തൃശൂർ: പാവറട്ടി കസ്റ്റഡി മരണക്കേസില്‍ രണ്ടു എക്സൈസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയെന്ന് പോലീസ്. കഞ്ചാവ് കേസിലെ പ്രതിയായ രഞ്ജിത്തിനെ പിടിക്കാന്‍ പോയ സംഘത്തില്‍ മൂന്നു പ്രതിരോധ ഉദ്യോഗസ്ഥര്‍, നാല് സിവില്‍ ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരാണ് ഒളിവില്‍ പോയത്. അതേസമയം, രഞ്ജിത്തിനെ കൊണ്ടുപോയ ജീപ്പ് പോലീസ് കസ്റ്റിയില്‍ എടുത്തു. കൊല്ലപ്പെട്ട രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തിരുന്നത്. ഉദ്യോഗസ്ഥർക്കതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ അഡീഷണൽ എക്സൈസ് കമ്മീഷണറും ശിപാർശ ചെയ്തിട്ടുണ്ട്
Read MoreCategory: Thrissur
സെലിബ്രിറ്റികളെ കൊല്ലുന്ന സോഷ്യൽ മീഡയയുടെ ഇരയായി പ്രശസ്ത നടൻ മധുവും
തൃശൂർ: സെലിബ്രിറ്റികളെ കൊല്ലുകയെന്നത് സോഷ്യൽമീഡിയ ഇടക്കാലത്ത് അവസാനിപ്പിച്ചതാണെങ്കിലും വീണ്ടും അവർ കൊലപാതകം തുടങ്ങി. ഇക്കുറി പ്രശസ്ത നടൻ മധുവിനെയാണ് സോഷ്യൽമീഡിയ കൊലപ്പെടുത്തിയത്. മധുവിന് ആദരാഞ്ജലിയർപ്പിച്ച് വാട്സാപ്പിൽ ചിത്രസഹിതം കണ്ണീരണിഞ്ഞ സന്ദേശങ്ങൾ ഷെയറും ഫോർവേഡും ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പലരും മെസേജ് കിട്ടിയ ഉടൻ ചാനലുകൾ നോക്കുകയും പത്രം ഓഫീസുകളിലേക്ക് വിളിച്ചു ചോദിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണോ മധു എന്ന ചോദ്യവും പലരും ഉന്നയിച്ചു.ഇക്കഴിഞ്ഞ 28നായിരുന്നു മധുവിന്റെ പിറന്നാൾ. ആദരവ് എന്നതിനു പകരം ആദരാഞ്ജലി എന്ന് ടൈപ്പു ചെയ്ത് വാട്സാപ്പ് വഴിയിട്ട സന്ദേശം ഇതിനകം നിരവധി പേരാണ് ശരിയോ തെറ്റോ എന്ന് പരിശോധിക്കാതെ ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്.തെറ്റായ സന്ദേശമാണെന്ന് പലരും സന്ദേശങ്ങൾക്ക് താഴെ കമന്റ് ചെയ്യുന്പോഴാണ് അബദ്ധം മനസിലാക്കി അവർ സന്ദേശം ഡിലീറ്റ് ചെയ്യുന്നത്. എന്നാൽ ദിവസങ്ങൾ പലതു പിന്നിട്ടിട്ടും മധുവിനെ കൊല്ലുന്നത് തുടരുകയാണ്. പല പ്രമുഖനടൻമാരേയും ഇത്തരത്തിൽ ഇല്ലാതാക്കിയിട്ടുള്ള സോഷ്യൽമീഡിയയുടെ ക്രൂരവിനോദങ്ങളുടെ…
Read Moreവാഹന നിയമ ഭേദഗതിക നിലവിൽ വന്നില്ലെങ്കിലും റോഡിൽ നിയമലംഘനം കുറഞ്ഞു; പിഴത്തുകയിലും വൻ കുറവ്
തൃശൂർ: മോട്ടോർ വാഹന നിയമ ഭേദഗതികൾ നടപ്പാക്കുന്നതു താത്കാലികമായി നിർത്തി വച്ചെങ്കിലും നിയമം ലംഘിച്ച് വാഹനമോടിക്കുന്നവർ ഏറെ കുറഞ്ഞതായി കണക്കുകൾ. ഇവരിൽനിന്ന് ഈടാക്കിയിരുന്ന പിഴത്തുകയിലും പത്തുലക്ഷത്തോളം രൂപയുടെ കുറവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റിൽ 22,03,950 രൂപയാണ് അഞ്ച് ആർടിഒ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്നു പിടിച്ചെടുത്തത്. ടാക്സ് ഇനത്തിൽ 1,80,000 രൂപയും ആർടി ഓഫീസിനു ലഭിച്ചു. എന്നാൽ കഴിഞ്ഞമാസം പിടിച്ചെടുത്ത തുക വെറും 8,16,850 രൂപ മാത്രമാണ്. ടാക്സ് ഇനത്തിൽ ലഭിച്ചത് 28,800 രൂപ മാത്രം. ജില്ലയിൽ കഴിഞ്ഞ മാസത്തെ കണക്കെടുപ്പിൽ നിയമം തെറ്റിച്ച് വാഹനമോടിച്ച വെറും 534 കേസുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഓഗസ്റ്റിൽ ഇത്തരത്തിൽ 2,502 കേസുകളാണ് ജില്ലയിൽ ഉണ്ടായത്.സെപ്റ്റംബർ ഒന്നുമുതൽ മോട്ടോർ വാഹന നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കനത്ത പിഴ ഈടാക്കുമെന്ന ഉത്തരവ് ആദ്യ ദിനങ്ങളിൽ നടപ്പിലാക്കിയതോടെയാണ് വാഹനം ഉപയോഗിക്കുന്നവർ നിയമം പാലിക്കാൻ…
Read Moreഭിന്നശേഷിക്കാരുടെ സർഗശേഷി വളർത്തണം; എല്ലാവരേയും ഉൾക്കൊള്ളുന്ന ജനകീയ വിദ്യാഭ്യാസമാണു വേണ്ടതെന്ന് മന്ത്രി രവീന്ദ്രനാഥ്
സ്വന്തം ലേഖകൻ തൃശൂർ: ഭിന്നശേഷിയുള്ള വിദ്യാർഥികളുടെ സർഗശേഷിയും പഠനശേഷിയും ആധുനിക സാങ്കേതിക വിദ്യകളുടെകൂടി സഹായത്തോടെ കണ്ടെത്തി വളർത്തിയെടുക്കാൻ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. സംസ്ഥാന സർക്കാർ തൃശൂരിൽ നടത്തുന്ന ’അവസരങ്ങളുടെ ആഘോഷ’ത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുള്ളവർക്കുകൂടി സ്വീകാര്യമായ വിദ്യാഭ്യാസ പാഠ്യപദ്ധതിയാണു നമുക്കു വേണ്ടത്. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വളർത്തിക്കൊണ്ടുവരണം. എല്ലാവരേയും ഉൾക്കൊള്ളുന്ന ജനകീയ വിദ്യാഭ്യാസമാണു നമുക്കുവേണ്ടത്. ഭിന്നശേഷിയുള്ള കുട്ടിയെ അടിച്ചും ശകാരിച്ചും പഠിപ്പിക്കാൻ ശ്രമിച്ചാൽ അവരുടെ ആത്മവിശ്വാസംപോലും ഇല്ലാതാകും. ഓരോ കുട്ടിയും സ്വന്തം കഴിവുകളിൽ മികവു പ്രകടമാക്കുന്പോഴാണ് ആത്മവിശ്വാസം വർധിക്കുക. മാതാപിതാക്കൾക്കും അത് ആശ്വാസകരമാണ്. അദ്ദേഹം പറഞ്ഞു. സെൻട്രൽ ഡിസെബിലിറ്റി ബോർഡംഗം ജി. വിജയരാഘവൻ മുഖ്യപ്രഭാഷണം നടത്തി. എൻഐപിഎംആർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ, ഡിപിസി അംഗം വർഗീസ് കണ്ടംകുളത്തി, ജില്ലാ…
Read Moreഫ്ളക്സ് നിരോധനം പിൻവലിക്കണം; സൈൻ പ്രിന്റേഴ്സ് അസോസിയേഷന്റെ സെക്രട്ടേറിയറ്റ് ഉപരോധം 16ന്
തൃശൂർ: ഫ്ളക്സ് നിരോധനം പിൻവലിക്കണമെന്നും ഫ്ളക്സ് പ്രിന്റിംഗ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ നേതൃത്വത്തിൽ 16നു സെക്രട്ടറിയേറ്റ് ഉപരോധിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രിന്റിംഗ് യൂണിറ്റ് ഉടമകളുടെ കുടുംബാംഗങ്ങൾ, സ്ഥാപനത്തിലെ ജീവനക്കാർ, ഈ മേഖലയിൽ പരോക്ഷമായി ജോലി ചെയ്യുന്നവർ ഉൾപ്പെടെ ഒരു ലക്ഷം പേരെ ഉപരോധ സമരത്തിൽ പങ്കെടുപ്പിക്കും. പരസ്യനയം സർക്കാർ പ്രഖ്യാപിക്കുക, ഫ്ളക്സ് റീസൈക്കിളിംഗ് പ്ലാന്റിനാവശ്യമായ സ്ഥലം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബർ 30 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ റിലേ സത്യഗ്രഹം നടന്നുവരികയാണ്. ഫ്ളക്സിന്റെ റീസൈക്കിളിംഗ് സാധ്യതകളുടെ പഠന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് സർക്കാർ ഏകപക്ഷീയമായി ഫ്ളക്സ് നിരോധനം നടപ്പാക്കിയത്. ബാങ്കുകളിൽനിന്നും സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും കിടപ്പാടം പണയപ്പെടുത്തി ആരംഭിച്ച പ്രിന്റിംഗ് യൂണിറ്റുകളെല്ലാം അടച്ചുപൂട്ടൽ ഭീഷണിയിലാണ്. മുന്നറിയിപ്പില്ലാത്ത നിരോധനം മൂലം ഫ്ളക്സ് അസംസ്കൃത വസ്തുക്കൾ കേരളത്തിലങ്ങോളമിങ്ങോളം കെട്ടിക്കിടക്കുകയാണ്. ഇതുമൂലം കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഫ്ളക്സ് നിർമാതാക്കൾ,…
Read Moreഒരു കൈയിൽ വാളും മറുകൈയിൽ ജർമൻ ഷെപ്പേർഡ് നായകളുമായെത്തി ബാർ അടിച്ചു തകർത്ത കേസിൽ യുവാക്കൾ പിടിയിൽ
തൃശൂർ: തൃശൂരിൽ നായകളുമായെത്തി ബാർ അടിച്ചു തകർത്ത കേസിലെ പ്രതികൾ പിടിയിൽ. തൃശൂർ പൂങ്കുന്നം വെട്ടിയാട്ടിൽ വൈശാഖ്, അഞ്ചേരി കുറിയച്ചിറ നെല്ലിക്കൽ വൈശാഖ് എന്നിവരാണു പിടിയിലായത്. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതികൾ മൊബൈൽ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇവരിൽ ഒരാൾ ഫേസ്ബുക് ലൈവിൽ വന്നു. ഇതോടെ പോലീസ് പ്രതികളെ കുടുക്കുകയായിരുന്നു. സെപ്റ്റംബർ 21-ന് പഴയന്നൂരിലെ രാജ് ബാറിലാണു പ്രതികൾ ആക്രമണം നടത്തിയത്. നാലു ജർമൻ ഷെപ്പേർഡ് നായകളുമായെത്തിയ പ്രതികൾ വടിവാൾ വീശി വിരട്ടിയ ശേഷം ബാർ അടിച്ചുതകർക്കുകയായിരുന്നു. പ്രതികൾ ഇരുവരും നായ്ക്കളെ പരിശീലിപ്പിക്കുന്നവരാണ്. മദ്യപിച്ചതിന്റെ പണം നൽകാതിരുന്നതിനെത്തുടർന്നു ബാർ ജീവനക്കാർ പ്രതികളുടെ മൊബൈൽ ഫോണ്‍ പിടിച്ചുവച്ചിരുന്നു. ഇതാണു തർക്കത്തിനു കാരണമായത്. യുവാക്കൾ ബാർ അടിച്ചുതകർക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Read Moreഎന്നെ മോചിപ്പിക്കുക..! രണ്ടുമാസത്തിലേറെയായി ബൈക്ക് ഉപേക്ഷിച്ച നിലയിയിൽ; മാർഗതടസം സൃഷ്ടിക്കുന്ന ബൈക്ക് മാറ്റണമെന്ന ആവശ്യം കാണിച്ച് പോസ്റ്റർ പതിച്ച് നാട്ടുകാർ
അരിന്പൂർ: അപകടത്തിൽ പെട്ട് രണ്ടുമാസത്തിലേറെയായി ഒരു ബൈക്ക്. മോചനം ആവശ്യപ്പെട്ട് ബൈക്കിലിപ്പോൾ നാട്ടുകാരുടെ പ്ലക്കാർഡും. തൃശൂർ -കാഞ്ഞാണി റോഡിലെ കുന്നത്തങ്ങാടി പള്ളിക്കടുത്ത് മനക്കൊടി സെന്റ് ജമ്മാസ് സ്കൂളിന്റെ മുന്‍പിലാണ് കെ.എൽ. 07 ബി എൽ 9518 എന്ന നന്പറുള്ള ബൈക്ക് ഉപേക്ഷിച്ച നിലയിൽ കിടക്കുന്നത്. ഇത് വരെയും ബൈക്ക് അന്വേഷിച്ച് ആരും വന്നിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. അന്തിക്കാട് പോലിസ് സ്റ്റേഷൻ പരിധിയാണെങ്കിലും പോലീസും നടപടി സ്വീകരിച്ചില്ല. ഇതിനെ തുടർന്ന് ബൈക്കിൽ നാട്ടുകാർ ബൈക്കിന്റെ മോ ചനത്തിന് വേണ്ടിയുള്ള പോസ്റ്റർ പതിച്ചിരിക്കുകയാണ്.
Read Moreഅതിജീവനത്തിന്റെ ജീവിതം കാൻവാസിലാക്കി ബിനുവിന്റെ ചിത്രപ്രദർശനം
കുന്നംകുളം: അപകടം തളർത്തിയ ശരീരത്തെ വകവയ്ക്കാതെ അതിജീവനത്തിന്റെ ജീവിതം കാൻവാസിൽ ഒരുക്കി കുന്നംകുളത്ത് ബിനുവിന്റെ ചിത്രപ്രദർശനം നടന്നു. ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച ചിത്രപ്രദർശനത്തിൽ ബിനു വരച്ച ചിത്രങ്ങൾ ഒരു മണിക്കൂറിനുള്ളിൽ വിറ്റുപോയത് ഒരുലക്ഷം രൂപയ്ക്കാണ്. അതിജീവനത്തിനായി ജീവിതം പുതിയൊരു മേഖലയിലേക്കു മാറുകയും പിന്നീട് കാരുണ്യം തുണയായി എത്തുകയും ചെയ്തതോടെ കുന്നംകുളം കിഴൂർ സ്വദേശി ബിനുവിന്റെ ചിത്രപ്രദർശനം വേറിട്ടൊരു കാഴ്ചയായി. തനിക്കു നന്നായി വരക്കാനുള്ള കഴിവുണ്ടെന്ന് ബിനു തിരിച്ചറിഞ്ഞത് ജീവിതത്തെ ഉലച്ച വാഹനാപകടത്തിനുശേഷമാണ്. കൈപറന്പിൽവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ശരീരം പാതിതളർന്ന് ജീവിതം വീൽചെയറിലേക്കും വീട്ടിലെ നാലുചുമരിനുള്ളിലേക്കും ഒതുങ്ങിയതോടെ ബിനു വർണങ്ങളടെ ലോകത്തേക്കു തിരിയുകയായിരുന്നു. ബിനുവിന്റെ ചിത്രരചനയോടുള്ള താല്പര്യവും മറ്റും മനസിലാക്കിയ കുന്നംകുളം ഷെയർ ആൻഡ് കെയർ പ്രവർത്തകർ ബിനു വരച്ച മനോഹര ചിത്രങ്ങൾ കാൻവാസിലാക്കി ഒരു പ്രദർശനത്തിനു വേദിയൊരുക്കി. ഗാന്ധിജയന്തി ദിനത്തിൽ ബഥനി ഇംഗ്ലീഷ്…
Read Moreമണിയുടെ സ്മൃതി മണ്ഡപവും പാഡിയും കാണാനെത്തുന്നവർക്ക് മറ്റൊരു വേദനയുള്ള കാഴ്ചയായി റോഡരുകിൽ ബിഇഎൻ 100 കാരവനും; പ്രളയത്തിൽ ഈ വാഹനം മുങ്ങിപ്പോയിരുന്നു
ചാലക്കുടി: കലാഭവൻ മണിയുടെ ഷൂട്ടിംഗ് സ്ഥലങ്ങളിൽ സന്തതസഹചാരിയായിരുന്ന കാരവൻ വാൻ റോഡരികിൽ കിടന്ന് നശിക്കുന്നു. കഴിഞ്ഞവർഷമുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ കാരവൻ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ഓടിക്കാൻ കഴിയാതെ കിടക്കുകയായിരുന്നു. വെള്ളപ്പൊക്കത്തിനു ശേഷം വാഹനം ആശുപത്രി കടവിനു സമീപം റോഡിൽ കിടന്ന് നശിക്കുകയാണ്. കലാഭവൻ മണി സിനിമാരംഗത്ത് തിരക്കിലായിരുന്ന കാലഘട്ടത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും ഷൂട്ടിംഗ് സ്ഥലങ്ങളിൽ ഈ വാഹനം ഒപ്പം കൊണ്ടുപോകുമായിരുന്നു. ഷൂട്ടിംഗിനിടയിൽ ഈ വാഹനത്തിലാണ് മണി വിശ്രമിച്ചിരുന്നത്. മണിയുടെ മറ്റു വാഹനങ്ങളുടേതെന്നതുപോലെ ഈ വാഹനത്തിന്റെ നന്പറും ബിഇഎൻ 100 ആണ്. ഒരു താമസസ്ഥലത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഈ വാഹനത്തിനകത്ത് ഉണ്ടായിരുന്നു. മണിയുടെ മരണശേഷം ഷൂട്ടിംഗിനു വേണ്ടി സിനിമക്കാർ വാഹനം കൊണ്ടുപോകുമായിരുന്നു. എന്നാൽ വെള്ളപൊക്കത്തിൽ മുങ്ങിയ ഈ വാഹനം ഇതോടെ നശിച്ച അവസ്ഥയിലാണ്. മണിയുടെ സ്മൃതി മണ്ഡപവും പാഡിയും മറ്റും കാണാൻ വരുന്ന ആരാധകർ ആശുപത്രി കടവിനു…
Read Moreശക്തൻ നഗറിൽ “അവസരങ്ങളുടെ ആഘോഷം’ ; എഴുതാൻ പന്തുപേന, നിന്നും കിടന്നും യാത്ര ചെയ്യാവുന്ന വീൽചെയർ
സ്വന്തം ലേഖകൻ തൃശൂർ: കൈവിരലുകൾക്കു ചലനശേഷിയില്ലാത്ത ഭിന്നശേഷിക്കാർക്കും എഴുതാം. ബുദ്ധിശേഷി കുറഞ്ഞവർക്കും ഗണിതത്തിന്റെ സൂത്രങ്ങൾ പയറ്റാം. കിടപ്പുരോഗിയെ കിടക്കയിൽനിന്ന് അനായാസം ഉയർത്തി മാറ്റിക്കിടത്താം. വീൽചെയറിലേക്കു ജീവിതം ഒതുങ്ങിപ്പോയവർക്കു വിൽ ചെയറിൽത്തന്നെ കിടക്കുകയും നിന്നുകൊണ്ടു മുന്നോട്ടു പോകുകയും ചെയ്യാം. ഭിന്നശേഷിയുള്ളവർക്കും അവരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കുമായി സംസ്ഥാന സർക്കാർ ഇതാദ്യമായി തൃശൂരിൽ ഒരുക്കിയ ’അവസരങ്ങളുടെ ആഘോഷം’ വിസ്മയക്കാഴ്ചകളുടെ പ്രദർശനംകൂടിയായി. ഇന്നലെ ഉച്ചയോടെയാണ് പരിപാടികൾ ആരംഭിച്ചത്. രാവിലെ മുതൽ വൈകുന്നേരം എട്ടുവരെയാണു പ്രദർശനവും സെമിനാറും ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും അവർക്ക് ഉപകരണങ്ങൾ നൽകുന്നതിനും സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് 850 കോടി രൂപയോളം നീക്കിവച്ചിട്ടുണ്ട്. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾ ഈ തക ഫലപ്രദമായി വിനിയോഗിക്കുന്നില്ല. ഉപകരണങ്ങൾ വാങ്ങാനുള്ള സഹായംതേടി ഭിന്നശേഷിയുള്ളവർ തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ നൽകുന്നുമില്ല. അപേക്ഷ നൽകിയാൽതന്നെ എങ്ങനെ സഹായിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ അധികൃതർക്ക് അറിയുകയുമില്ല. ഈ അവസ്ഥയ്ക്കു പരിഹാരം കാണാൻകൂടിയാണ്…
Read More