ചാലക്കുടി: ബൈക്ക് യാത്രക്കാരെ ആക്രമിച്ച് അഞ്ചുലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റിലായ പൂന്പാറ്റ സിനി വന്പൻമാരെ കെണിയിൽവീഴ്ത്തി പണം തട്ടുന്ന വിദഗ്ധ ക്രിമിനലാണ്. സന്പന്നൻമാരെ വാചകമടിച്ച് വീഴ്ത്തി സ്വർണവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ട്. സന്പന്നരുടെ സമീപത്ത് വീട് വാടകയ്ക്കെടുത്ത് അവരുമായി പരിചയത്തിലായശേഷം വാചകമടിയിലൂടെ വിശ്വസ്ഥത പിടിച്ചുപറ്റുകയാണ് ആദ്യപടി. തുടർന്ന് ബിസിനസിൽ പങ്കാളിയാക്കാമെന്നും ഉടനെ തിരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ കടംവാങ്ങും. ഇങ്ങനെ കോടികൾ കൈക്കലാക്കി മുങ്ങുകയാണ് പതിവ്. പണം തിരികെ ചോദിച്ചാൽ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തും. പൂന്പാറ്റ സിനി, ശ്രീജ എന്നീ പേരുകൾക്കു പുറമേ ശാലിനി, ഗായത്രി, ഷമീന, മേഴ്സി എന്നീ പേരുകളിലും അറിയപ്പെടുന്നു. പലതവണ പോലീസ് പിടിയിലായിട്ടും പേരുകൾ മാറ്റി വിവിധ സ്ഥലങ്ങളിൽ താമസിച്ച് തട്ടിപ്പ് നടത്തുന്ന രീതിയാണ്. എട്ടാം ഭർത്താവിന്റെ കൂടെ ചേർന്ന് കോടികൾ തട്ടിയെടുത്ത കഥകളുമുണ്ട്. ആലപ്പുഴയിലെ ഒരു റിസോർട്ട് ഉടമയെ…
Read MoreCategory: Thrissur
മുണ്ടൂരിൽ കാർ തടഞ്ഞു നിർത്തി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; പിന്നിൽ ഉന്നത ബന്ധമുള്ള ആറംഗ സംഘം; അറസ്റ്റ് ഉടനെന്ന് പോലീസ്
തൃശൂർ: മുണ്ടൂരിൽ യുവാവിനെ കാർ തടഞ്ഞു നിർത്തി വെട്ടിപരിക്കേൽപ്പിച്ച അക്രമിസംഘത്തെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചു. ഉന്നത ബന്ധങ്ങളുള്ള പ്രതികളെ ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റു ചെയ്യാനാണ് നീക്കം. പ്രതികൾ സംസ്ഥാനം വിടാതിരിക്കാനും ഗൾഫിലേക്ക് കടക്കാതിരിക്കാനുമുള്ള നടപടികൾ പോലീസ് കൈക്കൊണ്ടിട്ടുണ്ട്. കാറിൽ യാത്ര ചെയ്യുകയായിരുന്ന മുണ്ടൂർ പുളിക്കൽ വീട്ടിൽ സന്തോഷ്കുമാറിനെ(40)യാണ് ഇന്നലെ ഒരു സംഘം റോഡിൽ കാറിനകത്തിട്ട് വെട്ടിപരിക്കേൽപ്പിച്ചത്. സന്തോഷ്കുമാർ അമല ആശുപത്രിയിൽ ചികിത്സയിലാണ്. മുണ്ടൂർ – വരടിയം റോഡിൽ ഇന്നലെ രാത്രി ഏഴോടെയാണ് ആക്രമണമുണ്ടായത്. സന്തോഷ്കുമാർ കാറിൽ വീ്ട്ടിലേക്ക് പോകുന്പോൾ കാറിലും ബൈക്കിലുമായി പിന്തുടർന്നെത്തിയ അക്രമികൾ സന്തോഷ്കുമാറിന്റെ കാർ തടഞ്ഞ് കാറിലിട്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഒരു കാറിലും ബൈക്കിലുമായി ആറു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് പോലീസ് നൽകുന്ന സൂചന. സന്തോഷിന്റെ കാറിനു പിന്നിൽ ബ്ലോക്ക് ചെയ്തിട്ട ബൈക്ക് കാറിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. ബൈക്ക് കാറിനടിയിൽ നി്ന്നെടുക്കാൻ കഴിയാതെ വന്നപ്പോൾ ബൈക്ക്…
Read Moreപുന്ന നൗഷാദ് വധം:കുറ്റപത്രം സമർപ്പിച്ചു; വീഴ്ച കണ്ടാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്
ചാവക്കാട്: കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടിൽ പുന്ന നൗഷാദിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തൃശൂർ സിറ്റി ക്രൈം ഡിറ്റാച്ച്മെന്റ് എസിപി സി.ഡി. ശ്രീനിവാസൻ ചാവക്കാട് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം 500 പേജുണ്ട്. 15 പ്രതികളുള്ള കേസിൽ എട്ട് പ്രതികളാണ് അറസ്റ്റിലായത്. മുറ്റുള്ളവർ ഒളിവിലാണ്. അറസ്റ്റിലായ എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം. നൗഷാദിന്റെ കൊലപാതകത്തിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പാളിച്ചയുണ്ടെന്ന് കണ്ടെത്തിയാൽ എൻഐഎ അന്വേഷണം ആവശ്യപ്പെടുമെന്ന് കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ അറിയിച്ചു.കുറ്റപത്രത്തിൽ വീഴ്ച കണ്ടെത്തിയാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ഗോപൻ പറഞ്ഞു.
Read Moreഉചിതമായ നടപടിയെടുക്കണം; നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ മജിസ്ട്രേട്ടിനെതിരായ പരാതി ആഭ്യന്തര വകുപ്പിൽ
തൃശൂർ: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ മജിസ്ട്രേട്ടിനെതിരേ നടപടി ആവശ്യപ്പെട്ടുള്ള പരാതി മുഖ്യമന്ത്രി ആഭ്യന്തര വകുപ്പു അഡീഷണൽ ചീഫ് സെക്രട്ടറിക്കു കൈമാറി. ഉചിതമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി കൈമാറിയത്. ഹരിത ഫിനാൻസ് തട്ടിപ്പു കേസിൽ റിമാൻഡ് പ്രതി രാജ്കുമാർ കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിലാണു പരാതി. മർദിച്ച് അവശനിലയിൽ ഹാജരാക്കിയിട്ടും നീതിപൂർവമായ നടപടി സ്വീകരിക്കാതിരുന്ന മജിസ്ട്രേട്ട് രശ്മി രവീന്ദ്രനെതിരേ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. നേർകാഴ്ച സെക്രട്ടറി പി.ബി. സതീഷ് നൽകിയ പരാതിയാണു മുഖ്യമന്ത്രി മേൽനടപടികൾക്കു ആഭ്യന്തര വകുപ്പു ചീഫ് സെക്രട്ടറിക്കു കൈമാറിയത്. ഈ വിഷയത്തിൽ മജിസ്ട്രേട്ടിനെതിരേ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് അന്വേഷണം നടത്തി വീഴ്ച സംഭവിച്ചെന്നു റിപ്പോർട്ടു ചെയ്തിരുന്നു. രാജ്കുമാറിനെ 24 മണിക്കൂറിലേറെ കസ്റ്റഡിയിൽ വച്ചതും മർദിച്ച് അവശതയിലാക്കിയതും മജിസ്ട്രേട്ട് ശ്രദ്ധിച്ചില്ല. പ്രതിയെ ചട്ടമനുസരിച്ചു പരിശോധിച്ചിരുന്നെങ്കിൽ ആശുപത്രിയിലേക്ക് അയക്കുമായിരുന്നു. കസ്റ്റഡി മരണം ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
Read Moreകുതിരാൻ റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് തൃശൂർ – പാലക്കാട് റൂട്ടിൽ നടന്നസ്വകാര്യ ബസ് സമരം പൂർണം
തൃശൂർ: കുതിരാൻ റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് തൃശൂർ- പാലക്കാട് റൂട്ടിൽ സ്വകാര്യ ബസുടകളുടെ സമരം പൂർണം. നിർത്തിവച്ചത് നൂറ്റിയന്പതിലധികം ബസ് സർവീസുകൾ. അനിശ്ചിത കാലത്തേക്കാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ഇന്നു വൈകുന്നേരത്തിനകം ജില്ലാ കളക്ടർ ബസുടമകളെ ചർച്ചയ്ക്കു ക്ഷണിച്ചേക്കും. അങ്ങനെയെങ്കിൽ സമരം ഒരുദിവസത്തേക്കു മാത്രമായി ചുരുക്കാനും സാധ്യതയുണ്ട്. ബസ് സമരത്തെ തുടർന്ന് ഇരുജില്ലകളിലെയും യാത്രികർ ഏറെ വലഞ്ഞു. കെഎസ്ആർടിസി അടക്കമുള്ള ബസുകളിൽ വൻ തിരക്കാണ് രാവിലെ അനുഭവപ്പെട്ടത്. റോഡു തകർന്നു കിടക്കുന്നതിനാൽ ഇന്നു രാവിലെയും കുതിരാനിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. തൃശൂർ- പാലക്കാട്, വടക്കഞ്ചേരി, കൊഴിഞ്ഞാന്പാറ, നെ·ാറ തുടങ്ങി കുതിരാൻ വഴി പോകുന്ന എല്ലാ സ്വകാര്യ ബസുകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കുതിരാൻ റോഡിന്റെ അറ്റകുറ്റപ്പണി നടത്തി ടാറിംഗ് നടത്തുമെന്നു നേരത്തെ ജില്ലാ കളക്ടർ പറഞ്ഞിരുന്നു. പ്രതികൂല കാലാവസ്ഥ കാരണം പണി തുടങ്ങാനായിരുന്നില്ല. കനത്ത മഴയാണ് കുതിരാൻ ഭാഗത്ത് അനുഭവപ്പെടുന്നത്.…
Read Moreബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന പരാതി; ടീമേ, കട്ടസപ്പോർട്ട്; ബിനീഷിനെ പിന്തുണച്ച് സോഷ്യൽമീഡിയ
സ്വന്തം ലേഖകൻ തൃശൂർ: യുവനടനെ അപമാനിച്ചെന്ന പരാതിയിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനെതിരെ പ്രതിഷേധം വ്യാപകം. പാലക്കാട് സർക്കാർ മെഡിക്കൽ കോളജിൽ കോളജ് ഡേയ്ക്ക് അതിഥിയായി എത്തിയ മേനോൻ തന്റെ സിനിമയിൽ ചാൻസ് ചോദിച്ചു നടക്കുന്ന ഒരു മൂന്നാംകിട നടനുമായി വേദി പങ്കിടാനാവില്ലെന്ന് പറഞ്ഞതാണ് വിവാദമായത്. സംവിധായകന്റെ ആവശ്യപ്രകാരം കോളജ് അധികൃതർ യുവനടൻ ബിനീഷ് ബാസ്റ്റിനോട് സംവിധായകൻ വേദി വിട്ടുപോയിട്ട് കോളജിലെത്തിയാൽ മതിയെന്ന് പറഞ്ഞത്രെ. ബിനീഷ് പറയുന്നത് വൈകീട്ട് 6 മണിക്കായിരുന്നു പരിപാടി. ചടങ്ങ് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുന്പാണ് യൂണിയൻ ചെയർമാനും മറ്റും ഞാൻ താമസിച്ച ഹോട്ടലിൽ എത്തിയത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂർ വന്നാൽ മതിയെന്നായിരുന്നു അവരുടെ ആവശ്യം. എനിക്ക് കാര്യം മനസിലായില്ല. എന്തിനാണ് അങ്ങനെ ഉദ്ഘാടനത്തിനെത്താതെ വൈകി വരുന്നതെന്ന് അവരോടു ചോദിച്ചപ്പോഴാണ് മാസിക പ്രകാശനം ചെയ്യാൻ വരാമെന്നേറ്റ സംവിധായകൻ അനിൽ രാധാകൃഷ്ണ…
Read Moreഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹം; ജ്വലിക്കുന്ന ഓർമകൾക്ക് നാളെ 88
ഗുരുവായൂർ; കേരള ചരിത്രത്തിന്റെ നവോത്ഥാനത്തിന് പ്രധാന പങ്കു വഹിച്ച് ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മക്ക് നാളെ 88. കേരള ചരിത്രത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഐതിഹാസികമായ ഗുരുവായൂർ സത്യാഗ്രഹം കെ.കേളപ്പൻ,മന്നത്ത് പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൽ 1931 നവംബർ ഒന്നിനാണ് തുടങ്ങിയത്.സത്യാഗ്രഹത്തിന് മുന്നോടിയായി 1931 ഒക്ടോബർ 21ന് സത്യാഗ്രഹ പ്രചരണ ജാഥ പയ്യന്നൂരിൽ നിന്ന് എ.കെ.ഗോപാലൻ ജാഥാ ക്യാപ്റ്റനായി സുബ്രഹ്മണ്യൻ തിരുമുന്പിന്റെ നേതൃത്വത്തിൽ പുറപ്പെട്ടു. ഒക്ടോബർ 31ന് ഗുരുവായൂരിൽ എത്തിയ ജാഥക്ക്് വൻ വരവേൽപ്പ് നൽകി.1931 നവംബർ ഒന്നിന് കെ.കേളപ്പന്റേയും മന്നത്ത് പത്മനാഭന്റേയും നേതൃത്വത്തിൽ സത്യാഗ്രഹം തുടങ്ങി. സത്യാഗ്രഹികളെ നേരിടാൻ ക്ഷേത്രം അധികൃതർ തയ്യാറായി സമരക്കാരെ തടഞ്ഞെങ്കിലും നാമജപത്തോടെ സമരം തുടർന്നു. ജാഥാ ക്യാപ്റ്റനായ എ.കെ.ജി ക്ക് ക്രൂര മർദ്ധനമേൽക്കേണ്ടി വന്നു.സത്യാഗ്രഹത്തിന്റെ ഏഴാം ദിവസം സുബ്രഹ്മണ്യൻ തിരുമുന്പ് അറസ്റ്റിലായി. ക്ഷേത്രശ്രീകോവിലിനു മുന്നിലെ മണി അടിച്ചതിന്…
Read Moreഗുരുവായൂരിൽ പ്രകാശനഗരം പദ്ധതി; തൊഴിലാളികൾ പണിയെടുക്കുന്നത് മൊബൈൽ ടോർച്ച് വെളിച്ചത്തിൽ
ഗുരുവായൂർ: പ്രകാശനഗരം പദ്ധതി പ്രഖ്യാപനവും വാചക കസർത്തുമായി നഗരസഭ മുന്നോട്ടു പോകുന്പോൾ തൊഴിലാളികൾ രാത്രിയിൽ ടോർച്ച് വെളിച്ചത്തിൽ പണിയെടുക്കേണ്ട ഗതികേടിലാണ്.നഗരഹൃദയത്തിലാണ് ബുധനാഴ്ച രാത്രി ഇങ്ങനെയൊരു കാഴ്ച നടന്നത്. കിഴക്കേ നടയിൽ മഞ്ജുളാലിന് സമീപം സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് മിഴിയടച്ചിട്ട് കാലങ്ങളായി. ഹൈമാസ്റ്റിന് സമീപം കേടായ ബി.എസ്.എൻ.എൽ കേബിളുകൾ ശരിയാക്കുന്നതിനെത്തിയ കരാർ തൊഴിലാളികൾ വെളിച്ചമില്ലാത്തതിനാൽ ടോർച്ച് വെളിച്ചത്തിലാണ് പണിയെടുത്തത്.ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു തുടങ്ങി. ക്ഷേത്രത്തിലേക്ക് വരുന്ന കിഴക്കേ നടയിലെ പ്രവേശന കവാടം കൂരിരുട്ടിലാണ്. ഒട്ടുമിക്ക ഹൈമാസ്റ്റ് ലൈറ്റുകളുടേയും സ്ഥിതി ഇതാണ്. വ്യാപാര സ്ഥാപനങ്ങൾ അടച്ചാൽ പിന്നെ ഇരുട്ടാണ്. കൗണ്സിൽ യോഗങ്ങളിൽ പ്രകാശനഗരത്തിലെ ഇരുട്ട് ബഹളങ്ങൾക്കിടയാകാറുണ്ടെങ്കിലും നടപടികൾ ഉണ്ടാകാറില്ല. ശബരിമല സീസണ് തുടങ്ങാൻ ഏതാനും ദിവസങ്ങളാണുള്ളത്. സീസണ് ആരംഭിക്കുന്നതിന് മുൻപ് എങ്കിലും നഗരപ്രദേശത്തെ ഹൈമാസ്റ്റുകളെങ്കിലും പ്രകാശിപ്പിക്കാൻ നഗരസഭ അധികൃതർ നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Read Moreന്യൂനമർദം ചാവക്കാട്ട് വള്ളം തകർന്ന് ഒരാളെ കാണാതായി,നാലുപേരെ രക്ഷപ്പെടുത്തി കടപ്പുറത്ത് ആശങ്ക
ചാവക്കാട്: ചേറ്റുവ ഹാർബറിൽ നിന്നും ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ രണ്ട് വള്ളങ്ങളിൽ ഒന്ന് തകർന്നു. ഒരാളെ കാണാതായി. നാലുപേരെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി കോസ്റ്റ്ഗാർഡിനെ ഏൽപിച്ചു. സാമുവൽ എന്ന വള്ളമാണ് തകർന്നത്.പൊന്നാനി ആഴക്കടലിൽ വച്ചാണ് സംഭവം. നാല് ദിവസം മുന്പാണ് രണ്ട് ഒഴുക്കൽ വള്ളങ്ങൾ മത്സ്യബന്ധനത്തിന് പോയത്. ന്യൂനമർദം ശക്തമായതിനെ തുടർന്ന് ഇവരെ വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തീരദേശ പോലീസ് തെരച്ചിൽ നടത്തുന്നതിനിടയിൽ ഒരു വള്ളക്കാരെ വിവരം അറിയിക്കാൻ കഴിഞ്ഞു. ആഴക്കടലിൽ കടൽ ശാന്തമാണെങ്കിലും തീരത്ത് കടൽക്ഷോഭവും വലിയ തിരമാലകളും ശക്തമായതിനാൽ കരയ്ക്കെത്താൻ കഴിയുന്നില്ലെന്നാണ് ഒരു വള്ളക്കാർ പോലീസിനെ അറിയിച്ചത്. ഈ വിവരം കോസ്റ്റ്ഗാർഡിനെ അറിയിച്ച് തെരച്ചിൽ നടത്തുന്നതിനിടയിലാണ് സാമുവൽ വള്ളം പൊന്നാനി ആഴക്കടലിൽ തകർന്ന വിവരം ലഭിക്കുന്നത്. ഇതിൽ കാണാതായ തൊഴിലാളി ആരെന്ന് വിവരം ലഭിച്ചിട്ടില്ല. തീരദേശ പോലീസും കോസ്റ്റ്ഗാർഡും വ്യാപകമായി തെരച്ചിൽ…
Read Moreതൃശൂർ മെഡിക്കൽ കോളജിലെ കൂട്ടിരിപ്പുകാരുടെ പണം മോഷ്ടിക്കുന്ന യുവാവിനെ കുടുക്കി പോലീസ്
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പണം മോഷ്ടിക്കുന്നയാൾ അറസ്റ്റിൽ.പൊന്നാനി നെയ്തല്ലൂർ വളവിൽതറയിൽ വീട്ടിൽ സന്ദീപ് (28) ആണ് അറസ്റ്റിലായത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റു ചെയ്ത രോഗികളുടെ കൂട്ടിരിപ്പുകാരിൽ നിന്നും സ്ഥിരമായി ഇയാൾ പണം മോഷ്ടിക്കാറുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ എസ്ഐ അരുണ് ഷാ, സീനിയർ സിപിഒ ഷിനിൽകുമാർ ഡേവീസ്, സിപിഒ രഞ്ജിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More