വലപ്പാട്: ഭർത്താവ്, മക്കൾ എന്നിവരുടെ സുരക്ഷ നോക്കുന്ന ഭാര്യ ഭയവും നാണവും മൂലം സ്തനാർബുദ പരിശോധനയിൽ പിന്നിലാണെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ഓരോ വർഷവും ശരാശരി 8500 സ്ത്രീകൾക്ക് സ്തനാർബുദം പിടിപെടുന്നുണ്ടെന്ന് കാൻസർ രോഗം വിദഗ്ദൻ ഡോ.വി.പി.ഗംഗാധരൻ. വലപ്പാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭാവന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സധൈര്യം സമഗ്ര സൗജന്യ സ്തനാർബുദ പരിശോധന കാന്പയിനിലാണ് സ്തനാർബുദബോധവൽക്കരണ വേദിയായത്. ജയിൽ ഡിജിപി ഋഷിരാജ് സിംഗ് സധൈര്യം ഉദ്ഘാടനം ചെയ്തു. കാൻസർ രോഗത്തെ പ്രതിരോധിക്കാൻ സ്ത്രീകൾ സ്വയം തയാറാകണം. സ്ത്രീകൾക്ക് സ്വയം പരിശോധിച്ച് സംശയമുണ്ടായാൽ ഡോക്ടറെ സമീപിച്ച് സുഖപ്പെടുത്താവുന്നതാണെന്ന് ഋഷിരാജ് സിംഗ് ചൂണ്ടിക്കാട്ടി. കൃത്യമായ പരിശോധനയിലൂടെ കാൻസറിനെ നമുക്ക് അതിജീവിക്കാം. അമേരിക്കയിൽ ഒന്പതുപേരിൽ ഒരു സ്ത്രീ കാൻസർ ബാധിതയാണെങ്കിലും മുൻകൂട്ടിയുള്ള പരിശോധനയ്ക്ക് ഇവർ തയാറാകുന്നതിനാൽ കാൻസറിനെ പ്രതിരോധിക്കാൻ കഴിയുന്നു അദ്ദേഹം പറഞ്ഞു.കേരളത്തിൽ പാൻ മസാല നിരോധിച്ചിട്ടും ഉപയോഗത്തിന് കുറവ്…
Read MoreCategory: Thrissur
എൻട്രൻസ് മാഫിയ ഫ്രം തമിഴ്നാട് ; എനിക്കായ് നീയെഴുതും; ലക്ഷങ്ങൾ വീശിയെറിഞ്ഞാൽ പാസാക്കി തരാൻ കെൽപുള്ള എൻട്രൻസ് മാഫിയ തമിഴ്നാട്ടിൽ ശക്തം; തട്ടിപ്പിന്റെ രീതികൾ ഇങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിന് പുറത്തുള്ള ഏത് എൻട്രൻസ് പരീക്ഷയും ലക്ഷങ്ങൾ വീശിയെറിഞ്ഞാൽ പാസാക്കി തരാൻ കെൽപുള്ള എൻട്രൻസ് മാഫിയ തമിഴ്നാട്ടിൽ ശക്തം. നീറ്റ് പ്രവേശന പരീക്ഷയിലെ ആൾമാറാട്ടക്കേസിൽ പിടിയിലായവർ നൽകുന്ന സൂചന ഈ മാഫിയക്ക് ദക്ഷിണേന്ത്യയിൽ പല സംസ്ഥാനങ്ങളിലും വേരോട്ടമുണ്ടെന്നാണ്. നിരവധിപേർ നീറ്റ് അടക്കമുള്ള പരീക്ഷയെഴുതുന്ന കേരളത്തിൽ ഇവർ കൂടുതൽ വലവീശുന്നുണ്ടത്രെ. തമിഴ്നാട് സിബിസിഐഡി വിരിച്ച വലയിൽ ഇതിലെ ഒരാൾ വീണതോടെയാണ് എൻട്രൻസ് പരീക്ഷകളിലെ ആൾമാറാട്ടക്കഥ പുറത്തുവന്നത്. എന്നാൽ ഇതിന്റെ തുടരന്വേഷണം എത്രമാത്രം മുന്നോട്ടുപോകുമെന്നതിൽ ഇപ്പോഴും ആശങ്കയുണ്ട്. പല ഉന്നതരും ഇതിനു പിന്നിലുണ്ടെന്ന സൂചനയാണുള്ളത്. കേരളത്തിലിരുന്ന് പണം നൽകിയാൽ തമിഴ്നാട്ടിലെ ഏതെങ്കിലും സ്ഥലത്തെ എക്സാം സെന്ററിൽ നിങ്ങൾക്കായി ഏതെങ്കിലും മിടുക്കനോ മിടുക്കിയോ ആ എൻട്രൻസ് പരീക്ഷ നിങ്ങൾക്കായി എഴുതും. അവരുടെ മികവിൽ നിങ്ങളുടെ പണക്കൊഴുപ്പിൽ നിങ്ങൾ എൻട്രൻസ് പാസാവുകയും ചെയ്യും. ഇതാണ് ഈ മാഫിയയുടെ പ്രവർത്തന…
Read Moreയുഎൻഎയിൽ നിന്നും വകമാറ്റിയ 74 ലക്ഷം ജാസ്മിൻ ഷായുടെ ഭാര്യയുടെ അക്കൗണ്ടിൽ; ബാങ്ക് രേഖകൾ പുറത്ത്
തൃശൂർ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ജാസ്മിൻ ഷായുടെ ഭാര്യക്കെതിരെ കൂടുതൽ തെളിവുകൾ. യുഎൻഎയിൽ നിന്നും വകമാറ്റിയ 74 ലക്ഷം രൂപ ജാസ്മിൻ ഷായുടെ ഭാര്യ ഷബ്നയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായാണ് പുതിയ വിവരം. ഇതിന്റെ ബാങ്ക് രേഖകൾ പുറത്തുവന്നു. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ആറ് അക്കൗണ്ടുകളാണ് ജാസ്മിൻഷായുടെ ഭാര്യക്കുള്ളത്. ഇതിലേക്ക് കേസിലെ കൂട്ടുപ്രതികളായവർ പണം നിക്ഷേപിച്ചെന്നാണ് സൂചന. കേസിലെ മുഖ്യപ്രതി ജസ്മിൻഷായും കൂട്ടുപ്രതികളും ഖത്തറിൽ കഴിയുകയാണ്. കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് ഇവർ വിദേശത്തേക്ക് മുങ്ങിയത്. പ്രതികളെ നാട്ടിലെത്തിക്കാൻ ക്രൈംബ്രാഞ്ച് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. ഒാണത്തിന് മുന്‍പായി നാട്ടിലെത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും അറസ്റ്റ് പേടിച്ച് പ്രതികൾ ഇതുവരെ നാട്ടിലെത്തിയിട്ടില്ല. ഇതിനിടെയാണ് ക്രമക്കേടിന്റെ കൂടുതൽ വിവരങ്ങൾപുറത്തു വരുന്നത്.
Read Moreവാക്കുകളെ നിശബ്ദമാക്കുന്ന കാലത്ത് എഴുത്തുകാരന് മിണ്ടാതിരിക്കാനാകില്ല: സച്ചിദാനന്ദൻ
ചാവക്കാട്: വാക്കുകളെ നിശബ്ദമാക്കുന്ന കാലത്ത് എഴുത്തുകാരന് മിണ്ടാതിരിക്കാനാകില്ലെന്ന് കെ.സച്ചിദാനന്ദൻ. കെട്ടകാലത്ത് അധികാരത്തോട് സത്യം വിളിച്ചുപറയാന്‍ എഴുത്തുകാരന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിയാറാമത് എസ്എസ്എഫ് സംസ്ഥാന സാഹിത്യോത്സവ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ അജന്‍ഡകള്‍ നിര്‍മിച്ചു കൊണ്ടാണ് ഭരണകൂടം വര്‍ഗീയതയെ ഉയര്‍ത്തിക്കൊണ്ടു വരുന്നത്. കെട്ടകാലത്ത് അധികാരത്തിനു നേർക്കുനിന്ന് സത്യം വിളിച്ചുപറയാന്‍ എഴുത്തുകാരന് കഴിയണം. അപ്പോഴാണ് കഥയും കവിതയുമെല്ലാം പ്രതിരോധത്തിന്റെ ആയുധമായി മാറുന്നത്. ഇസ്ലാമോഫോബിയ പ്രത്യക്ഷമായി പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്ത് കലാസാഹിത്യ പ്രവര്‍ത്തനം പ്രതിരോധമാണെന്നും സച്ചിദാനന്ദന് അഭിപ്രായപ്പെട്ടു.
Read Moreചതി, കൊടുംചതി! മാതാപിതാക്കളുടെ പേരിലുള്ള വീട് മകനും മരുമകളും പണയപ്പെടുത്തിയതായി ആരോപണം; സംഭവം തൃശൂരില്‍
തൃശൂർ: വൃദ്ധമാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ച് മകനും മരുമകളും ചേർന്ന് വീടു പണയപ്പെടുത്തി ലക്ഷങ്ങൾ ബാങ്കിൽനിന്നും വായ്പയെടുത്തതായി ആക്ഷേപം. മുല്ലക്കര കൊളങ്ങര തെങ്ങോലപ്പറന്പിൽ ഫ്രാൻസിസും ഭാര്യ റോസിലിയുമാണ് മകൻ റിൻസനും ഭാര്യ റൂബിക്കുമെതിരെ പത്രസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്. മാതാപിതാക്കളെ സംരക്ഷിക്കാമെന്ന ഉറപ്പിൽ സെറ്റിൽമെന്റ് ആധാരം ഇരുവരുടേയും മകന്റേയും പേരിൽ രജിസ്റ്റർ ചെയ്തിരുന്നു. വീട് പൊളിച്ചുപണിയാനെന്ന പേരിലാണ് എച്ച്ഡിഎഫ്സി ബാങ്കിൽനിന്നും വീടും പുരയിടവും പണയപ്പെടുത്തി വായ്പയെടുത്തത്. വായ്പ പുതുക്കാനെന്ന പേരിൽ ചില രേഖകളിൽ ഒപ്പിട്ടുവാങ്ങിയാണ് മകൻ തങ്ങളെ ചതിച്ചതെന്നാണ് ഇവരുടെ ആരോപണം. സംശയം തോന്നി എച്ച്ഡിഎഫ്സി ബാങ്കിൽ അന്വേഷിച്ചപ്പോൾ വായ്പ റിൻസന്റെ ആവശ്യപ്രകാരം കുരിയച്ചിറയിലെ മറ്റൊരു ബാങ്ക് ശാഖയിലേക്കു മാറ്റിയെന്ന് അറിയിച്ചു. തുടർന്ന് അവിടെ നടത്തിയ അന്വേഷണത്തിലാണ് വീടു പണയം വച്ച് അവിടെ നിന്നും 90 ലക്ഷം രൂപയുടെ ഓവർഡ്രാഫ്റ്റ് എടുത്തതായി അറിയുന്നത്. മകന്റെ ചതിയെക്കുറിച്ച് മണ്ണുത്തി പോലീസിൽ ഒരു വർഷം…
Read Moreദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന് സന്തോഷത്തിന്റെ നാട്ടിലേക്ക്; വൈകല്യം മറന്ന് സ്വന്തം കാറിൽ ജയേഷ് ഭൂട്ടാനിലേക്ക്
സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: അരയ്ക്കു താഴെ ചലനശേഷിയില്ലാത്ത യുവാവ് സ്വന്തം കാറിൽ ഭൂട്ടാനിലേക്ക് യാത്രയാകുന്നു. പെരിയ ചാലിങ്കാൽ സ്വദേശിയും പെരിയയിൽ ജാസ് കംപ്യൂട്ടർ കഫേ ഉടയുമായ കെ.ടി. ജയേഷ് (34) ആണ് പ്രത്യേകം തയാറാക്കിയ കാറിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന് സന്തോഷത്തിന്റെ നാട്ടിലേക്ക് യാത്രയാകുന്നത്. ആറാം വയസിൽ പോളിയോ ബാധിച്ച് അരയ്ക്കുതാഴെ ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട ഈ കംപ്യൂട്ടർ ഡിപ്ലോമ ബിരുദധാരി തന്നെപ്പോലുള്ളവർ വൈകല്യത്തെ അതിജീവിക്കണമെന്ന സന്ദേശമാണ് ഇത്രയും ദൈർഘ്യമുള്ള യാത്രയിലൂടെ നൽകുന്നത്. ഗാന്ധിജയന്തി ദിനത്തിൽ യാത്ര ആരംഭിക്കുമെന്ന് ജയേഷ് പറഞ്ഞു. ഉറ്റസുഹൃത്തുക്കളായ കെ.സുഭാഷും കലേഷും ഒപ്പമുണ്ടാകും. പത്തു ദിവസംകൊണ്ട് ഭൂട്ടാനിലെത്തുന്നവിധമാണ് യാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. ബംഗളൂരു, ഹൊൻകോൽ, വിശാഖപട്ടണം, ഭുവനേശ്വർ, കോൽക്കത്ത, സിലിഗുരി വഴി ഭൂട്ടാൻ അതിർത്തിയായ ജയ്ഗോയിലെത്തും. അവിടെനിന്ന് നേരെ ഭൂട്ടാനിലെ അതിർത്തിനഗരമായ പുങ്ഷ് ലൈനിൽ പ്രവേശിക്കും. 3600 കിലോമീറ്ററാണ് ഇവിടെയെത്തുമ്പോഴേക്കും താണ്ടേണ്ടിവരിക. നാഷണൽ…
Read Moreപൊറിഞ്ചു മറിയം ജോസ് റീലോഡഡ്; അപ്പൻ ശരിക്കും ഹീറോ ആയിരുന്നു
തൃശൂർ: “”അപ്പൻ ശരിക്കും ഹീറോ ആയിരുന്നു. സിനിമേല് കാണിച്ചപോലെ തന്നെ. പടം ഞങ്ങൾക്കിഷ്ടപ്പെട്ടു.” കേരളത്തിലെ തിയറ്ററുകളെ ഇളക്കിമറിക്കുന്ന പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ ടൈറ്റിൽ കഥാപാത്രങ്ങളിലൊന്നായ പൊറിഞ്ചുവിന്റെ ആവിഷ്കാരത്തിന് കാരണമായ തൃശൂരിലെ കാട്ടാളൻ പൊറിഞ്ചുവിന്റെ മകൾ പറഞ്ഞു നിർത്തിയപ്പോൾ കൈയടികൾ ഉയർന്നു. സിനിമയിൽ പൊറിഞ്ചുവിന്റെ ഇൻട്രൊഡക്ഷൻ സമയത്ത് ഉയർന്ന കൈയടിപോലെ. മരണത്തിന്റെ അന്‍പതാം വാർഷികത്തിൽ വെള്ളിത്തിരയിൽ പുനർജനിച്ച കാട്ടാളൻ പൊറിഞ്ചുവിനെ പ്രേക്ഷകർ നെഞ്ചേറ്റുന്പോൾ ശരിക്കുള്ള പൊറിഞ്ചുവും അഞ്ചു പതിറ്റാണ്ടിനിപ്പുറം ഹീറോ ആവുകയാണ്. ഇന്നലെ തൃശൂർ സപ്ന തിയറ്ററിൽ സിനിമയുടെ അണിയറ പ്രവർത്തകർ ശരിക്കുള്ള പൊറിഞ്ചുവിന്റെ വീട്ടുകാരെ ആദരിക്കാൻ ഒരുക്കിയ ചടങ്ങിലാണ് പൊറിഞ്ചുവിന്റെ മൂത്തമകൾ കുഞ്ഞല തങ്ങളുടെ പ്രിയപ്പെട്ട അപ്പനെക്കുറിച്ച് വാചാലയായത്. സിനിമയിൽ പൊറിഞ്ചുവിന്റെ പ്രണയനായികയായി തകർത്താടിയ മറിയയെ അവതരിപ്പിച്ച നൈല ഉഷയും സിനിമയൊരുക്കിയ സംവിധായകൻ ജോഷിയും മറ്റ് അണിയറ പ്രവർത്തകരും കൗതുകത്തോടെ അതിലേറെ ആകാംക്ഷയോടെ കുഞ്ഞലയുടെ…
Read Moreഅധ്യാപകർ മെഡിക്കൽ കോളജിൽ തള്ളിയ ആദിവാസി പെണ്‍കുട്ടിക്ക് അരിവാൾ രോഗമെന്ന് സൂചന; കൂട്ടിരിക്കാൻ ഒടുവിൽ അധ്യാപകരെത്തി
മുളംകുന്നത്തുകാവ്: കോളജ് അധികൃതർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവന്നു തള്ളിയ അട്ടപ്പാടി സ്വദേശിനിയായ പാലക്കാട് വിക്ടോറിയ കോളജിലെ വിദ്യാർഥിനിക്ക് അരിവാൾ രോഗത്തിന്റെ ലക്ഷണങ്ങൾ. പെണ്‍കുട്ടിയുടെ ആരോഗ്യനില പൂർണമായും സുഖപ്പെട്ടിട്ടില്ല. പെണ്‍കുട്ടിക്ക് അരിവാൾ രോഗമാണെന്ന് സംശയലക്ഷണങ്ങളുള്ളതിനാൽ സാന്പിളുകൾ പരിശോധനക്കയച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച ലാബ് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ രോഗം സ്ഥിരീകരിക്കുകയുള്ളു. പെണ്‍കുട്ടിയുടെ മൂക്കിൽ ട്യൂബിട്ടിരിക്കുകയാണ്. പാലക്കാട് വിക്ടോറിയ കോളജ് ഹോസ്റ്റൽ അധികൃതർ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് കടന്നുപോയ സംഭവം കഴിഞ്ഞ ദിവസം രാഷ്ട്രദീപിക റിപ്പോർട്ടു ചെയ്തതിനെ തുടർന്ന് വൻ ചർച്ചയാവുകയും അധികൃതരുടെ അവഗണനക്കും അനാസ്ഥക്കുമെതിരെ വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം തന്നെ കോളജിൽ നിന്നും അധ്യാപകർ ആശുപത്രിയിലെത്തിയിരുന്നു.പകൽ രണ്ട് അധ്യാപകരും രാത്രി മൂന്ന് അധ്യാപകരും ഇപ്പോൾ പെണ്‍കുട്ടിക്ക് കൂട്ടിരിക്കുന്നുണ്ട്. ഒപ്പം സഹപാഠികളുമുണ്ട്.
Read Moreകാൻസർ പ്രതിരോധത്തിന് സമൂഹത്തിന്റെ ഇടപെടൽ വേണമെന്ന് ഡോ.വി.പി.ഗംഗാധരൻ
തൃശൂർ: കാൻസർ പ്രതിരോധത്തിനായി സമൂഹത്തിന്റെ ശക്തമായ ഇടപെടൽ വേണമെന്നും കാൻസറിനുള്ള ചികിത്സപോലെതന്നെ പ്രധാനമാണിതെന്നും പ്രമുഖ ക്യാൻസർ ചികിത്സകനായ ഡോ.പി.വി.ഗംഗാധരൻ അഭിപ്രായപ്പെട്ടു. ശക്തൻ തന്പുരാൻ കോളജിൽ നടത്തിയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ.ഗംഗാധരൻ. ജില്ല പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ ആശുപത്രിയിൽ കോളജിലെ വിദ്യാർഥികൾ ദിവസവും നടത്തുന്ന പ്രവർത്തനങ്ങളെ ഡോ.ഗംഗാധരൻ അഭിനന്ദിച്ചു.ഗവ.ചീഫ് വിപ് അഡ്വ.കെ.രാജൻ സെമിനാർ ഉദ്ഘാടനം ചെയ്തു. മനുഷ്യസ്നേഹത്തിന്റെ നാട്ടുവെളിച്ചങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്ത് അപൂർവമായി കാണുന്ന നൻമ മരങ്ങളാണ് ഡോ.ഗംഗാധരനെ പോലുള്ളവരെന്ന് കെ.രാജൻ അഭിപ്രായപ്പെട്ടു. കോളജ് പ്രിൻസിപ്പലും ഡയറക്ടറുമായ അജിത് കുമാർ രാജ, ജോജു തരകൻ എന്നിവർ പങ്കെടുത്തു.
Read Moreകൊണ്ടാഴി-കുത്താന്പുള്ളി പാലം നിർമാണം ഭൂമി ഏറ്റെടുക്കൽ: കാൽകോടി അനുവദിച്ചെന്ന് എംഎൽഎ
കൊണ്ടാഴി: കൊണ്ടാഴി – കുത്താന്പുള്ളി പാലം നിർമാണത്തോടനുബന്ധിച്ച് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അനുബന്ധ ചെലവുകൾക്കായി 26,79,266രൂപ അനുവദിച്ചതായി യു.ആർ പ്രദീപ് എംഎൽഎ അറിയിച്ചു. കിഫ്ബിയിൽ നിന്നാണ് തുക അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗത്തിന് നൽകിയത്. 2016 – 17-ലെ ബഡ്ജറ്റിലാണ് കിഫ്ബി പദ്ധതിയായി പാലം നിർമാണം പ്രഖ്യാപിച്ചത്. കൊണ്ടാഴി കണിയാർക്കോട് വില്ലേജുകളിലായി 2.4142 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. ഇതിനായി റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഉത്തരവ് ഇറക്കിയിട്ടുണ്ട്.സർവേക്കും സാമൂഹ്യ അവബോധന പഠനത്തിനുമായി ഇപ്പോൾ അനുവദിച്ച തുക ഉപയോഗിക്കും. തുക ലഭിച്ചതിനെ തുടർന്ന് തുടർ നടപടികൾ സജീവമാക്കാൻ എംഎൽഎ യു.ആർ പ്രദീപ് ജില്ലാ കളക്ടർക്ക് കത്ത് നൽകി.
Read More