മി​നി​മം ചാ​ർ​ജ് 12 രൂ​പ​യാ​ക്ക​ണം! രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ ശു​പാ​ർ​ശ ബ​സു​ക​ൾ​ക്ക് ഗു​ണ​ക​ര​മ​ല്ലെ​ന്ന് ഉ​ട​മ​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ജ​സ്റ്റി​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ ശു​പാ​ർ​ശ ബ​സ് സ​ർ​വീ​സി​നെ നി​ല​നി​ർ​ത്തു​ന്ന​ത​ല്ലെ​ന്ന് തൃ​ശൂ​ർ ഡി​സ്ട്രി​ക്ട് പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ.

സ​ർ​ക്കാ​രോ ക​മ്മീ​ഷ​നോ റി​പ്പോ​ർ​ട്ടി​ലെ ശു​പാ​ർ​ശ​ക​ൾ ബ​സു​ട​മ സം​ഘ​ട​ന​ക​ളെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മാ​ധ്യ​മ​ങ്ങ​ളി​ൽ കാ​ണു​ന്ന പ്ര​കാ​ര​മു​ള്ള ബ​സ് ചാ​ർ​ജ് വ​ർ​ധ​ന അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

ഇ​ന്ധ​ന ചി​ല​വും യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തും ബ​സ് വ്യ​വ​സാ​യ​ത്തെ ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മി​നി​മം ചാ​ർ​ജ് 12 രൂ​പ​യും കി​ലോ​മീ​റ്റ​ർ ചാ​ർ​ജ് ഒ​രു രൂ​പ​യും മി​നി​മം ചാ​ർ​ജി​ൽ സ​ഞ്ച​രി​ക്കാ​വു​ന്ന ദൂ​ര​പ​രി​ധി ര​ണ്ട​ര കി​ലോ​മീ​റ്റ​റും വി​ദ്യാ​ർ​ഥി ക​ണ്‍​സ​ഷ​ൻ അ​ന്പ​തു ശ​ത​മാ​ന​വും ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ള്ള ബ​സ് ചാ​ർ​ജ് വ​ർ​ധ​ന മാ​ത്ര​മേ താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം ന​ൽ​കൂ​വെ​ന്ന് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

ഡീ​സ​ലി​ന് നി​കു​തി ഒ​ഴി​വാ​ക്കി​യും സ​ബ് സി​ഡി ന​ൽ​കി​യും റോ​ഡ് ടാ​ക്സ് ഒ​ഴി​വാ​ക്കി​യും പൊ​തു​ഗ​താ​ഗ​തം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് തൃ​ശൂ​ർ ജി​ല്ല പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​പ്രേം​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റോ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment