തൃശൂർ സബ്‌വേ നിർമാണം; ബം​ഗാ​ളി​ക​ൾ മ​ട​ങ്ങി​യെ​ത്തി​യാ​ൽ പ​ണി പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് മേ​യ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ എം.​ഒ.​റോ​ഡി​ൽ പ​ണി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ന്ന മൂ​ന്നാം സ​ബ് വേ​യു​ടെ പ​ണി​ക​ൾ ആ​ളെ കി​ട്ടാ​ത്ത​തു​കൊ​ണ്ടാ​ണ് പു​ന​രാ​രം​ഭി​ക്കാ​ത്ത​തെ​ന്ന് മേ​യ​ർ അ​ജി​ത വി​ജ​യ​ൻ പ​റ​ഞ്ഞു. നി​ർ​മാ​ണ ജോ​ലി​ക്കാ​രാ​യ ബം​ഗാ​ളി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​മാ​ണി​ച്ച് പ​ശ്ചി​മ​ബം​ഗാ​ളി​ലേ​ക്ക് പോ​യി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ തി​രി​ച്ചെ​ത്തി​യാ​ലു​ട​ൻ സ​ബ് വേ​യു​ടെ പ​ണി​ക​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും മേ​യ​ർ കൂ​ട്ടി​ചേ​ർ​ത്തു. സെ​പ്റ്റം​ബ​ർ വ​രെ​യാ​ണ് സ​പി​ബ് വേ ​നി​ർ​മാ​ണ​ത്തി​ന്‍റെ കാ​ലാ​വ​ധി​യെ​ന്ന​തി​നാ​ൽ പ​ണി​ക​ൾ വൈ​കി​യി​ട്ടി​ല്ലെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. ബി​എ​സ്എ​ൻ​എ​ൽ കേ​ബി​ളി​ന്‍റെ പ്ര​ശ്നം കാ​ര​ണ​മാ​ണ് പ​ണി​ക​ൾ പൂ​ര​ത്തി​ന് മു​ൻ​പ് തീ​ർ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​തെ​ന്നും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. എം.​ഒ.​റോ​ഡി​ലെ സ​ബ് വേ​യു​ടെ പു​ന​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ര​വും തെ​ര​ഞ്ഞെ​ടു​പ്പും ക​ഴി​ഞ്ഞി​ട്ടും പു​ന​രാ​രം​ഭി​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ച് രാഷ്‌ട്രദീ​പി​ക ന​ൽ​കി​യ വാ​ർ​ത്ത​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ർ അ​ജി​ത വി​ജ​യ​ൻ. പ​ണി​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്പോ​ൾ മ​ഴ പ്ര​ശ്ന​മാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. ​റോ​ഡി​ൽ ഇ​പ്പോ​ൾ പൊ​ടി​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും പി​ഡ​ബ്ല്യു​ഡി​യാ​ണ് റോ​ഡ് ടാ​ർ ചെ​യ്യേ​ണ്ട​തെ​ന്നും കോ​ർ​പ​റേ​ഷ​ൻ ഇ​തി​നാ​വ​ശ്യ​മാ​യ തു​ക അ​ട​ച്ച​താ​യും…

Read More

സംസ്ഥാന സ്കൂൾ  പ്ര​വേ​ശ​നോ​ൽ​സ​വം;  പ്ര​ച​ര​ണ​വു​മാ​യി കു​ട്ടി​ക​ളു​ടെ ചാ​ക്യാ​ർ​കൂ​ത്ത്

കൊ​ട​ക​ര: ചെ​ന്പു​ച്ചി​റ ഗ​വ​ണ്മെ​ന്‍റ് സ്കൂ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സം​സ്ഥാ​ന ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പു​തു​ക്കാ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ ചാ​ക്യാ​ർ​ക്കൂ​ത്ത് അ​വ​ത​ര​ണം ന​ട​ന്നു. ചെ​ങ്ങാ​ലൂ​ർ പ​ള്ളി ന​ട,ആ​ന്പ​ല്ലൂ​ർ,ത​ലോ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​നു സ​മീ​പം, , ന​ന്തി​ക്ക​ര,പ​റ​പ്പൂ​ക്ക​ര സെ​ന്‍റ​ർ,നെ​ല്ലാ​യി സെ​ന്‍റ​ർ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു കൂ​ത്ത് അ​വ​ത​ര​ണം.കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ൻ​ചാ​ർ​ജ് ടി.​എ​സ്. ബൈ​ജു, ബി​പി​ഒ കെ. ​ന​ന്ദ​കു​മാ​ർ, പ്ര​ധാ​ന​ധ്യാ​പി​ക പി.​പി. ടെ​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ധു തൈ​ശു​വ​ള​പ്പി​ൽ, എ​സ്എം​സി ചെ​യ​ർ​മാ​ൻ എ​ൻ. എ​സ്. വി​ദ്യാ​ധ​ര​ൻ എ​ന്നി​വ​രും വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ചാ​ക്യാ​രെ അ​നു​ഗ​മി​ച്ചു.​നാ​ളെ ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ട​ൻ പാ​ട്ട് അ​വ​ത​ര​ണം ന​ട​ക്കും.

Read More

മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്കം; ഡാ​മു​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി തേ​ട​ണമെന്ന്  ക​ള​ക്ട​ർ  അനുപമ

തൃ​ശൂ​ർ: ഡാ​മു​ക​ൾ തു​റ​ക്കു​ന്ന​തി​നു 36 മ​ണി​ക്കൂ​ർ മു​ന്പ് കെഎസ്ഇ​ബി​യും ജ​ല​സേ​ച​ന വ​കു​പ്പും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യെ അ​റി​യി​ച്ച് അ​നു​മ​തി തേ​ട​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ അ​റി​യി​ച്ചു. മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​നു​ള്ള ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജി​ല്ല​യി​ലെ ഡാ​മു​ക​ളി​ൽ​നി​ന്നു വെ​ള്ളം ഒ​ഴു​കി​പ്പോ​വു​ന്ന വ​ഴി​യി​ലു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും വി​ല്ലേ​ജു​ക​ളും ഏ​തൊ​ക്കെ​യാ​ണെ​ന്നും ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പു നി​ല​യും ജൂ​ണ്‍ പ​ത്തി​നു മു​ന്പ് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റിയെ അ​റി​യി​ക്ക​ണം. തേ​ക്ക്, ഈ​ട്ടി, ക​രി​മ​രം, ച​ന്ദ​നം എ​ന്നി​വ​യൊ​ഴി​കെ അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു തീ​രു​മാ​ന​മെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നു ക​ള​ക്ട​ർ അ​റി​യി​ച്ചു. റോ​ഡ​രി​കി​ലെ അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളും ചി​ല്ല​ക​ളും മു​റി​ച്ചു​മാ​റ്റാ​ൻ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പും സ​ർ​ക്കാ​ർ ഓ​ഫീ​സ് വ​ള​പ്പു​ക​ളി​ലെ അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്കു മു​ക​ളി​ലു​ള്ള മ​ര​ക്കൊ​ന്പു​ക​ൾ കെഎസ്ഇ​ബി മു​റി​ച്ചു​മാ​റ്റ​ണം.വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യോ ക​ട​ലാ​ക്ര​മ​ണ സാ​ധ്യ​ത​യോ ഉ​ള്ള…

Read More

തൃശൂരിൽ കനത്ത മഴയും കാറ്റും; കടുത്ത വേനലിന്  ആശ്വസമായെങ്കിലും, ശക്തമായ കാറ്റും മിന്നലും ജനത്തെ ഭീതിയിലാഴ്ത്തി

സ്വ​ന്തം ലേ​ഖ​കർ തൃ​ശൂ​ർ: വേ​ന​ൽ​ചൂ​ടി​ൽ പൊ​രി​ഞ്ഞു​നി​ന്ന ജി​ല്ല​യി​ൽ കോ​രി​ച്ചൊ​രി​ഞ്ഞ് മ​ഴ​യും ഭീ​തി​ചൊ​രി​ഞ്ഞ് ഇ​ടി​യും മി​ന്ന​ലും. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ തു​ട​ങ്ങി​യ ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും മി​ന്ന​ലും പു​ല​ർ​ച്ചെ വ​രെ നീ​ണ്ടു. പ​ല​യി​ട​ത്തും വൈ​ദ്യു​തി ബ​ന്ധം ത​ട​സ​പ്പെ​ട്ടു. മി​ന്ന​ൽ അ​തി രൂ​ക്ഷ​മാ​യി​രു​ന്നു.ജി​ല്ല​യു​ടെ മി​ക്ക​ഭാ​ഗ​ങ്ങ​ളി​ലും മ​ഴ ല​ഭി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം ന​ൽ​കു​ന്ന സൂ​ച​ന. വേ​ന​ൽ ക​ന​ത്ത​തോ​ടെ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ച​ത് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി.ചാ​ല​ക്കു​ടി: ഇ​ന്ന​ലെ രാ​ത്രി​യി​ലു​ണ്ടാ​യ ശ​ക്തി​യാ​യ കാ​റ്റി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​ള​പ്പി​ലെ മ​രം വീ​ണ് മ​ര​ത്തി​ന​ട​യി​ൽ പാ​ർ​ക്കു​ചെ​യ്തി​രു​ന്ന ബൈ​ക്കു​ക​ൾ ത​ക​ർ​ന്നു. ഇ​ന്ന​ലെ രാ​ത്രി ഒ​ന്ന​ര​യോ​ടെ​യാ​ണ് ശ​ക്തി​യാ​യ കാ​റ്റും ഇ​ടി​മി​ന്ന​ലും ഉ​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​ൽ കി​ട​ത്തി ചീ​കി​ത്സ ന​ട​ത്തു​ന്ന ഭാ​ഗ​ത്തെ ആ​ര്യ​വേ​പ്പു​മ​ര​മാ​ണ് മ​റി​ഞ്ഞു​വീ​ണ​ത്. മ​തി​ലും ത​ക​ർ​ന്നി​ട്ടു​ണ്ട്. കൊ​ര​ട്ടി- കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മി​ന്ന​ലി​നൊ​പ്പ​മെ​ത്തി​യ കാ​റ്റി​ലും മ​ഴ​യി​ലും ക​ന​ത്ത…

Read More

വ​ര​ന്ത​ര​പ്പി​ള്ളിയിൽ‌ വീ​ട് നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ മ​ണ്ണെ​ടു​പ്പ് ; നാ​ട്ടു​കാ​ർ ത​ട​ഞ്ഞു

പു​തു​ക്കാ​ട്: വ​ര​ന്ത​ര​പ്പി​ള്ളി വ​ട​ക്കു​മു​റി​യി​ൽ വീ​ട് നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ കു​ന്നി​ടി​ച്ച് മ​ണ്ണു​ക​ട​ത്തു​ന്ന​താ​യി പ​രാ​തി. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ർ മ​ണ്ണെ​ടു​പ്പ് ത​ട​ഞ്ഞു. വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ​യും ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ലാ​ണ് മ​ണ്ണെ​ടു​പ്പ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. കെ​ട്ടി​ടം പ​ണി​ക്കാ​യി ചാ​ലു​കോ​രി​യ​തി​ന്‍റെ കൂ​ട്ടി​യി​ട്ട​മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ൻ​ഒ​സി​യും ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​മ​തി​യും നേ​ടി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഈ ​അ​നു​മ​തി​യു​ടെ മ​റ​വി​ൽ പ​രി​സ്ഥി​തി​ക്ക് ദോ​ഷ​മു​ണ്ടാ​ക്കു​ന്ന​വി​ധം കു​ന്നി​ടി​ച്ച് മ​ണ്ണ് ക​ട​ത്തു​ന്ന​താ​യും ഖ​ന​നം ചെ​യ്തെ​ടു​ത്ത മ​ണ്ണ് ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്താ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മ​ണ്ണെ​ടു​പ്പ് നി​ർ​ത്തി​വെ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​തേ​സ്ഥ​ല​ത്ത് നേ​ര​ത്തെ മ​ണ്ണെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഇ​തു​മൂ​ലം പു​റ​ത്ത​റി​യാ​ത്ത​വി​ധം കു​ന്നു​ക​ൾ​ക്കി​ട​യി​ലൂ​ടെ വ​ഴി​വെ​ട്ടി​യാ​ണ് മ​ണ്ണെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്.

Read More

ഇനി ആറുമാസം മാത്രം; ക​രാ​ർ കമ്പ​നി​യു​ടെ വാ​ഗ്ദാ​നം പാ​ഴ്‌വാക്കാ​കു​ന്നു; എങ്ങുമെത്താതെ ആ​റു​വ​രി​പ്പാ​ത നിർമാണം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​ണ്ണു​ത്തി- വ​ട​ക്ക​ഞ്ചേ​രി ആ​റു​വ​രി​പ്പാ​ത​യി​ൽ കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന്‍റെ പ​ണി​ക​ൾ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന ക​രാ​ർ ക​ന്പ​നി​യു​ടെ വാ​ഗ്ദാ​നം പാ​ഴ്‌വാക്കാ​കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ലാ​ണു ക​രാ​ർ ക​ന്പ​നി ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ല്കി​യ​ത്. മാ​സം എ​ട്ടു ക​ഴി​ഞ്ഞി​ട്ടും അ​ന്ന​ത്തേ​തി​നേ​ക്കാ​ൾ പ​ണി​യൊ​ന്നും പു​രോ​ഗ​മി​ച്ചി​ല്ല. കാ​ലാ​വ​ധി തീ​രാ​ൻ ഇ​നി ആ​റു മാ​സം മാ​ത്രം. കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന്‍റെ വ​ശ​ങ്ങ​ളും മു​ക​ൾ​ഭാ​ഗ​വും ബ​ല​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും ല​ഭി​ച്ചി​ട്ടി​ല്ല. അ​നു​മ​തി യ​ഥാ​സ​മ​യം ല​ഭി​ക്കു​ക​യും പ​ണി വേ​ഗ​ത്തി​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ൽ മ​ഴ​ക്കാ​ല​ത്തി​നു മു​ന്പേ പ​ണി പൂ​ർ​ത്തി​യാ​കു​മാ​യി​രു​ന്നു. അ​ടു​ത്ത​യാ​ഴ്ച മ​ഴ തു​ട​ങ്ങു​ന്ന​തോ​ടെ ഈ ​വ​ഴി​ക്കു​ള്ള ഗ​താ​ഗ​തം അ​വ​താ​ള​ത്തി​ലാ​കും. മ​ണി​ക്കൂ​റു​ക​ളോ​ളം ട്രാ​ഫി​ക് കു​രു​ക്കു​മു​ണ്ടാ​കും. മ​ഴ​ക്കാ​ല​ത്ത് പ​ണി​ക​ൾ വേ​ണ്ട​ത്ര പു​രോ​ഗ​മി​ക്കു​ക​യു​മി​ല്ല. ആ​റു​വ​രി​പ്പാ​ത​യു​ടെ പ​ണി ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഈ​യി​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ അ​വ​സാ​നി​ച്ചി​രി​ക്കേ​യാ​ണ്…

Read More

വി.​എം.​ ബി​ൻ​സാ​ദി​ന് വീ​ണ്ടും പു​ര​സ്കാ​രം; “കാ​ല​ൻ​പോ​ക്ക​ർ’ മി​ക​ച്ച ഹ്ര​സ്വ​ചി​തം

കൊ​ട​ക​ര: ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച ഷോ​ർ​ട്ട്ഫി​ലി​മി​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വാ​ർ​ഡ് കോ​ടാ​ലി സ്വ​ദേ​ശി​യാ​യ വി.​എം.​ബി​ൻ​സാ​ദ് സം​വി​ധാ​നം ചെ​യ്ത കാ​ല​ൻ​പോ​ക്ക​ർ ഒ​രു ബ​യോ​പി​ക് എ​ന്ന ചി​ത്ര​ത്തി​നു ല​ഭി​ച്ചു. 20 മി​നി​റ്റി​നു താ​ഴെ ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ചി​ത്രം, മി​ക​ച്ച തി​ര​ക്ക​ഥ, മി​ക​ച്ച സം​വി​ധാ​യ​ക​ൻ എ​ന്നി​ങ്ങ​നെ മൂ​ന്നു അ​വാ​ർ​ഡു​ക​ൾ ഈ ​ഹ്ര​സ്വ​ചി​ത്രം ക​ര​സ്ഥ​മാ​ക്കി. സി​നി​മ നാ​ട​ക പ്ര​വ​ർ​ത്ത​ക​നാ​യ കോ​ടാ​ലി സ്വ​ദേ​ശി വി.​എം.​ബി​ൻ​സാ​ദ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ര​ണ്ടാ​മ​ത്തെ ഹ്ര​സ്വ​ചി​ത്ര​മാ​ണ് കാ​ല​ൻ പോ​ക്ക​ർ. ഇ​സ്ലാം മ​ത​വി​ശ്വാ​സി​ക​ൾ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന ഒ​രു​ഗ്രാ​മ​ത്തി​ലെ പോ​ക്ക​ർ എ​ന്ന​യാ​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​താ​ണ് ഇ​രു​പ​തു മി​നി​റ്റോ​ളം ദൈ​ർ​ഘ്യ​മു​ള്ള ഹ്ര​സ്വ​ചി​ത്രം. നാ​ട്ടി​ൽ ആ​രെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടാ​ൽ ഈ ​വി​വ​രം വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച്് മൈ​ക്കി​ലൂ​ടെ ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​യാ​ളാ​യ പോ​ക്ക​റി​ന് കാ​ല​ൻ​പോ​ക്ക​ർ എ​ന്നാ​ണ് നാ​ട്ടി​ൽ പേ​ര്. താ​ൻ മ​രി​ക്കു​ന്പോ​ൾ ആ ​വി​വ​രം ത​ന്‍റെ ത​ന്നെ ശ​ബ്ദ​ത്തി​ൽ നാ​ട്ടു​കാ​രെ അ​റി​യി​ക്ക​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന പോ​ക്ക​ർ ത​ന്‍റെ മ​ര​ണ​വാ​ർ​ത്ത മു​ൻ…

Read More

രാ​ജ്യാ​ന്ത​ര അ​ത്‌ലറ്റി​ക് മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഓ​ട്ടോ​ഡ്രൈ​വ​ർ ശ്രീ​ല​ങ്ക​യി​ലേ​ക്ക്

തൃ​ശൂ​ർ: ശ്രീ​ല​ങ്ക​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ തൃ​ശൂ​രി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ സ​നോ​ജ് മ​ണ്ണം​പേ​ട്ട ത​യ്യാ​റെ​ടു​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ നൂ​റ് മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ വെ​ള്ളി​യും നീ​ന്ത​ലി​ൽ ഒ​ന്നാം സ്ഥാ​ന​വും നേ​ടി​യാ​ണ് അ​ർ​ഹ​ത നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്തോ​നേ​ഷ്യ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ അ​ത്‌ല​റ്റി​ക് മീ​റ്റി​ൽ പ​ങ്കെ​ടു​ത്ത് ര​ണ്ടു മെ​ഡ​ലു​ക​ൾ നേ​ടി​യി​രു​ന്നു. വ്യാ​പാ​രി​ക​ളു​ടെ​യും മ​റ്റു അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ത്‌ലറ്റി​ക് മീ​റ്റു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. തൃ​ശൂ​ർ മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വൈ​സ്പ്ര​സി​ഡ​ന്‍റാ​ണ്. ജൂ​ലൈ 13, 14 തി​യ​തി​ക​ളി​ലാ​ണ് അ​ത്‌ല​റ്റി​ക് മീ​റ്റ് ന​ട​ക്കു​ന്ന​ത്.

Read More

മാലിന്യ പ്രശ്നം;  കാലവർഷത്തിന് മുമ്പ് തീരുമാനമായില്ല; മാലിന്യ കൂമ്പാ​ര​ത്തി​നു ന​ടു​വി​ൽ മെ​ഡി​ക്ക​ൽ കോളജ്

മു​ള​ങ്കു​ന്ന​ത്ത​കാ​വ്: ത്യ​ശൂ​ർ ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് ഈ ​മ​ഴ​യ​ക്ക് മു​ന്പും തീ​രു​മാ​ന​മാ​കി​ല്ല. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ മു​ന്നി​ൽ ക​ണ്ട് യാ​തൊ​രു മു​ൻ ക​രു​ത​ലും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന കാ​ര്യ​ത്തി​ൽ അ​ധി​ക്യ​ത​രു​ടെ ഭാ​ഗ​ത്തും നി​ന്നും ഇ​തു വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളും ജൈ​വ മാ​ലി​ന്യ​ങ്ങ​ളും ആ​ശു​പ​ത്രി​യു​ടെ നൂ​റ് മീ​റ്റ​റി​നു​ള്ളി​ൽ കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്. മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്തി​ക്കാ​ത്ത കേ​ര​ള​ത്തി​ലെ ഏ​ക ആ​രോ​ഗ്യ പ​രി​പാ​ല​ന കേ​ന്ദ്രം ത്യ​ശൂ​ർ ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ്. ഈ “ബ​ഹു​മ​തി​ക്ക്’ മാ​റ്റം വ​രു​ത്താ​തെ ഇ​രി​ക്കു​വാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​ക്യ​ത​ർ എ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും മ​റ്റു ഇ​ത​ര മാ​ലി​ന്യ​ങ്ങ​ളും ആ​ശു​പ​ത്രി​യ​ക്ക് സ​മി​പ​ത്തു​ള്ള സ​ഥ​ല​ങ്ങ​ളി​ൽ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ ദി​വ​സ​വും നൂ​റ് ട​ണ്‍ മാ​ലി​ന്യ​മാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്. ഇ​വ ഒ​രു ദി​വ​സം കൊ​ണ്ട് മാ​ത്രം…

Read More

തൃ​ശൂ​ർ പൂ​രം പ്ര​ദ​ർ​ശ​നം സ​മാ​പി​ച്ചു; ​ദ്യോ​ഗ​സ്ഥ ചു​വ​പ്പു​നാ​ട ഉ​ത്സ​വ ശോ​ഭ കെ​ടു​ത്തു​ന്നുവെന്ന് ടി.​എ​ൻ. പ്ര​താ​പ​ൻ

തൃ​ശൂ​ർ: പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​രോ വ​ർ​ഷ​വും അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നു നി​യു​ക്ത എം​പി ടി.​എ​ൻ. പ്ര​താ​പ​ൻ പ​റ​ഞ്ഞു. ഈ ​സ്ഥി​തി​ക്കു മാ​റ്റം വ​ര​ണം. നി​യ​മ​ത്തി​ന്‍റെ പേ​രി​ൽ ചു​വ​പ്പു​നാ​ട​യു​ടെ ഉൗ​രാ​ക്കു​ടു​ക്കു​ക​ൾ കൊ​ണ്ടു​വ​ന്ന് വി​ശ്വാ​സി​ക​ളു​ടെ​യും ആ​സ്വാ​ദ​ക​രു​ടെ​യും മ​ന​സ് മു​റി​വേ​ൽ​പ്പി​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ശൂ​ർ പൂ​രം എ​ക്്സി​ബി​ഷ​ൻ സ​മാ​പ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​താ​പ​ൻ. പാ​ർ​ലമെ​ന്‍റ് അം​ഗ​മാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ പൊ​തു​പ​രി​പാ​ടി ര​ണ്ട് ദേ​വ​സ്വ​ങ്ങ​ളു​ടെ​യും സം​യു​ക്ത പ​രി​പാ​ടി​യാ​യ പൂ​രം എ​ക്സിബി​ഷ​നി​ലാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മേ​യ​ർ അ​ജി​ത വി​ജ​യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, പ്ര​ഫ. മ​ധു, എ​സി​പി രാ​ജു, പ്ര​ഫ. മാ​ധ​വ​ൻ​കു​ട്ടി, സ​തീ​ഷ് മേ​നോ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​എ​സ്. സ​ന്പൂ​ർ​ണ, കെ. ​മ​ഹേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നുശേ​ഷം ആ​ദ്യ​മാ​യി പൊ​തു​പ​രി​പാ​ടി​ക്കെ​ത്തി​യ പ്ര​താ​പ​നെ സം​ഘാ​ട​ക​ർ ഷാ​ള​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

Read More