​പ്രാ​യാ​ധി​ക്യം വിട്ടൊഴിഞ്ഞ്, എ​ഴു​ന്നെ​ള്ളി​പ്പു​ക​ൾ​ക്ക് അ​നു​മ​തി കാ​ത്ത്  ആ​രോ​ഗ്യ​വാ​നാ​യി ഗ​ജ​ര​ത്നം പ​ത്മ​നാ​ഭ​ൻ

ഗു​രു​വാ​യൂ​ർ;​എ​ഴു​ന്നെ​ള്ളി​പ്പു​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ച്ചാ​ൽ ഗ​ജ​ര​ത്നം പ​ത്മ​നാ​ഭ​ൻ ത​ല​യെ​ടു​പ്പോ​ടെ തി​ട​ന്പേ​റ്റാ​ൻ ത​യ്യാ​ർ.​ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി ആ​ന​ക്കോ​ട്ട​യി​ൽ എ​ഴു​ന്നെ​ള്ളി​പ്പു​ക​ൾ​ക്ക് പോ​കാ​നാ​വാ​തെ അ​ല​സ​നാ​യി നി​ൽ​ക്കു​ക​യാ​ണി​പ്പോ​ൾ.​ ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​ൻ പ​ത്മ​നാ​ഭ​നെ ആ​ന​ക്കോ​ട്ട​യി​ൽ ദി​വ​സ​വും ന​ട​ത്തി​ക്കു​ന്നു​ണ്ട്.​പ്രാ​യാ​ധി​ക്യം എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് വ​നം​ക​വ​കു​പ്പാ​ണ് ആ​ന​യെ എ​ഴു​ന്നെ​ള​ളി​പ്പു​ക​ളി​ൽ നി​ന്ന് വി​ല​ക്കി​യ​ത്.​കേ​ര​ള​ത്തി​ലു​ട​നീ​ളം ആ​രാ​ധ​ക​രു​ള്ള പ​ത്മ​നാ​ഭ​ൻ ഉ​ത്സ​വ​ങ്ങ​ൾ​ക്കും പൂ​ര​ങ്ങ​ൾ​ക്കും ഏ​റെ പ്രി​യ​ങ്ക​ര​മാ​ണ്. 2016​ൽ പാ​ല​ക്കാ​ട് ഒ​ല​വ​ക്കോ​ട് അ​ത്താ​ണി​പ​റ​ന്പ് ച​ന്ദ​ന​ക്കാ​വ് വേ​ല​ക​മ്മി​റ്റി ഉ​ത്സ​വ​ത്തി​ന് ഒ​രു നേ​ര​ത്തെ എ​ഴു​ന്നെ​ള്ളി​പ്പി​ന് 2,22,227 രൂ​പ​ക്കാ​ണ് പ​ത്മ​നാ​ഭ​നെ ഏ​ക്ക​ത്തി​നെ​ടു​ത്ത​ത്.​ഇ​ത്ര​യും ഏ​ക്ക​ത്തു​ക ല​ഭി​ക്കു​ന്ന ആ​ന​ക​ൾ കേ​ര​ള​ത്തി​ൽ വി​ര​ളം.​ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ പ്രി​യ കൊ​ന്പ​നാ​യ പ​ത്മ​നാ​ഭ​നെ ദൈ​വീ​ക പ​രി​വേ​ഷ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.​ ആ​ന​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യ പ​ത്മ​നാ​ഭ​നെ ദേ​വ​സ്വ​ത്തി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് തൃ​ശൂ​ർ ജി​ല്ല​യി​ലെ ഉ​ത്സ​വ​ങ്ങ​ൾ​ക്കും പൂ​ര​ത്തി​നു​മെ​ങ്കി​ലും എ​ഴു​ന്നെ​ള്ളി​പ്പു​ക​ൾ​ക്ക് വി​ട​ണ​മെ​ന്നാ​ണ് ആ​ന​പ്രേ​മി​ക​ളു​ടെ ആ​വ​ശ്യം.​ ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ച് ഗു​രു​വാ​യൂ​രി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ആ​ന​പ്രേ​മി​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​പി.​ഉ​ദ​യ​ൻ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

Read More

കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കു നി​യ​മ​മു​ണ്ട്, എ​ന്നാ​ൽ സം​ര​ക്ഷ​ണ​മി​ല്ലെന്ന് ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി

തൃ​ശൂ​ർ: കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കു നി​യ​മ​മു​ണ്ടെ​ങ്കി​ലും സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്നു ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം, ആ​രോ​ഗ്യം തു​ട​ങ്ങി​യ​വ സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ട് ടീം ​തൃ​ശൂ​ർ ജി​ല്ലാ സ​മ്മേ​ള​നം അ​യ്യ​ന്തോ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് ക​ട​ത്താ​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ സം​വി​ധാ​യ​ക​ൻ ഷാ​നു സ​മ​ദ്, സി​പി​ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​കെ. നാ​സ​ർ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ മ​ളി​ക്കാ​ൽ, വി​നോ​ദ് അ​ണി​മം​ഗ​ല​ത്ത്, പ്ര​സ​ന്ന സു​രേ​ന്ദ്ര​ൻ, സ​ജി കെ ​ഉ​സ്മാ​ൻ, ഷാ​ജി കോ​ഴി​ക്കോ​ട്, ഷൈ​നി കൊ​ച്ചു​ദേ​വ​സി, സാ​ബി​ക് കു​ന്നം​കു​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ക​ത്തി​ന​ശി​ച്ച​ത് ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​വ​ര​ങ്ങ​ൾ; ദുരൂഹതയുണ്ടെയെന്ന് പരിശോധിക്കും;  ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് ന​ൽ​കും

സ്വ​ന്തം ലേ​ഖ​ക​ൻ അ​യ്യ​ന്തോ​ൾ: ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന​പ്പെ​ട്ട പ​ല രേ​ഖ​ക​ളും ഇ​ന്നു പു​ല​ർ​ച്ചെ ക​ള​ക്ട​റേ​റ്റി​ലെ ഇ​ല​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ ക​ത്തി​ന​ശി​ച്ചു. ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത രേ​ഖ​ക​ളും വി​വ​ര​ങ്ങ​ളും കം​പ്യൂ​ട്ട​റു​ക​ളി​ൽ നി​ന്ന് വീ​ണ്ടെ​ടു​ക്കാ​നാ​കു​മോ എ​ന്ന പ​രി​ശോ​ധ​ന ന​ട​ത്തും.ഇ​ല​ക്ഷ​ൻ സെ​ല്ലി​ലെ അ​ഗ്നി​ബാ​ധ സം​ബ​ന്ധി​ച്ച് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കും. അ​ഗ്നി​ബാ​ധ​യെ തു​ട​ർ​ന്ന് ക​ള​ക്ട​റേ​റ്റി​ലെ വൈ​ദ്യു​തി ബ​ന്ധം മു​ഴു​വ​ൻ വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. ജി​ല്ല ക​ള​ക്ട​ർ എ​സ്.​ഷാ​ന​വാ​സ്, റൂ​റ​ൽ എ​സ്പി വി​ജ​യ​കു​മാ​ര​ൻ, എ​സി​പി​മാ​രാ​യ വി.​കെ.​രാ​ജു, എം.​കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, വെ​സ്റ്റ് സി​ഐ സ​ലീ​ഷ് ശ​ങ്ക​ര​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​പ​രി​ശോ​ധ​ന ന​ട​ത്തി.ഫോ​റ​ൻ​സ​ക് വി​ഭാ​ഗ​വും വൈ​ദ്യു​തി​വ​കു​പ്പും ഫിം​ഗ​ർ പ്രി​ന്‍റ് വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തി കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കും. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. സാ​ന്പ​ത്തി​ക ന​ഷ്ട​ത്തി​ലു​പ​രി പ്ര​ധാ​ന​പ്പെ​ട്ട വി​വ​ര​ശേ​ഖ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​ത് ക​ന​ത്ത ന​ഷ്ട​മാ​ണ്. ഇ​വ വീ​ണ്ടെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ക​ള​ക്ട​റേ​റ്റി​ലെ സ്റ്റാ​ന്പ് വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി​യു​ള്ള വി​ഷ്ണു എ​ന്ന പോ​ലീ​സു​കാ​ര​ൻ ഇ​ന്നു​പു​ല​ർ​ച്ചെ…

Read More

തൃശൂർ കളക്ടറേറ്റിൽ തീപിടിത്തം; ഫയലുകളും, കംപ്യൂട്ടറുകളും കത്തിനശിച്ചു ; ഷോർട്ട് സർക്യൂട്ടാണെന്ന് സൂചന

തൃ​ശൂ​ർ: തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റി​ൽ അ​ഗ്നി​ബാ​ധ​യി​ൽ നാ​ശ​ന​ഷ്ടം. ഇ​ല​ക്ഷ​ൻ സെ​ല്ലി​ലാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ 2.40ഓ​ടെ​തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തൃ​ശൂ​രി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ ഫോ​ഴ്സ് തീ​യ​ണ​ച്ചു. ഷോ​ർ​ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. ഫ​യ​ലു​ക​ൾ, കം​പ്യൂ​ട്ട​റു​ക​ൾ, ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷി​ൻ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. ക​ള​ക്ട​റേ​റ്റി​ൽ ഡ്യൂ​ട്ടി​ക്കെ​ത്തി​യ പോ​ലീ​സു​കാ​ര​ൻ വി​ഷ്ണു​വാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ നി​ന്ന് തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട് വി​വ​രം തൃ​ശൂ​ർ ഫ​യ​ർ സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​രി​ൽ നി​ന്ന് ഒ​രു യൂ​ണി​റ്റ് ഫ​യ​ർ ഫോ​ഴ്സ് ഉ​ട​ൻ ക​ള​ക്ട​റേ​റ്റി​ലെ​ത്തി. ഒ​ന്നാം നി​ല​യി​ൽ ക​ന​ത്ത പു​ക​യാ​യി​രു​ന്നു ആ ​സ​മ​യ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ഓ​ക്സി​ജ​ൻ കു​റ​വു​ള്ള അ​പ​ക​ട​മേ​ഖ​ല​ക​ളി​ൽ ധ​രി​ക്കു​ന്ന ഉ​പ​ക​ര​ണ​മ​ണി​ഞ്ഞാ​ണ് ഫ​യ​ർ​ഫോ​ഴ്സു​കാ​ർ അ​ക​ത്തു ക​യ​റി തീ​യ​ണ​ച്ച​ത്. കം​പ്യൂ​ട്ട​റി​ൽ നി​ന്നാ​ണ് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ഉ​ണ്ടാ​യ​തെ​ന്നാ​ണ് സൂ​ച​ന. പോ​ലീ​സി​ന്‍റെ​യും മ​റ്റും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലേ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ക​യു​ള്ളു. തീ​പി​ടി​ത്ത​ത്തി​ൽ മു​റി​യി​ലെ ജ​ന​ൽ​ചി​ല്ലു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. നാ​ശ​ന​ഷ്ട​ത്തി​ന്‍റെ തോ​ത് ക​ണ​ക്കാ​ക്കി വ​രു​ന്ന​തേ​യു​ള്ളു.

Read More

ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് പി​ടി​കൂ​ടി​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചു; ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചിട്ട് പത്ത് മിനിറ്റ് കഴിഞ്ഞെന്ന് ഡോക്ടർമാർ; പ്രതിക്ക് അപസ്മാരം ഉണ്ടായതായി പോലീസ്

തൃശൂർ: ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് പി​ടി​കൂ​ടി​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി ര​ഞ്ജി​ത്താ​ണ് മ​രി​ച്ച​ത്. ഇ​യാ​ളെ മ​ര​ണ ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ഓ​ടെ ര​ഞ്ജി​ത്തി​നെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് 10 മി​നി​റ്റ് മു​ൻ​പെ​ങ്കി​ലും ര​ഞ്ജി​ത്ത് മ​ര​ണ​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ശേ​ഷം ര​ഞ്ജി​ത്ത് അ​പ​സ്മാ​ര​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നും അ​തി​നാ​ലാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നു​മാ​ണ് എ​ക്സൈ​സ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

Read More

എ​ഫ്.​ആ​ർ.​വി എ​ത്തി​ക്ക​ഴി​ഞ്ഞു! വ​ഴി ചെ​റു​താ​യാ​ലും ഇ​നി തീ ​കെ​ടു​ത്താ​ൻ ഇ​വ​നെ​ത്തും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ചെ​റു​തും ഇ​ടു​ങ്ങി​യ​തു​മാ​യ വ​ഴി​ക്ക് ഫ​യ​ർ​ഫോ​ഴ്സി​ന് ക​ട​ന്നെ​ത്താ​ൻ പ​റ്റു​ന്നി​ല്ലെ​ന്ന പ്ര​ശ്നം ഇ​നി​യി​ല്ല. ചെ​റി​യ നി​ര​ത്തു​ക​ളി​ലേ​ക്ക് അ​നു​യോ​ജ്യ​മാ​യ ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​നം തൃ​ശൂ​രി​ലെ​ത്തി. ഫ​സ്റ്റ് റെ​സ്പോ​ണ്‍​സ് വെ​ഹി​ക്കി​ൾ അ​ഥ​വാ എ​ഫ്.​ആ​ർ.​വി എ​ന്ന ചെ​റി​യ ഫ​യ​ർ എ​ൻ​ജി​നാ​ണ് അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ​ക്ക് ദീ​ർ​ഘ​നാ​ള​ത്തെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ഇ​ടു​ങ്ങി​യ വ​ഴി​ക​ളി​ലൂ​ടെ​യും ചെ​റി​യ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വ​ഴി​യി​ലൂ​ടെ​യും തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്പോ​ഴോ മ​റ്റെ​ന്തെ​ങ്കി​ലും അ​പ​ക​ട​മു​ണ്ടാ​കു​ന്പോ​ഴോ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കാ​റി​ല്ല. എ​ഫ്.​ആ​ർ.​വി ആ ​പ്ര​ശ്ന​ത്തി​നു​ള്ള പു​തി​യ പ​രി​ഹാ​ര​മാ​ണ്. 400 ലി​റ്റ​ർ വെ​ള്ള​വും 50 ലി​റ്റ​ർ ഫോ​മും നി​റ​യ്ക്കാ​ൻ ക​ഴി​യു​ന്ന ടാ​ങ്കാ​ണ് വ​ണ്ടി​യി​ലു​ള്ള​ത്. ഇ​തോ​ടൊ​പ്പം മ​രം മു​റി​ക്കാ​നാ​വ​ശ്യ​മാ​യ ചെ​യി​ൻ​സോ, ലോ​ഹ​ങ്ങ​ൾ മു​റി​ക്കാ​നാ​വ​ശ്യ​മാ​യ ഹൈ​ഡ്രോ​ളി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും വാ​ഹ​ന​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. വ​ണ്ടി​യു​ടെ ഫ​ൽ​ഗ് ഓ​ഫ് തൃ​ശൂ​ർ ജി​ല്ല ഫ​യ​ർ ഓ​ഫീ​സ​ർ വി.​കെ.​ഋ​തീ​ജ് നി​ർ​വ​ഹി​ച്ചു.

Read More

മ​ഹാ​ത്മാ​വി​ന്‍റെ പാ​ദ​സ്പ​ർ​ശം പ​തി​ഞ്ഞ സ്മ​ര​ണ​യി​ൽ ശി​വ​രാ​മ​പു​രം കോ​ള​നി; ത​ണ​ലാ​യ് ഗാ​ന്ധി ന​ട്ടു​ന​ന​ച്ച ആ​ൽ​മ​ര​വും

കെ.​കെ.​അ​ർ​ജു​ന​ൻ തൃ​ശൂ​ർ: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150-ാം ജ​ൻ​മ​വാ​ർ​ഷി​കാ​ഘോ​ഷം രാ​ജ്യ​മെ​ങ്ങും കൊ​ണ്ടാ​ടു​ന്പോ​ൾ ആ ​മ​ഹാ​ത്മാ​വി​ന്‍റെ പാ​ദ​സ്പ​ർ​ശം പ​തി​ഞ്ഞ ഒ​ള​രി ശി​വ​രാ​മ​പു​രം കോ​ള​നി​യി​ലും ഗാ​ന്ധി​സ്മൃ​തി നി​റ​യു​ന്നു. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ തൃ​ശൂ​ർ സ​ന്ദ​ർ​ശ​ന​വേ​ള​യി​ലാ​ണ് അ​ദ്ദേ​ഹം ശി​വ​രാ​മ​പു​രം കോ​ള​നി​യി​ലെ​ത്തി​യ​ത്. ഈ ​കോ​ള​നി​യെ മാ​റ്റ​ത്തി​ന്‍റെ പാ​ത​യി​ലേ​ക്കും പു​തി​യ ജീ​വി​ത ശൈ​ലി​ക​ളി​ലേ​ക്കും ന​യി​ക്കാ​ൻ ഗാ​ന്ധി​ജി​യു​ടെ സ​ന്ദ​ർ​ശ​നം കൊ​ണ്ട് സാ​ധി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ മ​ഹാ​ത്മാ​വി​ന്‍റെ നൂ​റ്റ​ന്പ​താം ജന്മവാ​ർ​ഷി​കം ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഈ ​കോ​ള​നി​ക്കാ​ർ ഹൃ​ദ​യ​ത്തി​ലേ​റ്റു​ന്ന​ത്. ഇ​ന്ത്യ​യി​ലു​ട​നീ​ളം പ​ട്ടി​ക​ജാ​തി വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി സ​ഞ്ച​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഗാ​ന്ധി​ജി ഒ​ള​രി​ക്ക​ര​യി​ലെ ശി​വ​രാ​മ​പു​രം എ​ന്ന കൊ​ച്ചു കോ​ള​നി​യി​ൽ 83 വ​ർ​ഷം മു​ന്പ് എ​ത്തി​യ​ത്. ഗാ​ന്ധി​ജി കോ​ള​നി സ​ന്ദ​ർ​ശി​ച്ച​തി​ന് കോ​ള​നി​ക്കാ​രു​ടെ കൈ​വ​ശം ച​രി​ത്ര രേ​ഖ​ക​ൾ ഒ​ന്നും ഇ​ല്ല. വാ ​മൊ​ഴി ച​രി​ത്ര​വും ഗാ​ന്ധി​ജി സ്ഥാ​പി​ച്ച ഒ​രു ക്ഷേ​ത്ര പ്ര​തി​ഷ്ഠ​യും ഒ​രു ആ​ൽ​മ​ര​വും മാ​ത്ര​മാ​ണ് ഗാ​ന്ധി​സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഓ​ർ​മ​ക്കാ​യി ഇ​പ്പോ​ൾ കോ​ള​നി​യി​ലു​ള്ള​ത്. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഫോ​ട്ടോ​ക​ളൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല. പു​റ​നാ​ട്ടു​ക​ര ആ​ശ്ര​മ​ത്തി​ൽ…

Read More

 രോഗിയുടെ കൂടെ വരുന്നയാൾ ബന്ധുവായിരിക്കണം; താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക്  നിസാര കാരണം പറഞ്ഞഅ കു​ത്തി​വെ​പ്പ് നി​ഷേ​ധി​ക്കു​ന്ന​താ​യി പ​രാ​തി

ചി​റ്റൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി ത്സ​ക്കെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ കാ​ര​ണം പ​റ​ഞ്ഞ് കു​ത്തി​വെ​പ്പ് ന​ട​ത്താ​തെ തി​രി​ച്ചു​വി​ടു​ന്ന​താ​യി പ്ര​തി​ക​ര​ണ​വേ​ദി പ്ര​വ​ർ​ത്ത​ക​ൻ എ. ​ശെൽ​വ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ , താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി. രോ​ഗി​യു​ടെ​കൂ​ടെ വ​രു​ന്ന​യാ​ൾ ബ​ന്ധു​വാ​യി​രി​ക്ക​ണം എ​ന്നാ​ണ് നിബ​ന്ധ​ന. ഇ​ക്ക​ഴി​ഞ്ഞ 26 ന് 65 ​കാ​ര​നാ​യ വൃ​ദ്ധ​ൻ ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് കു​ത്തി​വെ​പ്പി​ന് മു​റി​യി​ൽ ചെ​ന്ന​പ്പോ​ൾ കൂ​ടെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ആ​ൾ ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വൃ​ദ്ധ​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഒ​രു യു​വാ​വ് കൂ​ടെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും ന​ഴ്സി നോ​ട് പേ​രും വി​വ​ര​ങ്ങ​ളും മൊ​ബൈ​ൽ ന​ന്പ​റും കൊ​ടു​ത്ത് കു​ത്തി​വെ​പ്പ് ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും അ​തും നി​രാ​ക​രി​ച്ച​താ​യി ശെ​ൽ വ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്ത് എ​ത്തി അ​വ​ശ​ത ഉ​ണ്ടാ​യാ​ൽ അ​വ​ർ​ക്കു സ​ഹാ​യി ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് ചി​കി​ത്സ നി​ഷേ​ധി​ക്ക​രു​തെ​ന്നും…

Read More

അ​ര​ക്ഷി​താ​വ​സ്ഥ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളി​ലേ​ക്ക്  ന​യി​ക്കുന്നുവെന്ന്  പു​ന്ന​ല ശ്രീ​കു​മാ​ർ

കൊ​ട​ക​ര: അ​ര​ക്ഷി​താ​വ​സ്ഥ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് കെ​പി​എം​എ​സ് ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ന​വോ​ത്ഥാ​ന മൂ​ല്യ സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍​വീ​ന​റു​മാ​യ പു​ന്നു​ല ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.​ കൊ​ട​ക​ര​യി​ൽ ന​ട​ന്ന കെ​പി​എം​എ​സ് ജി​ല്ലാ ക​ണ്‍​വൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ന്ധ​വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ലു​ള്ള കൊ​ല​പാ​ത​ക​ങ്ങ​ളും അ​ടി​ച്ച​മ​ർ​ത്ത​ലും വ​ർ​ധി​ച്ച് വ​രു​ന്നതായും അദ്ദേഹം ആശങ്കപ്പെട്ടു. ജി​ല്ലാ പ്ര​സി​ഡന്‍റ്് വി. ​ബാ​ബു അധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി വി.​ബാ​ബു – പ്ര​സി​ഡ​ന്‍റ്, കെ.​വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​വി.​വി​ജ​യ​ൻ – വൈ​സ് പ്ര​സി​ഡന്‍റുമാ​ർ, വി.​എ​സ്.​ആ​ശ്ദോ​ഷ് – സെ​ക്ര​ട്ട​റി, പി ​എ​ൻ.​സു​ര​ൻ, കെ.​സി. സു​ധീ​ർ – ജോ​.സെ​ക്ര​ട്ട​റി, പി ​എ.​ര​വി – ഖ​ജാ​ൻ​ജി​ എന്നിവരെ തെര​ഞ്ഞെ​ടു​ത്തു.

Read More

ത​ട​വ​റ​യി​ലേ​ക്ക് വാ​യ​ന​യു​ടെ സ്വാ​ത​ന്ത്ര്യം;മ​ഹാ​ത്മാ സ്മൃ​തി​യി​ൽ ജ​യി​ലി​ൽ ഗാ​ന്ധി​ജ​യ​ന്തി​ക്ക് പു​സ്ത​ക​മേ​ള

സ്വ​ന്തം ലേ​ഖ​ക​ൻ വി​യ്യൂ​ർ: ജ​യി​ലി​ൽ കി​ട​ക്കു​ന്ന സ​മ​യ​ത്ത് മ​ഹാ​ത്മാ​ഗാ​ന്ധി​ക്ക് പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നു​വെ​ന്ന് കേ​ട്ടി​ട്ടു​ണ്ട്. ആ ​മ​ഹാ​ത്മാ​വി​ന്‍റെ ജ​ൻ​മ​ദി​ന​മെ​ത്തു​ന്പോ​ൾ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് വാ​യ​ന​യു​ടെ ലോ​ക​ത്തേ​ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ക്കു​ന്ന അ​പൂ​ർ​വ അ​വ​സ​രം കൈ​വ​രു​ന്നു. ഗാ​ന്ധി​ജി​യു​ടെ 150-ാം ജ​ൻ​മ​ദി​നം വി​യ്യൂ​ർ ജ​യി​ലി​ൽ ആ​ഘോ​ഷി​ക്കു​ന്ന​ത് ഗാ​ന്ധി​സ്മൃ​തി പു​സ്ത​ക​മേ​ള​യോ​ടെ​യാ​ണ്. എ​ച്ച് ആ​ൻ​ഡ് സി ​ബു​ക്സാ​ണ് ജ​യി​ലി​ൽ പു​സ്ത​ക​മേ​ള ന​ട​ത്തു​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണ് ജ​യി​ലി​ൽ ത​ട​വു​കാ​ർ​ക്ക് സ്വ​ന്ത​മാ​യി പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങാ​നാ​യി അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത്. ജ​യി​ലി​ൽ ജോ​ലി ചെ​യ്ത് സ​ന്പാ​ദി​ച്ച പ​ണം കൊ​ണ്ട് ത​ട​വു​കാ​ർ​ക്ക് പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങാ​ൻ അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ട്. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ രാ​വി​ലെ 10 മു​ത​ൽ ര​ണ്ടു​വ​രെ​യാ​ണ് പു​സ്ത​ക​മേ​ള.പു​സ്ത​ക​മേ​ള കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് ഒ​രു പു​സ്ത​കം സ​മ്മാ​ന​മാ​യും ന​ൽ​കും. അ​ന്പ​തു ശ​ത​മാ​നം വ​രെ വി​ല​ക്കി​ഴി​വി​ലാ​ണ് പു​സ​ത​ക​വി​ൽ​പ​ന. മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലെ പു​സ്ത​ക​ങ്ങ​ൾ മേ​ള​യി​ലു​ണ്ടാ​കും. ജ​യി​ലി​ൽ നി​ന്നും വാ​ങ്ങു​ന്ന പു​സ്ത​കം ത​ട​വു​കാ​ർ​ക്ക് വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ക്കാ​നും…

Read More