ചാലക്കുടി: പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാൾ വിഷം കഴിച്ച് മരിച്ചു. ചാലക്കുടി കൂടപ്പുഴ അഗ്രോണമിക് റിസർച്ച് സ്റ്റേഷനിലെ ജീവനക്കാരനായ ചട്ടിക്കുളം സ്വദേശി മേയ്ക്കാട്ടുക്കുളം ഡേവീസ് (52) ആണ് മരിച്ചത്. കൂടപ്പുഴ അഗ്രോണമിക് റിസർച്ച് സ്റ്റേഷനിലെ മണ്ണിര കന്പോസ്റ്റ് രാസവളം ഉപയോഗിച്ച് നശിപ്പിക്കപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അഗ്രോണമിക് റിസർച്ച് സ്റ്റേഷനിലെ അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ഡേവീസിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ ഇയാൾ സ്റ്റേഷനിൽ എത്തിയിരുന്നില്ല. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. ഇന്നലെ വീട്ടിൽ വച്ച് വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയ ഇയാളെ സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ മരിച്ചു. പോലീസ് നടപടികൾ സ്വീകരിച്ചു. നേരത്തെ സ്ഥാപനത്തിനെതിരെ വ്യാജവാർത്ത പ്രചരിപ്പച്ചതിനെ തുടർന്ന് റിസർച്ച് സ്റ്റേഷൻ അധികാരി ഇയാളെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുകയായിരുന്നു. മണ്ണിര കന്പോസ്റ്റ് നശിപ്പിച്ച സംഭവത്തിൽ ഇയാളെ…
Read MoreCategory: Thrissur
സാറൻമാരെ…. ഈ എക്സറേയുടെ രോഗമൊന്നു മാറ്റ്വോ..! തൃശൂർ മെഡിക്കൽ കോളജിലെ എക്സറേ നിശ്ചലമായിട്ട് ദിവസങ്ങൾ പിന്നിടുന്നു;രോഗികൾ ദുരിതത്തിൽ
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് നെഞ്ചുരോഗാശുപത്രിയിലെ ഏക എകസറേ യന്ത്രം നിശ്ചലമായിട്ട് ദിവസങ്ങളായിട്ടും ഇതുവരെ ചികിത്സ നടത്താൻ ആരുമില്ല. പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന ഈ എക്സ്റേ യൂണിറ്റ് ശരിയാക്കത്തതിനാൽ നൂറുകണക്കിന് ആളുകളെയാണ് ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. യന്ത്രത്തിന്റെ വോൾട്ടേജ് പ്രശ്നം പരിഹരിക്കാൻ കഴിയത്താത് മൂലം ഇതിന്റെ അറ്റകുറ്റപണികൾ നടത്തേണ്ട പൊതു മരാമത്ത് വകുപ്പ് കൈയൊഴിഞ്ഞിരിക്കയാണ്. വോൾട്ടേജ് പ്രശ്നം പരിഹരിക്കേണ്ടത് ഇലകട്രിസിറ്റി ബോർഡാണെന്നു പറഞ്ഞാണ് ഒഴിഞ്ഞത്. വൈദ്യൂതി ബോർഡിന്റെ ഭാഗത്ത് നിന്നും ആവശ്യമായ നടപടികൾ നടക്കുന്നുമില്ല. മലപ്പുറം, പാലക്കാട്, ത്യശൂർ എന്നിവിടങ്ങളിൽ നിന്നും കാൻസർ രോഗികളും, ടിബി രോഗികളുമായി നിരവധി പേരാണ് നെഞ്ചുരോഗാശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. ടിബി രോഗികൾ അടക്കമുള്ളവർക്ക് നെഞ്ചിന്റെയും ശരീരത്തിന്റെയും വിവിധ ഭാഗങ്ങളുടെ ഒന്നിൽ കൂടുതൽ എക്സ്റേകൾ ആണ് എടുക്കേണ്ടിവരുന്നത്. കിടപ്പുരോഗികളായ കാൻസർ രോഗികളും ഒപിയിൽ എത്തുന്ന രോഗികൾക്കും ഇത് ബാധകമാണ്. യന്ത്രം കേട് വന്ന് കിടക്കുന്നതിനാൽ കോളജ്…
Read Moreതുഷാർ വെള്ളാപ്പള്ളിക്കെതിരെ കേസ് നൽകിയ നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പോലീസ് പരിശോധന
തൃശൂർ: ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ അജ്മാനിൽ കേസുകൊടുത്ത തൃശൂർ മതിലകം സ്വദേശി നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെയോടെയാണ് നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പോലീസ് എത്തിയത്. മതിലകം പോലീസാണ് പരിശോധന നടത്തിയത്. പത്ത് വർഷം മുമ്പ് നടന്ന കേസിൽ ഇപ്പോൾ നടപടിയുണ്ടായതിൽ ഗൂഡാലോചന ഉണ്ടോയെന്നതു സംബന്ധിച്ചാണ് അന്വേഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. രാവിലെ വീട്ടിലെത്തിയ പോലീസ് വീട്ടുകാരോട് നാസിലിനെ സംബന്ധിച്ച് ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ ജോലി, എന്നാണ് നാട്ടിൽവരിക തുടങ്ങിയ വിവരങ്ങളാണ് ചോദിച്ചറിഞ്ഞതെന്നും വീട്ടുകാർ പറഞ്ഞു.
Read Moreകമ്മീഷൻ നിർദേശം നടപ്പായില്ല; പുതുക്കാട് ബസാർ റോഡിൽ വികസനത്തിനു കടക്കാൻ പേടി
പുതുക്കാട് : മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ച കാലാവധി കഴിഞ്ഞിട്ടും പുതുക്കാട് ബസാർ റോഡിലെ കൈയേറ്റം ഒഴിപ്പിച്ചില്ല. മൂന്നു മാസത്തിനുള്ളിൽ ബസാർ റോഡ് വികസനം നടപ്പാക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ നിർദേശമാണ് പൊതുമരാമത്ത് വകുപ്പ് അവഗണിക്കുന്നത്. വാഹന തിരക്ക് മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്ന ബസാർ റോഡിലേയും ചെറുവാൾ റോഡിലേയും കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വീതികൂട്ടാനുള്ള നിർദേശമാണ് ഇനിയും നടപ്പാക്കാത്തത്. കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നതും റോഡ് വണ്വേ ആക്കണമെന്നതും പല തവണ പാളിയ തീരുമാനങ്ങളാണ്. നിരവധി പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പൊതുപ്രവർത്തകനായ ജോയി മഞ്ഞളിയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷനംഗം പി. മോഹൻദാസ് മെയ് മൂന്നിനാണ് ഉത്തരവിറക്കിയത്. വികസന പ്രവർത്തനങ്ങൾക്കു മൂന്നു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. റോഡ് സർവേ പൂർത്തീകരിച്ച് നവീകരണം തുടങ്ങണമെന്നും, അനുവദിച്ച ഫണ്ട് 12 മാസത്തിനകം ഉപയോഗിച്ചില്ലെങ്കിൽ ലാപ്സാകുന്നതിനാൽ ജില്ലാ കളക്ടറും പൊതുമരാമത്ത് അസി.എൻജിനീയറും ഇടപെട്ട് ഉത്തരവ് മൂന്ന് മാസത്തിനുള്ളിൽ…
Read Moreറോഡ് നന്നാക്കൽ.., പാലം തുറക്കൽ.., ബസുകാരുടെ അന്ത്യശാസനം..! തൃശൂരിൽ കൗണ്ട് ഡൗണ് തുടങ്ങി; മേയർ തന്ന ഉറപ്പ് പാലിക്കാൻ ഇനി രണ്ടു നാൾ
സ്വന്തം ലേഖകൻ തൃശൂർ: റോഡ് നന്നാക്കാൻ മേയർ തന്ന ഉറപ്പ് പാലിക്കാൻ ഇനി രണ്ടു നാൾ, പുഴയ്ക്കൽ പാലം തുറക്കാൻ ഇനി പത്തുനാൾ, ബസുകൾ സമരത്തിലേക്ക് നീങ്ങാൻ ഇനി ഒന്പതു നാൾ…..തൃശൂരിൽ റോഡിന്റെയും പാലത്തിന്റെയുമൊക്കെ പേരിലുള്ള തീരുമാനങ്ങൾ നടപ്പാക്കാൻ കൗണ്ട് ഡൗണ് തുടങ്ങിക്കഴിഞ്ഞു. തകർന്ന റോഡുകൾ ആറു ദിവസത്തിനകം മഴക്കാലത്ത് പ്രത്യേകമായി ഉപയോഗിക്കുന്ന ടാർ ഉപയോഗിച്ച് നന്നാക്കുമെന്ന മേയർ അജിത വിജയന്റെ പ്രഖ്യാപനം വന്ന് നാലു ദിവസം പിന്നിട്ടിരിക്കുന്നു. ഇനി രണ്ടു ദിവസം മാത്രമാണ് പ്രഖ്യാപനം നടപ്പാക്കാൻ ്അവശേഷിക്കുന്നത്. പുഴയ്ക്കലിൽ പണി തീർത്ത പാലം ചെറിയ വാഹനങ്ങൾക്കെങ്കിലും തുറന്നുകൊടുക്കുന്നത് സംബന്ധിച്ച വിവാദത്തിനും കോണ്ഗ്രസിന്റെ രാപ്പകൽ സമരത്തിനും വിരാമമായത് പാലം അടുത്തമാസം രണ്ടിന് തുറന്നുകൊടുക്കുമെന്ന മന്ത്രിയുടെ ഉറപ്പിൻമേലാണ്. ഇനി പാലം തുറക്കാൻ പത്തുദിവസം ബാക്കി.അതിനിടെ ഒരുവിഭാഗം ബസുടമകൾ പത്തുദിവസത്തിനകം തൃശൂരിലെ തകർന്ന റോഡുകൾ നന്നാക്കിയില്ലെങ്കിൽ സമരം തുടങ്ങുമെന്ന അന്ത്യശാസനം…
Read Moreആനവണ്ടി ഡാ! ദുരിതബാധിതർക്ക് സഹായത്തിനായി സൗജന്യ കൊറിയർ സർവീസുമായി കെഎസ്ആർടിസി
ചാലക്കുടി: പ്രളയബാധിത മേഖലകളിലേക്കും ആളുകൾക്കും സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ചാലക്കുടിയിലെ കെഎസ്ആർടിസി കൊറിയറിന്റെ സൗജന്യസേവനം ശ്രദ്ധേയമാകുന്നു.നിരവധി വ്യക്തികളും സംഘടനകളും ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്തി വരുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള ടെറാപ്ലെയിൻ കൊറിയർ സർവീസാണ് കെഎസ്ആർടിസിക്കായി നിലവിൽ കൊറിയർ സേവനം നടത്തുന്നത്. ഇതുവഴിയാണ് പ്രളയ ബാധിത സ്ഥലങ്ങളിലേക്കും അവിടെയുള്ള ആളുകൾക്കും സാധനങ്ങൾ സൗജന്യമായി എത്തിച്ചുകൊടുക്കുന്നത്. ഇത്തരത്തിൽ സാധനങ്ങൾ അയക്കേണ്ടവർ തങ്ങളുടെ തിരിച്ചറിയൽ കാർഡിന്റെ ഒരു പകർപ്പും സാധനം എത്തിച്ചുകൊടുക്കേണ്ട സംഘടനയുടെയോ സർക്കാർ സംവിധാനങ്ങളുടെയോ വ്യക്തികളുടെയോ മൊബൈൽ നന്പറും ഏജൻസിയിൽ ഏൽപിച്ചാൽ മതിയാകും എന്ന് ബ്രാഞ്ച് മാനേജർ അറിയിച്ചു. ചാലക്കുടിയിൽ രാവിലെ ഒന്പത് മുതൽ രാത്രി ഒന്പതു വരെ സേവനം ലഭിക്കുന്നതെങ്കിലും സഹായമെത്തിക്കേണ്ടവർ വിളിച്ച് അറിയിച്ചാൽ രാവിലെ ഒന്പതിനു മുന്പ് വേണമെങ്കിലും കൊരിയർ സർവീസിലെ ജീവനക്കാർ എത്തും. കെഎസ്ആർടിസിയുടെ പ്രധാനപ്പെട്ട കൊറിയർ കേന്ദ്രങ്ങളായ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്,…
Read Moreതീരത്തു ചാകര, മീൻ വില കുറഞ്ഞു! 250 രൂപവരെ വിലവന്ന ചാളയ്ക്കും അയിലയ്ക്കും രണ്ടു ദിവസമായി 60 രൂപ മുതൽ 80 രൂപവരെയായി
തൃശൂർ: കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ചാകര; മത്സ്യമാർക്കറ്റിൽ വിലയില്ലാതെ കടൽമത്സ്യങ്ങൾ. ശക്തൻ മാർക്കറ്റിൽ പത്തുദിവസം മുമ്പ് കിലോയ്ക്കു 250 രൂപവരെ വിലവന്ന ചാളയ്ക്കും അയിലയ്ക്കും രണ്ടു ദിവസമായി 60 രൂപ മുതൽ 80 രൂപവരെയായി. വീട്ടുമുറ്റത്തേക്കു ബൈക്കിൽ മത്സ്യവുമായി എത്തിക്കുന്നവർ 100 – 120 രൂപയ്ക്കാണു വിൽക്കുന്നത്. അയിലയോളം വലിപ്പമുള്ള ചെറിയ വറ്റയ്ക്ക് 50 രൂപമാത്രം. കൊഴുവയ്ക്ക് 60 രൂപ. ഫിലോപ്പിക്കും മഞ്ഞക്കോരയ്ക്കും 60 – 70 രൂപ. മുന്നൂറു രൂപയുണ്ടായിരുന്ന കൂന്തളിനു നൂറു രൂപയാണു വില. വിപണിയിൽ വലിയ മത്സ്യങ്ങൾ കുറവാണ്. ട്രോളിംഗ് നിരോധനവും പേമാരിയും കടലാക്രമണവും മൂലമുള്ള വിലക്കും നിയന്ത്രണവും കഴിഞ്ഞയാഴ്ചയാണ് അവസാനിച്ചത്. ആ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായിരുന്നു. വിലക്കുകളും നിയന്ത്രണങ്ങളും മാറിയശേഷം കടലോരങ്ങളിൽ മത്സ്യക്കൊയ്ത്താണ്. അയൽ സംസ്ഥാനങ്ങളിൽനിന്നും മീൻ എത്തുന്നുണ്ട്. വില കുറയുന്നതിന് ഇതെല്ലാമാണു കാരണം.
Read Moreഭർത്താവിനൊപ്പം പള്ളിയിൽ പോയി മടങ്ങും വഴി കരുവന്നൂരിൽ ടെമ്പോയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കരുവന്നൂർ: ടെന്പോയിടിച്ച് വഴിയാത്രക്കാരി മരിച്ചു. കരുവന്നൂർ കരുത്തി തോമസ് ഭാര്യ എൽസി(65)യാണ് മരിച്ചത്.ഇന്നു രാവിലെ കരുവന്നൂർ സെന്റ് മേരീസ് പള്ളിയുടെ മുൻവശത്തായിരുന്നു അപകടം. രാവിലെ വിശുദ്ധ കുർബാന കണ്ടു ഭർത്താവ് തോമസിനൊപ്പം വീട്ടിലേക്കു പോകുന്പോഴാണ് അപകടമുണ്ടായത്. തൃശൂരിൽ മീൻ ഇറക്കി അഴീക്കോട്ടേക്ക് പോവുകയായിരുന്ന ടെന്പോ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇവരെ ഉടൻ മാപ്രാണം ലാൽ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ എൽസി മരിച്ചു. ഗുരുതര പരിക്കേറ്റ ഭർത്താവ് തോമസിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ വണ്ടി തലകീഴായി മറിഞ്ഞ് മീൻപെട്ടികൾ റോഡിൽ ചിതറികിടക്കുകയാണ്. തോമസും ഭാര്യ എൽസിയും ദിവസവും ദിവ്യബലിയിൽ സംബന്ധിക്കാനെത്താറുണ്ട്. സംസ്കാരം പിന്നീട്. മക്കൾ: ബൈജു, സിസ്റ്റർ മരീന തോമസ് എസ്എസ്എസ് (സിസ്റ്റേഴ്സ് ഓഫ് സേക്രഡ് സയൻസ്, തിരുമുടിക്കുന്ന്). മരുമകൾ: റീന. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read Moreസോപാന സംഗീത ആചാര്യൻ ജനാർദ്ദനൻ നെടുങ്ങാടി അന്തരിച്ചു; ഗുരുവായൂർ ക്ഷേത്രത്തിൽ ആറരപതിറ്റാണ്ടോളം സോപാന സംഗീതം ആലപിച്ചു
ഗുരുവായൂർ: ആറരപ്പതിറ്റാണ്ടോളം ഗുരുവായൂരപ്പനുമുന്നിൽ ഭക്തിയോടെ ഗുരുവായൂരപ്പ വർണനകൾ ആലപിച്ച സോപാന സംഗീത ആചാര്യൻ ജനാർദ്ദനൻ നെടുങ്ങാടി (90) അന്തരിച്ചു. ഇന്നു പുലർച്ചെ 12.20ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പത്തുദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ആറരപതിറ്റാണ്ടായി സോപാന സംഗീതം ആലപിച്ചിരുന്നത് ജനാർദ്ദനൻ നെടുങ്ങാടിയായിരുന്നു. 1985 ൽ ഔദ്യോഗികമായി വിരമിച്ചെങ്കിലും പിന്നീടും ജനാർദ്ദനൻ നെടുങ്ങാടി തന്നെയായിരുന്നു ഗുരുവായൂരപ്പന്റെ മുന്നിൽ സംഗീതാർച്ചന നടത്തിവന്നിരുന്നത്. സോപാന സംഗീതത്തിൽ ഗുരുവായൂർ പാണി ശൈലിയാണ് തുടർന്നുവന്നിരുന്നത്. ഒരു നൂറ്റാണ്ട് മുന്പ് ജനാർദ്ദനൻ നെടുങ്ങാടിയുടെ മുത്തച്ഛൻ കുട്ടൻ നെടുങ്ങാടിയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ സോപാന സംഗീതം അവതരിപ്പിക്കാൻ സാമൂതിരി നിയമിച്ചത്. അദ്ദേഹത്തിന്റെ കാലശേഷം ജനാർദ്ദനൻ നെടുങ്ങാടിയുടെ പിതാവ് അനുജൻ തിരുമുൽപ്പാട് 38 വർഷം ഗുരുവായൂരപ്പനെ സേവിച്ചു. പിന്നീടാണ് ജനാർദ്ദനൻ നെടുങ്ങാടി കൊട്ടിപ്പാടി സേവ തുടങ്ങിയത്. മറ്റു ശൈലികളിൽ നിന്ന് വ്യത്യസ്തമായി…
Read Moreമുൻ എംഎൽ എ, എസ്എൻഡിപി യോഗം കൊടുങ്ങല്ലൂർ യൂണിയൻ പ്രസിഡന്റ്! ഉമേഷ് ചള്ളിയിൽ ബിജെപിയിൽ ചേർന്നു
കൊടുങ്ങല്ലൂർ: മുൻ എം എൽ എ യും എസ്എൻഡിപി യോഗം കൊടുങ്ങല്ലൂർ യൂണിയൻ പ്രസിഡൻറുമായ ഉമേഷ് ചള്ളിയിൽ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രസിഡന്റഅ പി.എസ് ശ്രീധരൻപിള്ളയിൽ നിന്നുമാണ് ഇന്നലെ എറണാകുളത്ത് വെച്ച ചടങ്ങിൽ അംഗത്വം സ്വീകരിച്ചത്. കെ.ആർ ഗൗരിയമ്മയുടെ ജെ എസ്എസ് എന്ന രാഷ്ട്രീയ പാർട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 2001 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഉമേഷ് ചള്ളിയിൽ കൊടുങ്ങല്ലൂരിൽ സിറ്റിംഗ് എം എൽ എ യും സിപിഐ നേതാവുമായിരുന്ന മീനാക്ഷാതന്പാനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. ഗുരുദേവനാമത്തിൽ എംഎൽഎ യായി സത്യപ്രതിജ്ഞ ചെയ്തത് ഏറെ വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു. 2006ലും 2011ലും ഉമേഷ് യുഡി എഫ് സ്ഥാനാർഥിയായി മത്സരിച്ചുവെങ്കിലും വിജയിച്ചില്ല. ജെഎസ്എസിലെ പിളർപ്പും ഭരണമില്ലാതായതോടു കൂടിയ പാർട്ടിയുടെ ശോഷിപ്പും മൂലം പ്രവർത്തനങ്ങളിൽ നിന്നും മാറി നിന്ന അദ്ദേഹം പിന്നീട് സിപി ഐയിൽ ചേരുകയായിരുന്നു.എന്നാൽ സിപിഐയിൽ…
Read More