വടക്കാഞ്ചേരി : ഉരുൾപ്പെട്ടലിൽ തകർന്ന കുറാഞ്ചേരിയിലെ ദുരന്ത ഭൂമിയിൽ പുതിയ കാന നിർമ്മാണം ആരംഭിച്ചു.300 മീറ്റർ നീളത്തിലും, ഒന്നര മീറ്റർ ആഴത്തിലുമാണ് കാന നിർമ്മിയ്ക്കുന്നത്. വർഷകാലത്ത് മലയിൽ നിന്ന് ഒലിച്ചിറങ്ങിയെത്തുന്ന വെള്ളം സുഗമമായി ഒഴുക്കി വിടുകയാണ് കാന കൊണ്ട് ലക്ഷ്യമിടുന്നത്. ഇത്തരം കാനയുടെ അഭാവം മൂലമാണ് കഴിഞ്ഞ ആഗസ്റ്റിൽ ഉരുൾ പൊട്ടൽ ഉണ്ടായപ്പോൾ നാശനഷ്ടങ്ങൾ കൂടാൻ കാരണമായതെന്ന് സ്ഥലം സന്ദർശിച്ച് പഠനം നടത്തിയ വിദഗ്ദ സംഘം അഭിപ്രായപ്പെട്ടിരുന്നു. വിദഗ്ധ സംഘത്തിന്റെ പ0ന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ മന്ത്രി എ. സി.മൊയ്തീന്റെ നിർദ്ദേശപ്രകാരം കാന നിർമാണം പുരോഗമിക്കുന്നത്. തെക്കുംകര പഞ്ചായത്ത് കുത്തുപാറ 14-ാം വാർഡ്തല ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്പുതിയ കാന നിർമ്മിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. വി. സുനിൽ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ പി. എം. ഫറൂക്ക്, ഏ ഡി എസ് സെക്രട്ടറി സ്റ്റെല്ല പോൾ, ശുചിത്വ…
Read MoreCategory: Thrissur
കടലിലും പുഴയിലും മീൻവറുതിക്കാലം;മത്സ്യത്തൊഴിലാളികൾക്കു വരുമാനമായി ‘കല്ലുമ്മക്കായ’
ചേറ്റുവ: കടലിലും പുഴയിലും മീൻവറുതിക്കാലമാണെങ്കിലും മത്സ്യത്തൊഴിലാളികൾക്കു വരുമാനമാർഗമായി കല്ലുമ്മക്കായ. ചേറ്റുവ പാലത്തിനടിയിലെ പുഴയിൽ നിന്നാണ് കല്ലുമ്മക്കായ കിട്ടുന്നത്. ഒരു കിലോ അയിലയ്ക്കു പോലും 200 രൂപ നൽകേണ്ട സ്ഥാനത്ത് ചേറ്റുവയിൽ ഒരു കിലോ കല്ലുമ്മക്കായ 150 രൂപയ്ക്കാണ് മത്സ്യത്തൊഴിലാളികൾ വിൽക്കുന്നത്. കല്ലുമ്മക്കായ് വാങ്ങാൻ പലയിടങ്ങളിന്നും ആളുകളുത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികളായ സോമൻ വാക്കാട്ട്, തേർമണി, തേർ മുരളി, തേർ ഗോപി എന്നിവരാണ് ആദ്യം കല്ലുമ്മക്കായ പുഴയിൽ നിന്ന് ശേഖരിച്ചിരുന്നത്. ഇപ്പോൾ കല്ലുമ്മക്കായ ശേഖരിക്കാൻ കൂടുതൽ മത്സ്യത്തൊഴിലാളികളെത്തുന്നുണ്ട്.
Read Moreതൃശൂരിലെ വിജയത്തിൽ ആശങ്ക പ്രകടിപ്പിച്ചെന്ന പ്രചരണം തെറ്റ്; 25,000ത്തിനുമുകളിൽ ഭൂരിപക്ഷമുണ്ടാകുമെന്ന് ടി.എൻ.പ്രതാപൻ
തൃശൂർ: കെപിസിസി യോഗത്തിൽ തൃശൂരിലെ വിജയത്തെക്കുറിച്ച് താൻ ആശങ്ക പ്രകടിപ്പിച്ചെന്ന പ്രചരണം തെറ്റാണെന്ന് തൃശൂർ ലോക്സഭ യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി പ്രസിഡന്റുമായ ടി.എൻ.പ്രതാപൻ പറഞ്ഞു.ഇതു സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂരിൽ ആരും പ്രതീക്ഷിക്കാത്ത വൻ ഭൂരിപക്ഷത്തിൽ താൻ ജയിക്കും. 25,000ത്തിനുമുകളിൽ ഭൂരിപക്ഷമുണ്ടാകും. ബിഡിജഐസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ ഇതിലും വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമായിരുന്നു. സുരേഷ് ഗോപി ബിജെപി സ്ഥാനാർഥിയായി വന്നതോടെ സ്വാഭാവികമായും കുറച്ചു വോട്ടുകൾക്ക് മാറ്റം വന്നിട്ടുണ്ടാകും. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതാപൻ. എന്നാലും ബിജെപി സ്ഥാനാർഥി മൂന്നാം സ്ഥാനത്തു പോകും. ഹിന്ദുക്കളുടെ വോട്ടുകൾ സുരേഷ് ഗോപിക്കാണ് പോയിരിക്കുകയെന്നു പറയുന്നത് ശരിയല്ല. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയുമൊക്കെ വോട്ടുകൾ കോണ്ഗ്രസിനാണ് കിട്ടിയിരിക്കുന്നത്. ഇതു സംബന്ധിച്ച് വന്ന വാർത്തകൾ ശരിയല്ല. തൃശൂരിൽ താൻ ജയിക്കുമെന്ന് തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച എല്ലാവർക്കും ബോധ്യമുണ്ട്. ആലത്തൂർ മണ്ഡലത്തിലും കോണ്ഗ്രസ് സ്ഥാനാർഥി ജയിക്കും. ഇവിടെ…
Read Moreസ്വന്തം സാധനങ്ങൾ മാത്രമേ ഉപയോഗിക്കൂ എന്ന ചിട്ട; കൂടൽമാണിക്യം ക്ഷേത്രത്തിലെ ആനച്ചമയത്തിൽ ഏഴ് നെറ്റിപ്പട്ടങ്ങൾ തനി സ്വർണം;11 എണ്ണം വെള്ളിയിൽ പണികഴിച്ചത്
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിലെ തിടന്പേറ്റുന്ന അഞ്ച് വലിയ ആനകളും രണ്ട് ഉള്ളാനകളും ഉൾപ്പെടെ ഏഴ് ആനകൾക്ക് തനി തങ്കത്തിൽ തീർത്ത നെറ്റിപ്പട്ടങ്ങളാണ് ഉപയോഗിക്കുക. കൂടാതെ തിടന്പെഴുന്നള്ളിക്കുന്ന ആനയുടെ കോലവും, കുടയുടെ അലകും, മകുടവും, വെണ്ചാമരത്തിന്റെ പിടിയും സ്വർണനിർമിതമാണ്. മറ്റ് പത്ത് ആനകൾക്ക് മേൽത്തരം വെള്ളിചമയങ്ങളാണ് ഉപയോഗിക്കുന്നത്. സ്വന്തം സാധനങ്ങൾ മാത്രമേ ഉപയോഗിക്കൂ എന്ന ചിട്ടയുള്ള കൂടൽമാണിക്യത്തിൽ ഇവയെല്ലാം ദേവസ്വത്തിന് സ്വന്തമായിട്ടുണ്ട്.ഭഗവാനെ എഴുന്നള്ളിക്കുന്ന ആനക്ക് പച്ചക്കുടയാണ് ഒരുക്കിയിട്ടുള്ളത്. കോലത്തിൽ ഭഗവാന്റെ രൂപമുള്ള ഗോളികയും തിടന്പ് വെക്കുന്നതിനുള്ള സ്ഥലവും കഴിഞ്ഞാൽ ബാക്കി ഭാഗം സ്വർണ പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. സ്വർണത്തിന്റെയോ വെള്ളിയുടെയോ നെറ്റിപ്പട്ടങ്ങളിലുള്ള ഗോളികകൾ, വട്ടക്കിണ്ണം, കൂന്പൻ കിണ്ണം, എടക്കിണ്ണം, ചന്ദ്രക്കല, നാഗപടം, അരുക്കവടികൾ, വിവിധ വലുപ്പത്തിലുള്ള ഏഴുതരം ചുണ്ടങ്ങകൾ എന്നിവയെല്ലാം തന്നെ തനി സ്വർണത്തിലോ വെള്ളിയിലോ തീർത്തതാണ്. തിടന്പേറ്റുന്ന ആനയുടെ കുട, അലക്കുകൾ, വെഞ്ചാമരത്തിന്റെ പിടി എന്നിവയും സ്വർണനിർമിതമാണ്. കോലത്തിന്…
Read Moreചാവക്കാട്ട് പഴക്കംചെന്ന കെട്ടിടം തകർന്നു; തകർന്ന് വീഴാറായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനുള്ള നടപടി സ്വീകരിക്കുമെന്ന് നഗരസഭ
ചാവക്കാട്: അരിയങ്ങാടിയിലെ കാലപ്പഴക്കം ചെന്ന ഇരുനില കെട്ടിടത്തിന്റെ ഒന്നാംനില ഭാഗികമായി തകർന്നു. ഇന്നു രാവിലെ ഏഴോടെയാണ് സംഭവം. ആളപായമില്ല.തൃശൂർ ചിറ്റിലപ്പിള്ളി വറീത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് നൂറ്റാണ്ടിലേറെ കാലത്തെ പഴക്കമുണ്ട്. വെട്ടുകല്ലും മരവും ഓടും ഉപയോഗിച്ച് നിർമിച്ച വലിയ കെട്ടിടത്തിൽ മൂന്ന് കടകൾ പ്രവർത്തിക്കുന്നുണ്ട്. അഞ്ചു മുറികൾ ഗോഡൗണായി ഉപയോഗിക്കുകയാണ്. ഒന്നാം നിലയിലെ നാലു വലിയ മുറികൾ അടഞ്ഞുകിടക്കുകയാണ്. യഥാസമയം അറ്റകുറ്റപണികൾ നടത്താത്തതാണ് തകർച്ചക്ക് കാരണമായത്.അപകടവിവരം ചിറ്റിലപ്പിള്ളി ട്രസ്റ്റിനെ അറിയിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് ചാവക്കാട് നഗരസഭ, പോലീസ്, ഫയർഫോഴ്സ് സ്ഥലത്തെത്തി. കെട്ടിടത്തിലെ കടകൾ തുറക്കരുതെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. അരിയങ്ങാടി റോഡ് ഭാഗികമായി അടച്ചതിനെ തുടർന്ന് മറ്റു കെട്ടിടത്തിലെ വ്യാപാരികൾ ദുരിതത്തിലായി.ഗുരുവായൂർ ഫയർ സർവീസിന്റെ നേതൃത്വത്തിൽ, അപകടസ്ഥിതിയിലായ കെട്ടിടത്തിന്റെ കല്ലും ഓടും മരവും മറ്റും നീക്കം ചെയ്യുന്നുണ്ട്. അപകടസ്ഥിതിയിലായ കാലപഴക്കംചെന്ന കെട്ടിടം പൊളിക്കാൻ നടപടി സ്വീകരിക്കുമെന്ന് നഗരസഭ…
Read Moreപൂമഴക്കുളിർമയിൽ പകൽപ്പൂരം, ഉച്ചയ്ക്ക് ഉപചാരംചൊല്ലി പിരിയും; മനസ് നിറച്ച പൂരക്കാഴ്ചകളുമായി അടുത്ത പൂരത്തിനായി അവർ കാത്തിരിക്കുന്നു
സ്വന്തം ലേഖകൻ തൃശൂർ: പൂരക്കടൽ തീർത്ത പുരുഷാരം പിരിയുകയായി. ആചാരപ്പെരുമയിലും ആഘോഷത്തനിമയിലും കൂടുതൽ നിറങ്ങൾ ചാലിച്ച് തൃശൂർ ഈ വർഷത്തെ പൂരം വിടവാങ്ങുകയാണ്. ചാറ്റൽ മഴയിൽ ഈറനണിഞ്ഞുകൊണ്ടാണ് ഇന്നു രാവിലെ നഗരം പകൽപ്പൂരത്തിലേക്കു പ്രവേശിച്ചത്. വടക്കുന്നാഥനിലെ ശ്രീമൂലസ്ഥാനത്തെ നിലപാടു തറയിൽ ഭഗവതിമാരുടെ കോലമേന്തിയ ഗജവീരന്മാരായ തിരുവന്പാടി ചെറിയ ചന്ദ്രശേഖരനും പാറമേക്കാവിന്റെ ഗുരുവായൂർ നന്ദനും മുഖാമുഖം നിന്ന് തുന്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്നതോടെ ഒരു പൂരത്തിനുകൂടി ശുഭസമാപ്തി. പുലർച്ചെ വെടിക്കെട്ടിനുശേഷം മണികണ്ഠനാൽ പന്തലിൽനിന്നു ക്ഷേത്രത്തിലേക്കു തിരിച്ചുപോയ പാറമേക്കാവ് ഭഗവതിയും നായ്ക്കനാലിൽനിന്നു മടങ്ങിയ തിരുവന്പാടി ഭഗവതിയും രാവിലെ തിരിച്ചെത്തിയതോടെയാണ് പകൽപ്പൂരത്തിനു തുടക്കമായത്. പാറമേക്കാവിന്റെ 15 ആനകളുമായുള്ള എഴുന്നള്ളിപ്പ് രാവിലെ ഏഴരയോടെ ആരംഭിച്ചു. കുഴൽപറ്റ്, കൊന്പുപറ്റ്, ചെന്പടയ്ക്കുശേഷം പാണ്ടിമേളത്തോടെയാണ് എഴുന്നള്ളിപ്പു പുരോഗമിച്ചത്. തിരുവന്പാടിയുടെ എഴുന്നള്ളിപ്പിനു രാവിലെ എട്ടരയോടെയാണു തുടക്കമായത്. നായ്ക്കനാലിൽനിന്ന് 15 ആനകളുമായി തുടങ്ങിയ ഘോഷയാത്ര. തിരുവന്പാടിയുടെയും പാറമേക്കാവിന്റെയും എഴുന്നള്ളിപ്പുകൾ ഉച്ചയ്ക്കു…
Read Moreട്രാക്ക് നവീകരണം; എറണാകുളം-ഗുരുവായൂർ പാസഞ്ചർ സർവീസുകൾ മൂന്നു ദിവസങ്ങളിൽ റദ്ദാക്കി
കൊച്ചി: എറണാകുളം-അങ്കമാലി, തൃശൂർ-വടക്കാഞ്ചേരി പാതയിൽ ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മൂന്നു ദിവസങ്ങളിലെ എറണാകുളം-ഗുരുവായൂർ റൂട്ടിലെ പാസഞ്ചർ സർവീസുകൾ റദ്ദാക്കി. ചൊവ്വാഴ്ച മുതൽ 16 വരെ എറണാകുളം-ഗുരുവായൂർ പാസഞ്ചർ (56370), ഗുരുവായൂർ-എറണാകുളം പാസഞ്ചർ (56375) സർവീസുകളാണു പൂർണമായും റദ്ദാക്കിയത്. ഈ ദിവസങ്ങളിൽ ചെന്നൈ-എഗ്മോർ-ഗുരുവായൂമർ എക്സ്പ്രസ് (16127) എറണാകുളം ജംഗ്ഷനിൽ രണ്ടു മണിക്കൂറോളം പിടിച്ചിടും. ചൊവ്വാഴ്ച എറണാകുളം-പൂന എക്സ്പ്രസും (22149) ബുധനാഴ്ച തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസും (22655) ആലുവയ്ക്കും അങ്കമാലിക്കുമിടയിൽ 25 മിനിറ്റോളം പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു.
Read Moreപൂരപ്പറമ്പിൽ ആനപ്പുറത്തേറി പുലിവാഹനൻ അയ്യപ്പനും; പാറമേക്കാവിന്റെ സ്പെഷൽ കുടയ്ക്ക് ആർപ്പുവിളിച്ച് പൂരാസ്വാദകർ
തൃശൂർ: പതിനെട്ടാം പടിക്കപ്പുറത്ത് ഉപവിഷ്ഠനായ ശാസ്താവ്, തലയ്ക്കു മുകളിൽ ചുറ്റിക്കറങ്ങുന്ന എൽഇഡി വെളിച്ച വിന്യാസം. പാറമേക്കാവിന്റെ ഈ സ്പെഷൽ കുടയ്ക്കു പുലിപ്പുറമേറിയ അയ്യപ്പന്റെ ബഹുവർണക്കുടകൾ നിവർത്തിയായിരുന്നു തിരുവന്പാടിയുടെ മറുപടി. പാരന്പര്യവും വിശ്വാസവും ദേശസ്നേഹവും പ്രതിഫലിപ്പിച്ച ഒരു ക്ലാസിക് കുടമാറ്റത്തിനാണ് ഇത്തവണ ശക്തന്റെ തട്ടകം സാക്ഷിയായത്. ധീരജവാൻമാർക്ക് ആദരമർപ്പിച്ചുള്ള ആദ്യകുട പാറമേക്കാവിന്റെതായിരുന്നു. ത്രിവർണ പതാകയുടെ നിറമുള്ള കുടയിൽ പിടിയുടെ ഭാഗത്തു ധീര ജവാൻമാരുടെ രൂപം തലയുയർത്തിനിന്നു. ഇന്ത്യൻ ഭൂപടത്തിന്റെ പശ്ചാത്തലത്തിൽ ജവാൻമാരുടെ രൂപമുള്ള കുടകൾ ഉയർത്തിയായിരുന്നു തിരുവന്പാടിയുടെ മറുപടി. കുടകൾക്കു മുകളിൽ ത്രിവർണ പതാകകളും ഉണ്ടായിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് കുടമാറ്റത്തിനായി തെക്കേഗോപുരനടയിൽ പാറമേക്കാവ് – തിരുവന്പാടി ഭഗവതിമാർ നേർക്കുനേർ നിലകൊണ്ടത്. മാന്പഴ മഞ്ഞ കുടകൾക്കു മധ്യത്തിൽ കുങ്കുമച്ചുവപ്പ് കുട നിവർത്തി പാറമേക്കാവ് വിഭാഗം മത്സരത്തിനു തുടക്കമിട്ടു. തൊട്ടുപിറകെ ആകാശനീല കുടകളുയർത്തി തിരുവന്പാടിയും ഉത്തരം നൽകി. മത്സരം മുറുകിയപ്പോൾ ഇരുനില,…
Read Moreരണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; ഉന്നത ബിരുദധാരിയായ ഇയാൾ തമിഴ്നാട്ടിൽ നിന്ന് സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘത്തിൽപ്പെട്ടയാണെന്ന് എക്സൈസ്
തൃശൂർ: പൂരത്തിന് ശക്തൻ മാർക്കറ്റ് കേന്ദ്രികരിച്ച് ചില്ലറ വിൽപനക്കായി കടത്തിക്കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി ഉന്നത ബിരുദധാരിയായ യുവാവ് പിടിയിൽ.തൃശൂർ മുളംകുന്നത്ത്കാവ് കിള്ളനെല്ലൂർ കോഞ്ചേരി അമ്മാംകുഴി റോഡിലെ ആലപ്പാടൻ വീട്ടിൽ എബിൻ ഒൗസേഫിനെ (28) യാണ് തൃശൂർ എക്സൈസ് എൻഫോഴസ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വിവിധ കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കൊക്കാല ഭാഗത്താണ് പിടികൂടിയത്. എബിൻ സ്ഥിരമായി തമിഴ്നാട്ടിൽനിന്നു ട്രെയിൻ മാർഗം കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണിയാണിയാണ്. ഈ സംഘത്തിൽപ്പെട്ടവരിൽനിന്നു നിരവധി തവണ കഞ്ചാവ് പിടിച്ചെടുത്തിട്ടണ്ട്. പൊള്ളാച്ചി കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തികുന്നതെന്ന് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി. ജിജു ജോസ് പറഞ്ഞു. തമിഴ്നാട്ടിൽ അന്വേഷണം നടത്തി ഇവരുടെ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. എക്സൈസ ഇൻസ്പെക്ടർ എസ്. ഷാജി. പ്രിവന്റീവ് ഓഫീസർ എം.ജി. അനുപ് കുമാർ, അനന്ദൻ, സിവിൽ എക്സൈസ്…
Read Moreചെറുപൂരങ്ങൾ പുഴയായ് ഒഴുകിയെത്തി…തേക്കിൻകാട്ടിലേക്കൊരു മഹാസാഗരമായ് അലയടിച്ചേറി…
സ്വന്തം ലേഖകൻ തൃശൂർ: ചെറുപുരങ്ങൾ പുഴകളായ് ഒഴുകിയെത്തി..പിന്നെ തേക്കിൻകാട്ടിലേക്കൊരു മഹാസാഗരമായ് അലയടിച്ചേറി. ചെറുതും വലതുമായ എട്ടു ചെറുപൂരങ്ങൾ പതിവും ആചാരവും തെറ്റാതെ ഒന്നിനു പിറകെ ഒന്നായി എത്തിയതോടെ പൂരനഗരി അക്ഷരാർത്ഥത്തിൽ പൂരലഹരിയിലായി. മേടവെയിലിനെ വകവെക്കാതെ പതിനായിരങ്ങൾ ചെറൂപൂരങ്ങൾ കണ്ട് തേക്കിൻകാട്ടിലലഞ്ഞ് പൂരക്കാഴ്ചകളിലലിഞ്ഞു. (1) വെയിലേൽക്കാതെ പതിവ് തെറ്റാതെ കണിമംഗലം ശാസ്താവെത്തി വെയിൽമൂക്കും മുന്പേയെത്തിയ കണിമംഗലം ശാസ്താവ് ചെറൂപുരങ്ങൾക്ക് വടക്കുന്നാഥനിലേക്ക് വഴിയൊരുക്കി. കണിമംഗലത്തു നിന്ന് ഒരാനപ്പുറത്തെ പുലർച്ചെ പുറപ്പെട്ട കണിമംഗലം ശാസ്താവിന്റെ ചെറുപൂരത്തിന് നാദസ്വരം അകന്പടിയായി. കുളശേരിയിൽ വെച്ച് ആനകളുടെ എണ്ണം അഞ്ചായി. ചെന്പട മേളം അകന്പടിയായി. മണികണ്ഠനാലിൽ പൂരമെത്തുന്പോൾ ആനകളുടെ എണ്ണം ഒന്പതായി കൂടി. തുടർന്ന് തെക്കേഗോപുരനട വഴി വടക്കുന്നാഥനകത്തു കയറി വണങ്ങാതെ വലംവെക്കാതെ പടിഞ്ഞാറെ ഗോപുരനട വഴി പുറത്തിറങ്ങി. കുളശേരിയിലെത്തി അവിടെ ഇറക്കിയെഴുന്നളളിപ്പും നടത്തി. (2) അയ്യന്തോളമ്മയ്ക്ക് പറകളായിരം അയ്യന്തോൾ ശ്രീകാർത്യായിനി ദേവിയുടെ ചെറുപൂരം രാവിലെ…
Read More