ചാലക്കുടി: സ്ത്രീജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി ആരംഭിച്ച പിങ്ക് പോലീസ് പെട്രോൾ സംവിധാനം ചാലക്കുടി പോലീസ് സ്റ്റേഷനിൽ ആരംഭിച്ചു. ബി.ഡി. ദേവസി എംഎൽഎ പിങ്ക് പോലീസ് പെട്രോൾ സംവിധാനത്തിന്റെ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പോലീസ് സുപ്രണ്ട് പി.കെ. വിജയകുമാരൻ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി കെ.ലാൽജി, എസ്എച്ച് കോളജ് പ്രിൻസിപ്പൾ സിസ്റ്റർ ഐറിൻ, വാർഡ് കൗൺസിലർ സീമ ജോജോ, കേരള പോലീസ് അസോസിയേഷൻ പ്രസിഡന്റ് സി.കെ. ബിനയൻ, സിഐ ജെ. മാത്യു എന്നിവർ സംസാരിച്ചു. ചാലക്കുടി പോലീസ് സ്റ്റേഷനിലെ പിങ്ക് പോലീസിന്റെ സേവനം ആവശ്യമായി വന്നാൽ 1515 എന്ന നന്പറിലേക്ക് വിളിക്കാമെന്ന് പോലീസ് അറിയിച്ചു. പൂവാലശല്യമോ, സ്ത്രീകളോ ശല്യം ചെയ്യുന്ന സംഭവമോ ഉണ്ടായാൽ ഈ നന്പറിൽ വിളിച്ചാൽ പിങ്ക പോലീസ് ഉടനെ അവിടെ എത്തും. ജില്ലയിലെ രണ്ടാമത്തെ പിങ്ക് പോലീസ് സംവിധാനമാണ് ചാലക്കുടിയിൽ. ഇരിങ്ങാലക്കുടയിലും പിങ്ക് പോലീസ് സംവിധാനം…
Read MoreCategory: Thrissur
ഉദ്യോഗസ്ഥരുടെ ചേരിപ്പോര്; തൃശൂർ -വാടാനപ്പള്ളി സംസ്ഥാന പാതയുടെ നിർമാണം കാലാവധി കഴിഞ്ഞിട്ടും പൂർത്തിയായില്ല
അരിന്പൂർ: ഹൈക്കോടതി വിധിയനുസരിച്ച് തൃശൂർപടിഞ്ഞാറെകോട്ടമുതൽ എറവ് സ്കൂൾ വരെയുള്ള റോഡ് പണി പൂർത്തിയാക്കേണ്ട കാലാവധി ഇന്നലെ അവസാനിച്ചിട്ടും റോഡ് പണി എങ്ങുമെത്തിയില്ല. നടപ്പാതയില്ല, വെള്ളമൊഴുകിപ്പോകാൻ റോഡിനിരുവശത്തും കാനകളുമില്ല. പണി പൂർത്തിയാകാത്ത റോഡിൽ തെന്നി വീണ് ഒരാഴ്ച്ചക്കിടെ അഞ്ച് പേർക്കാണ് പരിക്കേറ്റത്. വിവിധ വകുപ്പുകളുടെ ചേരിപ്പോര് മൂലമാണ് തൃശൂർ – കാഞ്ഞാണി വാടാനപ്പള്ളി സംസ്ഥാന പാത നിർമാണം മന്ദഗതിയിലായതെന്ന് വിവിധ രാഷ്ട്രീയ കക്ഷിന നേതാക്കളും, നാട്ടുകാരും ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. തൃശൂർ – കാഞ്ഞാണി സംസ്ഥാന പാതയിൽ ചേറ്റുപുഴ മുതൽ എറവ് വരെയുള്ള പ്രദേശമാണ് വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം നിർമാണം ഇഴഞ്ഞു നീങ്ങുന്നത്. നിത്യേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന സംസ്ഥാന പാതയിൽ റോഡ് പല തട്ടുകളായി ഉയർത്തി ടാറിംഗ് ചെയ്തു. ചേറ്റുപുഴ മുതൽ എറവ് വരെ 182 പോസ്റ്റുകളാണ് ടാറിംഗിനു വേണ്ടി മാറ്റി സ്ഥാപിക്കേണ്ടത്. ഇതിന്റെ മെയിന്റനൻസ്…
Read Moreകാറിൽ കടത്തിയ 600 കിലോ പുകയില ഉൽപന്നങ്ങളുമായി രണ്ടുയുവാക്കൾ പോലീസ് പിടിയിൽ
തൃശൂർ: കാറിൽ കടത്തിയ ഹാൻസ് അടക്കമുള്ള 600 കിലോ പുകയില ഉൽപന്നങ്ങൾ എക്സൈസ് ഇന്റലിജന്റ്സ് പിടികൂടി. ദേശീയപാതയിൽ മണ്ണുത്തിയിൽ നിന്നാണ് സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങൾ പിടിച്ചത്. 12 ചാക്കുകളിലായാണ് കാറിൽ കടത്തിയിരുന്നത്. പെരന്പാവൂർ സ്വദേശികളായ സക്കീർ(40), ആഷിക്(23) എന്നിവരെ അറസ്റ്റു ചെയ്തു. പുകയില ഉൽപന്നങ്ങൾക്ക് വിപണിയിൽ ഒരു ലക്ഷം രൂപവിലവരും. സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെസ്ടർ ജിജി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നു രാവിലെ പത്തിന് വാഹന പരിശോധനയ്ക്കിടെ പുകയിലയുമായി വന്ന സ്വിഫ്റ്റ് കാർ പിടികൂടിയത്.
Read Moreനാളെ മുതൽ നാടകപ്പെരുമഴ; സംസ്ഥാന പ്രഫഷണൽ നാടകമത്സരം നാളെ തുടങ്ങും
സ്വന്തം ലേഖകൻ തൃശൂർ: സാംസ്കാരികതലസ്ഥാനത്ത് നാളെ മുതൽ പത്തുനാൾ നാടകപ്പെരുമഴ!! സംസ്ഥാന പ്രഫഷണൽ നാടകമത്സരം നാളെ മുതൽ 11 വരെ തൃശൂർ കെ.ടി മുഹമ്മദ് സ്മാരക തിയേറ്ററിൽ നടക്കും. പത്തു നാടകങ്ങളാണ് മത്സരത്തിനെത്തുന്നത്. സംസ്ഥാന പ്രഫഷണൽ നാടക മത്സരത്തിൽ കൊല്ലം ആവിഷ്കാരയുടെ അക്ഷരങ്ങൾ എന്ന നാടകമാണ് ആദ്യം ആസ്വാദകർക്ക് മുന്നിലെത്തുന്നത്. ഓച്ചിറ നാടകരംഗത്തിന്റെ ഇവൻ നായിക, അന്പലപ്പുഴ സാരഥിയുടെ കപടലോകത്തെ ശരികൾ, കായംകുളം സപര്യ കമ്മ്യൂണിക്കേഷൻസിന്റെ ദൈവത്തിന്റെ പുസ്തകം, കോഴിക്കോട് നവചേതന തിയേറ്റർ ഗ്രൂപ്പിന്റെ നയാപൈസ, കോഴിക്കോട് രംഗഭാഷയുടെ നിരപരാധികളുടെ ജീവിതയാത്ര, കൊരട്ടി രജപുത്രയുടെ പകിട, കേരള പീപ്പിൾസ് ആർട്സ് ക്ലബിന്റെ മഹാകവി കാളിദാസൻ, തൃശൂർ സദ്ഗമയയുടെ യന്ത്രമനുഷ്യൻ, അന്പലപ്പുഴ അക്ഷരജ്വാലയുടെ വേറിട്ട കാഴ്ചകൾ എന്നീ നാടകങ്ങൾ തുടർദിവസങ്ങളിൽ അരങ്ങിലെത്തും. ദിവസവും വൈകീട്ട് ആറിനാണ് നാടകം തുടങ്ങുക.നാടകമത്സരത്തിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് 5.30 ന് പൊതുവിദ്യാഭ്യാസ മന്ത്രി…
Read Moreകുരുക്കഴിക്കാൻ പാലമുണ്ട്, പക്ഷേ റോഡില്ല; നഗരത്തിന് നാണക്കേടായി ദിവാൻജിമൂല റോഡ്
തൃശൂർ: റോഡുണ്ടായിട്ടും പാലം വരാത്തതിനെ കുറിച്ചാണ് എവിടെയും ചർച്ച നടക്കാറുള്ളത്. എന്നാൽ തൃശൂരിലെ കാര്യം വ്യത്യസ്തമാണ്. ആനയെ വാങ്ങാം, തോട്ടി വാങ്ങാൻ പണമില്ലെന്നു പറയുന്നതു പോലെയാണ് തൃശൂർ കോർപറേഷൻ. ദിവാൻജിമൂലയിലെ പാലം പണി കഴിഞ്ഞിട്ട് മാസങ്ങളായി. എന്നിട്ടും റോഡു മാത്രം ഇതുവരെ വന്നില്ല. നഗരത്തിലെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനും കെഎസ്ആർടിസി സ്റ്റാൻഡും സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ അടിയന്തിരമായി കുരുക്കഴിക്കാനാണ് പാലം പണി കഴിച്ചത്. കഴിഞ്ഞ കോർപറേഷൻ ഭരണസമിതിയുടെ കാലത്താണ് ദിവാൻജി മൂലയിൽ നിന്ന പൂത്തോളിലേക്ക് പോകുന്ന ഇടുങ്ങിയ റോഡിലെ മേൽപാലത്തിന് വീതി കൂട്ടി ഗതാഗതം സുഗമമാക്കാനുള്ള പദ്ധതിക്ക് രൂപം കൊടുത്തത്. ഇതിന്റെ ഭാഗമായി ഏറ്റവും വലിയ കടന്പയായിരുന്നു മേൽപാലം പണിയാൻ റെയിൽവേയിൽ നിന്ന് അനുമതി വാങ്ങുകയെന്നത്. ഇതിനായി നിരവധി തവണ അപേക്ഷകൾ നൽകി കാത്തിരിക്കലും, ഒടുവിൽ വിവിധ മാർഗങ്ങളിലൂടെ സമ്മർദ്ദമൊക്കെ ചെലുത്തിയാണ് മേൽപാലം പണിയാൻ റെയിൽവേ…
Read Moreമലയാളി റേഡിയോ ആസ്വാദകരുടെ മനസിൽ പതിഞ്ഞ ആ ശബ്ദം ഇന്നുകൂടി; ആകാശവാണിയിൽ ഇന്ന് സുഷമയുടെ ലാസ്റ്റ് അനൗണ്സ്മെന്റ്
തൃശൂർ: ആകാശവാണിയിൽ ഇന്ന് അവസാനത്തെ അനൗണ്സ്മെന്റ് നടത്തി മൈക്ക് ഓഫ് ചെയ്യുന്പോൾ എന്തായിരിക്കും സുഷമയുടെ മനസിൽ…നാലു പതിറ്റാണ്ട് കാലമായി അനൗണ്സറായും വാർത്തകൾ വായിക്കുന്ന ന്യൂസ് റീഡറായും മലയാളി റേഡിയോ ആസ്വാദകരുടെ മനസിൽ പതിഞ്ഞ ആ ശബ്ദം ഇന്നുകൂടി മാത്രമേ ആകാശവാണിയിലൂടെ കേൾക്കാനാകൂ… അതെ..വാർത്തകൾ വായിക്കുന്നത് സുഷമ എന്ന ആ ശബ്ദം ഇന്ന് ആകാശവാണിയുടെ പടിയിറങ്ങുകയാണ്.മലയാളിക്ക് ഏറെ പരിചിതമായ റേഡിയോ അവതരാകരിൽ പ്രധാനിയാണ് സുഷമ.വടിവൊത്ത അക്ഷരങ്ങളിൽ എഴുതും പോലെയാണ് സുഷമ വാർത്ത വായിച്ചിരുന്നത്. കേൾക്കുന്നവർക്ക് ഒരു ആശയക്കുഴപ്പവും അവ്യക്തതയും ഇല്ലാത്ത വിധം സുഷമ വാർത്ത അവതരിപ്പിച്ചു. വാർത്തയുടെ മൂഡിനനുസരിച്ച് മോഡുലേഷനുകൾ കൃത്യമായി നൽകി സുഷമ വാർത്തകൾക്ക് നൽകിയ സുഷമ ടച്ച് ഏറെ മനോഹരമായിരുന്നു. മലയാളത്തിന്റെ ഏറ്റവും നല്ല ഉച്ചാരണം കേൾക്കാൻ സുഷമയുടെ വാർത്ത കേട്ടാൽ മതിയെന്ന് പലരും പറയാറുണ്ട്. പദശുദ്ധിയും വ്യക്തതയും സുഷമയുടെ അനൗണ്സ്മെന്റുകളേയും വാർത്താ അവതരണത്തേയും ഹൃദ്യമായ…
Read Moreതൊഴിലുറപ്പുതൊഴിലാളികളുടെ നിശ്ചയദാർഢ്യം; പഴയന്നൂരിൽ മഴയ്ക്കുമുന്പേ കുളങ്ങൾ ക്ലീൻ
പഴയന്നൂർ : തൊഴിലുറപ്പുതൊഴിലാളികളുടെ നിശ്ചയദാർഢ്യത്തിൽ പഴയന്നൂർ പഞ്ചായത്തിലെ 4 കുളങ്ങളുടെ ആഴവും വ്യത്തിയും കൂട്ടുന്നു. പഞ്ചായത്തിന്റെ 2019 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷങ്ങൾ ചെലവഴിച്ചാണ് പണി പൂർത്തീകരിക്കുന്നത്. നാശോ·ുഖമായ കുളങ്ങളെ പുനരുജ്ജീവിച്ച് കൃഷിക്കും കുടിവെള്ളത്തിനും പര്യാപ്തമാക്കുകയാണ് ലക്ഷ്യം. ചേറെടുത്ത് ആഴം വർദ്ധിപ്പിക്കും. ചുറ്റുമുള്ള കാടുകൾ വെട്ടിത്തെളിച്ച് സൗന്ദര്യവത്കരിക്കും. പാർശ്വഭിത്തി കെട്ടി അരിക് സംരക്ഷിക്കുകയും ചെയ്യും. ഉറപ്പുവരുത്താനുള്ള പതിനെട്ടാം വാർഡിലെ രണ്ടു കുളങ്ങളാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കുക. പുഞ്ചപ്പാടത്തെ ചോലക്കുളവും ചേന്നാംകുളവും. 555 തൊഴിൽദിനങ്ങളെടുത്താണ് കുളം വൃത്തിയാക്കുന്നത്. 36 തൊളിലുറപ്പുതൊഴിലാളികൾ ആദ്യ ദിവസം പണിക്കിറങ്ങി. 4.70 ലക്ഷമാണ് എസ്റ്റിമേറ്റ് തുക. 570 ദിനങ്ങളാണ് ചേന്നാംകുളത്തിനു മാറ്റിവെച്ചിരിക്കുന്നത്. 4.20 ലക്ഷം എസ്റ്റിമേറ്റ് തുകയും. ഇരുപതാം വാർഡായ വെള്ളാറുകുളത്തെ പാറക്കുളം ഏഴാംവാർഡിലെ കുന്നംപുള്ളിയിലെ കുളം നന്നാക്കലും അടുത്ത ആഴ്ച തുടക്കമിടുമെന്ന് എൻഎൻആർഇജിഎസ് എ ഇ ഉമേഷ് സി മോഹനൻ പറഞ്ഞു.…
Read Moreപുകവലി കൂടുന്നത് ഒറ്റപ്പെടൽ മൂലം; അത്തരം ആളുകളെ സംരക്ഷിക്കാനുള്ള സംവിധാനം പൊതുസമൂഹം കണ്ടെത്തണമെന്ന് കളക്ടർ
വിയ്യൂർ: ലോക പുകയില വിരുദ്ധ ദിനം പോലീസ് അക്കാദമി സെമിനാർ ഹാളിൽ ആചരിച്ചു. കളക്ടർ ടി.വി.അനുപമ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പെട്ട് കഴിയുന്ന ആളുകളാണ് കൂടുതലായി പുകയില ഉപയോഗിച്ചുവരുന്നത് കണ്ടിട്ടുള്ളത്. അത്തരം ആളുകളെ സംരക്ഷിക്കാനുള്ള സംവിധാനം പൊതുസമൂഹം കണ്ടെത്തണമെന്ന് കളക്ടർ പറഞ്ഞു. ആരോഗ്യവകുപ്പും കേരള വളണ്ടറി ഹെൽത്ത് സർവീസസും കേരള പോലീസ് അക്കാദമിയും സംയുക്തമായാണ് പുകയില വിരുദ്ധദിനാചരണം സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ.റീന അധ്യക്ഷത വഹിച്ചു. ഡോ. ടി.വി.സതീശൻ സന്ദേശം നൽകി. ഡെപ്യൂട്ടി ഡിഎംഒ ഡോ. ബിന്ദു തോമസ്, സൂപ്രണ്ട് ഓഫ് പോലീസ് റെജി ജേക്കബ്, ഡിവൈഎസ്പിമാരായ ബി.ടി.ബാലൻ, എ.കെ.വിശ്വനാഥൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ. ടി.കെ.അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു. പുകയില വിരുദ്ധ സ്കൂളുകളായി വലപ്പാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ, മുടിക്കോട് ജീവൻജ്യോതി പബ്ലിക് സ്കൂൾ എന്നീ സ്കൂളുകൾ പ്രധാനാധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് പുകയില വിരുദ്ധ…
Read Moreരാജാജി തോറ്റതെങ്ങനെ, കൃഷിമന്ത്രിയുടെ മണ്ഡലത്തിലെങ്ങനെ മൂന്നാമതായി, വോട്ട് ചോർന്നതെവിടെ ? നാളത്തെ സിപിഐ ജില്ല കൗണ്സിൽ “പൊരിക്കും’
സ്വന്തം ലേഖകൻ തൃശൂർ: ഉള്ളംകൈയിലെ മണ്ഡലം പോലും കൈവിട്ടുപോയതിന്റെ കാര്യകാരണങ്ങൾ തേടി സിപിഐ ജില്ല കൗണ്സിൽ യോഗം നാളെ. തൃശൂർ ലോക്സഭമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്റെ തോൽവി തന്നെയാണ് നാളെ ചേരുന്ന സിപിഐ ജില്ല കൗണ്സിൽ യോഗത്തിലെ പ്രധാന ചർച്ചയാവുക. കൃഷിമന്ത്രി വി.എസ്.സുനിൽകുമാറിന്റെ മണ്ഡലത്തിൽ രാജാജി മാത്യു തോമസ് മൂന്നാം സ്ഥാനത്തായിപ്പോയതും ചൂടേറിയ ചർച്ചയ്ക്ക് വഴിയൊരുക്കും. ബിജെപിയാണ് തൃശൂർ നിയമസഭ മണ്ഡലത്തിൽ രണ്ടാമതെത്തിയത്. എൽഡിഎഫ് വോട്ടുകൾ ചോർന്നത് അന്വേഷിക്കാൻ കമ്മീഷനെ നിയമിക്കണമെന്ന ആവശ്യവും പാർട്ടിയിലെ ചില നേതാക്കൾക്കുണ്ട്. ജില്ല കൗണ്സിലിൽ ഈ ആവശ്യവും ഉന്നയിക്കപ്പെട്ടേക്കാം. വിവിധ നിയോജകമണ്ഡലങ്ങളിൽ എൽഡിഎഫിന് വോട്ടുകുറഞ്ഞ സാഹചര്യം യോഗം ചർച്ച ചെയ്യും. പ്രചരണം വളരെ നേരത്തെ തുടങ്ങിയിട്ടും പ്രതീക്ഷിച്ച വോട്ടുകൾ നേടാൻ കഴിയാതെ പോയതിലെ പാളിച്ചകളും ജില്ല കൗണ്സിൽ യോഗത്തെ പ്രക്ഷുബ്ധമാക്കിയേക്കും. എൽഡിഎഫിലെ പ്രധാന കക്ഷിയായ സിപിഎമ്മിൽ നിന്ന് വേണ്ടത്ര…
Read Moreസ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്നസ് പരിശോധന ; താലൂക്കിൽ 17 വാഹനങ്ങൾക്ക് സർട്ടിഫിക്കറ്റ് നിരസിച്ചു
അത്താണി: പുതിയ അധ്യായന വർഷത്തിന് മുന്നോടിയായി സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തി. തൃശൂർതാലൂക്കിൽ പെട്ട സ്കൂളുകളിലെ 100 സ്കൂൾ വാഹനങ്ങളുടെ കാര്യക്ഷമത പരിശോധനയാണ് നടന്നത്. 17 വാഹനങ്ങൾ പോരായ്മകൾ ചൂണ്ടി കാട്ടി ഫിറ്റനസ് സർട്ടിഫിക്കറ്റ് നിരസിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ മേൽനോട്ടത്തിലാണ് അത്താണിയിലെ ഗ്രൗണ്ടിൽ വാഹനങ്ങൾക്ക് ഫിറ്റ്നസ് പരിശോധന നടത്തിയത്.ജിപിഎസ് സംവിധാനം, സ്പീഡ് ഗവർണറുടെ കാര്യക്ഷമത, സീറ്റുകളുടെ എണ്ണം, ആവശ്യമായ ഫോണ് നന്പറുകൾ, പ്രാഥമിക ചികിത്സ സൗകര്യങ്ങളുള്ള ഫസ്റ്റ് എയ്ഡ് ബോക്സ് സംവിധാനം, ടയറുകളുടെ തേയ്മാനം തുടങ്ങി വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും ഫിറ്റ്നസ് പരിശോധനയുടെ ഭാഗമായി വിശദമായി പരിശോധിച്ചു. കാര്യക്ഷമതയുള്ള വാഹനങ്ങൾക്ക് സ്റ്റിക്കർ പതിച്ചു നൽകി. സി.വിനോദ് വർഗിസിന്റെ നേത്യത്വത്തിൽ ജോർജ് കൂള ,സുധിർ, ഷീബ, അഭിറാം, സുധിർ എന്നിവരുടെ നേതൃത്വത്തിലാണ് ഫിറ്റനസ് പരിശോധന നടത്തിയത്. ചു
Read More