ചാലക്കുടി: ചാലക്കുടി താലൂക്ക് ആശുപത്രിയിൽനിന്നും ചേനത്ത്നാട് സെന്റ് ജെിയംസ് മെഡിക്കൽ അക്കാദമി റോഡിലാണ്. കുമ്മാട്ടികളിലൂടെ അകന്പടിയോടെ മാവേലി എത്തിയത്. പെട്ടി ഓട്ടോയിൽ മെറ്റലുമായി വന്ന മാവേലിയും കുമ്മാട്ടികളിക്കാരും കുഴികൾ നികത്തി. ചേനത്ത് നാട്ടിലെ യുവജനങ്ങളാണ് ഇതിന് നേതൃത്വം നൽകിയത്. സെന്റ് ജെയിംസ് മെഡിക്കൽ അക്കാദമി റോഡ് തർന്ന് കുണ്ടും കുഴിയുമായി മാറിയിരിക്കയാണ്. റോഡിലെ വലിയ കുഴികളിൽ വെള്ളക്കെട്ടും കൂടിയായപ്പോൾ ഇതുവഴിയുള്ള യാത്ര നാട്ടുകാർക്ക് ദുരിതമായി മാറിയിരിക്കയാണ്. റോഡിൽനിന്നും വെള്ളം ഒഴുകിപോകാൻ ഡ്രൈനേജില്ലാത്തതും ഉള്ള ഡ്രൈനേജുകളിൽ വെള്ളം ഒഴുകിപോകാത്തതും വിനയായി മാറിയിരിക്കയാണ്. നഗരസഭ അധികൃതർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് മാവേലിതന്നെ കുഴികൾ നികത്താൻ ഉത്രാടദിനത്തിൽ എത്തിയത്.
Read MoreCategory: Thrissur
പാട്ടു പാടുന്ന തലയണയുമായി കുർലോണ്; വില 2,199 രൂപ
തൃശൂർ: പാട്ടുപാടുന്ന തലയണ ഉൾപ്പെടെ തലയണകളുടെ പുതിയ ശേഖരം കുർ-ലോണ് വിപണിയിലിറക്കി. റെക്ടാംഗിൾ സോഫ്റ്റ് വെഡ്ജ് പില്ലോ, ഗ്ലാസീസ് ജെൽ പില്ലോ എന്നിവയാണ് ശേഖരത്തിലെ മറ്റു തലയണകൾ. പാട്ടുപാടുന്ന തലയണയ്ക്കുള്ളിൽ ഒരു ഓക്സിലറി പോർട്ടുണ്ട്. കൂടെ കിടന്ന് ഉറങ്ങുന്നവരെ ശല്യപ്പെടുത്താതെ, മൊബൈലിൽ നിന്നോ ഐപോഡിൽ നിന്നോ കണക്ട് ചെയ്തു പാട്ടുകേൾക്കാം. അൾട്രാ സോഫ്റ്റ് പോളി ഫൈബറിൽ നിർമിച്ച മ്യൂസിക്ക് പില്ലോ മൃദുവായ ക്വിൽറ്റിലാണ് പൊതിഞ്ഞിരിക്കുന്നത്. വില 2,199 രൂപ. ത്രീ ഇൻ വണ് തലയണയാണ് റെക്ടാഗിൾ സോഫ്റ്റ് വിഡ്ജ് പില്ലോ. കാലുകൾ നീട്ടിവെയ്ക്കാനും തല ചായ്ക്കാനും പുറംഭാഗം ചാരികിടക്കാനുംവേണ്ടി പ്രത്യേകം രൂപകൽപന ചെയ്തവയാണിത. പിയു ഫോമിൽ നിർമിച്ച ഇതിന്റെ വില 1,999 രൂപയാണ്. ഗ്ലേസീസ് ജെൽ പില്ലോ വായുവിന്റെ സർക്കുലേഷനിലൂടെ നിദ്ര സുഖകരമാക്കുന്നു. ഉൗഷ്മാവ് നിയന്ത്രിക്കുന്നു. നട്ടെല്ലിനു സംരക്ഷണം നല്കുന്നു. വില 3,395 രൂപ.
Read Moreഡ്രീം വേൾഡിൽ ഇനി ദിനോസറുകളുടെ ലോകവും; ഏതു പ്രായക്കാരെയും ചരിത്രാതീത കാലത്തേക്കു കൂട്ടിക്കൊണ്ടുപോകും
തൃശൂർ: ഓണക്കാലത്തെത്തുന്ന ഉല്ലാസ യാത്രക്കാർക്കു നവ്യാനുഭവമായി ഡ്രീം വേൾഡിൽ ദിനോസർ വേൾഡ് പ്രവർത്തനമാരംഭിച്ചു. ഏതു പ്രായക്കാരെയും ചരിത്രാതീത കാലത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നതാണ് ദിനോസർ വേൾഡെന്ന് അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു. ദിനോസർ വേൾഡ്, സ്നോ വേൾഡ്, ജംഗിൾ വേൾഡ്, ഹൊറർ വേൾഡ് എന്നിങ്ങനെ വിസ്മയം പകരുന്ന നിരവധി റൈഡുകളാണ് ഇപ്പോൾ ഡ്രീം വേൾഡിലുള്ളത്. ഇവയ്ക്കെല്ലാം കൂടി ഒരു ടിക്കറ്റ് എടുത്താൽ മതി. ഇവയ്ക്കുപുറമേ ഡ്രീം സ്പ്ലാഷ്, വേവ് പൂൾ, റേസർ റൈഡുകൾ, മാക്സി ഡി തിയറ്റർ, ഡ്രീം റെയിൻ ഡാൻസ് തുടങ്ങിയ അമ്യൂസ്മെന്റുകളുടെ നീണ്ട നിരതന്നെയുണ്ട് ഡ്രീം വേൾഡിൽ. ദിനോസറുകളുടെ പ്രത്യേക പാർക്ക് ഓണക്കാലത്തു സമർപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു മാനേജിംഗ് ഡയറക്ടർ എൻ.എ. സണ്ണി, മാനേജർ രജീഷ് നന്പൂതിരി എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 04802746955, 9447012345.
Read Moreകൊടുങ്ങല്ലൂരിൽ ചൂഴലിക്കാറ്റ്; വ്യാപക നാശനഷ്ടം
കൊടുങ്ങല്ലൂർ: അഴീക്കോടിന്റെ തീരദേശമേഖലയിൽ ഇന്നുപുലർച്ചെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വീടുകൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അഴീക്കോട് പുത്തൻപള്ളി, അഴീക്കോട് ജെട്ടി എന്നീ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. അഴീക്കോട് വാകച്ചാൽ മാടത്തിങ്കൽ നകുലൻ, രാമൻകുളത്ത് ഹംസ, അഴീക്കോട് ജെട്ടിക്കു സമീപം പൊയ്യാറ സോമൻ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. മിക്കതും മരങ്ങൾ വീണാണ് വീടുകൾ നാശം സംഭവിച്ചത്. അഴീക്കോട് രാജ ഹാളും തകർന്നു. ഈരേഴത്ത് ഷിജുവിന്റെ ഓട്ടോടാക്സിയും മരംവീണ് തകർന്നു.
Read Moreഭീകരാക്രമണ ഭീഷണി: തൃശൂരിലും വ്യാപക പരിശോധന; തിരക്കേറിയ സ്ഥലങ്ങളിൽ ബോംബ്സ്ക്വാഡിന്റെ പരിശോധന
സ്വന്തം ലേഖകൻ തൃശൂർ: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ തൃശൂരിലും സുരക്ഷ പരിശോധന വ്യാപകം. ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന സൈന്യത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് തൃശൂരിലും പരിശോധനകൾ നടത്തുന്നത്. ഓണത്തലേന്ന് തൃശൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തി. തിരക്കേറിയ ഇടങ്ങളിലെല്ലാം മഫ്ടിയിലും അല്ലാതെയും പ്രത്യേകം പോലീസിനെ നിയോഗിച്ചിട്ടുണ്ട്. പുലിക്കളി കൂടി കഴിഞ്ഞേ ഇനി നഗരത്തിലെ സുരക്ഷ ക്രമീകരണങ്ങളിൽ അയവുണ്ടാകുകയുള്ളു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
Read Moreഇഞ്ചക്കുണ്ട് മേഖലയിൽ മോഷണപരമ്പര; വീടുകളിലും ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം; മോഷ്ടാവിന്റെ ദൃശ്യം സിസി ടിവിയിൽ
പുതുക്കാട്: ഇഞ്ചക്കുണ്ട്, മുപ്ലിയം, നന്തിപുലം, ചെങ്ങാലൂർ മേഖലയിൽ പരക്കെ മോഷണം. കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലും ചെങ്ങാലൂർ ചോനേടത്ത് കാവ് ഭഗവതിക്ഷേത്രത്തിലും, ഇഞ്ചക്കുണ്ട് ലൂർദ്ദ് മാത പള്ളിയിലും മുപ്ലിയം പാലത്തിന് സമീപത്തുള്ള രണ്ട് വീടുകളിലുമാണ് മോഷണം നടന്നിട്ടുള്ളത്. മാക്കോത്ത് മാരാത്ത് മല്ലിക ടീച്ചറുടെ വീട്ടുമുറ്റത്ത് കിടന്നിരുന്ന കാറിന്റെ മുൻവശത്തെ ഡോറിന്റെ ചില്ല് തകർത്ത് കാറിനുള്ളിലുണ്ടായിരുന്ന രണ്ട് പവനോളം വരുന്ന സ്വർണ്ണമാലയും, 8000 രൂപയും രേഖകളും അടങ്ങുന്ന പേഴ്സും മോഷണം പോയി. മല്ലിക ടീച്ചറുടെ മകൻ പ്രശാന്തും കുടുംബവും ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് ബാഗ്ലൂരുവിൽ നിന്ന് മുപ്ലിയത്തെ വീട്ടിൽ എത്തിയത്. കാറിന്റെ ഡാഷ് ബോർഡിൽ നിന്ന് എടുക്കാൻ മറന്നുപോയ പേഴ്സും മാലയുമാണ് നഷ്ടപ്പെട്ടത്. സമീപത്തെ എളന്തോളി രാധാകൃഷ്ണന്റെ വീട്ടുമുറ്റത്ത് നിന്നും സ്കൂട്ടർ എടുത്താണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിന്റെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ചു. ഭണ്ഡാരങ്ങളുടെ ഉള്ളിലെ താഴുകൾ…
Read Moreഉത്രാടപ്പാച്ചിലിൽ ഇട്ടിമാണിയും..! മാർഗംകളി വേഷമണിച്ച് തൃശൂർ നഗരത്തിലൂടെ ഒരു സംഘം കലാകാരൻമാർ നടത്തിയ ചുറ്റിക്കറങ്ങൽ വിഡിയോ വൈറലാകുന്നു
തൃശൂർ: മോഹൻലാലിന്റെ “ഇട്ടിമാണി’യിലെ മാർഗംകളി വേഷമണിഞ്ഞ് ഒരു സംഘം കലാകാരന്മാർ തൃശൂർ നഗരത്തിൽ ചുറ്റിക്കറങ്ങിയ വീഡിയോ വൈറലായി. ഇട്ടിമാണി റിലീസായ ദിവസം തുറന്ന കാറിൽ ചുറ്റിക്കറങ്ങി തൃശൂരിലെ ബസിലിക്കയിൽ വന്നു തിരികത്തിച്ചു പ്രാർത്ഥിച്ചും, തെക്കേഗോപുര നടയിലെ അത്തപ്പൂക്കളത്തിനു മുന്നിലിരുന്ന് ഓണവിളംബരം നടത്തിയുമാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. സിനിമാസ്വപ്നങ്ങളുള്ള പ്രതിഭകളാണ് ഇങ്ങനെയൊരു വീഡിയോ അണിയിച്ചൊരുക്കിയത്. ഹ്യുണ്ടായിയുടെ ചുവന്ന നിറമുള്ള സെഡാൻ കാറിലാണ് ഇവർ തൃശൂർ നഗരത്തിൽ മാർഗംകളി വേഷമണിഞ്ഞു ചുറ്റിക്കറങ്ങിയത്. ഇട്ടിമാണിയിൽ മോഹൻലാൽ അടക്കമുള്ളവർ പങ്കെടുക്കുന്ന മാർഗംകളി പാട്ടിന്റെ ഈരടികൾ മേന്പൊടിയായുള്ള വീഡിയോയ്ക്കു തിരക്കഥയും സംവിധായകനുമുണ്ട്. നൃത്തം, നാടകം തുടങ്ങിയവയ്ക്കു വസ്ത്രങ്ങളും കോസ്റ്റ്യൂംസും നൽകുന്ന “വർണ ഡാൻസ് കളക്ഷൻസി’ന്റെ ഉടമയും കലാകാരനുമായ ഡോ. നിഖിൽ വർണ മുന്നോട്ടുവച്ച ആശയമാണ് ഇങ്ങനെയൊരു മൾട്ടിമീഡിയ ആവിഷ്കാരമാക്കിയത്. ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശ്രീകുമാർ തിരക്കഥയും സംവിധാനവും നിർവഹിച്ചു. നിഖിൽ വർണയ്ക്കു പുറമേ, ജവഹർ ബാലഭവനിലെ…
Read Moreഗുരുവായൂരപ്പന് മുന്നിൽ ഉത്രാടകാഴ്ച്ചക്കുലയുടെ സമൃദ്ധി; കുലകളിൽ ഒരുഭാഗം ആനകൾക്കും
ഗുരുവായൂർ: ഗുരുവായൂരപ്പനു ഉത്രാടകാഴ്ച്ചക്കുല സമർപ്പണമായി സ്വർണകൊടിമരത്തിന് മുന്നിൽ സ്വർണ വർണത്തിലുള്ള കാഴ്ചക്കുലകളുടെ സമൃദ്ധി.രാവിലെ ശീവേലിക്ക് ശേഷമാണ് കാഴ്ചക്കുല സമർപ്പണചടങ്ങ് ആരംഭിച്ചത്.കൊടിമരത്തിന് ചുവട്ടിൽ അരിമാവണിഞ്ഞതിന് മുകളിൽ നാക്കിലയിൽ മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നന്പൂതിരി ആദ്യ കുല സമർപ്പിച്ചു. ക്ഷേത്രം അടിയന്തിരക്കാരൻ പുതിയേടത്ത് ആനന്ദൻ കുത്തുവിളക്കുമായി അകന്പടിയായി.മേൾശാന്തി സമർപ്പിച്ചതിന് ശേഷം ക്ഷേത്രം ഉരാളൻ മല്ലിശ്ശേരി പരമേശ്വരൻ നന്പൂതിരി സമർപ്പിച്ചു.പിന്നീട് ശാന്തിയേറ്റ കീഴ്ശാന്തിക്കാരായ ചെറുതയൂർ ശ്രീജിത്ത് നന്പൂതിരി,മഞ്ചിറ കൃഷ്ണ പ്രസാദ് നന്പൂതിരി എന്നിർ കാഴ്ചക്കുലകൾ സമർപ്പിച്ചു. തുടർന്ന് ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, കെ.മുരളീധരൻ എം.പി, ഭരണസമിതി അംഗങ്ങളായ എവി.പ്രശാന്ത്, കെ.കെ.രാമചന്ദ്രൻ, പി.ഗോപിനാഥൻ, എം.വിജയൻ, അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ തുടങ്ങിയവരും ഭക്തജനങ്ങളും കുലകൾ സമർപ്പിച്ചു.100കണക്കിന് കുലകൾ ഭഗവാന് തിരുമുൽകാഴ്ചയായി ലഭിച്ചു. കുലകളിൽ ഒരുഭാഗം ആനകൾക്ക് നൽകി.ഒരുഭാഗം തിരുവോണസദ്യക്ക് പഴപ്രഥമൻ തയ്യാറാക്കുന്നതിന് ഉപയോഗിക്കും.ബാക്കിയുള്ളത് ലേലം ചെയ്ത് ഭക്തർക്ക് നൽകും.തിരുവോണത്തിന് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം നടക്കും.പുലർച്ചെ ക്ഷേത്രം…
Read Moreകാണാതെ പോകരുതേ ഈ ദുരന്തം..! ദേശീയപാതയിലെ വെള്ളക്കെട്ടിലെ കുഴിയിൽ വീണ് പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
പുതുക്കാട് : ദേശീയപാതയിലെ വെള്ളക്കെട്ടിലെ കുഴിയിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. കല്ലൂർ പറോക്കാരൻ ദേവസി മകൻ ബിജു (45) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെ പുതുക്കാട് സർവ്വീസ് സഹകരണ ബാങ്കിന് സമീപം സർവ്വീസ് റോഡിലെ വെള്ളക്കെട്ടിലെ കുഴിയിൽ വീണ് പരിക്കേറ്റ ബിജു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെ ഏഴോടെ മരിക്കുകയായിരുന്നു. പുതുക്കാട്- ആന്പല്ലൂർ മേഖലയിൽ സർവ്വീസ് റോഡിന്റെ ഇരുവശങ്ങളും മാസങ്ങളായി തകർന്നു കിടക്കുകയാണ്. മഴ ശക്തമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് റോഡും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ്. നിരവധി വാഹനങ്ങളാണ് ഈ കുഴികളിൽ വീണ് അപകടം ഉണ്ടാകുന്നത്. കുഴികൾ അടയ്ക്കാനോ സർവ്വീസ് റോഡുകളുടെ ശോചിനിയാവസ്ഥ പരിഹരിക്കാനോ ടോൾ കന്പനി നടപടിയൊന്നുമെടുത്തിട്ടില്ല. എന്നാൽ കരാർ വ്യവസ്ഥപ്രകാരം ടോൾ നിരക്ക് വർദ്ധിപ്പിക്കുന്ന കന്പനി ദേശീയപാതയുടെ അപര്യാപ്തകൾ പരിഹരിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമായുണ്ട്. കിലോമീറ്ററുകളോളം…
Read Moreതൃശൂർ നഗരത്തിലെ ഫ്ളാറ്റിൽ നിന്ന് 62 പവനും 60,000 രൂപയും നഷ്ടപ്പെട്ടതായി പരാതി; ഇവരുടെ കാർ ഡ്രൈവറായ ആലപ്പുഴ സ്വദേശി മുങ്ങി
തൃശൂർ: നഗരത്തിലെ ഫ്ളാറ്റിൽ നിന്ന് 62 പവൻ സ്വർണാഭരണങ്ങളും 60,000 രൂപയും മോഷണം പോയതായി പരാതി. പ്രസ്ക്ലബ് റോഡിലെ ഫ്ളാറ്റിൽ താമസിക്കുന്ന അനിൽ, സീമ ജോസ് എന്നിവരുടെ ആഭരണവും പണവുമാണ് നഷ്ടപ്പെട്ടത്. ഈസ്റ്റ് പോലീസിൽ പരാതി നൽകി. ഇവരുടെ കാർ ഡ്രൈവറായ ആലപ്പുഴ സ്വദേശി മുങ്ങിയത് സംശയം വർധിപ്പിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന ബാഗിൽ ഫ്ളാറ്റിന്റെയും അലമാരയുടെയും താക്കോൽ ഉണ്ടായിരുന്നതായി പരാതിക്കാർ പറഞ്ഞിട്ടുണ്ട്. ഈ സംഭവത്തിനുശേഷം ഡ്രൈവറെ കാണാനില്ലത്രേ. പോലീസ് അന്വേഷണം ആരംഭിച്ചു.
Read More