സ്വന്തം ലേഖകൻ തൃശൂർ: ശബരിമലയിൽ സുരക്ഷ സംവിധാനങ്ങൾ കൂടുതൽ ആധുനികവും ശക്തവുമാക്കാൻ കേരള പോലീസ്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സീസണിലുണ്ടായ പ്രശ്നങ്ങളും സംസ്ഥാനത്ത് വർധിച്ചുവരുന്ന തീവ്രവാദ ഭീഷണിയുമെല്ലാം കണക്കിലെടുത്താണ് ആധുനിക സുരക്ഷസംവിധാനങ്ങൾ സജ്ജമാക്കുന്നത്. സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ സഹായിക്കുന്ന എക്സ്പ്ലോസീവ് ഡിറ്റക്ടറുകൾ, പോർട്ടബിൾ എക്സ് റേ മെഷിനുകൾ, വാഹനങ്ങളുടെ അടിഭാഗം പരിശോധിക്കാൻ കഴിയുന്ന ബോട്ടം ഇൻസ്പെക്ഷൻ മെഷിനുകൾ എന്നിവയ്ക്കുള്ള ടെണ്ടറുകൾ കേരള പോലീസ് ക്ഷണിച്ചു കഴിഞ്ഞു. ശബരിമലയിലെ സുരക്ഷ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ വേണ്ടിയാണിതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിദേശ നിർമിത ഉത്പന്നങ്ങളും വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്.വാഹനങ്ങളുടെ അടിഭാഗം സ്കാൻ ചെയ്ത് പരിശോധിക്കാൻ കഴിയുന്ന സംവിധാനം ഉപയോഗിച്ച് ശബരിമലയിലേക്കുള്ള എല്ലാ വാഹനങ്ങളും പരിശോധിക്കും. പ്രധാന വാഹനത്തിനകത്ത് ഏതെങ്കിലും തരത്തിലുള്ള സ്ഫോടകവസ്തുക്കളോ മറ്റും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഇത്തരം ബോട്ടം സ്കാൻ സംവിധാനത്താൽ സാധിക്കും. ശബരിമലയിൽ പഴുതടച്ച സുരക്ഷ…
Read MoreCategory: Thrissur
മലയാളിക്ക് ഓണം ആഘോഷിക്കാനുള്ള അവസരം സർക്കാർ ഇല്ലാതാക്കിയെന്ന് രമേശ് ചെന്നിത്തല
ഒല്ലൂർ: മലയാളിക്ക് ഓണം ആഘോഷിക്കാനുള്ള അവസരം സംസ്ഥാന സർക്കാർ ഇല്ലാതാക്കിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഒല്ലൂർ മേഖല തൊഴിലാളി സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ “അമ്മയ്ക്കൊരു പുടവ’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസി ജീവനക്കാർക്ക് ശന്പളം ഇല്ല, പെൻഷൻ പദ്ധതികൾ വിതരണം ചെയ്യാനും സർക്കാരിനു കഴിയുന്നില്ല, സമസ്ത മേഖലകളിലും സാന്പത്തിക മാന്ദ്യം പിടിമുറുക്കിയിരിക്കുന്ന സഹചര്യത്തിൽ മലയാളിക്ക് ഓണം ഇല്ലാതാക്കിയിരിക്കുകയാണ് എന്നും അദ്ദേഹം വിശദീകരിച്ചു. ടി.എൻ. പ്രതാപൻ എംപി അധ്യക്ഷനായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ മുഖ്യതിഥിയായിരുന്നു. സംഘം പ്രസിഡന്റ് അനിൽ പൊറ്റേക്കാട് കാരുണ്യനിധി വിതരണം ചെയ്തു. മുൻ എംഎൽഎ എം.പി. വിൻസന്റ് ഓണക്കിറ്റ് വിതരണം ചെയ്തു. യുഡിഎഫ് ചെയർമാൻ ജോസഫ് ചാലിശേരി മെഡിക്കൽ ക്യന്പ് ഉദ്ഘാടനം ചെയ്തു. പെൻഷൻവിതരണം ഒ. അബ്ദുൾ റഹ്മാൻകുട്ടിയും നിർവഹിച്ചു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രജിത്ത്, കോർപറേഷൻ…
Read Moreതിരയിൽപ്പെട്ട് ബോട്ട് നിയന്ത്രണംവിട്ട് കരയിലേക്ക് ഇടിച്ചുകയറി; അപകടത്തിൽ ആർക്കും പരിക്കില്ല
കൊടുങ്ങല്ലൂർ :അഴീക്കോട് മുനക്കൽ കടപ്പുറത്തു തിരയിൽപ്പെട്ട് നിയന്ത്രണം വിട്ട മത്സ്യ ബന്ധന ബോട്ട് കരയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരിക്കില്ല. ബോട്ടിന് ഭാഗികമായി കേടുപറ്റി. ഇന്ന് അർധരാത്രി ഒരുമണിയോടെയാണ് അപകടം. തമിഴ്നാട് വെള്ളവള സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ജെനീറ്റ പ്ലീന എന്ന ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. ഇരുട്ടിൽ ദിശ തെറ്റിയ ബോട്ട് തിരമാലയിൽപ്പെട്ടാണ് അപകടം ഉണ്ടായത്. ബോട്ടിൽ ഉണ്ടായിരുന്ന ഒൻപത് തൊഴിലാളികളും സുരക്ഷിതരാണ്. അഴീക്കോട് അഴിമുഖത്തു മത്സ്യബന്ധന യാനങ്ങൾക്കു ദിശ അറിയുന്നതിനായി സ്ഥാപിച്ചിരുന്ന ലൈറ്റുകൾ ഏറെ നാളുകളായി തെളിയുന്നില്ല. ദിശാ സൂചക ലൈറ്റ് പ്രവർത്തിക്കാത്തത് കൂടുതൽ അപകടങ്ങൾക്കിടയാകുമെന്നു ചൂണ്ടികാണിക്കപ്പെടുന്നു.
Read Moreജനവാസമേഖലയിൽ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസമുണ്ടാക്കുന്ന മദ്യശാല അടിയന്തരമായി മാറ്റണമെന്ന് ബെന്നി ബഹനാൻ എം.പി.
ചാലക്കുടി: ജനവാസമേഖലയിൽ ജനങ്ങളുടെ സ്വൈര്യജീവിതത്തിനും സമാധാന അന്തരീക്ഷത്തിനും തടസമുണ്ടാക്കുന്ന മദ്യശാല മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബെന്നി ബെഹന്നാൻ എംപി ആവശ്യപ്പെട്ടു.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഈ പ്രദേശത്ത് താമസിക്കുന്നവർക്ക് മാത്രമല്ല പട്ടണത്തിൽ വലിയ ഗതാഗതക്കുരുക്കും ഉണ്ടാക്കുന്ന മദ്യശാല ഇവിടെനിന്നും മാറ്റുന്നതിനു സർക്കാർ ബിവറേജ് കോർപ്പറേഷൻ അധികാരികളുമായി ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. മദ്യശാലക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ്ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് എബി ജോർജ്, നഗരസഭ പ്രതിപക്ഷനേതാവ് വി.ഒ. പൈലപ്പൻ, എം.എം. അനിൽകുമാർ, ബിജു കാവുങ്കൽ, ബിജു ചിറയത്ത്, ഷൈന ജോർജ്, ജോണി പുല്ലൻ, റിജു കോച്ചേക്കാടൻ, പ്രീതി ബാബു, കെ.കെ. രാജ്കുമാർ, ബിജു പുത്തിരിക്കൽ, ജോസ് പുല്ലൻ എന്നിവർ പ്രസംഗിച്ചു.
Read Moreപാൽവില; കർഷകർക്ക് ആശ്വാസകരമായ തീരുമാനം ഉടനെന്നു മന്ത്രി കെ.രാജു
തൃശൂർ: പാൽവിലയുമായി ബന്ധപ്പെട്ടു കർഷകർക്ക് ആശ്വാസകരമായ തീരുമാനം ഉടനെടുക്കുമെന്നു മന്ത്രി കെ. രാജു. മിൽമയുടെ നവീകരിച്ച ഡയറിയുടെ ഉദ്ഘാടനം രാമവർമപുരം ഡെയറി കോന്പൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രളയനഷ്ടങ്ങളും കാലിത്തീറ്റ വിലവർധനവും കണക്കിലെടുത്ത് ശാസ്ത്രീയമായ വകുപ്പുതല അപഗ്രഥനത്തിനുശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ക്ഷീരവ്യവസായത്തെ തകർക്കുന്ന ആർസിഇപി കരാറിനെ ശക്തമായി ചെറുക്കണമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ഏഴു കോടി 31 ലക്ഷം രൂപ ചെലവഴിച്ചാണ് തൃശൂർ ഡെയറി നവീകരിച്ചത്. പുതിയ പാസ്ചുറൈസേഷൻ പ്ലാന്റ്, ഹോമോജനൈസർ, ബോയിലർ, സിഐപി സിസ്റ്റം, തൈര് ഉൽപാദന യൂണിറ്റ്, റഫ്രിജറേഷൻ സിസ്റ്റം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഡെയറിയുടെ പ്രതിദിന സംഭരണ വിതരണ ശേഷി ഒരു ലക്ഷം ലിറ്ററാണ്. മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മിൽമ ഫെഡറേഷൻ ചെയർമാൻ പി. എ. ബാലൻ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ…
Read Moreകുറഞ്ഞ ശബ്ദം, കൂടുതൽ കേൾവി; ആരോഗ്യ രംഗത്തു കേരളം മാതൃക, ഇന്ത്യയിൽ ശബ്ദം കൂടുതലെന്ന് ബ്രെറ്റ്ലീ
സ്വന്തം ലേഖകൻ തൃശൂർ: ഏറ്റവും ചെറിയ ശബ്ദമാണ് താൻ കൂടുതൽ ഇഷ്ടപ്പെടുന്നതെന്നു ശ്രവണവൈകല്യനിർമാർജനത്തിന്റെ ആഗോള അംബാസിഡറും മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവുമായബ്രെറ്റ്ലീ. കേൾവിശക്തിയുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടിക്കായി തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിലെത്തിയെ ബ്രെറ്റ്ലീ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു. ഇന്ത്യയിൽ തെരുവോരങ്ങളിലും പരിപാടികളിലുമൊക്കെ ശബ്ദം കൂടുതലാണ്. ഉറക്കെ പറഞ്ഞാലും മെല്ലെ പറഞ്ഞാലും കേൾക്കാമെന്നിരിക്കേ അധികം ശബ്ദം ഉപയോഗിക്കുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല. കുറഞ്ഞ ശബ്ദം, കൂടുതൽ കേൾവി, ഇതായിരിക്കണം തത്വം. ശബ്ദങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്ന രാജ്യമാണ് ഇന്ത്യ. സംഗീതം കൊണ്ട് ശ്രവണശേഷി ഒരിക്കലും തിരിച്ചുപിടിക്കാനാകില്ല. അമിത ശബ്ദം പുറപ്പെടുവിക്കുന്ന സംഗീതപരിപാടികളും മറ്റും കേൾവിശക്തി തകരാറിലാക്കും. അതുകൊണ്ട് അമിത ശബ്ദഘോഷങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്ത് കേരളം മാതൃകയാണെന്ന് ബ്രെറ്റ്ലീ പറഞ്ഞു. ഈ മേഖലയിൽ കേരളത്തിന്റെ പുരോഗതിയെ പ്രശംസിക്കാതിരിക്കാനാവില്ല. എല്ലാ നവജാത ശിശുക്കൾക്കും ശ്രവണ പരിശോധനയ്ക്കുള്ള…
Read Moreനാളികേര ദിനാഘോഷത്തില്‍ കുരുത്തോല പൂക്കളം തീര്‍ത്ത് വ്യത്യസ്തനാം നാരായണന്‍കുട്ടി
ഋഷി തൃശൂര്‍: ലോക നാളികേര ദിനാഘോഷം കൊണ്ടാടുന്നവരും അത്തപ്പൂക്കളം തീര്‍ക്കുന്നവരും കുരുത്തോലകൊണ്ട് പൂക്കളം ഒരുക്കുന്ന തൃശൂര്‍ ചേറൂര് സ്വദേശി നാരായണന്‍കുട്ടിയെ പരിചയപ്പെടുക. നവനീത് കുരുത്തോല അലങ്കാരങ്ങള്‍ എന്ന പേരില്‍ തൃശൂരിലെന്നല്ല കേരളത്തിനകത്തും പുറത്തും വിദേശത്തുമൊക്കെ താരമാണ് നാരായണന്‍കുട്ടി. ഇന്ന് മലയാളികള്‍ പൊന്നിന്ചിങ്ങമാസത്തിലെ അത്തവും ലോകനാളികേര ദിനാഘോഷവും ഒരുമിച്ചാഘോഷിക്കുമ്പോള്‍ തെങ്ങില്‍ നിന്നുള്ള കുരുത്തോല കൊണ്ട് മനോഹരമായ ഓണപ്പൂക്കളങ്ങള്‍ ഒരുക്കുന്ന നാരായണന്‍കുട്ടി തിരക്കിലാണ്. കുരുത്തോല കൊണ്ട് എന്തും ഉണ്ടാക്കാന്‍ കഴിയുമെന്ന് തെളിയിച്ചിട്ടുള്ള നാരായണന്‍കുട്ടി ഇരുപത് വര്‍ഷത്തോളമായി കുരുത്തോലയില്‍ കരവിരുത് കാണിക്കുന്നു. ഓണക്കാലമായാല്‍ കുരുത്തോല പൂക്കളങ്ങള്‍ തേടി നാരായണന്കുട്ടിക്കടുത്തേക്ക് ആളുകളെത്തും. കൂടുതലായും ഹോട്ടലുകളിലും മാളുകളിലും മറ്റു സമുച്ചയങ്ങളിലും അലങ്കാരത്തിനും കൗതുകത്തിനുമായാണ് കുരുത്തോല പൂക്കളങ്ങള്‍ ഒരുക്കുക. കുരുത്തോലയെ വിവിധ രൂപത്തില്‍ ശ്രദ്ധാപൂര്‍വം വെട്ടിയെടുത്ത് അതിനെ ഭംഗിയോടെ ഡിസൈന്‍ ചെയ്ത് പൂക്കളമാക്കി മാറ്റുകയെന്നത് എളുപ്പമുള്ള പണിയല്ലെങ്കിലും വര്‍ഷങ്ങളായി ചെയ്യുന്നതിനാല്‍ നാരായണന്കുട്ടിക്കത് വെരി ഈസി.ഒറിജിനല്‍ പൂക്കളെന്ന്…
Read Moreപാലായിലെ സ്ഥാനാർത്ഥി മികച്ചത്; സ്ഥാനാർത്ഥിയായി പലരുടേയും പേരുകൾ വന്നുപോയിട്ടുണ്ടെന്നും ചെന്നിത്തല
സ്വന്തം ലേഖകൻ തൃശൂർ: പാലായിലേത് യുഡിഎഫിന്റെ മികച്ച സ്ഥാനാർത്ഥിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് ഭിന്നതയും രണ്ടില ചിഹ്ന പ്രശ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലാണ്. അതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടി രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കാനാണ് യുഡിഎഫ് ഉദ്ദേശിക്കുന്നതെന്നും അതിനായി പരമാവധി ശ്രമിക്കുമെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരോടു പറഞ്ഞു. എന്നാൽ പാലായിൽ ചിഹ്നം പ്രശ്നമല്ലെന്നും അവിടെ ചിഹ്നവും സ്ഥാനാർത്ഥിയും കെ.എം.മാണിയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നിഷയുടെ പേരാണല്ലോ സ്ഥാനാർത്ഥിയായി ആദ്യം കേട്ടതെന്ന ചോദ്യത്തിന് പലരുടേയും പേരുകൾ പാലായിൽ വന്നുപോയിട്ടുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. പി.ജെ.ജോസഫ് യുഡിഎഫിൽ അടിയുറച്ച് നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ നിയോജകമണ്ഡലത്തിൽ നിന്നുമുള്ള ചാവക്കാട് പുന്ന നൗഷാദ് കുടുംബസഹായ നിധി പിരിവിന്റെ തുടക്കം രമേശ് ചെന്നിത്തല നിർവഹിച്ചു. നൗഷാദ് കൊലക്കേസിലെ മുഴുവൻ പ്രതികളേയും പോലീസ് പിടികൂടണമെന്നും ഗുണ്ടകൾ സ്വൈര്യവിഹാരം നടത്തുന്നത് ചോദ്യം ചെയ്യാൻ പോലും…
Read Moreതുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ്; ആസൂത്രിതമായ പദ്ധതിയാണോയെന്നന്വേഷിച്ച് കേരളാ പോലീസും
തൃശൂർ: ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളിയെ പ്രവാസിയും തൃശൂർ മതിലകം സ്വദേശിയുമായ നാസിൽ അബ്ദുള്ള ചെക്ക് കേസിൽ കുടുക്കിയത് ആസൂത്രിതമായ പദ്ധതിയിലൂടെയാണോ എന്നതിനെക്കുറിച്ച് കേരളത്തിലും പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം നാസിലിന്റേതെന്ന് പറയപ്പെടുന്ന വാട്ട്സ്ആപ്പ് ശബ്ദസന്ദേശങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് ഈ സന്ദേശങ്ങളെക്കുറിച്ച് കേരള പോലീസും സൈബർ സെല്ലും അന്വേഷണത്തിന് തയാറായത്. നാട്ടിലെ ഒരു സുഹൃത്തുമായി നാസിൽ നടത്തിയതെന്ന് കരുതുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. തുഷാറിനെ കുടുക്കാൻ നാസിൽ ആസൂത്രണം ചെയ്യുന്ന രീതിയിലാണ് ശബ്ദ സന്ദേശങ്ങൾ. ഇത് നാസിലിന്റെ ശബ്ദം തന്നെയാണോ എന്നതും മറുഭാഗത്തെ സുഹൃത്താരാണ് എന്നതും പോലീസ് പരിശോധിക്കും. വിദേശത്തെ അന്വേഷണ ഏജൻസികളും ഇത് സംബന്ധിച്ച് പരിശോധന നടത്തും. തുഷാർ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാൻ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനിൽ നിന്ന് നാസിൽ അബ്ദുല്ല പണം നൽകി സംഘടിപ്പിച്ചതാണെന്ന് സൂചിപ്പിക്കുന്ന ശബ്ദ സന്ദേശങ്ങളാണ് പുറത്തുവന്നത്. അഞ്ച് ലക്ഷം…
Read Moreആ ശബ്ദം എന്റെ തന്നെ; പക്ഷേ പുറത്തു വന്ന സംഭാഷണം പൂർണമല്ല; തുഷാറിനെതിരെ ചെക്ക് കേസ് നൽകിയ തൃശൂർ സ്വദേശി നാസിൽ വെളിപ്പെടുത്തൽ ഇങ്ങനെ…
തൃശൂർ: ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാട്സാപ്പ് സന്ദേശത്തിലെ ശബ്ദം തന്റേതു തന്നെയാണെന്ന് തുഷാറിനെതിരെ കേസ് നൽകിയ തൃശൂർ സ്വദേശി നാസിൽ. തുഷാറുമായുള്ള ഇടപാടിന്റെ ചെക്കും രേഖകളുംവച്ച് ഒരാളിൽനിന്ന് വാങ്ങിയ കാശ് തിരികെ കൊടുക്കാൻ സുഹൃത്തിനോട് തുക ആവശ്യപ്പെട്ടതിന്റെ ശബ്ദസന്ദേശമാണ് ഇപ്പോൾ തനിക്കെതിരായി പ്രചരിക്കുന്നതെന്ന് നാസിൽ അബ്ദുള്ള പറഞ്ഞു. സന്ദേശത്തിലെ ശബ്ദം തന്റേതു തന്നെയെന്നും നാസിൽ സമ്മതിച്ചു. തുഷാറിനെതിരെയുള്ള രേഖകൾ മറ്റൊരാളുടെ കയ്യിലായിരുന്നു. അത് പണം നൽകി തിരിച്ചെടുക്കുന്ന കാര്യത്തെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും എന്നാൽ സംഭാഷണം പൂർണമല്ലെന്നും നാസിൽ പ്രതികരിച്ചു.
Read More