തൃ​ശൂ​ര്‍-​പാ​ല​ക്കാ​ട് മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ  ത​ട​യാ​ന്‍ ഹ​ര്‍​ജിയുമായി മ​ല​യാ​ള​വേ​ദി സം​ഘ​ട​ന​

കൊ​ച്ചി: തൃ​ശൂ​ര്‍-​പാ​ല​ക്കാ​ട് മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ത​ട​യാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ല​യാ​ള​വേ​ദി സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് വ​ട്ടു​കു​ളം ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. വ​ന​ത്തി​ന്‍റെ​യും വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ​യും പ​ത്തു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലെ ക്വാ​റി പ്ര​വ​ര്‍​ത്ത​നം കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ക​ര്‍​ശ​ന​മാ​യി നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​രം മേ​ഖ​ല​ക​ളി​ലെ ക്വാ​റി പ്ര​വ​ര്‍​ത്ത​ന​ത്തി​നു നാ​ഷ​ണ​ല്‍ ബോ​ര്‍​ഡ് ഫോ​ര്‍ വൈ​ല്‍​ഡ് ലൈ​ഫി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും തൃ​ശൂ​രി​ലെ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ള്‍​ക്കു സ​മീ​പം അ​ന​ധി​കൃ​ത ക്വാ​റി​ക​ള്‍ ധാ​ര​ളം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​നെ​തി​രേ പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

അ​ന​ധി​കൃ​ത ക്വാ​റി പ്ര​വ​ര്‍​ത്ത​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ തൃ​ശൂ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും ഇ​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം ത​ട​യാ​ന്‍ സ​ര്‍​ക്കാ​രി​നും നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts