എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്; ന​ട​ത്തി​പ്പു​കാര​ൻ മു​ങ്ങി​യെ​ന്ന പ​രാ​തിയുമായെത്തിയത് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെന്ന് പോലീസ്

എ​ൽ​ഇ​ഡി നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് കൊ​ര​ട്ടി​യി​ലെ ലി​മിം​ഗ് ഇ​ല​ക്‌​ട്രി​ക്ക് ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ കൊ​ര​ട്ടി സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യ​പ്പോ​ൾ.

കൊ​ര​ട്ടി: എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ കൊ​ര​ട്ടി കേ​ന്ദ്രീ​ക​രി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പു ന​ട​ന്ന​താ​യി പ​രാ​തി. സം​സ്ഥാ​നത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ ഇ​ന്ന​ലെ മു​ത​ൽ കൊ​ര​ട്ടി​യി​ലേ​ക്ക് പ​രാ​തി​യു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പു​വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.

കൊ​ര​ട്ടി​യി​ലെ പ്ര​മു​ഖ വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ൽ അ​ഞ്ചു മാ​സ​ത്തോ​ള​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ലി​മിം​ഗ് ഇ​ല​ക്‌​ട്രി​ക് ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി ജീ​വ​ന​ക്കാ​ർ സ്ഥാ​പ​ന​ത്തി​ലെ​ത്തു​ന്നി​ല്ലെ​ന്നും ന​ട​ത്തി​പ്പു​കാ​ര​ൻ ലി​ന്‍റോ മു​ങ്ങി​യ​താ​യും ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ പ​റ​യു​ന്നു. ഇ​രു​ന്നൂ​റോ​ളം പേ​ർ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​താ​യും സൂ​ച​ന​യു​ണ്ട്.

നി​ക്ഷേ​പ​ക​ർ​ക്ക് വ്യ​ത്യ​സ്ത പാ​ക്കേ​ജു​ക​ള​നു​സ​രി​ച്ച് എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ ന​ൽ​കു​ക​യും നി​ർ​മി​ച്ച ബ​ൾ​ബു​ക​ൾ സ്ഥാ​പ​നം വി​ല​ക്ക് തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കുകയും ചെയ്തിരുന്നത്രേ. കൂ​ടു​ത​ൽ വി​ശ്വാ​സ്യതയ്ക്ക് നി​ക്ഷേ​പ തു​ക​യു​ടെ ഉ​റ​പ്പി​ന് വി​വി​ധ ബാ​ങ്കു​ക​ളു​ടെ ചെ​ക്ക് ലീ​ഫു​ക​ളും, വാ​ഗ്ദാ​ന പ​ത്രി​ക​ക​ളും ന​ൽ​കി​യി​രു​ന്നു​.

പ​ര​സ്യ​ത്തി​ൽ ആ​കൃ​ഷ്ട​രാ​യാ​ണ് പ​ല​രും നി​ക്ഷേ​പം ന​ട​ത്തി​യ​ത്. ത​ട്ടി​പ്പി​നി​ര​യാ​യ​വ​രി​ൽ പ​ല​രും സാ​ധാ​ര​ണ​ക്കാ​രും സാ​ന്പ​ത്തി​ക പ്രാ​രാ​ബ്ധ​ങ്ങ​ളുള്ളവരുമാണ്. സ​മീ​പ പ​ഞ്ചാ​യ​ത്തി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.

കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നെ​ത്തി​യ പ​രാ​തി​ക്കാ​രി​ൽ ചി​ല​ർ സ്ഥാ​പ​ന​ത്തി​ൽ അ​വേ​ശി​ഷി​ച്ച സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കൊ​ര​ട്ടി എ​സ്​ഐ രാ​മു ബാ​ല​ച​ന്ദ്ര ബോ​സ് അ​വ​രെ അ​നു​ന​യി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി​ക​ൾ ന​ൽ​കി.

Related posts

Leave a Comment