തൃശൂർ: ക്രൂയീസ് ആഡംബരയാത്രാക്കപ്പലുകളിലേക്ക് ഉദ്യോഗാർത്ഥികളെ നേരിട്ടെടുക്കുന്ന മെഗാ ജോബ് ഫെയർ 17ന് രാവിലെ ഒന്പതുമുതൽ മൂന്നുവരെ കൊരട്ടി പൊങ്ങം നൈപുണ്യ കോളജ് കാന്പസിൽ നടക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷൻ മുൻകൂട്ടി നടത്തുന്നവർക്കാണ് ജോബ് ഫെയറിൽ പ്രവേശനം. ഹോട്ടൽ മാനേജ്മെന്റ്, ടൂറിസം, ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കണ്‍ഫെക്ഷനറി, ലോണ്ട്രി, സ്റ്റുവാർഡ്സ് തുടങ്ങി വ്യത്യസ്ത മേഖലയിലുള്ള ബിരുദമോ ഡിപ്ലോമ/ ഐടിഐ ഉള്ളവർക്കും എസ്എസ്എൽസി കഴിഞ്ഞ പരിചയസന്പന്നർക്കും പങ്കെടുക്കാം. ഇന്ത്യയിലെ പ്രശസ്ത റിക്രൂട്ടേഴ്സ് ആയ കാർണിവൽ സപ്പോർട്ട് സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് ജോബ് ഫെയർ സംഘടിപ്പിച്ചിട്ടുള്ളത്. ലോക പ്രശസ്ത ആഡംബര യാത്രാക്കപ്പൽ കന്പനികളായ കാർണിവൽ, പി ആൻഡ് ഒ, കോസ്റ്റ, പ്രിൻസസ് ക്രൂയിസ്, സീ ബേൺ, ഹോളണ്ട് അമേരിക്ക ലൈൻ, കനാർഡ് എന്നിവർക്കായാണ് ഡയറക്ട് റിക്രൂട്ട്മെന്റ്. 16ന് ആരംഭിക്കുന്ന തൊഴിൽമേളയിൽ ആദ്യദിനം നൈപുണ്യ ഗ്രൂപ്പ് വിദ്യാഭ്യാസ…
Read MoreCategory: Thrissur
നാടും നഗരവുംഉത്രാടപ്പാച്ചിലിലേക്ക്… കീശ കീറാതെ പച്ചക്കറി ഓണം
സ്വന്തം ലേഖകൻ തൃശൂർ: നാടും നഗരവും ഉത്രാടപ്പാച്ചിലിലേക്ക് നീങ്ങുന്നു. ഈ പകൽ ഇരുട്ടി വെളുത്താൽ പിന്നെ ഉത്രാടമാണ്. തിരുവോണത്തലേന്ന് !!ഓണ ഒരുക്കങ്ങൾ ചിങ്ങം പിറക്കുന്പോഴേ തുടങ്ങുമെങ്കിലും അതിന്റെ ക്ലൈമാക്സ് അല്ലെങ്കിൽ തൃശൂർ ഭാഷയിൽ പറഞ്ഞാൽ കൂട്ടപ്പൊരിച്ചിൽ ഉത്രാടത്തിന്റന്നാണ്. അത്തം മുതൽ കനത്തുതിമർത്തു പെയ്ത മഴ വിട്ടൊഴിഞ്ഞു നിൽക്കുന്നതിനാൽ ആളുകളെല്ലാം ഉത്രാടപ്പാച്ചിലിന് മുന്‍പേ ഇന്ന് പുറത്തിറങ്ങിക്കഴിഞ്ഞു. ഉത്രാടനാളായ നാളെ മഴയാണെങ്കിൽ ഒരുക്കുകൂട്ടങ്ങൾക്ക് പൊലിമ കുറയുമെന്ന ആശങ്കയാൽ ഇന്ന് ഉത്രാടപ്പാച്ചിലിന്റെ സാന്പിളാണ് നഗരത്തിലും നാട്ടിൻപുറങ്ങളിലും കാണുന്നത്.വൻതിരക്കാണ് കടകളിലും വഴിയോര വാണിഭകേന്ദ്രങ്ങളിലുമെല്ലാം അനുഭവപ്പെടുന്നത്.തുണിക്കടകളിലെല്ലാം ഓണക്കോടിയെടുക്കാനുള്ള വൻതിരക്കുണ്ട്.ഓണസദ്യയൊരുക്കാനുളള പച്ചക്കറികൾ വാങ്ങാൻ ശക്തൻ മാർക്കറ്റിലടക്കം രാവിലെ മുതൽ ആളുകളെത്തുന്നുണ്ട്. സൂപ്പർമാർക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും ഓണത്തിരക്കേറെയാണ്.പായസമേളകളും റെഡിമെയ്ഡ് സദ്യകളും എല്ലായിടത്തും തുടങ്ങിക്കഴിഞ്ഞു.തൂശനിലയ്ക്കാണ് ഡിമാന്റ് കൂടുതൽ. പച്ചക്കറിയുടേയും പഴം കായ എന്നിവയുടെയും വില കൂടിയിടിട്ടുണ്ടെങ്കിലും ആവശ്യക്കാരേറെയാണ്. കായവറുത്തതും ശർക്കരഉപ്പേരിയും വൻതോതിലാണ് വിറ്റുപോകുന്നത്.മണ്ണുകൊണ്ടും മരം കൊണ്ടും തീർത്ത തൃക്കാരപ്പന്റെ…
Read Moreഅവധി ‘ആധി’യാവരുത് ! ഓണക്കാല മോഷ്ടാക്കൾക്കെതിരെ ജാഗ്രതവേണമെന്ന് പോലീസ്
തൃശൂർ: ഓണം അവധിക്കാലം ആധിയാവരുതെന്ന മുന്നറിയിപ്പുമായി തൃശൂർ സിറ്റിപോലീസ്. നീണ്ട അവധിദിനങ്ങളിൽ വീടുപൂട്ടി വിനോദയാത്ര പോകുന്നവരെയും മറ്റും ബോധവത്കരിക്കാനാണ് അവധി ആധിയാവരുതെന്ന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തൃശൂർ സിറ്റി പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഓണക്കാല മോഷ്ടാക്കൾക്കെതിരെ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. നീണ്ട അവധിയുള്ള ഇത്തവണത്തെ ഓണക്കാലത്ത് നാടും നഗരവും അവധിക്കാല ആഘോഷ തിമിർപ്പിൽ മുഴുകുന്പോൾ അടച്ചിട്ട ഓഫീസുകൾ, ധനകാര്യസ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവ ലാക്കാക്കി മോഷ്ടാക്കൾ ഇറങ്ങുമെന്ന് പോലീസ് ഓർമപ്പെടുത്തുന്നു..ശ്രദ്ധ നഷ്ടമാകുന്പോൾ പഴുതിലൂടെ മോഷ്ടാക്കൾ ആ അവസരം ഉപയോഗപ്പെടുത്തുമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. മോഷണം തടയാൻ പോലീസ് നൽകുന്ന മുന്നറിയിപ്പുകൾസ്ഥാപനങ്ങളിലും ഫൽറ്റുകളിലും സെക്യൂരിറ്റി ജീവനക്കാരുണ്ടെന്ന് ഉറപ്പാക്കണം. സിസി ടിവി സൗകര്യം ഉപയോഗപ്പെടുത്തണം. അവ പ്രവർത്തന ക്ഷമമാണെന്നും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തണം. രാത്രികളിൽ ക്യാമറകൾ റെക്കോർഡ് മോഡിലല്ലേ എന്ന് ശ്രദ്ധിക്കണം. വാതിലുകളും ഷട്ടറുകളും ബലപ്പെടുത്തി നല്ല പൂട്ടിട്ട് പൂട്ടണം. വീടുകൾ അടച്ചിട്ട്…
Read Moreപ്രളയത്തിൽ വീട് തകർന്ന് ക്യാമ്പിൽ കഴിഞ്ഞിരുന്ന ആറംഗ കുടുംബത്തിനു സുമനസുകളുടെ കാരുണ്യം
ചാലക്കുടി: 2018ലെ മഹാപ്രളയത്തിൽ വീട് തകർന്ന് വി.ആർ. ക്യാന്പിൽ കഴിഞ്ഞിരുന്ന ആറംഗ കുടുംബത്തിന് സുമനസുകളുടെ കാരുണ്യത്തിൽ സ്ഥലവും വീടും സ്വന്തമായി നൽകി. നഗരസഭയിലെ പുത്തുപറന്പ് പ്രദേശത്ത് താമസിക്കുന്ന വില്യമംഗലത്ത് സുരേഷും കുടുംബവും ഇപ്പോഴും വി.ആർ.പുരം ദുരിതാശ്വാസ ക്യാന്പിലാണ് താമസിക്കുന്നത്. സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ വീട് വെക്കുന്നതിന് സർക്കാർ സഹായം ലഭിച്ചില്ല. വൃദ്ധയായ അമ്മയും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന സുരേഷിന്റെ കുടുംബത്തിന് സ്ഥലവും വീടും ലഭ്യമാക്കുന്നതിനുള്ള അന്വേഷണത്തിലാണ് വി.ആർ.പുരം സ്വദേശികളും സാമൂഹ്യ-ആത്മീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന താഴത്ത് വീട്ടിൽ ജോയ്കുട്ടി, മേരി മാർഗരറ്റ് ദന്പതികൾ ഇവർക്ക് സൗജന്യമായി ഭൂമി നൽകാൻ സന്നദ്ധത അറിയിച്ചത്. ഈ സ്ഥലത്ത് നിർമാണം പൂർത്തിയാക്കിയ വീടിന്റെ തറയുടെ വില കൗണ്‍സിലർ ബിജു എസ്.ചിറയത്തും നൽകാൻ സന്നദ്ധനായി. അന്തരിച്ച മുനിസിപ്പൽ കൗണ്‍സിലർ പൗലോസ് താക്കോൽക്കാരന്റെ മകൻ ജെയ്സൻ, താക്കോൽക്കാരൻ ഫൗണ്ടേഷൻ ചെയർമാൻ സി.ടി.സാബുവും ഭാരവാഹികളും വീട്…
Read More“ലൂമിനസ്-10’..! ചിപ്പികളിൽ കൗതുക കാഴ്ചകളുമായി ശ്രീജ
തൃശൂർ: ചിപ്പികളിൽ കൗതുകം നിറയ്ക്കുന്ന ചിത്രങ്ങളുമായി ശ്രീജ കളപ്പുരയ്ക്കലിന്റെ ചിത്രപ്രദർശനം “ലൂമിനസ്-10’നു ലളിതകല അക്കാദമി ഹാളിൽ തുടക്കമായി. തിരുവനന്തപുരം മുതൽ കാഷ്മീർ വരെ സഞ്ചരിച്ച് ശേഖരിച്ച ഇരുന്നൂറിലധികം ചിപ്പികളിലാണ് ചിത്രങ്ങൾ വരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ശ്രീജ ചിപ്പികളിൽ ചിത്രങ്ങൾ വരയ്ക്കുന്നത്. കഴിഞ്ഞ ഒന്‍പതു ചിത്ര പ്രദർശനങ്ങളിലും തൂവൽചിത്രങ്ങളും കല്ലിൽ വരച്ച ചിത്രങ്ങളുമാണ് പ്രദർശിപ്പിച്ചിരുന്നത്. പ്രകൃതിദൃശ്യങ്ങൾ, പ്രകൃതിയുടെ വിവിധ ഭാവങ്ങൾ, അതിജീവനങ്ങൾ എന്നിവയാണ് വിവിധ വലിപ്പത്തിലുള്ള ചിപ്പികളിൽ വരച്ചിരിക്കുന്നത്. പ്രദർശനം 15 വരെയുണ്ടാകും. തിരുവോണ ദിവസമായ 11നു പ്രദർശനം ഉണ്ടായിരിക്കില്ല.
Read Moreചാലക്കുടിയിൽ ഓട്ടോറിക്ഷകൾ മീറ്റർ ഇടുന്നില്ല; നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു
ചാലക്കുടി: മുനിസിപ്പാലിറ്റിയിൽ ഓടുന്ന ഓട്ടോറിക്ഷകൾ മീറ്റർ ഇടാതെയാണ് ഓടുന്നതെന്നും ഉപഭോക്താക്കളിൽനിന്ന് അമിതമായി തുക ഈടാക്കുന്നുവെന്നും പരാതി. പല ഓട്ടോറിക്ഷ ഡ്രൈവർമാരും രാത്രിസമയങ്ങളിൽ മദ്യപിച്ചാണ് ഓട്ടോ ഓടിക്കുന്നതെന്നും അതിനെതിരെ ബന്ധപ്പെട്ടവർ പരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്നും താലൂക്ക് കണ്‍സ്യൂമർ പ്രൊട്ടക്്ഷൻ കൗണ്‍സിൽ ആവശ്യപ്പെട്ടു. ഓണത്തിനോടനുബന്ധിച്ച് ഹോട്ടലുകളിലും കടകളിലും ബേക്കറികളിലും അളവുതൂക്ക വിഭാഗവും ഫുഡ് സേഫ്റ്റി വിഭാഗവും പരിശോധന ശക്തമാക്കണമെന്ന് താലൂക്ക് കണ്‍സ്യൂമർ പ്രൊട്ടക്്ഷൻ കൗണ്‍സിൽ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രിൻസ് തെക്കൻ അധ്യക്ഷത വഹിച്ചു. അർജുൻ കെ.മേനോൻ, ജോസഫ് വർഗീസ് വെളിയൻ, പി.ടി.റപ്പായി, പുഷ്പാകരൻ തോട്ടുപുറം, പോൾസണ്‍ ആലപ്പാട്ട്, ബിജു തോട്ടാപ്പിള്ളി എന്നിവർ പ്രസംഗിച്ചു. എംആർപിയിൽ തിരുത്തൽ, തൂക്കത്തിൽ കുറവ്, ബില്ലുകൾ തരാതിരിക്കൽ എന്നിങ്ങനെ വിവിധ ഉപഭോക്തൃ പ്രശ്നങ്ങൾക്ക്, പ്രിൻസ് – 8547339216, ജോസഫ് – 9446370179 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും കൗണ്‍സിൽ അറിയിച്ചു.
Read Moreസ്കൂള്‍ പൂട്ടീട്ടാ, ഇനി പുലിക്കളി വീട്ടിൽ…! ഓണാവധി കൊഴുപ്പിക്കാൻ പൊയ്മുഖങ്ങൾ..!
സ്വന്തം ലേഖകൻ തൃശൂർ: ഓണത്തിനു വലിയവരുടെ യമണ്ടൻ പുലിക്കളിക്കു മുന്‍പേ കുട്ടികളുടെ പുലിക്കളി ഇത്തവണ അരങ്ങുതകർക്കും. അവധിക്കായി സ്കൂൾ പൂട്ടിയതും വിപണിയിലെ തിരക്കുമെല്ലാം പറയുന്നത് ഇക്കഥ തന്നെ. ഇന്നലെ സ്കൂളുകളും കോളജുകളുമെല്ലാം ഓണാഘോഷ തിരക്കിലായിരുന്നു. മുഖംമൂടികളണിഞ്ഞും മാവേലിവേഷം കെട്ടിയും വടംവലി നടത്തിയുമെല്ലാമായിരുന്നു ആഘോഷങ്ങൾ. ഇതിന്റെ ബാക്കി ഇനി വീട്ടിലാണ്. എല്ലാവരും ബാക്കിവന്ന സാധനങ്ങളുമായി വീട്ടിലെത്തിയിട്ടുമുണ്ട്. കഴിഞ്ഞവർഷം പ്രളയം കാരണം ഓണാഘോഷളൊന്നും ഇല്ലാതിരുന്നതിനാൽ വിപണിയും മന്ദഗതിയിലായിരുന്നു. പക്ഷേ, കഴിഞ്ഞ തവണത്തെ കോട്ടം തീർക്കാനാണ് എല്ലാവരുടെയും ശ്രമം. ഓണക്കാലമായതോടെ കളിപ്പാട്ട വിപണിയിൽ പൊയ്മുഖങ്ങളുടെ വരവും വില്പനയും കൂടി. പുലിയുടെയും മാവേലിയുടെയും മുഖംമൂടിയും വേഷങ്ങളുമെല്ലാം എത്തിക്കഴിഞ്ഞു. പലയിടത്തും സ്റ്റോക്ക് തീർന്നുകൊണ്ടിരിക്കുന്നു. പുലിയുടെ മുഖംമൂടിക്കാണ് ഡിമാൻഡ് ഏറെയെന്നു വ്യാപാരികൾ പറയുന്നു. അഞ്ചുമുതൽ 600 രൂപവരെ വിലവരുന്ന പുലിമുഖങ്ങൾ വില്പനക്കെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്, ഫൈബർ, റബർ, പൾപ്പ്- ഏതുതരത്തിലുളളതും തെരഞ്ഞെടുക്കാം. പുലിവേഷം 390 മുതൽ 1500…
Read Moreഓണത്തിന് 800 പോലീസുകാർ, അതിരു വിടുന്നവരെ പൊക്കും! ചൊവ്വാഴ്ച മുതൽ വാഹനപരിശോധന; കർശന നിരീക്ഷണവുമായി സിറ്റി പോലീസ്
സ്വന്തം ലേഖകൻ തൃശൂർ: ഓണാഘോഷങ്ങൾ അതിരുവിട്ട് ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാൻ കർശന നിരീക്ഷണവുമായി സിറ്റി പോലീസ്. ചൊവ്വാഴ്ച മുതൽ പുലിക്കളി നടക്കുന്ന ശനിയാഴ്ച വരെ ജില്ലയിൽ കർശന വാഹന പരിശോധന നടക്കും. സുരക്ഷയ്ക്ക് എണ്ണൂറു പോലീസുകാരെ അധികമായി നിയോഗിച്ചിട്ടുണ്ട്. പെറ്റി കേസുകളിൽ പിഴത്തുക വർധിപ്പിച്ചതു മറക്കേണ്ടെന്നും ഇനി നിയമലംഘനങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് ഓർമിപ്പിക്കുന്നു. റോഡിലും പൊതുസ്ഥലങ്ങളിലും അനുമതിയില്ലാതെ ആഘോഷങ്ങൾ ശ്രദ്ധയിൽപെട്ടാൽ പോലീസ് നടപടിയെടുക്കും. വിനോദയാത്രകളിലും, ജലാശയങ്ങളിലെ ആഘോഷങ്ങളിലും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ സാഹചര്യം ഉറപ്പാക്കണം. ഡ്രൈവിംഗിൽ കരുതൽ വേണം. മദ്യപിച്ചു വാഹനമോടിക്കരുത്. ഓണാഘോഷങ്ങളിൽ സാമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറുന്നതിനെതിരേ കരുതലുണ്ടാകണം. പിടിച്ചുപറി, പോക്കറ്റടി, സ്ത്രീകളെ ശല്യം ചെയ്യൽ മുതലായവ നിരീക്ഷിക്കണം. രാത്രി പത്തിനുശേഷം മൈക്ക് ഉപയോഗിക്കരുത്. വ്യാജമദ്യ വില്പന കണ്ടാൽ പോലീസിനെ അറിയിക്കണം. ശല്യക്കാരായ മദ്യപരേയും ഗതാഗതത്തിനു തടസമുണ്ടാക്കുന്ന ആഘോഷങ്ങളും നിയമ വിരുദ്ധമാണ്. സമയ പരിധി കഴിഞ്ഞ് ബാറുകളും…
Read Moreജാസ്മിൻ ഷാ ഖത്തറിൽനിന്ന് മടങ്ങിയെത്തിയാലുടൻ കസ്റ്റഡിയിലെടുത്തേക്കുമെന്ന് സൂചന
തൃശൂർ: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ച ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഖത്തറിൽനിന്ന് മടങ്ങിയെത്തിയാലുടൻ കസ്റ്റഡിയിലെടുക്കുമെന്ന് സൂചന. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ജാസ്മിൻ ഷാ ഖത്തറിലാണ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ജാസ്മിൻ ഷാ തന്നെ താൻ ഖത്തറിലുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഖത്തറിൽനിന്ന് വൈകാതെ നാട്ടിൽ മടങ്ങിയെത്തുമെന്നാണ് ജാസ്മിൻ ഷാ പറയുന്നത്. എത്തിയാലുടൻ ജാസ്മിൻ ഷായെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് സെൻ്ട്രൽ യൂണിറ്റ് കസ്റ്റഡിയിലെടുത്തേക്കും. ജാസ്മിൻ ഷാ വിദേശത്തേക്ക് കടന്നുവെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്ന്് പറയുന്നു. എന്നാൽ താൻ വിദേശത്തേക്ക് കടന്നതോ ഒളിവിലോ അല്ലെന്ന് ഷാ ആവർത്തിച്ചിട്ടുണ്ട്. സാന്പത്തിക തട്ടിപ്പു കേസിൽ ജാസ്മിൻ ഷായുടെ ഭാര്യ ഷബ്നയേയും പ്രതിചേർത്തിട്ടുണ്ട്. ഷബ്ന നാട്ടിലെന്നെത്തുമെന്ന് വ്യക്തമല്ല. ജാസ്മിൻ ഷാ അടക്കം നാലുപേർക്കെതിരെയാണ് ലുക്ക് ഒൗട്ട് നോട്ടീസ് കഴിഞ്ഞ…
Read Moreപോലീസുകാരുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കാൻ എല്ലാ ജില്ലകളിലും കൗണ്‍സലിംഗ് സെന്റർ
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്തെ പോലീസുകാർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിന് എല്ലാ ജില്ലകളിലും കൗണ്‍സലിംഗ് സെന്ററുകൾ സജ്ജമാക്കാൻ പദ്ധതി. ഇതു സംബന്ധിച്ച് ജില്ല പോലീസ് മേധാവികൾക്ക് ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് ഇപ്പോൾ പ്രവർത്തിക്കുന്ന സെന്ററിന്റെ മാതൃകയിൽ ഓരോ പോലീസ് ഹെഡ് ക്വാർട്ടേഴ്സുകളിലും ഇത്തരം സെന്റർ സജ്ജമാക്കാനാണ് നിർദ്ദേശം. തിരുവനന്തപുരത്തെ സെന്ററിൽ രണ്ടു വർഷത്തിനിടെ രണ്ടായിരത്തിനടുത്ത് പോലീസുകാർ എത്തിയിരുന്നുവെന്നാണ് കണക്ക്. പോലീസ് ഉദ്യോഗസ്ഥരും ഡിപ്പാർട്ടുമെന്റിലെ മറ്റു ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഈ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു.ഹെൽപ് ആൻഡ് അസിസ്റ്റൻസ് ടു കോന്പാറ്റ് സ്ട്രെസ് ഇൻ പോലീസ് ഓഫീസേഴ്സ് – ഹാറ്റ്സ് എന്ന പേരിൽ തിരുവനന്തപുരത്ത് സജ്ജമാക്കിയ മാനസിക സംഘർഷ ലഘൂകരണ കേന്ദ്രത്തിന്റെ മാതൃകയിൽ എല്ലാ ജില്ലകളിലും സെന്റർ ആരംഭിക്കാനാണ് തീരുമാനം. പോലീസുകാർക്ക് ഡ്യൂട്ടിയുടെയും മറ്റും ഭാഗമായുള്ള മാനസിക സംഘർഷങ്ങൾ കുറയ്ക്കാൻ കൗണ്‍സിലർമാരുടെ സേവനവും…
Read More