കൊരട്ടി: എൽഇഡി ബൾബ് നിർമാണത്തിന്റെ പേരിൽ കൊരട്ടി കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടന്നതായി പരാതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തട്ടിപ്പിനിരയായവർ ഇന്നലെ മുതൽ കൊരട്ടിയിലേക്ക് പരാതിയുമായി എത്തിയപ്പോഴാണ് തട്ടിപ്പുവിവരം പുറത്തുവരുന്നത്. കൊരട്ടിയിലെ പ്രമുഖ വ്യാപാര സമുച്ചയത്തിൽ അഞ്ചു മാസത്തോളമായി പ്രവർത്തിച്ചു വരുന്ന ലിമിംഗ് ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിനെതിരെയാണ് ആക്ഷേപമുയർന്നിരിക്കുന്നത്. മൂന്നു ദിവസങ്ങളായി ജീവനക്കാർ സ്ഥാപനത്തിലെത്തുന്നില്ലെന്നും നടത്തിപ്പുകാരൻ ലിന്റോ മുങ്ങിയതായും തട്ടിപ്പിനിരയായവർ പറയുന്നു. ഇരുന്നൂറോളം പേർ കബളിപ്പിക്കപ്പെട്ടതായും സൂചനയുണ്ട്. നിക്ഷേപകർക്ക് വ്യത്യസ്ത പാക്കേജുകളനുസരിച്ച് എൽഇഡി ബൾബ് നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ നൽകുകയും നിർമിച്ച ബൾബുകൾ സ്ഥാപനം വിലക്ക് തിരിച്ചെടുക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നത്രേ. കൂടുതൽ വിശ്വാസ്യതയ്ക്ക് നിക്ഷേപ തുകയുടെ ഉറപ്പിന് വിവിധ ബാങ്കുകളുടെ ചെക്ക് ലീഫുകളും, വാഗ്ദാന പത്രികകളും നൽകിയിരുന്നു. പരസ്യത്തിൽ ആകൃഷ്ടരായാണ് പലരും നിക്ഷേപം നടത്തിയത്. തട്ടിപ്പിനിരയായവരിൽ പലരും സാധാരണക്കാരും സാന്പത്തിക പ്രാരാബ്ധങ്ങളുള്ളവരുമാണ്.…
Read MoreCategory: Thrissur
വിവരാവകാശ നിയം ഉപകരിച്ചു; കുതിരാൻ തുരങ്ക നിർമാണ പണി പൂർത്തിയാക്കാൻ വനഭൂമി വിട്ടുകൊടുക്കാൻ ശിപാർശ
സ്വന്തം ലേഖകൻ തൃശൂർ: മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിന്റെ പണി പൂർത്തിയാക്കാൻ 1.4318 ഹെക്ടർ വനഭൂമി നിബന്ധകളോടെ വിട്ടുകൊടുക്കാൻ സംസ്ഥാന വനംവകുപ്പ് ശിപാർശ ചെയ്തു. കേരളത്തിലെ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് കേന്ദ്ര സർക്കാരിന്റെ ബംഗളൂരുവിലെ മിനിസ്ട്രി ഓഫ് എൻവയൺമെന്റൽ ഫോറസ്റ്റ് ക്ലൈമറ്റ് ചേയ്ഞ്ച് റീജണൽ ഓഫീസർക്കാണു ശിപാർശ നൽകിയത്. കോണ്‍ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനാണ് ഈ മറുപടി ലഭിച്ചത്. വിട്ടുകൊടുക്കുന്ന വനഭൂമിയിൽ 0.9984 ഹെക്ടർ പീച്ചി വൈൽഡ് ലൈഫിലും 0.433 ഹെക്ടർ തൃശൂർ ഫോറസ്റ്റ് റേഞ്ചിലുമാണുളളത്. 306 മരങ്ങളാണ് മുറിച്ചുമാറ്റേണ്ടത്. വനഭൂമിയുടെ രേഖകളിൽ മാറ്റം വരുത്തരുത്, ഏറ്റെടുക്കുന്ന ഭൂമിക്ക് അതിരിടണം. ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരസംഖ്യ ദേശീയപാത അഥോറിറ്റി കെട്ടിവയ്ക്കണം എന്നിവയടക്കമുളള 16 നിബന്ധനകൾ പ്രകാരമാണ് ഭൂമി വിട്ടുകൊടുക്കുാൻ ശിപാർശ ചെയ്തത്.…
Read Moreതദ്ദേശീയരുടെ ടോൾ പ്രശ്നം ; സർക്കാരിന്റെ മൗനത്തിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ പണിമുടക്ക്; സർവീസ് നിർത്തിവച്ച് ബസുകൾ
പുതുക്കാട്: പാലിയേക്കര ടോളിൽ തദ്ദേശീയരുടെ സൗജന്യ ഫാസ്ടാഗ് വിഷയത്തിൽ സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ച് പുതുക്കാട് മണ്ഡലത്തിൽ യുഡിഎഫ് നടത്തുന്ന ജനകീയ പണിമുടക്ക് തുടരുന്നു. രാവിലെ ആറു മുതലാണ് പണിമുടക്ക് ആരംഭിച്ചത്. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജർനില കുറഞ്ഞു. പുതുക്കാട് കെ എസ്ആർടിസി ഡിപ്പോയിൽ നിന്ന് ഓർഡിനറി ബസുകൾ സർവീസ് നടത്തി.സ്വകാര്യ ബസുകൾ കൂടുതലായി സർവീസ് നടത്തുന്ന വരന്തരപ്പിള്ളി, കല്ലൂർ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ അധിക സർവീസ് നടത്താത്തത് യാത്രക്കാരെ വലച്ചു. സ്വകാര്യ വാഹനങ്ങളും നിരത്തിൽ കുറവായിരുന്നു. ബാങ്കുകളിലും സർക്കാർ സ്ഥാപനങ്ങളിലുള്ള ഉദ്യോഗസ്ഥർ ഇരുചക്രവാഹനങ്ങളിലാണ് ജോലിക്കെത്തിയത്. മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ദേശീയപാതയോരത്തെ കടകന്പോളങ്ങൾ അടഞ്ഞുകിടന്നു. മണ്ഡലത്തിലെ പ്രധാന വ്യാപാര മേഖലയായ പുതുക്കാടും വരന്തരപ്പിള്ളിയിലും കടകൾ തുറക്കാത്തത് ഹർത്താൽ പ്രതീതിയായി. മലയോര മേഖലയേയും പണിമുടക്ക് ബാധിച്ചു. തോട്ടം തൊഴിലാളികൾ ഉൾപ്പടെയുള്ളവർ ദുരിതത്തിലായി.
Read Moreട്രെയിൻ യാത്രികരേ…ഒരൽപ്പം ശ്രദ്ധിക്കൂ; ജീവൻ നഷ്ടപ്പെടുത്തല്ലേ; തൃശൂരിൽ രണ്ടു ദിവസങ്ങളിലായി മൂന്ന് അപകടം
സ്വന്തം ലേഖകൻ തൃശൂർ: ട്രെയിൻ യാത്രികരേ….ഒരൽപ്പം ശ്രദ്ധിക്കൂ….ഒരു നിമിഷത്തെ അശ്രദ്ധയോ വെപ്രാളമോ ജീവൻ നഷ്ടപ്പെടുന്നതോ ജീവിതകാലം മുഴുവൻ മരിച്ചതിനൊക്കുന്ന സ്ഥിതിയിലേക്കോ ചെന്നെത്തുന്ന അവസ്ഥ ഒഴിവാക്കാൻ ഒരൽപം ശ്രദ്ധ മതി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെയും ഇന്നുമായി മൂന്നുപേരാണ് ട്രെയിനിൽ നിന്നു വീണ് പരിക്കേറ്റത്. ധൃതിയും വെപ്രാളവുമൊക്കെയാണ് അപകടങ്ങളുടെ അടിസ്ഥാന കാരണങ്ങൾ. ഓടിത്തുടങ്ങുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങുക, ചാടിക്കയറുക എന്നിവയാണ് അപകടങ്ങൾക്ക് മിക്കപ്പോഴും കാരണമാകുന്നത്. ട്രെയിനിൽ നിന്നുമുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഒരൽപം ശ്രദ്ധയും കരുതലും മതി. ഇറങ്ങേണ്ട സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്പോഴാണ് ചിലർ അബദ്ധം മനസിലാക്കി ചാടിയിറങ്ങാൻ ശ്രമിക്കുന്നത്. ഇതാണ് പല അപകടങ്ങളുടെയും പ്രധാന കാരണം. അടുത്ത സ്റ്റേഷനിൽ ഇറങ്ങിയാലും കുഴപ്പമില്ലെന്ന് ചിന്തിക്കാനുള്ള മാനസികാവസ്ഥ ആ സമയത്ത് ട്രെയിൻ യാത്രികർക്ക് ഉണ്ടാവില്ലെന്ന് ഈ വിഷയത്തെക്കുറിച്ച് പഠിച്ച മനശാസ്ത്രജ്ഞർ പറയുന്നു. മൊബൈൽ ഫോണും ടെക്നോളജിയുമൊക്കെ ഏറെ വികസിച്ച ഇക്കാലത്തു…
Read Moreസിപിഎം നേതാവിന്റെ വീടുകയറി ആക്രമണം; നിരവധി കേസുകളിൽ പ്രതികളായ നാലു പേർ അറസ്റ്റിൽ
ചേർപ്പ്: നെരിവശേരിയിൽ വാക്കുതർക്കത്തെ തുടർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി തോണിയിൽ ശശിധരൻ (60) അടക്കമുള്ളവരെ വീടുകയറി ആക്രമിച്ച സംഭവത്തിൽ നാലു പേരെ ചേർപ്പ് പോലീസ് അറസ്റ്റുചെയ്തു. ഉള്ളംകാട്ടിൽ ഗോപാലകൃഷ്ണൻ (43), ഗണേശൻ (45) എന്നിവർക്കാണ് പരിക്കേറ്റത്. ഒല്ലൂക്കര പണിക്കവീട്ടിൽ നൗഫിൽ (20), പറവട്ടാനി കാട്ടിപറന്പിൽ ലിബിൻ (20), പാണഞ്ചേരി മാമാത്ത് ഹൃതിക് (20), അഞ്ചേരി കരുവന്നൂർക്കാരൻ ദേവൻ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവർ നിരവധി കേസുകളിൽ പ്രതികളാണ്. ചേർപ്പ് എസ്ഐ എസ്.ആർ.സനീഷ്, എഎസ്ഐ എ.ഡി.വിൻസന്റ്, സിപിഒമാരായ പി.ആർ.ജിജോ, ബാബുരാജ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Read Moreഇനി ഞങ്ങളെ തോൽപിക്കാനാവില്ല; പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാൻ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് തയാർ
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: പ്രളയമടക്കമുള്ള ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ച കേരളത്തിൽ ദുരിതനിവാരണപദ്ധതിയുമായി മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്. ജില്ലയിൽ ദുരിതനിവാരണപദ്ധതി നടപ്പിലാക്കുന്ന ആദ്യ പഞ്ചായത്തെന്ന ബഹുമതിയും ഇനി മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിന് സ്വന്തം. പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥ വ്യതിയാനവും പ്രളയവുമെല്ലാം തുടർക്കഥയാകുന്പോഴാണ് അതിനെ പ്രതിരോധിക്കാൻ പ്രാദേശിക ദുരിത നിവാരണപദ്ധതിക്ക് ഉൗന്നൽ നൽകി പഞ്ചായത്ത് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നിയുടെ നേതൃത്വത്തിലാണ് ദുരിതനിവാരണപദ്ധതി നടപ്പാക്കുന്നത്. കിലയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, വരൾച്ച് എന്നീ പ്രകൃതി ദുരന്തങ്ങൾ എങ്ങിനെ ഗ്രാമപഞ്ചായത്തുകൾക്ക് തരണം ചെയ്യാൻ എന്നതിനെക്കുറിച്ച് പദ്ധതിയിൽ കർമപരിപാടികളുണ്ട്. ദുരിതപ്രതിരോധ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ എങ്ങിനെ നടപ്പാക്കാമെന്നതും പരിപാടിയിൽ വിശദമാക്കും. ഇതിനു വേണ്ടി പരിശീലനം ലഭിച്ച ലോക്കൽ റിസോഴ്സ് ഗ്രൂപ്പിന്റെ സഹകരണവുമുണ്ടെന്ന് അധികൃതർ പറഞ്ഞു. കേരളത്തിൽ രണ്ടു ഗ്രാമപഞ്ചായത്തുകളാണ് ഈ പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ…
Read Moreനാണക്കേടായല്ലോ മല്ലൻമാരേ…! മേയർ, ഡെപ്യൂട്ടി മേയർ മാറ്റം; തലയുയർത്താനാകാതെ സിപിഎം കൗണ്‍സിലർമാർ
സ്വന്തംലേഖകൻ തൃശൂർ: കോർപറേഷൻ കൗണ്‍സിൽ യോഗങ്ങളിൽ കോണ്‍ഗ്രസ് മേയർമാർ കരാർ ലംഘനം നടത്തി രാജിവയ്ക്കാതിരുന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടി നിരന്തരം പ്രതിപക്ഷത്തെ കളിയാക്കിയിരുന്ന സിപിഎം കൗണ്‍സിലർമാർക്ക് ഇപ്പോൾ തലയുയർത്താനാകുന്നില്ല. സ്വന്തം ഭരണത്തിലും കോണ്‍ഗ്രസ് പാർട്ടിയിലെ അതേ നിലപാട് ആവർത്തിച്ചതോടെ മറുപടി പറയാൻ കഴിയാതെ കുഴയുകയാണ് സിപിഎം കൗണ്‍സിലർമാർ. കരാറനുസരിച്ച് സിപിഐയുടെ പ്രതിനിധിയായ മേയർ കഴിഞ്ഞ ഡിസംബർ 12ന് രാജിവയ്ക്കേണ്ടതായിരുന്നു. എന്നാൽ നാളിതുവരെയായിട്ട് അവരെക്കൊണ്ട് രാജിവയ്പ്പിക്കാൻ സിപിഎം നേതൃത്വം നൽകുന്ന ഭരണകക്ഷിക്കായിട്ടില്ല. ഭൂരിപക്ഷമില്ലാതിരുന്നിട്ടും നിരന്തരം സിപിഎം കൗണ്‍സിലർമാർ കോണ്‍ഗ്രസ് മേയർമാരുടെ കരാർ ലംഘനവും അധികാര ഭ്രമവുമൊക്കെ പറഞ്ഞ് കൗണ്‍സിൽ യോഗങ്ങളിൽ പ്രതിപക്ഷത്തെ ആക്രമിച്ചിരുന്നു. ഇതിന് മറുപടി പറയാനാകാതെ കോണ്‍ഗ്രസ് കൗണ്‍സിലർമാരും മൗനം പാലിച്ചിരുന്നു. എന്നാൽ ഇപ്പോൾ കോണ്‍ഗ്രസ് പാർട്ടിയിൽ പോലും കാണാത്ത രീതിയിലുള്ള കരാർ ലംഘനമാണ് ഇടതു ഭരണത്തിൽ നടക്കുന്നത്. സിപിഐയ്ക്ക് ഒരു വർഷത്തേക്കാണ് മേയർ സ്ഥാനം നൽകിയിരുന്നത്. മേയർ…
Read Moreഉറങ്ങിക്കിടന്ന ഒന്നരവയസുകാരിയുടെ ദേഹത്തുണ്ടായിരുന്ന ആറ് പവനും വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും മോഷണം പോയതായി പരാതി
ചാലക്കുടി: പരിയാരം കാഞ്ഞിരപ്പിള്ളിയിൽ വീട്ടിൽനിന്നും ആറു പവന്റെ സ്വർണാഭരണങ്ങളും 35000 രൂപയും മോഷണംപോയി. കാഞ്ഞിരപ്പിള്ളി വട്ടോലി മാർട്ടിന്റെ വീട്ടിലാണ് മോഷണം നടന്നത്. ടോറസ് ലോറികളുടെ ഉടമയായ മാർട്ടിൻ ലോറി ഡ്രൈവർമാർക്ക് പണം കൊടുത്ത ശേഷം വാതിലടയ്ക്കാതെ ബാത്ത്റൂമിലേക്ക് പോയപ്പോഴാണ് കവർച്ച നടന്നത്. അകത്തുകടന്ന മോഷ്ടാവ് മേശപ്പുറത്തിരുന്ന 35000 രൂപയും ബെഡ്റൂമിൽ ഉറങ്ങികിടക്കുകയായിരുന്ന ഒന്നരവയസുള്ള കുഞ്ഞിന്റെ രണ്ടു പവന്റെ അരഞ്ഞാണം, ഒന്നരപവന്റെ മാല, ഒന്നരപവന്റെ വളകൾ, ഒരുപവന്റെ പാദസരം എന്നിവ അഴിച്ചെടുത്തുകൊണ്ടുപോവുകയായിരുന്നു. ചാലക്കുടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.ു
Read Moreതൃശൂർ മെഡിക്കൽ കോളജിൽ ഐഎൻടിയുസി- സിഐടിയു സംഘട്ടനം; ഗുരുതര പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വടക്കാഞ്ചേരി: തൃശൂർ ഗവ: മെഡിക്കൽ കോളജിൽ ഐഎൻടിയുസി നിർമാണ തൊഴിലാളികളെ സിഐടിയു – സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി. സംഘട്ടനത്തിൽ പരിക്കേറ്റ തൊഴിലാളിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30 വർഷത്തോളമായി പ്രവർത്തിക്കുന്ന ഐഎൻടിയുസി നിർമ്മാണ തൊഴിലാളികളെയാണ് സിഐടിയു -സിപിഎം പ്രവർത്തകർ മർദ്ദിച്ചത്. നിലവിൽ ഐഎൻടിയുസിക്ക് മാത്രമാണ് മെഡിക്കൽ കോളജിൽ യുണിയനുള്ളത്. നിലവിലുള്ള തൊഴിലാളികൾക്ക് തന്നെ തൊഴിലില്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് നേതാക്കൾ പറയുന്നു. എന്നാൽ സിഐടിയുവിന്റെ പിൻതുണയോടെ പുറമെയുള്ളവർ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കാറുള്ളതായും പരാതിയിൽ പറയുന്നു. തൊഴിൽ സമയത്ത് യാതൊരു വിധ പ്രകോപനവും ഇല്ലാതെയാണ് ഇവരുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ തൊഴിലാളി തങ്കപ്പനെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreവാങ്ങിയ പണം തിരികെ തരാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ബന്ദിയാക്കി; ഫോട്ടോയും വീഡിയോയും പകർത്തിയ ശേഷം പണം തട്ടിയ കേസിലെ മുഖ്യപ്രതി പോലീസ് പിടിയിൽ
കൊടുങ്ങല്ലൂർ: ഹണിട്രാപ്പിലൂടെ പണം തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിയായ യുവാവിനെ കബളിപ്പിച്ചു വാങ്ങിയ പണം തിരികെതരാമെന്നു പറഞ്ഞ് കൊടുങ്ങല്ലൂരിലെ അപ്പാർട്ട്മെന്റിലേക്കു വിളിച്ചുവരുത്തി മർദിക്കുകയും ഭീഷണിപ്പെടുത്തി ബന്ദിയാക്കി ഫോട്ടോയും വീഡിയോയും പകർത്തി ഏഴുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതി ഒല്ലൂർ മരത്താക്കര അക്കരപ്പുറം വീട്ടിൽ നൈസണെ(27)യാണ് കൊടുങ്ങല്ലൂർ സിഐ പി.കെ. പത്മരാജനും സംഘവും അറസ്റ്റുചെയ്തത്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമാനമായ സംഭവത്തിനിരയായ കണ്ണൂർ സ്വദേശിയുടെ പരാതിയെത്തുടർന്ന് രണ്ടു യുവതികൾ ഉൾപ്പടെയുള്ള സംഘത്തെ പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. പിന്നീടാണ് തൃശൂർ സ്വദേശി പരാതിയുമായി രംഗത്തെത്തിയത്.
Read More