു​ന്നു. കു​ത്തേ​റ്റ ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ സ​നൂ​പ് സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് മ​റ്റു​ള്ള​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ അ​ഭി​ജി​ത്ത്, വി​പി​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.യാ​തൊ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ ഇ​വ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ മൊ​ഴി.  

Read More

തൃ​ശൂ​രി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി; മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമണത്തിന് പിന്നിൽ ബി​ജെ​പി​യും ബ​ജ്റം​ഗ​ദ​ളു​മെന്ന് സി​പി​എം

തൃ​ശൂ​ർ: പു​തു​ശേ​രി സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​യു.​സ​നൂ​പി​നെ (26) കു​ത്തി​കൊ​ല​പ്പെ​ടു​ത്തി. പു​തു​ശേ​രി കോ​ള​നി​യി​ൽ പ​രോ​ലി​ൽ വീ​ട്ടി​ൽ ഉ​ണ്ണി- സ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ സ​നൂ​പ്. ചി​റ്റി​ല​ങ്ങാ​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റി​ട്ടു​ണ്ട്. വി​പി​ൻ, ജി​ത്തു, അ​ഭി​ജി​ത് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കൊ​ല​യാ​ളി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​ർ സ​ഞ്ച​രി​ച്ച കാ​ർ കു​ന്നം​കു​ള​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ട്ടേ​റ്റ മൂ​ന്നു​പേ​രി​ൽ ഒ​രാ​ളു​ടെ സ്ഥി​തി ഗു​രു​ത​ര​മാ​ണ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ബി​ജെ​പി​യും ബ​ജ്റം​ഗ​ദ​ളു​മാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. അ​ക്ര​മ​ത്തി​നു ശേ​ഷം സം​ഘം സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സി​പി​എം നേ​താ​ക്ക​ൾ സ്ഥ​ല​ത്തെ​ത്തി. കു​ന്ദം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

പ്ര​ധാ​ന ബി​ജെ​പി വാ​ർ​ഡു​ക​ളെ​ല്ലാം സം​വ​ര​ണ​മാ​യി മാ​റി! കു​ന്നം​കു​ളത്ത് ന​ഷ്ടം ബി​ജെ​പി​ക്കും ആ​ർ​എം​പി​ക്കും

കു​ന്നം​ക​ളം: സം​വ​ര​ണ സീ​റ്റു​ക​ളു​ടെ വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ പ്ര​തി​പ​ക്ഷ നി​ര​യി​ലെ ക​ക്ഷി​ക​ളാ​യ ബി​ജെ​പി​ക്കും ആ​ർ​എം​പി​ക്കും ക​ന​ത്ത ന​ഷ്ടം. ബി​ജെ​പി​ക്കും ആ​ർ​എം​പി​യും ഏ​റെ സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​ക​ൾ പ​ല​തും ജ​ന​റ​ൽ ആ​കാത്തതിനെ തു​ട​ർ​ന്ന് ര​ണ്ടി​ലെ​യും പ്ര​ധാ​ന നേ​താ​ക്ക​ൾ​ക്ക് ഇ​പ്പോ​ൾ മ​ത്സ​രി​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്. കു​ന്നം​കു​ള​ത്ത് ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി​യു​ടെ അ​മ​ര​ക്കാ​ര​നാ​യി​രു​ന്ന എം.​വി. ഉ​ല്ലാ​സി​ന് ചെ​റു​വ​ത്താ​നി മേ​ഖ​ല​യി​ലെ ര​ണ്ടു വാ​ർ​ഡു​ക​ളാ​ണ് മ​ത്സ​രി​ക്കാ​നാ​യി ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ കൗ​ണ്‍​സി​ല​ർ ആ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​ത്ത​വ​ണ എ​ന്താ​യാ​ലും മ​ത്സ​ര​രം​ഗ​ത്ത് ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​യി​രു​ന്നു. എ​ന്നാ​ൽ ചെ​റു​വ​ത്താ​നി മേ​ഖ​ല​യി​ലെ പ്ര​ധാ​ന ബി​ജെ​പി വാ​ർ​ഡു​ക​ളെ​ല്ലാം സം​വ​ര​ണ​മാ​യി മാ​റിയതോ​ടെ എം.​വി ഉ​ല്ലാ​സി​ന് ഇ​ത്ത​വ​ണ​ മ​ത്സ​രി​ക്കാ​ൻ വേറെ സീറ്റ് തേടേണ്ടിവരും. ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ വാ​ർ​ഡ് 33 ക​വ​ല​ക്കാ​ട് സ്ത്രീ​സം​വ​ര​ണം മാ​റി ജ​ന​റ​ൽ വാ​ർ​ഡാ​യി മാ​റി​യി​ട്ടു​ണ്ട്. ഇ​വി​ടെ നി​ല​വി​ലെ ബി​ജെ​പി കൗ​ണ്‍​സി​ല​ർ കെ.​കെ. മു​ര​ളിയായി​രി​ക്കും മ​ത്സ​രി​ക്കു​ക. ഇ​പ്പോ​ൾ ന​ഗ​ര​സ​ഭ​യി​ൽ ഏ​ഴ് അം​ഗ​ങ്ങ​ളു​ള്ള ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് വാ​ർ​ഡു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും…

Read More

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് അ​ഞ്ചു​പേ​രി​ൽ കൂ​ടാ​തെ എ​ത്തി! തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ട​രാ​ജി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ട​രാ​ജി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മു​പ്പ​തോ​ളം നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ​ക്ട​ർ​മാ​രി​ൽ 15ഓ​ളം പേ​രാ​ണ് ഇ​ന്ന് ഉ​ച്ച​യ്ക്ക് പ്രി​ൻ​സി​പ്പ​ലി​ന് രാ​ജി സ​മ​ർ​പ്പി​ച്ച​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് അ​ഞ്ചു​പേ​രി​ൽ കൂ​ടാ​തെ എ​ത്തി​യാ​ണ് ഇ​വ​ർ രാ​ജി​ക​ത്ത് ന​ൽ​കി​യ​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​റെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൂ​ട്ട​രാ​ജി. സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​ർ ഘ​ട​കം ആ​വ​ശ്യ​പ്പെ​ട്ടു.

Read More

സ്റ്റാന്‍ഡിലെ രണ്ടു ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കം; അടിയേറ്റ ഒരു ഡ്രൈവര്‍ പുറമേനിന്നും ഗുണ്ടകളെ ഇറക്കി; പിന്നെ നടന്നത്…

തൃ​ശൂ​ർ: കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ ഇ​ന്ന​ലെ രാ​ത്രി ഗു​ണ്ടാ ആ​ക്ര​മ​ണം. ബൈ​ക്കി​ലും ഓ​ട്ടോ​യി​ലു​മാ​യെ​ത്തി​യ സം​ഘം ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രെ ആ​ക്ര​മി​ക്കു​ക​യും നാ​ല് ഓ​ട്ടോ​റി​ക്ഷ​ക​ൾ കേ​ടു​വ​രു​ത്തു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി പ​ത്തു​മ​ണി​യോ​ടെ​യാ​ണ് ന​ഗ​ര​ത്തെ വി​റ​പ്പി​ച്ച സം​ഭ​വം. ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ര​ണ്ടു ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ ഇ​റ​ക്കി​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് സൂ​ചി​പ്പി​ച്ചു. സ്റ്റാ​ൻ​ഡി​ലെ ര​ണ്ടു ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഇ​തി​ൽ അ​ടി​യേ​റ്റ ഒ​രു ഡ്രൈ​വ​ർ പു​റ​മേ​നി​ന്നും ഗു​ണ്ട​ക​ളെ കൊ​ണ്ടു​വ​ന്ന് പ്ര​ത്യേ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ൾ ത​ക​ർ​ത്ത​തും ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ക്കേ​റ്റ​തും. വ​ടി​വാ​ൾ വീ​ശി​യും മ​റ്റും ഗു​ണ്ടാ​സം​ഘം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. ന​ഗ​ര​ത്തി​ലെ സ്ഥി​രം ഗു​ണ്ട​ക​ളെ രാ​ത്രി​ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​തെ​ന്ന് മ​ന​സി​ലാ​യ​ത്. എ​ന്നാ​ൽ ഇ​വ​ർ പ്ര​തി​ക​ള​ല്ല. സം​ഭ​വ​ത്തി​ലെ യ​ഥാ​ർ​ഥ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More